2014, മാർച്ച് 6, വ്യാഴാഴ്‌ച

ആദ്യം നാം നന്നാവുക..എങ്കില്‍ നമ്മെളെ കണ്ടു നമ്മുടെ നാട്ടുകാരും നന്നാവും!

തൊട്ടതിനും പിടിച്ചതിനുമൊക്കെ ഭീകരവാദമെന്നും തീവ്രവാദമെന്നും പറയപ്പെടുന്ന ഒരു കാലത്ത് ജീവിക്കുന്ന നാം   ഭീകരവാദവും തീവ്രവാദവും മതത്തിന്റെ ജീര്‍ണതയുടെ ഫലമായി വളര്‍ന്നുവന്ന ഒന്നാണ് എന്ന സത്യം തിരിച്ചറിയണം. നിന്റെ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു തിന്നുന്നവൻ നമ്മിൽ പെട്ടവനല്ലായെന്നു പഠിപ്പിക്കുന്ന മതമാണ്‌ ഇസ്ലാം. അവിടെ അയൽവാസി ജോണ്‍സനോ കൃഷ്ണനോ മുഹമ്മദൊ എന്ന വിത്യാസം ഇല്ല. 

ഒരു വ്യക്തി പ്രബുദ്ധനായി അറിയണമെങ്കില്‍, ഒന്നുകില്‍ അയാള്‍ അക്ഷരാരാര്‍ത്ഥത്തില്‍ പ്രബുദ്ധനായിരിക്കണം അല്ലെങ്കില്‍ അയാള്‍ ബുദ്ധിമാനെന്നു വിശ്വസിക്കുന്നവരും അയാളെ ആശ്രയിക്കുന്നവരും അയാളുടെ അനുയായികളും ബുദ്ധിഹീനരായിരിക്കണം. ഇനി കുബുദ്ധികളെയും നാം ബുദ്ധിശാലികളായി കാണുന്നു. അതുകൊണ്ടാണ്ഈ രാഷ്ട്രീയ നേതാക്കന്മാരെല്ലാം പ്രബുദ്ധരാണെന്ന് അവരുടെ അനുയായികള്‍ വിശ്വസിക്കുന്നത്.അവർ പറയുന്നത് വിഷ്യസിച്ചു പ്രവര്ത്തിക്കുന്നത്. ചിന്തിക്കുനവൻ അതിൽ ദ്രിഷ്ടാന്തം ഉണ്ടെന്നു ഖുർആൻ പഠി പ്പിക്കുന്നു. അപ്പോൾ ശരിയും തെറ്റും തിരിച്ചറിഞ്ഞു നന്മയിലേക്ക് നമ്മുക്ക് നടക്കാം. 

 1948ലെ ഇസ്രായേല്‍ തോന്ന്യാസത്തോടെ ഏറ്റവും മികച്ച ടെക്നോളജി ഉപയോഗിച്ച് മുസ്ലിം രാഷ്ട്രങ്ങളെ നശിപ്പിച്ചു. അമേരിക്ക അതിന് കൂട്ടുനില്‍ക്കുകയും ചെയ്തു. യഥാര്‍ഥത്തില്‍ ഇവരാണ് തീവ്രവാദം കൊണ്ടുവന്നത്.ബാബാരി  മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് ശേഷമാണ് ഹിന്ദു മുസ്ലിം വികാരം ശക്തമാകുന്നത്. അതിന് നാല് വര്‍ഷം മുമ്പ് അദ്വാനി നടത്തിയ രഥയാത്രയാണ് എല്ലാത്തിന്റെയും തുടക്കമെന്ന് വേണമെങ്കില്‍ പറയാം.ഒരു മതത്തെ നശിപ്പിക്കാന്‍ വേണ്ടി ഹിന്ദു സംസ്കാരത്തെ നശിപ്പിച്ച നേതാവ്. 


രാജ്യത്തെ മുഴുവന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ മുസ്ലിംകളാണെന്ന പ്രചാരണം ശക്തമാണ്. എവിടെയെങ്കിലും ഒരു പടക്കം പൊട്ടിയാല്‍പോലും അതിന് പിന്നില്‍ മുസ്ലിം തീവ്രവാദികളാണെന്ന് ആരോപിച്ച് മുസ്ലിം ചെറുപ്പക്കാരെ വേട്ടയാടുന്ന അവസ്ഥ.മുഖ്യധാര മാധ്യമങ്ങളുടെ വളർച്ചക്ക് വേണ്ടി പലരും കഥയും തിരകഥയും എഴുതി മറ്റുള്ളവര്കിടയിൽ അങ്ങനെ ഒരു ചിത്രം വരച്ചുകാട്ടി. 

വര്‍ത്തമാന ലോകത്ത് ഏറെ തെറ്റുധരിക്കപ്പെടുന്ന മതവും മതാനുയായികളും ഇസ്‌ലാമും മുസ്‌ലിംകളുമാണ്. ഇസ്‌ലാമിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ശക്തി തിരിച്ചറിഞ്ഞ ശത്രുക്കളാണ് ഈ തെറ്റുധാരണകള്‍ പരത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നത്. തീവ്രവാദവും ഭീകരവാദവും ആരോപിച്ച് മുസ്‌ലിം മുന്നേറ്റങ്ങളെ തകര്‍ത്തുകളയാന്‍ ശത്രുപാളയത്തില്‍ സംഘടിതമായ നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.
 
മനുഷ്യര്‍ക്കിടയില്‍ ചേരിതിരിവുകളും അസന്തുലിതത്വവും സൃഷ്ടിച്ചു മുതലെടുക്കുന്ന പൈശാചിക ശക്തികളെ നാം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എല്ലാ  മതങ്ങളും പഠിപ്പിക്കുന്നത് സ്നേഹവും സാഹോദര്യവും അർപ്പണ ബോധാവുമാണ്.  ഓരോരുത്തര്‍ക്കും തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്യാമെന്ന്‌ വരുമ്പോള്‍ അവിടെ കലഹങ്ങളും രക്തച്ചൊരിച്ചിലുകളുമുണ്ടാവും. അങ്ങനെ സാമൂഹികക്രമം അവതാളത്തിലാവുന്ന സ്ഥിതിവിശേഷമുണ്ടാവും. അത്‌കൊണ്ട്‌ തന്നെ മനുഷ്യന്റെ സ്വാതന്ത്ര്യങ്ങള്‍ക്ക്‌ പരിധി നിശ്ചയിക്കുകയും മനുഷ്യന്‌ ദിശാബോധം നല്‍കുകയും ചെയ്യുന്ന സമഗ്രമായ ജീവിതപദ്ധതി ആവശ്യമാണ്.

അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ശ്രദ്ധേയനായ ഗാന്ധിപറഞ്ഞത് മുഹമ്മദിന്റെ വാക്കുകൾ ജ്ഞാനത്തിന്റെ നിധികളാണ്; മുസ്ലീങ്ങൾക്ക് മാത്രമല്ല, മാനവരാശിക്ക് മുഴുവനും എന്നാണ്.അബ്ദുള്ള സേഠ് ഇസ്ലാമിന്റെ സൗന്ദര്യത്തേക്കുറിച്ച് അദ്ദേഹം എപ്പോഴും തന്നോട്സം സാരിക്കുമായിരുന്നുവന്നു ആത്മകഥയിൽ പറയുന്നു. 

ഇസ്‌ലാം എന്ന അറബി ശബ്ദത്തിന് സമാധാനം എന്ന അര്‍ഥമുണ്ട്. മനുഷ്യ മനസ്സിലും അവന്‍ ജീവിക്കുന്ന സമൂഹത്തിലും സമാധാനവും സ്വസ്ഥതയുമുണ്ടാവണമെങ്കില്‍ ദൈവം നിര്‍ദേശിക്കുന്ന വഴി പിന്തുടരണമെന്നാണ് ഇസ്‌ലാം പ്രഖ്യാപിക്കുന്നത്. ആ പ്രഖ്യാപനം നിര്‍ബന്ധബാധ്യതയായി മനുഷ്യന്റെ മേല്‍ കെട്ടിയേല്‍പ്പിക്കുന്നില്ല. അവനത് സ്വീകരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യാം. തെരഞ്ഞെടുപ്പിനുള്ള പൂര്‍ണ സ്വാതന്ത്ര്യം അവന് നല്‍കിയിരിക്കുന്നു. മനുഷ്യനെ ബലംപ്രയോഗിച്ച് സത്യമതത്തിലേക്ക് കൊണ്ടുവരേണ്ട ചുമതലയൊന്നും നിങ്ങള്‍ക്കില്ല എന്ന് അല്ലാഹു പ്രവാചകന്മാരെ ഉണര്‍ത്തുന്നത് ഖുര്‍ആനില്‍ പലയിടത്തും നമുക്ക് കാണാന്‍ കഴിയുന്നു.

ഒരു നുണ നിരന്തരം ആവർത്തിക്കപ്പെട്ടാൽ അത് സത്യമാണെന്ന് നുണപറയുന്നവനു തന്നെ തോന്നിതുടങ്ങുമെന്ന് കാലം തെളിയിച്ച സത്യം. അങ്ങനെ നുണ കഥകൾ മേനനെടുത് അതിലൂടെ  വ്യാജ്യ ഏറ്റുമുട്ടലുകളും കലാപങ്ങളും ഉണ്ടാകുന്നു.ദുരാരോപണങ്ങളിലൂടെ,കുപ്രചാരണങ്ങളിലൂടെ, വംശഹത്യയിലൂടെ, ഭരണകൂട ഭീകരതയിലൂടെ ഒരു സമുദായത്തെ നാമാവിശേഷമാക്കാമെന്നോ, പാഠം പഠിപിക്കാമെന്നോ ധരിച്ച് വശായി വേഷം കെട്ടുന്നവരോട് സഹതാപം മാത്രമേയുള്ളൂ.

ഓരോരുത്തരും അവരവരുടെ വിശ്വാസത്തിനു അനുസരിച്ച് ജീവിക്കുകയും മറ്റുള്ളവരെ അവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുക ആണ് വേണ്ടത്. അതിനുള്ള മൌലിക അവകാശം ഇന്ത്യന്‍ ഭരണഘടന എല്ലാവര്ക്കും കൊടുക്കുന്നുണ്ട്. അല്ലാതെ ഞാന്‍ പറയുന്നതാണ് ശരി മറ്റെല്ലാം തെറ്റാണ്, ഇങ്ങിനെതന്നെയേ ജീവിക്കാവു എന്ന് പറയുന്നിടത്താണ് പ്രശനം ആരംഭിക്കുന്നത്, അതും വാളുകൊണ്ടും, ബോംബുകൊണ്ടും പറയുമ്പോള്‍.
 
എല്ലാ മതങ്ങളുടെയും അന്തസത്ത ഒന്നാണ് എന്നാ തിരിച്ചറിവ് എല്ല്ലവര്ക്കും ഉണ്ടായാൽ മതങ്ങളെ ചൊല്ലിയുള്ള കലഹം തീരും .ഇതോടൊപ്പം നിസാര പ്രശ്നങ്ങളുടെ പേരില് സ്വന്തം മതത്തിൽ പെട്ടവരെ അടക്കം പ്രാർത്ഥിക്കുമ്പോൾ പോലും കൊന്നൊടുക്കുന്ന പ്രത്യയശാശ്ത്രം അതേതു മതത്തിന്റെ പേരില് ആയാലും അതതു മതത്തിൽ പെട്ടവർ തന്നെ തിരുത്തിയാൽ ഈ ലോകം മുഴുവൻ യഥാർത്ഥ സമാധാനം പുലരും .

ഫൈസൽ പറഞ്ഞു തന്ന കഥ, റൂമില്‍ വച്ച് ഇന്ത്യ x പാകിസ്താന്‍ ക്രിക്കറ്റ് മത്സരം കാണുന്നതിനിടയിൽ ചിലർ പാക്കിസ്ഥാൻ സപ്പോർട്ട് ചെയ്യുന്നത്  കണ്ട ഒരു അമുസ്ലിം അവനോട്  ചോദിച്ചു. 'ഇതെന്തു കഥ ... ഇവര്‍ പകിസ്ഥാനികലല്ലല്ലോ' ... ഞാന്‍ പറഞ്ഞു 'അവരാരെന്നരിയുമോ? അവരാണ് യഥാര്‍ത്ഥ ദേശദ്രോഹികള്‍'.... ''ദേശ സ്നേഹം ഈമാനിന്റെ ഭാഗമാനെന്നല്ലേ പുന്നാര റസൂല്‍ പഠിപ്പിച്ചത്'' .പിന്നീട് ഞാനറിഞ്ഞത് ആ മനോജ്‌ നാട്ടില്‍ പോയി RSS ല്‍ പ്രവര്‍ത്തിക്കുന്നു എന്നാണു. അവനങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ. എന്റ്റെ നാട്ടിൽ കാവിലെ പറമ്പ് എന്നാ സ്ഥലത്ത് വെച്ചു കളികാണുന്ന സമയത്ത് അസഹറൂദ്ദീൻ  ഔട്ട്‌ ആയപ്പോൾ അറിയാതെ  ആർപ്പുവിളിച്ച അമുസ്ലിം സുഹ്രത്തിനെ കൂടി ഞാൻ ഇവിടെ ഓർക്കുന്നു. പ്രിയ കൂട്ടുകാരെ വർഗിയ ചിന്ത ഒരു മതവും പടിപ്പിക്കുന്നില്ല.

ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ്‌ വറസൂലുള്ളാഹ് എന്ന കലിമത്ത ത്വുവ്ഹീദ് ചൊല്ലി കൊണ്ട് തന്നെയാണ് ചേരമാന്‍ പെരുമാളിന്‍റെ കാലം മുതലേ ഇസ്ലാം കേരളത്തില്‍ വളര്‍ന്നു പന്തലിച്ച് ഇവിടം വരെ എത്തിയത്. അത് മറ്റുള്ള സഹോദര സമുദായങ്ങള്‍ക്ക് ആര്‍ക്കും അരോചകം ആയി തോന്നിയിരുന്നിട്ടില്ല...... എന്തേ ഇപ്പോള്‍ അവര്‍ക്ക് (ചിലര്‍ക്ക് എങ്കിലും) തോന്നുവാന്‍ കാരണം???? മുസ്ലിങ്ങളില്‍ പെട്ട പലരുടെയും ചെയ്തി അല്ലേ കാരണം? ആദ്യം നാം നന്നാവുക...... എങ്കില്‍ നമ്മെളെ കണ്ടു നമ്മുടെ നാട്ടുകാരും നന്നാവും!





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ