2014, മാർച്ച് 8, ശനിയാഴ്‌ച

ശാന്തിയും സമാധാനവും തേടി

 എന്റെ അഭിപ്രായങ്ങൾ ഇവിടെ എഴുതുന്നത് ആരെയും കളിയാക്കാനല്ല  മറിച്ചു ശാന്തിയും സമാധാനവും തേടി ആൾ ദൈവങ്ങളുടെ അടുത്തും മക്ബറകളിലും ദര്ഗ്ഗകളിലും പോയി സൃഷ്ട്ട്ടാവിനെ  ആരാധിക്കാതെ സൃഷ്ട്ടിയെ ആരാധിക്കുന്ന ആരെങ്ങിലും ഒരാളെങ്ങിലും നേർ വഴിയിലേക്ക് വരട്ടെയെന്ന ഉദ്ദേശത്തോടുകൂടി മാത്രം. ലോകത്തുള്ള സകലമാന ജീവികളും സൃഷ്ട്ട്ടാവിനെ ആരാധിക്കുന്നു.പക്ഷെ ബുദ്ധിയും വിവേകവുമുള്ള മനുഷ്യൻ പാമ്പുകളെയും തേളുകളെയും കല്ലിനെയും മണ്ണിനേയും മനുഷ്യനതന്നെയും ആരാധിക്കുന്നു.പക്ഷെ വേറെ ഒരു ജീവിയും മനുഷ്യനെ ആരധികുനില്ല എന്നത് പകല് പോലെ സത്യം.

മാതാവും പിതാവും ഗുരുവും ബാബയും തുണിയുടുത്തവനും ഉടുക്കാത്തവനും  എല്ലാം ദൈവമായി മാറികൊണ്ടിരിക്കുന്ന ഒരു മനോഹരമായ കാഴ്ച്ച. ഒരു പഴയ ഗാനത്തെ ഇങ്ങനെ മാറ്റി പാടാം "മനുഷ്യൻ ആൾ ദൈവങ്ങളെ സൃഷ്ട്ട്ടിച്ചു ആൾ ദൈവങ്ങൾ ആശ്രമങ്ങൾ സൃഷ്ട്ട്ടിച്ചു മനുഷ്യരും ആൾ ദൈവങ്ങളും ആശ്രമങ്ങളും ചേർന്ന് സമ്പത്ത് കൊള്ളയടിച്ചു".ഒരു സന്യാസിക്ക് തെമ്മാടി ആവാം പക്ഷെ ഒരു തെമ്മടിക്കും സന്യാസി ആവാൻ കഴിയില്ലാ  എന്ന് 'ഷിറ്റ്' ചേർത്ത് സുരേഷ് ഗോപി പറഞ്ഞപ്പോൾ അതിൽ ഇത്രമാത്രം ശരിയുണ്ടെന്നു കാലം തെളിയിച്ചു.

ലോകത്തെ ഏറ്റവും വലിയ പണക്കാർ ഇന്ന് ആൾ ദൈവങ്ങള ആയിരിക്കും.വിദേശികളും സ്വദേശികളും ആണവശാസ്ത്രഞ്ജന്മാരും  കോര്‍പ്പറേറ്റ് രാജാക്കന്മാരും  ലക്ഷങ്ങളും കോടികളും വച്ച് വണങ്ങുന്ന, ലോകമെമ്പാടും വേരുകളുള്ള ഭക്തി ബിസിനസ്സാണ്ണ്‍  ന്യൂ ജനറേഷൻ ആള്‍ ദൈവങ്ങളുടെത്. അല്ല കൂട്ടുകാരെ ദൈവത്തിനെന്തിനാ ഇത്രയും പണം.ദൈവമല്ലേ നമ്മുടെ കാര്യങ്ങൾ നോക്കേണ്ടത്?!!!പിന്നെ നാം എന്തിനു പണം നല്കി ദൈവത്തെ തൃപ്തിപെടുത്തണം.

സുധാമണി എന്ന സാധാരണ സ്ത്രീ  ആദ്യമാദ്യം വിവിധ നിറങ്ങളിലുള്ള പട്ടു സരിയും ആഭരണങ്ങളും രത്നം പതിച്ച കിരീടവും അണിഞ്ഞ് ദര്‍ശനം നല്‍കിയിരുന്നു. പ്രായം കൂടിവരുന്നടിനോപ്പം കോലവും മാറ്റി നീളമുള്ള വെള്ള റൌക്കയും വെള്ള സാരിയും  ധരിക്കാന്‍ തുടങ്ങി. നരച്ച തലമുടി ഡൈ ചെയ്ത് കറുപ്പിക്കാനും മറന്നില്ല.യൌവനകാലം മുതല്‍ കെട്ടിപിടിച്ചും ഉമ്മവച്ചും നല്‍കിയ സ്വര്‍ഗീയസുഖത്തിലൂടെയും  ദിവ്യാനുഭൂതിയിലൂടെയും നേടിയെടുത്ത കോടാനുകോടി കോടി രൂപയിൽ നിന്ന് സുനാമി ദുരിതാശ്വാസം അടക്കം കോടികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി സർക്കാറിനെ പോലും നെട്ടിച്ചു കൈയ്യടി നേടി കൊണ്ടാണ്.കൊല്ലം ജില്ലയിലെ പറയകടവ് കടപ്പുറത്തെ മുക്കുവ സ്ത്രീയായ മാതാ അമൃതാനന്തമയിയുടെ  പ്രസ്ഥാനം ഇന്ന് കാണുന്ന ഉയരങ്ങളില്‍ എത്തിയത്.

ദൈവത്തെ അന്വേഷിച്ച് ഓസ്ട്രേലിയയില്‍ നിന്നും ഇന്‍ഡ്യയില്‍ എത്തിയവളായിരുന്നു ഗെയ്ൽ ട്രെഡ്‌വെല്‍. സുധാമണിയുടെ മോഹ വലയത്തില്‍ വീണു പോയ ഗെയ്ൽ ട്രെഡ്‌വെല്ലില്ലൂടെ വിദേശത്തേക്കൊരു വാതില്‍ തുറന്നു കിട്ടി. വിദേശത്തു നിന്നും എത്തിയ ധനസഹായം  കൊണ്ട് സുധാമണി ഒരു ചെറിയ സാമ്രാജ്യം പണുതുയര്‍ത്തി.തന്റെ കൊട്ടാരത്തിനു ചുറ്റും ഭൂമാഫിയ  ചെയ്യുന്നതുപോലെ ഏക്കറുകണക്കിനു പടശേഖരങ്ങള്‍ ഇവര്‍ മണ്ണിട്ടു നികത്തുന്നുണ്ട്. അതിനു സഹായിക്കാന്‍ വേണ്ടി കമ്യൂണിസ്റ്റു പാര്‍ട്ടി നേതാവിനെ സ്വാധീനിക്കുന്ന  വാര്‍ത്ത അടുത്ത നാളില്‍ പുറത്തു വന്നിരുന്നു.ദൈവത്തിനു പണതോടും സ്ഥലത്തിനോടും എന്തിനാ ഇത്ര ആർത്തി. ചിലപ്പോൾ  ആര്യാടൻ പറഞ്ഞതുപോലെ "അമ്മയ്ക്ക് മരണമില്ല" എന്നാണെങ്കിൽ ജീവിക്കാൻ കുറെ പണം വേണ്ടി വരുമല്ലോ.ചിലപ്പോൾ അതിനായിരികും അല്ലെ!!!

പാല് കൊടുത്ത കൈയ്ക്ക് തന്നെ മതാമ്മ കൊത്തി.സുനാമി വരുമെന്ന് മുൻകൂട്ടി അറിഞ്ഞ  അമ്മയ്ക്ക് ശിഷ്യ ഗുരുവിനു എട്ടിന്റെ പണിതരുമെന്നതിനെ കുറിച്ച് മുൻകൂട്ടി  അറിയാൻ കഴിഞ്ഞില്ലേ? എല്ലാം മായ!!!!  പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ.ലൈംഗിക ആരോപണങ്ങളും സാമ്പത്തിക ക്രമകെടുകളും അങ്ങനെ അമ്മയെ  കുറിച്ചുള്ള പരാതികൾ എഴുതാൻ ഒരു ബുക്കിന്റെ കുറെ താളുകൾ  തന്നെ മതിയാവാതെ വന്നു. അവതാരങ്ങളല്ലെങ്കിലും ശരിക്കും സന്യാസിമാരായിരുന്ന രമണ മഹര്‍ഷി, ചിന്മയാനന്ദ, നിത്യ ചൈതന്യയതി, ശ്രീനാരായണ ഗുരു തുടങ്ങിയവര്‍ എല്ലാ ഭൌതിക സുഖങ്ങളും വെടിഞ്ഞ്  ആത്മീയതയില്‍ മാത്രം ജീവിച്ചവരാണ്. പക്ഷെ സുധാമണി എന്ന കോടീശ്വരി ജീവിക്കുന്നത് ഏത് രാജകൊട്ടരത്തെയും വെല്ലുന്ന കൊട്ടാരത്തിലും.

ബാക്കിയുള്ളവരൊക്കെ എന്നെക്കാള്‍ മുമ്പേ മരിക്കുമെന്നും വീമ്പ് പറഞ സത്യസായി ബാവ. പാവം ഒറിജിനൽ ദൈവം അയാളെ നമുക്ക് മുന്പേ തന്നെ  പരലോകത്തെക് അയച്ചു.ശാന്തിക്കും സമാധാനത്തിനും ഒക്കെ ഇത്രയധികം ചിലവുണ്ട് എന്ന് നമ്മളെ പഠിപ്പിച്ച ഒരു മഹാനാണ് ശ്രീ ശ്രീ രവിശങ്കര്‍.പണം കൊടുത്താൽ യോഗയില്ലുടെയും പാട്ടിലൂടെ യും ശാന്തി നല്കുന്ന ആർട്ട് ഓഫ് ലിവിംഗ്..നല്ലവ്യവസായിയും സുഖലോലുപനുമായ യോഗ സാമ്രാജ്യത്തിലെ കിരീടം വെച്ച രാജാവ്‌ ബാബാ രാംദേവ്. സ്വന്താമായി ഒരു ദ്വീപ്‌ തന്നെയുള്ള ആാത്മിയ കൊള്ളകാരൻ..  നഗ്നനായി ദര്ശനം നല്കുന്ന സ്വാമി അങ്ങനെ നീളുന്ന ശാന്തിയും സമാധാനവും നല്കുന്ന ആൾ ദൈവങ്ങളുടെ പട്ടിക.16കാരിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ആശാറാം ബാപ്പു ഇപ്പോള്‍ ജോധ്പൂര്‍ ജയിലിലാണ്. ഇനി സമാധാനം കിട്ടാൻ ഇയാളെ ജയിയിൽ പോയി ആാരധിക്കാനും ശ്രമിക്കും നമ്മുടെ ജനത.

രോഗശാന്തി നല്‍കാമെന്ന പേരില്‍ മാസങ്ങളോളം കോളജ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിശ്വന്ത്രാനന്ദ് എന്ന ആൾ ദൈവം  പൊലീസിന്റെ പിടിയിലായത്. രോഗശാന്തിക്ക് അനുഗ്രഹം തേടിയെത്തിയ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ കഴിഞ്ഞ പത്ത് മാസക്കാലമായി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.  അടിച്ചു ഫിറ്റായി നഗ്നപൂജക്ക് തയാറെടുക്കുന്ന സ്വാമി! കലികാലം. നിങ്ങള്ക്ക് ശാന്തിയും സമാധാനവും വേണമെങ്കിൽ നിങ്ങൾ മനംതുറന്നു ശ്രിഷ്ട്ടാവായ ദൈവതോടും മാത്രം പ്രാർത്തികുക. ഒരു ഇലയെ പോലും തന്റെ കഴിവ് കൊണ്ട് ഉണ്ടാകാൻ കഴിയാത്ത ആൾ ദൈവങ്ങളുടെ അടുത്തു  നിന്ന് നിങ്ങൾ എന്ത് നേടി. നിങ്ങളുടെ മനസ്സ് ഒരിടത്തും ഉറച്ചു നില്കാതെ പുതിയ പുതിയ ആൾ ദൈവങ്ങളുടെ അടുത്തേക് നിങ്ങളെയെത്തിക്കുന്നു. അവസാനം ലൈംഗിക പീഡനവും കൂടെ പണവും നഷ്ട്ടപെട്ട് സ്വയം ജീവനോടുക്കുന്ന ഗതികെടിലെക്ക് നമ്മെ എത്തിക്കുന്നു.

എല്ലാ മതവിഭാഗങ്ങളിലും ഇതുപോലെ തട്ടിപ്പ് നടത്തുന്നവരെ കാണാം.കുരിശില്‍ നിന്നും ഒലിച്ചിറങ്ങുന്ന  ഹത്തര്‍ വാരിത്തേക്കുന്നവരും  ദർഗ്ഗകളിലും മക്ബറകളിലും ശാന്തിക്ക് വേണ്ടി അലയുന്നവരും കബര്‍ പൂജാരികളും നമ്മുക്കിടയിൽ ഉണ്ട്.ഇത് നിഷേധിച്ച ഒരു അക്കൌണ്ടന്‍റ്ന് പിറ്റേ ദിവസം തന്നെ ജോലി പോയി. ഇത് സത്യപ്പെടുത്തി പതിനാലു പേര്‍ക്ക് ഫോര്‍വേഡ് ചെയ്ത ഡോക്ടര്‍ക്ക്‌ ഒരു പാട് രോഗികളെ കിട്ടി, ആ രോഗികലെല്ലാം ഇത് നിഷേധിച്ചവരായിരുന്നു. ഇത് നിഷേധിച്ച ഒരു എന്‍ജിനീയര്‍ നേരെ പോയി കെട്ടിത്തൂങ്ങി അങ്ങനെ , അങ്ങനെ പലതരത്തിലും തട്ടിപ്പ് ജനമനസ്സിൽ ഇടം പിടിക്കുന്നു.പേടി കാരണം നമ്മളും അത്തരം കാര്യങ്ങൾ ഷെയർ .ചെയ്യുന്നു.

ദൈവം സ്രിഷ്ട്ടിച്ച  മനുഷ്യര്‍ തന്നെ ദൈവമായി മാറുന്ന കാലം ... ഒരു മനുഷ്യനിലോ ഒരു ഒരു വിഗ്രഹതിലോ ഒതുങ്ങുന്നവനാണോ ദൈവം അവന്‍ ലോകര്‍ക്കാകമാനം ഉള്ളതല്ലേ .. ഒരാളില്‍ എന്തെങ്കിലും പ്രത്യേകത ഉണ്ടെന്നു പറഞ്ഞു അവനു ദൈവത്തിന്റെ പരിവേഷം നല്‍കി പൂവും പൂമാലയും നല്‍കി അവനു വേണ്ടി ജനങ്ങളില്‍ നിന്നും പണം വാങ്ങി  ജനങ്ങളെ വിഡ്ഢികളാക്കുന്ന ഇവരോ ദൈവം.. ഇങ്ങനെ ആള്‍ ദൈവങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ .. വിശ്വാസം എന്നതു അവരുടെ മുന്നില്‍ മുട്ടി മടക്കുകയാണോ .ഇപ്പോഴത്തെ ആള്‍ദൈവങ്ങളുടെ എണ്ണം കണ്ടിട്ട് ദൈവത്തിനു പോലും ലജ്ജ തോന്നി കാണും.. 

ലോക ജനതക്ക് ഇസ്ലാം സമര്‍പ്പിക്കുന്നത് ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ലോകത്തെയാണെന്ന്. ഇസ്ലാം എന്ന പദത്തിന്റെ അര്‍ഥം തന്നെ സമാധാനം എന്നാണ്.  പ്രപഞ്ച സൃഷ്ടാവായ സാക്ഷാല്‍ ദൈവം ഏകനാണെന്നു തന്നെയാണ്‌ ഹിന്ദു, ക്രിസ്തു, ജൂത മതവിശ്വാസികളെല്ലാം പറയുന്നത്‌. പക്ഷെ, ദൈവത്തിന്‌ മറ്റു രൂപങ്ങളുണ്ടെന്ന്‌ അവര്‍ വിശ്വസിക്കുന്നു.അല്ലാഹുവില്‍ യാഥാര്‍ഥ രൂപത്തില്‍ വിശ്വസിച്ചവന്‍ അല്ലാഹുവില്‍ മാത്രമേ ഭരമേല്‍പ്പിക്കുകയുള്ളൂ. സ്വസ്ഥതയിലും അസ്വസ്ഥതയിലും അവന്‍ ശരണം തേടുക അല്ലാഹുവോട്  മാത്രമായിരിക്കും. സുഖത്തിലും ദുഖത്തിലും അവന്‍ അല്ലാഹുവെ ഓര്‍ക്കും. സൗഖ്യം നീങ്ങിപോകാതിരിക്കാനും കഷ്ടപാടുകള്‍ ഇല്ലാതാകാനും അവനെ മാത്രമേ ഏകദൈവ വിശ്വാസി ആശ്രയിക്കുകയുള്ളൂ. 'ഹസ്ബിയല്ലാഹ്' (എനിക്ക് അല്ലാഹു മതി) എന്നായിരിക്കും എത്രവലിയ പ്രതിസന്ധികളിലും അവന്റെ മനസ് പറയുക. അതോടെ അവനു കൈവരുന്നത് ലോകത്ത് ഏറ്റവും വിലപ്പെട്ട നിര്‍ഭയത്വമാണ്.അതോടെ ശാന്തിയും സമാധാനവും അവൻ അനുഭവിക്കും.

ദിവ്യ ബോധനം അറിഞ്ഞവർ സംതൃപ്തനാണ്.അവനെ അസ്വസ്ഥത  ബാധികുകയില്ല . അവൻ സമാധാനതോടെയാണ് ജീവിക്കുന്നത്.കാരണം അവൻ അറിഞ്ഞത് പ്രകാശത്തിന്റെ വിലയാണ്.ഇരുട്ടിന്റെ ദുരിതം അനുബവിച്ചവനാണ്.ഇരുട്ടിൽ  നിന്നും പ്രകാശത്തിലേക് നയിക്കപെട്ടത്തിൽ അതീവസന്തുഷ്ട്ടനാവുക. നിങ്ങള്ക്കിതാ അല്ലാഹുവിങ്കൽ നിന്ന് ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു. അല്ലാഹു  തന്റെ തൃപ്തി തേടിയവരെ അതുമുകേന സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളിൽ നിന്ന് അവൻ പ്രകാശത്തിലേക്ക് കൊണ്ട്വരികയും നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു. (ഖുർആൻ 5:15-16)
















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ