2016, ഫെബ്രുവരി 13, ശനിയാഴ്‌ച

സ്ത്രീ വെറുമൊരു കൃഷിയിടം മാത്രമല്ല

ഇസ്ലാമിൽ പുരുഷന്മാർ സ്ത്രീയെ വെറും കാമം തീർക്കാനുള്ള കൃഷിയിടമായി മാത്രമേ കാണുന്നുള്ളൂ എന്ന് ഒരു വിദ്വാൻ എഴുതിയത് വായിക്കാൻ ഇടയായി. അതിനായി അയാൾ ഖുർആനിലെ ഈ വചനങ്ങളും കൂടെ ചേർത്തു, നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്‍ക്ക്‌ നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്‌ (ഖുർആൻ 2:223) .ഇസ്ലാം സ്ത്രിയെ ഉല്‍പാദനോപകരണം മാത്രമാക്കി എന്ന് സ്ഥാപിക്കാൻ വേണ്ടി അന്യ മതസ്ഥരായ രണ്ടു പ്രായം ചെന്ന ദബതികളുടെ ഫോട്ടോയുടെ അടിക്കുറിപ്പായി ആക്ഷേപ രൂപത്തിൽ ഫേസ്ബുക്കിൽ കുറിച്ചിട്ടു.

സാധാരണക്കാരായ ആൾക്കാർ അത് അത്തരത്തിൽ മനസ്സിലാക്കിവെക്കും. കൃഷിസ്ഥലത്തോട് ഭാര്യയെ ഉപമിച്ചതുകൊണ്ടാവം നല്ല വിളവിനുവേണ്ടി കൃഷിപാടം  ചവിട്ടിമെതിക്കുന്നതുപോലെ ഭാര്യയെയും ചവിട്ടിമെതിക്കാമെന്ന് അദ്ദേഹം മനസ്സിലാക്കി വെച്ചത്.അവരവരുടെ യുക്തിക്കനുസരിച്ച് ചിന്തിക്കുനതിനു പകരം കാര്യങ്ങൾ കുറച്ച് കൂടി ആഴത്തിൽ മനസ്സിലാക്കാൻ ശ്രമികുന്നതാണ് നല്ലത്. മുൻവിധികളോടെ ചില മതത്തെ കരിവാരി തേക്കാൻ നോക്കുന്നത് ഒരു നല്ല പ്രവണതയല്ല. മനുഷ്യനെ മനുഷ്യനായി കണ്ടാൽ മതങ്ങൾ അവർക്കിടയിൽ വേലികെട്ടുകൾ ഉണ്ടാക്കില്ല. മനുഷ്യൻ മതങ്ങൾ സൃഷ്ട്ടിച്ച്ചു മതങ്ങൾ ദൈവങ്ങളെ സ്രിഷ്ട്ടിച്ചു മനുഷ്യനും മതങ്ങളും ദൈവങ്ങളും മണ്ണും മനസ്സും പങ്കുവെച്ചു.

സ്ത്രീ വെറും ഭോഗവസ്തു മാത്രമായിരുന്ന മനുഷ്യരെ ചൂഷണം ചെയ്തിരുന്ന ഒരു സമൂഹത്തിലേക്കാണ്‌ ഖുറാൻ അവതരിക്കപ്പെടുന്നത് എന്ന് കൂടി മനസ്സിലാക്കണം.അതെ ഖുർആനിൽ ഭാര്യയെ വസ്ത്രത്തോടും ഉപമിക്കുന്നുണ്ട്. ഭാര്യയെ മാത്രമല്ല ഭാര്ത്തവിനെയും. അതിനർത്ഥം വസ്ത്രം മാറുന്ന ലാകവത്തോടെ ഇണയെ മാറ്റി കൊണ്ടിരിക്കാം എന്നല്ല. "വൈൽ" എന്ന നരകം നിസ്കരിക്കുന്നവനുള്ളതാണ് എന്ന് ഖുർആൻ പറയുന്നു പക്ഷെ നിസ്കരിക്കത്തവന് നരകം ഉണ്ടെന്നു പറയുന്നുമില്ല. ഇതിൽ നിന്നും മനസ്സിലാകേണ്ടത് നിസ്കാരത്തിൽ അശ്രദ്ധ കാണിക്കുന്നവൻ നരകം ഉണ്ടെകിൽ അത് ചെയ്യാത്തവനുള്ള നരകത്തിന്റെയും ശിക്ഷയുടെയും ആഴം പറയാതെ പറയുകയാണ്‌.ചില സ്ഥലത്ത് ഡബിൾ മീനിങ്ങ് കാണാൻ സാധിക്കും.

എന്നാൽ വർഗ്ഗപരമായി പുരുഷനും സ്ത്രീയും തമ്മിലുള്ള വിത്യാസം മാറ്റാൻ കഴിയില്ല , പുരുഷൻ ചെയ്യുന്ന പല ശാരീരിക കർമ്മങ്ങൾ സ്ത്രീക്കോ, സ്ത്രീ ചെയ്യുന്നത് പുരുഷനോ ചെയ്യാൻ സാധിക്കില്ല. ഒരാണും ഗർഭപാത്രം കടമെടുത്ത് പ്രസവിച്ചത് നാളിതുവരെ കേട്ടിടുമില്ല കണ്ടിട്ടുമില്ല. ടെക്നോളജി എത്ര വളർന്നാലും മനുഷ്യന് പലതിനും ഒരു  മാറ്റാവും ഉണ്ടാക്കാനും കഴിയില്ല. അവനെ കൊണ്ട് ഒന്നും പുതുതായി ഉണ്ടാക്കണോ നശിപ്പിക്കണോ സാധിക്കുകയില്ല. ഉള്ളതിനെ രൂപം മാറ്റാനെ മനുഷ്യനാൽ കഴിയു.കൃഷിയിടതിലെക് ഇറങ്ങിചെല്ലുന്ന കർഷകനോട് അവിടെ പാലിക്കേണ്ട നിയമങ്ങൾ കൂടി വിശദീകരിക്കുന്നുണ്ട് ഖുർആൻ. ആർത്തവ ദിനത്തിൽ അവരുമായി ശാരീരിക ബന്ധം പുലർത്തരുത് തുടങ്ങിയ കാര്യങ്ങൾ.

കൃഷിയിടവും കൃഷിക്കാരനും തമ്മിലുള്ള ബന്ധമെന്താണെന്ന് കൃഷിക്കാരനോടു ചോദിച്ച് മനസ്സിലാകണം.കൃഷിഭൂമിയുടെ സ്വഭാവവും  കാലാവസ്ഥ വ്യതിയത്തിനോത്തുള്ള മാറ്റവും അടങ്ങുന്ന അതിന്റെ നിയമത്തെക്കുറിച്ച് അറിയുന്നവനാണവന്‍. സ്വന്തം കൃഷിയിടത്തില്‍ അന്യനെ വിത്തിടാന്‍  അനുവദിക്കാത്ത ഒരാൾ അപരന്റെ കൃഷി സ്ഥലത്ത് വിത്തിറക്കാൻ പരിശ്രമിക്കുകയും ഇല്ല. പക്ഷേ പാക്ഷാത്യ സംസ്കാരമുള്ള  ജനങ്ങൾ സ്വന്തമായി കൃഷിയിടം ഇല്ലാതെ പല സ്ഥലത്തും കൃഷി ഇറക്കാൻ ഓടി നടക്കുന്നവരാണ്. ഖുർആൻ നിയമമനുസരിച്ച് ജീവിക്കുന്ന കര്‍ഷകന് പെണ്ണിനെ കേവലം ഒരു ഉല്‍പാദനയന്ത്രമായി കാണാന്‍ കഴിയില്ല. ഖുർആൻ സ്ത്രിയെ കൃഷിയിടമായി അവതരിപിച്ചുവെങ്കിൽ പാക്ഷാത്യന്റെ മതവും സംസ്കാരവും അവളെ കാമാകേളിക്കുള്ള യന്ത്രമാക്കി തരം താഴ്ത്തി.

ഇണയും തുണയും തമ്മിലുള്ള ബന്ധത്തിന്റെ ആന്തരികമായ ആഴമറിയാത്തവർക്ക് ഈ ഉപമ ആസ്വദിക്കാന്‍ കഴിയില്ല. എന്നാൽ  യഥാർത്ഥ കൃഷിക്കാരൻ പ്രസ്തുത ഉപമയുടെ അർത്ഥം മനസ്സിലാക്കുന്നു. അവൻ അവന്റെ കൃഷിയിടത്തിനുവേണ്ട വെള്ളവും വളവും നല്കുന്നു പോഷക ഗുണം നിലനിർത്തൂന്നതൊടൊപ്പം തന്നെ വന്യജീവികളും മറ്റും കൃഷിയിടം നശിപ്പിക്കുന്നതിൽ നിന്നും വേലികെട്ടി സംരക്ഷിക്കുന്നു. ഖുര്‍ആന്‍ സംസാരിക്കുന്നത് പച്ചയായ മനുഷ്യരോടാണ്; സാങ്കല്‍പിക ലോകത്ത് ബുദ്ധി വ്യായാമം ചെയ്യുന്ന 'ജീവി'കളോടല്ലെന്ന കാര്യം കൂടി ഒര്മ്മികണം പിന്നെ മുസ്ലിങ്ങൾക്ക്‌ വേണ്ടിയല്ല ഖുർആൻ ഇറങ്ങിയത് മറിച്ച് എല്ല വിഭാഗം ജനങ്ങളിലേക്കുമായിട്ടാണ് .ലൈംഗികബന്ധത്തിലൂടെ വൈകാരികമായ ഒരു അനുഭൂതി കിട്ടുക മാത്രമല്ല മനുഷ്യ കുലം ലക്ഷ്യം വെക്കുന്നത് മറിച്ച്  മനുഷ്യവംശത്തിന്റെ നിലനില്‍പിനുതന്നെ നിദാനമായിട്ടുള്ള പ്രത്യുല്‍പാദനം കൂടിയാണ്.

ഇങ്ങനെയുള്ള പലവിധത്തിലുള്ള  വ്യാഖ്യാനങ്ങളിലെല്ലാം വ്യാഖ്യാതാക്കളുടെ മുൻവിധിയും മനഃശാസ്ത്രപരമായ ചിന്താമണ്ടലവും പ്രതിഫലിപ്പിക്കുന്നതായി കാണാം.അവർ നിങ്ങൾക്കൊരു വസ്ത്രമാണ്, നിങ്ങൾ അവർക്കും ഒരു വസ്ത്രമാണ്' (2:187). നാം വസ്ത്രം ധരിക്കുമ്പോൾ പലഗുണങ്ങളും നമ്മുക്ക് ലഭിക്കുന്നുണ്ട്. ചൂടിൽ നിന്നും തണുപ്പിൽ നിന്നും ശരീരവുമായി ഒട്ടിച്ചേർന്നു ആശ്വാസം നല്കുന്നു.അത് മറ്റുള്ളവർ കാണാതിരിക്കേണ്ട ശരീരഭാഗങ്ങളെ മറച്ചുവെക്കുന്നതോടൊപ്പം നമ്മുടെ സൌന്ദര്യവും സംസ്കാരവും പ്രകടമാക്കുന്നു.കുത്തഴിഞ്ഞ പാശ്ചാത്യന്റെ ജീവിതരിതികൾ നമ്മളെ  പരസ്പരം വസ്ത്രമാകാതിരിക്കാൻ പ്രേരണ നല്കുന്നു. അത്തരം ജീവിത ശൈലികാളാണ്  ഇന്നത്തെ കുടുംബപ്രശ്നങ്ങളുടെ പ്രധാനപ്പെട്ട കാരണവും.നിന്റെ ഭര്ത്താവിനു മുൻപിൽ പ്രദർശിപ്പികേണ്ട പലതും പൊതു ജനത്തിനു മുൻപിൽ തുറന്നിട്ട് നടക്കുന്ന ഫാഷൻ ലോകം.വർഷങ്ങൾക്കു മുന്പ് നബി(സ) പറഞ്ഞിട്ടുണ്ട്. ഒരു സമൂഹം വരാനുണ്ട് അവർ വസ്ത്രം ധരിച്ചിടുണ്ടാവും പക്ഷെ അവർ നഗ്നരായിരിക്കും.

“മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന്‌ സൃഷ്ടിക്കുകയും അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവർ ഇരു വരിൽ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പി ക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവി ൻ” (4:1) ഇവിടെ പുരുഷനും സ്ത്രീയും ഒരേ ആത്മാവിൽ നിന്നാണ്‌ സൃഷ്ടി ക്കപ്പെട്ടിട്ടുള്ളതെന്ന വസ്തുതയാണ്‌ ഖുർആൻ സൂചിപ്പിക്കുന്നത്‌;നാണയത്തിന്റെ ഇരു വശങ്ങൾ കൂടി ചേരുമ്പോൾ മാത്രമാണ് അതിന്‌ പൂർണത കൈവരുന്നത്‌.അവർ പരസ്പരം വസ്ത്രമാകുമ്പോൾ ആണ് ജീവിതം പൂർണമാവുന്നത്‌. ഇസ്ലാം ഒരിക്കലും ഭ്രമചര്യത്തെ അനുകൂലിക്കുന്നില്ല.നിങ്ങൾ വിവാഹം കഴിക്കുന്നതോട് കൂടി ദീനിൽ മൂനിലൊന്നു പൂർത്തിയാക്കി എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

 “സ്ത്രീകൾക്ക്‌ ബാധ്യതകൾ ഉള്ളതുപോലെതന്നെ ന്യായമായ അവകാശങ്ങളുമുണ്ട്‌".അവരെ വെറും ഒരു കൃഷിയിടമായല്ല ഖുർആൻ കണക്കാക്കുന്നത്. പോട്ടകിണറിലെ തവളകൾ പുറം ലോകത്തെ പറ്റി അറിയുന്നില്ല. അതിനകത്തെ മറ്റു തവളകളോട് ഇടുങ്ങിയ ചിന്തഗതിയുമായി അവർ ആശയവിനിമയം നടത്തുന്നു. കേട്ടപാതി കേള്ക്കാത്ത പാതി അവരത് വിശ്വസിക്കുന്നു. ചിന്തിക്കുന്നവർക്ക് ദ്രിഷ്ട്ടന്തം ഉണ്ട് അല്ലാത്തവൻ ഫേസ്ബുക്കിലെ പോച്ചത്തരങ്ങളും.സ്ത്രികളുടെ അവകാശങ്ങളെക്കുറിച്ച്‌ ഖുർആനിനെപ്പോലെ വ്യക്തവും വിശദവുമായി പ്രതിപാദിക്കുന്ന മറ്റൊരു മതഗ്രന്ഥവുമില്ലെന്നതാണ്‌ വാസ്തവം.പെണ്ണിന് ഖുർആൻ ജീവിക്കാനുള്ള അവകാശം സ്വത്തിലുള്ള അവകാശം ഇണയെ തിരന്നെടുക്കാനുള്ള അവകാശം  മാതാപിതാക്കളുടെ സ്വത്തിൽ പുത്രിമാർക്കും ഓഹരിയുണ്ടെന്ന അനന്തരാവകാശവും അടക്കം ഖുർആൻ അധ്യാപനം അങ്ങനെ പലതും സ്ത്രികൾക്ക് നല്കി.

വിവാഹ മോചനത്തിന്റെ കാര്യത്തിലും സ്ത്രികളോട് പറയുന്നത് ബന്ധം വേർപിരിയാൻ തീരുമാനിച്ചതിനു ശേഷം മൂന്ന് മാസം ഭർത്താവിന്റെ വീട്ടിൽ അവൾ കഴിയണം.അവളുടെ വയറ്റിൽ ഉള്ളതിനെ മറച്ചു വെക്കതിരിക്കാനും ആ മൂന്ന് മാസത്തിനുള്ളിൽ അവർ വീണ്ടും ഒന്നിക്കാനുള്ള ഒരവസരം ഉണ്ടാക്കാനും വേണ്ടിയാണത്. അല്ലാതെ സിനിമയിൽ കാണിക്കുന്നത് പോലെ ഒന്നാം ത്വലാഖ് രണ്ടാം ത്വലാഖ് മുത്ത്വലാഖ് യെന്ന് പറഞ്ഞു ബിരിയാണിക്ക് ഉപ്പില്ലാതത്തിന്റെ പേരിൽ ബന്ധം വേർപെടുത്തലല്ല. വിവാഹ ബന്ധം വെർപിരിയുന്നതിനെ ഇസ്ലാം ശക്ത്തമായി വിമർശിക്കുന്നു എതിർക്കുന്നു. കാര്യങ്ങൾ മനസ്സിലാക്കാൻ ഉള്ള മനസ്സാണ് ഒരു നല്ല മനുഷ്യനെ സ്രിഷ്ട്ടിക്കുന്നത്. ഒരു നല്ല മനുഷ്യനാണ് നല്ല സമൂഹത്തെ വാർത്തെടുക്കുന്നത്.

ഇസ്ലാമിതര സമൂഹത്തിലാണ് ഏറ്റവും കൂടുതൽ വൃദ്ധസദനങ്ങൾ കാണുന്നത്. സ്വന്തം അമ്മയെ വൃദ്ധസദനത്തിൽ കൊണ്ട് തള്ളി സായിപ്പിന്റെ അമ്മയെ സുശ്രുഷിക്കാൻ പോകുന്നതിൽ തികഞ്ഞ ബുദ്ധി ശുന്യതയാണ്. കൃഷിയിടത്തിൽ നിന്നും മുളച്ചുവന്ന ഉത്പന്നം തന്നെ വറ്റിവരണ്ട കൃഷിയിടത്തെ പുറമ്പോക്കായി തള്ളിക്കയുന്ന സമൂഹത്തില്ലാണ് ഞാനും നിങ്ങളും ജീവിക്കുന്നത് എന്നത് പകൽ പോലെ സത്യം. ഭാര്യയോടോപ്പമുള്ള ജീവിത സുഖത്തിനു വേണ്ടി പെറ്റമ്മയെ തള്ളി വ്രദ്ധസദനത്തിൽ കൊണ്ടിടുന്ന ആൾക്കാർ കൂടുതൽ ഉള്ള വിഭാഗം "കൃഷിയിടം" എന്ന ഒരു വാക്ക് മത ഗ്രന്ഥത്തിൽ ഉണ്ടെന്നു പറഞ്ഞു വിമർശിക്കാൻ ശ്രമിക്കാതിരിക്കുക.

സ്ത്രീകളെ അടുക്കളയില്‍ തളച്ചിടുന്ന മതമാണ് ഇസ്ലാമെന്ന യുക്തിവാദികളുടെ പ്രചരണത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.കണ്ണടച്ച് ഇരുട്ടാക്കുന്നവർ വെറും വിഡ്ഢികൾ മാത്രമാണ്. വെറുപ്പും വിദ്വേഷവും ഇല്ലാത്ത മനസ്സുമായി ലോകത്തെ കാണാൻ ശ്രമിക്കുക.ഖുർആൻ 109 (1-6) ൽ പറയുന്നത് കൂടി അവസാനമായി ഇവിടെ കുറിക്കട്ടെ. "( നബിയേ, ) പറയുക: അവിശ്വാസികളേ,നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും."

 പ്രിയ സുഹ്രത്തെ അല്ലാതെ ഒളിന്നും തെളിന്നും കിട്ടുന്ന സ്ഥലത്തൊക്കെ മത വിദ്വേഷം ഉണ്ടാക്കാൻ ശ്രമിക്കരുത്. സ്വന്തം മത ഗ്രന്ഥമെങ്കിലും വായിച്ചു അത് പോലെ ജീവിക്കാൻ ശ്രമിക്കുക. അവസാനമായി ഒരു കാര്യം കൂടി ബഹു ഭാര്യത്വത്തെ കുറിച്ചുള്ള തെറ്റിധാരണ മാറ്റാൻ കൂടി ശ്രമിക്കുക.രണ്ടാമത് ഒന്ന് കെട്ടാൻ പല വിധ നിയമങ്ങളും പാലികെണ്ടതുണ്ട്. ഭാര്യമാരെ തുല്യ രീതിയിൽ പരിചരിക്കാൻ പറ്റാത്തവനൊന്നും ഒന്നിൽ കൂടുതൽ കല്യാണം കഴിക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല. ഇസ്ലാം ഒരു ചിട്ടയായ ജീവിത വ്യവസ്ഥയാണ്‌.മാന്യമായ രീതിയിൽ രണ്ടാം കേട്ടിയവനെക്കാൾ ഉത്തമനാവില്ല ഒരു ഭാര്യയും കൂടെ കിടക്കാൻ ഒരായിരം ഗേൾഫ്രണ്ട്സും ഉള്ളവൻ.വിനാശ കാലേ വിപരീത ബുദ്ധി.

മാലിബ് മാട്ടൂൽ


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ