2014, ഓഗസ്റ്റ് 3, ഞായറാഴ്‌ച

അഹങ്കാരം കൊടിയ വിഷമാണ്


അധികാരം,ധനം,പദവി,സൌന്ദര്യം,കുടുംബ മഹിമ എന്നിവ മനുഷ്യനെ അഹങ്കാരി ആക്കിയേക്കാം.അഹങ്കാരം ഇന്നോ ഇന്നലെയോ തുടങ്ങിയ ഒന്നെല്ല. നമ്മുടെ പിതാവായ ആദം നബി ജനിച്ച സമയത്താണ് അറിവിന്റെ നിറ കുടമായ ഇബ്ലീസ് കളിമണ്ണ്‍ കൊണ്ട് സൃഷ്ട്ടിച്ച ഈ മനുഷ്യന് തീ കൊണ്ട് സൃഷ്ട്ടിച്ച ഞാൻ സാഷ്ടാംഗം പ്രണമിക്കുകയോ!! അത് ചെയ്യില്ലായെന്നു പറഞ്ഞ് അഹങ്കരിച്ചത്‌. അഹങ്കാരം ആദ്യമായി ഉദ്ഘാടനം ചെയ്ത ഇബ്ലീസ് അങ്ങനെ ദൈവ കോപത്തിന് ഇരയാകുകയും ചെയ്തു. 

ഒന്ന് രണ്ടു കഥ കളിലൂടെ കുറച്ചു നേരം പോകാം. പണ്ട് പണ്ടേ നാം കേട്ട ഒരു കഥയാവട്ടെ ആദ്യം. വനത്തിലെ പുഴയോരത്ത്‌ വിറകുവെട്ടി ജീവിച്ചിരുന്ന വിറകുവെട്ടുകാരന്റെ‌ മഴു തെറിച്ചു പുഴയില്‍‌ വീണപ്പോൾ ദു:ഖിച്ചിരിക്കുന്ന വിറകുവെട്ടുകാരന്റെ മുമ്പില്‍‌ വനദേവത പ്രത്യക്ഷപ്പെടുകയും പുഴയില്‍‌ നിന്നും‌ ഒരു സ്വര്‍‌ണ്ണക്കോടാലി, പിന്നെ വെള്ളിക്കോടാലിയും മുങ്ങിയെടുത്ത് "ഇതല്ലേ നിങ്ങളുടെ കോടാലിയെന്നു ചോദിച്ചപ്പോൾ അല്ലായെന്ന് സത്യസന്ധമായി പറഞ്ഞ അയാള്‍‌ക്ക്‌ വനദേവത എല്ലാ കോടാലികളും‌ സമ്മാനിച്ചു.കാലം കുറെ കഴിഞ്ഞപ്പോൾ പണക്കാരനായി മാറിയ വിറകു വെട്ടുക്കാരാൻ വിവാഹം‌ കഴിച്ചു.കടലിൽ ഉല്ലാസയാത്രയ്ക്ക് ധനികനായ എന്റെ ഭാര്യ എന്ന അഹങ്കാരത്തിൽ അയാളെ കൊണ്ട്പോയ അവൾ വെള്ളത്തില്‍‌ വീണു മുങ്ങിപ്പോയി. അയാള്‍‌ വനദേവതയെ വിളിച്ചു കരഞ്ഞപ്പോൾ വനദേവത പ്രത്യക്ഷപ്പെട്ട് മിസ്സ്‌ വേൾഡിനെ വെള്ളത്തില്‍‌ പോക്കിയെടുത്തിട്ടു ചോദിച്ചു ഇതല്ലേ നിന്റെ ഭാര്യ.അയാള് പറഞ്ഞു അതെ അതെ അതെ ..

ധനികനായി മാറിയപ്പോള്‍‌ നീ സ്വന്തം‌ ഭാര്യയെപോലും‌ മറന്നുവെന്ന് കരുതി ദേവത ദേശ്യപെട്ടു.പക്ഷെ മരം വെട്ടുകാരൻ കാര്യം പറഞ്ഞപ്പോൾ ദേവതപൊലും പോലും ചിരിച്ചു പോയി. ഇതെന്റെ ഭാര്യയല്ലെന്നിപ്പോള്‍‌ പറഞ്ഞാല്‍‌ ഉടനേ മിസ്‌ ഇന്ത്യയെ കൊണ്ടുവരും. അതും‌ അല്ലെന്നു പറഞ്ഞാലേ എന്റെ സ്വന്തം‌ ഭാര്യയെ കിട്ടൂ. അവസാനം ഈ മൂന്നെണ്ണത്തിനെയും എനിക്കു തരും. അഹങ്കാരിയായ സ്വന്തം ഭാര്യക്ക്  പൊങ്ങച്ചം കാട്ടാനായി  സാരിയും‌ ആഭാരങ്ങളും വങ്ങിച്ച് ഞാന്‍‌ കടക്കാരനായിക്കൊണ്ടിരിക്കുന്നു; ആ എനിക്ക്  മൂന്നെണ്ണത്തിൻറെ അഹങ്കാരം കാണാനുള്ള ശേഷിയില്ലേ.........

അഹങ്കാരത്താൽ അന്ധത ബാധിച്ചവർ നമുക്ക് ചുറ്റും നടക്കുന്നതിനെ നിസാര വത്കരിക്കുകയും തന്റെ സ്റ്റാറ്റസിന് യോജിക്കാത്തവർ എന്ന മട്ടിൽ ജനങ്ങളെ വേർതിരിച്ചു കാണുന്നതും മനുഷ്യ മനസ്സുകൾ കിടയിൽ ഇബ്ലീസ്‌ അഹങ്കാരം ഉണ്ടാകിയതിന്റെ പരിണിത ഫലമാണ്.അഹങ്കാരത്താൽ തനിക്കു മുകളിൽ പരുന്തും പറക്കില്ലായെന്ന ഭാവത്തിൽ അവർ ചുറ്റുമുള്ള ചെറിയ ലോകത്തെ കാണാതെ ജീവിക്കുന്നു.അങ്ങനെ അഹങ്കാരം മനുഷ്യനെ ഭ്രാന്തനാക്കുന്നു.

ബോറടിച്ചോ!!! എങ്കിൽ ഒരു പളുങ്ക് പാത്രത്തിന്റ്റെ ഒരു കഥ ആയാലോ. ഒരു ദിവസം കൊട്ടാരത്തിലെ പളുങ്ക് പാത്രം അബദ്ധത്തിൽ താഴെ വീണു.ഭാഗ്യം ഒന്നും പറ്റിയില്ല.ദിവസങ്ങൾ കടന്നു പോയി കൊട്ടാരം സൂക്ഷിപ്പുകാരന്റെ കയ്യില തട്ടി പളുങ്ക് പാത്രം താഴെ വീണു. ഇത്തവണ ആത്മ വിശ്വാസം രക്ഷയ്ക്ക് എത്തി.ഒന്നും സംഭവിച്ചില്ല!! മൂന്നാം തവണ വീഴുമ്പോൾ പൊട്ടാതെ എങ്ങിനെ താഴെ എത്താമെന്നു പത്രം പരിശീലനത്തിലൂടെ കഴിവ് നേടിയിരുന്നു. അത് കൊണ്ട് ഇത്തവണയും രക്ഷപ്പെട്ടു.കൊട്ടാരത്തിലെ പളുങ്ക് പാത്രം അതിൽ അഹങ്കരിച്ചു. മറ്റു പാത്രങ്ങളോട് പൊങ്ങച്ചം പറന്നു നടന്നു. അങ്ങനെ വല്യ പത്രാസോടെ അവിടെ ഇരികുമ്പോൾ നാലാം തവണ വീണു. പക്ഷെ ഭാഗ്യത്തിനോ അത്മവിശ്വസത്തിനൊ പരിചയ സമ്പന്നതയ്ക്കോ അഹങ്കാരിയായ ആ പളുങ്ക് പാത്രത്തെ രക്ഷേ പെടുത്താൻ കഴിഞ്ഞില്ല. അവസാനം പൊട്ടി ചിതറിയ പാത്രം തൂപ്പുകാരന് അടിച്ചെടുത്ത് കൊട്ടാരത്തിൽ നിന്നും വൃത്തിഹീനമായ മാലിന്യ കൂമ്പാരത്തിലെക്.മരണത്തോടെ എല്ലാ അഹങ്കാരവും അസ്തമിക്കുന്നു. 

അഹന്തക്ക് പ്രേരകമായ സമ്പത്തും സന്താനങ്ങളും സൗന്ദര്യവും സ്ഥാനമാനങ്ങളും അധികാരവും അല്ലാഹുവിന്റെ അനുഗ്രഹമാണ്.നീ അതിനു നന്ദി കേടുകാണിക്കുമ്പോൾ അഹങ്കരിക്കുമ്പോൾ  അനുവാദമില്ലാതെ തന്നെ അവനില്‍നിന്നവ തിരിച്ചെടുക്കുകയും ചെയ്യും.അഹങ്കാരംതീച്ചയായും മനുഷ്യനെ നശിപ്പിക്കുന്നതും അവനെ തീരാ നഷ്‌ടത്തിലാക്കുന്നതും അല്ലാഹു അവനെ നിന്ദ്യനും നിസ്സാരനുമാക്കുന്നതും അല്ലാഹുവിന്റെ ശാപത്തിനും കോപത്തിനും പാത്രീ ഭൂതനായി അവനെ നരകത്തില്‍ വീഴ്‌ത്തുന്നതുമാണ്‌.അഹങ്കാരമുള്ള മനുഷ്യർ സ്വന്തത്തെ മഹത്വവല്‍ക്കരിക്കുകയും മറ്റുള്ളവരെ നിസ്സാരമായി കാണുകയും ചെയ്യുന്നു.

ദൈവനിഷേധത്തിന് കാരണം അക്രമവും അഹങ്കാരവുമായിരുന്നെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. അത്തരം അഹങ്കാരികളും കുഴപ്പക്കാരുമായ നിഷേധികളുടെ പര്യവസാനം എന്തായിരുന്നെന്ന് ചരിത്രത്തില്‍നിന്ന് പഠിക്കാന്‍ അത് ആവശ്യപ്പെടുകയും ചെയ്യുന്നു.ദൈവത്തിനുപോലും തകർക്കാൻ കഴിയില്ലാ എന്ന് അഹങ്കരിച്ചു പുറപെട്ട "ടൈറ്റാനിക്ക്". അത്യാധുനിക ടെക്നോളജിയും ആരെയും അതിശയിപിക്കുന്നത്ര വലിപ്പവുമുള്ള യാത്ര കപ്പൽ .വെയിലിന്റെ ചൂടേറ്റാൽ ഉരുകുന്ന മഞ്ഞു കട്ടയിൽ തട്ടി തകർന്നു മുങ്ങിയപ്പോൾ നാം അഹങ്കാരത്തിന്റെ പരിണിത ഫലം ഒരിക്കൽ കൂടി കണ്ടു.  

അഹങ്കാരത്താൽ തനിക്കു മുകളിൽ പരുന്തും പറക്കില്ലായെന്ന ഭാവത്തിൽ അവർ ചുറ്റുമുള്ള ചെറിയ ലോകത്തെ കാണാതെ ജീവിക്കുന്നു.എല്ലാ ജനസമൂഹങ്ങളും വഴിപിഴക്കാനുള്ള കാരണം അഹങ്കാരത്തില്‍ നിന്നുയിരെടുത്ത ഈ ചിന്തയാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.ഖുർആനിൽ അല്ലാഹു പറയുന്നു നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്‌. തീര്‍ച്ചയായും നിനക്ക്‌ ഭൂമിയെ പിളര്‍ക്കാനൊന്നുമാവില്ല. ഉയരത്തില്‍ നിനക്ക്‌ പര്‍വ്വതങ്ങള്‍ക്കൊപ്പമെത്താനും ആവില്ല, തീര്‍ച്ച (17:37).പൊങ്ങച്ചം കാട്ടി നടക്കുന്നവരോട് അല്ലാഹു ആജ്ഞാപിക്കുന്നു: ''നീ ആളുകളുടെ നേരെ മുഖം കോട്ടരുത്. ഭൂമിയില്‍ അഹങ്കരിച്ച് നടക്കുകയും അരുത്. പൊങ്ങച്ചം പ്രകടിപ്പിക്കുകയും വീമ്പ് വിളമ്പുകയും ചെയ്യുന്ന ആരെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല''(ലുഖ്മാന്‍ 18).

സ്വന്തം തെറ്റുകൾ അംഗീകരിക്കാതിരിക്കുകയും എപ്പോഴും മറ്റുള്ളവരിൽ കുറ്റം കാണുകയും ചെയ്യുന്നതിന്റെ പിന്നിലുള്ളതും അഹങ്കാരമാണ്.അബ്ദുല്ലാഹിബ്നു മസ്ഊദി(റ)ല്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ ചെയ്തു. ഹൃദയത്തില്‍ ഒരണുമണിത്തൂക്കം അഹംഭാവമുള്ളവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. അന്നേരം ഒരാള്‍ ചോദിച്ചു. നിശ്ചയം, ഒരു വ്യക്തി തന്റെ വസ്ത്രവും പാദരക്ഷയും കൌതുകമുള്ളതാകാന്‍ ആഗ്രഹിക്കാറുണ്ടല്ലോ? തിരുദൂതന്‍(സ)പറഞ്ഞു. നിശ്ചയം, അല്ലാഹു അഴകുള്ളവനും അഴകിഷ്ട പ്പെടുന്നവനുമാണ്. അതുകൊണ്ട് അതൊരു അഹങ്കാരമല്ല. സത്യത്തെ ധിക്കരിക്കലും ജനങ്ങളെ അവഗണിക്കലുമാണ് യഥാര്‍ത്ഥത്തില്‍ അഹങ്കാരം. (മുസ്ലിം) -

.മുസ്‌ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ നമുക്ക് കാണാം ''ആരും ആരെയും അക്രമിക്കാതിരിക്കുമാറ്, ആരോടും ഗര്‍വ് കാണിക്കാതിരിക്കുമാറ്, നിങ്ങള്‍ അന്യോന്യം വിനയം കാണിക്കണമെന്ന് അല്ലാഹു എന്നെ അറിയിച്ചിരിക്കുന്നു''.
എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയും, അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്യുന്നതാരോ അവരാണ്‌ നരകാവകാശികള്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കും(7:36). അഹങ്കാരം ഇത്ര കൊടിയ വിഷമാണെങ്കിൽ, എന്തുകൊണ്ട് അതിൽനിന്ന് മുക്തി നേടിക്കൂടാ? ചുരുക്കി പറഞ്ഞാൽ അഹങ്കാരം ആപത്താണ്. 

                                                                                                                                മാലിബ് മാട്ടൂൽ 










അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ