2013, ഓഗസ്റ്റ് 19, തിങ്കളാഴ്‌ച

സത്യം ഒരുനാൾ ജയിക്കും

ഇനിയും വറ്റാത്ത ചോര ചാലുമായി
രക്തത്തിൻ ഗന്ധമുള്ള പുലരി നാളെയും വരാം
പ്രായഭേദമില്ലാതെ  അവരുടെ വെടിയുണ്ടകൾ-
ഞങ്ങളെ തെടിയെത്താം

വെടിയോച്ച്ച കാതിൽ മുഴങ്ങുന്നു
കണ്ണ് മുന്നിലൊ ഉറ്റവരുടെ
ചലനമറ്റ ശരീരം
പറയുമോ ഞങ്ങൾ ചെയ്ത അപരാദമെന്തെന്നു

ഇനിയെന്നാണ് ഭയമില്ലാത്തൊരു  ദിനം 
കൈ ഉയരത്തി തേടുന്നു  നാഥാ 
കൂടപിറപ്പിന്റ്റെ കണ്ണുനീരാൽ നനയാത്ത
ശാന്തിയുടെ തീരത്തിനായി

ഭയമുണ്ടെങ്കിലും പൊരുതുന്നു നാം
ജനിച്ച മണ്ണിൽ ജീവിക്കുവനായി
കഴുകനായി എന്  മക്കളെ
റാഞ്ചിയാലും തളരില്ല നാം

മഴ വർഷിക്കുന്ന പോൽ
റോക്കറ്റുകളും ഷെല്ലുകളും
തകര്കില്ല യെന്ന് മനോദൈര്യത്തെ
വെറുമൊരു കുഞ്ഞാണ്  ഞാനെങ്കിലും

വറ്റാത്ത കണ്ണുനീരുമായി എന്റെ ബാപ്പയും ഉമ്മയും
ധീരനാം പുത്രനു ഇനിയും ജന്മം നല്കും
സത്യം ഒരുനാൾ ജയിക്കും 
പ്രാർഥനയിലാണ്  എന്റെ വിശ്വാസം..
                                                             മാലിബ് മാട്ടൂൽ




2013, ഓഗസ്റ്റ് 17, ശനിയാഴ്‌ച

ഭ്രൂണഹത്യ ക്രൂരമായ ഒരു കൊലപാതകം

വർഷങ്ങൾക്കു മുന്പ് അറേബ്യയിലെ ചില ഗോത്ര വർഗ്ഗകാർ പെണ്ണ് കുട്ടികളെ ജീവനോടെ കുഴിച്ചുമൂടുക പതിവായിരുന്നു. അതിനെതിരെ ഖുർആൻ ശക്തമായി താകീത് നൽകി.അവരില്‍ ഒരാള്‍ക്ക്‌ ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട്‌ അവന്‍റെ മുഖം കറുത്തിരുണ്ട്‌ പോകുന്നു.അവന്ന്‌ സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന്‌ അവന്‍ ഒളിച്ച്‌ കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോഅതല്ലഅതിനെ മണ്ണില്‍ കുഴിച്ച്‌ മൂടണമോ ( എന്നതായിരിക്കും അവന്‍റെ ചിന്ത ) ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം! (ഖുര്‍ആന്‍ 16:58-59)

ഒരാളെ കഴുത്തറുത്ത് കൊല്ലുമ്പോൾ അയാൾ എന്തെലാം വേദനകളും പ്രയാസങ്ങളും  അനുഭവികുന്നുണ്ടോ അതെല്ലാം തന്നെ മൂന്ന് മാസം പ്രായമായ ഗർഭസ്ഥ ശിശുവിനെ ഗർഭഛിദ്രം വഴി നശിപ്പിക്കുമ്പോൾ ആ കുഞ്ഞ് അനുഭവിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.നിന്റെ ചോരയിൽ അനുഗ്രഹമായി ദൈവം നല്കിയ ഒരു കുഞ്ഞിനെ അറും കൊല ചെയ്യാൻ മാത്രം നന്ദി കേട്ടവനായോ മനുഷ്യൻ. ലോകത്തിലെ സകലമാന ജീവികളും കുഞ്ഞിനു ജനം നല്കുന്നു.ബുദ്ധിയും ചിന്തിക്കാനുള്ള കഴിവും കൊടുത്ത് സ്രെഷ്ട്ട പതവി നല്കിയ  മനുഷ്യൻ മാത്രം ഭ്രൂണഹത്യ  ചെയ്യുന്നു..

ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഭ്രൂണത്തിന്‍റെ ലിംഗം നി൪ണയിക്കുകയും പ്രസവിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞാല്‍ അതിനെ ഭ്രൂണാവസ്ഥയില്‍ തന്നെ നശിപ്പിക്കുകയും ചെയ്യുന്നത് കാണുമ്പോൾ """'പെണ്ണ് മക്കളും മനുഷ്യ കുഞ്ഞല്ലേ' എന്ന് ചിന്തിച്ചു പോകുന്നു. ഓരോ ആണിനേയും പെണ്ണിനേയും പ്രസവികുന്നത് ഒരു പെണ്ണാണ്‌  എന്നത് നിഷേധിക്കാൻ ആവുമോ നിങ്ങള്ക്ക്. ആണായാലും പെണ്ണായാലും നപുംസകം ആയാലും എല്ലാം ദൈവം തരുന്നതല്ലേ..ജീവൻ തിരിച്ചെടുക്കാനുള്ള ആവകശം നിനക്കുള്ളതല്ലഅത് ജീവൻ നല്കിയവനുള്ളതാണ്.
 

ഖുര്‍ആന്‍ പറയുന്നു “സ്ത്രീകള്‍ക്ക് ബാധ്യതകള്‍ ഉള്ളത് പോലെ ന്യായമായ അവകാശങ്ങളുമുണ്ട്”(അല്‍ ബഖറ 228).ഇസ്ലാം സ്ത്രീക്ക് നേടികൊടുത്ത അവകാശങ്ങളുടെ മഹത്വമറിയണമെങ്കില്‍ അതിന്‍റെ അവതരണ കാലത്തുണ്ടായിരുന്ന സ്ത്രീയുടെ പദവി എന്തായിരുന്നു എന്ന് നാം മനസിലാക്കണം.മുൻ കാലങ്ങളിൽ വിവിധ മതങ്ങൾ സ്ത്രീയുടെ കാര്യത്തിൽ സ്വികരിച്ച നിലാപടുകളെ നമുക്ക് ഒന്ന് പരിശോധിക്കാം.  
 
പത്നിയെ അറുകൊല നടത്താന്‍ പോലും പുരുഷന് സ്വാതന്ത്ര്യം നല്‍കുന്നതായിരുന്നു റോമന്‍ നിയമ വ്യവസ്ഥ.ഭര്‍ത്താവിന്‍റെ ചിതയില്‍ ചാടി മരിക്കണ മെന്നയിരുന്നു ഭാരതീയ സ്ത്രീയോടുള്ള മതോപദേശം. പാപം കടന്നു വരാന്‍ കാരണക്കാരായ പെണ്ണിന് നേരെയുള്ള യഹൂദന്മാരുടെ പെരുമാറ്റം ക്രൂരമായിരുന്നു. യഹൂദ മതത്തിന്‍റെ പിന്തുടര്‍ച്ചയായി വന്ന ക്രിസ്തുമതത്തിലെ സ്ഥിതിയും മെച്ചപ്പെട്ടതായിരുന്നില്ല.മുഹമ്മദ് നബി(സ) മുമ്പ് അറേബ്യന്‍ സ്ത്രീകള്‍ക്ക് ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടിരുന്നു. പ്രസവിക്കപ്പെട്ടത്‌ പെണ്‍കുഞ്ഞാണ് എന്നറിഞ്ഞാല്‍ ജീവനോടെ കുഴിച്ചു മൂടാന്‍ സന്നദ്ധരായിരുന്നു ആ സമൂഹം.


ഖുർആൻ 17:31 പറയുന്നു ദാരിദ്യ്‌രഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്‌. നാമാണ്‌ അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്‌. അവരെ കൊല്ലുന്നത്‌ തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു.മദർ തെരസ പറഞ്ഞു ഏറ്റവും വലിയ സംഹാരകൻ മനുഷ്യ മനസാക്ഷിയെ വെല്ലുവിളിച്ചു കൊണ്ട് ഭ്രൂണഹത്യ ചെയ്യുന്നവനാണ് . കാരാണം അത് കുട്ടികള്ക്ക് നേരെ യുള്ള ഒരു യുദ്ധമാണ് പ്രവസിച്ചു തലോടെണ്ട അമ്മ ചെയ്യുന്ന കൊലപാതകമാണ്.

മനുഷ്യൻ ശാസ്തൃയമായി ഏറെ പോരോഗമിച്ച്ചു..പക്ഷേ അവരുടെ ചെയ്തികൾ കാണുമ്പോൾ ഇരുണ്ട യുഗത്തിൽ നിന്നും അവർ ഇനിയും കര കയറിയിട്ടില്ലയെന്നു തോന്നിപോകും.ലിംഗ നിർണയത്തില്ലോടെ നിങ്ങൾ ഒരു പെണ്ണിനേയും കൊന്നൊടുക്കിയാൽ ഇനി ഒരു തലമുറ എങ്ങിനെ ഉണ്ടാകും.. അവര്ക്ക് പകരം ആണുങ്ങൾ പ്രസവിക്കുമോപ്രിയ സഹോദരി നീ അറിയുക "നീയും ഒരു പെണ്ണല്ലേ" നിന്റെ മാതാവ് നിന്നെയും അതുപോലെ കൊന്നിരുനെങ്കിലോ ?

നിന്റെ ജനനത്തെ കുറിച്ച് നിന്റെ സൃഷ്ട്ടാവ് എത്ര മനോഹരമായി നിനക്ക് വിവരിച്ചു തരുന്നു ..തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്‍റെ സത്തില്‍ നിന്ന്‌ നാം സൃഷ്ടിച്ചിരിക്കുന്നു.പിന്നീട്‌ ഒരു ബീജമായിക്കൊണ്ട്‌ അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത്‌ വെച്ചു.പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന്‌ നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട്‌ നാം അസ്ഥികൂടത്തെ മാംസം കൊണ്ട്‌ പൊതിഞ്ഞു. പിന്നീട്‌ മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. (ഖുര്‍ആന്‍23:12-14). 

സമകാലിക സംഭവത്തെ Gynecologist ന്റ്റെ പരിശോധന മുറിയിൽ നടക്കുന്ന സംഭാഷണത്തിലൂടെ നിങ്ങള്ക്ക് മുന്പിൽ അവധരിപ്പിക്കാം

Doctor: വരൂ ഇരിക്കു. എന്താ നിങ്ങളുടെ പ്രശ്നം
Patient: നങ്ങൾക്കു ഈ കുഞ്ഞിനെ വേണ്ട. അതുകൊണ്ട് ഭ്രൂണഹത്യ ചെയ്യാൻ തീരുമാനിച്ചു
Doctor: എന്താ കാരണം?
Patient: നങ്ങൾക്ക് ഒരു മകൾ ഉണ്ട്.ഇപ്പോൾ രണ്ടാമത് ഒന്ന്കൂടി വേണ്ട.
Doctor: കൂടെയുള്ളത് ആരൊക്കെയാണ്.മകളും ഭർത്താവും
എങ്കിൽ നമ്മുക്ക് നിങ്ങളുടെ  കൂടെയുള്ള ഈ മകളെ കൊല്ലാം. അവൾ ഭൂമിയിൽ കുറച്ചു കാലം ജീവിച്ചില്ലേ..നിങ്ങളുടെ ഗഭാശയത്തിലെ കിഞ്ഞിനും പുറം ലോകം കാണാൻ ആഗ്രഹമുണ്ടാവില്ലേ!!!  
Patient: അത് പറ്റില്ല ഡോക്ടർ. അവൾ നങ്ങളുടെ എല്ലാം എല്ലാമാണ്‌
Doctor: അങ്ങനെയെങ്ക്കിൽ നിങ്ങൾ ഇപ്പോൾ ഭ്രൂണഹത്യയിലൂടെ കൊല്ലാൻ പോകുന്നതും നിങ്ങളുടെ ചോരയിൽ ഉണ്ടായ കുഞ്ഞല്ലേ!!?രണ്ടിൽ ഏതു ചെയ്താലും കൊലപാതകം തന്നെ.

Note: ഭ്രൂണഹത്യയും ജീവനുള്ള കുഞ്ഞിനെ കൊല്ലും പോലെ തന്നെ കൊലപാതകമാണ്.ദൈവത്തിന്റ്റെ കോടയിൽ രണ്ടിന്നും ഒരേ ശിക്ഷയാണ്. കോടാനു കോടി ആളുകൾ ഒരു കുഞ്ഞിനുവേണ്ടി പ്രാർതിക്കുന്നു നിങ്ങൾ ദൈവം നല്കിയ കുഞ്ഞിന്റെ ജീവനെടുക്കാൻ മുതിരുന്നു.














2013, ഓഗസ്റ്റ് 14, ബുധനാഴ്‌ച

മാതാവിൻ സ്നേഹം

മാതാവിന്റ്റെ  മടിത്തട്ടാണെന്ന്
പ്രഥമ വിദ്യാലയം
ഓർക്കുന്നു ഞാൻ അമൃതുപോൽ
മുലപ്പാലിൻ രുചിയും

ഞാനൊന്നു കരയുമ്പോൾ
വെവാലതിപെടുമെന് മാതാവ്
സ്നേഹത്തിന് ചുംബനങ്ങൾ
നല്കിയെന്നെ ഉറക്കിയതും ഓർത്തു ഞാൻ

പിച്ചവെച്ചു വീഴുന്ന നേരത്തും
കൈതാങ്ങായി എത്തിയതും എൻ മാതാവിനു
വിരൽ  തുമ്പിൽ തൂങ്ങി
നടന്നതും ഓർത്തു പോയി ഇന്ന് ഞാൻ

കാലമെത്ര കഴിഞ്ഞാലും
ദേശങ്ങളെത്ര താണ്ടിയാലും
മാതാവിന് സ്നേഹത്തിനു തുല്യം
ഒന്നുമില്ലെന്ന് അറിഞ്ഞു ഞാൻ

വാർധക്യത്തിലാണെങ്കിലും നിന് മാതാവ്
കൈ താങ്ങാവാൻ മടിയെന്തിനു സോദരാ
ഈ ലോകത്ത് മാതാവിന് സ്നേഹത്തിനു തുല്യം
മാതാവിൻ സ്നേഹം മാത്രം.

മാലിബ് മാട്ടൂൽ





കൂടെവിടെ

സ്വപ്ന നഗരിയിലെ
സ്വർണ്ണ ചിറകുള്ള പക്ഷി
കൂടെവിടെ വീടെവിടെ
ഇരതേടി അലയും കാട്ടിൽ ഇണയെവിടെ

ചെറു ചില്ലകളാൽ
കോർത്തു വെച്ചൊരു കൂടെവിടെ
നിന് വരവും കാത്തിരിക്കും
കുഞ്ഞെവിടെ

ഏകാന്തതയിൽ
തീരത്തിരുന്ന് ഞാനെന്നെ
കിളിയോട് ഉപമിച്ച നേരം
ഓർത്തു പോയി നാടെവിടെ  ഞാനെവിടെ

സ്വപ്നങ്ങൾക്ക് ചിറകു മുളക്കുന്നതിനിയെന്നു
സ്വതന്ത്രനായോന്നു പറക്കുവാൻ
ആരോ തീർത്ത കൂട്ടിൽ
കുടുങ്ങി കിടകേണ്ടതു ഇനിയെത്ര നാൾ..

                                           മാലിബ് മാട്ടൂൽ




2013, ഓഗസ്റ്റ് 13, ചൊവ്വാഴ്ച

പ്രവാസി സ്വപ്നം

സ്വപ്നത്തിന് ചിറകിലേന്തി 
വന്നിറങ്ങി മരുഭൂമിയിൽ 
ചിറകൊടിഞ്ഞ കിനാവുമായി 
തിരികെ യാത്രയായതും  മലയാളി 

പണമെന്നു കേട്ടാൽ വാ പൊളിക്കും മലയാളി 
പ്രവാസത്തിൻ ചൂടും തണുപ്പുമേറ്റ് 
രോഗ ശയ്യയിൽ തിരിച്ചു പോകും 
മരുന്നുകളുടെ ലോകത്തേക്ക് 

കോടികൾ കൊണ്ടമ്മാനമാടുവാൻ കൊതിച്ച് 
കഴുത്തിൽ കോടാലി വീണവൻ മലയാളി 
ലോട്ടറിയെടുതവനെ പോലെ വെറുതെ 
കോടികൾ സ്വപ്നം കാണുന്നു മലയാളി  

തട്ടിപ്പ് വലകളിൽ കുടുങ്ങി 
മീനു പോലെ പിടഞ്ഞു  മരിച്ചതും മലയാളി 
കൊക്കിലോതുങ്ങുനതിനെക്കാൾ 
കൊത്തിയെടുക്കാൻ കൊടിച്ചതും മലയാളി 

പൂജ്യതിനെന്തു വില 
അതിനു മുന്പിൽ വേറെ ഒരക്കം ഇല്ലെങ്ങിൽ 
ഒന്നിനെ പത്താകും 
മാന്ത്രിക വിദ്യ തേടി അലയുന്നതും മലയാളി

മാലിബ് മാട്ടൂൽ 



"കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ തട്ടിപ്പ് ആൻഡ്‌ വെട്ടിപ്പ്"

"കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ തട്ടിപ്പ് ആൻഡ്‌ വെട്ടിപ്പ്" ഇങ്ങനെ ഒരു റിസർച്ച് സെൻറ്റർ തുടങ്ങാൻ പോകുന്നു. കൂടി വരുന്ന തൊഴിൽ സാധ്യതയ്ക്ക് ഊന്നൽ നല്കിയാണെല്ലോ പുതിയ പഠന പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഇന്ന് കേരളത്തിൽ നല്ല വരുമാനം ഉണ്ടാക്കാൻ ഇതിലൂടെ കഴിയുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

ചേരയെ തിന്നുന്ന നാട്ടിൽ പോയാൽ ചേരയുടെ നടുകഷണം തിന്നണമെന്നല്ലേ പഴമൊയി.ഈ റിസർച്ച് സെൻറ്ററിൽ ചേരാൻ പ്രതേക യോഗ്യതയോന്നും വേണ്ട. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പു കേസില്‍പെട്ട ശബരിനാഥ്‌ സോളാറിൽ വാടാത്ത സരിത , കൂട്ടുകാരൻ ജോപ്പൻ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു.തട്ടിപ്പിന് വേണ്ടി ആളെ വശീകരികേണ്ട 10 പുത്തൻ ലാസ്യ ഭാവങ്ങൾ നടി ശാലു മേനോൻ സെമിനാറിളുടെ അവതരിപ്പിക്കും.സെനിമാറിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതാണ്‌..


ഒരു ലക്ഷം രൂപ ബാങ്കിൽ ഇട്ടാൽ എത്ര പലിശ കിട്ടുമെന്ന് അറിയുന്ന മലയാളി പണിയെടുക്കാതെ പണം കുന്നുകൂട്ടാൻ വല വിരിച്ചിരിക്കുന്ന തട്ടിപ്പുകളിൽ ചെന്നു വീഴുന്നു. താൻ മനസ്സുവേക്കാതെ തന്നെ ഒരാൾക്കും പറ്റിക്കാൻ  കഴിയില്ല എന്നത് പകലു പോലെ സത്യം. മേലനങ്ങാതെ പണം ഉണ്ടാക്കാൻ കുറുക്കു വഴികൾ തേടുന്നത് സബാദ്യം മുഴുവനും നഷ്ട്ടപെടാൻ ഇടയുണ്ടാക്കുന്നു. താൻ മറ്റുള്ളവരെകാൾ കേമനാണെന്ന് കാണിക്കാൻ പണത്തിന്റെ പ്രസരിപ്പ് വേണമെന്ന് കരുതി തട്ടിപ്പിന് തലവെച്ചു കൊടുക്കുന്നു.


 വിരുതരാണെന്ന് സ്വയം അഹങ്കരികുന്നവരെ തന്നെ പുല്ലു പോലെ പറ്റിക്കുന്നത് നമ്മുടെ മലയാളികൾ തന്നെ കൂടെ കുറച്ചു അന്യ സംസ്ഥാനക്കാരും. മുല്ലപൂ ചാരിയാൽ മുല്ല മണക്കും അപ്പോൾ ചാണകം ചാരിയാൽ ചാനകമല്ലേ മണക്കു. അന്യ സംസ്ഥാന തോഴിലാളികൾ മലയാളിയുടെ കൂടെ കൂടി പല തട്ടിപ്പും പഠിച്ചു കഴിഞ്ഞു . സംഭാവാമേ യുഗേ യുഗേ..


സോളാർ, എമു,ആട്,തേക്ക്,മാഞ്ചിയം തട്ടിപ്പ്, നാനോ ഫ്ലാറ്റ് , ടൈഗൂണ്‍, ആപ്പിൾ എ ഡേ , ലിസ്, ടോട്ടല്‍ ഫോര്‍ യു , മണി ചെയിൻ തട്ടിപ്പ് , ചിട്ടിയിലൂടെ പണമിരട്ടിപ്പ്,പഴയങ്ങാടിലെയും പയ്യന്നുരിലെയും ടോട്ടല്‍ ഫോര്‍ യു മാതൃകയിലുള്ള തട്ടിപ്പുകള്‍ക്ക് 
വരെ തലവെച്ചുകഴിഞ്ഞ മലയാളി ഇനി ചാടാന്‍ പോകുന്ന തട്ടിപ്പ് എന്താവും? പഴയ വീഞ്ഞ് പുതിയ കുപ്പികളിലായി വന്നു കൊണ്ടേ ഇരിക്കും. മലയാളി അതിലൊക്കെ തല വെച്ചു കൊടുക്കുകയും ചെയ്യും. കള്ളപണം കുന്നു കൂടുകയല്ലേ, ദരിദ്രനെന്നും ദരിദ്രവാസി ആയിത്തന്നെ കഴിയട്ടെ.

‘വെയ് രാജ വെയ് ‘ എന്ന വാചക കസര്‍ത്തില്‍ എത്ര പെട്ടെന്നാണ് നാം വീണ്‌ പോകുന്നത്? ഒന്ന് വെച്ചാൽ രണ്ട് , രണ്ടു വെച്ചാൽ നാല്. ചൂട് വെള്ളത്തിൽ വീണ പൂച്ച വീണ്ടും അതിലേക്ക് തന്നെ ചാടുന്നു.ഡയറക്ട് മാര്‍ക്കറ്റിങ്ങിന്റെ പേരില്‍  പിരമിഡ് സിസ്റ്റത്തില്‍ ( മണി ചെയിന്‍0) ) പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ നടത്തുന്ന തട്ടിപ്പിന് കൂട്ടു നില്‍ക്കുന്നവര്‍ സ്വയം വഞ്ചിക്കുക മാത്രമല്ല അടുത്ത സുഹൃത്തുക്കളേയും ബന്ധുക്കളേയും കൂടെ ചതിവില്‍ പെടുത്തുകയുമാണ് ചെയ്യുന്നത്.


അഞ്ചും ആറും മാസം കൊണ്ട് നിക്ഷേപത്തിന്റെ ഇരട്ടി തിരിച്ചു നല്‍കാമെന്ന പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി പല കമ്പനികളുടെയും  ജനങ്ങളെ കബളിപ്പിക്കുകയാണ് .വലകൾ വിരിച്ച് രാത്രി ഉരക്കമൊഴിച്ചു മലയാളി ചിന്തിക്കുനത് നാളെ ആരെ എങ്ങനെ പറ്റികാമെന്നാണോ. രാവിലെ പത്രം വായിക്കുമ്പോൾ കേൾകുന്നത് പുതിയ പുതിയ തട്ടിപ്പ് രീതികളാണ്, എവിടുന്നു കിട്ടുന്നു ഇത്തരം തന്ത്രങ്ങൾ. ബുദ്ധിയാണോ കുബുദ്ധിയാണോ കേരളിയനു കൂടുതൽ? നിസംശയം പറയാൻ പറ്റും കുബുദ്ധിയെന്ന്.


ദുരാഗ്രഹം മനുഷ്യന്റ്റെ കാഴ്ച നഷ്ട്ടപെടുത്തുമ്പോൾ തട്ടിപ്പുകാർ കൂടുതൽ നേട്ടം കൊഴിയുന്നു. ആഗ്രഹങ്ങൾ അതിർ വരമ്പുകൾ കടന്നു അതിനൊത്ത ജീവിതം ഉണ്ടാക്കിയെടുക്കാൻ എളുപത്തിൽ ഏത് മാർഗത്തില്ലൂടെയും  പണം ഉണ്ടാക്കാനുള്ള കുറുക്കു വഴികളിലേക്ക് അവനെ നയിക്കുന്നു.മാർഗ്ഗമല്ല ലക്ഷ്യമാണ്‌ പ്രധാനം.


വളരെ പാവപ്പെട്ടവരായ, കഷ്ടപ്പെട്ട് പണം ഉണ്ടാക്കുന്ന മനുഷ്യരാണ്. അവര്‍ വലിയ സ്വപ്‌നങ്ങള്‍ കാണുകയും ഈ വഴികളിലൂടെ തങ്ങളുടെ ചെറിയ സാമ്പാദ്യം വളരെ വേഗം വലുതാകുമെന്നും പ്രതീക്ഷിക്കുന്നു.കര കയറാൻ കച്ചിതുംബ് കിട്ടുമെന്ന് ഓർത്ത്‌ പെട്ട് പോകുന്നവരുമുണ്ട് ആ കൂട്ടത്തിൽ. സ്വർണ്ണം പണയം വെച്ചു വരെ പണമിരട്ടിപ്പ് കമ്പനികളിൽ നിക്ഷേപിച്ചു വഞ്ചിതരായവരും കുറവല്ല. ബാങ്കിൽ പലിശ 12 % അപ്പോൾ ഇവർ വാഗ്ദാനം  നല്കിയത് 30% കിഴിച്ചാൽ 18% ലാഭം. കണക്കിലെ കളി ഉഗ്രൻ പക്ഷെ അവസാന ഫലം കടിച്ചതുമില്ല പിടിച്ചതും ഇല്ലായെന്ന  അവസ്ഥ.


നിയമം ചിലന്തി വല പോലെയാണെന്നു തോനുന്നു.വലിയ വലിയ തട്ടിപ്പ് വീരന്മാർ വലക്കു പുറത്തും ഉപജീവനത്തിന് വേണ്ടി അല്ലറ ചില്ലറ തട്ടിപ്പു സംഘം  വലയിലും കുടുങ്ങും.പണവും അധികാരവും ഉണ്ടെക്കിൽ ആർക്കും ആരെയും പറ്റിക്കാം, അതില്ലുടെ കോടികൾ സമ്പാദിക്കാം. കേസുകൾ കോടി കെട്ടിയ വക്കീലന്മാർ വാദിക്കും പിന്നെ പണത്താൽ തീർത്ത പുകമറയിൽ പരോളിൽ ഇറങ്ങും .പരോളിൽ ഇറങ്ങി മുങ്ങിയവർ എവിടെയെന്നു ആർക്കും അറിയില്ല. കാക്കാൻ പഠിച്ചവൻ നേലാന്നും പഠിച്ചിടുണ്ടാകുമല്ലോ.


 പണമിരട്ടിപ്പെന്ന മോഹവലയത്തില്‍ കുടുങ്ങിയവര്‍ വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞത് വൈകിയാണ്. പ്രാഥമിക അന്വേഷണത്തില്‍  തട്ടിപ്പാണെന്ന് വ്യക്തമായ സ്ഥാപനം അടച്ചുപൂട്ടി കേസെടുത്തു.കേസെടുത്തത് കൊണ്ട് പോയ പണം തിരിച്ചു കിട്ടുമോ. വിധിയെ പഴിചാരി സമാധാനിക്കാം.വരാനുള്ളതോന്നും വഴിയിൽ തങ്ങില്ല.  

കോടികളിൽ കുറഞ്ഞ തട്ടിപ്പിന്റ്റെ ന്യൂസ്‌ ഒന്നും വയിക്കാൻ മലയാളിക്ക് സമയമില്ല.

മനുഷ്യര്‍ എവിടെ ഉണ്ടോ അവിടെ അത്യഗ്രഹവും കാണും, അതു കൊണ്ടാണല്ലോ ഈ തട്ടിപ്പുക്കാര്‍ക്ക് ജനങ്ങളെ കയ്യിലെടുക്കന്‍ പറ്റിയത്..ഈ ഭൂലോകം ഉള്ളിടത്തോളം ഇത്തരം പരിപാടികളും കാണും അതിന് ജാതിയോ മതമോ, രാഷ്ട്രിയമോ, ആണ്‍ പെണ്‍ വിത്യാസമോ ഇല്ലാ...അതു മനസ്സിലാക്കി ജീവിച്ചാല്‍ ഇത്തരം തട്ടിപ്പില്‍ പെടാതെ ജീവിക്കാം...അത്രയെ ഉള്ളു...


എല്ലാ മതങ്ങളും സത്യസന്തമായി പണം സമ്പാദിക്കാൻ കൽപിക്കുന്നു. നേരായ മാർഗ്ഗത്തിലൂടെ മാത്രം സമ്പാദിക്കുകയും ചിലവഴികുകയും ചെയ്യുക.നിങ്ങളുടെ മത ഗ്രന്ഥം നിങ്ങൾക്ക് മാർഗ്ഗ ദർശനം നല്കുന്നു.ഒരു നാണയ തുട്ട് പോലും പലിശയായി വാങ്ങുന്നത് 36 തവണ വ്യഭിചരിക്കുന്നതിനേക്കാൾ ഗുരുതരമായി പ്രഖ്യാപിച്ചിരിക്കുകയാ്ണ് ഇസ്ലാം. എഴുപത് ഇനമുള്ള പലിശയിലെ ഏറ്റവും ലളിതമായ ഇനം സ്വന്തം മാതാവിനെ വ്യഭിചരിക്കുന്നതിനു തുല്ല്യമായി ഗണിച്ചിരിക്കുകയാണ് പ്രവാചകൻ . പലിശക്ക് കടം നൽകുന്നവൻ തന്റെ സഹോദരന്റെ സംബത്ത് പച്ചയായി അപഹരിക്കുകയാണ്. പലിശ ഇടപാട് ഏറ്റവും ഗുരുതരമായ തെറ്റും ഏറ്റവും ഉപ്ദ്രവകരമായ കുറ്റവുമാണ്. മാനസികവും സാബത്തികവുമായ ഒട്ടേറെ വിനകൾ അത് ഉൾകൊള്ളുന്നു എന്നതാണ് കാരണം


ഖുർആൻ 2:176  അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മ്മങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. ഹിന്ദുമതത്തിലെ  മനുസ്മൃതി പറയുന്നു പലിശ വാങ്ങുന്ന ബ്രാഹ്മണനെ ശൂദ്രനെപ്പോലെ ഗണിക്കേണ്ടതാണെന്ന് . പണത്തിനോ ആഹാരത്തിനോ വാങ്ങിക്കൊടുക്കുന്ന യാതൊരു വസ്തുവി നും സഹോദരനോട് പലിശ വാങ്ങരുത് എന്ന് ബൈബിളില്‍ പറയുന്നുണ്ട് (ആവര്‍ത്തന പുസ്തകം 23.19). പതിനാലാം നൂറ്റാണ്ടുവരെ ക്രിസ്തീയലോകം പലിശ വാങ്ങിയിരുന്നില്ല. മതനേതാക്കള്‍ ഇത് അനുവദിച്ചിരുന്നുമില്ല.

ഖുർആൻ 3:130 സത്യവിശ്വാസികളേ, നിങ്ങള്‍ ഇരട്ടിയിരട്ടിയായി പലിശ തിന്നാതിരിക്കുകയും അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയികളായേക്കാം.






2013, ഓഗസ്റ്റ് 11, ഞായറാഴ്‌ച

കുടിയന്മാരുണ്ട് സുക്ഷികുക

ചില കാടുകളിൽ "ആനയുണ്ട് സുക്ഷികുക" എന്ന  ബോർഡ് സർക്കാർ മുന്നറിയിപ്പായി വെക്കാറുണ്ട്. ഇനി അതുപോലെ ഒരു ബോർഡ് ബിവറേജസിന്റ്റെ മുൻപിലുള്ള  റോഡിലും  നമ്മുക്ക് പ്രതീക്ഷിക്കാം "കുടിയന്മാരുണ്ട് സുക്ഷികുക". കോരി ചോരിയ്യുന്ന മഴയത്തും ഡിസംബറിന്റ്റെ  മഞ്ഞുരുകുന്ന തണുപ്പിലും വേനലിന്റ്റെ  ചുട്ടുപൊള്ളുന്ന ചൂടിലും കേരള ജനത "ക്യൂ" വിൽ നില്ക്കുന്നു, മദ്യത്തിന് വേണ്ടിയുള്ള ക്യൂവിൽ. കൊച്ചു കുട്ടികൾ  മുതൽ വൃദ്ധന്മാരുവരെ ക്ഷമയോടെ എത്ര മണിക്കൂർ വേണമെങ്കിലും കാത്തുനിൽക്കും.എത്ര മനോഹരമായ കാഴ്ച.

മദ്യം വിഷമാണ്‌. അതുണ്ടാക്കരുത്‌, കൊടുക്കരുത്‌; കുടിക്കരുത്‌” എന്ന്ശ്രീ നാരായണഗുരു പറഞ്ഞു. പക്ഷെ കാലം കുറെ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റ്റെ കൂടെയുള്ള ചിലർ മാറ്റി പറയുന്നു ഗുരു "വിദേശ മദ്യത്തെ" കുറിച്ചല്ല അന്നു പറന്നത്.അതികമായാൽ അമൃതം വരെ വിഷം എന്നല്ലെ. അപ്പോൾ മദ്യത്തിന്റെ കാര്യം പറയാനുണ്ടോ. 

മതഗ്രന്ഥങ്ങളും, കലാരൂപങ്ങളും കൊണ്ട് അലംകൃതമാകേണ്ട ഷോകെയ്‌സുകളില്‍ ഇന്ന് മദ്യക്കുപ്പികള്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്.ജാതിമത പ്രായഭേതമില്ലാതെ ഒത്തൊരുമയോടെ അവർ മദ്യം സേവിക്കുന്നു.രക്ത ബന്ധങ്ങളെ കാൾ വലിയ ബന്ധമാണ് കുടിയന്മാർകിടയിൽ.കുടിയുടെ കാര്യത്തിൽ പേരെടുത്ത തറവാട്ടുകാർ നാം.

ഓണവും വിഷുവും പെരുന്നാളും ക്രിസ്തുമസ്സും മറ്റു ആഘോഷങ്ങളും വരുമ്പോൾ കേരളത്തിൽ "വെള്ളം (മദ്യം) കളി" യുടെ സീസനാണ്. ചാലകുടിയും  മലപ്പുറവും മറ്റു പ്രദേശങ്ങളും മാറ്റുരകുകയാണ് ആരാണു ഇത്തവണ ഏറ്റവും കൂടുതൽ മദ്യം കുടിക്കുന്നത് എന്നറിയാൻ.കാലം പോയാ ഒരു പോക്ക്..ഹർത്താല്ലെ ന്നുകെട്ടാലുടൻ  ചിക്കൻ വാങ്ങാനും മദ്യം വാങ്ങാനുമാണ് വലിയ തിരക്ക്.ഓരോ നിമിഷവും നമ്മൾ മതി മറന്നു ആഘോഷികുകയാണ്.

മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തു പോലും മദ്യം ഒഴുകുന്നു. കാറ്റിനുവരെ മദ്യത്തിന്റ്റെ ഗന്ധം. കേരളം കേരളം മനോഹരം..റബ്ബർ വെട്ടി  പാലെടുത്ത് ഷീറ്റടിക്കുന്ന കേരളം.ഷീറ്റുവിറ്റ കാശുകൊണ്ട് വാറ്റടികുന്ന കേരളം.വാറ്റടിച്ചു വാറ്റടിച്ചു കണ്ണുപോയ കേരളം ..ആരോ പാടിയ ഈ വരികൾ ഇവിടെ കുറിക്കുന്നു.  

പണ്ടു പാത്തും പതുങ്ങി ഒഴിഞ്ഞ പറമ്പുകളിലും തെങ്ങിൻ തോപ്പുകളിലും കള്ള് കുടിച്ചിരുന്ന ആൾക്കാർ ഇപ്പോൾ റോഡിൻറ്റെ സൈഡിൽ ഇരുന്നു  കാറിന്റ്റെ വെളിച്ചത്തിൽ പെഗ്ഗിന്റ്റെ അളവ് നോക്കുന്നു. കുറ്റകൃത്യങ്ങൾ കൂടിവരുന്നു,സ്വയംബോധം നഷ്ട്ടപെട്ട് മക്കളെയും അമ്മയെയും വരെ പീടിപ്പിക്കുന്ന  കലിയുഗം. 

വൃദ്ധയെന്നോ പൈതലെന്നൊ ഗർഭണിയെന്നൊ വൈകല്യത്തിന്റെ അടിമയെന്നോ പരികണിക്കാതെ  മദ്യത്തിന്റ്റെ ലഹരിയിൽ പീടിപ്പിക്കുന്നു. അങ്ങനെ മനുഷ്യ മൃഗമയി അധപതിക്കുന്നു നമ്മുടെ സമൂഹം.പറവകള്ക്ക് ആകാശമുണ്ട് പാമ്പുകൾക്ക് മാളമുണ്ട് വെള്ള മടിച്ചു ലക്ക്കെട്ട മനുഷ്യ പാമ്പുകൾക്ക് പൊതു നിരത്തും അഴുക്കു ചാലുകളുമുണ്ട് എന്ന് പുതിയ കവി പാടി.  

ഇതുവരെ ഒരു തെറ്റ് കുറ്റങ്ങളും ചെയ്യാത്ത നല്ലവനായ ഒരു യുവാവിന്റ്റെ അടുത്തേക് പിശാചിന്റ്റെ രൂപത്തിൽ ഒരാൾ വരുന്നു. അദേഹത്തോട് ഒരു ചെറിയ പാപം  ചെയ്യാൻ പ്രേരിപ്പിക്കുന്നു. ആദ്യമായി ഒരാളെ കൊല്ലാൻ പറന്നു, അത് പറ്റില്ലെന്ന് അറിയിച്ചപ്പോൾ ഒരു പെണ്ണിനെ നശിപിക്കാൻ നിർബന്ധിച്ചു. പക്ഷെ ആ യുവാവ് രണ്ടിനും തയ്യാറായില്ല. അവസാനമായി ഒരു ചെറിയ തെറ്റെങ്ങിലും എന്ന സൂത്രത്തിൽ മദ്യം കുടിക്കാൻ പറഞ്ഞു. ഒരു ചെറിയ തെറ്റല്ലേ എന്നു കരുതി ആ യുവാവ് സമ്മതം മൂളി.

അവർ രണ്ടുപേരും സുന്ദരിയായ ഒരു യുവതിയും പിന്നെ അവരുടെ ഭർത്താവും ചേർന്നാണ്  മദ്യം വിളമ്പുന്ന ഒരു കടയിലെത്തി. ആ യുവാവിനെ ചടുലമായി സംസാരിച്ചു കൊണ്ട് അവൾ മദ്യം കുടിപിച്ചു. മദ്യത്തിന്റ്റെ ലഹരി തലയ്ക്കു പിടിച്ചപ്പോൾ അവൻ പരിസരം മറന്നു അവളെ ബലമായി കടന്നു പിടികുകയും നശിപിക്കുകയും ചെയ്തു. അതിനിടയിൽ പിശാച് അവനോട്  മന്ത്രിച്ചു, അവളുടെ ഭർത്താവ് ഇതറിഞ്ഞാൽ  നിന്നെ ഈ ഭുലോകത്ത് വെച്ചേക്കില്ല. നിന്നെ കൊല്ലുന്നതിനു മുൻബ് നമുക്ക് അവനെ വക വരുത്താം. മദ്യ ലഹരിയിൽ അയാൾ ഭർത്താവിനെയും കുത്തി മലർത്തി. മദ്യം കാരണം ആയാൾ ആദ്യം വിസമ്മതിച്ചതടക്കം മൂന്ന് പാപങ്ങൾ ചെയ്തു.

തോഴിയില്ലായ്മ പെരുകും നാട്ടിൽ തൊഴിലെടുക്കാൻ ആളില്ല. കിട്ടുന്ന പൈസക്കെല്ലാം കള്ളുംകുടിക്കും  കുടിച്ച കാലിക്കുപ്പി വിറ്റ്‌ കിട്ടുന്ന  " 2 രൂപയ്ക്ക്" സർക്കാർ കൊടുക്കുന്ന അരി വീട്ടിലേക്കും വാങ്ങിക്കും. അല്ല പിന്നെ മലയാളിയോട കളി..സൂപ്പർ മാർകെറ്റുകൾ  പോലെ ശീതികരിച്ച മുറികളിൽ മദ്യ കുപ്പികൾ നിരത്തി വെച്ച് ഇഷ്ട്ടമുള്ളത് തിരഞെടുക്കാൻ    പുതിയ സൗകര്യം ഒരുക്കി കൊടുത്ത് നമ്മുടെ സർക്കാർ.മാംബയോത്സവങ്ങളും ചക്കൊത്സവങ്ങളുംനടത്തുന്നത് പോലെ  കള്ളുകുടി ഒരു ദേശിയ ഉത്സവം ആകിയാല്ലോയെന്ന നമ്മുടെ സർക്കാരിന്റ്റെ  ചിന്ത.അതിൽ മാത്രം പുരോഗതി.

സ്കൂൾ പരിസരങ്ങളിൽ മദ്യം വിൽക്കാൻ പാടില്ലായെന്നു സർക്കാർ ഉത്തരവിറക്കി. പക്ഷെ നിയമങ്ങളെ കാറ്റിൽ പറത്തി മദ്യലോബി അരങ്ങു വാഴുന്നു. ബാറുകൾ അടച്ചു പൂട്ടുന്നതിനെക്കാൾ നല്ലത് വിദ്യാഭ്യാസ സ്ഥാപനത്തെ  വേറെ  സ്ഥലത്തേക്ക് മാറ്റുന്നതാണ് നല്ലതെന്നു അഭിപ്രായപെട്ട നേതാകന്മാർ. ജില്ലകൾ തോറും കൂടി വരുന്ന ബാറുകളും ബിവറേജസ് കൊർപറേഷനുകലും പബ്ബുകളും.

കലാലയ ജീവിതത്തിൽ  പുതുതായി കുടിക്കുന്ന ആൾക്ക് കൂട്ടുകാര് ആദ്യം അവരുടെ ചിലവിൽ മദ്യം വാങ്ങി കൊടുക്കും. പിന്നെ അവനെ കൂടെ കുട്ടും..എല്ലാവരും പണം ഷെയറിട്ട് കുടിക്കും..ഒടുക്കും പുതുതായി തുടങ്ങിയവൻ അതിനടിമപെടും..ആ സമയത്ത് അവനിക്ക് കമ്പനി പോകണമെങ്കിൽ നീ തന്നെ പണം നല്കണമെന്ന് പറയും.പുതുതായി തുടങ്ങിയവാൻ അങ്ങനെ അവരുടെ മൊത്തം ചിലവും വഹിക്കും. പിന്നെ അങ്ങോട്ട്‌ അവന്റെ ചിലവിൽ കുടിച്ചു രസിക്കും മദ്യം ആദ്യമായി കുടിപിച്ച  കൂട്ടുകാർ.

പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയുടെ ബാഗ്ഗിൽ നിന്നും ബിയറിന്റ്റെ കുപ്പി കണ്ടെടുത്തതും കേരളത്തിൽ തന്നെ, നാട് ഓടുമ്പോൾ നടുകെ ഓടണമേന്നല്ലേ ചൊല്ല്. മഴയ്ക്ക് മരുന്നുകളും സിറിന്ജും ബ്രൌണ്‍ ഷുകറും കഞ്ചവുമെല്ലം കാമ്പസിൽ പോലും വിലസുന്നു. സിനിമാ രംഗങ്ങൾ യുവ തവമുറയെ വഴി തെറ്റികുന്നതിൽ ഒരു പങ്കുവഹിക്കുന്നുണ്ട്.ന്യൂ ജനറേഷൻ സിനിമകൾ കാണികുന്നതോ കള്ളു കുടിയും പുകവയിലും ഡ്രഗ്സ്സും പുളിച്ച തെറിയും പിന്നെ ലിപ് ലോക് കിസ്സുകളും അവസാനം കിളി പോയി എന്ന പാട്ടും. ഇതൊക്കെ കണ്ടല്ലേ യുവ തലമുറ വളർന്നു വരുന്നത്‌...., നിയമം പാലികെണ്ടവർ തന്നെ നിയമ ലംഘിക്കുമ്പോൾ ആരോട് പറയാൻ.

കേണൽ പദവി നല്ക്കിയ ഒരു നടൻ തന്നെ വിവധ പരസ്യ ചിത്രങ്ങളിലായി പറയുന്ന വാക്കുകള നമ്മുക്ക് ഇങ്ങനെ വായിക്കാം. രാവിലെ സ്വർണം വാങ്ങാൻ പറയുന്നു, ഉച്ചയ്ക്ക് പണയം വെക്കാൻ പറയുന്നു , ആ പണയം വെച്ച് കിട്ടിയ കാശ് കൊണ്ട് 'വൈകിട്ടെന്താ പാരിപാടി' എന്ന് ചോദിക്കുന്നു. കൊച്ചു പിള്ളേർക്കു വരെ അറിയാമം വെള്ളമടിയാണ് 'വൈകിട്ടെന്താ പാരിപാടി' കൊണ്ട് ഉദ്ദെഷികുന്നത്. മോനെ ദിനേശാ കള്ളിലാതെ എന്ത് ആഘോഷം.

മദ്യത്തോടു ആർത്തിയാണ് കേരളകാർക്ക്. പ്രസവം , ബർത്ത് ഡേ ,കല്യാണം , പാല് കാച്ചൽ , മരണം, ബോർ അടികുമ്പോൾ, കൂട്ടു കരുമാരി ഒരു ഒത്തുകൂടൽ  അങ്ങനെ എല്ലാറ്റിനും ഒഴിച്ചു  കൂടാനാകാത്ത ഒന്നായി നന്നുടെ സംകാരത്തിലും മദ്യം. മണൽ മാഫിയകളും രാഷ്ട്രിയക്കാരും തങ്ങളുടെ വേരുകളെ വളർത്തുന്നത്  മദ്യം നല്കിയാണ്. കള്ളും പണവും നല്കിയാൻ ജാഥയ് ക്കു പോലും ആളെ കൂട്ടുന്നത്.മദ്യത്തിൽ മുങ്ങി കുളിക്കുന്നു കേരളം.പേരിനു ഒരു ചാരായ നിരോധനവും മദ്യം കുടിക്കുന്ന ആൾകാർ അടങ്ങുന്ന മദ്യവിമുക്ത സമര സമിതിയും.

തന്റ്റെ രക്തത്തിൽ വിടർന്ന റോസാപൂവിനെ മദ്യ ലഹരിയിൽ പിച്ചിച്ചീന്തുമ്പോൾ, അത് തടയാൻ വന്ന അയാളുടെ ഭാര്യയായ ആ കുഞ്ഞിന്റ്റെ അമ്മയെ ചവിട്ടികൂട്ടി പരാക്രമം നടത്തുകയും ചെയുമ്പോൾ അവനറിയുന്നില്ല വരാനിരിക്കുന്ന ദുരന്തത്തെകുറിച്ചു. മത്തുമാറി  ബോധം വരുമ്പോൾ തന്റെ എല്ലാമെല്ലംമായ ഭാര്യയും മോളും ആത്മഹത്യ ചെയ്ത വിവരം. കുറ്റബോധം കൊണ്ട് അയാളും മരികുന്നു.. മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഇത്തരം വാർത്തകൾ നാം എത്ര കണ്ടു കഴിഞ്ഞു.  ഈയാൻ പാറ്റയുടെ ആയുസുള്ള വാർത്തയെന്ന ലാഗവത്തോടെ വീണ്ടും കള്ളിലെക് പോകുന്ന സമൂഹത്തെ നന്നാക്കാൻ ഇനി ആര്ക്കാണ് കഴിയുക.

ചെറിയ ചില പ്രശ്നങ്ങൾ വരുമ്പോൾ തന്നെ മദ്യത്തിൽ അഭയം തേടും. ഒന്നിനെയും നേരിടാൻ കരുത്തില്ലാതെ ഭീരുവിനെ പോലെ ലഹരിയുടെ മത്തിൽ എല്ലാ പ്രശ്നങ്ങളിൽ നിന്നും സങ്കടത്തിൽ നിന്നും രക്ഷപെടാം എന്ന് കരുതുന്ന വിഡ്ഢി. ടിപ്പു സുൽത്താൻ പറയുകയുണ്ടായി ആയിരം നാൾ എലിയെ പോലെ ജീവിക്കുന്നതിലും നല്ലത് ഒരു നാൾ പുലിപോലെ ജീവികുന്നതാണ്. പ്രശ്നങ്ങൾ ഇല്ലാത്ത മനുഷ്യരുണ്ടോ, കോടിപതിയായ അംബാനിമാർ വരെ സ്വത്തിനു വേണ്ടിയുള്ള പ്രശ്നങ്ങളിലാണ്.

ഇസ്ലാം കര്ശനമായി പറയുന്നു സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട്‌ നിങ്ങള്‍ നമസ്കാരത്തെ സമീപിക്കരുത്‌; നിങ്ങള്‍ പറയുന്നതെന്തെന്ന്‌ നിങ്ങള്‍ക്ക്‌ ബോധമുണ്ടാകുന്നത്‌ വരെ.എല്ലാ മതങ്ങളും മദ്യപാനത്തെ ഒരു പോലെ എതിരക്കുന്നു , പക്ഷെ ഒരു മാറ്റവും സംഭവികുന്നില്ല.ദിനംപ്രതി അത് വർദ്ധിച്ചു  വരുന്നു.

ക്രിസ്തുമത ഗ്രന്ധമായ Ephesians 5:18 and Proverbs Chapter 20 v.1വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു.അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകില്ല. വീഞ്ഞ് കുടിച്ചു മത്താവരുത്, അതിനാൽ ദുർനടപ്പ് ഉണ്ടാകുമല്ലോ.ഹിന്ദുമത ഗ്രന്ധമായ മനുസ്മൃതി Chapter 11 verse 151 Chapter 3 verse 159 കൂടാതെ ഋഗുവേധ് 8 hymn 2 verse 12 & 8 hymn 21 verse 14 ലും മദ്യ പാനത്തെ കർശനമായി എതിർക്കുന്നു. 


ഖുർആൻ 5: 90-91 വരികളിലായി പറയുന്നു സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച്‌ നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക്‌ വിജയം പ്രാപിക്കാം.പിശാച്‌ ഉദ്ദേശിക്കുന്നത്‌ മദ്യത്തിലൂടെയും, ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ ( അവയില്‍ നിന്ന്‌ ) വിരമിക്കുവാനൊരുക്കമുണ്ടോ?

വാള് കൊണ്ടെല്ല അതിനെക്കാൾ മുർച്ചയുള്ള വാക്കുകൾ കൊണ്ട് പ്രതികരിക്കാൻ  ശേഷിയുള്ള ഒരു യുവ തവമുറ കടന്നു വരണം.എന്റ്റെ ഈ ബ്ലോഗ്‌ കൊണ്ട്  എല്ലാവരെയും നന്നാക്കി കളയാമെന്ന നടകാത്ത സ്വപ്നമൊന്നും എനിക്കില്ല. ഒരാളെങ്ങിൽ ഒരാൾ അതിന്റെ പ്രതിഫലം അല്ലാഹുവിൽ നിന്നും പ്രതീക്ഷിച്ചു കൊണ്ട്.



2013, ഓഗസ്റ്റ് 4, ഞായറാഴ്‌ച

"സിഗരറ്റ്"- സ്വയം കത്തിതീരുന്നതിനു മുൻബ് ഒരു നിമിഷം

ടീനേജിന്റ്റെ പ്രസരിപ്പ് തുടങ്ങുന്ന കാലത്ത് കൂട്ടുകാരോടൊപ്പം സിഗരറ്റിന്റ്റെ ആദ്യ പുക വലിക്കുമ്പോൾ 'ഞാൻ വലിയ ഒരു സംഭവമാണെന്ന' മുഖ ഭാവമാണ് പലരിലും കണ്ട് വരുന്നത് .സിഗരറ്റ് എന്നത് പൌരുഷത്തിന്റെ ഒഴിച്ചു കൂടാൻ പറ്റാത്ത അഭിവാജ്യ ഘടകമാണെന്ന് കരുതുന്നവരും കുറവല്ല. ആദ്യ പുക ഉള്ളിലേക്ക് കയറുന്ന സമയത്ത് ഒന്ന് ചുമക്കും. ചുമയിലൂടെ ശരീരം അതിനോട് എതിർപ്പും വിയോജിപ്പും  പ്രകടിപ്പികുന്നത് അവൻ കാര്യമായി എടുക്കില്ല. അവൻ രണ്ടാമത്തെ പുകയും വലിച്ചു കയറ്റും, എതിർത്തിട്ട്  കാര്യമില്ലെന്നറിയുന്ന ശരീരം പിന്നെ പ്രതികരികില്ല.

കുറേ കാലം കഴിയുമ്പോൾ അർബുദം എന്ന  മഹാരോഗത്തില്ലുടെ പ്രതികാരമെന്ന പോലെ ശരീരം അവനെ ബുദ്ധിമുട്ടികും,മരണത്തിലേക്ക് നയിക്കും.സ്ത്രികളിലും പുകവലി ശീലം കണ്ടുവരാറുണ്ട്. വരാൻ പോകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച അവർ മന്സ്സിലാകുന്നില്ലലോ.ഗർഭിണികൾ സിഗരറ്റ് വലിക്കുനത് പ്രസവിക്കുന്ന കുഞ്ഞിന് മാനസിക രോഗവും അംഗ വൈകല്യവും ഉണ്ടാകാൻ കാരണമാകുന്നു.

ലോകമേബാടുമുള്ള മനുഷ്യർ ഒരു ദിവസം കോടികണക്കിന് സിഗരറ്റ് ഉപയോകിക്കുന്നു. ദിവസേന അതിന്റ്റെ എണ്ണം കൂടി വരുന്നു വെന്നതു നെട്ടികുന്ന സത്യമാണ്. ഈ ഭുലോകത്തു ബുദ്ധി ഉണ്ടെന്നു അഹങ്കരിക്കുന്ന മനുഷ്യരല്ലാതെ വേറൊരു ജീവിയും പുകവലികുന്നുമില്ല മദ്യം കുടികുന്നുമില്ല. സിഗരറ്റിന്റ്റെ പാക്കേറ്റിന് പുറത്ത് രോഗ ബാധിതരുടെ ചിത്രം കൊടുക്കുന്നതും അപായ സുചകമായി "പുകവലി ആരോഗ്യത്തിനു ഹാനികരം" എന്ന് എഴുതുന്നതും.നിയമപരമായ മുന്നറിയ്യില്ല് എന്നാ നിലയിൽ സിനിമകളിലും ടീവീ പരിപാടികളിലും പുകവലി രംഗങ്ങൾ വരുമ്പോൾ കാണിക്കുന്നതും.

നിക്കോട്ടിന് എന്ന ലഹരി വസ്തുവാണ് പുകയിലയിൽ അടങ്ങിയിരിക്കുന്നത്.മനുഷ്യന്റെ ജീവനുതന്നെ ഭീഷണി ഉയർത്തുന്ന ഒന്നിലധികം രോഗങ്ങൾ ഇതു മുഖേന ഉണ്ടാകുന്നു.നിങ്ങളുടെ കൈകളെ നിങ്ങള്‍ തന്നെ നാശത്തില്‍ തള്ളിക്കളയരുത്‌. നിങ്ങള്‍ നല്ലത്‌ പ്രവര്‍ത്തിക്കുക. നിങ്ങൾ പുറം തള്ളുന്ന  പുക നിങ്ങളെ മാത്രമല്ല നിങ്ങള്ക്ക് പ്രിയപെട്ടവരെയും മറ്റുള്ളവരെയും രോഗത്തിലേക്ക് വലിച്ചു കൊണ്ടുവരുന്നു. ഓരോ പഫ്ഫും വിടുന്ന നേരത്ത് ആലോചികുക്ക എത്ര ജീവനുകളാണ് നിങ്ങളെ കൂടാതെ നിങ്ങൾ കൊല്ലാൻ പോകുന്നത്.

ഒരു ദിവസം ഒരാള് പറയുന്നത് കേൾക്കാൻ ഇടയായി. അയാളുടെ ഷോപ്പിൽ ജോലി ചെയ്യുന്ന ഒരാളോട് പുകവലി നിത്താൻ പറഞ്ഞു. കൂടെ ഒരു ഉപദേശവും കൊടുത്തു നിങ്ങള്ക്ക് പുക വലിക്കാൻ തോനുന്ന സമയത്ത് ആ തുക ഒരു ഭണ്ടാരത്തിൽ നിങ്ങൾ സൂക്ഷികുക.ഒരു വർഷം കഴിഞ്ഞു അത് തുറന്നുനോക്കുമ്പോൾ നിങ്ങള്ക്ക് മനസ്സിലാകും എത്ര തുക നിങ്ങൾ ശരീരം നശിപിക്കാന്നായി അനാവശ്യമായി ചിലവാകുന്നു എന്ന്.

പണം കൊടുത്തു രോഗം വാങ്ങുന്ന ഒരേ ഒരു ജീവിയെ ഇന്ന് ഈ ലോകത്തുള്ളൂ , നാം മനുഷ്യർ. നമ്മളോട് എന്തെല്ലാം ചെയ്യരുതെന്നു പറയുന്നുവോ അതിനോട് വല്ലാത്ത അടുപ്പം കാണിക്കുന്ന ഒരു  പ്രവണത മനുഷ്യ സഹചം. ചിലാരെ കാണാം നോമ്പ് കലാമായാൽ അവർ 10-15 മണിക്കൂറുകൾ ക്ഷമയ്യോടെ പുകവലിക്കാതിരിക്കും. നോമ്പ് മുറിച്ചു പള്ളിയിലേക്ക് പോകും വഴി തന്നെ അവർ ആത്മാവിന് തീ കൊളുത്തും. വേവുവോളം  കാത്തിരുന്നില്ലേ പിന്നെ എന്താ ആറുവോളം കാത്തിരുന്നാൽ. സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട്‌ നിങ്ങള്‍ നമസ്കാരത്തെ സമീപിക്കരുത്‌; നിങ്ങള്‍ പറയുന്നതെന്തെന്ന്‌ നിങ്ങള്‍ക്ക്‌ ബോധമുണ്ടാകുന്നത്‌ വരെ.സിഗരറ്റിന്റ്റെ ദുർഗന്ധത്താൽ  നിന്റ്റെ അടുത്ത് നീന്ന് നമസ്കരിക്കുനവന്റ്റെ അവസ്തയോന്നു ആലോചിച്ചു നോക്കു. 

ഖുർആൻ പറയുന്നു നീ (ധനം) ദുര്‍വ്യയം ചെയ്ത്‌ കളയരുത്‌...., തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. മറ്റുള്ള ജീവികളിൽ നിന്നും വിത്യസ്തമായി നമുക്ക് ബുദ്ധിയും വിവേകവും ഉണ്ട് ചിന്തിച്ചു പ്രവർത്തി ക്കുവാൻ വേണ്ടി അത് കൊണ്ട് സ്വയം നിങ്ങളുടെ ശരീരത്തിനെ നശിപിക്കരുത്.അല്ലാഹു പവിത്രത നല്‍കിയിട്ടുള്ള ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിക്കരുത്‌.......പ്രിയപെട്ട സഹോദരി സഹോദരന്മാരെ പാൻ മസാലകളും മദ്യവും പുകയില ഉത്പന്നങ്ങളും നിങ്ങൾ വെടിയുക.

പുകവലി ഹറാമോ അതോ കറാഹത്തോ? ഹറാം എന്ന് പറയുന്നതിൻറെ കാരണങ്ങൾ പരിശോധിക്കാം. പുകവലി ഒരു നല്ല കാര്യംമായി കണക്കകുനില്ല,കാൻസറിന് കാരണമാകുന്നു ,അത് മനുഷ്യരെ കൊല്ലുന്നു, ജനിക്കുന്ന കുട്ടികളിൽ വൈകളയാം ഉണ്ടാക്കുന്നു, ലഹരി ഉണ്ടാകുകയും അതു ശീലമാകുകയും ചെയ്യുന്നു, പണം നശിപ്പിക്കുന്നു,മനുഷ്യ ശരീരത്തെ കാർന്നു തിന്നുന്നു , കൂടാതെ ഖുർആൻ പറയുന്നു (2:195) നിങ്ങളുടെ കൈകളെ നിങ്ങള്‍ തന്നെ നാശത്തില്‍ തള്ളിക്കളയരുത്‌. .അത് കൊണ്ട് ഇസ്ലാമിക്‌ പണ്ഡിതന്മാർ ഹറാം ആണെന്നു പറയുന്നു.












2013, ഓഗസ്റ്റ് 1, വ്യാഴാഴ്‌ച

റിയാലിറ്റി ഷോ - ജീവിതം ഒരു കാഴ്ച വസ്തു ആക്കരുത്

യാത്ഥാർത്ഥ്യത്തോടൊപ്പം നാടകീയമായ രംഗങ്ങൾക്കു കൂടി തുല്യമോ അതിലധികമോ പ്രാധാന്യം കൊടുത്തു കൊണ്ടവതരിപ്പിക്കുക എന്നതാണ് റിയാലിറ്റി ഷോകളുടെ പ്രത്യേകത. ഉള്ളതെല്ലാം വിറ്റു പെറുക്കി പുതു വസ്ത്രങ്ങളും മറ്റും വാങ്ങി കൂട്ടി അവ മാറി മാറി ധരിച്ചു് തട്ടയിൽ കയറി പഠിച്ച പണി 18 ഉം പയറ്റി. അവസാനം എലിമിനേറ്റു ചെയ്തു കഴിഞ്ഞ ഒരു  സംഗീത മത്സരത്തിൽ  മത്സരാർത്ഥിയുടെ മാതാപിതാക്കൾ കരയുന്നത് ശോകസാന്ദ്രമായ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ കാണിക്കുന്ന പ്രവണത ഇതിന് ഉദാഹരണമാണ്. തല മറന്നു എണ്ണ തേക്കരുത് എന്നു മൂത്തവർ പറഞ്ഞത് വെറുതെയല്ല.
ത്തരം രംഗങ്ങൾ മുൻ കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള പ്രഹസനങ്ങളാണെന്ന ആരോപണം ശക്തിയായി നിലനിൽക്കുന്നുണ്ട്.


മുൻ സംഗീത പരിപാടികളിൽ നിന്നു വ്യത്യസ്തമായി SMS വോട്ടിംഗ്,പെർഫോം ചെയ്തു കൊണ്ടുള്ള ഗാനാലാപനം,വിധികർത്താക്കളുടെ വിശദമായ വിശകലനം തുടങ്ങിയ കാര്യങ്ങൾ പരിപാടിക്ക് ജനശ്രദ്ധ നേടിക്കൊടുത്തു, ഒപ്പം വിമർശനങ്ങളും. പാട്ടിനെ തുള്ളിക്കളിയാക്കുന്നു,മത്സരാർത്ഥികളെ തേജോവധം ചെയ്യുന്നു. മുതലക്കണ്ണീർ പൊഴിച്ച് ജീവന് വേണ്ടി യാചിക്കുംപോലെ SMS കിട്ടാനായി വാക്കുകളെ ചിട്ടപെടുത്തി.കിട്ടിയ  SMS കൊണ്ട് പട്ടിണി മാറുമോയെന്ന് വെറുതെ ഓർത്തുപോയി 

കുഞ്ഞു മനസ്സിൽ കളങ്കമില്ലയെന്നല്ലെ. കുട്ടികളുടെ പരിപാടിയിൽ അവതരകൻ അച്ഛൻ മദ്യപിക്കാറുണ്ടോ  മോനെ..? അച്ഛൻ കുടിച്ചു അമ്മയെ തല്ലുന്ന കാര്യങ്ങൾ അങ്കിൾ ചോദിച്ചാൽ നീ അവിടെ പറഞ്ഞേക്കരുതെന്ന് അച്ഛൻ പറഞ്ഞിടുണ്ട് എന്നായിരുന്നു കുട്ടിയുടെ മറുപടി.എന്തിനാ പ്രിയ കൂട്ടുകാരാ പല്ലിനിട കുത്തി നാറ്റികുന്നത്.ബുദ്ധിയില്ലാനിട്ടാണോ..അറിയില്ല!!!!


ഒരു അറിവും മനുഷ്യന് മാന്യതയുടെ മുഖം മൂടി നല്കുകയില്ലയെന്നു തെളിയിച്ച ബുദ്ധിശാലിയും  ഒരു തെമ്മടിക്കും സന്യാസി ആവാൻ പറ്റില്ലെന്നു സ്വയം കാണിച്ചുത്തന്നവനും ഡോക്ടറും രാഷ്ട്രിയ വനിതാ നേതാവും  പാട്ടുകാരനും മലയാളം കഷ്ട്ടപെട്ടു പറയുന്ന പ്രശസ്താരായ കുറെ പേരുംചെർന്നു 30 ക്യാമറയ്ക്ക് മുന്പിൽ വെളിചാപാട് തുള്ളുന്നത് പോലെ കാട്ടികൂട്ടുന്ന കോപ്രായങ്ങളും സ്വികരണ മുറിയിലിരുന്നു അച്ഛന്നും അമ്മയും മുത്തച്ചനും കൊച്ചു മക്കളും ഒരുമിച്ചിരുന്നു കാണുന്ന ഗതികേടിനെ കുറിച്ച്  ഓർക്കുമ്പോൾ തന്നെ തോലിയുരിയുന്നു .


ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുഞ്ഞിനോദ് ചോദിക്കുന ചോദ്യത്തിന് പോലും ഉത്തരം നല്കാൻ കഴിയാത്ത മിടുക്കികളെ കണ്ടെത്തുന്ന മിടുക്കിയും. സമകാലിക സംഭവങ്ങളെ കുറിച്ചു കേട്ടറിവ് പോലും ഇല്ലാതെ ശരിരത്തിന്റെ അഴകും വസ്ത്രങ്ങളുടെ ട്രെൻറ്റും മാത്രം നോക്കി മിടുക്കി ആവാൻ കച്ചകെട്ടിറങ്ങിയ പെണ്‍ പടയും വരി വരിയായി ചാനലുകളിൽ പുതിയ റിയാലിറ്റി ഷോകൾ വർദ്ധിച്ചു  വരുന്നത്തിന്റ്റെ  ഉത്തമ ഉദാഹരണങ്ങൾ. 


സ്ത്രീയെ മലീനസമകതെയും സംസ്കാരത്തിന്റ്റെ പവിത്രതയ്ക്ക് കോട്ടം ഏല്പിക്കതെയും തങ്ങൾക്കു കിട്ടിയ സമ്മാന തുക സമുഹത്തിന്റ്റെ നന്മയ്ക്കും പാവപെട്ടവരുടെ ആവശ്യങ്ങൾക്ക് വേണ്ടിയും നല്കികൊണ്ട് സമൂഹത്തിലെ സമകാലിക വിഷയങ്ങളെ കുറിച്ച്  പേടിയില്ലാതെ  ശബ്ദത്തിൽ തുറന്നടിച്ചു സംസാരിച്ച "ഞാൻ സ്ത്രീ ", തമ്മിൽ ഭേദമെന്നുതോനി.


 പാശ്ചാത്യ ലോകത്തെ റിയാലിറ്റി ഷോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മലയാളം ടി വി ചാനലുകളിൽ റിയാലിറ്റി ഷോ ഉടലെടുക്കഉന്നത്. യുറോപ്പിലെയും അമേരിക്കയിലെയും ചാനലുകളുടെ ചിരിനക്കി പട്ടിയെപോലെ  നാം റിയാലിറ്റി ഷോകളെ ചാനൽ റേറ്റിങ്ങിനായി എന്തും കാണിക്കാമെന്ന അവസ്ഥയിൽ എത്തിച്ചു. വീട്ടിൽ അടങ്ങി ഒതുങ്ങി കഴിയുന്ന കുടുംബിനികളെ അർദ്ധ നഗ്നമേനിയിൽ റിയാലിറ്റി ഷോകളിൽ അയച്ചു നീയെന്തു  നേടുന്നു.പണമോ , പ്രശസ്തിയോ ? മാനം വിട്ടു വേണോ കുടുംബം പുലർത്താൻ.ചില വിരുദന്മാർ ഭാര്യയോടൊപ്പം കോമാളിത്തരങ്ങൾ കാണിക്കാൻ യാതൊരു ചളിപ്പും ഇല്ലാതെ ഷോയിൽ പങ്കെടുക്കുന്നു.അടുക്കള രഹസ്യങ്ങൾ അങ്ങാടി പാട്ടാക്കാൻ ഉള്ളതാണോ ? 

കൂടുതൽ മാർക്ക് കിട്ടാനായി ഒരു ഉളുപ്പും ഇല്ലാതെ വീട്ടിലെ രഹസ്യങ്ങൾ, ഇതുവരെ പറയാതെ മറച്ചുവെച്ച കാര്യങ്ങൾ സാരിയുടുത്ത് അണിന്നൊരുങ്ങി ഇരിക്കുന്ന മങ്കമാരുടെ മുന്പിൽ "വെറുതെ അല്ല ഭാര്യ" യിലൂടെ അവൻ വിളിച്ചു പറയുമ്പോൾ അവർ അറിഞ്ഞില്ല കുടുംബം തകർന്നു "കഥയല്ല ഇത് ജീവിതം" ഷോയിൽ വന്നിരുന്നു വിതുമ്പി ഒന്നാകേണ്ടി വരുമെന്ന്.തെറ്റുകളെല്ലാം ക്യാമറയ്ക്ക് മുൻപിൽ പറഞ്ഞു  തീത്ത് വീട്ടിലേക്ക്.ടീവി നേടികൊടുത്ത പബ്ലിസിറ്റി അവരെ കഴിഞ്ഞ കാല സംഭവങ്ങൾ  പെട്ടെന്ന് മറക്കാൻ സഹായിച്ചു. പെട്ടിയും കിടക്കയുമായി "ഭർത്താക്കൻമാരുടെ ശ്രദ്ധയ്ക്ക്" എന്ന ഷോയിൽ അവർ വീണ്ടും. ഈ പ്രാവശ്യം കുടുംബം കലക്കുനത് ഞാൻ ആവണമെന്ന വാശിയുള്ളത് പോലെ അവൾ തകർത്ത് അഭിനയിച്ചു.പൂർവ്വകാല വീര കഥകൾ എരിയും പുലിം ചേർത്ത് പ്രേക്ഷകർക്ക് വിളംബികൊടുത്തു.ഈ ബന്ധം ഒന്നിപ്പിക്കാൻ പുതിയ റിയാലിറ്റി ഷോ വരുന്നതും കാത്തു കൊണ്ട് ...