2022, മേയ് 19, വ്യാഴാഴ്‌ച

മോഹ ചക്രം

സിനിമയിൽ അഭിനയിക്കണം എന്ന മോഹവുമായി ക്‌ളാസും കട്ട് ചെയ്തു പഠിത്തവും ഉഴപ്പി നടക്കുകയായിരുന്നു കഥാനായകൻ സിനു. സിനിമയിൽ അവസരമൊന്നും കിട്ടിയതും ഇല്ല പിന്നെ ആകെ കിട്ടിയത് രണ്ടു നാടകത്തിൽ ചെറിയ വേഷം. പത്താം ക്ലാസ്സിൽ പൊട്ടിയതും ഉപ്പയെ പേടിച്ചു നാടുവിട്ടു,കുറച്ച് കാലം ബോംബെയിൽ ജോലി. തിരികെ വന്നു ഉമ്മയെ സ്വാധീനിച്ചു ഒരു വീഡിയോ കാസറ്റ് കട തുടങ്ങി. ഉപ്പ വിദേശത്തു പോയ അവസരം മുതലാക്കി വീട്ടിലെ അംബാസഡർ കാറിൽ നിന്നും ഡ്രൈവിംഗ് പഠിച്ചു. ഡ്രൈവിംഗ് ലൈസെൻസ് കിട്ടിയതിന്റെ അടുത്ത വര്ഷം 19 കാരനായ സിനു കണ്ണൂരിലെ ഒരു ഫിലിം ഷൂട്ടിംഗിന് കാറും ഡ്രൈവറും ആവശ്യമുണ്ട് എന്ന പത്ര പരസ്യം കണ്ട് ആ ഫിലിം പ്രൊഡക്ഷൻ യൂണിറ്റിൽ പോവുകയും അവർക്കു വേണ്ടി വണ്ടി ഓടാമെന്ന കരാറിൽ ഒപ്പു വെക്കുകയും ചെയ്തു.സിനിമയിൽ ഒരു വേഷം അതാണ് ലക്ഷ്യം. പണം വാങ്ങാതെ വണ്ടി ഓടിച്ചും ചാൻസ് കിട്ടാന് കുറെ പേരെ പരിചയപെട്ട് ട്രീറ്റ് നടത്തിയും കയ്യിലുള്ള കാശൊക്കെ തീർത്തു. വലപ്പോയും തുറക്കുന്ന കടയും ഉപ്പ കാരണം അടച്ചു. സിനിമയിൽ ഒരു ചെറിയ വേഷം കിട്ടിയത് ആകെ ഉണ്ടായ ലാഭം. ഉമ്മാൻ്റെയും പഴി കേൾക്കാൻ തുടങ്ങിയതോടെ ഉപ്പാൻ്റെ കൂടെ ഗൾഫിലേക്ക് പോയി. നന്നായി പണി എടുക്കുന്ന ഇക്കാക്കാനെ ഉപ്പാക്ക് വല്യ കാര്യം. അത് പറഞ്ഞു സിനുവും ഇക്കയും വയക്കിടും. അവിടെ നിന്നും ഒരു ഡ്രൈവിംഗ് ലൈസൻസ് എടുത്ത് സ്വന്തമായി വരുമാനം എന്ന നിലയിൽ കള്ള ടാക്സി ഓടിക്കാൻ തുടങ്ങി. കാണാൻ സുമുകനാണ് സിനു. നല്ല ശബ്ദം നാടകത്തിന് അഭിനയിച്ച പരിചയം പിന്നെ സിനിമയിലെ ആ ചെറിയ റോളിലൂടെ കിട്ടിയ ആത്മ വിശ്വാസം.കുറെ പണം സമ്പാദിച്ചു നാട്ടിൽ പോയി ഒരു സിനിമ നിർമ്മിക്കണം. അതിൽ നല്ലൊരു റോളും ചെയ്യണം. വർഷങ്ങൾക്കു ശേഷം സിനിമ മോഹവുമായി നാട്ടിലേക്കുള്ള യാത്രയിൽ കോഴിക്കോട് വെച്ച് കാറപകടം. അത് അവൻ്റെ ഒരു കാലിനും ഒരു കൈക്കും സ്വാധീനം കുറച്ചു. മകൻ്റെ ചികിത്സക് വേണ്ടി ഉപ്പയും നാട്ടിലേക്ക്. അവിടെ ഉള്ള കടയും ബിസിനസും ഏട്ടനെ ഏൽപ്പിച്ചു. ഉപ്പാൻ്റെ സ്നേഹം മറച്ച് വെച്ച് സിനുവിനോട് ദേഷ്യപെട്ടത് അവൻ നന്നായി കാണണം എന്ന ആഗ്രഹം ഉള്ളത് കൊണ്ടാണ്. അവസാനം അവനു ഈ ഗതി വന്നത് എനിക്ക് സഹിക്കുനില്ല എന്നും ഉപ്പ പൊട്ടി കരയുന്നത് കെട്ട് സിനുവിന് കുറ്റബോധം തോന്നി. ആപത്തു ഘട്ടത്തിൽ പല ബന്ധങ്ങളും ശരിയായി മനസ്സിലാവുക എന്ന് പറയുന്നത് വെറുതെ അല്ല. കാലം കടന്നു പോയി.സിനുവിനു നല്ല മാറ്റവും. വെറുതെ ഇരിപ്പിൻ്റെ മടുപ്പ് മാറ്റാൻ ഒരു സീഡി ഷോപ്പ് തുടങ്ങി. വീണ്ടും സിനിമ ജീവിതത്തിൽ സ്വാധീനിക്കാൻ തുടങ്ങി.പഴയ മോഹങ്ങൾ വീണ്ടും തളിർത്തു.പക്ഷേ ഈ ശരീരം കൊണ്ട് ഇനി അഭിനയിക്കാൻ പറ്റില്ല എന്ന വേദനിക്കുന്ന സത്യം അവനും പതിയെ ഉൾക്കൊണ്ടു.വിധിയെ കുറ്റപ്പെടുത്തി ആശ്യസിക്കും. ജീവിതത്തിൽ ഇനി ഒരു കല്യാണം കുടുംബം കുട്ടികൾ. കുടകിലെ ഒരു ഗ്രാമത്തിൽ നിന്നും ദാരിദ്രം പിടിച്ച കുടുംബത്തിലെ സുന്ദരിയായ ഒരു പെണ്ണ് ജീവിതത്തിലേക്ക് വന്നു.സന്തോഷത്തോടെ അവർ ജീവിച്ചു. ആദ്യം പിറകുന്ന ആണ് കുഞ്ഞിനെ ഞാൻ വലിയ നടൻ ആക്കും എന്ന് പലപ്പോഴും പറയും.ആദ്യത്തെ കുട്ടി പിറന്നു. നല്ല വെളുത് സുന്ദരിയായ ഒരു പെണ്ണ് കുഞ്ഞ്. വിധിയുടെ ക്രൂരത എന്ന് സിനു അതിനെ വിശേഷിപ്പിച്ചത്. കാലം കടന്നു പോയി. മകൾക്ക് 4 വയസ്സുള്ളപ്പോൾ രണ്ടാമത്തെ കുട്ടി പിറന്നു.അത് അവരുതെ പ്രതീക്ഷകളെ താളം തെറ്റിച്ചു. കറുപ്പിനയകുമായി വീണ്ടുമൊരു പെണ്ണ്. അതോടെ പ്രസവം നിർത്തിച്ചു. മൂത്ത മകളെ സിനിമയിൽ അഭിനയിപ്പിക്കാൻ ശ്രമങ്ങൾ തുടങ്ങി. പക്ഷേ അവൾക്ക് മതത്തിൻ്റെ ചട്ട കൂട്ടിൽ ഒതുങ്ങി ഉമ്മയെ പോലെ ജീവിക്കാൻ ആയിരുന്നു ഇഷ്ട്ടം. സ്വന്തം ചേട്ടൻ രണ്ടു ആണ് മക്കളും ഭാര്യയുമായി ഗൾഫിൽ സെറ്റിലായി. ഓരോ ദുരിതങ്ങൾ സംഭവിക്കുമ്പോൾ ദൈവവിശ്വാസം സിനുവിൽ കുറഞ്ഞു വന്നു. തൻ്റെ ഇച്ഛയ്ക്കു അനുസരിച്ച് രണ്ടാമത്തെ മകളെ വളർത്താൻ തുടങ്ങി. അവള് നന്നായി പാട്ട് പാടും ഡാൻസും കളിക്കും. 10 വയസ്സ് ആയപ്പോൾ ഒരു മാപ്പിള പാട്ട് ആൽബത്തിൽ പാടി അഭിനയിച്ചു.നാട്ടിലും മറുനാട്ടിലും ആയി പല വേദികളിലും പാട്ടുകൾ പാടി നൃത്തമാടി തൻ്റെ കഴിവുകൾ തെളിയിച്ചു. അവളെ ഓർത്തു സിനു അഭിമാനം കൊണ്ടു. 17 വയസ്സ് ആയപോൾ ഒരു ഫിലിംൻ്റേ ഓഡിയേഷൻ വേണ്ടി സലീന ചേച്ചിയെയും കൂട്ടി എറണാകുളത്തേക്ക്. പക്ഷേ സംവിധായകൻറെ കണ്ണ് തട്ടമിട്ട ചേച്ചിയിലേക്ക് ആണ് പോയത്. അഡ്രസും നമ്പറും കൊടുത്ത് എല്ലാവരും പോകണമെന്നും സെലക്ഷൻ ആയവരെ വിളിക്കുമെന്നും അറിയിച്ചതിനെ തുടർന്ന് കണ്ണൂരിലേക്കു വണ്ടി കയറി. ഒരു ദിവസം സലീനയുടെ നമ്പറിൽ ഒരു കോൾ.സംവിധായകൻ വിനായകൻ്റെ അസിസ്റ്റ് രേഷ്മ മേഡമാണ് വിളിച്ചത്. നിനക്ക് സെലക്ഷൻ കിട്ടിയെന്നും കാര്യങ്ങൾ എളുപ്പത്തിലാക്കാൻ ചില വിട്ടു വീഴ്ചകൾ വേണമെന്നും പറഞ്ഞു. സംവിധായകനും നിർമ്മാതാവ് ബഷീറിനും നിൻ്റെ ചേച്ചിയെ വല്ലാതെ ബോധിച്ചിരികുന്നു. അവള് അഭിനയിക്കുമെങ്കിൽ നിനക്ക് കൂടി ചാൻസ് കിട്ടും. അല്ലെങ്കിൽ നിനക്ക് വേണ്ടി നിൻ്റെ ചേച്ചി വിനായകാൻ്റെയോ ബഷീറിന്റേയോ കൂടെ ഒരു രാത്രി കഴിയണം. ആലോചിച്ചിട്ട് അറിയിച്ചാൽ മതി. എല്ലാം നിൻ്റെ ഭാവിക്ക് ആണെന്നു മറക്കരുത്. മാഡം ഫോൺ കട്ട് ചെയ്തു. ആ രാത്രി സലീനയ്ക്ക് ഉറക്കം കിട്ടിയില്ല. എങ്ങിനെ ഇത് ചേച്ചിയോട് പറയും.ഒരെത്തും പിടിയും കിട്ടുന്നില്ല. രാവിലെ തന്നെ മേഡത്തെ വിളിച്ചു എനിക്കതിന് പറ്റില്ല എന്ന് പറഞ്ഞു. മാഡം ഒരു ഐഡിയ പറഞ്ഞു തരാം. നീ ചേച്ചിയെയും കൂട്ടി എറണാകുളത്തേക്ക് ഫ്ളാറ്റിൽ വരണം.ജ്യൂസിൽ ഞാൻ ഉറക്ക ഗുളിക നൽകാം. അവളുടെ കൂടെ വിനായകനോ ബഷീരോ കിടക്കും. രാവിലെ ഒന്നും സംഭവിക്കാത്ത ഭാവത്തിൽ നിൻ്റെ ചാൻസ് ഉറപ്പിച്ചു ചേച്ചിയെയും കൂട്ടി തിരിച്ചു പോകാം. കാര്യങ്ങള് അവർ പ്ലാൻ ചെയ്തത് പോലെ നടന്നു. സലീന സിനു സിനിമയിൽ അഭിനയിച്ചു. പടം ഇറങ്ങിയപ്പോൾ കുടുംബ സമേതം പോയി കണ്ടു പക്ഷേ ആകെ അവളുടെ മുഖം കാണിച്ചത് ഒരു സീനിൽ.നിരാശയോടെ തിരിച്ചു വീട്ടിലേക്ക്.അവർ തന്നെ വഞ്ചിച്ചു എന്ന സത്യം ആരോടും പറയാൻ വയ്യാതെ ഉള്ളിലൊതുക്കി. മനസ്സില്ലാ മനസ്സോടെ മേഡത്തെ വിളിച്ചപ്പോൾ അറിഞ്ഞത് നിർമാതാവിന് നിൻ്റെ ചേച്ചിയെ കൊടുക്കാത്തത് കൊണ്ട് അയാളുടെ വാശിക്ക് നീ അഭിനയിച്ച സീൻ ഒന്നും ഉൾപ്പെടുത്തേണ്ട എന്ന് പറഞ്ഞു അതാ. അടുത്ത പടത്തിൽ നല്ല റോൾ വേണം എങ്കിൽ നീ ഒരു ദിവസം ചേച്ചിയെയും കൂട്ടി റിസോർട്ടിൽ പോകണം. അവിടെ പുതിയ പടത്തിൻ്റെ ചർച്ചയ്ക്ക് വേണ്ടി നിർമ്മാതാവും സംവിധായകനും ഉണ്ടാകും. നിർമ്മാതാവിൻ്റെ ആഗ്രഹം കൂടി പൂവണിയിച്ചാൽ അടുത്ത പടത്തിൽ നീ ആണ് സഹനായിക. സലീനയുടെ ചതി അറിയാതെ അവർ അറിയിച്ച ദിവസം ചേച്ചിയെയും കൂട്ടി റിസോർട്ടിലെത്തി. മേഡത്തിൻ്റേ കൂടെ രാത്രി ഭക്ഷണം. അവർ കൊടുത്ത പാനിയത്തിൽ ചേച്ചിക്ക് ഉറക്ക ഗുളികയും. ഒന്നും അറിയാതെ ചേച്ചി നിർമാതാവിൻ്റേ കൂടെയും സലീന ബോധത്തോടെ സംവിധായകനോടൊപ്പം. ചേച്ചി രാവിലെ ഉണർന്നപ്പോൾ കണ്ടത് വിവസ്ത്രയായി ഒരു പുരുഷൻ്റെ കൂടെ മുറിയിൽ. അലറി വിളിച്ച് കൊണ്ട് പുറത്തേക്ക് ഓടി തൊട്ടടുത്ത മുറിയിലേക്ക് ഓടി കയറി. അവിടെ കണ്ടത് സംവിധായകനോടൊപ്പം ചേർന്ന് കിടക്കുന്ന സലീനയെ. നിയന്ത്രണം വിട്ട മനസ്സുമായി താന് അനിയത്തിയാൽ ചതിക്കപ്പെട്ട വിവരമറിഞ്ഞ് ബാൽക്കണിയിൽ നിന്നും എടുത്തു ചാടി ചേച്ചി ആത്മഹത്യ ചെയ്തു.അവരുടെ പ്രൈവറ്റ് റിസോർട്ടിൽ വെച്ച് നടന്ന മരണം പണത്തിൻ്റെയും സ്വാധീനത്തിൻ്റെയും പവർകൊണ്ട് സ്വാഭാവികമായി നടന്ന അപകട മരണം ആയി. സലീന ആരോടും ഒന്നും പറഞ്ഞതും ഇല്ല. സത്യം അറിഞ്ഞാൽ താന് കൂടി അകത്ത് പോകും പിന്നെ കുടുബത്തിൻ്റെ മാനം എല്ലാം ഓർത്തു അവള് നിശബ്ദയായി. നിർമാതാവും സംവിധായകനും സിനിമ സ്വപ്നവുമായി നടക്കുന്ന പുതിയ ഇരകളെ തേടി പോയി. അഞ്ചു മാസങ്ങൾക്ക് ശേഷം ആണ് സലീന ഗർഭണി ആയതും നിങ്ങളുടെ സിനിമ ഭ്രാന്ത് ആണ് മക്കളുടെ ജീവിതം നശിപ്പിച്ചതെന്ന സത്യം ഭാര്യയിൽ നിന്നും സിനൂ അറിയുന്നത്. പ്രതികരിക്കാൻ കഴിയാത്ത രീതിയിൽ അയാൾ തളർന്നു. വാർത്ത നാട്ടിൽ പരക്കുനതിന് മുൻപ് ഉമ്മയുടെയും ഉപ്പയുടെയും മരണ ശേഷം കിട്ടിയ സ്വത്തുക്കൾ വിറ്റ് അവർ ഭാര്യയുടെ നാടായ കുടകിലേക്ക് പോയി. സലീന അവിടെ നിന്നും ഒരു ആണ് കുഞ്ഞിന് ജന്മം നൽകി. കുഞ്ഞിന് പേരിടാൻ ഉപ്പാപ്പയായ സിനുവിനോടു ഭാര്യ പറഞ്ഞു. ആസിഫ് അലി എന്ന പേര് കേട്ടതും ഭാര്യയും മകളും പറഞ്ഞു നിങ്ങള് ചത്താലും നിങ്ങളുടെ സിനിമ ഭ്രാന്ത് തീരില്ല.ചാരു കസേരയിൽ കിടന്നു മരിച്ച മനസ്സുമായി അതു കേട്ടു ചിരിച്ചു. ചിലർ അങ്ങനെയാണു ചില സ്വപ്നങ്ങൾ മരിക്കുവോളം കൊണ്ട് നടക്കും.പേരക്കുട്ടി എങ്കിലും സിനിമയിൽ എത്തും എന്ന സ്വപ്നവുമായി കാലം കടന്നു പോകുന്നു.