2022, ഫെബ്രുവരി 15, ചൊവ്വാഴ്ച

സഖി

സഖി..... വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയിൽ നിന്നും സഖിയെ മാത്രം അടർത്തിയെടുത്താണ് പട്ടാളക്കാരനായ അശോകന്റെ മകൻ ഹരിശ്രീയുടെ കഥ തുടരുന്നത്. സ്‌കൂൾ അദ്ധ്യാപിക രമണിയും ഭർത്താവിനൊപ്പം സൗദ്ദി അറേബ്യയിൽ കഴിയുന്ന ചേച്ചിയും അടങ്ങുന്ന നാം രണ്ടു നമ്മുക് രണ്ട് എന്ന തത്വമുള്ള ന്യുക്ലിയർ കുടുംബമാണ് ഹരിശ്രീ അശോകന്റെത് . നല്ല നീളമുള്ള മെലിഞ്ഞ ശരീരത്തിനുടമയാണ് ശ്രീഹരി.പ്രായം കൂടുംതോറും തല തിരിഞ്ഞു പോയ അവൻ ഓർക്കുട്ട് വന്നതോടെ അവന്റെ പേര് ഹരിശ്രീ അശോകൻ എന്ന പഴഞ്ചൻ പേരിൽ നിന്നും ശ്രീഹരി എന്ന പേരിൽ തല തിരിഞ്ഞു അറിയപ്പെട്ടു. തനിക്കൊത്ത സഖിയെ താന് തന്നെ കണ്ടെത്തും എന്ന വാശിയിൽ പലർക്കും അവനെക്കാൾ നീളമുള്ള പ്രണയ ലേഖനങ്ങൾ കൊടുത്തു.പക്ഷെ ഇതുവരെ ഒരു ഗ്രീൻ സിഗ്നൽ പോലും കിട്ടിയില്ല. പഠനകാര്യത്തിൽ പിന്നിലാണെങ്കിലും ബക്ക് മെക്കാനിക്കും കമ്പ്യൂട്ടറിലും വല്യ നൈപുണ്യമാണ്‌. തട്ടി മുട്ടി ബികോം പാസ്സായി പക്ഷേ നല്ല ജോലിയൊന്നും ഇതുവരെ ആയില്ല.സ്ഥലത്തെ പ്രധാന വായ്‌ നോക്കി ടീമിലെ അംഗമാണ് പുള്ളി.അടുത്ത കാലത്തായി മിക്ക ദിവസങ്ങളിലും അമ്പലത്തിൽ പോകും.ഭക്തിയുടെ തീവ്രതകൊണ്ട് ഒന്നുമല്ല.അമ്പലത്തിനടുത് സുന്ദരിയായ ഒരു പെണ്ണ് ഉള്ള കുടുംബം വാടകയ്ക്കു താമസിക്കുന്ന കാര്യം സുഹൃത്തു ബാലുവിൽ നിന്നും അറിഞ്ഞു. ഒരു കാലിനു സ്വാധീനമില്ലാത്ത ബാലു അവന്റെ കാറിലും മറ്റുള്ളവർ അമ്പലമതലിന്റെ മുകളിലുമായി അവളെ ഒരു നോക്ക് കാണാൻ കാത്തിരുന്നു. സമ്പന്നരായ ഉന്നത കുടുംബത്തിലെ ഏക ആണ് തരിയാണ് ബാലു. എംകോം പഠനത്തിന് ശേഷം ബാങ്കിൽ അക്കൗണ്ടന്റ് ആയി ജോലി. നല്ല വെളുത്തു തടിച്ച ശരീരം. എല്ലാം വാരി കൊടുത്ത ദൈവം അവന്റെ ഒരു കാലിന്റെ സ്വാധീനം അല്പം കുറച്ചു.ശ്രീഹരിയുടെ ബാല്യകാലം മുതൽ ഒരുമിച്ചു നാടക്കുന്ന നല്ലൊരു സുഹൃത്താണ് ബാലു.നാട്ടിലേക്കു പുതുതായി വന്ന പെണ്ണിനെ സ്വന്തമാക്കാൻ അവനും ആഗ്രഹിച്ചു. മുഴു കുടിയാന ഒരച്ഛന്റെ മകൾ ആയതു കൊണ്ട് എന്റെ കുറവുകൾ നോക്കാതെ തനിക്ക് അവളെ കെട്ടിച്ചു തരും എന്നത് അവൻ സ്വപ്നം കണ്ടു നടന്നു. തന്റെ ആഗ്രഹം ആരോടും അവൻ പറഞ്ഞതുമില്ല. അവസാന വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥിയാണ് നിമ്മി.'അമ്മ പ്രൈവറ്റ് ഹോസ്പിറ്റലിലെ നഴ്‌സും. പെയിന്റ് പണിക്കാരനായ അച്ഛൻ വെള്ളമടിച്ചു കിടപ്പാണ് അതികവും.വല്ലപ്പോഴും മാത്രം പണിയെടുന്ന പ്രകൃതം.അതി രാവിലെ കുളിച്ചു അമ്പലത്തിൽ പോകുന്ന നിമ്മിയെ അമ്പല നടയിൽ വെച്ച് ശ്രീയുടെ പിറന്നാൾ ദിവസ്സം അമ്മയോടടോപ്പം ആദ്യമായി അടുത്ത് കണ്ടു. നിമ്മിയെയും അമ്മയെയും ചൂണ്ടി കാണിച്ചു കൊണ്ട് ശ്രീ പറഞ്ഞു അതാണ് അമ്മേ ഭാസ്‌കരൻ മാമന്റെ വീട്ടിൽ പുതുതായി വന്ന വാടക്കക്കാർ. ഭാസ്കരനും അമ്മയും നല്ല ചേർച്ചയിൽ അല്ലെങ്കിലും വാടകക്കാരെ പരിചപ്പെടാമെന്നു അമ്മയുടെ കാതിൽ മൂളി. അമ്പലത്തിന്റെ പുറത്തു വെച്ച് അവർ പരിചയപെട്ടു.ശ്രീയും നിമ്മിയും ആദ്യമായി സംസാരിച്ച നിമിഷം. താന് നിമ്മിയെ പരിചയപ്പെട്ട കാര്യം ബാലുവിൽ നിന്നുപോലും മറച്ചു വെച്ച് അവൾ വൈകുന്നേരം അമ്പലത്തിൽ വരുമെന്ന് പറഞ്ഞു കൂട്ടൂരാരോടൊപ്പം അവനും ഒന്നും അറിയാത്തവനെ പോലെ കാത്തുനിന്നു.നിമ്മിയുടെ അമ്മയ്ക്ക് നൈറ്റ് ഡ്യൂട്ടി ഉള്ള ദിവസങ്ങളിൽ ശ്രീ അതിരാവിലെ അമ്പലത്തിൽ പോകും. നിമ്മിയെ കാണും കുറെ നേരം സംസാരിക്കും. അവർ വളരെ പെട്ടെന്നു അടുത്തു.അവൻ ആഗ്രഹിച്ചത് പോലെ പ്രണയത്തിന്റെ ഗ്രീൻ സിഗ്നൽ തെളിഞ്ഞു. ബൈക്കിന്റെ പിറകിൽ ഇരുന്നു അവൾ അവനോടൊപ്പം പലയിടങ്ങളിലും കറങ്ങി.മാനേജർ ആയി പ്രൊമോഷൻ കിട്ടിയ ബാലുവിന്റെ പാർട്ടിക്ക് ശ്രീയോടൊപ്പം നിമ്മിയും ബാലുവിന്റെ കാറിൽ ആണ് പോയത് .അവന്റെ കണ്ണുകൾ കണ്ണാടിയിൽ കൂടി അവളെ തേടി കൊണ്ടിരുന്നു.ബാലു അവളെ നോക്കുന്നത് അവള് കാണുന്നുണ്ടായിരുന്നു.. ആ യാത്രയ്ക്ക് ശേഷം ശ്രീയുടെ പ്രണയ കഥ നാട്ടിൽ മുഴുവനും പാട്ടായി.അവസാനത്തെ പരീക്ഷയും കഴിഞ്ഞു അവനോടൊപ്പം ഒരു സിനിമയും കണ്ടു തിരിച്ചു നിമ്മിയുടെ വീട്ടിന്റെ മുൻപിൽ എത്തിയപ്പോൾ ഒരു ആൾക്കൂട്ടം.കടം തിരിച്ചു അടക്കാത്തതിന്റെ പേരിൽ വീട് ബാങ്കുകാർ ജപ്തിചെയ്ത മനോവിഷമത്തിൽ അച്ഛൻ ആത്മഹത്യ ചെയ്തിരിക്കുന്നു എന്ന കാര്യം അവിടെ നിന്നും ആരോ പറയുന്നത് കേട്ടു. ദിവസങ്ങൾ കടന്നു പോയി. മാനസിക വിഷമത്തിൽ 'അമ്മ ജോലിക്ക് പോകാതെ വീട്ടിൽ ഇരിപ്പായി.കാര്യമായി വരുമാനമൊന്നും ഇല്ലാത്ത ശ്രീക്കു അവരെ സഹായിക്കാൻ പറ്റിയതുമില്ല. നല്ലൊരു ജോലി തേടി ശ്രീ ബാംഗ്ലൂർ പോയി. വീണു കിട്ടിയ അവസരം ബാലുവിലെ കുബുദ്ധിക്കാരനെ ഉണർത്തി. ചെറിയ ചെറിയ സഹായങ്ങൾ ചെയ്തു കൊടുത്തു നിമ്മിയുടെ അമ്മയുമായി അടുത്തു. പണമായും സാധങ്ങൾ ആയും ബാലു അവിടെ സ്ഥാനം ഉറപ്പിച്ചു.'അമ്മ ജോലിക്കു പോകാൻ തുടങ്ങി.നിമ്മിക്ക് തന്റെ ബാങ്കിന്റെ സമീപത്തുള്ള ഒരു ജ്വല്ലറിയിൽ ജോലി വാങ്ങി കൊടുത്തു. നല്ലൊരു ജോലി തേടി ശ്രീ ബാംഗ്ലൂരിൽ തന്നെ നിന്നു. അച്ഛന്റെ മരണ ശേഷം പ്രണയത്തിന് പറ്റിയ മൂഡിൽ അല്ലെന്നും ജീവിതമാർഗ്ഗം ആണ് മുഖ്യ ലക്ഷ്യമെന്നും ശ്രീയോട് അവൾ പറഞ്ഞു.നിരീശ്വര വാദിയായ ബാലുവുമായുള്ള അടുപ്പം നിമ്മിയിലും പ്രകടമാകാൻ തൂടങ്ങി.അവന്റെ കാറിൽ രാവിലെ ജോലി സ്ഥലത്തു പോകും.അവർ തമ്മിൽ കൂടുതൽ അടുത്തു.ശ്രീയുമായി അകലം പാലിക്കാൻ ശ്രമിച്ചു.പക്ഷെ അവന്റെ പ്രണയം സത്യമായിരുന്നു.നിമ്മിയുടെ മനസ്സ് ബാങ്ക് മാനേജരും സമ്പന്നനുമായ ബാലുവിനെ കൊതിക്കാൻ തുടങ്ങി. അവനെ കെട്ടിയാൽ താനും കുടുംബവും രക്ഷപെടും. ബാലുമായി കറങ്ങുന്നത് ശ്രീയുടെ ചെവിയിലും എത്തി. തന്റെ കൂട്ടുകാരൻ തന്നെ ചതിക്കില്ല എന്ന് ശ്രീ ഉറച്ചു വിശ്വസിച്ചു.ശ്രീയെ കാണാൻ ബാലുവും കൂട്ടരും ബാംഗ്ലൂർ പോയി.ബാലുവിന്റെ പ്ലാൻ അനുസരിച്ചു അവർ എല്ലാവരും ഡാൻസ് ബാറിൽ പോകുന്നു.തന്റെ വിഷമങ്ങൾ ഓരോന്നായി പറഞ്ഞു ശ്രീ അടിച്ചു കൊണ്ടേ ഇരുന്നു.മദ്യ ലഹരിയിൽ ഡാൻസ് ബാറിലെ പെണ്ണിനോട് ശ്രീ മോശമായി പെരുമാറി. പിന്നെ അടിയായി കേസ് ആയി. വികലാംഗനെന്ന പരിഗണയിൽ കുഴപ്പം ആദ്യം ഉണ്ടാക്കിയ ബാലു നൈസ് ആയിട്ടു ഊരി. ശ്രീയെയും കൂട്ടി ബാലുവും കൂട്ടരും നാട്ടിലേക്കു തിരിച്ചു.നിമ്മിയെ കാണാനുള്ള ശ്രമങ്ങൾ പരാചയപെട്ടു.ബാലുവിനോട് തന്റെ സങ്കടങ്ങൾ ശ്രീ പറഞ്ഞപ്പോൾ ഞാൻ പോയി നിമ്മിയെ കൂട്ടി കൊണ്ട് വരാം എന്ന് പറഞ്ഞു. അവന്റെ കാറിൽ അവർ 3പേരും ധർമ്മടം ബീച്ചിലേക്ക് പോയി.കാറിനകത്ത് ശ്രീയെ മണ്ടന്നാക്കി അവർ കണ്ണുകൾ കൊണ്ട് കഥ പറഞ്ഞു. ശ്രീയും നിമ്മിയും കടപ്പുറത്തു കൂടി സംസാരിച്ചു കൊണ്ട് നടന്നു.തിരിച്ചു നടക്കുന്നതിനിടയിൽ ബാംഗ്ലൂർ നടന്ന സംഭവത്തെ കുറിച്ച് ചോദിക്കുന്നു, വഴക്കിടുന്നു. പിരിയാമെന്നു അവൾ പറയുന്നു.എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ അവൻ പൊട്ടിക്കരന്നു.ആ രംഗങ്ങൾ കണ്ടു ബാലു മനസ്സിൽ ചിരിച്ചു. പ്രണയ നൈരാശ്യത്തിൽ അവൻ മുഴു കുടിയനായി.കള്ളുമായി ബാലു വരും അവനെ നന്നായി കുടിപ്പിക്കും. ഉറക്കം നഷ്ട്ടപെട്ട അവൻ ഗുളികകൾ അമിതമായി കഴിച്ചത് മാനസിക നില തെറ്റിക്കാൻ തൂടങ്ങി. സഹോദനെ നേർ വഴിക്കു കൊണ്ട്ട് വരാൻ ചേച്ചി നാട്ടിലേക്കു വന്നു. ബാലുവിനോട് ഇനി ശ്രീയുമായി മദ്യപ്പിക്കരുത് എന്ന് ശാസിച്ചത് അവനെ വല്ലാതെ ചൊടിപ്പിച്ചു.ബാലു പിന്നെ ആയ വഴിക്ക്‌ വരാതെയായി. പെങ്ങളുടെ ആശ്വാസ വാക്കുകൾ മക്കളുടെ കളി ചിരികൾ എല്ലാം ശ്രീയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു.അതിനിടയിൽ ആണ് ബാലു നിമ്മിയെ കല്യാണം കഴിക്കുന്നത് അമ്മയിൽ നിന്നും ശ്രീ അറിയുന്നത്. അവൻ തന്ന ചതിക്കുകയാണ് എന്ന് ശ്രീക്കു മനസ്സിലായി . കല്യാണം കഴിഞ്ഞു ആറാം മാസം നിമ്മി പ്രസവിച്ചു. കല്യാണത്തിന് മുൻപ് തന്നെ നിമ്മിയുടെ അമ്മയ്ക്ക് നൈറ്റ് ഡ്യൂട്ടി ഉള്ള ദിവസങ്ങളിൽ അവർ ശാരീരിക ബന്ധം പുലർത്തിയിരുന്നു.നിമ്മിയുടെ പ്ലാൻ പ്രകാരമാണ് ബാലു കരുക്കൾ നീക്കിയത്. താന് ആത്മാർത്ഥമായി പ്രണയിച്ച പെണ്ണ് തന്നെ ചതിച്ചത് ഓർത്ത് ശ്രീയുടെ ചങ്ക് പൊട്ടി. അവളെ കാണാതിരിക്കാൻ ചേച്ചിയോടപ്പം സൗദ്ദി അറേബ്യയിൽ പോയി.നല്ലൊരു കമ്പനിയിൽ ജോലിയും കിട്ടി. 4 വർഷത്തിന് ശേഷം നാട്ടിലേക്കു വരുമ്പോൾ ആണ് അറിഞ്ഞത് ബാലുവും നിമ്മിയും വേർപിരിഞ്ഞിരിക്കുന്നു.കല്യാണം കഴിഞ്ഞു 3 വര്ഷമായപ്പോൾ ബാലുവിന് ഒരു ആക്സിഡൻ്റ് സംഭവിച്ചു . അതോടെ അവളുടെ സ്വഭാവത്തിൽ മാറ്റം വന്നു തുടങ്ങി. എന്റെ പണവും സ്വത്തും ആയിരുന്നു അവളുടെ ലക്‌ഷ്യം. ശ്രീയെ ചതിച്ച അവൾ എന്നെയും ചതികുമെന്ന ചിന്ത അവനിൽ സംശയ രോഗം വളർത്തി. ബന്ധം ആടിയുലഞ്ഞു, അവസാനം വേര് പിരിഞ്ഞു. മാളികയിൽ നിന്നും വീണ്ടും അവളും അമ്മയും കുഞ്ഞും വാടക വീട്ടിലേക്കു. ശ്രീയുടെ കഥകളോക്കെ നന്നായി അറിയുന്ന കൂടെ ജോലി ചെയ്യുന്ന ഒരാളുടെ പെങ്ങളുമായി ശ്രീയുടെ വിവാഹം ഉറപ്പിച്ചു. തന്റെ കല്യാണത്തിന് അവളെ ക്ഷണിക്കണം എന്ന് ശ്രീ പറഞ്ഞത് അനുസരിച്ചു അമ്മയും പെങ്ങളും നിമ്മിയുടെ വീട്ടിൽ പോയി.കുറ്റബോധം കണ്ട് നിമ്മിയുടെ അമ്മയുടെ കണ്ണുകൾ നിറഞ്ഞു. അവള് ഒന്നും സംഭവിക്കാത്ത ഭാവത്തിൽ അവിടെ ഇരിക്കുന്നു. ഗൾഫിൽ നിന്നും വന്ന ശ്രീ കല്യാണം ക്ഷണിക്കാൻ പോയപ്പോൾ ആണ് നിമ്മി പറഞ്ഞത് അനുസരിച്ചു ആണ് ബാലു കാര്യങ്ങൾ ചെയ്തത് എന്ന സത്യങ്ങൾ അറിയുന്നത്. അതിനു കൂട്ടൂ നിന്നതിനു എനിക്ക് കിട്ടിയ ശിക്ഷയാണ് ഇത്. സംഭവിച്ചത് എല്ലാം നല്ലതിന് സംഭവിക്കാൻ പോകുന്നതും നല്ലതിന് എന്ന് പറഞ്ഞു അവിടെ നിന്നും ഇറങ്ങി. തന്നെ ചതിച്ചവരുടെ മുൻപിൽ സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങി. കാലം കടന്നു പോയി.. ഭാര്യയും 2 കുട്ടികളുമായി ഇന്നും സന്തോഷത്തോടെ ജീവിക്കുന്നു. പ്ര ണയ സഖിയേക്കാൾ തന്നെ മനസിലാക്കിയ പ്രാണ സഖിയാണ് ജീവിതത്തിലെ വെളിച്ചം എന്ന തിരിച്ചറിവോടെ ശ്രീയും അവന്റെ സ്വന്തം സഖിയും . മാലിബ് മാട്ടൂൽ