2013, ഓഗസ്റ്റ് 1, വ്യാഴാഴ്‌ച

റിയാലിറ്റി ഷോ - ജീവിതം ഒരു കാഴ്ച വസ്തു ആക്കരുത്

യാത്ഥാർത്ഥ്യത്തോടൊപ്പം നാടകീയമായ രംഗങ്ങൾക്കു കൂടി തുല്യമോ അതിലധികമോ പ്രാധാന്യം കൊടുത്തു കൊണ്ടവതരിപ്പിക്കുക എന്നതാണ് റിയാലിറ്റി ഷോകളുടെ പ്രത്യേകത. ഉള്ളതെല്ലാം വിറ്റു പെറുക്കി പുതു വസ്ത്രങ്ങളും മറ്റും വാങ്ങി കൂട്ടി അവ മാറി മാറി ധരിച്ചു് തട്ടയിൽ കയറി പഠിച്ച പണി 18 ഉം പയറ്റി. അവസാനം എലിമിനേറ്റു ചെയ്തു കഴിഞ്ഞ ഒരു  സംഗീത മത്സരത്തിൽ  മത്സരാർത്ഥിയുടെ മാതാപിതാക്കൾ കരയുന്നത് ശോകസാന്ദ്രമായ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ കാണിക്കുന്ന പ്രവണത ഇതിന് ഉദാഹരണമാണ്. തല മറന്നു എണ്ണ തേക്കരുത് എന്നു മൂത്തവർ പറഞ്ഞത് വെറുതെയല്ല.
ത്തരം രംഗങ്ങൾ മുൻ കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള പ്രഹസനങ്ങളാണെന്ന ആരോപണം ശക്തിയായി നിലനിൽക്കുന്നുണ്ട്.


മുൻ സംഗീത പരിപാടികളിൽ നിന്നു വ്യത്യസ്തമായി SMS വോട്ടിംഗ്,പെർഫോം ചെയ്തു കൊണ്ടുള്ള ഗാനാലാപനം,വിധികർത്താക്കളുടെ വിശദമായ വിശകലനം തുടങ്ങിയ കാര്യങ്ങൾ പരിപാടിക്ക് ജനശ്രദ്ധ നേടിക്കൊടുത്തു, ഒപ്പം വിമർശനങ്ങളും. പാട്ടിനെ തുള്ളിക്കളിയാക്കുന്നു,മത്സരാർത്ഥികളെ തേജോവധം ചെയ്യുന്നു. മുതലക്കണ്ണീർ പൊഴിച്ച് ജീവന് വേണ്ടി യാചിക്കുംപോലെ SMS കിട്ടാനായി വാക്കുകളെ ചിട്ടപെടുത്തി.കിട്ടിയ  SMS കൊണ്ട് പട്ടിണി മാറുമോയെന്ന് വെറുതെ ഓർത്തുപോയി 

കുഞ്ഞു മനസ്സിൽ കളങ്കമില്ലയെന്നല്ലെ. കുട്ടികളുടെ പരിപാടിയിൽ അവതരകൻ അച്ഛൻ മദ്യപിക്കാറുണ്ടോ  മോനെ..? അച്ഛൻ കുടിച്ചു അമ്മയെ തല്ലുന്ന കാര്യങ്ങൾ അങ്കിൾ ചോദിച്ചാൽ നീ അവിടെ പറഞ്ഞേക്കരുതെന്ന് അച്ഛൻ പറഞ്ഞിടുണ്ട് എന്നായിരുന്നു കുട്ടിയുടെ മറുപടി.എന്തിനാ പ്രിയ കൂട്ടുകാരാ പല്ലിനിട കുത്തി നാറ്റികുന്നത്.ബുദ്ധിയില്ലാനിട്ടാണോ..അറിയില്ല!!!!


ഒരു അറിവും മനുഷ്യന് മാന്യതയുടെ മുഖം മൂടി നല്കുകയില്ലയെന്നു തെളിയിച്ച ബുദ്ധിശാലിയും  ഒരു തെമ്മടിക്കും സന്യാസി ആവാൻ പറ്റില്ലെന്നു സ്വയം കാണിച്ചുത്തന്നവനും ഡോക്ടറും രാഷ്ട്രിയ വനിതാ നേതാവും  പാട്ടുകാരനും മലയാളം കഷ്ട്ടപെട്ടു പറയുന്ന പ്രശസ്താരായ കുറെ പേരുംചെർന്നു 30 ക്യാമറയ്ക്ക് മുന്പിൽ വെളിചാപാട് തുള്ളുന്നത് പോലെ കാട്ടികൂട്ടുന്ന കോപ്രായങ്ങളും സ്വികരണ മുറിയിലിരുന്നു അച്ഛന്നും അമ്മയും മുത്തച്ചനും കൊച്ചു മക്കളും ഒരുമിച്ചിരുന്നു കാണുന്ന ഗതികേടിനെ കുറിച്ച്  ഓർക്കുമ്പോൾ തന്നെ തോലിയുരിയുന്നു .


ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുഞ്ഞിനോദ് ചോദിക്കുന ചോദ്യത്തിന് പോലും ഉത്തരം നല്കാൻ കഴിയാത്ത മിടുക്കികളെ കണ്ടെത്തുന്ന മിടുക്കിയും. സമകാലിക സംഭവങ്ങളെ കുറിച്ചു കേട്ടറിവ് പോലും ഇല്ലാതെ ശരിരത്തിന്റെ അഴകും വസ്ത്രങ്ങളുടെ ട്രെൻറ്റും മാത്രം നോക്കി മിടുക്കി ആവാൻ കച്ചകെട്ടിറങ്ങിയ പെണ്‍ പടയും വരി വരിയായി ചാനലുകളിൽ പുതിയ റിയാലിറ്റി ഷോകൾ വർദ്ധിച്ചു  വരുന്നത്തിന്റ്റെ  ഉത്തമ ഉദാഹരണങ്ങൾ. 


സ്ത്രീയെ മലീനസമകതെയും സംസ്കാരത്തിന്റ്റെ പവിത്രതയ്ക്ക് കോട്ടം ഏല്പിക്കതെയും തങ്ങൾക്കു കിട്ടിയ സമ്മാന തുക സമുഹത്തിന്റ്റെ നന്മയ്ക്കും പാവപെട്ടവരുടെ ആവശ്യങ്ങൾക്ക് വേണ്ടിയും നല്കികൊണ്ട് സമൂഹത്തിലെ സമകാലിക വിഷയങ്ങളെ കുറിച്ച്  പേടിയില്ലാതെ  ശബ്ദത്തിൽ തുറന്നടിച്ചു സംസാരിച്ച "ഞാൻ സ്ത്രീ ", തമ്മിൽ ഭേദമെന്നുതോനി.


 പാശ്ചാത്യ ലോകത്തെ റിയാലിറ്റി ഷോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മലയാളം ടി വി ചാനലുകളിൽ റിയാലിറ്റി ഷോ ഉടലെടുക്കഉന്നത്. യുറോപ്പിലെയും അമേരിക്കയിലെയും ചാനലുകളുടെ ചിരിനക്കി പട്ടിയെപോലെ  നാം റിയാലിറ്റി ഷോകളെ ചാനൽ റേറ്റിങ്ങിനായി എന്തും കാണിക്കാമെന്ന അവസ്ഥയിൽ എത്തിച്ചു. വീട്ടിൽ അടങ്ങി ഒതുങ്ങി കഴിയുന്ന കുടുംബിനികളെ അർദ്ധ നഗ്നമേനിയിൽ റിയാലിറ്റി ഷോകളിൽ അയച്ചു നീയെന്തു  നേടുന്നു.പണമോ , പ്രശസ്തിയോ ? മാനം വിട്ടു വേണോ കുടുംബം പുലർത്താൻ.ചില വിരുദന്മാർ ഭാര്യയോടൊപ്പം കോമാളിത്തരങ്ങൾ കാണിക്കാൻ യാതൊരു ചളിപ്പും ഇല്ലാതെ ഷോയിൽ പങ്കെടുക്കുന്നു.അടുക്കള രഹസ്യങ്ങൾ അങ്ങാടി പാട്ടാക്കാൻ ഉള്ളതാണോ ? 

കൂടുതൽ മാർക്ക് കിട്ടാനായി ഒരു ഉളുപ്പും ഇല്ലാതെ വീട്ടിലെ രഹസ്യങ്ങൾ, ഇതുവരെ പറയാതെ മറച്ചുവെച്ച കാര്യങ്ങൾ സാരിയുടുത്ത് അണിന്നൊരുങ്ങി ഇരിക്കുന്ന മങ്കമാരുടെ മുന്പിൽ "വെറുതെ അല്ല ഭാര്യ" യിലൂടെ അവൻ വിളിച്ചു പറയുമ്പോൾ അവർ അറിഞ്ഞില്ല കുടുംബം തകർന്നു "കഥയല്ല ഇത് ജീവിതം" ഷോയിൽ വന്നിരുന്നു വിതുമ്പി ഒന്നാകേണ്ടി വരുമെന്ന്.തെറ്റുകളെല്ലാം ക്യാമറയ്ക്ക് മുൻപിൽ പറഞ്ഞു  തീത്ത് വീട്ടിലേക്ക്.ടീവി നേടികൊടുത്ത പബ്ലിസിറ്റി അവരെ കഴിഞ്ഞ കാല സംഭവങ്ങൾ  പെട്ടെന്ന് മറക്കാൻ സഹായിച്ചു. പെട്ടിയും കിടക്കയുമായി "ഭർത്താക്കൻമാരുടെ ശ്രദ്ധയ്ക്ക്" എന്ന ഷോയിൽ അവർ വീണ്ടും. ഈ പ്രാവശ്യം കുടുംബം കലക്കുനത് ഞാൻ ആവണമെന്ന വാശിയുള്ളത് പോലെ അവൾ തകർത്ത് അഭിനയിച്ചു.പൂർവ്വകാല വീര കഥകൾ എരിയും പുലിം ചേർത്ത് പ്രേക്ഷകർക്ക് വിളംബികൊടുത്തു.ഈ ബന്ധം ഒന്നിപ്പിക്കാൻ പുതിയ റിയാലിറ്റി ഷോ വരുന്നതും കാത്തു കൊണ്ട് ...


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ