2016, ഏപ്രിൽ 22, വെള്ളിയാഴ്‌ച

Vote For NOTA

       നവരസങ്ങളെ വെല്ലുന്ന പല രസങ്ങളുമായി അവർ വരുന്ന സമയമാണിത്. കടമെടുത്ത പുഞ്ചിരിയും കപട സ്നേഹവും വിനയവും ദയയും അങ്ങനെ മനുഷ്യനെ വലയിൽ ആക്കേണ്ട പല അടവുകളുമായി അവർ വരും.നാട്ടിൽ  മഴകാലത്ത് ഇറങ്ങുന്ന ഒരു തരം തവളകൾ ഉണ്ട്  കാണാൻ നല്ല രസമാണ്  പക്ഷെ വാ അടക്കാതെ പക്രോ പക്രോ ശബ്ദം ഉണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കും അത് പോലെ എനിക്ക് വോട്ടു ചെയ്യു വോട്ടു ചെയ്യുവെന്ന് നാടുനീളെ ശബ്ദമുണ്ടാക്കി നടക്കുന്ന അവർ മറ്റാരുമല്ല നമ്മുടെ സ്വന്തം സ്ഥാനാർത്തികൾ.വോട്ടു ഇരക്കുന്ന സമയത്തവൻ യാചകനെപ്പൊലെയും ജയിച്ചു കഴിഞ്ഞാൽ യജമാനനെപ്പോലെയും നിറം മാറുന്ന ഒന്നാം നമ്പർ അഭിനയ പ്രതിഭ. 

സ്ഥാനർത്തികൾ എന്ന പദത്തെ സ്ഥാനവും ആർത്തിയും എന്ന് പിരിച്ചെഴുതാം. ആർത്തിയോടെ സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നവനാരോ അവനാണ് ഇന്നത്തെ സ്ഥാനർത്തികൾ മിക്കവരും. ജയിക്കാൻ വേണ്ടി മലയോളം വാഗ്ദാനങ്ങൾ നല്കും ജയിച്ചു കഴിഞ്ഞാൽ മണ്ണ് കട്ടയുടെ വലിപ്പതിലുള്ളവ കൊടുക്കും എന്നിട്ട് മലയോളം പുബ്ലിസിറ്റി കൊടുക്കും. ഫോട്ടോഷോപ്പ് പ്രധാനമന്ത്രിയുടെ നാട്ടിൽ ഫോട്ടോഷോപ്പ് MLA മാരും MP മാരും ഇല്ലെങ്കിലെ അത്ഭുതമുള്ളു. ജനങ്ങളുടെ നികുതി ഭാരം കൂട്ടി സ്വരൂപിക്കുന്ന പണം നേതാക്കന്മാർ വീതം വെച്ച് കട്ട് മുടിച്ചതിനു ശേഷം ബാക്കിയാവുന്ന പണം കൊണ്ട് ചെയ്യുന്നതാണോ വികസനം എന്ന് കൊട്ടിഘോഷിച്ചു വീണ്ടും വോട്ടിനു വേണ്ടി വരുന്നത്.വികസനം എന്നത് 3ഡി ഫോർമാറ്റിൽ രൂപഭംഗി വരുത്തിയ വെറും ചിത്രങ്ങൾ മാത്രമാകുന്നു.

കുത്തക മുതലാളിമ്മാരുടെയും കള്ളപണക്കാരന്റ്റെയും അധോലോക നായകന്മാരുടെയും ദല്ലാള്ള്മാരായി പ്രവർത്തിക്കുന്ന ഒരുപറ്റം നേതാക്കന്മാർ ഭരണസിരാ കര്യാലയത്തിലിരുന്നു ഭരിച്ചു മുടിക്കുന്നു. ഭരിക്കുന്ന പാർട്ടികൾ  മാറുന്നു പക്ഷെ ഭരണ ശൈലിമാറുന്നില്ല,ഭരണ രീതി മാറുന്നില്ല.ജാനധിപത്യം എന്നാൽ ജനങ്ങളുടെ ആധിപത്യമാണോ ജനങ്ങളുടെമേലുള്ള സർക്കാറിന്റ്റെ ആധിപത്യമാണോ?. ഉദാഹരണമായി 100 വോട്ടർ മാരുള്ള ത്രികോണ മത്സരത്തിൽ 30 വീതം വോട്ടുകൾ രണ്ടു പാർട്ടികൾക്കും ഒരു പാർട്ടിക്ക് 40 വോട്ടും കിട്ടി. സ്വാഭാവികമായും 40% വോട്ടു കിട്ടിയ അയാൾ ഭരണത്തിൽ എത്തും. പക്ഷെ 60% (30+30) പേരും അയാളെ വേണ്ടെന്നല്ലേ പറയുന്നത്. സംശയം ഇനിയും ബാക്കി.

എന്തിനു വേണ്ടിയാണ് വെയിലത്ത് ക്യു നിന്ന് നമ്മുടെ വിലപെട്ട സമയം പാഴാക്കി വോട്ട് രേഘപെടുത്തി  ഒരു ജന പ്രതിനിധിയെ തിരഞ്ഞെടുക്കുന്നത്. നമ്മുടെ വോട്ടു കൊണ്ട് വിജയിച്ചവന് കാറിൽ ചീറി പാഞ്ഞു പോകാൻ പൊതു ജനത്തെ മണിക്കുറുകളോളം റോഡിൽ തലച്ചിടാനോ അതോ അവരുടെ കാറ് തട്ടി ആശുപത്രിയിൽ കിടക്കാനോ. അവർക്ക് വേണ്ടത് കുറേ രക്തസാക്ഷികളെയാണ് എന്നാലേ ആ പേര് പറഞ്ഞു നാല് വോട്ടു നേടാൻ ആകു. മത സ്പർദ്ധ വളർത്തിയും എതിർക്കുന്നവരെ രാജ്യ ദ്രോഹികൾ ആക്കിയും വളരാൻ തടസ്സം നില്ക്കുന്നവരെ വെട്ടി മാറ്റിയും അവർ ജൈത്രയാത്ര നടത്തുന്നു ഉച്ചത്തിലല്ലെങ്കിലും പൊതു ജനം വെറും കഴുതയെന്നു മനസ്സിൽ ഒരായിരം വട്ടം പറഞ്ഞു കൊണ്ട് . 

എല്ലാ ജോലിക്കും യോഗ്യതയും പരിചയ സംബന്നതയും നോക്കിയാണ് നിയമനങ്ങൾ നടക്കുന്നത്. പക്ഷെ നമ്മുടെ നാട് ഭരിക്കേണ്ട നേതാകൾക്ക് എന്ത് അടിസ്ഥാന യോഗ്യതയാണ് ഉള്ളത്. നാലഞ്ചു വർഷം ജയിലിൽ കിടന്നതോ അതോ പ്രായപൂർത്തി ആവാത്ത പെണ്ണിനെ പീഡിപ്പിച്ചതൊ രണ്ടുമൂന്നു ക്രിമിനൽ കേസ്സ് ഉള്ളതോ അതുമല്ലെങ്ങിൽ അഴിമതിയിൽ ഡോക്ക്ട്ടരെറ്റ് കിട്ടിയതോ. ഒരു കൂട്ടുകാരാൻ എഴുതിയത് കണ്ടു വോട്ടു ചെയ്യാൻ പോകുന്നതിനു പകരം ആ സമയം ഒരു വിത്ത് നട്ടിരുനെങ്കിൽ അത് മരമായി വളർന്നു തണൽ തരും അത് പോലെ ഓസോൺ പാളിയെ സംരക്ഷിക്കും. 

എല്ലാ ഇംഗ്ലീഷ്അക്ഷരമാലകളിലും കൊണ്ഗ്രെസ്സ് പാർട്ടിക്ക് ഗ്രൂപ്പ് ഉള്ളതിനാൽ ഇപ്പോൾ അറബി ഭാഷയെ കൂടി അശ്രയികേണ്ട ഒരു ഗതികെടിലേക്ക്  എത്തി നില്ക്കുന്നു.മറ്റു പാർട്ടികളിൽ കാലു വാരലും കളംമാറ്റി കളിയും വെട്ടി നിരത്തലും മറ്റും.നേതാകളാവാൻ പെറ്റമ്മയെ പോലും മാറ്റി പറയുന്ന രാഷ്ട്രിയ ഹിജടകൾ.പരസ്പരം ചളിവാരി എറിയുന്നതല്ലാതെ,പാവപ്പെട്ടവന്റെ  ഏതു വിഷയമാണ് ഇവർ ചര്‍ച്ച ചെയ്യുന്നത്.ലക്ഷക്കണക്കിന്‌ കോടികളുടെ ധൂര്‍ത്തും ,അധികാര ദുര്‍വിനിയോഗങ്ങളും നടത്തുന്ന ഇവരൊക്കെ എന്തിന്റെ പേരിലാണ് വീണ്ടും വോട്ട്‌ ചോദിക്കുന്നത്. 

സമയം കിട്ടുമെങ്കിൽ നമ്മുടെ നേതകൾ മഹാത്മാ ഗാന്ധിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ വായികട്ടെ. നമ്മുടെ രാഷ്ട്രപിതാവ്  മഹാത്മാ ഗാന്ധി പോലും ആഗ്രഹിച്ച ഭരണമായിരുന്നു ഖലീഫ ഉമറിന്‍റെ ഭരണം. തന്‍റെ പ്രജകളുടെ ക്ഷേമമന്വഷിക്കാന്‍ രാത്രികാലങ്ങളില്‍ നാട് നീളെ നടക്കുമായിരുന്നു ഉമർ. ജീവിതച്ചെലവ്‌ അമിതമായി കുതിച്ചുയര്‍ന്നപ്പോള്‍ ഖലീഫ ഉമര്‍(റ) ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ട്‌ ഉത്തരവിറക്കി. ജീവനക്കാര്‍ക്കെല്ലാം അതൊരാശ്വാസമായി, എന്നാല്‍ ഖലീഫയുടെ ശമ്പളം മാത്രം അദ്ദേഹം വര്‍ധിപ്പിച്ചില്ല. 

നന്മയെയും തിന്മയെയും കൃത്യമായി അടയാളപ്പെടുത്തി വേര്‍തിരിക്കുന്നതായിരുന്നു ഖലീഫ ഉമറുല്‍ ഫാറൂഖിന്റെ ഭരണം.സര്‍വകാലത്തെയും ഭരണാധികാരികള്‍ക്ക് മികച്ച മാതൃകയായിരുന്നു അദ്ദേഹം.ഒരു നേതാവ് എങ്ങനെ ആയിരിക്കണമെന്ന് അദ്ദേഹം പറയുന്നത് അവർ കഴിവും യോഗ്യതയുമുള്ളവരായിരിക്കണം ,ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടതിന്റെ ലക്ഷ്യങ്ങളും ഉത്തരവാദിത്തങ്ങളും തിരിച്ചറിയണം.രാഷ്ട്രത്തെ സംരക്ഷിക്കുക, അവിടെയുള്ള ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തുക,സംസ്‌കാരം സംരക്ഷിക്കുക തുടങ്ങിയ സുപ്രധാന കാര്യങ്ങളാണ് രാഷ്ട്രത്തില്‍ ഭരണാധികാരിക്ക്  നിര്‍വഹിക്കാനുള്ളത്.

ധാരാളിത്തം ആഗ്രഹിക്കാത്ത ആര്‍ത്തിയില്ലാത്ത അയല്‍പക്കത്തിനൊപ്പിച്ച്‌ ജീവിക്കാത്ത ഒരു നേതാവ് അതായിരുന്നു ഉമർ(റ).ഇങ്ങനെ ഒരു നേതാവിനെ ഇനിയെന്നാണ് നമ്മുക്ക് കിട്ടുക.നിഷേധ വോട്ടുകൾ കൊണ്ട് തിരിച്ചറിയട്ടെ ഇവിടുത്തെ കൊടിശ്വരൻമാരായ നേതാക്കൾ. ഒരു തലമുറ വളർന്നു വരുന്നുണ്ട് മാറ്റത്തിന്റെ കൊടുംകാറ്റുമായി. എന്റെ വോട്ട് നമ്മുടെ സ്വന്തം " NOTA "യ്ക്ക് .നമ്മുടെ ജനം ഇടതനെയും വലതെനെയും ചിലപ്പോൾ താമരയും ഈ പ്രാവശ്യം നന്നാകുമായിരിക്കും എന്ന പ്രതിക്ഷയിൽ വീണ്ടും വോട്ടു നല്കി വിജയിപ്പിക്കും.  പട്ടിയുടെ വാൽ എത്ര കൊല്ലം കുഴലിൽ ഇട്ടിടും കാര്യമില്ല എന്നാലും വെറുതെ കാത്തിരിക്കാം...  മാറ്റത്തിനായി...

മാലിബ് മാട്ടൂൽ