2022, ഓഗസ്റ്റ് 28, ഞായറാഴ്‌ച

ഔട്ട് ഓഫ് സിലബസ്

സെല്ഫ് ഫിനാൻസ് കോളേജുകളുടെ തുടക്കകാലം.സാമ്പത്തിക സ്ഥിതി മോശമായിട്ടും കൂലി പണിക്കാരനായ സമദ് തന്റെ മകന്റെ നല്ല ഭാവിക്കു വേണ്ടി യൂണിവേഴ്സൽ കോളേജിൽ ചേർത്തു. ഡിഗ്രി ക്‌ളാസിൽ ആകെയുള്ള 30 പേരിൽ ഒരാളൊഴികെ നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ചുറുചുക്കുള്ള പട്ടണത്തിൽ വളർന്ന കുട്ടികൾ.ഒരു ഉൾഗ്രാമത്തിൽ നിന്നും 2മണിക്കൂറോളം യാത്ര ചെയ്ത്‌ കറുത്ത് മെലിഞ്ഞ ഷംസു ആ കോളേജിൽ എത്തിയത്. 

 മലയാളം മീഡിയത്തിൽ പഠിച്ചത് കൊണ്ട് ഏറ്റവും പേടിയുള്ള വിഷയം ഇംഗ്ലീഷ് ആയിരുന്നു.ക്‌ളാസ്സുകൾ ആരംഭിച്ചു. നന്നായി മിമിക്രി കാണിക്കുന്ന അവൻ പലരുമായും നല്ല സൗഹൃദം ഉണ്ടാക്കി.ഇംഗ്ലീഷ് ക്‌ളാസ് എടുക്കുന്നത് രേവതി നായരും മലയാളം എടുക്കുന്നത് ബീന തോമസും.കിട്ടിയ അവസരങ്ങളിലൊക്കെ രണ്ടു പേരും തീരേ സ്മാർട്ട് അല്ല എന്ന് പറഞ്ഞു ഷംസുവിനെ കളിയാക്കി.കറുപ്പിനോടുള്ള ഒരു തരം അവഗണന.ഗതിയില്ലാത്തവനൊക്കെ എന്തിനാ ഇങ്ങോട്ടു കെട്ടി എടുത്തത് എന്ന പുച്ഛ ഭാവം. 

 ഓൾ കേരള സെല്ഫ് ഫൈനാന്സ് കോളേജ് മീറ്റിലേക്കുള്ള ആദ്യപടിയായി ഒരു കോളേജിലും വെൽക്കംഡേ പ്രോഗ്രാം നടക്കുന്നത്.സിനിമാറ്റിക് ഡാൻസ്,പാട്ട്,മിമിക്രി,ഫാഷൻ ഷോ അങ്ങിനെ പല പരിപാടികൾ. ഫാഷൻ ഷോയുടെ ലിസ്റ്റിൽ ഷംസുവിന്റെ പേര് കണ്ട ബീന തോമസ് കളിയാക്കികൊണ്ട് ചോദിച്ചു ഇതാര് കറുത്ത ഹൃതിക് റോഷനോ.അതു കേട്ട് ചിരിച്ച സഹപാഠികൾക്ക് ഇടയിൽ ചിരിക്കാതെ അവന്റെ കലങ്ങിയ കണ്ണുകളിലേക്ക് സഹതാപത്തോടെ നോക്കിയത് പ്രിയ എന്നൊരു പെണ്ണ് കുട്ടി മാത്രമായിരുന്നു. 

 ചിലരുടെ ദുഃഖങ്ങൾ കാണാന് ദൈവം ഓരോ ആൾക്കാരെ നിയോഗിച്ചിട്ടുണ്ടാവും. എല്ലാവരും ഭക്ഷണം കഴിക്കാൻ പോയ നേരം പ്രിയ അവനെ ആശ്വസിപ്പിച്ചു.കളിയാക്കുന്നവർ നീ നിന്റെ കഴിവുകൾ കൊണ്ട് ഞെട്ടിക്കണം.സിനിമ പാട്ടും മാപ്പിള പാട്ടും മിമിക്രിയും കൊണ്ട് സദസിനെ അവൻ കയ്യടിപ്പിച്ചു.കറുത്ത നിറത്തെയും രൂപത്തെയും കളിയാകുന്നവരെ ആസ്പദമാക്കി ഒരു മോണോ അകറ്റും ഷംസു നടത്തി. രണ്ടു ടീച്ചേഴ്സിനും അത് എവിടെയൊക്കെയോ കൊണ്ടു.അവനോട് ഉള്ള അവരുടെ ദേഷ്യവും കൂടി. 


 നിരന്തരമായ ടോർച്ചറിങ് കാരണം ആ ടീച്ചേഴ്സിന്റെ ക്‌ളാസിൽ അവൻ കയറാതെയായി. നിശയെന്ന ഓഫീസ് ജീവനക്കാരി അവന്റെ ഉപ്പയെ വിളിച്ചു മകൻ ക്‌ളാസിൽ കയറാത്ത കാര്യം പറഞ്ഞു. ഒരു കോളേജിന്റെ അന്തരീക്ഷമൊന്നും അല്ല അവിടെ. ക്‌ളാസ് കട്ട് ചെയ്താൽ വീട്ടിൽ വിളിച്ചു പറയും.കോളേജ് കുട്ടികളുടെ നിലവാരം അളക്കുന്നതിനു ഒരു അസ്സസ്മെന്റ് ടെസ്റ്റ് നടത്തി. ഷംസു മലയാളവും ഇംഗ്ലീഷും ഒഴികെ ബാക്കി വിഷയങ്ങൾ മാത്രമേ എഴുതിയുള്ളു. മാർക്ക് ലിസ്റ്റുമായി ഉപ്പാനെ കണ്ടു. ഇംഗ്ലീഷിനും മലയാളത്തിനും A എന്നും ബാക്കി ഉള്ളതിൽ മാർക്കും.അവൻ ഉപ്പാനോട് പറഞ്ഞു ലാംഗ്വേജ് പരീക്ഷക്ക് ഗ്രേഡും സബ്ജെക്ട് നു മാർക്കും ആണ്. ആ പാവം അത് വിശ്വസിച്ചു.

 കോളേജ് ലൈഫ് അവനിക്ക് മടുത്തു തുടങ്ങിയിരുന്നു. പ്രിയയുടെ സപ്പോർട് ഉള്ളത് കൊണ്ട് മാത്രം ആണ് തുടർന്ന് കൊണ്ട് പോകുന്നത്. ഉപ്പ വന്നിട്ട് ക്ളസ്സിൽ കയറിയാൽ മതി എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തി. മകന്റെ പഠന നിവാരം ചർച്ച ചെയ്യാൻ സമദ് കോളേജിൽ എത്തി. തന്റെ മകൻ തന്നെ പറഞ്ഞു പറ്റിക്കുകായാണ് എന്ന് മനസ്സിലാക്കിയ അദ്ദേഹത്തിന്റെ നിയന്ത്രണം വിട്ടു. മകനെ ഓഫീസിൽ വെച്ച് തന്നെ തല്ലി. ഇന്നത്തോടെ നിന്റെ പഠിപ്പ് മതി. നാളെ മുതൽ എന്നെ സഹായിക്കാൻ വന്നോളണം.ആരോടും യാത്ര പോലും പറയാതെ ഷംസു ആ കോളേജിന്റെ പടവുകൾ ഇറങ്ങി. 

 പൊതു സ്ഥലത്തു വെച്ച് തന്നെ തല്ലിയതിന്റെ അരിശം ഉള്ളിൽ വെച്ച് കൊണ്ട് അവൻ ഉപ്പയോടൊപ്പം നാട്ടിലേക് മടങ്ങി. രാത്രി എല്ലാവരും ഉറങ്ങിയ സമയം അവൻ ഡ്രെസ്സുമെടുത് വീട് വിട്ടിറങ്ങി.മലയോരത്ത് നിന്നും എറണാകുളം മാർക്കറ്റിലേക്ക് പച്ചക്കറിയുമായി പോകുന്ന ലോറിയിൽ കയറി. അയാളോട് നന്ദിയും പറഞ്ഞു കുറച്ചു ദൂരം നടന്നു.ഒരു ചെറിയ കടയിൽ കയറി ചായയും ഒരു പൊറോട്ടയും തിന്നു. ദയനീയമായ അവന്റെ ഇരുത്തം കണ്ട ഹോട്ടലുടമ കാര്യങ്ങൾ അന്വേഷിച്ചു. ദൂരെ നിന്നും പണി അന്വേഷിച്ചു വന്നതാണെന്നും കിടക്കാൻ ഒരിടം കിട്ടിയാൽ കൊള്ളാമെന്നും അറിയിച്ചു.ചെറിയ ഒരു ശമ്പളത്തിൽ അവിടെ പണിക്കു നില്ക്കാൻ കടയുടമ അവനോടു പറഞ്ഞു. 


 പണിയെടുത്തു പണം ഉണ്ടാക്കി സെറ്റിലായിട്ട് പ്രിയയോട് തന്റെ ഇഷ്ട്ട്ടം പറയണം. അവൾക്കു തിരിച്ചു അങ്ങിനെ ഒരിഷ്ടം തോന്നുമോ എന്ന് പോലും അറിയില്ല. മുൻപോട്ടു പോകാനുള്ള ഒരു വെളിച്ചമായിരുന്നു അവൾ. മാസങ്ങൾ കടന്നു പോയി. പുതിയ കൂട്ടുകാർ പുതിയ ശീലങ്ങൾ.. തമിഴ് നാട്ടിൽ ജോലി ചെയ്ത ഒരു ഇരിട്ടിക്കാരൻ അവരുടെ കടയിലേക്ക് പണിക്കു വന്നു.കൂട്ടുകെട്ടിലൂടെ പഠിച്ച പുക വലിയിൽ നിന്നും ഇരിട്ടി കാരനിലൂടെ കഞ്ചാവിലേക്ക്. പതിയെ പണിയിൽ അലസത കാണിക്കാൻ തുടങ്ങി.അപകടം മണത്ത മുതലാളി അവരെ പിരിച്ചു വിടാൻ തീരുമാനിച്ചു. 

 കഞ്ചാവിന്റെ ലഹരിയിൽ അന്ന് രാത്രി കട കുത്തി തുറന്നു പണവും മോഷ്ടിച്ച് രണ്ടു പേരും മംഗലാപുരത്തേക് വണ്ടി കയറി.ദിവസങ്ങൾ അലഞ്ഞു ഒടുവിൽ ഒരു കാസർഗോഡ് കാരന്റെ ഹോട്ടലിൽ പണിക്കു നിന്നു. ഇരിട്ടിക്കാരൻ സ്വയം തൊഴിലുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. 2 പേരും ഒരേ മുറിയിൽ ആണ് താമസം.മംഗലാപുരത്തു നിന്നും ചെറു പൊതികളാക്കി കഞ്ചാവ് പല സ്ഥലങ്ങളിലും എത്തിക്കുന്ന ഏജൻറ് ആയി മാറി ഇരിട്ടിക്കാരാണ് ഷൈൻ ടോം. പെട്ടെന്നു പണം ഉണ്ടാക്കാൻ തുടങ്ങി.അവന്റെ വളർച്ച ഷംസുവിനെ വല്ലാതെ ആകർഷിച്ചു. ഷംസു നീ ഇങ്ങനെ രാവന്തിയോളം മറ്റുള്ളവർക്ക് വേണ്ടി പണി എടുത്താൽ ഒന്നും നിന്റെ സ്വപ്നം പൂവണിയില്ല.

 അവിടെ നിന്നും ഇറങ്ങി കോളേജ് കുട്ടികൾ താമസിക്കുന്ന ഏരിയയിൽ ഒരു റൂം ഒപ്പിച്ചു.പെട്ടെന്നു പണം ഉണ്ടാക്കാൻ കഞ്ചാവ് കാരിയർ ആയി മാറി ഷംസുവും. മെഡിക്കൽ ഫീൽഡിൽ പഠിക്കുന്ന കുട്ടികൾക്ക് നല്ല പൈസക്ക് കഞ്ചാവ് എത്തിച്ചു കൊടുത്ത്. ലഹരി മാഫിയയിലെ അംഗമായിമാറി രണ്ടു പേരും. കഞ്ചാവിൽ നിന്നും കൂടുതൽ മാരകമായ പലതും അവർ ഡീൽ ചെയ്തു.പണം ഇഷ്ട്ടം പോലെ കിട്ടാൻ തുടങ്ങി.ജീവിതം പച്ച പിടിക്കുന്നതോടൊപ്പം അവരും പലതിനും അടിമയായി മാറി. 

 മെഡിക്കൽ സ്റുഡൻസിന്റെ സഹായത്തോടെ ശീഷ കഫേ തുടങ്ങി. ലഹരി നുണയാണ് ഒരു മറയായിരുന്നു അത്. പെണ്ണ് കുട്ടികളടക്കം പലരും ആ കണ്ണിയിൽ അംഗങ്ങളായി.കാണാൻ സുമുഖനായ ഷൈനും മൂന്നാം വർഷ എംബിബിസ് സ്റ്റുഡന്റായ രഹനയും തമ്മിൽ ഭയങ്കര പ്രണയം.ശനിയാഴ്ച രാത്രികളിൽ അവൾ ഷൈനോടപ്പം അവർ താമസിക്കുന്ന റൂമിൽ വരും. തന്റെ ഏകാന്തത ഷംസുവിന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു.ജീവിത്തത്തിൽ തന്നോട് നന്നായി പെരുമാറിയ പ്രിയ എന്ന പെണ്ണിനെ കാണാൻ അവന് കണ്ണൂരിലേക്ക് തിരിച്ചു പോയി.

 ട്രെയിൻ യാത്രയിൽ വെച്ച് കണ്ണൂർ കേന്ദ്രികരിച്ചു ലഹരി കച്ചവടം നടത്തുന്ന പ്രമോദിനെ പരിചയപെടുന്നു.രക്സ്ത ബന്ധത്തേക്കാൾ വലിയ ബന്ധമാണ് ഇത്തരക്കാർക്കിടയിൽ.അവന്റെ കൂടെ റൂമിയിലേക്ക് പോയി. അവന്റെ സ്ഥിരം കസ്റ്റമറിൽ യൂണിവേഴ്സൽ കോളേജിലെ കുട്ടികളും ഉണ്ട് എന്നത് ഷംസുവിനു അനുഗ്രഹമായി. അവരിൽ നിന്നും പ്രിയയുടെ നമ്പർ കരസ്ഥമാക്കി.ഒന്ന് രണ്ടു തവണ വിളിച്ചു നോക്കി.എടുത്തില്ല അയച്ച മെസ്സേജ് ഒന്നും നോക്കിയതും ഇല്ല.തന്നെപരിഹസിച്ച ആ രണ്ടു ടീച്ചേഴ്സിനോട് ഉള്ള പക വീട്ടാൻ ഷംസു പല വഴികളും പ്ലാൻ ചെയ്താണ് കണ്ണൂരിൽ എത്തിയത്.

 തന്റെ സഹപാഠികൾ ആയ കുട്ടികളുമായി വിട്ടുപോയ ചങ്ങാത്തം തിരിച്ചു പിടിക്കാൻ ലഹരി അവനെ സഹായിച്ചു .അവസാന വർഷ സെന്റ്‌ ഓഫ് പാർട്ടി നടക്കുന്ന സ്ഥലത്തു പ്രമോദിന്റെ സുഹൃത്ത് ആണ് കാറ്ററിങ് അവനോടൊപ്പം ഷംസുവും പ്രമോദും അവിടെ എത്തി.ഡിജെയും പാട്ടും കൂത്തുമായി ഒരു റിസോർട്ടിൽ വെച്ചായിരുന്നു പ്രോഗ്രാം. ആദ്യം പ്രിയയെ കണ്ടു ഒന്ന് സംസാരിക്കണം.നല്ല ഒരു അവസരം കിട്ടിയപ്പോൾ പ്രിയയോട് കാര്യങ്ങൾ പറഞ്ഞു.താന് എന്താണ് പറയുന്നത് നിന്നെപ്പോലെ ഉള്ള ഒരുത്തൻ എനിക്ക് എങ്ങിനെ സെറ്റ് ആവും. ഇത്തിരി സഹതാപവും ഒന്ന് ചിരിച്ചു സംസാരിക്കുകയും ചെയ്താൽ പ്രേമമെന്നു വിചാരിക്കുന്ന നിന്റെ കൂട്ട് പോലും എനിക്ക് വേണ്ട.

 നിരാശയുടെ നിമിഷങ്ങൾ സമ്മാനിച്ച് അവൾ നടന്നകന്നു. ടെൻഷൻ മാറാൻ ലഹരി നന്നായി ഉപയോഗിച്ചു. കാത്തിരിക്കാനും ആരും ഇല്ല ഇനി പ്രതികാരത്തിന്റെ വഴി.ആ രണ്ടു ടീച്ചേർക്കും വയറിളക്കത്തിന് ഗുളിക ഇട്ട ജ്യൂസ് ആണ് കൊടുത്തത്. അവർ ടോയ്‌ലെറ്റിലേക്ക് വരുന്നതും കാത്തു അവിടെ ചുറ്റിപറ്റി നടന്നു. ആദ്യമായി വന്നത് രേവതി ആയിരുന്നു.തന്നെ ഏറ്റവും കൂടുതൽ അപമാനിച്ച ബീന തോമസിനെ വേണം ആദ്യം കിട്ടാൻ.ബീന തോമസ് ടോയ്‌ലെറ്റിൽ കയറുമ്പോൾ കൂടെ ഷംസുവും കയറി.ലഹരിയിൽ ലക്ക് കെട്ട അവൻ ബീനയെ മർദ്ദിച്ചു അവശയാക്കി പീഡിപ്പിക്കാൻ ശ്രമിച്ചു. 

 ശബ്ദ്ദം കേട്ട് കതകിൽ തട്ടിയ രേവതിയെ ചവിട്ടി താഴെ ഇട്ടു.ആ ശബ്ദ്ദ കോലാഹലങ്ങക്കു ഇടയിൽ പ്രമോദിനോട് പോലും പറയാതെ ഷംസു മുങ്ങി.കുറെ നേരവുമായിട്ടും രണ്ടു ടീച്ചേഴ്സിനെ കാണാതായപ്പോൾ പെണ്ണ് കുട്ടികൾ ബാത്‌റൂമിൽ പോയി നോക്കി. കണ്ട കാഴച വളരെ ദയനീയമായിരുന്നു.പാർട്ടി നിർത്തി അവരെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.ഷംസുവിനെ ചൊല്ലി പ്രമോദും ടീമും കോളേജ് പിള്ളേരും കശപിശ നടന്നു. കേസ് ആയി. അപ്പോൾ ആണ് അറിയുന്നത് പല പിള്ളേരും ലഹരിക്ക്‌ അടിമകൾ ആയിരുന്നു എന്ന്. 

 ഷംസുവിനു വേണ്ടി തിരച്ചിൽ നടന്നു. മംഗലാപുരം ഭാഗത്തു നിന്നും പിടിയിലായി ജയിൽ ഇട്ടു. കേസിന്റെ വാദം കേൾക്കാൻ അദ്ധ്യാപകരും അവന്റെ കൂടെ പഠിച്ച കുട്ടികളും എത്തി.കോടതിയിൽ വെച്ച് തന്റെ തെറ്റുകൾ അവൻ ഏറ്റു പറഞ്ഞു. നിറത്തിന്റെ സ്റ്റാറ്റസിന്റെ രൂപത്തിന്റെ പേരിൽ ഈ രണ്ടു ടീച്ചേഴ്സും എന്നെ അപമാനിച്ചില്ല എങ്കിൽ പാഠപുസ്തകയത്തിൽ ഉള്ളത് പഠിച്ചു ഞാൻ ആ കോളേജിന്റെ പടികൾ ഇറങ്ങുമായിരുന്നു. എന്നെ സിലബസിനു പുറത്തുള്ള കാര്യങ്ങൾ പഠിക്കാൻ വിട്ടത് നിങ്ങളാണ്.മോഷണവും കള്ളും കഞ്ചാവും മറ്റു ലഹരിയും കൊണ്ട് ഞാൻ ഇങ്ങനെ അധഃപതിക്കില്ലായിരുന്നു.ഒറ്റപ്പടുത്തലും കാര്യമില്ലാതെ കുറ്റപ്പെടുത്തലും കൊണ്ട് എനിക്ക് എന്റെ കുടുംബം ഇല്ലാതായി സ്വപ്നങ്ങളും.അവന്റെ കണ്ണുകൾ ആൾക്കൂട്ടത്തിൽ ദീപയെ തിരയുന്നുണ്ടായിരുന്നു .ഞാൻ പഠിച്ചതും ചെയ്തതുമെല്ലാം "ഔട്ട് ഓഫ് സിലബസ് ആയല്ലോ എന്ന ദുഖത്തോടെ ജയിലിലേക്കു നടന്നു നീങ്ങി.

 ചിലപ്പോൾ ഒരു നല്ല വാക്കു, നല്ല കൂട്ടുകാർ മനുഷ്യനെ നന്മയിലേക്ക് നയിക്കും.തിരിച്ചറിവുകൾ കിട്ടി മകൻ നല്ലവനായി വരുമെന്ന ആശ്വാസത്തിൽ സമദ് എന്ന പിതാവും തിരികെ നടന്നു. സമൂഹത്തിൽ നല്ല നിലയിൽ ജീവിക്കുന്ന മകനെ സ്വപ്നം കണ്ടു നല്ല ഫീസും കൊടുത്തു കോളേജിൽ അയച്ചിട്ട് അവസാനം അവൻ എത്തിയത് സമൂഹത്തിലെ അഴുക്ക് ചാലിലും അവിടെ നിന്ന് ജയിലിലേക്കും.ലഹരി ഇനി ഒരു കുടുംബത്തിലും നഷ്ട്ടങ്ങൾ വരുത്താതിരിക്കാൻ മനസ്സുരുകി പ്രാർത്ഥിച്ചു സമദ് സ്വന്തം നാട്ടിലേക്ക് ബസ് കയറി..

 മാലിബ് മാട്ടൂൽ