2015, ഡിസംബർ 6, ഞായറാഴ്‌ച

അന്ന് പെയ്ത മഴയിൽ

 ചുമട്ടുകാരനായ ഒരച്ഛന്റെ മകനായാണ്‌ സുമേഷ് ജനിച്ചത്. രണ്ടു പെണ്‍കുട്ടികളുടെ അനിയനായി ഭൂമുകത്തേക്ക് പിറന്നു വീണത് കഷ്ട്ടപാടിന്റെയും ദാരിദ്രത്തിന്റെയും നടുവിലേക്കും.കഞ്ഞി ആയിരുന്നു മിക്ക ദിവസങ്ങളിലും കാരണം മുറ്റത്തെ കാന്താരി മുളക് കൂട്ടി വേറെ എന്ത് കഴിക്കാൻ.ലോറി സമരം തുടങ്ങി, സമരം ഒന്നു രണ്ടും ദിവസം കഴിഞ്ഞിട്ടും തീരാത്തത് കൊണ്ട് മുത്തച്ഛന്റെ കുല തൊഴിൽ ആയ തെങ്ങ് കയറ്റം ആരംഭിച്ചു. അച്ഛനെയും മുത്തച്ഛനെയും തെങ്ങാണ് ചതിച്ചത്. അത് കൊണ്ട കുല തൊഴിൽ ഉപേക്ഷിച്ചു  സുമേഷിന്റെ അച്ഛൻ പോർട്ടർ ജോലിക്കാരനായത്. മൂന്ന് മക്കളും ഭാര്യയും അന്നം കിട്ടാതെ പട്ടിണി കിടക്കാതിരിക്കാൻ മനസ്സിൽ ഭയം ഉണ്ടായിട്ടും പുറത്തു കാണിക്കാതെ ഓരോ പടവുകളും വെച്ച് തെങ്ങിൽ കയറി.

ഒരാഴ്ച്ച പിന്നിട്ടപ്പോൾ കുഴപ്പമില്ലാത്ത ഒരു സംഖ്യ മിച്ചം വന്നു . തെങ്ങ് കയറ്റക്കാർ കുറവായതിനാൽ നല്ല തിരക്കായിരുന്നു ദിവസവും. മീനും ചോറും അവർ ഭയങ്കര  രുചിയോടെ അതിലുപരി ആർത്തിയോടെ കഴിച്ചു. അങ്ങനെ കുറച്ചു നാൾ ആ കുടുംബം സന്തോഷത്തോടെ ജീവിച്ചു.അച്ഛനെയും മുത്തച്ഛനെയും ചതിച്ച തെങ്ങ് മഴയുള്ള ആ ദിവസം സുമേഷിന്റെ അച്ചെനെയും ചതിച്ചു. ആ മനുഷ്യൻ നടുവോടിന്നു ഇന്ന് കിടക്കയിൽ കിടപ്പാണ്.അവർ വിശ്വസിക്കുന്നപോലെ ചിലപ്പോൾ മുന്ക്കാല ക്ഷാപമോ മറ്റോ ആണ് അവരുടെ കുടുംബത്തിലെ ദുരവസ്ഥയ്ക്ക് കാരണം.

സുമേഷ് പഠിക്കാൻ മിടുക്കനായിരുന്നു അതുപോലെ വരക്കാനും. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് സ്കൂൾ വിട്ടുകഴിഞ്ഞാൽ 4;30 നു രാഷ്ട്ര ദീപിക പത്രവുമായി ബസ്സ്‌ സ്റ്റാൻഡിൽ ഉണ്ടാവും. ഓരോ ബസ്സും കയറി ഇറങ്ങി പത്രം വിൽക്കും.അങ്ങനെ കിട്ടുന്ന തുക അമ്മയെ ഏല്പിക്കും.നാട്ടിലെ വലിയ വീട്ടിലെ കുട്ടികളാണ് സുമേഷിന്റെ കൂട്ടുകാരൊക്കെ.കുറെ മണിമാളികൾക്ക് നടുവിലാണ് സുമേഷിന്റെ കൊച്ചു വീട്. അവർ കൊടുക്കുന്ന വസ്ത്രങ്ങളും പുസ്തകങ്ങളും അവന്റെ പഠനത്തിനു ഉപകരിച്ചു അത് പോലെ ചില ദിവസങ്ങളിൽ അവരുടെ വീട്ടിൽ നിന്നും അവൻ ഭക്ഷണവും കഴിക്കും.കൂടുകാരുടെ പ്രവാസികൾ ആയ അച്ഛൻ മാരും ചേട്ടൻ മാരും  ഇവരുടെ ജീവിതത്തിന്റെ കഷ്ടപാട് തനിമയെന്ന പ്രവാസി കൂട്ടയ്മ്മയെ അറിയിച്ചു.സുമേഷിന്റെ രണ്ടാമത്തെ ചേച്ചിക്ക് അവർക്ക് ഒരു ഓട്ടോറിക്ഷ കൊടുത്തു.അവൾ ആയിരുന്നു ആ ടൌണിലെ ആദ്യ വനിതാ ഓട്ടോ ഡ്രൈവർ.രാവിലെ മൂന്ന് പേരും കൂടി ഇറങ്ങും ആദ്യം ചേച്ചിയെ ടൌണിലെ തുണിക്കടയിൽ ഇറക്കിയതിനു ശേഷം സുമേഷിനെയും കൂട്ടി ഓട്ടോ സ്റ്റാൻഡിൽ പോകും. അവിടെനിന്നും ഒരഞ്ചു മിനുറ്റ് നടന്നാൽ സ്കൂളിൽ എത്താം.

 SSLC യുടെ റിസൾട്ട്‌ വരുന്ന ദിവസം ആ നാട്ടുകാർക്ക് സന്തോഷത്തിന്റെ ദിവസമായിരുന്നു.ആ കൊല്ലത്തെ മൂന്നാം റാങ്കുകാരന് അവനായിരുന്നു സുമേഷ്. അവന്റെ സന്തോഷത്തിൽ നാട്ടുകാരും പങ്കുചേര്ന്നു. സ്കൂളിന്റെ വകയും പഞ്ചായത്ത് വകയും കാശ് അവാർഡും ട്രോഫിയും കിട്ടി. പഠിക്കാൻ എല്ലാ സൌകര്യങ്ങൾ ഉണ്ടായ കുട്ടികൾ പലരും തോറ്റപ്പോൾ സുമേഷ് നാടിന്റെ അഭിമാനമായി.പിന്നെ പ്രീഡിഗ്രി സയൻസ് ഗ്രൂപ്പ്‌ എടുത്തു ഗവർമെന്റ് കോളേജിൽ പഠനം തുടങ്ങി.പ്രീഡിഗ്രിയും ഒപ്പം ഒരു കോച്ചിംഗ് സെന്ററിലും പോകാതെ മെഡിക്കൽ എന്ട്രന്സും പാസ്സായി.മെറിറ്റ് സീറ്റിൽ മെഡിക്കൽ കോളേജിൽ MBBS പഠനം ആരംഭിച്ചു. അതിനിടയിൽ ഡ്രൈവിംഗ് ലൈസെൻസും ആക്കി.പകൽ സമയത്ത് ചേച്ചിയും രാത്രിയിലും ഒഴിവു ദിവസങ്ങളിലും സുമേഷും ഓട്ടോ ഓടിച്ചു.മകൻ ഡോക്ട്ടർ ആവുന്നത് കാണാൻ നില്ക്കാതെ ശോഷിച്ച ശരീരവും തളർന്ന മനസ്സുമായി ഈ ഭൂലോകത്ത് നിന്നും അയാൾ യാത്രയായി.

കൂട്ടുകാരന്റെ കല്യാണം കഴിഞ്ഞു സുമേഷ് തിരിച്ചു പോകുമ്പോൾ രാത്രി 12.30 മണി ആയിടുണ്ടാവും. നല്ല കോരി ചൊരിയുന്ന മഴ റോഡു മുഴുവനും വെള്ളം. വളരെ പതുകെ പോകുന്നതിനിടയിൽ പർദ്ദ ധരിച്ച ഒരു സ്ത്രീ ഒറ്റയ്ക്ക് നില്ക്കുന്നു. അവരുടെ അടുത്ത് ഓട്ടോ നിർത്തി എങ്ങോട്ടാണ് പോകേണ്ടെതെന്നു തിരക്കി. അടഞ്ഞ ശബ്ദത്തിൽ അവർ പറഞ്ഞു കണ്ണാപുരം റെയിൽവേ സ്റ്റേഷൻ.ഞാനും അങ്ങോട്ടാണ് പോകുന്നത് കയറി ഇരുന്നോളു.അവരുടെ മുഖം മറച്ചിട്ടുണ്ടായിരുന്നു പിന്നെ ചോദ്യങ്ങൾക്കൊക്കെ വെറും മൂളൽ മാത്രം.മനസ്സിൽ വല്ലാത്ത സംശയം, വല്ല കേസ്കെട്ടോ മറ്റോ ആയിരിക്കും.ചിന്തകൾ പലതും മാറി മറിഞ്ഞു അവസാനം എന്തെങ്കിലും ആവട്ടെ എനിക്ക് എന്ത് കാര്യം.അവരെ റെയിൽവേ സ്റ്റേഷനിൽ ഇറക്കി. ഒന്നും ചോദിക്കാതെ 200 രൂപ നോട്ടും കൊടുത്ത് പെട്ടെന്ന് നടന്നു നീങ്ങി. പള്ളിക്കരയിലുള്ള വീട്ടിലെത്തി ഓട്ടോ നിർത്തിയപ്പോൾ ആണ് സീറ്റിൽ ഒരു കറുത്ത ബാഗ് കണ്ടത്.

തുറഞ്ഞു നോക്കിയപ്പോൾ പണവും സ്വർണാഭരണങ്ങളും.പക്ഷെ അന്യരുടെ മുതലിനേക്കാൾ നല്ലത് ഒന്നും ഇല്ലായ്മയുടെ സന്തോഷമാണ്.ആ സ്ത്രീ വെച്ച് മറന്നതായിരിക്കും.റെയിൽവേ സ്റ്റേഷൻ വരെ പോയി നോക്കി അവരെ കണ്ടിലെങ്കിൽ മാത്രം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എല്പ്പിക്കാം.റെയിൽവേ സ്റ്റേഷനിൽ മുന്നിൽ അതാ അവർ നില്ക്കുന്നു . സന്തോഷത്തോടെ അവരുടെ ബാഗ് കൊടുത്തു. ഒരു നന്ദി വാക്കും പറയാതെ 500 ന്റെ നോട്ടു കൊടുത്തു പെട്ടെന്ന് സ്ഥലം വിട്ടു.വീണ്ടും സംശയം ഇനി വല്ല ചെക്കൻ മാരുടെ കൂടെ ഒളിചോടുന്നതായിരിക്കുമോ. രൂപം കണ്ടിട്ട് 35 വയസ്സിനടുത്ത് ഉണ്ടാകും.കല്യാണം കഴിഞ്ഞു ഒളിച്ചോടുന്നതായിരിക്കുമോ. ഒരു നിമിഷം പിന്തുടരാൻ തയ്യാറായി ഓട്ടോയിൽ നിന്നും ഇറങ്ങി. അപ്പോയാണ്  വെസ്റ്റ്‌ കോസ്റ്റിൽ വന്നിറങ്ങിയ ഒരു ഫാമിലി ഓട്ടം പോകുമോയെന്ന് ചോദിച്ചത്. കിട്ടിയ ഓട്ടത്തേക്കാൾ വലുതല്ല വല്ലവരുടെയും കാര്യം.

പിറ്റേ ദിവസത്തെ രാഷ്ട്ര ദീപികയിലെ തലകെട്ട് സുമേഷിനെ വല്ലാതെ വിഷമിപ്പിച്ചു.വെങ്ങരയുള്ള വീട്ടിൽ കള്ളൻ കയറി വീട്ടമ്മയെ കെട്ടിയിട്ട് പണവും ആഭരണവുമായി കടന്നു കളഞ്ഞു. സുമേഷിന്റെ ഓട്ടോയിൽ ആ സ്ത്രീ കയറിയ സ്ഥലവും വെങ്ങരയാണ്. അവൻ ആ വാർത്ത‍ കണ്ടതും പോലീസ് സ്റ്റേഷനിൽ പോയി അവന്റെ സംശയം അറിയിച്ചു. തലേന്ന് രാത്രി നടന്ന സംഭവം ഓരോന്നായി പറഞ്ഞു കൊടുത്തു. മുഖം മൂടി ധരിച്ച ആ സ്ത്രിവേഷം കെട്ടി ഓട്ടോയിൽ കയറിയത് ഒരു ആണായിരുന്നു.കളവു നടത്തിയ സ്വർണ്ണം കയ്യിൽ കിട്ടിയിട്ടും കള്ളനു തന്നെ കൊണ്ട് കൊടുത്ത വിഡ്ഢി. പോലീസിന്റെ വായിൽ നിന്നും പുളിച്ച കുറെ തെറി.വാദി പ്രതിയകുമെന്ന അവസ്ഥയിൽ അവൻ തന്ന 500 ന്റെ നോട്ടു പോലീസിനു  കൊടുത്ത് സ്ഥലം വിട്ടു.

അല്ലെങ്കിലും വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ല.പിറ്റേ ദിവസം പോലീസ് സുമേഷിനെ വിളിപ്പിച്ചു.കള്ളനെ കിട്ടുന്നത് വരെ താൻ കുടുങ്ങിയെന്നു കരുതിയ പോയത്.പക്ഷെ അതിനായിരുന്നില്ല വിളിപ്പിച്ചത്.അവൻ ഇന്നലെ കൊടുത്ത 500 ന്റെ നോട്ട് ഒന്നാതരം കള്ളനോട്ടയിരുന്നു. കൂട്ടത്തിൽ ഒരു തല തെറിച്ച കൊണ്സ്ടബിൾ പറഞ്ഞു കള്ളനോട്ടടിച്ചാണോ ഡോക്റ്റർ ആവാൻ പഠിക്കുന്നത്.ഇല്ലാത്തവൻ വല്ലതും ആവുന്നത് ചിലർക്ക് പിടിക്കില്ല.കള്ളനെ കിട്ടിയതോടെ ആ കുരുക്കിൽ നിന്നും രക്ഷപെട്ടു. ദൈവത്തിനു സ്തുതി.അവസാന വർഷമായത് കൊണ്ട് ഹൊസ്റ്റലിൽ തന്നെ താമസിച്ചു പഠിച്ചു.റാങ്ക് വാങ്ങി MBBS പാസായി മെഡിക്കൽ കോളേജിൽ തന്നെ പ്രാക്ടിസും തുടങ്ങി.ആദ്യ പേഷ്യന്റ് പഴയ കാലത്തെ ഫ്ലാഷ് ബാക്കിലെ ഒരു കുട്ടിയായിരുന്നു.

പത്താം ക്ലാസ്സിൽ പഠിക്കുന്ന സുന്ദരി കുട്ടിയാണ് സുമേഷിന്റെ കോളേജിനടുത്തുള്ള ശ്രീജ. അഴകുള്ള കണ്ണുകളും ചെറുപുഞ്ചിരി വിതറുന്ന ചുണ്ടുകളും ചുവന്നു തുടുത്ത കവിൾ തടവും വെളുവെളുത്ത ശരീരവും പണക്കാരിയുടെ ഹുങ്കും പഠിപ്പിസ്റ്റ് എന്ന വിളിയും അവളെ ഒരു കൊച്ചു അഹങ്കാരിയാക്കി.പഠിക്കാൻ മിടുക്കന്നായ സുമേഷ് ഒരിക്കൽ അവന്റെ ഇഷ്ട്ടം അറിയിച്ചു. പിറ്റേന്ന് ബസ്സ് സ്റ്റാൻഡിൽ പത്രം വില്ക്കുന്ന അവന്റെ അടുത്തേക് അവൾ ദേഷ്യത്തോടെ വന്നു. ആൾ കൂട്ടതിനു നടുവിലുള്ള അവനോട് വീട്ടിലെ അടുപ്പിൽ ചേരപായുന്ന കരിമ്പാ നിനക്കണോ എന്നെ പ്രേമികേണ്ടതു. അവൾ  അപമാനിച്ചതിനു ശേഷം കൂട്ടുകാരുടെ ഇടയിൽ അവൻ കരിമ്പനായി അറിയപ്പെട്ടു.ഡോക്ട്ടർ ആയതിനു ശേഷവും അവൻ അറിയപെട്ടത്‌ ഡോക്ട്ടർ കരിബൻ സുമേഷ് എന്നായിരുന്നു.

ദിവസവും അവളുടെ പിറകെ കുറേപേർ വട്ടമിട്ട് പറക്കും ഒരു കഴുകൻ കണ്ണുമായി.അവളുടെ ശരീരവും സൗന്ദര്യവും കണ്ടു മോഹിച്ചു വിവാഹ അഭ്യർത്ഥനയുമായി ആൾക്കാർ വരാൻ തുടങ്ങി.ഇപ്പോൾ കല്യാണം കഴിപ്പിക്കുന്നില്ല എന്ന് പറഞ്ഞു വന്നവരെ തിരിച്ചയച്ചു.അവൾ പ്രീഡിഗ്രി കഴിഞ്ഞപ്പോൾ നാട്ടിലെ ഒരു വലിയ പണക്കാരന്റെ ഏക മകൻ കല്യാണം ആലോചിച്ചു വന്നു. ഇവനെക്കാൾ സുന്ദരനെ എനിക്ക് കിട്ടുമെന്ന വിശ്വാസം ആ ആലോചന വേണ്ടെന്നു വെക്കാൻ  അവളെ പ്രേരിപ്പിച്ചു.പല മാറരോഗങ്ങളും പിടിപ്പെട്ട അവളുടെ കല്യാണം നടക്കാതെ പോയി.വീണ്ടും മഴക്കാലവും കൂടെ പകർച്ച വ്യാധിയും. നാട് പനിച്ചു വിറക്കുന്നു കൂടെ കുരങ്ങൻ പനിയെന്ന പുതിയ പനിയും.ആറു കൊല്ലം കൊണ്ട് ശ്രീജയുടെ പ്രതിരോധ ശേഷി കുറവുള്ള  ശരീരം പല രോഗങ്ങളാൽ വല്ലാതെ ക്ഷീണിച്ചു.ICU യിൽ കിടക്കുന്ന അവളെ ദൈവം അധികം ബുദ്ധിമുട്ടിക്കാതെ മേലോട്ടെക് എടുത്തു.

ആദ്യമായി പ്രണയം തോനിയ പെണ്ണിന്റെ ധരുണമായ അന്ത്യം കാണാൻ വേണ്ടിയാണോ ദൈവം അവളെ അവിടേക്ക് എത്തിച്ചത്.ശക്തമായ മഴ പിന്നെയും തുടർന്നു.റോഡും നാടും വെള്ളത്തിനടിയിൽ. മുറ്റത്ത്‌ വീണ തെങ്ങയെടുക്കാൻ പോയ സുമേഷിന്റെ അമ്മ വൈദ്യുധി കമ്പി പൊട്ടി വീണത് അറിയാതെ വെള്ളത്തിൽ നിന്നും ഷോക്കടിച്ചു മരിച്ചു.ദുരന്തങ്ങൾ അവരെ വിടാതെ പിന്തുടര്ന്നു.അമ്മയുടെ മരണ ശേഷം അവർ വയനാട്ടിലേക്ക് പോയി.അച്ചന്റെ അനിയൻ അവിടെയാണ് താമസിക്കുനത്. സ്കോളർഷിപ്പ്‌ കിട്ടി ലണ്ടനിൽ MD ക്ക് പഠിക്കാൻ സുമേഷ് യാത്രയായി.വീണ്ടും അവരുടെ ജീവിതത്തിൽ വസതം വന്നു.

ഒന്നരവർഷം കഴിഞ്ഞപ്പോൾ വയനാടിനെ ഇളക്കി മറിച്ച പേമാരിയും ഭൂകമ്പവും ഉരുൾ പൊട്ടലും. സുമേഷിന്റെ ശേഷിക്കുന്ന സഹോദരിമാരും ഇളയച്ഛനും ഭാര്യയും ഒരുമിച്ച് മരണത്തിനു കീഴടങ്ങി. എക്സാം അടുത്തായത് കൊണ്ട് അവസാനമായി അവരെ ഒരു നോക്ക് പോലും കാണാനാവാതെ സുമേഷ് ലണ്ടനിൽ തനിച്ചിരുന്നു കരഞ്ഞു.മഴ കവർനെടുത്ത ഒരു കുടുംബം, എല്ലാം കാണാനും സഹിക്കാനും  വേണ്ടി സുമേഷിന്റെ ജന്മം മാത്രം ബാക്കി. തകർന്ന മനസ്സുമായി ഒരു വിധത്തിൽ എക്സാം എഴുതി തീർത്തു. ഇത്തവണ റാങ്കിന്റെ തിളക്കമില്ലാത്ത സാധാരണ വിജയം.ശേഷിക്കുന്ന ജീവിതം വയനാട്ടിലെ ആദിവാസികൾക്ക് സൗജന്യ ചികിത്സ നല്കി അങ്ങനെ കഴിഞ്ഞു പോയി.

കുറെ പണവും തടിയോത്ത മക്കളും ഉള്ള ആളോട് ഇത് ദൈവത്തിന്റെ പരീക്ഷണം ആണെന്ന് പറഞ്ഞാൽ അയാൾക്ക് അത് ഉൾകൊള്ളാൻ കഴിയില്ല മറിച്ച് ദാരിദ്രവും കഷട്ടപാടും ഉള്ള സുമേഷിനെ പോലെയുള്ള ഒരാളോട് ഇത് ദൈവത്തിന്റെ പരിക്ഷണം ആണെന്ന് പറഞ്ഞാൽ അത് അയാൾക്ക്‌ ഉൾകൊള്ളാൻ കഴിയും. സന്തോഷം വരുമ്പോൾ പലപ്പോഴും നാം ദൈവത്തെ മറക്കുന്നു. ദുഖം വരുമ്പോൾ ദൈവത്തോട് വേവലാതി പെടുന്നു. ഈ കഥയിലെ കഥാ പാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരായൊ ആയി യാതൊരു ബന്ധവും ഇല്ല. അങ്ങനെ വല്ലവർക്കും തോനിയാൽ അത് നിങ്ങളുടെ വെറും തോനൽ മാത്രമാണ്.

മാലിബ് മാട്ടൂൽ



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ