2014, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

നാട്ടറിവ്

             നാട്ടറിവ്  

മഴയുടെ ശബ്ദവും 
മണ്ണിന്റെ ഗന്ധവും 
മാനത്തു വിരിഞ്ഞ 
മഴവില്ലിനു ഭംഗിയും 

മുറ്റം നിറയെ വെള്ളവും 
മൊട്ടിട്ടു വിരിയുന്ന ചെടികളും 
മേൽക്കൂരകിടയിലൂടെ 
മെല്ലെ താഴെക്കിറങ്ങിയ മഴത്തുള്ളിയും 

മലർന്നു കിടന്നുറങ്ങും നേരം 
മഴത്തുള്ളികൾ തട്ടി വിളിച്ചു 
മിഴികൾ നനഞ്ഞു 
മായിക ലോകത്ത് നിന്നുമുണരാൻ 

                                          മാലിബ് മാട്ടൂൽ 


2014, ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

August 15 നു വെള്ളക്കാർ ഇന്ത്യയെ കൊള്ളക്കാർക്ക് കൈമാറി.

നിരവധി ഭാഷകളും അതിലതികം  സംസ്കാരങ്ങളും വേഷ വിദാനങ്ങളും ഒത്തു ചേരുന്ന ഒരു രാജ്യം, നമ്മുടെ ഇന്ത്യ..1947 ഓഗസ്റ്റ്‌ 15 നു പൂർണ്ണ സ്വാതന്ത്രം കിട്ടി പക്ഷേ ജനങ്ങൾ അറിഞ്ഞില്ല വെള്ളക്കാർ ഇന്ത്യയെ കൊള്ളക്കാർക്ക് കൈമാറിയാണ് അവരുടെ ദേശത്തേക്ക് വിടവാങ്ങിയതെന്ന്.

 കാശ്മീരു മുതൽ കന്യാകുമാരി വരെ വ്യാപിച്ചു കിടക്കുന്ന ഭാരത ഭൂമി. പ്രകൃതി വിഭാവങ്ങളാൽ ദൈവം അനുഗ്രഹിച്ച ഈ നാട്ടിൽ ഇവിടുത്തെ വിഭങ്ങൾ തേടിയാണ് വെള്ളക്കാരനും മറ്റും വന്നത്. പതുകെ അവർ നമ്മുടെ രാജ്യത്തെ കീഴടക്കി. മുത്തും പവിഴനങ്ങളും  അവർ നാട് കടത്തി ഏന്നിട്ടും നമുടെ കലവറ വറ്റിയില്ല.

പക്ഷെ ഇന്ന് അഴിമതിയും അരാഷ്ട്രിയവാദവും പട്ടിണിയും തൊഴിലില്ലായ്മയും കൂടെ  കൂപ്പുക്കുതുന്ന സാമ്പത്തിക മേഖലയും  ഇന്ത്യക്ക് അഭിമാനിക്കാൻ വക നല്കുന്നു. വികസനം എന്നത് 3ഡി ഫോർമാറ്റിൽ രൂപഭംഗി വരുത്തിയ വെറും ചിത്രങ്ങൾ മാത്രമാകുന്നു.വികസനത്തിന്നായി വരചുവെച്ച രൂപരേഖകൾ  ചുവപ്പ് നാടയിൽ കുടുങ്ങി പല തലങ്ങളിലായി പൊടിപിടിച്ചു കിടക്കുന്നു.

ഒന്നിനു ശേഷം എത്ര പൂജ്യമുണ്ടെന്നു എണ്ണാൻ കഴിയാത്തതത്രയ്ക്കും തുകയുടെ അഴിമതി ഒരു ഭാഗത്തും നികുതി ഭാരത്താൽ നിവർന്നു നില്ക്കാൻ കഴിയാത്ത സാധാരണക്കാരനും ഒരു നേരത്തെ ആഹാരത്തിനായി ഗർഭപാത്രം വരെ വിൽക്കുന്ന അമ്മമാരും  അശരണരും പട്ടിണി പാവങ്ങളും ഒന്നു ചേരുന്ന ഭാരതം.ആറ്റം ബോംബിനാൽ തകർന്നു തരിപ്പണമായ ജപ്പാൻ ഇന്ന് പുരോഗതിയുടെ ഉച്ചിയിലും സ്വാതന്ത്രം കിട്ടിയിട്ട് വർഷങ്ങൾ ഒരു പാട് കഴിഞ്ഞ നമ്മുടെ ഇന്ത്യ ചാക്ക് നിറയെ രൂപയുമായി ഒരു ഗ്ലാസ്‌ ചായ കുടിക്കാൻ പോകേണ്ട നാണയ തകർച്ചയുടെ  വാക്കിലും.

കുത്തക മുതലാളിമ്മാരുടെയും കള്ളപണക്കാരന്റ്റെയും അധോലോക നായകന്മാരുടെയും ദല്ലാള്ള്മാരായി പ്രവർത്തിക്കുന്ന ഒരുപറ്റം നേതാക്കന്മാർ ഭരണസിരാ കര്യാലയത്തിലിരുന്നു ഭരിച്ചു മുടിക്കുന്നു. ഭരിക്കുന്ന പാർട്ടികൾ  മാറുന്നു പക്ഷെ ഭരണ ശൈലിമാറുന്നില്ല,ഭരണ രീതി മാറുന്നില്ല.

ജാനധിപത്യം എന്നാൽ ജനങ്ങളുടെ ആധിപത്യമാണോ ജനങ്ങളുടെമേലുള്ള സർക്കാറിന്റ്റെ ആധിപത്യമാണോ?. ഉദാഹരണമായി 100 വോട്ടർ മാരുള്ള ത്രികോണ മത്സരത്തിൽ 30 വീതം വോട്ടുകൾ രണ്ടു പാർട്ടികൾക്കും ഒരു പാർട്ടിക്ക് 40 വോട്ടും കിട്ടി. സ്വാഭാവികമായും 40% വോട്ടു കിട്ടിയ അയാൾ ഭരണത്തിൽ എത്തും. പക്ഷെ 60% (30+30) പേരും അയാളെ വേണ്ടെന്നല്ലേ പറയുന്നത്. സംശയം ഇനിയും ബാക്കി.

ഗാന്ദിജി പറഞ്ഞു ഇന്ത്യയെ അറിയണമെങ്ങിൽ ഗ്രാമങ്ങളിൽ പോകണമെന്ന്. നമ്മുക്ക് ഗ്രാമങ്ങളിൽ ഒന്ന് പോയി നോക്കാം. ദൂരെ ഒരു ടൌണിൽ കള്ളനോട്ടു അടിക്കുന്ന ഒരു സംഘത്തിനു ഒരു അമളി പറ്റി. 100 രൂപ നോട്ടിനു പകരം അവർ 110 ന്റ്റെ നോട്ടുകൾ ആണ് ഉണ്ടാക്കിയത്.അവർ അതുമായി ഗാന്ദിജി പറഞ്ഞ ഒരു ഗ്രാമത്തിലെത്തി. 5 രൂപ വീതം വിലയുള്ള ചായയും ഒരു കടിയും വാങ്ങി 110 ന്റ്റെ നോട്ടു കൊടുത്തു. കടക്കാരൻ ഒന്നും  പറയാതെ അതു വാങ്ങി ബാകി കൊടുത്തു ഒരു 25 ന്റ്റെയും ഒരു 75 ന്റ്റെയും നോട്ടു. അപ്പോൾ അവർ മനസ്സില് പറഞ്ഞു ഗാന്ദിജി പഞ്ഞത് സത്യം തന്നെ.

ഒരു കരണത്തു അടിച്ചപ്പോൾ മറ്റേ കരണവും കാണിച്ചു കൊടുത്ത ഗന്ധിജി ജനിച്ച ഈ മണ്ണിൽ വർഗ്ഗിയ കലാപങ്ങൾ എങ്ങിനെ ഉണ്ടാകുന്നു. മത സ്വാതന്ത്രമുള്ള ഈ മണ്ണിൽ ആരാണ് അവ ഊതികെട്ടുത്താൻ നോക്കുന്നത്. ജാതി പോരുകളും കൂട്ടകൊലകളും കലാപങ്ങളും അതോടൊപ്പം ചില മതവിഭാഗങ്ങളെ താറടിച്ച് കാണിക്കലും  അതുവഴി ഭൂരിപക്ഷ സമുദായത്തിന്റ്റെ വോട്ടിൽ കണ്ണുംനട്ട് വ്യാജ ഏറ്റുമുട്ടലുകളും വർഗ്ഗീയ കലാപങ്ങളും ആസൂത്രണം ചെയ്യുന്നവരും മുസ്ലിമിന്റ്റെ  പേരിൽ അവർ ചെയ്തു കൂട്ടുന്ന കോപ്രായങ്ങളും കാണുമ്പോൾ ലജ്ജികാതെ വേറെ നിവർത്തിയില്ല..

സ്വതന്ത്ര ഇന്ത്യയിലെ പുതിയ കാല നേതാകളിൽ ഒരാൾ ജപ്പാൻ സന്ദർശനത്തിന് പോയി.അവിടുത്തെ ഒരു മന്ത്രി രണ്ടു മലകൾക്കിടയിലെ ഒരു പാലം കാണിച്ചു കൊടുത്ത് കൊണ്ട് പറഞ്ഞു അത് പൂര്തികരിച്ചു കൊടുത്തതിനു ജപ്പാൻ ഗവെർമെന്റ്റ് നല്കിയ സമ്മാനമാണ് എന്റ്റെ ഈ വലിയാ വീട്. 2 വർഷങ്ങൾക്കു ശേഷം ഇന്ത്യൻ മന്ത്രിയുടെ ക്ഷണ പ്രകാരം  ജപ്പാൻ മന്ത്രി ഇന്ത്യയിലെത്തി.  ഇന്ത്യൻ മന്ത്രിയുടെ പട് കൂറ്റൻ ബംഗ്ലാവ് കണ്ടിട്ട് അദ്ദേഹം അക്ഷരാർത്തത്തിൽ ഒന്ന് നെട്ടി.ഇത് എന്തിനുള്ള പ്രതിഫലമായിട്ടാണ് കിട്ടിയത് എന്ന ചോദ്യത്തിന് ഉത്തരമായി രണ്ടു മലകൾ കാണിച്ചു കൊടുത്തു. അവിടെ ഒരു പാലം കാണുന്നുണ്ടോ..ജപ്പാൻ മന്ത്രി അവിടെ ഒന്നും കണ്ടില്ല..നോകേണ്ട ആ പാലത്തിന്റെ മൊത്തം തുകയാണ് ഈ വീട്.

 ഇന്ത്യൻ ഭരണാധികാരി അയാൾക്ക് കുളിക്കാൻ ഒരു സ്വിമ്മിംഗ് പൂളിന് അനുമതി നേടി തുകയും വകയിരുത്തി വാങ്ങി. 5 വർഷങ്ങളുക്കു ശേഷം പുതിയ മന്ത്രി വന്നു. അയാൾ നോക്കുമ്പോൾ മന്ത്രി മന്ദിരത്തിൽ സ്വിമ്മിംഗ് പൂൾ ഉള്ളതായി രേഖകളിൽ കാണുന്നു പക്ഷെ അങ്ങനെ ഒരു പൂൾ മഷിയിട്ട് നോക്കിയിട്ടും ചുറ്റുവട്ടതൊന്നും കണ്ടില്ല. ഇല്ലാത്ത പൂൾ നവീകരിക്കുന്നതിന്നായി അയാളും പണം വകയിരുത്തി വാങ്ങി. 5 വർഷങ്ങളുക്കു ശേഷം വിണ്ടുമൊരു പുതിയ മന്ത്രി വന്നു.ഇല്ലാത്ത പൂളും അതിന്റ്റെ നവീകരണവും അയാളുടെ ശ്രദ്ധയിൽപെട്ടു. അത് തൂർക്കാനുള്ള തുക ആയാലും വാങ്ങി. അപ്പോളാണ് ആദ്യമായി ആ സ്വിമ്മിംഗ് പൂളിന്റ്റെ ഇൻസ്പെക്ഷൻ നടനത്.പരിശോതിച്ചപോൾ പൂൾ തൂർത്തിടുണ്ട്.ഇങ്ങനെ എല്ലാവര്ക്കും കക്കാനും കുറ്റം ചെയ്യാനും പഴുതുകൾ ഉണ്ട് നമ്മുടെ ഭരണ സംവിധാനത്തിൽ .

 ആരുടെയൊക്കെ കാര്യ ലാഭത്തിനു വേണ്ടി ഉണ്ടാക്കുന സ്പോടന പരമ്പരകളും രാഷ്ട്രിയ പക പോക്കലുകളിൽ കൊന്നു തള്ളപ്പെട്ടവരും കടകെണിയിൽ സ്വയം മരികുന്നവരും ദാരിദ്ര ഭയത്തൽ ബ്രൂണഹത്യ ചെയ്യുന്നവരും കൂട്ട മാനഭംഗത്തിനിരയയവരും മരിച്ചു ഓടുങ്ങിയിട്ടും ഇന്ത്യൻ ഖജനാവിൽ സ്വതന്ത്രത്തിനു ശേഷം മാറി മാറി ഭരിച്ച പാർട്ടികളുടെ ഭരണ നൈപുണ്യം കൊണ്ട് എടുകാത്ത 25 പൈസയുടെ നാണയ വരെ ബാക്കിയായില്ല.

ജനസംഖ്യയുടെ കാര്യത്തിൽ മാത്രം നല്ല പുരോഗതിയാണെന്ന് ഉച്ചത്തിൽ വിളിച്ചു പറയാം.കുണ്ടും കുഴികളുമാൽ അലങ്കാരമായ റോഡുകളും വൃത്തിഹീനമായ GOVERNMENT യാത്ര സൌകര്യങ്ങളും കാറ്റാടിച്ചാൽ ചിറക്കറ്റു പോകുന്ന AIR INDIAയുടെ വിമാനങ്ങളും നമ്മുക്ക് സ്വന്തം.

ഉറങ്ങാനായുള്ള സർക്കാർ സ്ഥാപനങ്ങളും പണിയെടുകാതിരിക്കന്നായി ഉണ്ടാക്കിയ തൊഴിലാളി  യൂനിയനുകളും സമരം ചെയ്യാനും പൊതു മുതൽ നശിപിക്കനുമുള്ള രാഷ്ട്രിയ പാര്ട്ടികളും നാടിന്റെ പോരോഗതിക് മാറ്റു കൂട്ടി.പക്ഷെ മിന്നുന്നതെല്ലാം പോന്നെല്ലല്ലോ.!!
ആയിരം കുട്ടവാളിക്കൾ രക്ഷ പെട്ടാലും ഒരു നിരപരാധി വരെ ശിക്ഷിക്കപെടരുത് എന്നതിനായി കറുത്ത തുണികൊണ്ട് കണ്ണ്കെട്ടിയ പ്രതിമ സ്ഥാപിച്ച  കോടതിയില്നിന്നും ആ തുണി മറ്റെന്ണ്ട ഒരു അവസ്ഥയിലെത്തി ഇന്ത്യൻ നീതിപീടം.ജാതിയും മതവും അധികാരവും പണത്തിന്റ്റെ തൂകവും നോക്കി  ഇരട്ടത്താപ്പു നയം കാണിക്കാൻ തുടങ്ങി നമ്മുടെ കോടതികൾ.വിചാരണ തടവുകാരായി എത്രയോ പേർ, ചെയ്യാത്ത കുറ്റത്തിന്റ്റെ  ബലിയാടുകളായി മറ്റു കുറെ പേര്.

ധീര ജവാൻമാരുടെ ശവ പെട്ടിയിൽ പോലും കുംഭകോണം.പ്രകൃതി ദുരന്തങ്ങൾ ഉണ്ടാക്കുമ്പോൾ മുതല കണ്ണുനീരുമായി എലികൊപ്റ്ററുകളിൽ വന്നിറങ്ങി രാഷ്ട്രിയ നേട്ടം ലക്‌ഷ്യം വെച്ച് വാർത്ത വിസ്പോടനങ്ങൾ ഉണ്ടാക്കുന്ന നേതാവും അവരുടെ വാർത്ത ചാനലുകളും നമ്മുടെ ക്ഷാപം.ഇന്ത്യയെ രക്ഷിക്കാൻ ഓഗസ്റ്റ്‌ 15 ന്  പലപേരിൽ പല പാർട്ടികൾ നടത്തുന്ന പരേഡ് കാണുമ്പോൾ ഇന്ത്യ ഇതുവരെ സ്വതന്ത്രം ആയില്ലേ..ഗാന്ധിജി കണ്ട സ്വപനം വെറുതെയായോ ?

ത്രിവർണ്ണ പാതകയിലെന്ന പോലെ മൂണ്  പ്രഥാന മതങ്ങളെയും ഒരുമയോടെ അശോക ചക്രം കൊണ്ടുള്ള രഥത്തിൽ ഒരമ്മ പെറ്റ മക്കളെ പോലെ നയികട്ടെ.  അശാന്തിയിൽ നിന്നും ശാന്തിയിലേക്കും പേടിയിൽ നിന്നും ഭയമില്ലാത്ത ജീവിതത്തിലേക്കും നിഖൂഡതയിൽ നിന്നും പ്രതീക്ഷയുടെ വെളിച്ചത്തിലേക് ഇന്ത്യ നീങ്ങട്ടെയെന്ന ഓരോ പൌരന്റെയും സ്വപ്നമേന്നപോലെ.

ഞാൻ ഒരു ഇന്ത്യക്കരാൻ എന്നതിൽ അഭിമാനം കൊള്ളുന്നു, എല്ലാ ഇന്ത്യക്കാരനും എന്റെ സഹോദരി സഹോദരന്മാരകുന്നു. അവര്ക്ക് വേണ്ടി എന്നാൽ കഴിയും വിതം തൂലിക സഹായത്തൽ ഞാൻ വാദിക്കുന്നു…വിശകലനം ചെയ്യുന്നു നാളെയുടെ അഴിമതി രഹിത ഇന്ത്യയ്ക്ക് വേണ്ടി..






2014, ഓഗസ്റ്റ് 3, ഞായറാഴ്‌ച

അഹങ്കാരം കൊടിയ വിഷമാണ്


അധികാരം,ധനം,പദവി,സൌന്ദര്യം,കുടുംബ മഹിമ എന്നിവ മനുഷ്യനെ അഹങ്കാരി ആക്കിയേക്കാം.അഹങ്കാരം ഇന്നോ ഇന്നലെയോ തുടങ്ങിയ ഒന്നെല്ല. നമ്മുടെ പിതാവായ ആദം നബി ജനിച്ച സമയത്താണ് അറിവിന്റെ നിറ കുടമായ ഇബ്ലീസ് കളിമണ്ണ്‍ കൊണ്ട് സൃഷ്ട്ടിച്ച ഈ മനുഷ്യന് തീ കൊണ്ട് സൃഷ്ട്ടിച്ച ഞാൻ സാഷ്ടാംഗം പ്രണമിക്കുകയോ!! അത് ചെയ്യില്ലായെന്നു പറഞ്ഞ് അഹങ്കരിച്ചത്‌. അഹങ്കാരം ആദ്യമായി ഉദ്ഘാടനം ചെയ്ത ഇബ്ലീസ് അങ്ങനെ ദൈവ കോപത്തിന് ഇരയാകുകയും ചെയ്തു. 

ഒന്ന് രണ്ടു കഥ കളിലൂടെ കുറച്ചു നേരം പോകാം. പണ്ട് പണ്ടേ നാം കേട്ട ഒരു കഥയാവട്ടെ ആദ്യം. വനത്തിലെ പുഴയോരത്ത്‌ വിറകുവെട്ടി ജീവിച്ചിരുന്ന വിറകുവെട്ടുകാരന്റെ‌ മഴു തെറിച്ചു പുഴയില്‍‌ വീണപ്പോൾ ദു:ഖിച്ചിരിക്കുന്ന വിറകുവെട്ടുകാരന്റെ മുമ്പില്‍‌ വനദേവത പ്രത്യക്ഷപ്പെടുകയും പുഴയില്‍‌ നിന്നും‌ ഒരു സ്വര്‍‌ണ്ണക്കോടാലി, പിന്നെ വെള്ളിക്കോടാലിയും മുങ്ങിയെടുത്ത് "ഇതല്ലേ നിങ്ങളുടെ കോടാലിയെന്നു ചോദിച്ചപ്പോൾ അല്ലായെന്ന് സത്യസന്ധമായി പറഞ്ഞ അയാള്‍‌ക്ക്‌ വനദേവത എല്ലാ കോടാലികളും‌ സമ്മാനിച്ചു.കാലം കുറെ കഴിഞ്ഞപ്പോൾ പണക്കാരനായി മാറിയ വിറകു വെട്ടുക്കാരാൻ വിവാഹം‌ കഴിച്ചു.കടലിൽ ഉല്ലാസയാത്രയ്ക്ക് ധനികനായ എന്റെ ഭാര്യ എന്ന അഹങ്കാരത്തിൽ അയാളെ കൊണ്ട്പോയ അവൾ വെള്ളത്തില്‍‌ വീണു മുങ്ങിപ്പോയി. അയാള്‍‌ വനദേവതയെ വിളിച്ചു കരഞ്ഞപ്പോൾ വനദേവത പ്രത്യക്ഷപ്പെട്ട് മിസ്സ്‌ വേൾഡിനെ വെള്ളത്തില്‍‌ പോക്കിയെടുത്തിട്ടു ചോദിച്ചു ഇതല്ലേ നിന്റെ ഭാര്യ.അയാള് പറഞ്ഞു അതെ അതെ അതെ ..

ധനികനായി മാറിയപ്പോള്‍‌ നീ സ്വന്തം‌ ഭാര്യയെപോലും‌ മറന്നുവെന്ന് കരുതി ദേവത ദേശ്യപെട്ടു.പക്ഷെ മരം വെട്ടുകാരൻ കാര്യം പറഞ്ഞപ്പോൾ ദേവതപൊലും പോലും ചിരിച്ചു പോയി. ഇതെന്റെ ഭാര്യയല്ലെന്നിപ്പോള്‍‌ പറഞ്ഞാല്‍‌ ഉടനേ മിസ്‌ ഇന്ത്യയെ കൊണ്ടുവരും. അതും‌ അല്ലെന്നു പറഞ്ഞാലേ എന്റെ സ്വന്തം‌ ഭാര്യയെ കിട്ടൂ. അവസാനം ഈ മൂന്നെണ്ണത്തിനെയും എനിക്കു തരും. അഹങ്കാരിയായ സ്വന്തം ഭാര്യക്ക്  പൊങ്ങച്ചം കാട്ടാനായി  സാരിയും‌ ആഭാരങ്ങളും വങ്ങിച്ച് ഞാന്‍‌ കടക്കാരനായിക്കൊണ്ടിരിക്കുന്നു; ആ എനിക്ക്  മൂന്നെണ്ണത്തിൻറെ അഹങ്കാരം കാണാനുള്ള ശേഷിയില്ലേ.........

അഹങ്കാരത്താൽ അന്ധത ബാധിച്ചവർ നമുക്ക് ചുറ്റും നടക്കുന്നതിനെ നിസാര വത്കരിക്കുകയും തന്റെ സ്റ്റാറ്റസിന് യോജിക്കാത്തവർ എന്ന മട്ടിൽ ജനങ്ങളെ വേർതിരിച്ചു കാണുന്നതും മനുഷ്യ മനസ്സുകൾ കിടയിൽ ഇബ്ലീസ്‌ അഹങ്കാരം ഉണ്ടാകിയതിന്റെ പരിണിത ഫലമാണ്.അഹങ്കാരത്താൽ തനിക്കു മുകളിൽ പരുന്തും പറക്കില്ലായെന്ന ഭാവത്തിൽ അവർ ചുറ്റുമുള്ള ചെറിയ ലോകത്തെ കാണാതെ ജീവിക്കുന്നു.അങ്ങനെ അഹങ്കാരം മനുഷ്യനെ ഭ്രാന്തനാക്കുന്നു.

ബോറടിച്ചോ!!! എങ്കിൽ ഒരു പളുങ്ക് പാത്രത്തിന്റ്റെ ഒരു കഥ ആയാലോ. ഒരു ദിവസം കൊട്ടാരത്തിലെ പളുങ്ക് പാത്രം അബദ്ധത്തിൽ താഴെ വീണു.ഭാഗ്യം ഒന്നും പറ്റിയില്ല.ദിവസങ്ങൾ കടന്നു പോയി കൊട്ടാരം സൂക്ഷിപ്പുകാരന്റെ കയ്യില തട്ടി പളുങ്ക് പാത്രം താഴെ വീണു. ഇത്തവണ ആത്മ വിശ്വാസം രക്ഷയ്ക്ക് എത്തി.ഒന്നും സംഭവിച്ചില്ല!! മൂന്നാം തവണ വീഴുമ്പോൾ പൊട്ടാതെ എങ്ങിനെ താഴെ എത്താമെന്നു പത്രം പരിശീലനത്തിലൂടെ കഴിവ് നേടിയിരുന്നു. അത് കൊണ്ട് ഇത്തവണയും രക്ഷപ്പെട്ടു.കൊട്ടാരത്തിലെ പളുങ്ക് പാത്രം അതിൽ അഹങ്കരിച്ചു. മറ്റു പാത്രങ്ങളോട് പൊങ്ങച്ചം പറന്നു നടന്നു. അങ്ങനെ വല്യ പത്രാസോടെ അവിടെ ഇരികുമ്പോൾ നാലാം തവണ വീണു. പക്ഷെ ഭാഗ്യത്തിനോ അത്മവിശ്വസത്തിനൊ പരിചയ സമ്പന്നതയ്ക്കോ അഹങ്കാരിയായ ആ പളുങ്ക് പാത്രത്തെ രക്ഷേ പെടുത്താൻ കഴിഞ്ഞില്ല. അവസാനം പൊട്ടി ചിതറിയ പാത്രം തൂപ്പുകാരന് അടിച്ചെടുത്ത് കൊട്ടാരത്തിൽ നിന്നും വൃത്തിഹീനമായ മാലിന്യ കൂമ്പാരത്തിലെക്.മരണത്തോടെ എല്ലാ അഹങ്കാരവും അസ്തമിക്കുന്നു. 

അഹന്തക്ക് പ്രേരകമായ സമ്പത്തും സന്താനങ്ങളും സൗന്ദര്യവും സ്ഥാനമാനങ്ങളും അധികാരവും അല്ലാഹുവിന്റെ അനുഗ്രഹമാണ്.നീ അതിനു നന്ദി കേടുകാണിക്കുമ്പോൾ അഹങ്കരിക്കുമ്പോൾ  അനുവാദമില്ലാതെ തന്നെ അവനില്‍നിന്നവ തിരിച്ചെടുക്കുകയും ചെയ്യും.അഹങ്കാരംതീച്ചയായും മനുഷ്യനെ നശിപ്പിക്കുന്നതും അവനെ തീരാ നഷ്‌ടത്തിലാക്കുന്നതും അല്ലാഹു അവനെ നിന്ദ്യനും നിസ്സാരനുമാക്കുന്നതും അല്ലാഹുവിന്റെ ശാപത്തിനും കോപത്തിനും പാത്രീ ഭൂതനായി അവനെ നരകത്തില്‍ വീഴ്‌ത്തുന്നതുമാണ്‌.അഹങ്കാരമുള്ള മനുഷ്യർ സ്വന്തത്തെ മഹത്വവല്‍ക്കരിക്കുകയും മറ്റുള്ളവരെ നിസ്സാരമായി കാണുകയും ചെയ്യുന്നു.

ദൈവനിഷേധത്തിന് കാരണം അക്രമവും അഹങ്കാരവുമായിരുന്നെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. അത്തരം അഹങ്കാരികളും കുഴപ്പക്കാരുമായ നിഷേധികളുടെ പര്യവസാനം എന്തായിരുന്നെന്ന് ചരിത്രത്തില്‍നിന്ന് പഠിക്കാന്‍ അത് ആവശ്യപ്പെടുകയും ചെയ്യുന്നു.ദൈവത്തിനുപോലും തകർക്കാൻ കഴിയില്ലാ എന്ന് അഹങ്കരിച്ചു പുറപെട്ട "ടൈറ്റാനിക്ക്". അത്യാധുനിക ടെക്നോളജിയും ആരെയും അതിശയിപിക്കുന്നത്ര വലിപ്പവുമുള്ള യാത്ര കപ്പൽ .വെയിലിന്റെ ചൂടേറ്റാൽ ഉരുകുന്ന മഞ്ഞു കട്ടയിൽ തട്ടി തകർന്നു മുങ്ങിയപ്പോൾ നാം അഹങ്കാരത്തിന്റെ പരിണിത ഫലം ഒരിക്കൽ കൂടി കണ്ടു.  

അഹങ്കാരത്താൽ തനിക്കു മുകളിൽ പരുന്തും പറക്കില്ലായെന്ന ഭാവത്തിൽ അവർ ചുറ്റുമുള്ള ചെറിയ ലോകത്തെ കാണാതെ ജീവിക്കുന്നു.എല്ലാ ജനസമൂഹങ്ങളും വഴിപിഴക്കാനുള്ള കാരണം അഹങ്കാരത്തില്‍ നിന്നുയിരെടുത്ത ഈ ചിന്തയാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.ഖുർആനിൽ അല്ലാഹു പറയുന്നു നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്‌. തീര്‍ച്ചയായും നിനക്ക്‌ ഭൂമിയെ പിളര്‍ക്കാനൊന്നുമാവില്ല. ഉയരത്തില്‍ നിനക്ക്‌ പര്‍വ്വതങ്ങള്‍ക്കൊപ്പമെത്താനും ആവില്ല, തീര്‍ച്ച (17:37).പൊങ്ങച്ചം കാട്ടി നടക്കുന്നവരോട് അല്ലാഹു ആജ്ഞാപിക്കുന്നു: ''നീ ആളുകളുടെ നേരെ മുഖം കോട്ടരുത്. ഭൂമിയില്‍ അഹങ്കരിച്ച് നടക്കുകയും അരുത്. പൊങ്ങച്ചം പ്രകടിപ്പിക്കുകയും വീമ്പ് വിളമ്പുകയും ചെയ്യുന്ന ആരെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല''(ലുഖ്മാന്‍ 18).

സ്വന്തം തെറ്റുകൾ അംഗീകരിക്കാതിരിക്കുകയും എപ്പോഴും മറ്റുള്ളവരിൽ കുറ്റം കാണുകയും ചെയ്യുന്നതിന്റെ പിന്നിലുള്ളതും അഹങ്കാരമാണ്.അബ്ദുല്ലാഹിബ്നു മസ്ഊദി(റ)ല്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ ചെയ്തു. ഹൃദയത്തില്‍ ഒരണുമണിത്തൂക്കം അഹംഭാവമുള്ളവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. അന്നേരം ഒരാള്‍ ചോദിച്ചു. നിശ്ചയം, ഒരു വ്യക്തി തന്റെ വസ്ത്രവും പാദരക്ഷയും കൌതുകമുള്ളതാകാന്‍ ആഗ്രഹിക്കാറുണ്ടല്ലോ? തിരുദൂതന്‍(സ)പറഞ്ഞു. നിശ്ചയം, അല്ലാഹു അഴകുള്ളവനും അഴകിഷ്ട പ്പെടുന്നവനുമാണ്. അതുകൊണ്ട് അതൊരു അഹങ്കാരമല്ല. സത്യത്തെ ധിക്കരിക്കലും ജനങ്ങളെ അവഗണിക്കലുമാണ് യഥാര്‍ത്ഥത്തില്‍ അഹങ്കാരം. (മുസ്ലിം) -

.മുസ്‌ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ നമുക്ക് കാണാം ''ആരും ആരെയും അക്രമിക്കാതിരിക്കുമാറ്, ആരോടും ഗര്‍വ് കാണിക്കാതിരിക്കുമാറ്, നിങ്ങള്‍ അന്യോന്യം വിനയം കാണിക്കണമെന്ന് അല്ലാഹു എന്നെ അറിയിച്ചിരിക്കുന്നു''.
എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയും, അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്യുന്നതാരോ അവരാണ്‌ നരകാവകാശികള്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കും(7:36). അഹങ്കാരം ഇത്ര കൊടിയ വിഷമാണെങ്കിൽ, എന്തുകൊണ്ട് അതിൽനിന്ന് മുക്തി നേടിക്കൂടാ? ചുരുക്കി പറഞ്ഞാൽ അഹങ്കാരം ആപത്താണ്. 

                                                                                                                                മാലിബ് മാട്ടൂൽ