2014, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

നാട്ടറിവ്

             നാട്ടറിവ്  

മഴയുടെ ശബ്ദവും 
മണ്ണിന്റെ ഗന്ധവും 
മാനത്തു വിരിഞ്ഞ 
മഴവില്ലിനു ഭംഗിയും 

മുറ്റം നിറയെ വെള്ളവും 
മൊട്ടിട്ടു വിരിയുന്ന ചെടികളും 
മേൽക്കൂരകിടയിലൂടെ 
മെല്ലെ താഴെക്കിറങ്ങിയ മഴത്തുള്ളിയും 

മലർന്നു കിടന്നുറങ്ങും നേരം 
മഴത്തുള്ളികൾ തട്ടി വിളിച്ചു 
മിഴികൾ നനഞ്ഞു 
മായിക ലോകത്ത് നിന്നുമുണരാൻ 

                                          മാലിബ് മാട്ടൂൽ 


2014, ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

August 15 നു വെള്ളക്കാർ ഇന്ത്യയെ കൊള്ളക്കാർക്ക് കൈമാറി.

നിരവധി ഭാഷകളും അതിലതികം  സംസ്കാരങ്ങളും വേഷ വിദാനങ്ങളും ഒത്തു ചേരുന്ന ഒരു രാജ്യം, നമ്മുടെ ഇന്ത്യ..1947 ഓഗസ്റ്റ്‌ 15 നു പൂർണ്ണ സ്വാതന്ത്രം കിട്ടി പക്ഷേ ജനങ്ങൾ അറിഞ്ഞില്ല വെള്ളക്കാർ ഇന്ത്യയെ കൊള്ളക്കാർക്ക് കൈമാറിയാണ് അവരുടെ ദേശത്തേക്ക് വിടവാങ്ങിയതെന്ന്.

 കാശ്മീരു മുതൽ കന്യാകുമാരി വരെ വ്യാപിച്ചു കിടക്കുന്ന ഭാരത ഭൂമി. പ്രകൃതി വിഭാവങ്ങളാൽ ദൈവം അനുഗ്രഹിച്ച ഈ നാട്ടിൽ ഇവിടുത്തെ വിഭങ്ങൾ തേടിയാണ് വെള്ളക്കാരനും മറ്റും വന്നത്. പതുകെ അവർ നമ്മുടെ രാജ്യത്തെ കീഴടക്കി. മുത്തും പവിഴനങ്ങളും  അവർ നാട് കടത്തി ഏന്നിട്ടും നമുടെ കലവറ വറ്റിയില്ല.

പക്ഷെ ഇന്ന് അഴിമതിയും അരാഷ്ട്രിയവാദവും പട്ടിണിയും തൊഴിലില്ലായ്മയും കൂടെ  കൂപ്പുക്കുതുന്ന സാമ്പത്തിക മേഖലയും  ഇന്ത്യക്ക് അഭിമാനിക്കാൻ വക നല്കുന്നു. വികസനം എന്നത് 3ഡി ഫോർമാറ്റിൽ രൂപഭംഗി വരുത്തിയ വെറും ചിത്രങ്ങൾ മാത്രമാകുന്നു.വികസനത്തിന്നായി വരചുവെച്ച രൂപരേഖകൾ  ചുവപ്പ് നാടയിൽ കുടുങ്ങി പല തലങ്ങളിലായി പൊടിപിടിച്ചു കിടക്കുന്നു.

ഒന്നിനു ശേഷം എത്ര പൂജ്യമുണ്ടെന്നു എണ്ണാൻ കഴിയാത്തതത്രയ്ക്കും തുകയുടെ അഴിമതി ഒരു ഭാഗത്തും നികുതി ഭാരത്താൽ നിവർന്നു നില്ക്കാൻ കഴിയാത്ത സാധാരണക്കാരനും ഒരു നേരത്തെ ആഹാരത്തിനായി ഗർഭപാത്രം വരെ വിൽക്കുന്ന അമ്മമാരും  അശരണരും പട്ടിണി പാവങ്ങളും ഒന്നു ചേരുന്ന ഭാരതം.ആറ്റം ബോംബിനാൽ തകർന്നു തരിപ്പണമായ ജപ്പാൻ ഇന്ന് പുരോഗതിയുടെ ഉച്ചിയിലും സ്വാതന്ത്രം കിട്ടിയിട്ട് വർഷങ്ങൾ ഒരു പാട് കഴിഞ്ഞ നമ്മുടെ ഇന്ത്യ ചാക്ക് നിറയെ രൂപയുമായി ഒരു ഗ്ലാസ്‌ ചായ കുടിക്കാൻ പോകേണ്ട നാണയ തകർച്ചയുടെ  വാക്കിലും.

കുത്തക മുതലാളിമ്മാരുടെയും കള്ളപണക്കാരന്റ്റെയും അധോലോക നായകന്മാരുടെയും ദല്ലാള്ള്മാരായി പ്രവർത്തിക്കുന്ന ഒരുപറ്റം നേതാക്കന്മാർ ഭരണസിരാ കര്യാലയത്തിലിരുന്നു ഭരിച്ചു മുടിക്കുന്നു. ഭരിക്കുന്ന പാർട്ടികൾ  മാറുന്നു പക്ഷെ ഭരണ ശൈലിമാറുന്നില്ല,ഭരണ രീതി മാറുന്നില്ല.

ജാനധിപത്യം എന്നാൽ ജനങ്ങളുടെ ആധിപത്യമാണോ ജനങ്ങളുടെമേലുള്ള സർക്കാറിന്റ്റെ ആധിപത്യമാണോ?. ഉദാഹരണമായി 100 വോട്ടർ മാരുള്ള ത്രികോണ മത്സരത്തിൽ 30 വീതം വോട്ടുകൾ രണ്ടു പാർട്ടികൾക്കും ഒരു പാർട്ടിക്ക് 40 വോട്ടും കിട്ടി. സ്വാഭാവികമായും 40% വോട്ടു കിട്ടിയ അയാൾ ഭരണത്തിൽ എത്തും. പക്ഷെ 60% (30+30) പേരും അയാളെ വേണ്ടെന്നല്ലേ പറയുന്നത്. സംശയം ഇനിയും ബാക്കി.

ഗാന്ദിജി പറഞ്ഞു ഇന്ത്യയെ അറിയണമെങ്ങിൽ ഗ്രാമങ്ങളിൽ പോകണമെന്ന്. നമ്മുക്ക് ഗ്രാമങ്ങളിൽ ഒന്ന് പോയി നോക്കാം. ദൂരെ ഒരു ടൌണിൽ കള്ളനോട്ടു അടിക്കുന്ന ഒരു സംഘത്തിനു ഒരു അമളി പറ്റി. 100 രൂപ നോട്ടിനു പകരം അവർ 110 ന്റ്റെ നോട്ടുകൾ ആണ് ഉണ്ടാക്കിയത്.അവർ അതുമായി ഗാന്ദിജി പറഞ്ഞ ഒരു ഗ്രാമത്തിലെത്തി. 5 രൂപ വീതം വിലയുള്ള ചായയും ഒരു കടിയും വാങ്ങി 110 ന്റ്റെ നോട്ടു കൊടുത്തു. കടക്കാരൻ ഒന്നും  പറയാതെ അതു വാങ്ങി ബാകി കൊടുത്തു ഒരു 25 ന്റ്റെയും ഒരു 75 ന്റ്റെയും നോട്ടു. അപ്പോൾ അവർ മനസ്സില് പറഞ്ഞു ഗാന്ദിജി പഞ്ഞത് സത്യം തന്നെ.

ഒരു കരണത്തു അടിച്ചപ്പോൾ മറ്റേ കരണവും കാണിച്ചു കൊടുത്ത ഗന്ധിജി ജനിച്ച ഈ മണ്ണിൽ വർഗ്ഗിയ കലാപങ്ങൾ എങ്ങിനെ ഉണ്ടാകുന്നു. മത സ്വാതന്ത്രമുള്ള ഈ മണ്ണിൽ ആരാണ് അവ ഊതികെട്ടുത്താൻ നോക്കുന്നത്. ജാതി പോരുകളും കൂട്ടകൊലകളും കലാപങ്ങളും അതോടൊപ്പം ചില മതവിഭാഗങ്ങളെ താറടിച്ച് കാണിക്കലും  അതുവഴി ഭൂരിപക്ഷ സമുദായത്തിന്റ്റെ വോട്ടിൽ കണ്ണുംനട്ട് വ്യാജ ഏറ്റുമുട്ടലുകളും വർഗ്ഗീയ കലാപങ്ങളും ആസൂത്രണം ചെയ്യുന്നവരും മുസ്ലിമിന്റ്റെ  പേരിൽ അവർ ചെയ്തു കൂട്ടുന്ന കോപ്രായങ്ങളും കാണുമ്പോൾ ലജ്ജികാതെ വേറെ നിവർത്തിയില്ല..

സ്വതന്ത്ര ഇന്ത്യയിലെ പുതിയ കാല നേതാകളിൽ ഒരാൾ ജപ്പാൻ സന്ദർശനത്തിന് പോയി.അവിടുത്തെ ഒരു മന്ത്രി രണ്ടു മലകൾക്കിടയിലെ ഒരു പാലം കാണിച്ചു കൊടുത്ത് കൊണ്ട് പറഞ്ഞു അത് പൂര്തികരിച്ചു കൊടുത്തതിനു ജപ്പാൻ ഗവെർമെന്റ്റ് നല്കിയ സമ്മാനമാണ് എന്റ്റെ ഈ വലിയാ വീട്. 2 വർഷങ്ങൾക്കു ശേഷം ഇന്ത്യൻ മന്ത്രിയുടെ ക്ഷണ പ്രകാരം  ജപ്പാൻ മന്ത്രി ഇന്ത്യയിലെത്തി.  ഇന്ത്യൻ മന്ത്രിയുടെ പട് കൂറ്റൻ ബംഗ്ലാവ് കണ്ടിട്ട് അദ്ദേഹം അക്ഷരാർത്തത്തിൽ ഒന്ന് നെട്ടി.ഇത് എന്തിനുള്ള പ്രതിഫലമായിട്ടാണ് കിട്ടിയത് എന്ന ചോദ്യത്തിന് ഉത്തരമായി രണ്ടു മലകൾ കാണിച്ചു കൊടുത്തു. അവിടെ ഒരു പാലം കാണുന്നുണ്ടോ..ജപ്പാൻ മന്ത്രി അവിടെ ഒന്നും കണ്ടില്ല..നോകേണ്ട ആ പാലത്തിന്റെ മൊത്തം തുകയാണ് ഈ വീട്.

 ഇന്ത്യൻ ഭരണാധികാരി അയാൾക്ക് കുളിക്കാൻ ഒരു സ്വിമ്മിംഗ് പൂളിന് അനുമതി നേടി തുകയും വകയിരുത്തി വാങ്ങി. 5 വർഷങ്ങളുക്കു ശേഷം പുതിയ മന്ത്രി വന്നു. അയാൾ നോക്കുമ്പോൾ മന്ത്രി മന്ദിരത്തിൽ സ്വിമ്മിംഗ് പൂൾ ഉള്ളതായി രേഖകളിൽ കാണുന്നു പക്ഷെ അങ്ങനെ ഒരു പൂൾ മഷിയിട്ട് നോക്കിയിട്ടും ചുറ്റുവട്ടതൊന്നും കണ്ടില്ല. ഇല്ലാത്ത പൂൾ നവീകരിക്കുന്നതിന്നായി അയാളും പണം വകയിരുത്തി വാങ്ങി. 5 വർഷങ്ങളുക്കു ശേഷം വിണ്ടുമൊരു പുതിയ മന്ത്രി വന്നു.ഇല്ലാത്ത പൂളും അതിന്റ്റെ നവീകരണവും അയാളുടെ ശ്രദ്ധയിൽപെട്ടു. അത് തൂർക്കാനുള്ള തുക ആയാലും വാങ്ങി. അപ്പോളാണ് ആദ്യമായി ആ സ്വിമ്മിംഗ് പൂളിന്റ്റെ ഇൻസ്പെക്ഷൻ നടനത്.പരിശോതിച്ചപോൾ പൂൾ തൂർത്തിടുണ്ട്.ഇങ്ങനെ എല്ലാവര്ക്കും കക്കാനും കുറ്റം ചെയ്യാനും പഴുതുകൾ ഉണ്ട് നമ്മുടെ ഭരണ സംവിധാനത്തിൽ .

 ആരുടെയൊക്കെ കാര്യ ലാഭത്തിനു വേണ്ടി ഉണ്ടാക്കുന സ്പോടന പരമ്പരകളും രാഷ്ട്രിയ പക പോക്കലുകളിൽ കൊന്നു തള്ളപ്പെട്ടവരും കടകെണിയിൽ സ്വയം മരികുന്നവരും ദാരിദ്ര ഭയത്തൽ ബ്രൂണഹത്യ ചെയ്യുന്നവരും കൂട്ട മാനഭംഗത്തിനിരയയവരും മരിച്ചു ഓടുങ്ങിയിട്ടും ഇന്ത്യൻ ഖജനാവിൽ സ്വതന്ത്രത്തിനു ശേഷം മാറി മാറി ഭരിച്ച പാർട്ടികളുടെ ഭരണ നൈപുണ്യം കൊണ്ട് എടുകാത്ത 25 പൈസയുടെ നാണയ വരെ ബാക്കിയായില്ല.

ജനസംഖ്യയുടെ കാര്യത്തിൽ മാത്രം നല്ല പുരോഗതിയാണെന്ന് ഉച്ചത്തിൽ വിളിച്ചു പറയാം.കുണ്ടും കുഴികളുമാൽ അലങ്കാരമായ റോഡുകളും വൃത്തിഹീനമായ GOVERNMENT യാത്ര സൌകര്യങ്ങളും കാറ്റാടിച്ചാൽ ചിറക്കറ്റു പോകുന്ന AIR INDIAയുടെ വിമാനങ്ങളും നമ്മുക്ക് സ്വന്തം.

ഉറങ്ങാനായുള്ള സർക്കാർ സ്ഥാപനങ്ങളും പണിയെടുകാതിരിക്കന്നായി ഉണ്ടാക്കിയ തൊഴിലാളി  യൂനിയനുകളും സമരം ചെയ്യാനും പൊതു മുതൽ നശിപിക്കനുമുള്ള രാഷ്ട്രിയ പാര്ട്ടികളും നാടിന്റെ പോരോഗതിക് മാറ്റു കൂട്ടി.പക്ഷെ മിന്നുന്നതെല്ലാം പോന്നെല്ലല്ലോ.!!
ആയിരം കുട്ടവാളിക്കൾ രക്ഷ പെട്ടാലും ഒരു നിരപരാധി വരെ ശിക്ഷിക്കപെടരുത് എന്നതിനായി കറുത്ത തുണികൊണ്ട് കണ്ണ്കെട്ടിയ പ്രതിമ സ്ഥാപിച്ച  കോടതിയില്നിന്നും ആ തുണി മറ്റെന്ണ്ട ഒരു അവസ്ഥയിലെത്തി ഇന്ത്യൻ നീതിപീടം.ജാതിയും മതവും അധികാരവും പണത്തിന്റ്റെ തൂകവും നോക്കി  ഇരട്ടത്താപ്പു നയം കാണിക്കാൻ തുടങ്ങി നമ്മുടെ കോടതികൾ.വിചാരണ തടവുകാരായി എത്രയോ പേർ, ചെയ്യാത്ത കുറ്റത്തിന്റ്റെ  ബലിയാടുകളായി മറ്റു കുറെ പേര്.

ധീര ജവാൻമാരുടെ ശവ പെട്ടിയിൽ പോലും കുംഭകോണം.പ്രകൃതി ദുരന്തങ്ങൾ ഉണ്ടാക്കുമ്പോൾ മുതല കണ്ണുനീരുമായി എലികൊപ്റ്ററുകളിൽ വന്നിറങ്ങി രാഷ്ട്രിയ നേട്ടം ലക്‌ഷ്യം വെച്ച് വാർത്ത വിസ്പോടനങ്ങൾ ഉണ്ടാക്കുന്ന നേതാവും അവരുടെ വാർത്ത ചാനലുകളും നമ്മുടെ ക്ഷാപം.ഇന്ത്യയെ രക്ഷിക്കാൻ ഓഗസ്റ്റ്‌ 15 ന്  പലപേരിൽ പല പാർട്ടികൾ നടത്തുന്ന പരേഡ് കാണുമ്പോൾ ഇന്ത്യ ഇതുവരെ സ്വതന്ത്രം ആയില്ലേ..ഗാന്ധിജി കണ്ട സ്വപനം വെറുതെയായോ ?

ത്രിവർണ്ണ പാതകയിലെന്ന പോലെ മൂണ്  പ്രഥാന മതങ്ങളെയും ഒരുമയോടെ അശോക ചക്രം കൊണ്ടുള്ള രഥത്തിൽ ഒരമ്മ പെറ്റ മക്കളെ പോലെ നയികട്ടെ.  അശാന്തിയിൽ നിന്നും ശാന്തിയിലേക്കും പേടിയിൽ നിന്നും ഭയമില്ലാത്ത ജീവിതത്തിലേക്കും നിഖൂഡതയിൽ നിന്നും പ്രതീക്ഷയുടെ വെളിച്ചത്തിലേക് ഇന്ത്യ നീങ്ങട്ടെയെന്ന ഓരോ പൌരന്റെയും സ്വപ്നമേന്നപോലെ.

ഞാൻ ഒരു ഇന്ത്യക്കരാൻ എന്നതിൽ അഭിമാനം കൊള്ളുന്നു, എല്ലാ ഇന്ത്യക്കാരനും എന്റെ സഹോദരി സഹോദരന്മാരകുന്നു. അവര്ക്ക് വേണ്ടി എന്നാൽ കഴിയും വിതം തൂലിക സഹായത്തൽ ഞാൻ വാദിക്കുന്നു…വിശകലനം ചെയ്യുന്നു നാളെയുടെ അഴിമതി രഹിത ഇന്ത്യയ്ക്ക് വേണ്ടി..






2014, ഓഗസ്റ്റ് 3, ഞായറാഴ്‌ച

അഹങ്കാരം കൊടിയ വിഷമാണ്


അധികാരം,ധനം,പദവി,സൌന്ദര്യം,കുടുംബ മഹിമ എന്നിവ മനുഷ്യനെ അഹങ്കാരി ആക്കിയേക്കാം.അഹങ്കാരം ഇന്നോ ഇന്നലെയോ തുടങ്ങിയ ഒന്നെല്ല. നമ്മുടെ പിതാവായ ആദം നബി ജനിച്ച സമയത്താണ് അറിവിന്റെ നിറ കുടമായ ഇബ്ലീസ് കളിമണ്ണ്‍ കൊണ്ട് സൃഷ്ട്ടിച്ച ഈ മനുഷ്യന് തീ കൊണ്ട് സൃഷ്ട്ടിച്ച ഞാൻ സാഷ്ടാംഗം പ്രണമിക്കുകയോ!! അത് ചെയ്യില്ലായെന്നു പറഞ്ഞ് അഹങ്കരിച്ചത്‌. അഹങ്കാരം ആദ്യമായി ഉദ്ഘാടനം ചെയ്ത ഇബ്ലീസ് അങ്ങനെ ദൈവ കോപത്തിന് ഇരയാകുകയും ചെയ്തു. 

ഒന്ന് രണ്ടു കഥ കളിലൂടെ കുറച്ചു നേരം പോകാം. പണ്ട് പണ്ടേ നാം കേട്ട ഒരു കഥയാവട്ടെ ആദ്യം. വനത്തിലെ പുഴയോരത്ത്‌ വിറകുവെട്ടി ജീവിച്ചിരുന്ന വിറകുവെട്ടുകാരന്റെ‌ മഴു തെറിച്ചു പുഴയില്‍‌ വീണപ്പോൾ ദു:ഖിച്ചിരിക്കുന്ന വിറകുവെട്ടുകാരന്റെ മുമ്പില്‍‌ വനദേവത പ്രത്യക്ഷപ്പെടുകയും പുഴയില്‍‌ നിന്നും‌ ഒരു സ്വര്‍‌ണ്ണക്കോടാലി, പിന്നെ വെള്ളിക്കോടാലിയും മുങ്ങിയെടുത്ത് "ഇതല്ലേ നിങ്ങളുടെ കോടാലിയെന്നു ചോദിച്ചപ്പോൾ അല്ലായെന്ന് സത്യസന്ധമായി പറഞ്ഞ അയാള്‍‌ക്ക്‌ വനദേവത എല്ലാ കോടാലികളും‌ സമ്മാനിച്ചു.കാലം കുറെ കഴിഞ്ഞപ്പോൾ പണക്കാരനായി മാറിയ വിറകു വെട്ടുക്കാരാൻ വിവാഹം‌ കഴിച്ചു.കടലിൽ ഉല്ലാസയാത്രയ്ക്ക് ധനികനായ എന്റെ ഭാര്യ എന്ന അഹങ്കാരത്തിൽ അയാളെ കൊണ്ട്പോയ അവൾ വെള്ളത്തില്‍‌ വീണു മുങ്ങിപ്പോയി. അയാള്‍‌ വനദേവതയെ വിളിച്ചു കരഞ്ഞപ്പോൾ വനദേവത പ്രത്യക്ഷപ്പെട്ട് മിസ്സ്‌ വേൾഡിനെ വെള്ളത്തില്‍‌ പോക്കിയെടുത്തിട്ടു ചോദിച്ചു ഇതല്ലേ നിന്റെ ഭാര്യ.അയാള് പറഞ്ഞു അതെ അതെ അതെ ..

ധനികനായി മാറിയപ്പോള്‍‌ നീ സ്വന്തം‌ ഭാര്യയെപോലും‌ മറന്നുവെന്ന് കരുതി ദേവത ദേശ്യപെട്ടു.പക്ഷെ മരം വെട്ടുകാരൻ കാര്യം പറഞ്ഞപ്പോൾ ദേവതപൊലും പോലും ചിരിച്ചു പോയി. ഇതെന്റെ ഭാര്യയല്ലെന്നിപ്പോള്‍‌ പറഞ്ഞാല്‍‌ ഉടനേ മിസ്‌ ഇന്ത്യയെ കൊണ്ടുവരും. അതും‌ അല്ലെന്നു പറഞ്ഞാലേ എന്റെ സ്വന്തം‌ ഭാര്യയെ കിട്ടൂ. അവസാനം ഈ മൂന്നെണ്ണത്തിനെയും എനിക്കു തരും. അഹങ്കാരിയായ സ്വന്തം ഭാര്യക്ക്  പൊങ്ങച്ചം കാട്ടാനായി  സാരിയും‌ ആഭാരങ്ങളും വങ്ങിച്ച് ഞാന്‍‌ കടക്കാരനായിക്കൊണ്ടിരിക്കുന്നു; ആ എനിക്ക്  മൂന്നെണ്ണത്തിൻറെ അഹങ്കാരം കാണാനുള്ള ശേഷിയില്ലേ.........

അഹങ്കാരത്താൽ അന്ധത ബാധിച്ചവർ നമുക്ക് ചുറ്റും നടക്കുന്നതിനെ നിസാര വത്കരിക്കുകയും തന്റെ സ്റ്റാറ്റസിന് യോജിക്കാത്തവർ എന്ന മട്ടിൽ ജനങ്ങളെ വേർതിരിച്ചു കാണുന്നതും മനുഷ്യ മനസ്സുകൾ കിടയിൽ ഇബ്ലീസ്‌ അഹങ്കാരം ഉണ്ടാകിയതിന്റെ പരിണിത ഫലമാണ്.അഹങ്കാരത്താൽ തനിക്കു മുകളിൽ പരുന്തും പറക്കില്ലായെന്ന ഭാവത്തിൽ അവർ ചുറ്റുമുള്ള ചെറിയ ലോകത്തെ കാണാതെ ജീവിക്കുന്നു.അങ്ങനെ അഹങ്കാരം മനുഷ്യനെ ഭ്രാന്തനാക്കുന്നു.

ബോറടിച്ചോ!!! എങ്കിൽ ഒരു പളുങ്ക് പാത്രത്തിന്റ്റെ ഒരു കഥ ആയാലോ. ഒരു ദിവസം കൊട്ടാരത്തിലെ പളുങ്ക് പാത്രം അബദ്ധത്തിൽ താഴെ വീണു.ഭാഗ്യം ഒന്നും പറ്റിയില്ല.ദിവസങ്ങൾ കടന്നു പോയി കൊട്ടാരം സൂക്ഷിപ്പുകാരന്റെ കയ്യില തട്ടി പളുങ്ക് പാത്രം താഴെ വീണു. ഇത്തവണ ആത്മ വിശ്വാസം രക്ഷയ്ക്ക് എത്തി.ഒന്നും സംഭവിച്ചില്ല!! മൂന്നാം തവണ വീഴുമ്പോൾ പൊട്ടാതെ എങ്ങിനെ താഴെ എത്താമെന്നു പത്രം പരിശീലനത്തിലൂടെ കഴിവ് നേടിയിരുന്നു. അത് കൊണ്ട് ഇത്തവണയും രക്ഷപ്പെട്ടു.കൊട്ടാരത്തിലെ പളുങ്ക് പാത്രം അതിൽ അഹങ്കരിച്ചു. മറ്റു പാത്രങ്ങളോട് പൊങ്ങച്ചം പറന്നു നടന്നു. അങ്ങനെ വല്യ പത്രാസോടെ അവിടെ ഇരികുമ്പോൾ നാലാം തവണ വീണു. പക്ഷെ ഭാഗ്യത്തിനോ അത്മവിശ്വസത്തിനൊ പരിചയ സമ്പന്നതയ്ക്കോ അഹങ്കാരിയായ ആ പളുങ്ക് പാത്രത്തെ രക്ഷേ പെടുത്താൻ കഴിഞ്ഞില്ല. അവസാനം പൊട്ടി ചിതറിയ പാത്രം തൂപ്പുകാരന് അടിച്ചെടുത്ത് കൊട്ടാരത്തിൽ നിന്നും വൃത്തിഹീനമായ മാലിന്യ കൂമ്പാരത്തിലെക്.മരണത്തോടെ എല്ലാ അഹങ്കാരവും അസ്തമിക്കുന്നു. 

അഹന്തക്ക് പ്രേരകമായ സമ്പത്തും സന്താനങ്ങളും സൗന്ദര്യവും സ്ഥാനമാനങ്ങളും അധികാരവും അല്ലാഹുവിന്റെ അനുഗ്രഹമാണ്.നീ അതിനു നന്ദി കേടുകാണിക്കുമ്പോൾ അഹങ്കരിക്കുമ്പോൾ  അനുവാദമില്ലാതെ തന്നെ അവനില്‍നിന്നവ തിരിച്ചെടുക്കുകയും ചെയ്യും.അഹങ്കാരംതീച്ചയായും മനുഷ്യനെ നശിപ്പിക്കുന്നതും അവനെ തീരാ നഷ്‌ടത്തിലാക്കുന്നതും അല്ലാഹു അവനെ നിന്ദ്യനും നിസ്സാരനുമാക്കുന്നതും അല്ലാഹുവിന്റെ ശാപത്തിനും കോപത്തിനും പാത്രീ ഭൂതനായി അവനെ നരകത്തില്‍ വീഴ്‌ത്തുന്നതുമാണ്‌.അഹങ്കാരമുള്ള മനുഷ്യർ സ്വന്തത്തെ മഹത്വവല്‍ക്കരിക്കുകയും മറ്റുള്ളവരെ നിസ്സാരമായി കാണുകയും ചെയ്യുന്നു.

ദൈവനിഷേധത്തിന് കാരണം അക്രമവും അഹങ്കാരവുമായിരുന്നെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. അത്തരം അഹങ്കാരികളും കുഴപ്പക്കാരുമായ നിഷേധികളുടെ പര്യവസാനം എന്തായിരുന്നെന്ന് ചരിത്രത്തില്‍നിന്ന് പഠിക്കാന്‍ അത് ആവശ്യപ്പെടുകയും ചെയ്യുന്നു.ദൈവത്തിനുപോലും തകർക്കാൻ കഴിയില്ലാ എന്ന് അഹങ്കരിച്ചു പുറപെട്ട "ടൈറ്റാനിക്ക്". അത്യാധുനിക ടെക്നോളജിയും ആരെയും അതിശയിപിക്കുന്നത്ര വലിപ്പവുമുള്ള യാത്ര കപ്പൽ .വെയിലിന്റെ ചൂടേറ്റാൽ ഉരുകുന്ന മഞ്ഞു കട്ടയിൽ തട്ടി തകർന്നു മുങ്ങിയപ്പോൾ നാം അഹങ്കാരത്തിന്റെ പരിണിത ഫലം ഒരിക്കൽ കൂടി കണ്ടു.  

അഹങ്കാരത്താൽ തനിക്കു മുകളിൽ പരുന്തും പറക്കില്ലായെന്ന ഭാവത്തിൽ അവർ ചുറ്റുമുള്ള ചെറിയ ലോകത്തെ കാണാതെ ജീവിക്കുന്നു.എല്ലാ ജനസമൂഹങ്ങളും വഴിപിഴക്കാനുള്ള കാരണം അഹങ്കാരത്തില്‍ നിന്നുയിരെടുത്ത ഈ ചിന്തയാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.ഖുർആനിൽ അല്ലാഹു പറയുന്നു നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്‌. തീര്‍ച്ചയായും നിനക്ക്‌ ഭൂമിയെ പിളര്‍ക്കാനൊന്നുമാവില്ല. ഉയരത്തില്‍ നിനക്ക്‌ പര്‍വ്വതങ്ങള്‍ക്കൊപ്പമെത്താനും ആവില്ല, തീര്‍ച്ച (17:37).പൊങ്ങച്ചം കാട്ടി നടക്കുന്നവരോട് അല്ലാഹു ആജ്ഞാപിക്കുന്നു: ''നീ ആളുകളുടെ നേരെ മുഖം കോട്ടരുത്. ഭൂമിയില്‍ അഹങ്കരിച്ച് നടക്കുകയും അരുത്. പൊങ്ങച്ചം പ്രകടിപ്പിക്കുകയും വീമ്പ് വിളമ്പുകയും ചെയ്യുന്ന ആരെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല''(ലുഖ്മാന്‍ 18).

സ്വന്തം തെറ്റുകൾ അംഗീകരിക്കാതിരിക്കുകയും എപ്പോഴും മറ്റുള്ളവരിൽ കുറ്റം കാണുകയും ചെയ്യുന്നതിന്റെ പിന്നിലുള്ളതും അഹങ്കാരമാണ്.അബ്ദുല്ലാഹിബ്നു മസ്ഊദി(റ)ല്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ ചെയ്തു. ഹൃദയത്തില്‍ ഒരണുമണിത്തൂക്കം അഹംഭാവമുള്ളവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. അന്നേരം ഒരാള്‍ ചോദിച്ചു. നിശ്ചയം, ഒരു വ്യക്തി തന്റെ വസ്ത്രവും പാദരക്ഷയും കൌതുകമുള്ളതാകാന്‍ ആഗ്രഹിക്കാറുണ്ടല്ലോ? തിരുദൂതന്‍(സ)പറഞ്ഞു. നിശ്ചയം, അല്ലാഹു അഴകുള്ളവനും അഴകിഷ്ട പ്പെടുന്നവനുമാണ്. അതുകൊണ്ട് അതൊരു അഹങ്കാരമല്ല. സത്യത്തെ ധിക്കരിക്കലും ജനങ്ങളെ അവഗണിക്കലുമാണ് യഥാര്‍ത്ഥത്തില്‍ അഹങ്കാരം. (മുസ്ലിം) -

.മുസ്‌ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ നമുക്ക് കാണാം ''ആരും ആരെയും അക്രമിക്കാതിരിക്കുമാറ്, ആരോടും ഗര്‍വ് കാണിക്കാതിരിക്കുമാറ്, നിങ്ങള്‍ അന്യോന്യം വിനയം കാണിക്കണമെന്ന് അല്ലാഹു എന്നെ അറിയിച്ചിരിക്കുന്നു''.
എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയും, അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്യുന്നതാരോ അവരാണ്‌ നരകാവകാശികള്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കും(7:36). അഹങ്കാരം ഇത്ര കൊടിയ വിഷമാണെങ്കിൽ, എന്തുകൊണ്ട് അതിൽനിന്ന് മുക്തി നേടിക്കൂടാ? ചുരുക്കി പറഞ്ഞാൽ അഹങ്കാരം ആപത്താണ്. 

                                                                                                                                മാലിബ് മാട്ടൂൽ 










2014, ജൂലൈ 28, തിങ്കളാഴ്‌ച

PALESTINE -

പോരാടുന്നു നാം 

ആത്മ ബലത്തിൻ കെട്ടുറപ്പിൽ

ലോക ജനങ്ങളെ കാണുവിൻ 

ഇനിയുമെത്ര നാൾ ഇങ്ങനെ 

സ്വാതന്ത്രത്തിന് ദിനമെവിടെ 

ത്യാഗത്തിൻ ഫലമെവിടെ 

ഇസ്രായിലരെ ഇസ്രായിലരെ

നാളുകൾ കഴിയുമ്പോൾ 

ഈ വിജയം നമ്മുക്ക് സ്വന്തം

                                                              മാലിബ് മാട്ടൂൽ 





2014, ജൂലൈ 15, ചൊവ്വാഴ്ച

ഗാസ്സയും ജൂതരും പിന്നെ മലയാളിയുടെ സോഷ്യൽ മീഡിയ ചർച്ചകളും

ജൂത സഹോദര..... നിന് ചെയ്തികൾ കാണുമ്പോൾ ഞാൻ അറിയാതെ ഹിറ്റ്‌ലരെ ഇഷ്ട്ടപെട്ടുപോകുന്നു. 90% ജൂതരേയ്യും കൊന്നു തള്ളിയ ഹിറ്റ്‌ലർ പറഞ്ഞത് 10% ത്തെ ജീവനോടെ വിടുന്നു അപ്പോൾ വരും തലമുറ മനസ്സിലാക്കും ഞാൻ എന്തിനു ജൂതരെ കൊന്നുവെന്ന്!!!ആദ്യം ഞാൻ ഇങ്ങനെയാണ് എഴുതിയത്. പക്ഷേ ശത്രുവിന്റെ ശത്രുവിനെ ഹീറോ ആയി അവതരിപ്പിക്കാൻ തോനുന്നില്ല. കാരണം അന്ന് നീതി ജൂതരുടെ ഭാഗത്തായിരുന്നു. ഹിറ്റ്‌ലറിന്റെ അറും കൊലയെ ന്യയികരികുനില്ല  പക്ഷെ ഫലസ്തീൻ ജനതയെ ജൂതർ കൊന്നൊടുക്കുമ്പോൾ ന്യായം അവരുടെ ഭാഗത്ത് അല്ലാത്തത് കൊണ്ട് അതിനെ ശക്തമായ ഭാഷയിൽ എതിർക്കുന്നു.

രാഹുൽ ഈശ്വറിന്റെ അഭിപ്രായം മൊത്തം ഇന്ത്യക്കാരുടെ അഭിപ്രായമല്ല. അഭിപ്രായ സ്വതന്ത്രമുള്ള ഒരു നാട്ടിലാണല്ലോ നാം ജീവിക്കുന്നത്. ആസനത്തിൽ ആലുമുളച്ചാൽ അതുകാണിച്ചെങ്ങിലും ഫൈമസായാൽ മതിയെന്ന് കരുതുന്ന ചിലരുണ്ട്. അവർ ഇസ്രായെലിനെ അനുകൂലിച്ച് വല്ലതും എഴുതും നമ്മൾ കുറെ പേർ അതിനെ വിമർഷിക്കും തെറി അഭിഷേകം നടത്തും ഇവരെ വെറുക്കുന്നവർ ഷെയർ ചെയ്യും.നിങ്ങൾ വെറുക്കുന്ന സമയത്തും മറ്റൊരു വിഭാഗത്തിന് അവർ ഹീറോ ആവുകയാണ്. അത്തരം പോസ്റ്റ്‌ കാണുമ്പോൾ പുല്ലുവില കല്പിച്ച് വിട്ടുകളന്നാൽ അതോടെ തീരും, പിന്നെ അതുപോലൊരു പോസ്റ്റുമായി ആരും വരില്ല.

ഫിർഹൌൻ തൻറെ അന്ത്യം കുറിക്കുമെന്ന് കരുതി പ്രാണഭയത്താൽ അനേകായിരം ആണ്‍ കുട്ടികളെ കൊന്നൊടുക്കി.എന്നിട്ടും അവനെ വധിക്കാൻ പോകുന്ന കുട്ടി അവന്റെ ഭാര്യയുടെ സംരക്ഷണത്തിൽ വളർന്നു.തന്നെ വധിക്കാൻ ജന്മം കൊണ്ട മൂസ നബിയെ പിന്തുടർന്നു വന്ന ഫിർഹൗൻ കടലിൽ മുങ്ങി മരിച്ചു.ഇന്നും ആ ശവ ശരീരം ഒരു ദ്രിഷ്ട്ടാന്തമായി നിലകൊള്ളുന്നു.ഫിർഹൌൻ ഒരുപാട് ഇസ്രായേല്‍ വംശരെ കൊന്നു തള്ളിയിട്ടുണ്ട് അത് കൊണ്ട് ഫലസ്തീനിനെ ജൂതർ ആക്രമിച്ചപ്പോൾ ഫിർഹൌനെ നമുക്ക് അംഗികരിക്കാൻ കഴിയിലല്ലോ.  

ഫിർഹൌനെ പോലെ ഭരണവും ശക്തിയും സാമ്രാജ്യത്ത ശക്തികളുടെ പിന്തുണയും ഉണ്ടെങ്കിൽ എന്തും ചെയ്യാം ഞാൻ തന്നെ വലിയവൻ എന്ന് അഹങ്കരിച്ചു ബുള്‍ഡോസര്‍ ഷാരോണ്‍.ചെയ്ത ക്രൂരതകൾ കാരണം ജീവ ശവമായി  കിടന്നിട്ടും ഒരു വൈദ്യ ശാസ്ത്രത്തിനും ഒന്നും ചെയ്യാൻ പറ്റിയില്ല. . ഒരുപാട് നിരപരാധികളെ കൊന്നു തള്ളിയതിനു ഈ കിടപ്പില്‍ കിടന്നു ഒരു പാട് വേദന ഇയാള്‍ അനുഭവിച്ചു. ലോകത്ത് മസ്സിൽ പവർ കാണിക്കുന്നവര്കുള്ള താകീതാണ് ഇത്.അക്രമികാരികളായ ഭരണാധികാരികൾക്ക് ഒരു പാഠം.

വേദ ഗ്രന്ഥങ്ങൾ നന്നായി പഠിക്കുന്നവരാണ് ജൂതന്മാർ. ഈസ നബി വരുമെന്നും മുസ്ലിംങ്ങൾ നമ്മെ വധികുമെന്നും വിശ്വസികുന്നവർ.പ്രാണ ഭയത്താൽ "ഗർക്കധ്" എന്ന ചെടി വെച്ച് പിടിപ്പിച്ചവർ.വേറെ ഏതൊരു വസ്തുവിന്റെ പിന്നിൽ ഒളിച്ചാലും ജൂതരെ ആ വസ്തുകൾ കാടികൊടുക്കും.പൊതുവെ ഭീരുക്കളാണ് ജൂതന്മാർ .മതില് കെട്ടി അതിനകത്ത് നിന്നും ആക്രമിക്കുന്ന ഒരു വിഭാഗം.ഷാരോണിന്റെ ധാരുണ അന്ത്യം കണ്ടിട്ടും അഹങ്കാരത്താൽ അന്ധത ബാധിച്ചവർ. 

പാടത്ത് പശു പുല്ലു കടിച്ചാൽ ഇടപെടുന്ന ലോക പോലിസ് ചമയുന്ന അമേരിക്ക ഗാസ്സായുടെ കാര്യത്തിൽ പുല്ലു വില. അതിനു കാരണം ലോകജനതയുടെ ഒരു ശതമാനംപോലും വരാത്ത ജൂതര്‍ രാഷ്ട്രീയ-സാമൂഹിക-ശാസ്ത്ര മേഖലകളില്‍  കരുത്തറിയിച്ച മതവിഭാഗമാണ്.മസ്ജദുല്‍ അഖ്സാ തുരന്ന് സോളമന്റെ ദേവാലയമായ 'ഹൈക്കല്‍ സുലൈമാന്‍' നിര്‍മിക്കാന്‍ ശ്രമിക്കുന്ന ജൂതര്‍ പള്ളിയുടെ സമീപത്ത് ഇപ്പോള്‍തന്നെ 63 ജൂത ആരാധനാലയങ്ങള്‍ പണിതു കഴിഞ്ഞു. ഇസ്റാഈല്‍ പ്രശ്നം കേവലം രാഷ്ട്രീയമല്ല, മറിച്ച് വിശ്വാസപരം കൂടിയാണ്.

യുദ്ധ കൊതിയന്മാരായ ജൂതന്മാർ പൊതുവെ കുതന്ത്രം കൊണ്ട് വിജയികുന്നവരാണ്. ചിലർ മനുഷ്യ ബോംബുകളാകുന്ന കാലത്തു വിത്യസ്തമായ ഒരു പദ്ധതിയാണ് ജൂതന്മാർ ആവിഷ്കരിച്ചത്‌. മറ്റു രാജ്യത്തുള്ള ഉദ്യോഗസ്ഥരെ ജൂത സ്ത്രീകൾ വശീകരിച്ചു ലൈംഗികമായി ബന്ധപെടുകയും അത് അവർ അറിയാതെ ഷൂട്ട്‌ ചെയ്യ്തു ബ്ലാക്ക്‌ മെയിൽ ചെയ്തു  അതിലൂടെ അവരെ നിശബ്ധരാക്കുന്നു. പല നേതാക്കളും അവർക്ക് മുന്നിൽ അടിയറ വെച്ചത് പെണ്ണിനോടുള്ള അമിത ഭ്രമമാണ്. പക്ഷെ തന്ത്രങ്ങളുടെ മേൽ കുതന്ത്രം എല്ല കാലത്തും വിജയിക്കില്ല എന്ന് കാലം അവർക്ക് കാണിച്ചു കൊടുക്കും 

നബി കുടുംബത്തോടുള്ള പ്രേമപ്രകടനവുമായി മുസ്‌ലിംകള്‍ക്കിടയില്‍ ചുറ്റിക്കറങ്ങിയ യഹൂദിയായ അബ്‌ദുല്ലാഹിബ്‌നു സബഅ്‌ ആണ്‌ ശിആയിസത്തിന്റെ സൂത്രധാരന്‍. മുഹമ്മദ്‌ നബി(സ)ക്കു ശേഷം മുസ്‌ലിംകളുടെ നേതൃത്വം അലി(റ)ക്ക്‌ കൊടുക്കാന്‍ നബി(സ) വസിയ്യത്ത്‌ ചെയ്‌തിട്ടുണ്ടെന്ന്‌ വാദിക്കുകയും തുടര്‍ന്ന്‌ അലി(റ)യെ അല്ലാഹുവിന്റെ സ്ഥാനത്തേക്ക്‌ ഉയര്‍ത്തുകയും ചെയ്‌തതിന്റെ പിന്നിലെ സര്‍വ കുതന്ത്രങ്ങളും ഇബ്‌നു സബഇന്റെ തലയില്‍ നിന്നാണ്‌ ഉദിച്ചത്‌.യഹൂദികള്‍ അന്നും ഇന്നും എന്നും മുസ്‌ലിംകളെ തമ്മിലടിപ്പിക്കാനാണ്‌ ശ്രമിച്ചിട്ടുള്ളതെന്ന്‌ ചരിത്രം വ്യക്തമാക്കുന്നുണ്ട്‌. 

യൂറോപ്യന്‍മാരുടെ ഏകാധിപത്യ ഭരണത്തില്‍ കൂട്ടക്കുരുതികള്‍ക്കിരയായ ജൂത സമുദായം കത്തോലിക്കാ സഭയുടെ പ്രതാപ കാലത്തും നിരന്തരം അക്രമിക്കപെട്ടതിനുള്ള  പ്രധാന കാരണം യേശുവിന്റെ കൊലയാളികൾ എന്ന വിശ്വാസമായിരുന്നു. 1933 ലെ കൂട്ടക്കൊലയോടെ യൂരോപ്പിയർ ജൂതരെ ശല്യം ഒഴിവാക്കാൻ ഫലസ്തീനിലേക്ക് കുടിയിരുത്തുകയായിരുന്നു . ഇസ്രായേൽ എന്ന രാജ്യം നിലനിൽക്കേണ്ടത് ഇനി യൂരോപ്പിയരുടെ ആവശ്യമാണ്‌. എത്ര ഫലസ്തീനിയെ കൊന്നാലും ശരി, ജൂതർ ജറുസലേമിൽ തുടരേണ്ടത് യൂറോപ്പിന്റെ ആവശ്യമാണ്‌.

ക്രിസ്തിയ ആക്രമണത്തിൽ നിന്നും അഭയം തേടിയ ജൂതർക്ക് അഭയം നല്കിയത് ഇസ്ലാമിക്‌ രാഷ്ട്രങ്ങൾ ആയിരുന്നു. 1881 ൽ ഫലസ്തിനിലെക്കു ജൂതന്മാർ കൂട്ടത്തോടെ വരികയും അവിടെ ഭൂമി വാങ്ങി സ്ഥിരതാമസക്കാർ ആവുകയായിരുന്നു.പാല് കൊടുത്ത കൈക്ക് തന്നെ കൊത്തി ജൂതന്മാർ.
ഏക്കർ കണക്കിന് ഭൂമി വാങ്ങുകയും അതിനു ചുറ്റുമതിൽ ഉണ്ടാകുകയും ചയ്തു.കാലിമെക്കൽ കൊണ്ട് ഉപജീവനം നടത്തിയ  ഫലസ്തിനികൾ മതിൽ കെട്ടുകൾ ബുദ്ധിമുട്ടുണ്ടാക്കിയപ്പോൾ മിച്ച ഭൂമിയും വിറ്റ് അവർ പലായനം ചയ്തു കൊണ്ടേ ഇരുന്നു. 

കരാറുകൾ പലതും അവർ കാറ്റിൽ പറത്തി.രണ്ടു രാജ്യമെന്ന വിഭജനത്തിൽ ഫലസ്തീനികൾക്ക് സ്വന്തമായി ഒരു രാജ്യം ഉണ്ടായില്ല.രാജ്യം ഇല്ലത ജനതയ്ക്ക് ജനത ഇല്ലാത്ത രാജ്യം കൊടുക്കുക എന്ന ജൂത സയനിസ്റ്റു കുബുദ്ധിയിൽ 1948 ൽ ഇസ്രായിൽ രാജ്യം രൂപം കൊണ്ടു.ഇസ്രയേല്‍ എന്ന രാജ്യം പഴയ നിയമത്തില്‍ വാഗ്ദാനം 'ചെയ്യപ്പെട്ടിരുന്നു എന്ന കഥയുണ്ടാക്കി അറബ്‌ സമൂഹങ്ങളെ അവരുടെ വസതികളില്‍ നിന്ന്‌ പുറംതള്ളി അന്യായമായ ഒരു രാഷ്ട്രം  ഒരു കൊടും ചതിയിലൂടെയും ഗൂഡാലോചനയിലൂടെയും രൂപപ്പെടുത്തി.

അപ്പുറത്ത്‌ രക്തബന്ധുക്കളും കൂട്ടുകാരാണെങ്കില്‍ പോലും അധര്‍മ്മത്തിനെതിരെ പൊരുതാനാണു ശ്രീ ക്രിഷ്ണന്‍ അര്‍ജുനനെ ഉപദേശിചത്..മനുഷ്യരായ നാം സത്യതോടൊപ്പം നില്ക്കണം. ഇസ്രായേല്‍ കൊടും ക്രൂരതയ്ക്ക് എതിരെ ശബ്ദമുയർത്തിയവരെ നമ്മുടെ മാധ്യമ സുഹ്ർത്തുകളും ചാനലുകളും തീവ്രവാധിയാക്കി.തീവ്രമായി ചിന്തിക്കുന്നവനും അങ്ങനെ പ്രവത്തിക്കുന്നവരും ഏതു മതക്കരായയും തീവ്രവാദികൾ തന്നെ.അമേരിക്ക നിര്‍ണ്ണയിച്ചുകൊടുത്ത ഭീകരവാദത്തിന്റെ പരിധിയില്‍ സ്വന്തം ജീവനും മാനവും രക്ഷിക്കാന്‍ കല്ലെറിയുന്ന ഫലസ്തീന്‍ സ്വാതന്തൃപോരാളികളും.

നാം കാണാതെ പോവരുത് അറബ് രാഷ്ട്രങ്ങളുടെ നിശബ്ദധ ..ആയിരങ്ങൾ ഇസ്രായേലിന്റെ ആക്രമണത്താൽ ചോരയൊലിപ്പിച്ചു കിടക്കുമ്പോഴും അതിർത്ത അടച്ചു വെച്ച് കൊണ്ട് ഇസ്രായേലിന്റെ മുന്നിലേക്ക്‌ നിരായുധരായ സ്വന്തം സഹോദരങ്ങളെ തള്ളിവിട്ടു കൊണ്ടിരിക്കുന്നു ഈജിപ്ത്.പലസ്തീൻ ജനതയ്ക്ക് ജീവ വായു നൽകിയ മുർസീയെ തുറങ്കിലടച്ചു.ഒരു കാര്യം സത്യം ഈ പാവങ്ങളെ സഹായിക്കൽ ആരും ഉണ്ടാവുകയില്ല.ഇവിടെ പലസ്തീൻ മണ്ണിൽ മരിച്ചു വീഴുന്ന ഓരോ കുഞ്ഞും ഭാഗ്യവാൻ എന്ന് മാത്രം പറയാം.. കാരണം.. ഇന്നല്ലെങ്കിൽ നാളെ അവർ ജൂത തോക്കിൽ പിടഞ്ഞു മരിക്കേണ്ട വര ആണ്..

ഒരു കരണത്ത് അടിച്ചാൽ മറു കരണം മാത്രമല്ല ഒരു നന്മ കൂടി ചെയ്യണമെന്നു പഠിപ്പിച്ച മതമാണ്‌ ഇസ്ലാം.നാം ഗാസയിൽ നിന്ന് പഠികേണ്ടത് എന്താണ്. കണ്ണ്‍ മുന്പിൽ ഉറ്റവരും ഉടയവരും പിടന്നു വീണു മരികുന്നത് കണ്ടിട്ടും ക്ഷമയോടെ പടച്ച്ചവനിൽ നിന്നും നീതി കിട്ടുമെന്ന് വിശ്വസികുന്നവർ. ക്ഷമ ഈമന്റെ പകുതിയാണ്.അത്യാധുനിക്ക യുദ്ധ സാമഗ്രികൾ കൊണ്ട് ആക്രമിക്കുമ്പോൾ  കയ്യിൽ ഒരു കഷണം കല്ലുമായി പ്രതിരോധിക്കുന്ന കുട്ടികൾ അവരുടെ ഇച്ചാ ശക്തിയാണ് നമുക്ക് കാട്ടി തരുന്നത്.

ദൈവ പുത്രനെ കൊന്നവരെ തങ്ങളുടെ 109 പ്രദേശങ്ങളിൽ നിന്ന് പുറത്താക്കുകയും അനേക ലക്ഷം പേരെ കൊന്നൊടുക്കുകയും ചെയ്തവർ ഇന്ന് ഇസ്രായേലിനു വേണ്ടി ജയ് വിളിക്കുന്നത് ഒരു ശല്യം ഒഴിവായ ആഹ്ലാദത്തിൽ മാത്രമാണ്. അല്ലെങ്കിൽ 1900 വർഷം നിന്ദ്യരും നിക്രിഷ്ടരുമായ ജൂതർ എങ്ങനെയാണ് ഒരു സുപ്രഭാതത്തിൽ ഇവരുടെ ജനതയായത്

ജൂതനും ക്രിസ്ത്യനും ഹിന്ദുവും മുസ്സല്മാനും മതമുള്ളവനും ഇല്ലാത്തവനും മനുഷ്യനാണ്. വെട്ടിയാൽ മുറിവേല്ക്കുകയും വേദനിക്കുകയും ചെയ്യുന്ന സാധാരണ മനുഷ്യർ. അക്രമിക്കപെടുന്ന സമൂഹത്തിനു വേണ്ടി നാം ഒന്ന് വേദനിച്ചാലോ നമ്മുടെ പ്രതിഷേധം അറിയിച്ചാലോ അതിൽ ഒരു തെറ്റുമില്ല.ശത്രുവിന്റെ നാശത്തിനല്ല മറിച്ചു അവർ ഹിദായത് കിട്ടി ശത്രു പക്ഷത്തുള്ളവരും നേർമാർഗ്ഗത്തിലെക് വരാൻ വേണ്ടിയും അവരിൽ നിന്നും നീതി കിട്ടാനും സമാധാനത്തിനും വേണ്ടി പ്രാർത്തിക്കുക. 
                                                                                                                          മാലിബ് മാട്ടൂൽ







2014, ജൂലൈ 11, വെള്ളിയാഴ്‌ച

കത്തുന്നത് ഗ്യാസ് അല്ല മറിച്ച് "ഗസ്സാ"

പിറന്ന മണ്ണിൽ 
പിടന്നു വീഴും 
പിഞ്ചു പൈതങ്ങൾ 

കണ്ണ് മുൻപിൽ 
കത്തിയെരിയുന്നു 
കുടുംബമൊന്നാകെ 

ചോര ചാലിൽ 
ചലനമറ്റു കിടക്കും 
ചെറു ബാല്യങ്ങൾ 

തകർന്ന സ്വപ്നങ്ങളും 
താലോലിക്കാൻ ഇനി വെറും 
തേങ്ങലുമാത്രം ബാകി 

ജീവനെടുത്താലും 
ജയിലിൽ അടച്ചാലും 
ജയിക്കാനായി പുതു ജീവൻ തളിർത്തു വരും 

                                                    മാലിബ് മാട്ടൂൽ 



2014, ജൂൺ 6, വെള്ളിയാഴ്‌ച

പ്രകൃതിയുടെ സംരക്ഷകനാവണം ഓരോ മനുഷ്യരും

നല്ലൊരു ചിത്രം വരയ്‌ക്കാന്‍ ഒരുപാട്‌ അധ്വാനമുണ്ട്‌.വരയും വര്‍ണവും കൃത്യമായി യോജിപ്പിച്ച്‌, വ്യത്യസ്‌ത നിറങ്ങളെ മനോഹരമായൊരു ചിത്രമാക്കിയെടുക്കുന്നത്.അത് പോലെയാണ് വർണ്ണ സുന്ദരമായ പ്രകൃതിയെ സംരക്ഷിക്കുന്നത്.നട്ടു നനച്ചു ഒരു വിത്തിനെ മരമായി മാറ്റിയെടുക്കാൻ ഒരു പാട് അദ്ധ്വാനമുണ്ട്,പക്ഷെ ഒരു നിമിഷം കൊണ്ട് നമുക്ക് അതിനെ വെട്ടി മാറ്റാം.പ്രകൃതിയുടെ സംരക്ഷകനാവണം ഓരോ മനുഷ്യരും. 

ജൂലൈ 5 നു ലോക പരിസ്ഥിതി ദിനമായി നാം കൊണ്ടാടി. ഇപ്പോൾ എല്ലാറ്റിനും ഓരോ ദിനങ്ങൾ ഉള്ളത് കൊണ്ട് ചില പ്രയോജനങ്ങൾ  ഉണ്ട്. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി എങ്കിലും കുറച്ചു തൈകൾ നാട്ടിൽ വെച്ചു പിടിപ്പിച്ചു.നിങ്ങൾ ഒരു തൈ നാട്ടു വളർത്തുകയും  അതിലെ കാഴ്കനികൾ ഏതെങ്കിലും ഒരു ജീവിയോ മനുഷ്യനോ ഭക്ഷിച്ചാൽ അത് ദാനമായി രേഖപ്പെടുത്തുമെന്നാണ് ഇസ്ലാം പ റയുന്നത്.അത് കൊണ്ട് ഒരു തൈ നടാൻ ജൂലൈ 5 വരെ കാത്തിരികേണ്ട.

ഖുര്‍ആന്‍ വളരെ വ്യക്തമായി പറയുന്നു മനുഷ്യന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചത് കൊണ്ടാണ് ഭൂമിയില്‍ നാശമുണ്ടാകുന്നത്‌.നമ്മുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്തു കൊണ്ട് കാലാവസ്ഥയില്‍ ഉണ്ടായി കൊണ്ടിരിക്കുന്ന വ്യത്യാസങ്ങള്‍ നമ്മുടെ പ്രവർത്തന  ഫലമായി ഉണ്ടായതാണ്. അത്കൊണ്ട് ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ  നാം തന്നെയോ അല്ലെങ്ങിൽ വരും തല മുറയോ അനുഭവികേണ്ടി വരും..

കാലാവസ്തയും, പ്രകൃതിയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് അറിയാത്തതായി ആരും ഇല്ല.എന്നിട്ടും പ്രകൃതിയെ മനുഷ്യന്റെ ആഗ്രഹാത്തിനനുസരിച്ചു മാറ്റം  വരുത്തിയതാണ് ഇന്നു നാം നേരിടുന്ന പ്രശ്നങ്ങൾ.പ്രക്രതിയുമായി ഇണങ്ങി ജീവിക്കേണ്ട മനുഷ്യന്‍ ഇന്ന്അതിനെ നശിപിക്കുകയാണ്.യുദ്ധത്തിൽ പോലും ശത്രുവിന്റെ മരങ്ങൾ നശിപ്പിക്കാൻ പാടില്ല എന്ന് പഠിപ്പിക്കുന്ന മതമാണ്‌ ഇസ്ലാം.

 പ്രകൃതിയുടെ സമ്പത്താണ് വനങ്ങള്‍. അത്  വെട്ടി നശിപ്പിക്കരുതെന്ന് പറയുന്നത് മനുഷ്യനും, ജന്തുജാലങ്ങളും പുറത്തു വിടുന്ന കാര്‍ബണ്ടായോക്സൈഡ്  ശ്വസിക്കുന്നത് ആ വനങ്ങളിലെ വൃക്ഷങ്ങളാണ്.അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ്‌ കൂടിയപ്പോള്‍ ആഗോള താപനില ക്രമേണ ഉയര്‍ന്നു.ഓരോ വ്യക്തിയും കഴിയുന്നത്ര മരങ്ങള്‍ വെച്ച് പിടിപ്പിക്കാന്‍ ശ്രമിക്കുക.ഇവിടെയാണ് സൃഷ്ടാവിന്റെ സൃഷ്ടികളെ പരിപാലിക്കുന്നത് വിശ്വാസിയുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്.അല്ലാഹുവില്‍ നിന്ന് ലഭിച്ച അമാനത്തായാണ് പ്രകൃതിയെ ഇസ്‌ലാം കണക്കാക്കുന്നത്.

ഇരിക്കുന്ന മരക്കൊമ്പ് മുറിക്കുന്നതു വിഡ്ഢിയായ മനുഷ്യനാണ്.പ്രക്രതി വിഭവങ്ങളെ നശിപ്പിക്കുമ്പോൾ നാം ഓർക്കുക  ‍വരാനിരിക്കുന്ന തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ അനീതി ആയിരിക്കും അതെന്ന്.ലോകാവസാനത്തിന്റെ തൊട്ടുമുമ്പുള്ള നിമിഷമാണ് നിങ്ങള്‍ ജീവിച്ചിരിക്കുന്നതെങ്കിലും കൈയിലുള്ള തൈ നടുക” എന്നു പ്രവാചകന്‍ ഉപദേശിച്ചിടുണ്ടെങ്കിൽ പ്രക്തിയെ സംരക്ഷിക്കുക എന്നത് എത്ര നല്ല പ്രവർത്തിയാണ്.നീ നദിയിൽ നിന്നോ സമുദ്രത്തിൽ നിന്ന് തന്നെയോ വെള്ളം ഉപയോഗിക്കുന്നുണ്ട്  എങ്കിൽ നിനക്ക് ആവശ്യമുള്ളത് മാത്രം എടുകുക.

ഈ പ്രപഞ്ചവും, അതില്‍ ഉള്പെട്ടിരിക്കുന്ന സകല സൃഷ്ടികളും സൃഷ്ടാവിന്റെ വ്യക്തമായ ഉധേശ്യതിലാണ് സംവിധാനിക്ക പെട്ടീട്ടുള്ളത്.ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക്‌ ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത്‌ നിന്ന്‌ അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട്‌ നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക്‌ അതു മുഖേന ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച്‌ നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌; തീര്‍ച്ച. (ഖുർആൻ 2:164 )

പരിസ്ഥിതിക്ക് മതങ്ങള്‍ മഹത്തായ സ്ഥാനം നല്‍കിയിട്ടുണ്ട്. പരിസ്ഥിതിയെ തകര്‍ക്കുന്നത് കുറ്റവും പാപവുമായി എല്ലാ മതങ്ങളും പരിഗണിക്കുന്നു.ഭൂമിയെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കും സഹായകമാണ്‌ ഇസ്‌ലാമിന്റെ സന്ദേശം.നാം ജീവിക്കുന്ന ഭൂമിയെ അഗാധമായി സ്‌നേഹിക്കാന്‍ ഇസ്‌ലാം പഠിപ്പിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ഈ ഭൂമിയെ സ്‌നേഹിക്കുകയെന്നാല്‍ നമ്മെത്തന്നെയും നമ്മുടെ സ്രഷ്‌ടാവിനെയും സ്‌നേഹിക്കുക എന്നാണ്‌.പ്രകൃതി വിഭവങ്ങളെ ആവശ്യാനുസരണം ഉപയോഗപ്പെടുത്താന്‍ മനുഷ്യന് അവസരമൊരുക്കുന്നതോടൊപ്പം തന്നെ പ്രകൃതിക്കു മീതെ കൈ കടത്തുന്നതും ചൂഷണാത്മകമായി സമീപിക്കുന്നതും നബി (സ്വ) ശക്തമായ ഭാഷയില്‍ നിരുത്സാഹപ്പെടുത്തി. 







2014, ജൂൺ 1, ഞായറാഴ്‌ച

ലൈക്കിനും കമെന്റ്റ്റിനും വേണ്ടി സോഷ്യൽ മീഡിയയിൽ

ഓരോ വ്യക്ത്തിയും തന്റെ മുഖം ഏതെങ്കിലും മീഡിയകളിൽ വരണമെന്ന മോഹിക്കുന്നവരാണ്. ഒരാൾ തന്റെ പേരും ഫോട്ടോയും പത്രത്തിൽ വരാൻ പല വഴികളും നോക്കി. അവസാനം മരണത്തിലൂടെയെങ്കിലും അത് സംഭാവിക്കട്ടെ എന്ന് കരുതി ട്രെയിനിനു മുൻപിൽ ചാടി മരിച്ചു. പക്ഷെ വിധിയുടെ വിക്രിതികൾ കാരണം അന്നത്തെ മീഡിയകൾ കൊടുത്തത് "അഞ്ജാതന്റെ ശവം" റെയിൽ പാളത്തിൽ. പണി നയ്സായിട്ട് പാളി. 

സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാനായി തൂങ്ങി മരണം അഭിനയിച്ചവാൻ അവസാനം ഈ ലോകത്ത് നിന്ന് തന്നെ അപ്‌ലോഡ്‌ ആയ കഥ നാം വായിച്ചതാണ്. അതുപോലെ ചോര തിളപ്പിന്റെ ആവേശത്തിൽ സാഹസികമായി ട്രെയിനിന്റെ മുന്പിൽ നിന്നും രക്ഷപെടുന്ന വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച ഒരു വ്യക്തി ട്രെയിൻ തട്ടി മരണപെട്ട വാർത്തയും നാം കേൾക്കുകയുണ്ടായി.  

സോഷ്യൽ മീഡിയയുടെ വരവോടെ ഓരോ വ്യക്തിക്കും താരമായി മാറാനുള്ള അവസരം കിട്ടുകയുണ്ടായി. പല പോസുകളിലെ തന്റെ ഫോട്ടോകൾ വഴി ഒരു താരമാകാൻ നോകുകയാണ്. പ്രായ വിത്യാസമൊ ആണ്‍ പെണ്‍ വിത്യസമൊ ഇല്ലാതെ എല്ലാവരും ഫോട്ടോ ഇടുന്ന തിരക്കിലാണ്.കുറെ കാണാൻ കൊള്ളാത്ത എന്നെ പോലുള്ളവർ ഫോട്ടോ എഡിറ്റിംഗ് വഴി താരമാകാൻ ശ്രമിക്കുന്നു . ഫോട്ടോ എടുക്കാനായി ജീവിക്കുന്ന ചിലരുടെ ഒറിജിനൽ രൂപം പടച്ചോനെ പറയാതിരികുന്നതാ നല്ലത്. പക്ഷെ ഫോട്ടോ കണ്ടാൽ ലോക സുന്ദരിയോ സുന്ദരാനോ അവരാണെന്നു തോനി പോകും. എല്ലാം ഫോട്ടോ ഷോപ്പ് മായാജാലം.... 
സ്വന്തം  രൂപം വളരെ മനോഹരമായ രീതിയിൽ ചിത്രീകരിച്ചു പോസ്റ്റ്‌ ചെയ്യാൻ രാവിലെ മുതൽ ക്യാമറയുമായി യുവാക്കൾ ഇറങ്ങുകയായി. എങ്ങിനെ എവിടെ നിന്ന് ഫോട്ടോ എടുക്കണമെന്ന് ഉപദേശം കൊടുക്കാൻ കുറെ ഫ്രീക് ഫ്രണ്ട്സും ഉണ്ടാവും കൂടെ. കോലം കണ്ടാൽ  തോന്നും ഏതെങ്കിലും അന്യഗ്രഹ ജീവികൾ ആയിരിക്കുമെന്ന്. പലതരം കളർ ഡ്രെസ്സും പല കൊലത്തിലുള്ള മുടിയും പിന്നെ ഭ്രാന്തനെ പോലെ തോനിക്കുന്ന താടിയും മീശയും. ആകെ മൊത്തത്തിൽ ഒരു "കിടു" ലുക്ക് (അവരക്ക് സ്വയം തോനുന്നു എന്ന് മാത്രം).   

ക്യാമറയിൽ ഒപ്പിയെടുത്ത അനേകായിരം ഫോട്ടോകളിൽ നിന്നും കൊള്ളാം എന്ന് സ്വയം തോനുന്ന ഫോട്ടോകൾ പോസ്റ്റ്‌ ചെയ്യുക വഴി കിട്ടുന്ന ലൈക്കും ശയറും പിന്നെ പലതരം കമെന്റ്സും കാണുമ്പോൾ ഒരു ബിരിയാണി കയിച്ച സുഖം. പ്രിയപ്പെട്ട  കൂട്ടുകാർക്ക് തന്റെ ഫോട്ടോ ലൈക്ക് ചെയ്യാൻ മെസ്സേജും കോളുകളും ചെയ്യുന്ന മനോഹരമായ അവസ്ഥയും ഒട്ടും കുറവല്ല. "ഡാ നിന്റെ ഫോട്ടോ കൊള്ളാം ..കിടു" ഇങ്ങനെ ഒരു കമെന്റ് കണ്ടാൽ സന്തോഷം കൊണ്ട് തുള്ളി ചാടുന്ന ഒരു  തരം മാനസികാവസ്ഥ. 

ഇന്റെർനെറ്റ് ഭാഷയിൽ രൂപം കൊണ്ട ഒരു വാക്കാണ്‌ "സെല്ഫി". സ്വന്തം ഫോട്ടോകൾ സ്വയം ചിത്രീകരിക്കുന്ന ഒരു രീതി. ഒരു ക്യാമറ അല്ലെങ്കിൽ മൊബൈൽ ഫോണ്‍ ഉപയോകിച്ചു സ്വന്തം പടം പകർത്തുന്നതിനെയാണ് സെല്ഫി കൊണ്ട് ഉദ്ദെഷിക്കുന്നത്.ഇങ്ങനെയുള്ള പടങ്ങൾ കൂടുതാലായി എടുക്കുന്നവരിൽ മനശാസ്ത്ര വൈകല്യം ഉള്ളതായി പഠനങ്ങൾ കണ്ടെത്തിയിടുണ്ട്. സെല്ഫി അമിതമായി ഉപയോഗിക്കുന്നവരിൽ കണ്ണാടിയിൽ ദീർഘ  നേരം നോക്കുന്ന ഒരു ശീലം കണ്ണാൻ സാധിക്കും.

സെല്ഫി യിലൂടെ എടുത്ത പടങ്ങൾക്ക്പരമാവധി ലൈക്കുകൾ  കിട്ടിയാൽ സ്വന്തം മുഖം സുന്ദരമാണ്യെന്ന ആത്മ സംതൃപ്തി കിട്ടും. നേരെ മറിച്ച് വല്ല മോശം കമെന്റ്സും കിട്ടിയാൽ വല്ലാത്ത ഒരു വിഷമവും മാനസിക പിരിമുറുക്കവും ഉണ്ടാക്കും. പിന്നെ ഇല്ലാത്ത പണം ചിലവാക്കി കുറെ ക്രീമും അല്ലെങ്ങിൽ ബ്യൂട്ടി പാർലറുകളിൽ  മുഖം മിനുക്കാൻ വേണ്ടതെല്ലാം ചെയ്യും.

ഒരു പൊതു വേദിയിൽ ചെല്ലുമ്പോൾ മറ്റുള്ളവർ എന്നെ തന്നെ നോക്കുന്നുണ്ടോ എന്റെ കുറ്റങ്ങൾ കണ്ടെത്തി എന്നെ കളിയാക്കുന്നുണ്ടോ  ഇങ്ങനെയുള്ള മാനസിക പിരിമുറുക്കം കാരണം മറ്റുള്ളവരുടെ മുൻപിൽ നേർക്കുനേർ നില്ക്കാൻ കഴിയാതെ വരുമ്പോൾ അവർ സോഷ്യൽ മീഡിയകളെ വല്ലാതെ ഉപയോഗിക്കുന്നു. നിങ്ങൾ കിടയിൽ ഞാനും ഉണ്ടെന്നു കാണിക്കാൻ കണ്ടതിനും കേട്ടതിനും ലൈക്കും പിന്നെ കുറെ ഷെയർ ചെയ്യലും. ഒരു കൂട്ടുക്കാരൻ പിതാവിന്റെ മരണം മറ്റുള്ളവരെ അറിയിക്കാൻ പോസ്റ്റ്‌ ചെയ്യുമ്പോൾ ലൈക്ക് അടിക്കുന്നത് എന്തിനാണെന്ന് ഇതുവരെ മനസ്സിലായിട്ടില്ല.

മരണ വാർത്തകൾക്ക് ലൈക്ക് അടിക്കുന്നത് നല്ല ഒരു ശീലമാണോ? സ്വയം ചോദിച്ചു നോക്കിയാൽ  ചിലപ്പോൾ നിങ്ങള്ക്ക് ഉത്തരം കിട്ടിയെകാം.ഒന്നും വായികാതെ കണ്ട സ്ഥലത്തെല്ലാം ലൈക്ക് അടിക്കുന്ന നിരവധി പേരുണ്ട് നമുക്കിടയിൽ. അവരുടെ ചില ലീല വിലാസങ്ങൾ എന്ന് ചിരിച്ചു തള്ളാം. അപ്പൂപ്പൻമാർ മുതല കൊച്ചു പിള്ളേർ വരെ പലതും പോസ്റ്റ്‌ ചെയ്യുന്നു ഷെയർ ചെയ്യുന്നു. അതിനു മുന്പ് അതിന്റെ സത്യാവസ്ഥ അന്വേഷികാതെയാണ് പലരും പലതും ചെയ്യുന്നത്.പിന്നീടുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് ചിന്തികാതെ എടുത്ത് ചാട്ടം നല്ലതല്ല. 

സോഷ്യൽ മീഡിയയുടെ വരവോടെ വ്യക്തികൾ തമ്മിലുള്ള മുഖാമുഖ സംഭാഷങ്ങൾ കുറഞ്ഞു. ഓരോ നിമിഷങ്ങളിലും ഞാൻ എന്ത് ചെയ്യുന്നു വെന്ന് മറ്റുള്ളവരെ അറിയിക്കാൻ സ്റ്റാറ്റസ് മാറ്റി കൊണ്ടിരുക്കുനതും തുന്നതും തൂറിയതും വരെ പോസ്റ്റ്‌ ചെയ്യുന്ന ഒരു അവസ്ഥ. ഒരു കൂട്ടുകാരനെ നേരിൽ കണ്ടാൽ സംസരികാതെ ഫേസ്ബുക്ക്‌ മെസ്സേജ് വഴി നിന്നെയെന്ത ഇന്ന് ടൌണിൽ കണ്ടത് എന്ന് ചോദിക്കുന്ന ഒരു വിചിത്ര സുഹ്രത്ത് ബന്ധം.  

                                                                                                                            മാലിബ് മാട്ടൂൽ 

Face book's mission is to give people the power to share and make the world more open and connected. People use Face book to stay connected with friends and family, to discover what's going on in the world, and to share and express what matters to them.

2014, ഏപ്രിൽ 7, തിങ്കളാഴ്‌ച

പ്രതീക്ഷ

                     പ്രതീക്ഷ 
                 ---------------------
ഓർമ്മകളുടെ തോണിതുഴയവേ,
കരക്കടുകാനവാതെ
ദിശയറിയാതെ പതറി 

മകരമാസ മഴയിൽ 
ഒലിച്ചു വന്ന മരകൊമ്പിൽ തട്ടി 
തോണിയോന്നുലന്നു  

ദുരെ എന്‍ മിഴിയില്‍ കണ്ടു
കരയാണെന്ന് അത് കരയാണെന്ന് 
തോന്നല്‍ വെറും തോന്നല്‍

ഓളങ്ങളുടെ താരാട്ടുകേട്ടു ഞാൻ 
ഒരു തീരത്തുമടുക്കനാവാതെ 
പുഴയുടെ നടുവില്‍ എന്നെയാരോ തളച്ചിട്ടു

കാര്‍മേഘള്‍‍ക്കൊപ്പം  വന്ന മിന്നല്‍പിണരുകള്‍
കൂരിരുട്ടിൽ ഇത്തിരി വെളിച്ചമേകി 
പോറലേല്‍ക്കാത്ത ഒരു നിശബ്ദത..

തണുത്ത വെളുപ്പാന്‍ കാലത്തെ 
സൂര്യ കിരണമേ  
നിന്നിലാണ്  എന്റെ പ്രതീക്ഷ ....

                                             മാലിബ് മാട്ടൂൽ 

2014, ഏപ്രിൽ 3, വ്യാഴാഴ്‌ച

വോട്ട് ചെയ്യും മുൻപ് ഒരു നിമിഷം

എന്തിനു വേണ്ടിയാണ് വെയിലത്ത് ക്യു നിന്ന് നമ്മുടെ വിലപെട്ട സമയം പാഴാക്കി വോട്ട് രേഘപെടുത്തി  ഒരു എം പി യെ തിരഞ്ഞെടുക്കുന്നത്. നാട്ടില്‍ റോഡുകൾ , പാലങ്ങൾ , സ്കൂളിന്റെ  മതിലുകൾ, ബസ് വെയിറ്റിംഗ് ഷെഡ് എന്നിവ ഉണ്ടാക്കാനോ അതോ ഭക്ഷണം കിട്ടാത്ത ആദിവാസികൾക്ക് കക്കൂസ് പണിത് കൊടുക്കണോ.യഥാർത്തത്തിൽ എന്താണ് ഒരു എം പി യുടെ ഏറ്റവും പ്രധാന ഉത്തരവാദിത്ത്വം?.

എല്ലാ ജോലിക്കും യോഗ്യതയും പരിചയ സംബന്നതയും നോക്കിയാണ് നിയമനങ്ങൾ നടക്കുന്നത്. പക്ഷെ നമ്മുടെ നാട് ഭരിക്കേണ്ട നേതാകൾക്ക് എന്ത് അടിസ്ഥാന യോഗ്യതയാണ് ഉള്ളത്. നാലഞ്ചു വർഷം ജയിലിൽ കിടന്നതോ അതോ പ്രായപൂർത്തി ആവാത്ത പെണ്ണിനെ പീഡിപ്പിച്ചതൊ രണ്ടുമൂന്നു ക്രിമിനൽ കേസ്സ് ഉള്ളതോ അതുമല്ലെങ്ങിൽ അഴിമതിയിൽ ഡോക്ക്ട്ടരെറ്റ് കിട്ടിയതോ. 

പാര്‍ലമെന്‍റില്‍ വാ തുറക്കാത്ത എത്രയെത്ര 'ദേശീയ' നേതാക്കളെയാണ് നാം തെരെഞ്ഞെടുത്ത് വിട്ടത്.ഉറക്കമുനരുമ്പോൾ മുന്പിൽ ചായ ഇല്ലെങ്ങിൽ അത് വരും വരെ വീണ്ടും  ഉറങ്ങുന്ന നേതാകൾ.ഭാഷ മനസ്സിലായില്ലെങ്ങിൽ ഉറങ്ങുന്നതല്ലേ നല്ലത് എന്ന തിരിച്ചറിവായിരിക്കും കേരള നേതകളെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കുന്നത്.സാക്ഷര കേരളമേ നിനക്കു നന്ദി...നിനക്കു നന്ദി.

നമ്മുടെ തെരെഞ്ഞെടുപ്പ് പ്രചരണവും അവകാശ വാദങ്ങൾ ഇങ്ങനെയല്ലേ ഞങ്ങളുടെ എം പി അവിടെ ആ വികസനം ഉണ്ടാക്കി, ഇവിടെ ഈ വികസനം ഉണ്ടാക്കി പിന്നെ എന്തൊക്കെ അവകാശ വാദങ്ങളാണ്. ഇത് കേൾക്കുമ്പോൾ പഴയ ഒരു സിനിമ ഡയലോഗ് ഓര്മ്മ വന്നത് മലപ്പുറം കത്തി അബുംവില്ലും അവസാനം പവനായി ശവമായി.ബഡ്ജറ്റ് തയ്യാറാക്കുമ്പോഴും,ഫണ്ടുകളും പദ്ധതികളും വിതരണം ചെയ്യുമ്പോഴും നന്നായി ഉറങ്ങി ബഡ്ജറ്റ് അവതരിപ്പിച്ചു കഴിഞ്ഞ് അയ്യോ പോയേ അവഗണിച്ചേ എന്ന്‍പറയും. 

ഇന്ത്യയിലെ പത്ത് ശതമാനം ലോക്‌സഭ മണ്ഡലങ്ങളിലെങ്കിലും ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ വിധി നിര്‍ണയിക്കുമെന്നാണ് സര്‍വ്വെ ഫലങ്ങള്‍. ഇടതനായും വലതുപക്ഷമായും സംഘിയായും സുഡാപിയായും ആം ആദ്മിയായും വെൽഫയർ ആയും  സോഷ്യല്‍ മീഡിയയിൽ  ജീവിക്കുന്ന മലയാളിക്ക് എന്ത് മാറ്റമാണ് ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ കഴിയുക.മുക്കിനു മുക്കിനു പാര്‍ട്ടികള്‍ ഉള്ള നമ്മുടെ നാട്ടില്‍ ഈ തിരഞ്ഞെടുപ്പുകളില്‍ എന്താണ് ചര്‍ച്ച ചെയ്യപ്പെടുന്നത്?!!!

എല്ലാ ഇംഗ്ലീഷ്അക്ഷരമാലകളിലും കൊണ്ഗ്രെസ്സ് പാർട്ടിക്ക് ഗ്രൂപ്പ് ഉള്ളതിനാൽ ഇപ്പോൾ അറബി ഭാഷയെ കൂടി അശ്രയികേണ്ട ഒരു ഗതികെടിലെക്ക്  എത്തി നില്ക്കുന്നു.മറ്റു പാർട്ടികളിൽ കാലു വാരലും കളംമാറ്റി കളിയും വെട്ടി നിരത്തലും മറ്റും.നേതാകളാവാൻ പെറ്റമ്മയെ പോലും മാറ്റി പറയുന്ന രാഷ്ട്രിയ ഹിജടകൾ.പരസ്പരം ചളിവാരി എറിയുന്നതല്ലാതെ,പാവപ്പെട്ടവന്റെ  ഏതു വിഷയമാണ് ഇവർ ചര്‍ച്ച ചെയ്യുന്നത്.ലക്ഷക്കണക്കിന്‌ കോടികളുടെ ധൂര്‍ത്തും ,അധികാര ദുര്‍വിനിയോഗങ്ങളും നടത്തുന്ന ഇവരൊക്കെ എന്തിന്റെ പേരില്‍ ആണ്  വീണ്ടും വോട്ട്‌ ചോദിക്കുന്നത്. 

ഗുജറാത്തിലെ ഇല്ലാത്ത വികസനം കേജിരിവാൾ പുറം ലോകത്തിനു നൽകിയപ്പോയാണ് ഇല്ലതിനെ പൂഴ്ത്തി വെക്കാനും ഇല്ലാത്തതിനെ ഭംഗിയായി അവതരിപിക്കുകയും ചെയ്യുന്ന Hi Tech മായാജാലമാണ് നമ്മുടെ വാർത്ത മാധ്യമങ്ങൾ എന്ന് നാം തിരിച്ചറിയുന്നത്.മോഡിയെക്കാളും പ്രഗത്ഭനായ മുഖ്യമന്ത്രിയായിരുന്നു ഒരു ഘട്ടത്തിൽ ചന്ദ്രബാബു നായിഡു. നായിഡുവിനെ പ്രധാനമന്ത്രിയാക്കൂ, ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യം അന്ന് ചിലരൊക്കെ മുഴക്കിയിരുന്നു. ഇന്ന് ആ ചന്ദ്രബാബു നായിഡു എവിടെയാണുള്ളത്?

ഇന്ത്യന്‍ ജനത ഒരു ബദല്‍ രാഷ്ട്രീയ ശക്തിയെ  തേടുകയാണ്.ഇന്ത്യയിലെ 60 കോടിയോള്ളം ജനങ്ങള്‍ രണ്ടു നേരം ഭക്ഷണം കഴിക്കാന്‍ ഇല്ലാത്തവരാണ്. .പട്ടിണി പാവങ്ങളുടെ കണക്കില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തു വിജയകരമായി മുന്നേറുന്നു.പിന്നെ സമാധാന പരമായി ജീവിക്കാന്‍ സാധിക്കാത്ത ഒരു ചുറ്റുപാടിലേക്ക് രാജ്യം കൂപ്പുകുത്തുന്നു.എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കുത്തകകളുടെ അടിമകളാണ്.അതുകൊണ്ട് അവരുടെ ഉന്നമനത്തിനാണ് മാറി മാറി വരുന്ന ഗവർമെന്റ്  പ്രാധാന്യം നല്കുന്നത്.


മൗനം വിദ്വാനും വിഡ്ഡിക്കും ഒരുപോലെ ഗുണകരമാവറു
ണ്ട്.ഈ അടവ് നന്നായി അറിയാവുന്ന  പ്രധാനമന്ത്രിയാണ് മന്‍മോഹന്‍ സിങ്. പട്ടിണിപാവങ്ങൾക്കു  വേണ്ടി അടച്ചുവച്ച വായാണ് അത്. കുറെ വിദ്യാഭ്യാസം ഉണ്ടായിട്ടെന്തുകാര്യം.നമ്മുടെ ഗതി അതോഗതി.രാജ്യത്തിന്റെ നടത്തിപ്പിന് അതാത് കാലത്ത് ആവശ്യമായി വരുന്ന നിയമങ്ങള്‍ നിര്‍മ്മിക്കുക,നിലവില്‍ ഉള്ള നിയമങ്ങള്‍ക്ക് പരിഷ്കരണം ആവശ്യമെങ്കില്‍ അത് ചെയ്യുക.ഒരു നിയമം നിര്‍മ്മിക്കുമ്പോള്‍ അതിന്റെ പരിണിതികള്‍ സൂക്ഷമായി വിശകലനം ചെയ്ത് പാര്‍ലമെന്‍റില്‍ ചര്‍ച്ചചെയ്യുക.ഭരണ നിര്‍വ്വഹണം തെറ്റായ ദിശയിലേക്ക് പോകുന്നുവെങ്കില്‍ ഇടപെടുക, ഇതൊക്കെയാണ് വേണ്ടത്. 


സമയം കിട്ടുമെങ്കിൽ നമ്മുടെ നേതകൾ മഹാത്മാ ഗാന്ധിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ വായികട്ടെ. നമ്മുടെ രാഷ്ട്രപിതാവ്  മഹാത്മാ ഗാന്ധി പോലും ആഗ്രഹിച്ച ഭരണമായിരുന്നു ഖലീഫ ഉമറിന്‍റെ ഭരണം. തന്‍റെ പ്രജകളുടെ ക്ഷേമമന്വഷിക്കാന്‍ രാത്രികാലങ്ങളില്‍ നാട് നീളെ നടക്കുമായിരുന്നു ഉമർ. ജീവിതച്ചെലവ്‌ അമിതമായി കുതിച്ചുയര്‍ന്നപ്പോള്‍ ഖലീഫ ഉമര്‍(റ) ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ട്‌ ഉത്തരവിറക്കി. ജീവനക്കാര്‍ക്കെല്ലാം അതൊരാശ്വാസമായി, എന്നാല്‍ ഖലീഫയുടെ ശമ്പളം മാത്രം അദ്ദേഹം വര്‍ധിപ്പിച്ചില്ല. 


നന്മയെയും തിന്മയെയും കൃത്യമായി അടയാളപ്പെടുത്തി വേര്‍തിരിക്കുന്നതായിരുന്നു ഖലീഫ ഉമറുല്‍ ഫാറൂഖിന്റെ ഭരണം.സര്‍വകാലത്തെയും ഭരണാധികാരികള്‍ക്ക് മികച്ച മാതൃകയായിരുന്നു അദ്ദേഹം.ഒരു നേതാവ് എങ്ങനെ ആയിരിക്കണമെന്ന് അദ്ദേഹം പറയുന്നത് അവർ കഴിവും യോഗ്യതയുമുള്ളവരായിരിക്കണം ,ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടതിന്റെ ലക്ഷ്യങ്ങളും ഉത്തരവാദിത്തങ്ങളും തിരിച്ചറിയണം.രാഷ്ട്രത്തെ സംരക്ഷിക്കുക, അവിടെയുള്ള ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തുക,സംസ്‌കാരം സംരക്ഷിക്കുക തുടങ്ങിയ സുപ്രധാന കാര്യങ്ങളാണ് രാഷ്ട്രത്തില്‍ ഭരണാധികാരിക്ക്  നിര്‍വഹിക്കാനുള്ളത്.


ധാരാളിത്തം ആഗ്രഹിക്കാത്ത ആര്‍ത്തിയില്ലാത്ത അയല്‍പക്കത്തിനൊപ്പിച്ച്‌ ജീവിക്കാത്ത ഒരു നേതാവ് അതായിരുന്നു ഉമർ(റ).ഇങ്ങനെ ഒരു നേതാവിനെ ഇനിയെന്നാണ് നമ്മുക്ക് കിട്ടുക.
നിഷേധ വോട്ടുകൾ കൊണ്ട് തിരിച്ചറിയട്ടെ ഇവിടുത്തെ കൊടിശ്വരൻമാരായ നേതകൾ. ഒരു തലമുറ വളർന്നു വരുന്നുണ്ട് മാറ്റത്തിന്റെ കൊടുംകാറ്റുമായി.പട്ടിയുടെ വാൽ എത്ര കൊല്ലം കുഴലിൽ ഇട്ടിടും കാര്യമില്ല..എന്നാലും വെറുതെ 
കാത്തിരിക്കാം... 
മാറ്റത്തിനായി...




2014, ഏപ്രിൽ 1, ചൊവ്വാഴ്ച

മനുഷ്യന്‍ വെറും അല്‍പജ്ഞാനി മാത്രം

ശാസ്ത്രത്തിനു ഇന്നും പ്രവചിക്കാൻ പറ്റാത്ത കുറെ പ്രതിഭാസങ്ങങ്ങൾ ഉണ്ട് ഈ ഭൂമിയിൽ.ഉത്തരം കിട്ടാതെ വരുമ്പോൾ നാം നമുക്ക് തോനുന്ന അഭിപ്രായങ്ങൾ പറയും.കണ്ണുകൾക്ക് കാഴ്ചയുണ്ട് പക്ഷെ നമ്മുക്ക് എല്ലാം കാണാൻ കഴിയുന്നില്ല.ശാസ്ത്രം വളർന്നു പന്തലിച്ചിട്ടും മലേഷ്യയിൽ നിന്നും പറന്ന ബൊയിങ്ങ് വിമാനം ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി നമുക്ക് മുന്പിലുണ്ട്.പലതരം പ്രവചനങ്ങൾ വന്നു പക്ഷെ ഒരു തുമ്പും കിട്ടാതെ ശാസ്ത്രത്തെ കൊമാളിയാകി എവിടെയോ കിടക്കുന്നു ആ വിമാനം.

"NOTHING IS IMPOSSIBLE" എന്ന അഹങ്കാരിക്കുന്നവനാണ് മനുഷ്യൻ. അത് കൊണ്ടാണല്ലോ ദൈവത്തെ പോലും വെല്ലുവിളിച്ചു കൊണ്ട് പുറപ്പെട്ട അത്യാതുനിക ആർഭാഢ കപ്പലായ TITANIC മഞ്ഞു കട്ടയിൽ ഇടിച്ചു പിളർന്നത്. വിമാനങ്ങളും കപ്പലുകളും അങ്ങനെ പലതും ഇതിനുമുന്പും കാണാതായിടുണ്ട്. ഒന്നിനും ഒരു വ്യക്തമായ ഉത്തരം നല്കാൻ ശാസ്ത്ര ലോകത്തിനു ഇനിയും പറ്റിയില്ല.

ഇന്നും  ഉത്തരം കിട്ടാത്ത ഒരു വലിയ രഹസ്യമാണ് ശാസ്ത്ര ലോകത്തിന്റെ കണ്ണുതള്ളിയ ചെകുത്താന്റെ ത്രികോണം അഥവാ ബര്‍മുഡ ട്രയാംഗിള്‍. നാം പലപ്പോയായി  കേട്ട വളരെ നികൂഢമായ ഒരു വാക്യം.മഹാ നാവികനായ കൊളംബസിനെ പോലും ഭയപ്പെടുത്തിയ ആ സ്ഥലം.തെക്ക് ക്യുബ,പ്യുര്‍ടോ റിക്കോ പിന്നെ ഹെയ്ത്തിയും  ഉള്‍ക്കൊള്ളുന്ന സമുദ്രഭാഗമാണ് ബെര്‍മുഡ ട്രയാംഗിള്‍.ചെകുത്താന്റെ ആവാസ സ്ഥലമാണ് ഇതെന്നും വിശേഷിപികുന്നവർ ഉണ്ട്.സാഹസിക യാത്രക്കാരനായ കൊളംബസ് ആ പ്രദേശത്തുകൂടി പോകുമ്പോള്‍ ഒരു തീഗോളം കടലില്‍ വീഴുന്നത് കണ്ടുവെന്നും വടക്കുനോക്കി യന്ത്രത്തിന്‍റെ സൂചികള്‍ ദിക്കറിയാതെ വട്ടം കറങ്ങിയിരുന്നു വെന്നും പറയപ്പെടുന്നു.ഈ പ്രതിഭാസം ആദ്യമായി രേഖപെടുത്തിയത് കൊളംബസ് ആണെന്ന് പറയാം.

ത്രികോണ ആകൃതിയില്‍ ഉള്ളത് എന്ന് കരുതപ്പെടുന്നതിനാലും ബര്‍മുഡയ്ക്ക് സമീപ പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാലും ആകാം ഈ പേര് കിട്ടിയത്. ബെര്‍മുഡ ട്രയാങ്ങിളിലെ അമ്പരിപ്പിക്കുന്ന മറ്റൊരു കാര്യം , ഇവിടെ ഇടയ്ക്കിടെ കണ്ടെത്തുന്ന ആളില്ല കപ്പലുകളാണ്.ഇതിനൊരു  ഉദാഹരണം ആണ് 1935 - ല്‍ ഇങ്ങനെ കണ്ടത്തിയ " ലാ ദഹാമ " എന്ന പ്രേത കപ്പല്‍.അന്യഗ്രഹ ജീവികള്‍ അഥവാ ഏലിയന്‍സ്ന്‍റെ സാന്നിദ്യം ആണ് ഇവിടെ അപകടങ്ങള്‍ ഉണ്ടാക്കുന്നത്‌ എന്ന് ഒരുകൂട്ടര്‍ അവകാശപ്പെടുന്നു.ഖുർആൻ 72:26 പറയുന്നു അള്ളാഹു അദൃശ്യം അറിയുന്നവനാണ്‌. എന്നാല്‍ അള്ളാഹു തന്‍റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല.നമ്മുടെ യുക്തിക്കുമപ്പുറത്ത് പലതുമുണ്ട്.

1912  സാൻട്ര എന്ന അമേരികയുടെ കപ്പൽ  371 ആള്കാരുമായി അപ്രത്യക്ഷമായി. ഇതോടെയാണ് പുറംലോകം ഇതിനെ കുറിച്ച് അറിയാൻ തുടങ്ങിയത്.അറ്റലാന്റിക്കിലെ ചിലന്തിയാണ് ബെര്‍മുഡ. കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും വേണ്ടി വല വിരിച്ചിരിക്കുന്ന നിഗൂഢ ശക്തി. അവിടെ കാണാതായ കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും കയ്യും കണക്കുമില്ല. പായ് കപ്പലുകള്‍ മുതല്‍ അത്യാധുനിക യുദ്ധ കപ്പലും ആണവ ശക്തി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന മുങ്ങിക്കപ്പല്‍ വരെ ഇവിടെ അപ്രത്യക്ഷമായിട്ടുണ്ട്.

1940കളില്‍ ബ്രിട്ടന്റെ രണ്ടു യാത്രാവിമാനങ്ങള്‍ ഇവിടെ വീണത് ഇന്ധനച്ചോര്‍ച്ചയും സാങ്കേതികപ്പിഴവുകളും കൊണ്ടായിരുന്നുവെന്ന് ബി.ബി.സി. നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ബര്‍മുഡത്രികോണം  കാന്തിക ശക്തി കൂടുതല്‍ സ്ഥലമായാതിനാൽ വസ്തുക്കളെ അതിന്‍റെ ഉള്ളിലേക്ക് ആകര്‍ഷിക്കുന്നതും ഇടയ്ക്കിടെ വീശുന്ന ചുഴലിക്കാറ്റും കൊണ്ടോ ആണ് കപ്പലുകളും വിമാനങ്ങളും അപകടത്തില്‍ പെടുന്നത്  എന്ന നിഗമനവും ഉണ്ട്. കൂടാതെ കടലിനു അടിയിലുള്ള ശക്തമായ ഒഴുക്ക് കപ്പലുകളെയും വിമാനങ്ങളെയും ദൂരേക്ക്‌ കൊണ്ട് പോകുന്നു ...നരബോജികളായ മത്സ്യങ്ങളും സ്രാവുകളും കൂടുതല്‍ ഉള്ള പ്രദേശം ആയതിനാല്‍ ഇവിടെ വീഴുന്ന ആള്‍ക്കാരുടെ അവശിഷ്ടങ്ങള്‍ കിട്ടുന്നില്ല.ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ ശാസ്ത്രത്തെയും ...മിത്തുകളില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ അങ്ങനെയും തുടരാം.

ഭൗതിക നിയമങ്ങളെ ലംഘിക്കുന്ന പ്രതിഭാസങ്ങൾ, അഭൌമ ജീവികളുടെ സാന്നിദ്ധ്യം മുതലായ കാര്യങ്ങൾ ഈ പ്രദേശത്ത് ചിലർ ആരോപിക്കുന്നു. അനവധി കപ്പലുകളും, വിമാനങ്ങളും ഈ പ്രദേശത്ത് കാണാതായിട്ടുണ്ട്.എന്തായാലും ഇതിനെല്ലാം പിന്നില്‍ ഒരു പാട് നിഗൂഢതയുണ്ടെന്നതില്‍ തര്‍ക്കമില്ല. ബര്‍മുഡയില്‍ ഉയിര്‍ കൊണ്ട ചലച്ചിത്രങ്ങള്‍ക്കും കഥകള്‍ക്കും അവസാനമില്ല. എന്നാല്‍ ഇവയെ എല്ലാം പിന്തള്ളി ഒരു പാട് രഹസ്യങ്ങളുമായി ബര്‍മുഡ ഇന്നും നിലകൊള്ളുന്നു. ബെര്‍മുഡ ത്രികോണത്തില്‍ കപ്പലുകളും വിമാനങ്ങളും അപ്രത്യക്ഷമാകുന്നതിന് കാരണങ്ങള്‍ തിരക്കി ഒട്ടേറെ അന്വേഷണങ്ങള്‍ നടക്കുന്നു. എന്നാല്‍ ആര്‍ക്കും പൂര്‍ണമായ ഉത്തരം നല്‍കാന്‍ ഇതേ വരെ സാധിച്ചിട്ടില്ല.

വിമാനങ്ങളെയും കപ്പലുകളെയും വീഴ്ത്തുന്ന ബെര്‍മുഡ ത്രികോണം, ഉണ്ടന്നോ ഇല്ലന്നോ പറയാന്‍ സാധിക്കാത്ത അറ്റലാന്റിക്സ് എന്ന സമുദ്ര നഗരം, എവിടെയാണെന്ന് അറിയാതെ മനുഷ്യനെ മോഹിപ്പിക്കുന്ന  എല്‍ ഡൊരാടോ എന്ന സ്വര്‍ണ നഗരം,ഹിമാലയത്തിലെ താമസക്കാരനായ യെതി അങ്ങനെ എത്ര എത്ര ചുരുളഴിയാത്ത രഹസ്യങ്ങള്‍. ശാസ്ത്രം വളർന്നിട്ടും ഇന്നും യുക്ത്തി കൊണ്ട് ചിന്തിച്ചാൽ ഉത്തരം കിട്ടാത്ത പലതുമുണ്ട് നമ്മുക്ക് മുൻപിൽ. ഭൂമിയില്‍ മനുഷ്യരില്‍ മാത്രമല്ല നിഗൂഢത ഒളിഞ്ഞ് കിടക്കുന്നത്. പ്രപഞ്ചത്തിലെ പല വസ്തുക്കളിലും നിഗൂഢത ഒളിഞ്ഞ് കിടക്കുന്നുണ്ട്. നിഗൂഢത എപ്പോഴും അദൃശ്യ ശക്തികളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.തന്നതില്ല മനുഷ്യന്റെ മനസ്സ് കാണുവാൻ ഒരു ഉപായവും ഈശ്വരൻ എന്ന് കുമാരനാശാൻ പാടിയത്..

ഒറ്റയ്ക്ക് പോയാലെ ദുരന്തം സംഭവികുകയുള്ളൂ എന്ന നിഗമനത്തിൽ 1945 ഡിസംബര്‍ 5ന് ഒരുമിച്ചു പുറപ്പെട്ട അമേരിക്കയുടെ അഞ്ച് ബോംബര്‍ വിമാനങ്ങള്‍ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായി.വിജ്ഞാനത്തില്‍ നിന്ന് അല്‍പം മാത്രമേ മനുഷ്യന് നല്‍കിയിട്ടുള്ളൂ എന്ന് ഖുർആൻ പറയുന്നു. എന്തെങ്കിലും ഒന്ന് കണ്ടു പിടിച്ചാൽ തന്റെ കഴിവുകൊണ്ട് മാത്രമെന്നു അഹങ്കരിക്കുന്ന മനുഷ്യർക്കുള്ള വെല്ലുവിളിയാൻ ഇത്തരം നിഗൂഢതകള്‍.ആകാശഭൂമികളുടെ നിഗൂഢതകള്‍ പൂര്‍ണമായും അറിയുന്നവന്‍ ദൈവം മാത്രമെന്ന് ഖുർആൻ സാക്ഷ്യപെടുത്തുന്നു.







2014, മാർച്ച് 8, ശനിയാഴ്‌ച

ശാന്തിയും സമാധാനവും തേടി

 എന്റെ അഭിപ്രായങ്ങൾ ഇവിടെ എഴുതുന്നത് ആരെയും കളിയാക്കാനല്ല  മറിച്ചു ശാന്തിയും സമാധാനവും തേടി ആൾ ദൈവങ്ങളുടെ അടുത്തും മക്ബറകളിലും ദര്ഗ്ഗകളിലും പോയി സൃഷ്ട്ട്ടാവിനെ  ആരാധിക്കാതെ സൃഷ്ട്ടിയെ ആരാധിക്കുന്ന ആരെങ്ങിലും ഒരാളെങ്ങിലും നേർ വഴിയിലേക്ക് വരട്ടെയെന്ന ഉദ്ദേശത്തോടുകൂടി മാത്രം. ലോകത്തുള്ള സകലമാന ജീവികളും സൃഷ്ട്ട്ടാവിനെ ആരാധിക്കുന്നു.പക്ഷെ ബുദ്ധിയും വിവേകവുമുള്ള മനുഷ്യൻ പാമ്പുകളെയും തേളുകളെയും കല്ലിനെയും മണ്ണിനേയും മനുഷ്യനതന്നെയും ആരാധിക്കുന്നു.പക്ഷെ വേറെ ഒരു ജീവിയും മനുഷ്യനെ ആരധികുനില്ല എന്നത് പകല് പോലെ സത്യം.

മാതാവും പിതാവും ഗുരുവും ബാബയും തുണിയുടുത്തവനും ഉടുക്കാത്തവനും  എല്ലാം ദൈവമായി മാറികൊണ്ടിരിക്കുന്ന ഒരു മനോഹരമായ കാഴ്ച്ച. ഒരു പഴയ ഗാനത്തെ ഇങ്ങനെ മാറ്റി പാടാം "മനുഷ്യൻ ആൾ ദൈവങ്ങളെ സൃഷ്ട്ട്ടിച്ചു ആൾ ദൈവങ്ങൾ ആശ്രമങ്ങൾ സൃഷ്ട്ട്ടിച്ചു മനുഷ്യരും ആൾ ദൈവങ്ങളും ആശ്രമങ്ങളും ചേർന്ന് സമ്പത്ത് കൊള്ളയടിച്ചു".ഒരു സന്യാസിക്ക് തെമ്മാടി ആവാം പക്ഷെ ഒരു തെമ്മടിക്കും സന്യാസി ആവാൻ കഴിയില്ലാ  എന്ന് 'ഷിറ്റ്' ചേർത്ത് സുരേഷ് ഗോപി പറഞ്ഞപ്പോൾ അതിൽ ഇത്രമാത്രം ശരിയുണ്ടെന്നു കാലം തെളിയിച്ചു.

ലോകത്തെ ഏറ്റവും വലിയ പണക്കാർ ഇന്ന് ആൾ ദൈവങ്ങള ആയിരിക്കും.വിദേശികളും സ്വദേശികളും ആണവശാസ്ത്രഞ്ജന്മാരും  കോര്‍പ്പറേറ്റ് രാജാക്കന്മാരും  ലക്ഷങ്ങളും കോടികളും വച്ച് വണങ്ങുന്ന, ലോകമെമ്പാടും വേരുകളുള്ള ഭക്തി ബിസിനസ്സാണ്ണ്‍  ന്യൂ ജനറേഷൻ ആള്‍ ദൈവങ്ങളുടെത്. അല്ല കൂട്ടുകാരെ ദൈവത്തിനെന്തിനാ ഇത്രയും പണം.ദൈവമല്ലേ നമ്മുടെ കാര്യങ്ങൾ നോക്കേണ്ടത്?!!!പിന്നെ നാം എന്തിനു പണം നല്കി ദൈവത്തെ തൃപ്തിപെടുത്തണം.

സുധാമണി എന്ന സാധാരണ സ്ത്രീ  ആദ്യമാദ്യം വിവിധ നിറങ്ങളിലുള്ള പട്ടു സരിയും ആഭരണങ്ങളും രത്നം പതിച്ച കിരീടവും അണിഞ്ഞ് ദര്‍ശനം നല്‍കിയിരുന്നു. പ്രായം കൂടിവരുന്നടിനോപ്പം കോലവും മാറ്റി നീളമുള്ള വെള്ള റൌക്കയും വെള്ള സാരിയും  ധരിക്കാന്‍ തുടങ്ങി. നരച്ച തലമുടി ഡൈ ചെയ്ത് കറുപ്പിക്കാനും മറന്നില്ല.യൌവനകാലം മുതല്‍ കെട്ടിപിടിച്ചും ഉമ്മവച്ചും നല്‍കിയ സ്വര്‍ഗീയസുഖത്തിലൂടെയും  ദിവ്യാനുഭൂതിയിലൂടെയും നേടിയെടുത്ത കോടാനുകോടി കോടി രൂപയിൽ നിന്ന് സുനാമി ദുരിതാശ്വാസം അടക്കം കോടികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി സർക്കാറിനെ പോലും നെട്ടിച്ചു കൈയ്യടി നേടി കൊണ്ടാണ്.കൊല്ലം ജില്ലയിലെ പറയകടവ് കടപ്പുറത്തെ മുക്കുവ സ്ത്രീയായ മാതാ അമൃതാനന്തമയിയുടെ  പ്രസ്ഥാനം ഇന്ന് കാണുന്ന ഉയരങ്ങളില്‍ എത്തിയത്.

ദൈവത്തെ അന്വേഷിച്ച് ഓസ്ട്രേലിയയില്‍ നിന്നും ഇന്‍ഡ്യയില്‍ എത്തിയവളായിരുന്നു ഗെയ്ൽ ട്രെഡ്‌വെല്‍. സുധാമണിയുടെ മോഹ വലയത്തില്‍ വീണു പോയ ഗെയ്ൽ ട്രെഡ്‌വെല്ലില്ലൂടെ വിദേശത്തേക്കൊരു വാതില്‍ തുറന്നു കിട്ടി. വിദേശത്തു നിന്നും എത്തിയ ധനസഹായം  കൊണ്ട് സുധാമണി ഒരു ചെറിയ സാമ്രാജ്യം പണുതുയര്‍ത്തി.തന്റെ കൊട്ടാരത്തിനു ചുറ്റും ഭൂമാഫിയ  ചെയ്യുന്നതുപോലെ ഏക്കറുകണക്കിനു പടശേഖരങ്ങള്‍ ഇവര്‍ മണ്ണിട്ടു നികത്തുന്നുണ്ട്. അതിനു സഹായിക്കാന്‍ വേണ്ടി കമ്യൂണിസ്റ്റു പാര്‍ട്ടി നേതാവിനെ സ്വാധീനിക്കുന്ന  വാര്‍ത്ത അടുത്ത നാളില്‍ പുറത്തു വന്നിരുന്നു.ദൈവത്തിനു പണതോടും സ്ഥലത്തിനോടും എന്തിനാ ഇത്ര ആർത്തി. ചിലപ്പോൾ  ആര്യാടൻ പറഞ്ഞതുപോലെ "അമ്മയ്ക്ക് മരണമില്ല" എന്നാണെങ്കിൽ ജീവിക്കാൻ കുറെ പണം വേണ്ടി വരുമല്ലോ.ചിലപ്പോൾ അതിനായിരികും അല്ലെ!!!

പാല് കൊടുത്ത കൈയ്ക്ക് തന്നെ മതാമ്മ കൊത്തി.സുനാമി വരുമെന്ന് മുൻകൂട്ടി അറിഞ്ഞ  അമ്മയ്ക്ക് ശിഷ്യ ഗുരുവിനു എട്ടിന്റെ പണിതരുമെന്നതിനെ കുറിച്ച് മുൻകൂട്ടി  അറിയാൻ കഴിഞ്ഞില്ലേ? എല്ലാം മായ!!!!  പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ.ലൈംഗിക ആരോപണങ്ങളും സാമ്പത്തിക ക്രമകെടുകളും അങ്ങനെ അമ്മയെ  കുറിച്ചുള്ള പരാതികൾ എഴുതാൻ ഒരു ബുക്കിന്റെ കുറെ താളുകൾ  തന്നെ മതിയാവാതെ വന്നു. അവതാരങ്ങളല്ലെങ്കിലും ശരിക്കും സന്യാസിമാരായിരുന്ന രമണ മഹര്‍ഷി, ചിന്മയാനന്ദ, നിത്യ ചൈതന്യയതി, ശ്രീനാരായണ ഗുരു തുടങ്ങിയവര്‍ എല്ലാ ഭൌതിക സുഖങ്ങളും വെടിഞ്ഞ്  ആത്മീയതയില്‍ മാത്രം ജീവിച്ചവരാണ്. പക്ഷെ സുധാമണി എന്ന കോടീശ്വരി ജീവിക്കുന്നത് ഏത് രാജകൊട്ടരത്തെയും വെല്ലുന്ന കൊട്ടാരത്തിലും.

ബാക്കിയുള്ളവരൊക്കെ എന്നെക്കാള്‍ മുമ്പേ മരിക്കുമെന്നും വീമ്പ് പറഞ സത്യസായി ബാവ. പാവം ഒറിജിനൽ ദൈവം അയാളെ നമുക്ക് മുന്പേ തന്നെ  പരലോകത്തെക് അയച്ചു.ശാന്തിക്കും സമാധാനത്തിനും ഒക്കെ ഇത്രയധികം ചിലവുണ്ട് എന്ന് നമ്മളെ പഠിപ്പിച്ച ഒരു മഹാനാണ് ശ്രീ ശ്രീ രവിശങ്കര്‍.പണം കൊടുത്താൽ യോഗയില്ലുടെയും പാട്ടിലൂടെ യും ശാന്തി നല്കുന്ന ആർട്ട് ഓഫ് ലിവിംഗ്..നല്ലവ്യവസായിയും സുഖലോലുപനുമായ യോഗ സാമ്രാജ്യത്തിലെ കിരീടം വെച്ച രാജാവ്‌ ബാബാ രാംദേവ്. സ്വന്താമായി ഒരു ദ്വീപ്‌ തന്നെയുള്ള ആാത്മിയ കൊള്ളകാരൻ..  നഗ്നനായി ദര്ശനം നല്കുന്ന സ്വാമി അങ്ങനെ നീളുന്ന ശാന്തിയും സമാധാനവും നല്കുന്ന ആൾ ദൈവങ്ങളുടെ പട്ടിക.16കാരിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ആശാറാം ബാപ്പു ഇപ്പോള്‍ ജോധ്പൂര്‍ ജയിലിലാണ്. ഇനി സമാധാനം കിട്ടാൻ ഇയാളെ ജയിയിൽ പോയി ആാരധിക്കാനും ശ്രമിക്കും നമ്മുടെ ജനത.

രോഗശാന്തി നല്‍കാമെന്ന പേരില്‍ മാസങ്ങളോളം കോളജ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിശ്വന്ത്രാനന്ദ് എന്ന ആൾ ദൈവം  പൊലീസിന്റെ പിടിയിലായത്. രോഗശാന്തിക്ക് അനുഗ്രഹം തേടിയെത്തിയ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ കഴിഞ്ഞ പത്ത് മാസക്കാലമായി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.  അടിച്ചു ഫിറ്റായി നഗ്നപൂജക്ക് തയാറെടുക്കുന്ന സ്വാമി! കലികാലം. നിങ്ങള്ക്ക് ശാന്തിയും സമാധാനവും വേണമെങ്കിൽ നിങ്ങൾ മനംതുറന്നു ശ്രിഷ്ട്ടാവായ ദൈവതോടും മാത്രം പ്രാർത്തികുക. ഒരു ഇലയെ പോലും തന്റെ കഴിവ് കൊണ്ട് ഉണ്ടാകാൻ കഴിയാത്ത ആൾ ദൈവങ്ങളുടെ അടുത്തു  നിന്ന് നിങ്ങൾ എന്ത് നേടി. നിങ്ങളുടെ മനസ്സ് ഒരിടത്തും ഉറച്ചു നില്കാതെ പുതിയ പുതിയ ആൾ ദൈവങ്ങളുടെ അടുത്തേക് നിങ്ങളെയെത്തിക്കുന്നു. അവസാനം ലൈംഗിക പീഡനവും കൂടെ പണവും നഷ്ട്ടപെട്ട് സ്വയം ജീവനോടുക്കുന്ന ഗതികെടിലെക്ക് നമ്മെ എത്തിക്കുന്നു.

എല്ലാ മതവിഭാഗങ്ങളിലും ഇതുപോലെ തട്ടിപ്പ് നടത്തുന്നവരെ കാണാം.കുരിശില്‍ നിന്നും ഒലിച്ചിറങ്ങുന്ന  ഹത്തര്‍ വാരിത്തേക്കുന്നവരും  ദർഗ്ഗകളിലും മക്ബറകളിലും ശാന്തിക്ക് വേണ്ടി അലയുന്നവരും കബര്‍ പൂജാരികളും നമ്മുക്കിടയിൽ ഉണ്ട്.ഇത് നിഷേധിച്ച ഒരു അക്കൌണ്ടന്‍റ്ന് പിറ്റേ ദിവസം തന്നെ ജോലി പോയി. ഇത് സത്യപ്പെടുത്തി പതിനാലു പേര്‍ക്ക് ഫോര്‍വേഡ് ചെയ്ത ഡോക്ടര്‍ക്ക്‌ ഒരു പാട് രോഗികളെ കിട്ടി, ആ രോഗികലെല്ലാം ഇത് നിഷേധിച്ചവരായിരുന്നു. ഇത് നിഷേധിച്ച ഒരു എന്‍ജിനീയര്‍ നേരെ പോയി കെട്ടിത്തൂങ്ങി അങ്ങനെ , അങ്ങനെ പലതരത്തിലും തട്ടിപ്പ് ജനമനസ്സിൽ ഇടം പിടിക്കുന്നു.പേടി കാരണം നമ്മളും അത്തരം കാര്യങ്ങൾ ഷെയർ .ചെയ്യുന്നു.

ദൈവം സ്രിഷ്ട്ടിച്ച  മനുഷ്യര്‍ തന്നെ ദൈവമായി മാറുന്ന കാലം ... ഒരു മനുഷ്യനിലോ ഒരു ഒരു വിഗ്രഹതിലോ ഒതുങ്ങുന്നവനാണോ ദൈവം അവന്‍ ലോകര്‍ക്കാകമാനം ഉള്ളതല്ലേ .. ഒരാളില്‍ എന്തെങ്കിലും പ്രത്യേകത ഉണ്ടെന്നു പറഞ്ഞു അവനു ദൈവത്തിന്റെ പരിവേഷം നല്‍കി പൂവും പൂമാലയും നല്‍കി അവനു വേണ്ടി ജനങ്ങളില്‍ നിന്നും പണം വാങ്ങി  ജനങ്ങളെ വിഡ്ഢികളാക്കുന്ന ഇവരോ ദൈവം.. ഇങ്ങനെ ആള്‍ ദൈവങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ .. വിശ്വാസം എന്നതു അവരുടെ മുന്നില്‍ മുട്ടി മടക്കുകയാണോ .ഇപ്പോഴത്തെ ആള്‍ദൈവങ്ങളുടെ എണ്ണം കണ്ടിട്ട് ദൈവത്തിനു പോലും ലജ്ജ തോന്നി കാണും.. 

ലോക ജനതക്ക് ഇസ്ലാം സമര്‍പ്പിക്കുന്നത് ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ലോകത്തെയാണെന്ന്. ഇസ്ലാം എന്ന പദത്തിന്റെ അര്‍ഥം തന്നെ സമാധാനം എന്നാണ്.  പ്രപഞ്ച സൃഷ്ടാവായ സാക്ഷാല്‍ ദൈവം ഏകനാണെന്നു തന്നെയാണ്‌ ഹിന്ദു, ക്രിസ്തു, ജൂത മതവിശ്വാസികളെല്ലാം പറയുന്നത്‌. പക്ഷെ, ദൈവത്തിന്‌ മറ്റു രൂപങ്ങളുണ്ടെന്ന്‌ അവര്‍ വിശ്വസിക്കുന്നു.അല്ലാഹുവില്‍ യാഥാര്‍ഥ രൂപത്തില്‍ വിശ്വസിച്ചവന്‍ അല്ലാഹുവില്‍ മാത്രമേ ഭരമേല്‍പ്പിക്കുകയുള്ളൂ. സ്വസ്ഥതയിലും അസ്വസ്ഥതയിലും അവന്‍ ശരണം തേടുക അല്ലാഹുവോട്  മാത്രമായിരിക്കും. സുഖത്തിലും ദുഖത്തിലും അവന്‍ അല്ലാഹുവെ ഓര്‍ക്കും. സൗഖ്യം നീങ്ങിപോകാതിരിക്കാനും കഷ്ടപാടുകള്‍ ഇല്ലാതാകാനും അവനെ മാത്രമേ ഏകദൈവ വിശ്വാസി ആശ്രയിക്കുകയുള്ളൂ. 'ഹസ്ബിയല്ലാഹ്' (എനിക്ക് അല്ലാഹു മതി) എന്നായിരിക്കും എത്രവലിയ പ്രതിസന്ധികളിലും അവന്റെ മനസ് പറയുക. അതോടെ അവനു കൈവരുന്നത് ലോകത്ത് ഏറ്റവും വിലപ്പെട്ട നിര്‍ഭയത്വമാണ്.അതോടെ ശാന്തിയും സമാധാനവും അവൻ അനുഭവിക്കും.

ദിവ്യ ബോധനം അറിഞ്ഞവർ സംതൃപ്തനാണ്.അവനെ അസ്വസ്ഥത  ബാധികുകയില്ല . അവൻ സമാധാനതോടെയാണ് ജീവിക്കുന്നത്.കാരണം അവൻ അറിഞ്ഞത് പ്രകാശത്തിന്റെ വിലയാണ്.ഇരുട്ടിന്റെ ദുരിതം അനുബവിച്ചവനാണ്.ഇരുട്ടിൽ  നിന്നും പ്രകാശത്തിലേക് നയിക്കപെട്ടത്തിൽ അതീവസന്തുഷ്ട്ടനാവുക. നിങ്ങള്ക്കിതാ അല്ലാഹുവിങ്കൽ നിന്ന് ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു. അല്ലാഹു  തന്റെ തൃപ്തി തേടിയവരെ അതുമുകേന സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളിൽ നിന്ന് അവൻ പ്രകാശത്തിലേക്ക് കൊണ്ട്വരികയും നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു. (ഖുർആൻ 5:15-16)