2015, ഡിസംബർ 8, ചൊവ്വാഴ്ച

ദുരന്തങ്ങൾ പറയാതെ പറയുന്നത്

 ചുട്ടു പൊള്ളുന്ന ചെന്നൈ നഗരത്തിലേക്ക് മഴ പൈതിറങ്ങുമ്പോൾ ജനങ്ങൾക്ക്‌ ആശ്വാസമായി തോന്നി.വെന്തുരുകി കിടന്ന ചെന്നൈയുടെ മണലുകൾക്ക് മഴ ലഭിച്ചപ്പോൾ ആദ്യ ചുംബനം കിട്ടിയ കന്യകയുടെ കവിൾതടം പോലെ സന്തോഷിച്ചു. മഴ നനഞ്ഞ കുളിർത്ത മണൽത്തിട്ടകൾക്കൊപ്പം വാടിത്തുടങ്ങിയ പുല്ലുകളും ആനന്ദ നൃത്തമാടി. അല്ലെങ്കിലും തമിഴർക്ക് സിനിമയിൽ ആയാലും മരിച്ചാലും പാട്ടും കൂത്തും വേണം. മഴ രണ്ടാം നാളും തുടർന്നതോടെ ഓവ് ചാലുകൾ നിറഞ്ഞു മലിന ജലം റോഡുകളിലേക്ക് കയറിത്തുടങ്ങി.മഴ പിന്നെയും പിന്നെയും തുടർന്ന് കൊണ്ടേ ഇരുന്നു കൂടെ വെള്ളത്തിന്റെ അളവ് പൊങ്ങി പൊങ്ങി വലിയ വെള്ളകെട്ടുകളായി. വെള്ളം മുട്ടോള്ളം അവിടുന്ന് അരയോളം പിന്നെ കഴുത്തോള്ളം അങ്ങനെ ആ നഗരത്തെ അക്ഷരാർത്ഥത്തിൽ വെള്ളത്തിനടിയിൽ ആക്കി.

വെള്ളം വെള്ളം സർവത്ര പക്ഷേ കുടിക്കാനില്ല ഒരു തുള്ളി. എല്ലാമുണ്ട് എന്ന് നാം അഹങ്കരിക്കുമ്പോൾ ചിലപ്പോൾ ഒന്നുമ്മില്ലതവനെ പോലെ ജീവികെണ്ടിവരുന്ന ഒരു അവസ്ഥയുണ്ട്. മനുഷ്യൻ ദൈവത്തെ മറന്നു തുടങ്ങുമ്പോൾ എല്ലാം നമ്മുടെ വിരൽ തുമ്പിലെന്നു അഹങ്കരിക്കുമ്പോൾ ചില പ്രക്രതി ദുരന്തങ്ങൾ നമ്മുക്ക് നാം ആരാണെന്ന തിരിച്ചറിവ് നൽകും. കയ്യിൽ ആപ്പിൾ ഫോണും ചെവിയിൽ ബ്ലുടൂത്തും വൈഫൈ ഇന്റർനെറ്റും പോർച്ചിൽ കോടിയുടെ കാറും മറ്റു പലതും സ്വന്തമായി ഉണ്ട് പലർക്കും പക്ഷെ പോകാൻ ഒരിടമില്ല കഴിക്കാനോ കുടിക്കാനോ ഒന്നും ഇല്ല.നിലവിളിയുടെ ശബ്ദം കേട്ട ആരൊക്കെയോ ചേർന്ന് ക്യാബുകളിലേക്ക് എത്തിച്ചു. അന്നുവരെ അറുപ്പോടെ നോക്കിയിരുന്ന തെരുവിൽ ജീവിക്കുന്ന കുറെ മനുഷ്യർ.അവർക്കൊപ്പം ഊണും ഉറക്കവും സമൂഹത്തിലെ തരം തിരിപ്പുകൾ ഒന്നും ഇല്ലാതെ  

അവിടെ മതം, ജാതി,നിറം, ഒന്നും നോകാതെ ആരോ ഒരുക്കിയ ക്യാമ്പിൽ നിൽകുമ്പോൾ അവർ കണ്ടത് പച്ചയായ കുറെ നല്ല മനുഷ്യരെ മാത്രമാണ്. അതെ കണ്ണ് കൊണ്ട് മുൻബ് അവരെയൊക്കെ കണ്ടത് ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യനോ ആയിട്ടാണ്. ശശികല ടീച്ചർ പറഞ്ഞപോലെ മണ്ടന്മാരുടെ എണ്ണം കൂടിയത് കൊണ്ടാണ് ചെന്നൈയിൽ പലരും രക്ഷപെട്ടത്. സ്വന്തം ജീവൻ പണയം വെച്ച് മറ്റുള്ളവരെ  രക്ഷിക്കാൻ നോക്കുന്നത് അവരുടെ ഭാഷയിൽ മണ്ടന്മാർ ആണെല്ലോ.എല്ലാറ്റിനെയും വർഗ്ഗിയമായി മാത്രം കാണുന്ന അവർകൊക്കെ മനുഷ്യരെ തിരിച്ചറിയണമെങ്കിൽ ഇത് പോലെ വല്ലതും അനുഭവിക്കണമായിരിക്കും. സംഭവാമി യുഗേ യുഗേ നടക്കാനുള്ളത് കാലാകാലങ്ങളിലായി നടന്നു കൊണ്ടേ ഇരിക്കുന്നു .

കുറെ സൈബർ നരമ്പുകൾ ഫോട്ടോഷോപ്പ് മായജാലത്തിളുടെ വെള്ളം കയറിയിട്ടും അമ്പലമുറ്റത്ത്‌ മാത്രം വെള്ളം കയറാത്ത ചിത്രമോ  അല്ലെങ്ങിൽ വെള്ളത്തിൽ വീണിട്ടും നനയാത്ത  ഖുറ്‌ഹാനോ അതുമല്ലെങ്കിൽ യേശുവിന്റെ വീണിട്ടും പൊളിയാത്ത പ്രതിമയോ വളരെ മനോഹരമായി ഉണ്ടാക്കും. അതിനൊത്ത ഒരു അടികുറുപ്പും തയ്യാറാക്കി ഓരോരുത്തനും സ്വന്തം മതം മെച്ചെപെട്ടെത് എന്ന് അടിച്ചു വിടും.കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്ന മത ഭ്രാന്തൻമാർ. വേറെ ഒരു തരം ആൾക്കാരുണ്ട് ദൈവത്തിന്റെ പ്രതിമ വെള്ളത്തിൽ ഒഴുകിപോയ പോസ്റ്റ്‌ ഇട്ട് നിന്റെ മതം തെറ്റാണു എന്ന് പറയുന്നവർ. പ്രക്രതി ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ അതോർത്തൊന്നു വേദനിക്കാതെ ഇത്തരക്കാർ അവരവരുടെ കാര്യ ലാഭം മാത്രം നോക്കുന്നു.

ഇനി നമ്മുടെ രാഷ്ട്രിയ പാർട്ടികളുടെ ലീലവിലാസങ്ങൾ നോക്കാം. വണ്ടികളിൽ പാർട്ടിയുടെ കൊടിയും ബാനറും പ്രവർത്തകർക്ക് രാഷ്ട്രിയ പാർട്ടിയുടെ പേരുള്ള വസ്ത്രവും കയ്യിൽ കൊടിയും. ഓരോ ആളെ രക്ഷിക്കുംബോളും വിവിധ പോസ്സിൽ ഫോട്ടോയും അപ്പപോൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡും. നമ്മുടെ പ്രവർത്തനങ്ങളൊക്കെ നാലാൾക്കാർ കാണാൻ വേണ്ടി ആയിപോകുന്നു പലപ്പോയും. എന്തിനു വേണ്ടിയാണെങ്കിലും അവർ നടത്തിയ രക്ഷാപ്രവർത്തനങ്ങളെ അഭിനന്ദിക്കാം. ഫോട്ടോ പോസ്സിനു വേണ്ടി ജീവിക്കുന്ന പ്രധാനമന്ത്രി ഭരിക്കുന്ന നാട്ടിലെ മറ്റുള്ളവരുടെ അവസ്ഥ പിന്നെ പറയേണ്ടതിലല്ലോ.

യുഎസ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൽ നിന്നും  കഴിഞ്ഞ മാസം 25ന്  ശക്തമായ മഴ ഉണ്ടാകുമെന്നു മുന്നറിയിപ്പ് കിട്ടിയിട്ടും അതിനെ നേരിടാനുള്ള മുൻകരുതലുകൾ എടുക്കാൻ സമയം ഉണ്ടായിട്ടും സംയോജിതമായ നടപടികൾ എടുക്കാത്തത് കൊണ്ടാണ് പ്രളയത്തിൽ  നാഷനഷ്ട്ടങ്ങൾ കൂടിയത്. കത്രിന എന്ന കൊടുംങ്കാറ്റ് കാറ്റ് ആനടിച്ചപ്പോൾ അമേരിക്കയുടെ ആധുനിക ടെക്നോളജിയെ നോക്കുകുത്തിയക്കിയാണ് സംഹാര താണ്ഡവമാറ്റിയത്. ചിലപ്പോൾ മനുഷ്യനു  വെറും നിസ്സഹായനായി നില്ക്കാനെ കഴിയു പിന്നെ അത് കഴിഞ്ഞ് അങ്ങനെ ചെയ്തിരുന്നെങ്കിൽ നഷ്ട്ടം കുറയ്ക്കാമായിരുന്നു എന്നോകെ വെറുതെ തട്ടി വിടാം.നമ്മുടേത്‌ എന്ന് കരുതുന്ന പലതും കണ്ണ് അടച്ചു തുറക്കുന്നതിനു മുനബ് പ്രക്രതി ഒന്ന് വിളയാടിയാൽ തകർന്നു തരിപ്പണമാകും.

ദുരന്തങ്ങൾ ലോകത്തിന്റെ പലയിടങ്ങളിൽ സംഭവിക്കുമ്പോൾ ഇത് താനോ കുടുംബക്കാരോ ഒരിക്കലും അനുഭവികെണ്ടിവരില്ല എന്നാണ് പലരുടെയും തോന്നൽ .മനുഷ്യൻ അവന്റെ പരിധികളും പരിമിതികളും മറക്കുന്നതോടൊപ്പം അവന്റെ അത്യാഗ്രഹവും ആർത്തിയും കൂടി വരുന്നു. എല്ലാം വെട്ടി പിടിക്കാൻ പ്രക്രതിയെ വല്ലാതെ ചൂഷണം ചെയ്യുബോൾ ഓർക്കാതെ പോകുന്നത് തന്നതൊക്കെ ചിലപ്പോൾ ആ പ്രക്രതി തന്നെ തിരിച്ചെടുക്കും. അല്ലെങ്കിലും മനുഷ്യ നീ എന്താ ചിന്തിക്കാത്തത് ജനിച്ചപ്പോളും മരിച്ചപ്പോയും നിന്നെ എടുക്കാൻ ആളുവേണം. നീ ഈ ഭൂമിയിൽ  സ്വയം നടന്നത് വളരെ ചുരുങ്ങിയ കാലം മാത്രം.തിരിച്ചറിവുകളാണ് ജീവിതം തിരുത്താനുള്ള മരുന്ന്.

പലയിടങ്ങളിലും പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചാണ് നിരവധി മാളുകളും കൂറ്റന്‍ കെട്ടിടങ്ങളും ഇപ്പോയും നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത് . വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ പേരിലും പലപ്പോഴും നാം പ്രക്രതിയെ മുറിവേല്പ്പിക്കുന്നു. ഇസ്ലാം പഠിപ്പിക്കുന്നത് യുദ്ധത്തിൽ പോലും നിങ്ങൾ മരങ്ങൾ നശിപ്പിക്കരുത്. കാരണം ഇതിന്റെ പ്രത്യാഘാതങ്ങള്‍ കാലക്രമത്തില്‍ അനുഭവിക്കുമ്പോഴാണ് നാം കണ്ണുതുറക്കുന്നത്.പല പല സ്ഥലത്ത് ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ നാം ഓർക്കണം എല്ലാം കൂടി അവസാനിക്കുന്ന ഒരു ലോകാവസാനം വരാനുണ്ടെന്ന്. നമ്മളെല്ലാം എന്തൊക്കെയോ ആണെന്നുള്ള  ധാരണ വെറുതെയാണ് അത് തിരിച്ചറിഞ്ഞാൽ അഹങ്കാരത്തോടെ ജീവിക്കാൻ സാധാരണ മനുഷ്യൻ കഴിയില്ല.ആ ഒരു തിരിച്ചറിവ് ദൈവം നമുക്ക് നല്കട്ടെ...പ്രതിക്ഷയോടെ

മാലിബ് മാട്ടൂൽ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ