2013, ഓഗസ്റ്റ് 13, ചൊവ്വാഴ്ച

"കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ തട്ടിപ്പ് ആൻഡ്‌ വെട്ടിപ്പ്"

"കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ തട്ടിപ്പ് ആൻഡ്‌ വെട്ടിപ്പ്" ഇങ്ങനെ ഒരു റിസർച്ച് സെൻറ്റർ തുടങ്ങാൻ പോകുന്നു. കൂടി വരുന്ന തൊഴിൽ സാധ്യതയ്ക്ക് ഊന്നൽ നല്കിയാണെല്ലോ പുതിയ പഠന പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഇന്ന് കേരളത്തിൽ നല്ല വരുമാനം ഉണ്ടാക്കാൻ ഇതിലൂടെ കഴിയുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

ചേരയെ തിന്നുന്ന നാട്ടിൽ പോയാൽ ചേരയുടെ നടുകഷണം തിന്നണമെന്നല്ലേ പഴമൊയി.ഈ റിസർച്ച് സെൻറ്ററിൽ ചേരാൻ പ്രതേക യോഗ്യതയോന്നും വേണ്ട. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പു കേസില്‍പെട്ട ശബരിനാഥ്‌ സോളാറിൽ വാടാത്ത സരിത , കൂട്ടുകാരൻ ജോപ്പൻ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു.തട്ടിപ്പിന് വേണ്ടി ആളെ വശീകരികേണ്ട 10 പുത്തൻ ലാസ്യ ഭാവങ്ങൾ നടി ശാലു മേനോൻ സെമിനാറിളുടെ അവതരിപ്പിക്കും.സെനിമാറിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതാണ്‌..


ഒരു ലക്ഷം രൂപ ബാങ്കിൽ ഇട്ടാൽ എത്ര പലിശ കിട്ടുമെന്ന് അറിയുന്ന മലയാളി പണിയെടുക്കാതെ പണം കുന്നുകൂട്ടാൻ വല വിരിച്ചിരിക്കുന്ന തട്ടിപ്പുകളിൽ ചെന്നു വീഴുന്നു. താൻ മനസ്സുവേക്കാതെ തന്നെ ഒരാൾക്കും പറ്റിക്കാൻ  കഴിയില്ല എന്നത് പകലു പോലെ സത്യം. മേലനങ്ങാതെ പണം ഉണ്ടാക്കാൻ കുറുക്കു വഴികൾ തേടുന്നത് സബാദ്യം മുഴുവനും നഷ്ട്ടപെടാൻ ഇടയുണ്ടാക്കുന്നു. താൻ മറ്റുള്ളവരെകാൾ കേമനാണെന്ന് കാണിക്കാൻ പണത്തിന്റെ പ്രസരിപ്പ് വേണമെന്ന് കരുതി തട്ടിപ്പിന് തലവെച്ചു കൊടുക്കുന്നു.


 വിരുതരാണെന്ന് സ്വയം അഹങ്കരികുന്നവരെ തന്നെ പുല്ലു പോലെ പറ്റിക്കുന്നത് നമ്മുടെ മലയാളികൾ തന്നെ കൂടെ കുറച്ചു അന്യ സംസ്ഥാനക്കാരും. മുല്ലപൂ ചാരിയാൽ മുല്ല മണക്കും അപ്പോൾ ചാണകം ചാരിയാൽ ചാനകമല്ലേ മണക്കു. അന്യ സംസ്ഥാന തോഴിലാളികൾ മലയാളിയുടെ കൂടെ കൂടി പല തട്ടിപ്പും പഠിച്ചു കഴിഞ്ഞു . സംഭാവാമേ യുഗേ യുഗേ..


സോളാർ, എമു,ആട്,തേക്ക്,മാഞ്ചിയം തട്ടിപ്പ്, നാനോ ഫ്ലാറ്റ് , ടൈഗൂണ്‍, ആപ്പിൾ എ ഡേ , ലിസ്, ടോട്ടല്‍ ഫോര്‍ യു , മണി ചെയിൻ തട്ടിപ്പ് , ചിട്ടിയിലൂടെ പണമിരട്ടിപ്പ്,പഴയങ്ങാടിലെയും പയ്യന്നുരിലെയും ടോട്ടല്‍ ഫോര്‍ യു മാതൃകയിലുള്ള തട്ടിപ്പുകള്‍ക്ക് 
വരെ തലവെച്ചുകഴിഞ്ഞ മലയാളി ഇനി ചാടാന്‍ പോകുന്ന തട്ടിപ്പ് എന്താവും? പഴയ വീഞ്ഞ് പുതിയ കുപ്പികളിലായി വന്നു കൊണ്ടേ ഇരിക്കും. മലയാളി അതിലൊക്കെ തല വെച്ചു കൊടുക്കുകയും ചെയ്യും. കള്ളപണം കുന്നു കൂടുകയല്ലേ, ദരിദ്രനെന്നും ദരിദ്രവാസി ആയിത്തന്നെ കഴിയട്ടെ.

‘വെയ് രാജ വെയ് ‘ എന്ന വാചക കസര്‍ത്തില്‍ എത്ര പെട്ടെന്നാണ് നാം വീണ്‌ പോകുന്നത്? ഒന്ന് വെച്ചാൽ രണ്ട് , രണ്ടു വെച്ചാൽ നാല്. ചൂട് വെള്ളത്തിൽ വീണ പൂച്ച വീണ്ടും അതിലേക്ക് തന്നെ ചാടുന്നു.ഡയറക്ട് മാര്‍ക്കറ്റിങ്ങിന്റെ പേരില്‍  പിരമിഡ് സിസ്റ്റത്തില്‍ ( മണി ചെയിന്‍0) ) പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ നടത്തുന്ന തട്ടിപ്പിന് കൂട്ടു നില്‍ക്കുന്നവര്‍ സ്വയം വഞ്ചിക്കുക മാത്രമല്ല അടുത്ത സുഹൃത്തുക്കളേയും ബന്ധുക്കളേയും കൂടെ ചതിവില്‍ പെടുത്തുകയുമാണ് ചെയ്യുന്നത്.


അഞ്ചും ആറും മാസം കൊണ്ട് നിക്ഷേപത്തിന്റെ ഇരട്ടി തിരിച്ചു നല്‍കാമെന്ന പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി പല കമ്പനികളുടെയും  ജനങ്ങളെ കബളിപ്പിക്കുകയാണ് .വലകൾ വിരിച്ച് രാത്രി ഉരക്കമൊഴിച്ചു മലയാളി ചിന്തിക്കുനത് നാളെ ആരെ എങ്ങനെ പറ്റികാമെന്നാണോ. രാവിലെ പത്രം വായിക്കുമ്പോൾ കേൾകുന്നത് പുതിയ പുതിയ തട്ടിപ്പ് രീതികളാണ്, എവിടുന്നു കിട്ടുന്നു ഇത്തരം തന്ത്രങ്ങൾ. ബുദ്ധിയാണോ കുബുദ്ധിയാണോ കേരളിയനു കൂടുതൽ? നിസംശയം പറയാൻ പറ്റും കുബുദ്ധിയെന്ന്.


ദുരാഗ്രഹം മനുഷ്യന്റ്റെ കാഴ്ച നഷ്ട്ടപെടുത്തുമ്പോൾ തട്ടിപ്പുകാർ കൂടുതൽ നേട്ടം കൊഴിയുന്നു. ആഗ്രഹങ്ങൾ അതിർ വരമ്പുകൾ കടന്നു അതിനൊത്ത ജീവിതം ഉണ്ടാക്കിയെടുക്കാൻ എളുപത്തിൽ ഏത് മാർഗത്തില്ലൂടെയും  പണം ഉണ്ടാക്കാനുള്ള കുറുക്കു വഴികളിലേക്ക് അവനെ നയിക്കുന്നു.മാർഗ്ഗമല്ല ലക്ഷ്യമാണ്‌ പ്രധാനം.


വളരെ പാവപ്പെട്ടവരായ, കഷ്ടപ്പെട്ട് പണം ഉണ്ടാക്കുന്ന മനുഷ്യരാണ്. അവര്‍ വലിയ സ്വപ്‌നങ്ങള്‍ കാണുകയും ഈ വഴികളിലൂടെ തങ്ങളുടെ ചെറിയ സാമ്പാദ്യം വളരെ വേഗം വലുതാകുമെന്നും പ്രതീക്ഷിക്കുന്നു.കര കയറാൻ കച്ചിതുംബ് കിട്ടുമെന്ന് ഓർത്ത്‌ പെട്ട് പോകുന്നവരുമുണ്ട് ആ കൂട്ടത്തിൽ. സ്വർണ്ണം പണയം വെച്ചു വരെ പണമിരട്ടിപ്പ് കമ്പനികളിൽ നിക്ഷേപിച്ചു വഞ്ചിതരായവരും കുറവല്ല. ബാങ്കിൽ പലിശ 12 % അപ്പോൾ ഇവർ വാഗ്ദാനം  നല്കിയത് 30% കിഴിച്ചാൽ 18% ലാഭം. കണക്കിലെ കളി ഉഗ്രൻ പക്ഷെ അവസാന ഫലം കടിച്ചതുമില്ല പിടിച്ചതും ഇല്ലായെന്ന  അവസ്ഥ.


നിയമം ചിലന്തി വല പോലെയാണെന്നു തോനുന്നു.വലിയ വലിയ തട്ടിപ്പ് വീരന്മാർ വലക്കു പുറത്തും ഉപജീവനത്തിന് വേണ്ടി അല്ലറ ചില്ലറ തട്ടിപ്പു സംഘം  വലയിലും കുടുങ്ങും.പണവും അധികാരവും ഉണ്ടെക്കിൽ ആർക്കും ആരെയും പറ്റിക്കാം, അതില്ലുടെ കോടികൾ സമ്പാദിക്കാം. കേസുകൾ കോടി കെട്ടിയ വക്കീലന്മാർ വാദിക്കും പിന്നെ പണത്താൽ തീർത്ത പുകമറയിൽ പരോളിൽ ഇറങ്ങും .പരോളിൽ ഇറങ്ങി മുങ്ങിയവർ എവിടെയെന്നു ആർക്കും അറിയില്ല. കാക്കാൻ പഠിച്ചവൻ നേലാന്നും പഠിച്ചിടുണ്ടാകുമല്ലോ.


 പണമിരട്ടിപ്പെന്ന മോഹവലയത്തില്‍ കുടുങ്ങിയവര്‍ വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞത് വൈകിയാണ്. പ്രാഥമിക അന്വേഷണത്തില്‍  തട്ടിപ്പാണെന്ന് വ്യക്തമായ സ്ഥാപനം അടച്ചുപൂട്ടി കേസെടുത്തു.കേസെടുത്തത് കൊണ്ട് പോയ പണം തിരിച്ചു കിട്ടുമോ. വിധിയെ പഴിചാരി സമാധാനിക്കാം.വരാനുള്ളതോന്നും വഴിയിൽ തങ്ങില്ല.  

കോടികളിൽ കുറഞ്ഞ തട്ടിപ്പിന്റ്റെ ന്യൂസ്‌ ഒന്നും വയിക്കാൻ മലയാളിക്ക് സമയമില്ല.

മനുഷ്യര്‍ എവിടെ ഉണ്ടോ അവിടെ അത്യഗ്രഹവും കാണും, അതു കൊണ്ടാണല്ലോ ഈ തട്ടിപ്പുക്കാര്‍ക്ക് ജനങ്ങളെ കയ്യിലെടുക്കന്‍ പറ്റിയത്..ഈ ഭൂലോകം ഉള്ളിടത്തോളം ഇത്തരം പരിപാടികളും കാണും അതിന് ജാതിയോ മതമോ, രാഷ്ട്രിയമോ, ആണ്‍ പെണ്‍ വിത്യാസമോ ഇല്ലാ...അതു മനസ്സിലാക്കി ജീവിച്ചാല്‍ ഇത്തരം തട്ടിപ്പില്‍ പെടാതെ ജീവിക്കാം...അത്രയെ ഉള്ളു...


എല്ലാ മതങ്ങളും സത്യസന്തമായി പണം സമ്പാദിക്കാൻ കൽപിക്കുന്നു. നേരായ മാർഗ്ഗത്തിലൂടെ മാത്രം സമ്പാദിക്കുകയും ചിലവഴികുകയും ചെയ്യുക.നിങ്ങളുടെ മത ഗ്രന്ഥം നിങ്ങൾക്ക് മാർഗ്ഗ ദർശനം നല്കുന്നു.ഒരു നാണയ തുട്ട് പോലും പലിശയായി വാങ്ങുന്നത് 36 തവണ വ്യഭിചരിക്കുന്നതിനേക്കാൾ ഗുരുതരമായി പ്രഖ്യാപിച്ചിരിക്കുകയാ്ണ് ഇസ്ലാം. എഴുപത് ഇനമുള്ള പലിശയിലെ ഏറ്റവും ലളിതമായ ഇനം സ്വന്തം മാതാവിനെ വ്യഭിചരിക്കുന്നതിനു തുല്ല്യമായി ഗണിച്ചിരിക്കുകയാണ് പ്രവാചകൻ . പലിശക്ക് കടം നൽകുന്നവൻ തന്റെ സഹോദരന്റെ സംബത്ത് പച്ചയായി അപഹരിക്കുകയാണ്. പലിശ ഇടപാട് ഏറ്റവും ഗുരുതരമായ തെറ്റും ഏറ്റവും ഉപ്ദ്രവകരമായ കുറ്റവുമാണ്. മാനസികവും സാബത്തികവുമായ ഒട്ടേറെ വിനകൾ അത് ഉൾകൊള്ളുന്നു എന്നതാണ് കാരണം


ഖുർആൻ 2:176  അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മ്മങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. ഹിന്ദുമതത്തിലെ  മനുസ്മൃതി പറയുന്നു പലിശ വാങ്ങുന്ന ബ്രാഹ്മണനെ ശൂദ്രനെപ്പോലെ ഗണിക്കേണ്ടതാണെന്ന് . പണത്തിനോ ആഹാരത്തിനോ വാങ്ങിക്കൊടുക്കുന്ന യാതൊരു വസ്തുവി നും സഹോദരനോട് പലിശ വാങ്ങരുത് എന്ന് ബൈബിളില്‍ പറയുന്നുണ്ട് (ആവര്‍ത്തന പുസ്തകം 23.19). പതിനാലാം നൂറ്റാണ്ടുവരെ ക്രിസ്തീയലോകം പലിശ വാങ്ങിയിരുന്നില്ല. മതനേതാക്കള്‍ ഇത് അനുവദിച്ചിരുന്നുമില്ല.

ഖുർആൻ 3:130 സത്യവിശ്വാസികളേ, നിങ്ങള്‍ ഇരട്ടിയിരട്ടിയായി പലിശ തിന്നാതിരിക്കുകയും അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയികളായേക്കാം.






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ