2014, ജൂൺ 6, വെള്ളിയാഴ്‌ച

പ്രകൃതിയുടെ സംരക്ഷകനാവണം ഓരോ മനുഷ്യരും

നല്ലൊരു ചിത്രം വരയ്‌ക്കാന്‍ ഒരുപാട്‌ അധ്വാനമുണ്ട്‌.വരയും വര്‍ണവും കൃത്യമായി യോജിപ്പിച്ച്‌, വ്യത്യസ്‌ത നിറങ്ങളെ മനോഹരമായൊരു ചിത്രമാക്കിയെടുക്കുന്നത്.അത് പോലെയാണ് വർണ്ണ സുന്ദരമായ പ്രകൃതിയെ സംരക്ഷിക്കുന്നത്.നട്ടു നനച്ചു ഒരു വിത്തിനെ മരമായി മാറ്റിയെടുക്കാൻ ഒരു പാട് അദ്ധ്വാനമുണ്ട്,പക്ഷെ ഒരു നിമിഷം കൊണ്ട് നമുക്ക് അതിനെ വെട്ടി മാറ്റാം.പ്രകൃതിയുടെ സംരക്ഷകനാവണം ഓരോ മനുഷ്യരും. 

ജൂലൈ 5 നു ലോക പരിസ്ഥിതി ദിനമായി നാം കൊണ്ടാടി. ഇപ്പോൾ എല്ലാറ്റിനും ഓരോ ദിനങ്ങൾ ഉള്ളത് കൊണ്ട് ചില പ്രയോജനങ്ങൾ  ഉണ്ട്. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി എങ്കിലും കുറച്ചു തൈകൾ നാട്ടിൽ വെച്ചു പിടിപ്പിച്ചു.നിങ്ങൾ ഒരു തൈ നാട്ടു വളർത്തുകയും  അതിലെ കാഴ്കനികൾ ഏതെങ്കിലും ഒരു ജീവിയോ മനുഷ്യനോ ഭക്ഷിച്ചാൽ അത് ദാനമായി രേഖപ്പെടുത്തുമെന്നാണ് ഇസ്ലാം പ റയുന്നത്.അത് കൊണ്ട് ഒരു തൈ നടാൻ ജൂലൈ 5 വരെ കാത്തിരികേണ്ട.

ഖുര്‍ആന്‍ വളരെ വ്യക്തമായി പറയുന്നു മനുഷ്യന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചത് കൊണ്ടാണ് ഭൂമിയില്‍ നാശമുണ്ടാകുന്നത്‌.നമ്മുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്തു കൊണ്ട് കാലാവസ്ഥയില്‍ ഉണ്ടായി കൊണ്ടിരിക്കുന്ന വ്യത്യാസങ്ങള്‍ നമ്മുടെ പ്രവർത്തന  ഫലമായി ഉണ്ടായതാണ്. അത്കൊണ്ട് ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ  നാം തന്നെയോ അല്ലെങ്ങിൽ വരും തല മുറയോ അനുഭവികേണ്ടി വരും..

കാലാവസ്തയും, പ്രകൃതിയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് അറിയാത്തതായി ആരും ഇല്ല.എന്നിട്ടും പ്രകൃതിയെ മനുഷ്യന്റെ ആഗ്രഹാത്തിനനുസരിച്ചു മാറ്റം  വരുത്തിയതാണ് ഇന്നു നാം നേരിടുന്ന പ്രശ്നങ്ങൾ.പ്രക്രതിയുമായി ഇണങ്ങി ജീവിക്കേണ്ട മനുഷ്യന്‍ ഇന്ന്അതിനെ നശിപിക്കുകയാണ്.യുദ്ധത്തിൽ പോലും ശത്രുവിന്റെ മരങ്ങൾ നശിപ്പിക്കാൻ പാടില്ല എന്ന് പഠിപ്പിക്കുന്ന മതമാണ്‌ ഇസ്ലാം.

 പ്രകൃതിയുടെ സമ്പത്താണ് വനങ്ങള്‍. അത്  വെട്ടി നശിപ്പിക്കരുതെന്ന് പറയുന്നത് മനുഷ്യനും, ജന്തുജാലങ്ങളും പുറത്തു വിടുന്ന കാര്‍ബണ്ടായോക്സൈഡ്  ശ്വസിക്കുന്നത് ആ വനങ്ങളിലെ വൃക്ഷങ്ങളാണ്.അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ്‌ കൂടിയപ്പോള്‍ ആഗോള താപനില ക്രമേണ ഉയര്‍ന്നു.ഓരോ വ്യക്തിയും കഴിയുന്നത്ര മരങ്ങള്‍ വെച്ച് പിടിപ്പിക്കാന്‍ ശ്രമിക്കുക.ഇവിടെയാണ് സൃഷ്ടാവിന്റെ സൃഷ്ടികളെ പരിപാലിക്കുന്നത് വിശ്വാസിയുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്.അല്ലാഹുവില്‍ നിന്ന് ലഭിച്ച അമാനത്തായാണ് പ്രകൃതിയെ ഇസ്‌ലാം കണക്കാക്കുന്നത്.

ഇരിക്കുന്ന മരക്കൊമ്പ് മുറിക്കുന്നതു വിഡ്ഢിയായ മനുഷ്യനാണ്.പ്രക്രതി വിഭവങ്ങളെ നശിപ്പിക്കുമ്പോൾ നാം ഓർക്കുക  ‍വരാനിരിക്കുന്ന തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ അനീതി ആയിരിക്കും അതെന്ന്.ലോകാവസാനത്തിന്റെ തൊട്ടുമുമ്പുള്ള നിമിഷമാണ് നിങ്ങള്‍ ജീവിച്ചിരിക്കുന്നതെങ്കിലും കൈയിലുള്ള തൈ നടുക” എന്നു പ്രവാചകന്‍ ഉപദേശിച്ചിടുണ്ടെങ്കിൽ പ്രക്തിയെ സംരക്ഷിക്കുക എന്നത് എത്ര നല്ല പ്രവർത്തിയാണ്.നീ നദിയിൽ നിന്നോ സമുദ്രത്തിൽ നിന്ന് തന്നെയോ വെള്ളം ഉപയോഗിക്കുന്നുണ്ട്  എങ്കിൽ നിനക്ക് ആവശ്യമുള്ളത് മാത്രം എടുകുക.

ഈ പ്രപഞ്ചവും, അതില്‍ ഉള്പെട്ടിരിക്കുന്ന സകല സൃഷ്ടികളും സൃഷ്ടാവിന്റെ വ്യക്തമായ ഉധേശ്യതിലാണ് സംവിധാനിക്ക പെട്ടീട്ടുള്ളത്.ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക്‌ ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത്‌ നിന്ന്‌ അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട്‌ നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക്‌ അതു മുഖേന ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച്‌ നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌; തീര്‍ച്ച. (ഖുർആൻ 2:164 )

പരിസ്ഥിതിക്ക് മതങ്ങള്‍ മഹത്തായ സ്ഥാനം നല്‍കിയിട്ടുണ്ട്. പരിസ്ഥിതിയെ തകര്‍ക്കുന്നത് കുറ്റവും പാപവുമായി എല്ലാ മതങ്ങളും പരിഗണിക്കുന്നു.ഭൂമിയെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കും സഹായകമാണ്‌ ഇസ്‌ലാമിന്റെ സന്ദേശം.നാം ജീവിക്കുന്ന ഭൂമിയെ അഗാധമായി സ്‌നേഹിക്കാന്‍ ഇസ്‌ലാം പഠിപ്പിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ഈ ഭൂമിയെ സ്‌നേഹിക്കുകയെന്നാല്‍ നമ്മെത്തന്നെയും നമ്മുടെ സ്രഷ്‌ടാവിനെയും സ്‌നേഹിക്കുക എന്നാണ്‌.പ്രകൃതി വിഭവങ്ങളെ ആവശ്യാനുസരണം ഉപയോഗപ്പെടുത്താന്‍ മനുഷ്യന് അവസരമൊരുക്കുന്നതോടൊപ്പം തന്നെ പ്രകൃതിക്കു മീതെ കൈ കടത്തുന്നതും ചൂഷണാത്മകമായി സമീപിക്കുന്നതും നബി (സ്വ) ശക്തമായ ഭാഷയില്‍ നിരുത്സാഹപ്പെടുത്തി. 







2014, ജൂൺ 1, ഞായറാഴ്‌ച

ലൈക്കിനും കമെന്റ്റ്റിനും വേണ്ടി സോഷ്യൽ മീഡിയയിൽ

ഓരോ വ്യക്ത്തിയും തന്റെ മുഖം ഏതെങ്കിലും മീഡിയകളിൽ വരണമെന്ന മോഹിക്കുന്നവരാണ്. ഒരാൾ തന്റെ പേരും ഫോട്ടോയും പത്രത്തിൽ വരാൻ പല വഴികളും നോക്കി. അവസാനം മരണത്തിലൂടെയെങ്കിലും അത് സംഭാവിക്കട്ടെ എന്ന് കരുതി ട്രെയിനിനു മുൻപിൽ ചാടി മരിച്ചു. പക്ഷെ വിധിയുടെ വിക്രിതികൾ കാരണം അന്നത്തെ മീഡിയകൾ കൊടുത്തത് "അഞ്ജാതന്റെ ശവം" റെയിൽ പാളത്തിൽ. പണി നയ്സായിട്ട് പാളി. 

സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാനായി തൂങ്ങി മരണം അഭിനയിച്ചവാൻ അവസാനം ഈ ലോകത്ത് നിന്ന് തന്നെ അപ്‌ലോഡ്‌ ആയ കഥ നാം വായിച്ചതാണ്. അതുപോലെ ചോര തിളപ്പിന്റെ ആവേശത്തിൽ സാഹസികമായി ട്രെയിനിന്റെ മുന്പിൽ നിന്നും രക്ഷപെടുന്ന വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച ഒരു വ്യക്തി ട്രെയിൻ തട്ടി മരണപെട്ട വാർത്തയും നാം കേൾക്കുകയുണ്ടായി.  

സോഷ്യൽ മീഡിയയുടെ വരവോടെ ഓരോ വ്യക്തിക്കും താരമായി മാറാനുള്ള അവസരം കിട്ടുകയുണ്ടായി. പല പോസുകളിലെ തന്റെ ഫോട്ടോകൾ വഴി ഒരു താരമാകാൻ നോകുകയാണ്. പ്രായ വിത്യാസമൊ ആണ്‍ പെണ്‍ വിത്യസമൊ ഇല്ലാതെ എല്ലാവരും ഫോട്ടോ ഇടുന്ന തിരക്കിലാണ്.കുറെ കാണാൻ കൊള്ളാത്ത എന്നെ പോലുള്ളവർ ഫോട്ടോ എഡിറ്റിംഗ് വഴി താരമാകാൻ ശ്രമിക്കുന്നു . ഫോട്ടോ എടുക്കാനായി ജീവിക്കുന്ന ചിലരുടെ ഒറിജിനൽ രൂപം പടച്ചോനെ പറയാതിരികുന്നതാ നല്ലത്. പക്ഷെ ഫോട്ടോ കണ്ടാൽ ലോക സുന്ദരിയോ സുന്ദരാനോ അവരാണെന്നു തോനി പോകും. എല്ലാം ഫോട്ടോ ഷോപ്പ് മായാജാലം.... 
സ്വന്തം  രൂപം വളരെ മനോഹരമായ രീതിയിൽ ചിത്രീകരിച്ചു പോസ്റ്റ്‌ ചെയ്യാൻ രാവിലെ മുതൽ ക്യാമറയുമായി യുവാക്കൾ ഇറങ്ങുകയായി. എങ്ങിനെ എവിടെ നിന്ന് ഫോട്ടോ എടുക്കണമെന്ന് ഉപദേശം കൊടുക്കാൻ കുറെ ഫ്രീക് ഫ്രണ്ട്സും ഉണ്ടാവും കൂടെ. കോലം കണ്ടാൽ  തോന്നും ഏതെങ്കിലും അന്യഗ്രഹ ജീവികൾ ആയിരിക്കുമെന്ന്. പലതരം കളർ ഡ്രെസ്സും പല കൊലത്തിലുള്ള മുടിയും പിന്നെ ഭ്രാന്തനെ പോലെ തോനിക്കുന്ന താടിയും മീശയും. ആകെ മൊത്തത്തിൽ ഒരു "കിടു" ലുക്ക് (അവരക്ക് സ്വയം തോനുന്നു എന്ന് മാത്രം).   

ക്യാമറയിൽ ഒപ്പിയെടുത്ത അനേകായിരം ഫോട്ടോകളിൽ നിന്നും കൊള്ളാം എന്ന് സ്വയം തോനുന്ന ഫോട്ടോകൾ പോസ്റ്റ്‌ ചെയ്യുക വഴി കിട്ടുന്ന ലൈക്കും ശയറും പിന്നെ പലതരം കമെന്റ്സും കാണുമ്പോൾ ഒരു ബിരിയാണി കയിച്ച സുഖം. പ്രിയപ്പെട്ട  കൂട്ടുകാർക്ക് തന്റെ ഫോട്ടോ ലൈക്ക് ചെയ്യാൻ മെസ്സേജും കോളുകളും ചെയ്യുന്ന മനോഹരമായ അവസ്ഥയും ഒട്ടും കുറവല്ല. "ഡാ നിന്റെ ഫോട്ടോ കൊള്ളാം ..കിടു" ഇങ്ങനെ ഒരു കമെന്റ് കണ്ടാൽ സന്തോഷം കൊണ്ട് തുള്ളി ചാടുന്ന ഒരു  തരം മാനസികാവസ്ഥ. 

ഇന്റെർനെറ്റ് ഭാഷയിൽ രൂപം കൊണ്ട ഒരു വാക്കാണ്‌ "സെല്ഫി". സ്വന്തം ഫോട്ടോകൾ സ്വയം ചിത്രീകരിക്കുന്ന ഒരു രീതി. ഒരു ക്യാമറ അല്ലെങ്കിൽ മൊബൈൽ ഫോണ്‍ ഉപയോകിച്ചു സ്വന്തം പടം പകർത്തുന്നതിനെയാണ് സെല്ഫി കൊണ്ട് ഉദ്ദെഷിക്കുന്നത്.ഇങ്ങനെയുള്ള പടങ്ങൾ കൂടുതാലായി എടുക്കുന്നവരിൽ മനശാസ്ത്ര വൈകല്യം ഉള്ളതായി പഠനങ്ങൾ കണ്ടെത്തിയിടുണ്ട്. സെല്ഫി അമിതമായി ഉപയോഗിക്കുന്നവരിൽ കണ്ണാടിയിൽ ദീർഘ  നേരം നോക്കുന്ന ഒരു ശീലം കണ്ണാൻ സാധിക്കും.

സെല്ഫി യിലൂടെ എടുത്ത പടങ്ങൾക്ക്പരമാവധി ലൈക്കുകൾ  കിട്ടിയാൽ സ്വന്തം മുഖം സുന്ദരമാണ്യെന്ന ആത്മ സംതൃപ്തി കിട്ടും. നേരെ മറിച്ച് വല്ല മോശം കമെന്റ്സും കിട്ടിയാൽ വല്ലാത്ത ഒരു വിഷമവും മാനസിക പിരിമുറുക്കവും ഉണ്ടാക്കും. പിന്നെ ഇല്ലാത്ത പണം ചിലവാക്കി കുറെ ക്രീമും അല്ലെങ്ങിൽ ബ്യൂട്ടി പാർലറുകളിൽ  മുഖം മിനുക്കാൻ വേണ്ടതെല്ലാം ചെയ്യും.

ഒരു പൊതു വേദിയിൽ ചെല്ലുമ്പോൾ മറ്റുള്ളവർ എന്നെ തന്നെ നോക്കുന്നുണ്ടോ എന്റെ കുറ്റങ്ങൾ കണ്ടെത്തി എന്നെ കളിയാക്കുന്നുണ്ടോ  ഇങ്ങനെയുള്ള മാനസിക പിരിമുറുക്കം കാരണം മറ്റുള്ളവരുടെ മുൻപിൽ നേർക്കുനേർ നില്ക്കാൻ കഴിയാതെ വരുമ്പോൾ അവർ സോഷ്യൽ മീഡിയകളെ വല്ലാതെ ഉപയോഗിക്കുന്നു. നിങ്ങൾ കിടയിൽ ഞാനും ഉണ്ടെന്നു കാണിക്കാൻ കണ്ടതിനും കേട്ടതിനും ലൈക്കും പിന്നെ കുറെ ഷെയർ ചെയ്യലും. ഒരു കൂട്ടുക്കാരൻ പിതാവിന്റെ മരണം മറ്റുള്ളവരെ അറിയിക്കാൻ പോസ്റ്റ്‌ ചെയ്യുമ്പോൾ ലൈക്ക് അടിക്കുന്നത് എന്തിനാണെന്ന് ഇതുവരെ മനസ്സിലായിട്ടില്ല.

മരണ വാർത്തകൾക്ക് ലൈക്ക് അടിക്കുന്നത് നല്ല ഒരു ശീലമാണോ? സ്വയം ചോദിച്ചു നോക്കിയാൽ  ചിലപ്പോൾ നിങ്ങള്ക്ക് ഉത്തരം കിട്ടിയെകാം.ഒന്നും വായികാതെ കണ്ട സ്ഥലത്തെല്ലാം ലൈക്ക് അടിക്കുന്ന നിരവധി പേരുണ്ട് നമുക്കിടയിൽ. അവരുടെ ചില ലീല വിലാസങ്ങൾ എന്ന് ചിരിച്ചു തള്ളാം. അപ്പൂപ്പൻമാർ മുതല കൊച്ചു പിള്ളേർ വരെ പലതും പോസ്റ്റ്‌ ചെയ്യുന്നു ഷെയർ ചെയ്യുന്നു. അതിനു മുന്പ് അതിന്റെ സത്യാവസ്ഥ അന്വേഷികാതെയാണ് പലരും പലതും ചെയ്യുന്നത്.പിന്നീടുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് ചിന്തികാതെ എടുത്ത് ചാട്ടം നല്ലതല്ല. 

സോഷ്യൽ മീഡിയയുടെ വരവോടെ വ്യക്തികൾ തമ്മിലുള്ള മുഖാമുഖ സംഭാഷങ്ങൾ കുറഞ്ഞു. ഓരോ നിമിഷങ്ങളിലും ഞാൻ എന്ത് ചെയ്യുന്നു വെന്ന് മറ്റുള്ളവരെ അറിയിക്കാൻ സ്റ്റാറ്റസ് മാറ്റി കൊണ്ടിരുക്കുനതും തുന്നതും തൂറിയതും വരെ പോസ്റ്റ്‌ ചെയ്യുന്ന ഒരു അവസ്ഥ. ഒരു കൂട്ടുകാരനെ നേരിൽ കണ്ടാൽ സംസരികാതെ ഫേസ്ബുക്ക്‌ മെസ്സേജ് വഴി നിന്നെയെന്ത ഇന്ന് ടൌണിൽ കണ്ടത് എന്ന് ചോദിക്കുന്ന ഒരു വിചിത്ര സുഹ്രത്ത് ബന്ധം.  

                                                                                                                            മാലിബ് മാട്ടൂൽ 

Face book's mission is to give people the power to share and make the world more open and connected. People use Face book to stay connected with friends and family, to discover what's going on in the world, and to share and express what matters to them.