2016, ഒക്‌ടോബർ 12, ബുധനാഴ്‌ച

കൽക്കിയും മുഹമ്മദ് നബിയും


    ഹിന്ദുമതഗ്രന്ഥങ്ങളില്‍ അവതാരങ്ങളും ആചാര്യന്മാരും എന്ന രണ്ടു വിഭാഗം  മഹല്‍വ്യക്തികളെക്കുറിച്ചാണ് പൊതുവെ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. ‘അവ താരേഹ്യ സാംഖ്യേയഹരേഃ സത്വനിധേര്‍ദ്വിജാ’ എന്ന ഭാഗവത വചനത്തിൽ  അവതാരങ്ങളുടെ എണ്ണം വളരെ കൂടുതൽ ഉള്ളതായി  പറയുന്നുണ്ട്.എല്ലാ അഭിപ്രായപ്രകാരവും വരാനിരിക്കുന്ന അവസാനത്തെ അവതാരം കല്‍ക്കിയാണെന്നും അതിനെ കുറിച്ച് വിഷ്ണുപുരാണത്തിലും കല്‍ക്കി പുരാണത്തിലും വിവരിക്കപ്പെട്ടിട്ടുമുണ്ട്.

'കല്‍ക്കി അവതാരം' എന്ന പുസ്തകത്തിൽ  ബംഗാളി ബ്രാഹ്മണനായ പണ്ഡിറ്റ് വേദപ്രകാശ് പറയുന്നത് അവസാനത്തെ ദൈവാവതാരമായ കല്‍ക്കി 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് അറേബ്യയില്‍ ജന്മമെടുത്ത മുഹമ്മദ് നബി ആണെന്നാണ്. കല്‍ക്കി അവതാരസംബന്ധമായി വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനൊടുവിൽ അദ്ദേഹം കണ്ടെത്തിയ കാര്യങ്ങൾ പ്രമുഖരായ എട്ട് വേദപണ്ഡിതന്മാര്‍ ആ  പുസ്തകത്തെ പഠിക്കുകയും വേദപ്രകാശിന്റെ  നിരീക്ഷണങ്ങള്‍ ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുകയുമുണ്ടായി.

അന്ധകാരത്തിൽ നിന്നും ജനകളെ വെളിച്ചത്തിലേക്കു നയിക്കുന്ന അവതാരം ആരോ അവനാണ് കൽക്കി. തിന്മയും അന്ധവിശ്വാസവും സ്വവർഗ രതിയും മദ്യപാനവും കൊലയും സകലമാന അസഹിഷ്ണുതയും നിറഞ്ഞ ഇരുണ്ടയുഗത്തെയാണ് കലിയുഗമെന്നു പറയുന്നത്. കലിയുകത്തിലാണ് അന്ധകാരത്തെ അകറ്റാനും തിന്മയെ നീക്കാനും അങ്ങനെ സനാതന ധര്‍മത്തെ പുനഃപ്രതിഷ്ഠിക്കാനും കല്‍ക്കി അവതാരം ജന്മമെടുക്കുക എന്ന് പുരാണങ്ങള്‍ പറയുന്നു.

കല്‍ക്കിയെ മുസ്ലിങ്ങൾ അവസത്തെ പ്രവാചകൻ ആയും ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയ അവതാര പരമ്പരയില്‍പ്പെട്ട അവസാനത്തെ ദൈവാവതാരമായി ഹിന്ദുക്കളും കരുതുന്നു. നല്ല അശ്വാഭ്യാസിയും വാള്‍പ്പയറ്റില്‍ നിപുണനുമായിരിക്കും കല്‍ക്കി എന്ന് പുരാണങ്ങള്‍ പറയുന്നു. വേദപ്രകാശിന്റെ നിരൂപണത്തിൽ യുദ്ധത്തില്‍ വാളും കുതിരകളും ഉപയോഗിക്കുന്ന കാലം കഴിഞ്ഞെന്നും അതിനാല്‍ കല്‍ക്കി അവതാരം നേരത്തെ സംഭവിച്ചിരിക്കാനാണ് സാധ്യതയെന്നും പറയുന്നു .

കല്‍ക്കിയുടെ പിതാവ് വിഷ്ണുഭഗത്തിന്റെ അർത്ഥം ദൈവത്തിന്റെ അടിമ മുഹമ്മദ് നബിയുടെ പിതാവ് അബ്ദുല്ലയുടെ അർത്ഥവും ദൈവത്തിന്റെ അടിമ. മാതാവിന്റെ പേര് സുമതി എന്നതിന് സംസ്‌കൃതത്തിൽ സമാധാനം എന്നര്‍ഥം, മുഹമ്മദ് നബിയുടെ ഉമ്മയുടെ നാമം ആമിന.അറബിയില്‍ ആമിന എന്ന പദത്തിനര്ഥവും സമാധാനം. മൂന്ന് ഭാഗവും സമുദ്രത്താല്‍ ചുറ്റപ്പെട്ട സംബാല്‍ ദ്വീപ്  ആണ് കൽക്കിയുടെ ജന്മ ദേശം. മുഹമ്മദിന്റെ ജന്മദേശവും മൂന്ന് ഭാഗവും സമുദ്രത്താല്‍ ചുറ്റപ്പെട്ട ആറേബ്.

കൽക്കി സംസ്‌കൃതമല്ലാത്ത ഇതര ഭാഷയാകും സംസാരിക്കുകയെന്നും ആ നാട്ടിലെ ഏറ്റവും സത്യസന്ധനായ വ്യക്തിയായിരിക്കുമെന്നും പുരാണങ്ങള്‍ കല്‍ക്കിയെ പരിചയപ്പെടുത്തുന്നത്. മുഹമ്മദ് നബിയെ ശത്രുക്കൾ പോലും വിളിച്ചത് അൽ അമീൻ (സത്യസന്ധൻ) എന്നായിരുന്നു.കൽക്കിയുടെ അനുയായികൾ കുടുമ വളത്തില്ല എന്നും താടി വളർത്തുമെന്നും പ്രാർത്ഥനയ്ക്ക് ഉച്ചത്തിൽ വിളിച്ചു അറിയിക്കുമെന്നും പറയുന്നു.മുഹമ്മദ് നബിയുടെ അനുയായികൾ അതുപോലെ ആയിരുന്നു.

കല്‍ക്കിയുടെ ജനനം ഒരു കുലീന കുടുംബത്തിലായിരിക്കുമെന്ന് പുരാണങ്ങള്‍ പറയുന്നു. ജനനത്തിന് മുമ്പ് പിതാവും ശൈശവത്തില്‍ മാതാവും നഷ്ടപ്പെടുന്ന കല്‍ക്കി അനാഥനായി വളരുമെന്ന് ഭാഗവതപുരാണം പറയുന്നു. മുഹമ്മദ് നബി ജനിച്ചത് മക്കയിലെ പ്രമുഖമായ ഖുറൈശി ഗോത്രത്തിലായിരുന്നു.നബിയുടെ ജനനത്തിന് മുമ്പ് പിതാവ് മരണപ്പെട്ടിരുന്നു.അദ്ദേഹത്തിന് ആറു വയസ്സുള്ളപ്പോള്‍ മാതാവും മരണപ്പെട്ടു.കല്‍ക്കിപുരാണം 2:15 ൽ 12 നായിരിക്കും ജനനം എന്ന് പറയുന്നുണ്ട്.റബീഉല്‍ അവ്വല്‍ മാസം 12 ആയിരുന്നു മുഹമ്മദ് നബിയുടെ ജനനം.

കല്‍ക്കിക്ക് ഒരു പര്‍വതഗുഹയില്‍ വെച്ചാണ്  ദൈവികസന്ദേശം കിട്ടുന്നത് അതുപോലെയാണ് ഹിറാ  ഗുഹയില്‍ വെച്ചു  നബിക്ക് ദിവ്യബോധനം കിട്ടിയത്. നബിയുടെ മക്കയിൽ നിന്നും മദീനയിലേക്കുള്ള പാലായനം സംബന്ധിച്ചും കൽക്കിക് സമാനതകൾ ഉണ്ട്. സ്വന്തം നഗരത്തില്‍ ധര്‍മപ്രചാരണം തുടങ്ങുന്ന കല്‍ക്കി സ്വന്തം നാട്ടുകാരില്‍ നിന്നുയരുന്ന എതിര്‍പ്പുകളും  പീഡനങ്ങലും കൊണ്ട് പൊറുതി മുട്ടി  കുന്നുകളാല്‍ ചുറ്റപ്പെട്ട മറ്റൊരു നഗരത്തിലേക്ക് കുടിയേറും. കാലങ്ങൾക്കു ശേഷം ജന്മദേശത്തേക്കു വിജയശ്രീലാളിതനായി തിരിച്ചുവരും. ജന്മനാട്ടിലേക്ക് തിരിച്ചുവന്ന് മക്ക കീഴടക്കിയതും തുടര്‍ന്ന് അറേബ്യ മുഴുവന്‍ അദ്ദേഹത്തിന്റെ കീഴിൽ ആയതും ചരിത്ര സത്യം.

കല്‍ക്കി നാല് അനുചരന്മാരോടൊപ്പം പിശാചിനെ കീഴടക്കും' (കല്‍ക്കി പുരാണം 2:5). അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നീ നാല്  ഖലീഫമാര്‍ നബിയുടെ  അനുചരന്മാരായിരുന്നു.കല്‍ക്കി എട്ട് വിശിഷ്ട ഗുണങ്ങളായ ആത്മനിയന്ത്രണം, ധൈര്യം, സംസാരത്തിലെ മിതത്വം, ദാനം, നന്ദി, കുടുംബമഹിമ, വിവേകം, ദിവ്യബോധനം എന്നിവ മുഹമ്മദ് നബിയില്‍ ഉണ്ടായിരുന്നു എന്നത്  "100 മോസ്റ്റ് ഇൻഫ്ലുവെൻസ്ഡ് പേഴ്‌സൺ ഇൻ ദ ഹിസ്റ്ററി" എന്ന ബുക്കിൽ പറയുന്നുണ്ട്. ഈ തെളിവുകളുടെഅടിസ്ഥാനത്തില്‍ കല്‍ക്കി, അറേബ്യയില്‍ ജനച്ച മുഹമ്മദ് നബി(സ)യാണെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുണ്ട്.

മാലിബ് മാട്ടൂൽ