2013, ഓഗസ്റ്റ് 1, വ്യാഴാഴ്‌ച

ആത്മീയ കച്ചവടം ...ഇന്നിന്റെ ബിസിനസ്‌ സാധ്യത

              ആത്മീയ കച്ചവടം ...ഇന്നിന്റെ ബിസിനസ്‌ സാധ്യത

   സമയം രാത്രി 2 മണി. ഒരു വിട്ടിലെ കാള്ളിംഗ് ബെല്ല് മുഴങ്ങി..അടഞ്ഞ ശബ്ദത്തിൽ ബാപ്പ വിളിച്ചു പറഞ്ഞു മോനെ ആ വാതിൽ ഒന്ന് തുറന്നു കൊടുക്കു. അപ്പോൾ മകൻ ആരാണ് ബാപ്പ ഈ അസമയത്ത്. ഉറൂസു കഴിഞ്ഞിട്ട് നിന്റ്റെ  ഉമ്മ വന്നതായിരിക്കും. കാലം പോയ ഒരു പോക്കേ!!!!! ആണ്‍ തുണയില്ലത്തെ വീട് വിട്ട് ഇറങ്ങാൻ കിട്ടിയ ചാൻസ് അല്ലെ.അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

കൂട്ടുകരനെ റെയിൽവേ സ്റ്റേഷനിൽ  നിന്നും കൂട്ടി കൊണ്ട് വരുന്ന ഒരു പാതിരാത്രിയിൽ  നിറയെ ആൾക്കാരുമായി ഒരു ബസ്സ്‌  പോകുന്നത് കണ്ടപ്പോൾ ഞങ്ങൾ പരസപരം ചോദിച്ചു 'യെന്താ  ഇത് കഥ'.നമ്മുടെ നാട് ഇത്ര പുരോഗമിച്ചോ!!!.  തുറന്ന മൈതാനങ്ങളിൽ ദികിർ സ്വലാത്തും കൂട്ട പ്രാർത്ഥനകളും കഴിഞ്ഞു വരുന്ന ബസ്സ്‌ ആയിരുന്നു അത്,ഭൂരിഭാഗവും സ്ത്രീകളായിരുന്നു ആ ബസ്സിൽ.

പണം ഉണ്ടാക്കാൻ ഇന്ന് ഏറ്റവും നല്ല മാർഗ്ഗം അത്മിയതയാണെന്ന് ആരോ പറഞ്ഞത് ഓർമ്മ വന്നു ആ സമയത്ത്. ജാതി മത ഭേതമന്യേ അതിൽ എല്ലാവരും അവരവരുടെതായ വഴി പിന്തുടരുന്നുണ്ട്. പുണ്യം പാക്കറ്റിൽ കിട്ടുന്ന കാലമല്ലേ. ഇനിയും എന്തെല്ലാം കാണാൻ കിടക്കുന്നു.

ആ സുഹൃത്ത് ഒരു സംഭവം പറായാൻ തുടങ്ങി. അവരുടെ നാട്ടിലെ ഒരു പള്ളിയിലെ കബർ പൊക്കികെട്ടിയതിന്റെ പിന്നിലെ രഹസ്യം. ഒരു ഉസ്താദ്‌ അവിടെ മത പ്രഭാഷണം നടത്താൻ വന്നു, പരിപാടി കഴിഞ്ഞു പോകുന്ന സമയത്താണ് അയാൾ ആ കബറുകൾ ശ്രദ്ധിക്കുന്നത്.

ആയാൾ കമ്മിറ്റിക്കാർക്ക് ഒരു ഐഡിയ പറഞ്ഞു കൊടുത്തു. നിങ്ങൾ ഇത് ഉയർത്തി കെട്ടുക. ഞാൻ പ്രസംഗിക്കാൻ പോകുന്ന സ്ഥലത്തൊക്കെ ഈ കബാറിന്റെ അത്ഭുതത്തെ കുറിച്ചും നേട്ടങ്ങളെ കുറിച്ചും നല്ല പബ്ലിസിറ്റി ഉണ്ടാക്കിതരാം. കിട്ടുന്ന വരുമാനത്തിന്റെ 20 % അയാൾക്ക്‌.......!!!.,..കമ്മിറ്റിക്കാരുടെ മനസ്സിൽ ഒരു ലഡു പൊട്ടി. അങ്ങനെ ഒരു കബർ കൂടി ഉയർത്തപെട്ടു.

മാർഗ്ഗമല്ല ലക്ഷ്യമാണ്‌ പ്രധാനം.അവസാന കാലമാകുമ്പോൾ എന്റെ സമുദായത്തിൽ ധനം കുന്നു കൂടുമെന്ന് മുഹമ്മദ്‌ നബി (സ) പറഞ്ഞിടുണ്ട്. കൊന്നും കൊലവിളിച്ചും കൂട്ടികൊടുതും ചതിയിലൂടെയും  വഞ്ചനയിൽ കൂടിയും അവർ പണം സമ്പാദിക്കും.വ്യക്തി ബന്ധങ്ങളെ കാളും അവർ ധനത്തെ സ്നേഹിക്കും.

മന്ത്രങ്ങളും തന്ത്രങ്ങളും കണ്ണ്‍ കേട്ട് വിദ്യകളും കറാമത്തുകൾ ആയി പാടി പ്രചരിക്കും. വിദ്യാ സമ്പന്നരായ സമൂഹം ചൂഷണം ചെയ്യപെടും.പണത്തിനു മീതെ പരന്തും പറക്കിലല്ലോ, കലികാലം... പെട്ടെന്ന് പണം ഉണ്ടാക്കാൻ ആര് വിരിക്കുന്ന കെണിയിലെകും തല വെച്ച് കൊടുക്കും. എല്ലാം നഷ്ടപെട്ടെന്നു തിരിച്ചറിയുമ്പോൾ ഒരു ചാണ് കയറിൽ ജീവിതം ഹോമിക്കും.


ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പിന്നെയൊന്നു പേടിക്കും.പക്ഷെ ബുദ്ധിയുണ്ട് എന്ന് സ്വയം അഹങ്കരിക്കുന്ന മനുഷ്യർ ആത്മീയ കച്ചവടക്കാരെ വ്യാപാര തന്ത്രങ്ങളെ തിരിച്ചറിയുന്നില്ല.കുമിളകൾ പൊങ്ങി വരുന്നത് പോലെ നാടിന്റ്റെ       മുക്കിലും മുലയിലും അവർ വളർന്നു പന്തലിക്കുന്നു.മാറ്റത്തിനെ ശബ്ദം നിങ്ങളിൽ കൂടി ഉയരട്ടെ. 

1 അഭിപ്രായം:

  1. ഒരു ദിവസം ടൌണിലെ പള്ളിയിൽ നിന്നും മഗരിബ് ബാങ്ക് വിളിച്ച നേരം. സമീപ പ്രദേശത്തുനിന്ന് വരുന്ന ബസ്സുകളിൽ നിന്ന് കുറെ പെണ്ണുങ്ങൾ ഇറങ്ങി വരുന്നത് കണ്ടു. ഞങ്ങൾ പള്ളിയിൽ പോകുന്ന സമയത്താണ് അറിഞ്ഞത് ഇന്ന് മത പ്രഭാഷണവും ദിക്ർ സ്വലാത്ത് മജിലിസും നടകുന്നുണ്ട്.
    പള്ളിയുടെ പരിസരത്ത് എത്തിയപ്പോൾ കുറെ യുവാകൾ കസേര നിരത്തുന്ന തിരക്കിലാണ്. പള്ളിയിൽ ഇഖമത്തു വിളിച്ചു പക്ഷെ അവരെ ആരെയും നിസകാരത്തിനു കണ്ടില്ല. തിരിച്ചിറങ്ങുന്ന സമയത്തും അവരെല്ലാം ഇരിപിടം ഒരുക്കുന്ന തിരക്കിലായിരുന്നു.ഫറളു കലന്നിടു വേണോ സുന്നത്തു നേടാൻ.
    പിറ്റേന്ന് അറിഞ്ഞത് നിസ്കാര സമയത്ത് എത്തി ചേർന്ന പെണ്ണുങ്ങൾക്ക് അവിടെയുള്ള കെട്ടിടത്തിൽ നമസ്കാര സൗകര്യം ഉണ്ടായിരുന്നു. പ്രായംചെന്ന ചിലരോയിച്ച് ബാകിയുള്ളവർ "വീട്ടില് നിന്നും നമസ്കരിക്കുനതാണ് ഉത്തമം" എന്ന കാരണത്താൽ അന്നത്തെ മഗരിബ് ഉപേക്ഷിച്ചു.
    ദികുറും സ്വലാത്തും നല്ലത് തന്നെ പക്ഷെ നിർബന്ധ മായതിനെ മാറ്റി വെച്ച് വേണോ നിർബന്ധമല്ലത്തതിനു പുറകെ പോകാൻ.

    മറുപടിഇല്ലാതാക്കൂ