2013, ജൂലൈ 29, തിങ്കളാഴ്‌ച

ക്ഷണിക്കപെടാത്ത അതിഥി



         ഏതൊരു ശരീരവും മരണം രുചിക്കുന്നതാണ്, അത് എപ്പോള്‍ എവിടെ വേണെമെങ്കിലും സംഭവിക്കാം, ഖലീഫ ഉമര്(റ) ന്റെ ഭരണ കാലത്ത് ശമ്പളം കൊടുത്തു ഒരു സ്വഹാബിയെ ഉമര്(റ) തന്റെ മരണത്തെ ഓരോ സമയവും ഓര്‍മിപ്പിക്കാന്‍ വേണ്ടി മാത്രം നിറുത്തിയിരുന്നു... ഇന്ന് ഈ തിരക്ക് പിടിച്ച ജീവിതത്തില്‍ നമുക്ക് ഒന്നിനും നേരമില്ല..

നീതി നേടി തരാം എന്ന് പറഞ്ഞു കബളിപിച്ചുകൊണ്ട് ഭിന്നിപ്പിച്ചു ഭരിക്കുക

   സാംസ്‌കാരിക പാരമ്പര്യങ്ങള്‍ കൊണ്ടും സാമ്പത്തിക വിഭവങ്ങള്‍ കൊണ്ടും ലോകത്ത്‌ ഉയര്‍ന്നു നിന്നിരുന്ന ഇറാഖ്‌ ദേശം.ഇന്ന് ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കുപ്പ തൊട്ടിയിൽ കയ്യിടെണ്ട ഒരു ഗതികെടിലെക്ക് ആ നാടിനെ എത്തിച്ചിരിക്കുന്നു. നീതി നേടി തരാം എന്ന് പറഞ്ഞു കബളിപിച്ചുകൊണ്ട് ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രത്തിലൂടെ ജനങ്ങളെ ഭരണത്തിനെതിരെ രണ്ടു വിഭാഗക്കാരാക്കി തമ്മിലടിപ്പിച്ചു. യുദ്ധ കൊതിയൻ മാരുടെ പോർ വിമാനങ്ങളും യുദ്ധ കപ്പലുകളും ഇറാഖിൻറെ മണ്ണിലേക്ക് ആക്രമണം നടത്തി അവസാനം അവർ വിജയം ആഘോഷിച്ചു.

 സദ്ദാം ഹുസൈന്‍ കൂട്ട നശീകരണായുധം കൈവശം വെക്കുന്നുണ്ടെന്ന്‌ ആരോപിച്ച്‌ ഇറാഖിനെതിരെ യുദ്ധം അഴിച്ചുവിട്ടത്‌. നിയമപരവും ധാര്‍മികവുമായ എല്ലാ അന്തര്‍ദേശീയ തത്വങ്ങളും ചവിട്ടിമെതിച്ചുകൊണ്ടാണ്‌ അമേരിക്ക ഇറാഖിലേക്ക്‌ പട നയിച്ചത്‌. സദ്ദാമിന്റെ കൈവശം കൂട്ടനശീകരണായുധങ്ങളും ജൈവായുധങ്ങളുമുണ്ടെന്ന വാദം, യുദ്ധം ന്യായീകരിക്കാന്‍ അമേരിക്ക കെട്ടിച്ചമച്ച ഒരു കഥ മാത്രമായിരുന്നുവെന്ന്‌ ഈ ദശാബ്‌ദത്തിനകം തന്നെ അമേരിക്കക്ക്‌ സമ്മതിക്കേണ്ടിവന്നു.

 ഇസ്ലാമിക ഭരണകൂടങ്ങളെ തകർത്തു തരിപ്പണമാക്കാമെന്ന ഉദ്ദേശത്തോടെ ഇന്ന് അതു ഈജിപ്റ്റിൽ പയറ്റി നോക്കുവാൻ തുടങ്ങി. അവിടെ രാഷ്‌ട്രീയ അനിശ്ചിതത്വം ഇപ്പോഴും തുടരുന്നു.`ഭീകരതയ്‌ക്കെതിരെ' എന്ന ലേബലൊട്ടിച്ച്‌ ഭീകരതാണ്ഡവമാടുന്ന പാശ്ചാത്യ അധിനിവേശ ശക്തികള്‍ ഒന്നിച്ചു മുന്നേറുകയാണ്.

 ഈജിപ്റ്റിൽ മുസ്ലിം ബ്രദർഹുഡ് നടപ്പിലാക്കുന്ന ഇസ്ലാമിക നയങ്ങൾക്ക് എതിരെയുള്ള പ്രതിഷേധം നോമ്പിന്റെ പുണ്യം പൂകുന്ന ഈ റംസാൻ മാസത്തിലും മുസ്ലിങ്ങൾ പരസ്പരം കൊന്നു തീരുകയാൻ. പാശ്ചാത്യ രാജ്യങ്ങളുടെ തന്ത്രങ്ങളെ നീ ആ ജനങ്ങൾക്ക്‌ കാട്ടികൊടുകനെ യാ അള്ളാഹു്.

ഈജിപ്ത് സ്വതന്ത്രയായി! ദൈവത്തിനു മഹത്വം!! ലക്ഷക്കണക്കിന് ഈജിപ്തുകാര്‍ ഒരേ സ്വരത്തില്‍ ആര്‍പ്പുവിളിച്ചു.പക്ഷെ അവർ അറിയുന്നിലല്ലോ എണ്ണ പാടങ്ങളും ഇസ്ലാമിന്റെ സംസ്കാരവും അവർക്ക് അന്യമാകാൻ പോവുകയാണ് എന്ന നഗ്ന സത്യം.

 കഴുകനെ പോലെ വട്ടമിട്ട് പറന്നു ഇസ്ലാമിനെ ഭൂമിയിൽ നിന്നും നാമവശേഷം ആക്കമെന്ന പാശ്ചാത്യരുടെ എത്ര മനോഹരമായ നാടകാത്ത സ്വപ്നം.പാശ്ചാത്യ രാജ്യത്തിലെ സാധാരണ പൗരന്മാര്‍ക്ക്‌ ഈ ചോരക്കളി മടുത്തിട്ടുണ്ടെന്ന്‌ എന്നതിനു ഉദാഹരനമാണ് ഇസ്ലാം സ്വീകരികുന്നതിൽ വന്ന എണ്ണത്തിലെ വർദ്ധന. അവർ അറിയുന്നിലല്ലോ അവസാന വിജയം ഇസ്ലാമിന്റെത് ആണെന്ന്.
സരിതയും ശാലുവും സോളാറും വെറും ഈയാൻ പാറ്റയുടെ ആയുസുള്ള വാർത്തകൾ മാത്രം. ഇതു പോലെ എന്തെല്ലാം ചർച്ച ചെയ്തു നമ്മുടെ ചാനലുകൾ. മലപ്പുറം കത്തി കോടാലി അവസാനം പവനായി ശവമായി.

 14 ജില്ലകളുള്ള ഒരു കൊച്ചു സംസ്ഥാനത്തിൽ പത്തിരുപത് (10-20) മലയാളം ന്യൂസ്‌ ചാനലുകൾ. ആരാന്റ്റെ അമ്മയ്ക്ക് ഭ്രാന്തായാൽ അത് കണ്ടു രസിക്കാനും മറ്റുള്ളവരിലേക്ക് ഫ്ലാഷ് ന്യൂസ്‌ ആയി നങ്ങളാണ് ആദ്യം എത്തിച്ചത് എന്നാ ഗമയിൽ നടക്കാനും കുറെ ചാനലുകൾ.

 ഫ്ലാഷ് ന്യൂസ്‌ കിട്ടാനായി ഉറക്കമില്ലാതെ ചാനൽ റിപ്പോർട്ടർമാരും കാള പെറ്റെന്ന് ഫ്ലാഷ് ന്യൂസ്‌ കേട്ടയുടന് കോട്ടും സ്യൂട്ടുമിട്ട്‌ അത് ജനങ്ങളിലേക്ക് എത്തിക്കുന്ന ന്യൂസ്‌ വായനക്കാരും കാളയുടെ കുഞ്ഞിനെ കുറിച്ചു ചർച്ച ചെയ്യാൻ കുളിച്ചൊരുങ്ങി വന്നിരിക്കുന്ന നേതാക്കന്മാരുമാണ് ഇന്നെന്റ്റെ നാടിന്റ്റെ ക്ഷാപം .

 നങ്ങളുടെ മൗനം നിങ്ങളെ ഭയന്നത് കൊണ്ടെല്ല, നങ്ങളുടെ ശബ്ദം നിങ്ങളെ ഭയപെടുത്താനുമല്ല.അധികാരം ആരെയും അടിച്ചമാർത്താനുള്ളതല്ല, അവകാശങ്ങൾ ആരുടേയും ഔദാര്യവുമല്ല. ഭരണ ഭ്രമത്താൽ നിങ്ങളുടെ കണ്ണുകൾ അന്ധകാരതിലാകുന്നു. ഇനിയും ഒരു ഉളുപ്പുമില്ലാതെ വോട്ട് അഭ്യർത്ഥനയുമായി ഒരു പുഞ്ചിരിയോടെ നിങ്ങളെ കണ്ടാൽ അതിൽ ഒരു പുതുമയും ഉണ്ടാകുകയും ഇല്ല.

 മാറി മാറി വരുന്ന ഭരണകൂട പ്രമാണിമാരെ നിങ്ങൾ ആദിവാസികളുടെ പിച്ച ചട്ടിയിൽ വരെ കയ്യിട്ടു വാരിയില്ലെ.ഉപ്പു തിന്നവനോക്കെ വെള്ളം കുടികുക തന്നെ ചെയ്യും.കാലം നിനക്ക് അത് തെളിയിച്ചു തരും.നിന്റ്റെ വിജയവും സ്ഥാനമനകളും പാവപെട്ട ജനങ്ങളുടെ വോട്ടാണ്. അത് കിട്ടിയിലെങ്ങിൽ നീയും ഞങ്ങളിൽ ഒരുവൻ മാത്രം.പട്ടിയുടെ വാൽ ഓടകുഴലിൽ ഇട്ടിട് കാര്യമൊന്നും ഇല്ലെന്നു അറിയാം. എങ്കിലും വെറുതെ ഒരു മാറ്റം മോഹിച്ചു കൊണ്ട്.

 മാലിബ് മാട്ടൂൽ

2013, ജൂലൈ 24, ബുധനാഴ്‌ച

ONE RIYAL CHARITY


ഓരോ ദിവസവും ഓരോ റിയാൽ വീതം മാറ്റി വെച്ച് വർഷത്തിൽ ഒരിക്കൽ എന്തെങ്കിലും ഒരു നല്ല കാര്യത്തിനു ചെലവഴിക്കുക എന്നതാണ് ആണ് One Riyal Charity .. ആദ്യമാദ്യം ഞങ്ങളുടെ സുഹൃത്തുക്കളിലേക്കും ബന്ധുക്കളിലേക്കും മാത്രമാണ് ഞങ്ങളീ സന്ദേശം എത്തിച്ചു നോക്കിയത് ... അൽഹംദുലില്ലഹ് ..പലരും ഇതിനെ സപ്പോര്ട് ചെയ്തു .. സംഗതി ആര്ക്കും ഒരു ഭാരമാകില്ല .. മാസത്തിൽ മുപ്പതു റിയാലേ ആകൂ അതും ഒരുമിച്ചു വേണ്ട .. ദിവസം പൊക്കറ്റിൽ ബാകിയാകുന്നതിൽ നിന്ന് ഒരു റിയാൽ.. ഒരു വില്ലയിൽ നിന്നും പത്തു പേര് കൂടിയാ തന്നെ വർഷത്തിൽ 3600 റിയാലയില്ലേ.. അങ്ങിനെ പത്തു പേർ വിചാരിച്ചാലും എന്തെങ്കിലുമൊക്കെ ചെയ്യാൻ പറ്റൂലെ .. നമ്മൾ ഇഷ്ടം പോലെ ദാനം നൽകുന്നവരാണ്.. എങ്കിലും ആര്ക്കും ഒരു ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ചെയ്യാൻ പറ്റുന്ന ഈ ഒരു സല്കര്മ്മത്തെ നിങ്ങൾ വിചാരിച്ചാൽ കൂടുതൽ പേരിലേക്ക് എത്തിക്കാനാകും.. ആദ്യം ഇത് വായിക്കുന്ന നിങ്ങളെ തന്നെ യാണ് ഞങ്ങൾ ക്ഷണിക്കുന്നത് ... നമുക്ക് ആരുടേയും ല്യ്കോ കമന്ടോ വേണ്ട.. അത് കൊണ്ട് ദുന്യവിലോ പരലോകതോ ഒന്നും നേടാനാകില്ല.. ആരെങ്കിലും ഒരാള് ചെയ്‌താൽ നാളെ അല്ലാഹ്ടെ അടുത്ത് നിന്നുമുള്ളത് മാത്രമാണ് നമ്മടെ ഉദ്ദേശം.. കഴിയുമെങ്കിൽ ഈ സദുദ്യമത്തിനു ആവശ്യമായ സപ്പോര്ട്ട് ചെയ്യണേ.. ഒരിക്കൽ കൂടെ, സ്വന്തം റൂമില ഒരു 1 റിയാൽ ചാരിറ്റി ബോക്സ്‌ സ്ഥാപിക്കാൻ കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു... പക്ഷെ ഒരു നല്ല പൊസിറ്റീവ് ആയിട്ടുള്ള പ്രതികരണം പ്രതീക്ഷിക്കുന്നു.

When we give we should give a lot to enrich others and allow them to become independent. Abu Hurrairah ( may Allah be pleased with him ) related that Allah’s messenger ( PBUH ) said: "The needy is not he who asks people and they give him one or two morcel or one or two dates ) They asked : Who is he then ? He said : ( He is the person who does not find a rich person to give him enough to enrich him; or aware of his trouble and provides for him in charity; because he does not ask others for help" Narrated by Bukhari & Muslim
..

.

പ്രതീക്ഷയോടെ

സുന്ദരമായ നദികളും തിരമാലകൾ ആർത്തിരമ്പുന്ന സമുദ്രങ്ങളും കായലുകളും കുന്നുകളും മലകളും പ്രകൃതിയുടെ പച്ചപ്പും...എത്ര മനോഹരം നമ്മുടെ കേരളം.

"ദൈവത്തിന്റെ സ്വന്തം നാട്".
.. വിത്യസ്തമായ കാലാവസ്ഥയും പല ശൈലികളിൽ സംസാരിക്കുന്ന മലയാളവും നമ്മുടെ സംസ്കാരവും നമ്മുക്ക് സ്വന്തം. ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും തന്റ്റെതായ വ്യക്തി മുദ്ര പതിപ്പിച്ച മലയാളി.

 ഒരിക്കൽ സ്വാമി വിവേകാനന്ദൻ പറഞ്ഞു കേരളം ഭ്രാന്താലായം ആണെന്ന്...കവിതകളിലും ചെറു കഥകളിലും കേരളം എത്ര മനോഹരം.എന്നിട്ടും വിവേകാനന്ദൻ തെറ്റ് പറ്റിയോ എന്ന് പലരും സംശയിച്ചു. പക്ഷെ കലാം ഇന്ന് അതു തെളിയിച്ചിരിക്കുന്നു.. കേരളം ഭ്രാന്തിന്റ്റെ ഈറ്റില്ലം ആണെന്ന്.

 മറ്റുള്ളവർ മദ്യം സേവിക്കുന്നു മദ്യം കേരളത്തെ സേവിക്കുന്നു. നമ്മുക്ക് നമ്മുടെ സംസ്കാരം പുസ്തക താളുകളിലും വാർത്താ ചാനലുകളിലും സംസാരിക്കാം ചർച്ചകൾ ചെയ്യാം. എവിടെയെല്ലാം കൊള്ളരുതായിമകൾ ഉണ്ടോ അവിടെ മലയാളിലും ഉണ്ട്. തട്ടിപ്പും വെട്ടിപ്പും തരികിടയും നാടിന്നു സ്വന്തം നാട്ടുകർക്ക് സ്വന്തം. കള്ളനും വില്ലനും നാട് ഭരികുമ്പോൾ നാട് ഭരിക്കുന്ന നേതാവിനെന്തിനാ നാലു അക്കമുള്ള വേറെ ജോലി. സംസകമില്ലതാവന്റ്റെ ആസനത്തിൽ ആല് മുളച്ചാൽ അതും അവർക്ക് അലങ്കാരം.

 100 % സാക്ഷരതയും , രണ്ടു നേരം കുളിക്കുന്ന നല്ല വസ്ത്രധാരികളുള്ള മാന്യതയുടെ മുഖം മൂടിയുള്ള സംസ്ഥാനം.പുലരികൾ പ്രതീക്ഷകൾ ആണു പക്ഷെ കേരളം കണ്ടുണരുനത് പീഢനകളും കൊലപാതകവും തട്ടിപും നേതാകന്മാരുടെ ഇക്കിളി പെടുത്തുന്ന പ്രസ്താവനകളും അടങ്ങുന്ന പത്രതാളുകളും ടീവി ന്യൂസുകളും.

 മാറ്റുവിൻ ചട്ടങ്ങളെ ഇല്ലെങ്കിൽ മാറ്റു മത് നിങ്ങളെ തന്നെ.വിദ്യാഭ്യാസത്തിൽ രണ്ടു പുസ്തകങ്ങൾ മാറ്റത്തിനായി കൂട്ടി ചേർക്കാം .. "സമൂഹത്തിൽ എങ്ങിനെ പെരുമാറണം" അത്തിന്റ്റെ കൂടെ "വികാര വിചാരങ്ങളെ എങ്ങിനെ നിയന്ത്രിക്കാം". തകർന്നടിയുന്നതിനു മുൻബ് നമ്മുക്ക് കൈ പിടുച്ചു കയറ്റം നമ്മുടെ വിദ്യാർതി സമൂഹത്തെ. ലഹരിയും മയക്കു മരുന്നുകളും പുകവലിയും മദ്യവും ഇല്ലാത്ത ഒരു ലോകത്തിലേക്ക്. സമാധാനത്തിന്റെ വെള്ളരി പ്രവുകൽ പറന്നുയരുന്ന ആ പുതിയ യുഗത്തിലേക്ക്. അള്ളാഹു നമ്മളെ അനുഗ്രഹികട്ടെ ....