2015, ജൂലൈ 27, തിങ്കളാഴ്‌ച

അയാളും ഞാനും തമ്മിൽ


അന്ന് ഏഴു വയസ്സുള്ള കുട്ടിയാണ് ഫഹദ് മോൻ.  ഒരു ദിവസം അവന്റെ ഉമ്മ രാത്രി 12 മണിക്ക് അവനെ വിളിച്ചു എഴുനേല്പ്പിച്ചു. ഉമ്മ ഇത്ര പെട്ടെന്ന് രാവിലെ ആയോ അവൻ വിഷമത്തോടെ ചോദിച്ചു. ഇല്ല മോനെ നീ പൊഴി ഫ്രഷ്‌ ആയിട്ട് വാ ഉമ്മ ചായ തരാം. അവൻ ചായ കുടിച്ചു കഴിഞ്ഞപ്പോൾ ഓരോരോത്താരായി വീട്ടിലേക്ക് വരുന്നത് കണ്ടു.കുറെ ആള്ക്കാരെ കണ്ടപ്പോൾ അവനിക്ക് ഭയങ്കര സന്തോഷമായി. അവൻ ചുവന്ന കാറും കയ്യിലെടുത് ശബ്ദമുണ്ടാക്കി വീടിനു ചുറ്റും ഓടി കളിച്ചു.പെട്ടെന്നാണ് വീടിനു മുന്പിൽ ഒരു വെള്ള വാൻ വന്നു നിർത്തിയത്. ആ വാനിൽ നിന്നും ഉപ്പ ഇറങ്ങുന്നത് കണ്ടപ്പോൾ അവൻ തുള്ളി ചാടി.

വാനിന്റെ അടുത്തേക് കുറെ ആൾക്കാർ പോയി ആരെയോ വീടിനകത്തു വെച്ച ബെഞ്ചിൽ കൊണ്ട് പോയി കിടത്തി.അവൻ ഉമ്മയുടെ അടുത്തേക്ക് ഓടി കെട്ടി പിടിച്ചുകൊണ്ട് ചോദിച്ചു ആരാ ഉമ്മ ആ വെള്ള തുണികെട്ടിനുള്ളിൽ.മോനെ ഫഹദെ അത് മോന്റെ ഉപ്പാപ്പയ ഇനി മോന്റെ കൂടെ കളിക്കാൻ ഉപ്പാപ്പ ഉണ്ടാവില്ല എന്ന് ഉമ്മ പറഞ്ഞ ഉടനെ അവൻ ആ ബെഞ്ചിനടുത്തെക്ക് ഓടി.ഉപ്പാപ്പാ ഫഹദ് മോനാ വിളിക്കുന്നെ കണ്ണ് തുറക്ക് പ്ലീസ്‌ ഉപ്പാപ്പാ പ്ലീസ്‌ കണ്ണ് തുറക്ക്. അത് കേട്ടപ്പോൾ അവിടെ കൂടിയുന്നവരുടെ കണ്ണുകൾ നിറഞ്ഞു.അവന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു, സങ്കടത്തോടെ ഒരു റൂമിന്റെ മൂയലിൽ ഇരുന്നു വിതുമ്പി.ജോലിക്കാരായ ഉമ്മയെക്കാളും ഉപ്പയെക്കാളും അവനിക്ക് കൂടുതൽ അടുപ്പം ഉപ്പാപ്പയോട് ആയിരുന്നു.സ്കൂൾ വിട്ടു വരുമ്പോൾ ഉച്ച്ചയൂണ്‍ കഴിക്കാതെ ഉപ്പാപ്പ അവനെയും കാത്തു അവിടെ നിൽപുണ്ടാവും.തമിഴത്തിയായ ഒരു വീട്ടു വേലക്കാരി അവർക്ക് രണ്ടു പേർക്കും ഭക്ഷണം കൊടുക്കും.

അവൻ ഉച്ചയ്ക്കും രാത്രിയും ഉപ്പപ്പയോടൊപ്പമാണ് ഉറക്കം.ഉപ്പാപ്പ സ്വന്തം അനുഭവങ്ങൾ കഥകളാക്കി കൊച്ചു മകൻ പറഞ്ഞു കൊടുക്കും കൂടെ കൂടെ അവൻ കുറെ സംശയങ്ങ ചോദിക്കു.മീൻ വില്പ്പനക്കാരനായിരുന്നു ഉപ്പാപ്പ.ഒരേ ഒരു മകളെ കഷ്ട്ടപെട്ട് പഠിപ്പിച്ചു.മകളുടെ ഉന്നത വിദ്യാഭ്യാസത്തിനും വിവാഹത്തിനും വേണ്ടി ഉപ്പാപ്പ ഒമാനിലുള്ള മീൻ മാർകെറ്റിൽ ജോലിക്ക് പോയി.മകൾ പഠിച്ചു ഗവർമെന്റ് സ്കൂളിൽ ടീച്ചർ ആയപ്പോൾ പുതിയാപ്പിളയായി പഠിച്ച ആളെ തന്നെ വേണമെന്നു വാശി പിടിച്ചു.നല്ലൊരു തുക സ്ത്രീധനം കൊടുത്ത് കണ്ണൂർ ജില്ലയിൽ നിന്ന് തന്നെ ഒരു ഹോമിയോ ഡോക്ട്ടറെ കണ്ടു പിടിച്ചു വിവാഹം നടത്തി.ഭാര്യയുടെ കൂടെ ബാക്കികാലം ജീവിക്കാൻ ഒമാനോട് യാത്ര പറഞ്ഞു ഉപ്പാപ്പ.പക്ഷെ മകൾക്ക് ഉപ്പ ഒമാനിലെ ജോലി വിട്ടത് ഇഷ്ട്ടമായില്ല.കറവയുള്ള പശുവിനെ വില്കുന്നത് ഇഷ്ട്ടമാവിലല്ലൊ!!!

പ്രവാസത്തിനു ശേഷം ഉപ്പാപ്പയ്ക്ക് അതികകാലം ഉമ്മാമ്മയോടൊപ്പം ജീവിക്കാൻ പറ്റിയില്ല.കരളിലെ കാൻസർ ഉമ്മമയെ ഈ ലോകത്ത് നിന്ന് യാത്ര അയച്ചു. ഉപ്പാപ്പ കരുതിവെച്ച തുകയിൽ നല്ലൊരു ഭാഗം ഉമ്മാമയുടെ ചികിത്സക്കായി ചിലവയിച്ചു പക്ഷെ ദൈവ വിധിയെ മറികടക്കാൻ ഡോക്ടറെ കൊണ്ട് ആവില്ലല്ലോ.അവസാനം ആ ദുഖം മറക്കാനും മറ്റാരുടെ മുന്പിലും കൈ നീട്ടാതെ ജീവിക്കാൻ വേണ്ടിയും വീണ്ടും മീൻ വിൽക്കാൻ തീരുമാനിച്ചു.പക്ഷെ മകളും ഭർത്താവും അവരുടെ സ്റ്റാറ്റസ് ഓർത്ത് അതിനു സമ്മതിച്ചില്ല.പാവം അങ്ങനെ 53 വയസ്സിൽ വീട്ടിൽ ഒതുങ്ങി കൂടി.പള്ളിയിൽ പോയി പ്രാർത്തിച്ചും ചെടികൾ നട്ടുനനച്ചും വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങികൊടുതും ദിവസം തള്ളി നീക്കി.

കല്യാണം കഴിഞ്ഞു നാലാമത്തെ വർഷം ഫഹദ് ജനിച്ചു.അവന്റെ വരവോടെ ഉപ്പാപ്പ സന്തോഷവാനായി.അവനെ കളിപിച്ചും എടുത്ത് നടന്നും ദിവസങ്ങൾ കഴിഞ്ഞു പോയി. പ്രായം കൂടുന്നത് പോലും പാവം അറിഞ്ഞില്ല.പ്രസവ ശേഷം ഒരു കൊല്ലം ലീവും കഴിഞ്ഞു മകള ജോലിക്ക് പോയി തുടങ്ങിയപ്പോൾ മകനെ നോക്കാനും മറ്റു വീട്ടു പണിക്കും വേണ്ടി ഒരു തമിഴത്തി വന്നു.മിക്ക സമയത്തും ഫഹദ് ഉപ്പാപ്പയോടൊപ്പം ആയിരുന്നു.ഒരു ദിവസം ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഫഹദ് ഒരു കാറിന്റെ പടമുള്ള പെൻസിൽ കൊണ്ട് വന്ന് ഉപ്പാപ്പയ്ക്ക് കാണിച്ചു കൊടുത്തു.ഇതെവിടുന്നാണ് എന്ന് ചോദിച്ചപ്പോൾ കൂട്ടുക്കാരന്റെ ഉപ്പ ഗൾഫിൽ നിന്നും കൊണ്ട് വന്നത പക്ഷെ അവൻ എനിക്ക് തന്നില്ല അത് കൊണ്ട് ഞാൻ അവൻ കാണാതെ എടുത്തു.

അത് കേട്ട ഉപ്പാപ്പ ഫഹദിനു കുറെ പുതിയ പാഠങ്ങൾ പഠിപ്പിച്ചു കൊടുത്തു. അന്യരുടെ മുതൽ അപഹരിക്കരുത് മറ്റുള്ളവർ ചെയ്യുന്നത് കണ്ട് നമുക്ക് സാമ്പത്തിക സ്ഥിതി ഇല്ലെങ്ങിൽ അത് അനുകരിക്കരുത് കക്കരുത് കള്ളം പറയരുത്. കൊച്ചു മനസ്സില് ആ ഉപദേശങ്ങൾ ആയത്തിൽ തന്നെ പതിഞ്ഞു. പിറ്റേ ദിവസം തന്നെ ആ പെൻസിൽ കൂട്ടുകാരാൻ കൊണ്ട് കൊടുത്ത് മാപ്പ് ചോദിച്ചു.പഠിക്കാൻ നല്ല മിടുക്കനായിരുന്നു അത് പോലെ നല്ലൊരു സ്വഭാവത്തിന്റെ ഉടമകൂടിയായിമാറി ഫഹദ്.ഡിഗ്രി അവസാന വർഷത്തിലാണ് അവന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ദുരന്തം സംഭവിച്ചത്.ഉമ്മയും ഉപ്പയും ഒരു കാറപകടത്തിൽ മരണപെട്ടു.  

തനിച്ചായി പോയ ഫഹദിനു ഉപ്പാപ്പ പണ്ട് കൊടുത്ത ഉപദേശങ്ങൾ ധൈര്യം നല്കി. പഠിക്കുന്നതോടൊപ്പം പാർട്ട്‌ ടൈം ആയി ജോലിയും ചെയ്ത്  പൂനെയിലെ കോളേജിൽ നിന്നും MBA ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി പാസ്സായി ഇറങ്ങുമ്പോൾ നിരവധി കമ്പനികൾ അവനിക്ക് ജോലി കൊടുക്കാൻ മുന്നോട്ടു വന്നു. പക്ഷെ ലക്ഷങ്ങളുടെ മാസ സാലറിയും സ്റ്റാറ്റസും അവനെ മോഹിപ്പിച്ചില്ല. നേരെ ഉമ്മയും ഉപ്പയും ഉപ്പാപ്പയും ഉമ്മാമയും അന്ത്യവിശ്രമം കൊള്ളുന്ന നാട്ടിലേക് തിരിച്ചു വന്നു. വീട് അനാഥമായി കാട് പിടിച്ചു കിടക്കുന്നു.ജോലിയിൽ നിന്നും മിച്ചം വെച്ച തുകയിൽ നിന്നും വീട് താമസത്തിൻ അനുകൂലമാക്കി.

ടൌണിലെ ഒരു ഹൈപ്പർ മാർകെറ്റിൽ ഫിഷ്‌ സ്റ്റാൾ‌ നടത്തിപ്പിന് എടുത്തു.ഉപ്പാപ്പ പറഞ്ഞു കൊടുത്തത് പോലെ മനസ്സിന് സമാധാനം തരുന്ന ജോലിയാണ് ചെയ്യേണ്ടത്.അതിൽ സത്യസന്ധത കാണിക്കുകയും അർപണ ബോധത്തോടെ പണിയെടുക്കുകയും ചെയ്താൽ ഉന്നതങ്ങളിൽ എത്താം.മീനുകളുടെ ഗുണനിലവാരവും മാന്യമായ വിലയും ആളുകൾക്ക് നന്നായി ബോധിച്ചു.കച്ചവടം ദിനംപ്രതി കൂടി വന്നു.അവന്റെ മനസ്സിൽ ഉദിച്ച ഒരു ആശയമായിരുന്നു ഹൈടെക് മീൻ കട.കാലത്തിന്റെ ആവശ്യം അനുസരിച്ച് അവരുടെ അഭിരുചിക്ക് അനുസരിച്ച് ഫഹദ് തന്ത്രങ്ങൾ മെനഞ്ഞു.

ഇന്ന് കേരളത്തിന്റെ മിക്ക ജില്ലകളിലും അവന്റെ ഹൈടെക് മീൻ കട പ്രവർത്തിക്കുന്നു. നിരപധിപേർ അവിടങ്ങളിൽ ജോലിയും ചെയ്യുന്നു.ജീവിതത്തിൽ എല്ലാം നഷ്ട്ടപെട്ടു യെന്ന് കരുതി ഇരിക്കുമ്പോൾ ഉപ്പാപ്പയുടെ ഉപദേശങ്ങൾ കൂട്ടിനുണ്ടായിരുന്നു.ഇമെർജിങ്ങ് ബിസിനസ്‌ മാനുള്ള അവാർഡ്‌ കയ്യിൽ വാങ്ങി അവൻ പൊതു സമുഹത്തോടായി പറഞ്ഞു.അയാളും ഞാനും അതാണ്‌ എന്റെ വിജയം.ഉപ്പാപ്പ പറഞ്ഞു തന്ന അനുഭവങ്ങളും ഉപദേശങ്ങളും എന്റെ ഒരു മടിയും കൂടാതെ എന്ത് പണിയും അന്തസോടെ എടുക്കാനുള്ള മനസ്സും ഇന്ന് എന്നെ നിങ്ങൾക്ക് മുന്പിൽ ഈ സ്റ്റേജിൽ എത്തിച്ചു.

മാലിബ് മാട്ടൂൽ    

2015, ജൂലൈ 20, തിങ്കളാഴ്‌ച

ചിറകൊടിഞ്ഞ കിനാവുകൾ

ഇത് സിനിമ നടൻ ശ്രിനിവാസൻ പറഞ്ഞ കഥയല്ല.ജീവിതത്തിൽ പ്രതിക്ഷിക്കാതെ കണ്ടു മുട്ടിയവരുടെ കഥ. ഇന്ന് ഞാനും കൂട്ട്കൊക്കാരനും പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക് പോകാൻ ദുബൈ വിമാനത്താവളത്തിൽ ഇരിക്കുകയായിരുന്നു.സംസാരിച്ചു കൊണ്ടിരിക്കെ ഒരു പരിചയമുള്ള മുഖം അതുവഴി നടന്നു നീങ്ങുന്നത് ശ്രദ്ധയിൽപെട്ടത്. ബഷീറേ അത് നമ്മുടെ കൊണ്ടോട്ടിക്കാരൻ ഹമീദ്ക്കയല്ലേ.അയാളുടെ ഒരു കോലം കണ്ടോ? അയാൾ എത്ര സുന്ദരനായിരുന്നുവെന്ന് അറിയുമോ നിനക്ക്. പണ്ട് ഫാൻസി കടയിൽ ജോലി ചെയ്യുന്ന സമയത്ത് നാട്ടിലെ സുന്ദരികളെല്ലാം ഇയാളെ കാണാനായി പല സാധങ്ങളും ആവശ്യമില്ലാതെ വാങ്ങാൻ വരുമായിരുന്നു.ചെറു പ്രായത്തിലെ കുടുംബത്തിന്റെ ഉത്തരവാദിത്വം അയാളുടെ തലയിൽ ആയതോടെ കുടുംബം പുലർത്താൻ ദുബൈയിലേക്ക് വണ്ടി കയറി.  

വിമാനത്തിൽ നമ്മുടെ രണ്ടു പേരുടെയും നടുവിലെ സീറ്റിലേക്ക് അതാ വരുന്നു ഹമീദ്ക്ക. സലാം ചൊല്ലി അയാളോട് അവർ ചോദിച്ചു ഇക്കയ്ക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ നമ്മൾ അടുത്തടുത്ത് ഇരിക്കട്ടെ. അങ്ങനെ എന്റെ ഒരു സൈഡിൽ ബഷീറും മറ്റേ സൈഡിൽ ഹമീദ്ക്കയും.അങ്ങനെ യാത്ര ആരംഭിച്ചു.ഞാൻ ഹമീദ്ക്കയോട് സംസാരിച്ചു കൊണ്ടിരിക്കെ പൊതുവെ ഉറക്ക പ്രിയനായ ബഷീർ ഉറങ്ങാൻ  തുടങ്ങി.കൂടുതൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ അയാളുടെ കഥകൾ ഓരോന്നായി പറയാൻ തുടങ്ങി. പെങ്ങമ്മാരെയൊക്കെ കെട്ടിച്ചയച്ചു അവസാനം തറവാട് പൊളിച്ചു ഉമ്മയ്ക്കും ഭാര്യക്കും മൂന്ന് പെണ്ണ് മക്കൾക്കും കൂടി ഇരുനില വീടും പണിതു.ഒരു പുരുഷായുസ്സിന്റെ നല്ലൊരു ഭാഗം മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു.

രണ്ടു പെണ്ണ് മക്കളുടെ കല്യാണം കഴിഞ്ഞിട്ടും അതിൽ പങ്കെടുക്കാനോ സ്വന്തം വീടിനു മുറ്റത്ത് ഒരു  പന്തൽ കെട്ടിക്കാണാനൊ പാവത്തിന്   ഭാഗ്യമുണ്ടായില്ല.തനിക്ക് പഠിക്കാൻ കഴിയാത്തതിന്റെ ദുഖം ഉള്ളിൽ വിഷമം ഉണ്ടാക്കിയത് കൊണ്ട് സ്വന്തം മകൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ അയാൾ ശ്രദ്ദിച്ചു.മൂത്ത മകളെ ബംഗ്ലൂറുള്ള കോളേജിൽ അയച്ചു ഒരു കമ്പ്യുട്ടർ എൻജിനിയർ ആക്കി.നല്ലൊരു പയ്യനെ തേടി പിടിച്ച സമയത്താണ് ആദ്യ ദുരന്തം സംഭവിക്കുന്നത് .മൂത്തമകൾ അവളുടെ കോളേജിൽ അധ്യാപകനായ ഒരു അന്യ മതസ്തനോടൊപ്പം ഒളിച്ചോടി.ആ വാർത്ത അയാളെ ആകെ തളർത്തി.കുത്തുവാക്കുകളും കളിയാക്കലും സ്വന്തം കുടുംബക്കാറിൽ നിന്നും തന്നെ കേൾക്കേണ്ടി വന്നു.

അത്കൊണ്ട് രണ്ടാമത്തെ മകളെ നാട്ടിലെ വനിതാ കോളേജിലാണ് അയച്ചത്. ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമെന്നല്ലെ ചൊല്ല്.അങ്ങനെ ഡിഗ്രിക്ക് ഫറോക്ക് കോളേജിൽ ചേർത്ത് പഠിപ്പിച്ചു.ഡിഗ്രി മൂന്നാം വര്ഷം എക്സാം കഴിയാറായപ്പോൾ നല്ലൊരു പയ്യനെ കണ്ടു പിടിച്ചു. അവന്റെ ലീവ് നോക്കി കല്യാണം ഫിക്സ് ചെയ്തു.ഈ കല്യാണമെങ്കിലും നാലാളറിഞ്ഞു നടത്തണം.പക്ഷെ വിധിയുടെ വിളയാട്ടം ആരെ കൊണ്ടും തടയാൻ ആവില്ല.ദുബൈ ഫിനാൻഷ്യൽ ക്രൈസിസിന്റെ വക്കിൽ, മിക്ക കമ്പനികളും ആൾക്കാരെ പിരിച്ചു വിട്ടു കൊണ്ടിരിക്കുന്നു. ഈ സമയത്ത് നാട്ടിൽ പോയാൽ മകളുടെ കല്യാണം കൂടാം പക്ഷെ തിരിച്ചു വരുമ്പോൾ ജോലി ഉണ്ടാകുമോ ഒരു ഉറപ്പും ഇല്ല.

കല്യാണത്തിന് ഇനി ഒരുമാസം മാത്രം എന്ത് തീരുമാനമെടുക്കുമെന്ന് ആലോചിച്ചു ഹമീദ്ക്ക ധർമ്മ സങ്കടത്തിലായി. അവസാനം ജോലി പോകാതിരിക്കാൻ മകളുടെ കല്യാണത്തിനു പോകേണ്ട എന്ന് തീരുമാനിച്ചു.ആയിടക്കാണ് ഉമ്മയുടെ അസുഖം കൂടി അഡുമിറ്റ് ചെയ്യുകയും സ്ഥിതി വഷളാകുകയും ചെയ്തു,അറിയിക്കണ്ടവരെയൊക്കെ അറിയിക്കാൻ ഡോക്ട്ടർമാർ പറഞ്ഞതായി ഭാര്യ ഫോണിൽ അറിയിച്ചു. പാമ്പ് കടിച്ചവന്റെ തലയിൽ ഇടി വെട്ടിയ അവസ്ഥ.ജോലിയേക്കാൾ വലുത് പെറ്റ ഉമ്മയാണ് അത് കൊണ്ട് അവസാനമായി ഒന്ന് കാണാൻ നാട്ടിൽ പോകാൻ തീരുമാനിച്ചു.നാട്ടിൽ പോകാൻ ലീവിന് ചോദിച്ചപ്പോൾ പാസ്പോർട്ട് വിസ പുതുക്കാൻ കൊടുതിട്ടാൻ ഉള്ളതെന്നും ഇന്ന് വ്യാഴയ്ച്ച ഓഫീസ് ടൈം കഴിന്നത് കൊണ്ട് ഞായറാഴ്ച ഉച്ചയോടെ മാത്രമേ കിട്ടുകയുള്ളൂ എന്നും ഓഫീസിലിൽ നിന്നും അറിയിച്ചു. കരയാനല്ലാതെ പാവത്തിന് ഒന്നും ചെയ്യാൻ പറ്റുമായിരുനില്ല.

രാത്രി ഉമ്മയുടെ മരണ വാർത്ത അറിഞ്ഞപ്പോൾ ഹൃദയം പൊട്ടി കരഞ്ഞു. അത് പറയുമ്പോൾ അയാളുടെ കണ്ണുകള നനയുന്നത് കണ്ടു.കയറില്ലാതെ കെട്ടിയിടുന്ന ഒരു തരം തടവറ. ഇനി രണ്ടാഴ്ച കഴിഞ്ഞാൽ മകളുടെ വിവാഹം. ഉമ്മ മരിച്ചത് കൊണ്ട് വിവാഹം പള്ളിയിൽ നിക്കാഹ് മാത്രമായി ചുരുക്കി. അങ്ങനെ വീടിനു മുന്ബിലെ കല്യാണ പന്തൽ വീണ്ടും സ്വപ്നമായി അവശേഷിച്ചു.രണ്ടു മണിക്കൂർ കൊണ്ട് ഞാൻ അയാളുടെ ദുഖത്തിൽ പങ്കു ചേർന്നു. എന്ത് പറഞ്ഞു ആശ്വസിപ്പികണം എന്നറിയില്ലായിരുന്നു. ഫ്ലൈറ്റിൽ നിന്നും തന്ന ഭക്ഷണവും കയിച്ചു വെള്ളം കുടിച്ചു.കുറച്ചു നേരം കഴിഞ്ഞപ്പോൾ ബസർ അമർത്തി ഒരു കുപ്പി വെള്ളം കൂടി ഹമീദ്ക്ക കുടിച്ചു. ഞാൻ ഇത്തിരി നേരം മയങ്ങട്ടെ എന്ന് പറഞ്ഞു കിടക്കുകയും ചെയ്തതോടെ ഞാനും കണ്ണടച്ച് കിടന്നു.

ഉറങ്ങാൻ കഴിന്നതേ  ഇല്ല. ഹമീദ്ക്കയെ കുറിച്ച കൂടുതൽ അറിഞ്ഞപ്പോൾ മനസ്സ് കൊണ്ട് അയാളോട്  ആയത്തിൽ അടുത്തു.വിമാനം ലാന്റ് ചെയ്യാൻ  പോകുന്നത് കൊണ്ട് സീറ്റ് ബെൽറ്റ്‌ ധരിക്കാൻ പറഞ്ഞപ്പോൾ ഹമീദ്ക്ക ഒന്നും അറിഞ്ഞില്ല. ഞാൻ തട്ടി വിളിച്ചപ്പോൾ അനക്കം ഇല്ല.കൈ പിടിച്ചു നോക്കിയപ്പോൾ ഇനി ഒരിക്കലും വിളിക്ക് ഉത്തരം നല്കാൻ കഴിയില്ലായെന്ന് മനസ്സിലായി. രണ്ടു മണിക്കൂർ മുനബ് വരെ തന്നോട് സംസാരിച്ച ആൾ ഈ ലോകത്ത് നിന്ന് യാത്രയായി എന്ന സത്യം എന്നെ വല്ലാതെ അസ്വസ്ഥനാക്കി.ആ കല്യാണ വീട്ടിലേക് ആ ദുഖ വാർത്തയോടൊപ്പം മൃതശരീരം വഹിച്ചു കൊണ്ട് നടന്നു കയറുമ്പോൾ അവരുടെ അവസ്ഥ എന്നെ ദുഖ കടലിൽ ആഴ്ത്തി.    

വീട്ടിലെ കല്യാണ പന്തൽ എന്ന സ്വപ്നവും സ്വന്തം മകളുടെ കല്യാണത്തിൻ പങ്കെടുക്കണമെന്ന മോഹവും ആകാശത്തു വെച്ച് ചിറകൊടിഞ്ഞപ്പോൾ എനിക്ക് ഒരു കാര്യം ബോധ്യമായി ദൈവം പലരെയും പല വിധത്തിൽ പരിക്ഷിക്കുന്നു.നാം എന്തൊക്കെയുണ്ട് എന്ന് പറഞ്ഞു അഹങ്കരികുമ്പോൾ ഓർക്കാതെ പോകുന്നത് തനിക്കു ദൈവം തരാൻ ഉദ്ദേശിച്ചത് തടയാൻ ആർക്കും ആവില്ല അതുപോലെ ദൈവം നല്കാൻ ഉദ്ദേശിക്കാത്തതു മറ്റൊരാളെകൊണ്ടും നല്കാനും പറ്റില്ല എന്ന നഗ്ന സത്യമാണ്.മനുഷ്യന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും അതിരുകൾ ഇല്ലാത്തതാണ് ചിലത് പൂവണിയും മറ്റുചിലത് വിടരുമുന്പേ അടർന്നു വീഴും.    
    

2015, ജൂലൈ 13, തിങ്കളാഴ്‌ച

3000 വും കടന്ന് എന്റെ ബ്ലോഗ്ഗ്

ഒരു ലേഘനം എഴുതി അതിന്റെ അവസാനത്തിൽ കുറിച്ചിട്ടു തെറ്റുണ്ടെങ്കിൽ തിരുത്തുക.അത് കൂട്ടുക്കാരോട് പറയുമ്പോൾ എനിക്ക് തെറ്റി.തെറ്റുണ്ടെങ്കിൽ തിരുത്തുകയെന്ന് എഴുതിയതൊ അതും "തൊറ്റ്". ഇത് പറഞ്ഞു കുറെ നാളുകൾ അവർ എന്നെ കളിയാക്കി.പള്ളി ദർസ്സിൽ പഠിക്കുമ്പോൾ അവിടെ പ്രസിദ്ധികരിക്കുന്ന കയ്യെഴുത്ത് മാസികയിലേക്ക്‌ ആദ്യമായി എയുതുന്നത്.നിസ്കാരവും വ്യായാമവും എന്നാതായിരുന്നു വിഷയം.അവർ നല്ല പ്രചോദനം തന്നു.ഇന്ന് ഞാൻ ബ്ലോഗ്ഗിൽ എഴുതാൻ ആരംഭിച്ചിരിക്കുന്നു പിന്നെ സോഷ്യൽ മീഡിയകളിലും. സാമുഹിക വിശകലനങ്ങളും ഇസ്ലാമിക ആശയങ്ങളും രാഷ്ട്രിയ കൊപ്രയങ്ങൾക്കെതിരെയുള്ള മുറവിളിയും സമകാലിക വിഷയങ്ങളും ലഹരിക്കെതിരെയുള്ള പോരാട്ടവും എന്റെ ബ്ലോഗ്ഗ് എഴുത്തിനു ആശയമായി .മനസ്സില് തോനിയ ആശയങ്ങൾ ആരെങ്കിലും വായിക്കുന്നെങ്കിൽ വായിക്കട്ടെ എന്ന് കരുതി ബ്ലോഗ്ഗിൽ കുത്തി കുറിച്ചിട്ടു . അൽഹംദുലില്ല മൊത്തത്തിൽ എന്റെ ബ്ലോഗ്‌ 3246 ആൾക്കാർ വായിച്ചു.
കൂടുതൽ കൂടുതൽ വായിക്കാൻ തുടങ്ങിയപ്പോൾ സംശയവും കൂടി അപ്പോൾ നിരൂപണം എന്ന ഒരാശയം മനസ്സില് ഉദിച്ചു.മനസ്സില് തോനിയ വരികൾ നൊട്ട് ബുക്കിൽ കുറിച്ചിട്ടു.ഉറക്കം കിട്ടാത്ത രാത്രികളിൽ അവയെല്ലാം ചേരുംപടി ചേർത്ത് ഒരു ലേഘനമാക്കും.ആദ്യമായി കവിത എഴുതാൻ തുടങ്ങുന്നത് അവളുടെ സ്നേഹത്തിനായി നീണ്ട ഒരു വർഷം കാത്തിരുന്നപോളാണ്.കവിതയും ചിത്രം വരയും പാട്ട്പാടലും സ്ത്രീ ഹൃദയത്തെ ആഘർഷിക്കാൻ എളുപ്പമാണെന്ന് എവിടെയോ വായിച്ച ഒരു ഓർമ്മ.ആദ്യത്തെ രണ്ടും എന്റെ കൊണ്ട് പറ്റുമായിരുന്നു പക്ഷെ ചിരട്ടക്ക് ഉറക്കുന്നത് പോലെയുള്ള ശബ്ദവുമായി പാടിയാൽ അത് പാട്ടിനെ ബാലാല്ക്കാരം ചെയ്യുന്നതിന് തുല്യമായിരിക്കും.പ്രണയവും പ്രണയിനികളും മാറി മാറി വന്നപ്പോൾ പല കവിതകളും രൂപപെട്ടു.അവസാനം എല്ലാം എന്തിനോ വേണ്ടി തിളച്ച സാമ്പാർ പോലെയായി.
കിരീടം നഷ്ടപെട്ട രാജാവും പ്രണയം നഷ്ട്ടപെട്ട കാമുകനും ഒരു പോലെയാണ്.ഒരിക്കൽ സ്വന്തമാണെന്ന് കരുതിയതൊക്കെ ഒന്ന് ഇരുട്ടിവേളുക്കുമ്പോൾ അയൽരാജ്യം തട്ടിയെടുത്തത് പോലെ ഏതെങ്കിലും ഒരുവന അവളെ സ്വന്തമാക്കിയിടുണ്ടാവും.മനസ്സിൽ തട്ടിയ പ്രണയം മരണം വരെ ഒരു മുറിവായി മനസ്സിൽ തന്നെ ഉണ്ടാവും.അതുപോലെ രാജ്യം നഷ്ടപെട്ടതിന്റെ ദുഖവും.
ന്നു .
കോയമ്പത്തൂർ കോളേജ് ഹോസ്റ്റലിലെ മുറിയിൽ ചുമരുകളിൽ പലതും കുത്തി കുറിക്കുമ്പോൾ ചെറുപുഞ്ചിരിയോടെ പ്രോത്സാഹിപ്പിച്ചു സിദ്ദുവും ലെലിനും മറ്റു പലരും. ഒരു ജൂനിയർ പറഞ്ഞ ആ വരികൾ ആ ചുമരിൽ മാഞ്ഞുപോയെങ്കിലും ഇന്നും മനസ്സിൽ മായാതെ കിടക്കുന്നുണ്ട്."ഞാൻ ഇഷ്ട്ടമാണെന്ന് പറഞ്ഞാൽ എന്നെ ചതിക്കരുത് മറിച്ചു ഞാൻ ഇഷ്ട്ടമില്ലയെന്നാണ് പറയുന്നത് എങ്കിൽ എന്നെ വെറുക്കരുത് ".സീനിയർ ആയിരുന്ന ഷിനു ഒരു മൊബൈൽ മെസ്സേജ് വായിക്കാൻ പറഞ്ഞു .വായിക്കുന്നത്തിനിടയിൽ പല വാക്കുകളും പിഴച്ചു.അതിൽ പീരീഡ്‌ എന്ന ഒരു വാക്ക് ഉണ്ടായിരുന്നു. എനിക്ക് ആകെ ഓർമ്മ വന്ന പീരീഡ്‌ സ്കൂളിൽ പഠിക്കുമ്പോൾ ഉള്ള പീരീഡ്‌ ആയിരുന്നു.പക്ഷെ ആ സീനിയർ ചേട്ടൻ ഒരു പണി തന്നു ഒരു ഇമ്പോസിഷൻ പീരീഡ്‌ =മേന്സസ്=ആർത്തവം.സ്വന്തം ക്ലാസ്സിലെ ആഷ്ലിയെന്ന പ്രായം കൂടിയ ആൾ ഇടപെട്ട് 1000 എന്നത് 100 ആക്കി തന്നു.അങ്ങനെ ജീവിതത്തിൽ പലതും പഠിച്ചു .
പഠിച്ചിട്ടും നല്ലൊരു ജോലി കിട്ടാതെ വിദേശ രാജ്യങ്ങളിൽ നിന്നും തിരിച്ചു വീട്ടിൽ എത്തുമ്പോൾ സാരമില്ല മോനെ എന്ന ഉമ്മയുടെ വാക്ക് കേൾക്കുമ്പോൾ വല്ലാത്ത ഒരു ആശ്വാസമാണ്.ആ മാതാവിന് സമര്പ്പിക്കാൻ ഞാൻ ഒരു കവിത എഴുതി, "മാതാവ് പ്രഥമ വിദ്യാലയം". ഞാൻ ഖത്തറിൽ ഉള്ളപോൾ കുടുംബക്കാരൻ സുബൈർച്ച ആ കവിത ഇംഗ്ലീഷിൽ ആക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു.മലയാളം സർക്കിൾ എന്ന വെബ്‌പേജിൽ എഴുതാൻ അവസരം തന്ന പ്രിയ കൂട്ടുക്കാരൻ സാബിത്ത് കെപി യെ കൂടി ഞാൻ ഇവിടെ ഓർമ്മിക്കുന്നു.എന്റെ പൊട്ടത്തരങ്ങളും നല്ല വാക്കുകളും വായിക്കാൻ സമയം കണ്ടെത്തിയ പ്രിയപെട്ട കൂട്ടുകാരി കൂട്ടുകരന്മാർക്ക് സഹിച്ചതിന് സ്നേഹിച്ചതിന് കുറ്റപെടുത്തിയതിനു അവസാനം പ്രചോദനം നല്കിയത്തിനും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി രേഘപെടുത്തുന്നു . പിന്നെ കമെന്റുകളിലൂടെ പൊരുതുമ്പോൾ വല്ലവാക്കുകൊണ്ട് നിങ്ങളെ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ അതിനു ക്ഷമയും ചോദിക്കുന്നു.
മാലിബ് മാട്ടൂൽ

2015, ജൂലൈ 12, ഞായറാഴ്‌ച

മാധ്യമ ഹിജഡകളും നിയമമെന്ന നോക്കുക്കുത്തിയും

ത്രിവർണ്ണ പതാകയുടെ കീഴിൽ കുങ്കുമം ചാർത്തിയ ഹിന്ദുവും വെള്ളരിപ്രാവുപോലുള്ള നസ്രാണിയും പച്ച പുതച്ച മുസ്ലിമും ദൈവം ഇല്ലാത്ത ഭൂമിയുടെ ചക്രം തോളിലേറ്റിയ  മതമില്ലാത്തവനും ഒന്നിച്ചു ഒരമ്മപെറ്റ മക്കളെ പോലെ വസിക്കുന്ന നമ്മുടെ ഇന്ത്യയിൽ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നൊ വിത്യാസമില്ലാതെ ഒരു പോലെ വസിച്ച നമ്മുടെ മണ്ണിൽ ആരോ വർഗ്ഗിയതയുടെ വിത്ത്‌ പാകി,വെള്ളവും വളവും നല്കി ചിലരതിനെ വളർത്തി.ഇന്നതൊരു വലിയ മരമായി!! ചെറിയ ചെറിയ ചില്ലകൾ താഴേക്കിട്ടുകൊണ്ട് അപകടങ്ങൾ വരുത്തി നമ്മുടെ തലഴ്ക്ക് മുകളിൽ ഒരു പേടി സ്വപ്നമായി നിലകൊള്ളുന്നു..നാളെ ആരുടെ ജീവൻ അപഹരികുമെന്ന് അറിയാതെ..

ഡാനും സിദ്ധുവും അലിയും ഒരുമിച്ചു ഒരു മുറിയിൽ അന്തിയുറങ്ങിയപ്പോൾ മതം അവർക്കിടയിൽ വിയോജിപ്പ്‌ ഉണ്ടാക്കിയില്ല. ദിലീപും ലെലിനും സാദിക്കും ഒരു മുറിയുടെ നാലു മതിൽ കെട്ടിനകത്ത് കൃഷ്ണനെയും അല്ലാഹുവിനെയും യേശുവിനെയും അവരവരുടെ വിശ്വാസമനുസരിച്ച് പ്രാർതിച്ചപ്പോൾ അവർക്കിടയിൽ വിദ്വേഷത്തിന്റെ ചെറുമണി പോലും ഉണ്ടായിരുന്നില്ല.വർഗ്ഗിയത പരത്തുന്നതിനു മാധ്യമങ്ങൾ നല്ല പങ്കുണ്ട്. അവർ നമ്മള്ക്കിടയിൽ മതിൽ കെട്ടുകൾ ഉണ്ടാക്കി ആരുടെയോക്കെയോ അജണ്ടകൾക്കനുസരിച്ച് നമ്മളെ തമ്മിൽ തെറ്റിച്ചു.വെട്ടിയും തിരുത്തിയും വാർത്തകളെ വളച്ചൊടിച്ചും എരിയുംപുളിയും ചേർത്തും മാധ്യമങ്ങൾക്ക് വളരാൻ അവർ വർഗ്ഗിയതയും തീവ്രവാതവും തലകെട്ടുകളാക്കി.എന്തിനെയും ഏതിനെയും സംശയത്തിന്റെ കണ്ണോടെ നോക്കാന്നുള്ള ഒരു ചിത്രം സമൂഹ മനസാക്ഷിക്ക് മുന്പിൽ അവർ ഭംഗിയായി അവതരിപിച്ചു. മാധ്യമ ധർമ്മം നീളാൻ വാഴട്ടെ.   

ഹിന്ദു പേരുള്ള ടീച്ചറൊ മുസ്ലിം നാമധാരിയായ മാഷോ തീവ്രക്രിസ്തിയ ചിന്താഗതിയുള്ള പുരോഹിതന്മാരോ വിഭാഗിയതയുണ്ടാക്കുന്ന വർഗ്ഗിയ വിഷം ചീറ്റുമ്പോൾ നാം ഉണരേണ്ടത് അവരുടെ ആഗ്രഹം സഫലമാക്കാന്നല്ല മറിച്ചു അത്തരക്കാരുടെ കുതന്ത്രങ്ങളെ കാറ്റിൽ പറത്തി സമാധാനത്തിന്റെ സൌഹ്രത അന്തരീക്ഷം ഉണ്ടാക്കാനാണ് .ഉണരുവിൻ ജങ്ങങ്ങളെ അവർ നമ്മളെ തമ്മിലടിപ്പിക്കും മുനബ്. വെട്ടി മരിക്കാനല്ല സ്നേഹത്തോടെ ജീവിക്കാൻ.ജയിക്കാനും ഭരിക്കാനും വേണ്ടി പല കള്ളകഥകളും അവർ നിങ്ങള്ക്ക് മുന്പിൽ ഇട്ടുതരും.ദൈവം ബുദ്ധിനല്കിയ മനുഷ്യ സമൂഹമേ, എന്റെ  പ്രിയ സഹോദര സഹോദരിമാരെ മൃകിയതപോലും നാണിക്കും വിതം സംഹാര താണ്ഡവമാടി ദൈവം നല്കിയ ജീവനെടുക്കാൻ മാത്രം അധപതിക്കണോ. മാറ്റുവിൻ ചട്ടങ്ങളെ ഇല്ലങ്ങിൽ അത് നിങ്ങളെ ചട്ടമ്പിമാരാക്കും.ഉണരാൻ പറയുമ്പോൾ നാം ഉണരേണ്ടത് സാമൂഹിക വിപത്തിനെതിരെയാണ്.രാജ്യ സ്നെഹമെന്നത് ഓരോ വ്യക്തിക്കും ബാധകം,രാഷ്ട്രിയക്കാരനല്ല മറിച്ച് രാഷ്ട്രബോധമുള്ള പൗരനാവണം നമ്മൾ.

ബ്രിട്ടിഷുക്കാർക്കെതിരെ ഒന്നിച്ചു നിന്ന് പൊരുതി നേടിയ വിജയവും സ്വതന്ത്രവും ആസ്വതിക്കാൻ ഓരോ വ്യക്തിക്കും അവകാശമുണ്ട്.തനിക്ക് തന്റെ മതവും അവനിക്ക് അവന്റെ മതവും രാജ്യ സ്നേഹതോടൊപ്പം അനുഷ്ടിക്കാം.ഒരമ്മയും ഒരു മകനെയും തീവ്രവാധിയായി പ്രസവിചിട്ടില്ല   . മതം പഠിക്കാതെ ദൈവത്തിന്റെ നിയമങ്ങളെ അനുസരിക്കാതെ സ്നേഹവും കരുണയും തിരിച്ചറിയാതെ അന്തതയിലേക്കും അരാജകത്വത്തിലെകും മനുഷ്യനെ നയിച്ചത് സ്വന്തം കീശവീർപ്പിക്കാന് ഗോര ഗോരമായി പ്രസംഗിക്കുന്ന മത പുരോഹിതന്മാർ ആണ്.കപട പൗരോഹത്യം അവർ വെട്ടാൻ പറയുമ്പോൾ വെട്ടാനും ചാവാൻ പറയുമ്പോൾ ചാവാനും തയ്യാറുള്ള ഒരു സമൂഹത്തെ ബ്രെയിൻ വാഷിലുടെ ചിന്തകളെ വര്ഗ്ഗിയ വത്കരിച്ചു വളർത്തിയെടുക്കുകയാണ് എല്ല മതങ്ങളിലും ചെയ്തത്.വാളെടുത്തവൻ വാളാൽ എന്ന സത്യം തിരിച്ചറിയാതെ ഇരുട്ടിന്റെ മറവിൽ വീടുകൾ കൊള്ളയടിച്ചും മദ്യത്തിന്റെ ലഹരിയിൽ നീചമായ രീതിയിൽ മനുഷ്യനെ കൊന്നു തള്ളുമ്പോൾ നിനക്ക് നഷ്ടമാകുന്നത് നിന്റെ സമാധാനം തന്നെയാണ്.നിന്നോട് വെട്ടാനും ചാവാനും പറയുന്നവർക്ക് ഒന്നും നഷ്ട്ടപ്പെടുന്നില്ല.കല്പിക്കുന്നവർക്ക് ഒന്നും നഷ്ട്ടപ്പെടുന്നില്ല മണിമാളികകളിൽ സുരക്ഷിതരായി അവർ വളർന്നു കൊണ്ടിരിക്കുന്നു. 

നിയമമെന്ന പഴുതുകൾ നിറഞ്ഞ രക്ഷകവചം.ആര്ക്കും ആരെയും എന്തും ചെയ്യാമെന്ന കാട്ടുനീതി. പീഡന വീരന്മാരും ബോംബു വീരന്മാരും കൊലപുള്ളിയും കൂട്ടികൊടുപ്പുകാരനും ജയിൽ എന്നത് സുരക്ഷിതമായി തടിച്ചു കൊഴുക്കാനുള്ള ഒരിടതാവളം. ബിരിയാണിയും കയിച്ച് ഏമ്പക്കവും വിട്ട് ജയിലിൽ സുഖവാസത്തിൽ കഴിയുന്നു.കൊലപ്പുളിക്ക് അവൻ വെട്ടിയ മനുഷ്യന്റെ ചോരയുടെ മണം കാറ്റിൽ നിന്നും പോകുന്നതിനു മുനബ് ജാമ്യം നല്കുന്ന നമ്മുടെ നീതിപീഡം. പണവും സ്വാധീനവും ഉള്ളവൻ ആരെയും കാറ് കയറ്റി കൊല്ലാം കഴുത്തറുത്ത് കൊല്ലാം  ചവിട്ടി കൊല്ലാം ചാരിത്ര്യം നശിപ്പിക്കാം എന്നിട്ട് നെളിഞ്ഞു നടക്കാം.കോടിക്കണക്കിനു ഫീസും കൊടുത്ത് നിയമത്തിന്റെ പഴുതുകൾ തേടി പിടിച്ചു വാധിക്കാൻ കറുത്ത വസ്ത്രം ധരിച്ചവരെ നിനക്ക് വേണ്ടി അണിനിരത്തും നിന്റെ നേതാക്കന്മാർ.ദൈവത്തിന്റെ കോടതിയിൽ നിന്നെ സഹായിക്കാൻ ഒരുവനും ഉണ്ടാവില്ല.എന്തും വിലപേശി കക്ഷികനുകുലമായ വിധിയിൽ ഒപ്പിടുന്ന ജഡ്ജിമാരും കട്ടവനും കൊന്നവനും സംരക്ഷണം നല്കുന്ന രാഷ്ട്രിയ പാർട്ടിയും ഉണ്ടെങ്കിൽ ആരെ പേടിക്കാൻ അല്ലെ!!!. നാണം കെട്ട നിയമത്തെ കാറ്റിൽ പറത്തികൊണ്ട് സദാചാര പോലീസോ രാഷ്ട്രിയ ഗുണ്ടയോ വർഗ്ഗിയ മൃഗമോ ആയി ആരെയും കുസലില്ലതെ ജീവിക്കാം നമ്മുടെ ഇന്ത്യയിൽ.   

ഒരു കുഞ്ഞും സ്വന്തം മതം ഇന്നതെന്നു പറഞ്ഞു ജനിക്കുനിന്നില്ല. നമ്മുടെ നാടിനു ഇനി നല്ലത് മിശ്ര വിവാഹമാണെന്ന് ആരോ എഴുതിയത് വായിക്കാൻ ഇടയായി.മത വെറിയിൽ മുങ്ങിയ നേത്രത്വം പറയുമ്പോൾ മിശ്ര വിവാഹതിലുള്ള കുഞ്ഞ് ഒന്ന് ചിന്തിക്കും ഓം കാരം മുഴക്കുന്ന അമ്മയെ വെട്ടണോ അതോ നിസ്കാര പായയിലുള്ള അച്ഛനെ വെട്ടണോയെന്ന്.വർഗ്ഗിയ സംഘടനകൾ മുഴുകുതിരി വെട്ടത്തിൽ മസ്തിഷ്കത്തിൽ വർഗ്ഗിയത കുത്തിവെക്കുമ്പോൾ അവനൊന്ന് അറച്ചു നില്ക്കും നോമ്പ് എടുക്കുന്ന ഉമ്മച്ചിയെ തല്ലണോ അതോ രാമായണം വായിക്കുന്ന അച്ഛനെ ചവിട്ടണോയെന്നു ഇടവകക്കാർ വർഗ്ഗിയ ഇടയ ലേഘനം ഇറക്കുമ്പോൾ ഒരു നിമിഷം ആലോചിക്കും മുട്ടുകാലിൽ പ്രാർതിക്കുന്ന അമ്മച്ചിയെ കുത്തെണോ അതൊ മതമില്ലാത്ത അച്ഛനെ കൊത്തി വലിക്കണോയെന്ന്. മതം മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിക്കുന്നു തലതിരിഞ്ഞ പുരോഹിത വർഗ്ഗം മനുഷ്യനെ ഉൻമൂലനം ചെയ്യാൻ കല്പ്പിക്കുന്നു. കലികാലം ഇത് തന്നെ ആ ഇരുണ്ട കാലം.
മാലിബ് മാട്ടൂൽ