2020, ഓഗസ്റ്റ് 29, ശനിയാഴ്‌ച

ഗ്രൂപ്പ് അഡ്മിൻ

ഒരു ദിവസം ശാനുവിന്റെ ഫോണിൽ ഒരു വാട്ട്സ്ആപ് ഗ്രൂപ്പ്. ആവേശത്തോടെ നോക്കിയപ്പോൾ നീണ്ട ഇരുപത് വർഷങ്ങൾക്ക് ശേഷം 10 ഇല്‍‌ ഒരുമിച്ച് പഠിച്ച പിള്ളേർ അടങ്ങുന്ന ഒരു ഗ്രൂപ്പ്. അവനിക്കു വിശ്വസിക്കാൻ ആയില്ല.പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷവും.അങ്ങനെ ഗ്രൂപ്പിലുള്ള ഓരോ ആൾക്കാരെ പരിചയപെട്ടു.അഡ്മിൻ ആരാണെന്ന് നോക്കിയപ്പോൾ ചിരി വന്നത് കണക്ക് മാഷിന്റെ അടി പേടിച്ച് പകുതിക്ക് നിർത്തി ടൂട്ടോറിയൽ കോളജിൽ പോയി പഠിച്ച സുലൈമാൻ. ആളൊരു കോഴി ആയത് കൊണ്ടാണ് എന്ന് തോനുന്നു ക്ലാസ്സിൽ ഉണ്ടായിരുന്ന പെണ്ണ് കുട്ടികൾ മുഴുവനും ഉണ്ട്.3 ആണ് കുട്ടികൾ കുറവും. അന്വേഷിച്ചു നോക്കിയപ്പോൾ ഒരാള് ഒരു ആക്സിഡന്റ് ആയി മരണപ്പെട്ടു. ഒരാള് ദുബായ് ജയിലിൽ പിന്നെ ഉള്ള ഓരാൾ എവിടെ എന്ന് ഒരു വിവരവും ഇല്ല. അവസാനമായി ആണ് ശാനുവിനെ Add ചെയ്യുന്നത്. മിക്ക ദിവസങ്ങളിലും ആയിരത്തിന് മുകളിൽ മെസ്സേജ് ഉണ്ടാകും. തുടക്കമായത് കൊണ്ട് എല്ലാവരും നല്ല ആക്റ്റീവ് ആണ്.കൊറോണ കാരണം ലോക്ക്ഡൌൺ ആയത് കൊണ്ട് ആർക്കും മറ്റു പണികളൊന്നും ഇല്ല. പാട്ട് പാടലും ഫുഡിന്റെ ഫോട്ടോ ഷെയര് ചെയ്യലും മക്കളുടെ കലാപരിപാടികളും മൊത്തത്തിൽ ചാകര തന്നെ.ചേരയെ തിന്നുന്ന നാട്ടിൽ എത്തിയ ശാനുവും അവർക്കൊപ്പം എത്താൻ പല കോമാളി തരങ്ങളും കാണിച്ചു. അവന്റെ ചിരട്ട ഉരക്കുന്ന സൗണ്ടിൽ പാട്ടും പിന്നെ ഡാൻസും മൊത്തത്തിൽ തള്ളി മറിച്ച് ഗ്രൂപ്പിൽ സജീവമായി. സുലൈമാൻ അവൻ 23 പെണ്ൺ പിള്ളേരെ മാത്രം ചേർത്ത് ഒരു വാട്ട്സ്ആപ് ബ്രോഡ്കാസ്റ്റിംഗ് മെസ്സേജ് ഗ്രൂപ്പ് ഉണ്ടാക്കി. അതിൽ ഒരു മെസ്സേജ് അയച്ചു.ആ സന്ദേശം ഇങ്ങനെയായിരുന്നു നിന്നെ ഞാൻ പത്താം ക്ലാസ്സിൽ വെച്ച് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. പേടികൊണ്ട് ആ സമയത്ത് തുറന്നു പറയാൻ പറ്റിയില്ല. ഇങ്ങനെ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയത് തന്നെ നിന്നോട് ഇത് അറിയിക്കാൻ ആണ്. ഞാൻ നിന്നെ എപ്പോഴും നോക്കി നിൽക്കുന്നത് നിനക്ക് ഓർമ്മയുണ്ടോ.പണ്ടത്തേക്കളും നീ സുന്ദരി ആയിരിക്കുന്നു. എന്റെ ഭാഗ്യം ആണ് ഇങ്ങനെ ഒരു ഗ്രൂപ്പ് ഉണ്ടായത്. നീ തള്ളി കളഞ്ഞാലും പ്രശ്നം ഇല്ല. തുറന്നു പറഞ്ഞപ്പോൾ മനസ്സിന്റെ ഭാരം കുറഞ്ഞത് പോലെ. എല്ലാവർക്കും ഒരേ മെസ്സേജ്. പക്ഷേ ഓരോ പെണ്ൺ കുട്ടികളും സുലൈമാൻ തനിക്ക് മാത്രം ആണ് അയക്കുന്നത് എന്ന രീതിയിൽ ആണ് കാര്യങ്ങൾ മെസേജിലൂടെ അയച്ചത്.ചൂണ്ട ഇട്ടാൽ ഒന്നല്ലേ കൊത്തൂ അത് കൊണ്ട് വീശുവലയാണ് ഇറക്കിയത്. ഏതെങ്കിലും ഒന്നിനെ കിട്ടിയാൽ ഭാഗ്യം.പഴയ കാര്യങ്ങള് ആയത് കൊണ്ട് ആർക്കും ഒന്നും ഓർമ്മ കാണില്ല എന്ന ഉറപ്പിലാണ് സുലൈമാൻ തട്ടി വിട്ടത്. പൊട്ടന് ലോട്ടറി അടിച്ച പോലെ 6 പെണ്ൺ പിള്ളേർ മറുപടി അയച്ചു.പിന്നെ സുലൈമാൻ ഗ്രൂപ്പിൽ രാവിലെ വന്നു ഗുഡ് മോർണിംഗ് രാത്രി ഒരു ഗുഡ് നൈറ്റ്.ബാക്കി സമയങ്ങൾ ആ ആറു പെണ്ണ് പിള്ളേർക്കും പേർസണൽ മെസ്സേജുകൾ.ഓരോ ആളെയും കവിതകളും അവന്റെ തമാശകളും നിറഞ്ഞ സംസാരത്തിലൂടെ പ്രേമത്തിന്റെ തീരത്തു എത്തിച്ചു.പക്ഷെ പെണ്ണ് പിള്ളേർക്ക് മാത്രമായി ഒരു ഗ്രൂപ്പുണ്ടാക്കിയത് സുലൈമാൻ അറിഞ്ഞില്ല.അവർ അവരുടെ പൊങ്ങച്ചവും കുശുമ്പും ആസൂയയുമൊക്ക കാണിക്കാനുള്ള ഒരു വേദിയായിരുന്നു അത്.ഫെമിനിസ്റ്റ് ചിന്താഗതിയുള്ള രണ്ട് കുട്ടികൾ ആണ് ആ ലേഡീസ് ഒൺലി ഗ്രൂപ്പ് തൂടങ്ങിയത്.പല ചർച്ചകളും നടക്കുന്നതിനിടയിൽ പ്രണയവും വിവാഹവും ചർച്ചയിൽ വന്നു.അതിനിടയിൽ ഒരു കുട്ടി സുലൈമാൻ പണ്ട് പത്തിൽ പഠിക്കുമ്പോൾ എന്നോട് ഇഷ്ട്ടം ഉണ്ടായിരുന്നു എന്ന് പറഞ്ഞു.പക്ഷെ 20 വർഷത്തിന് ശേഷമാണ് ഞാൻ അറിയുന്നത്. അപ്പോൾ അതിലെ ഒരുത്തി ചോദിച്ചു അത് നീ ഇപ്പോൾ എങ്ങിനെ അറിഞ്ഞു.ചോദ്യം കേട്ടപ്പോൾ രഹന ഒന്ന് പരുങ്ങി.അവസാനം ഗതികെട്ടപ്പോൾ സുലൈമാൻ തനിക്കു പേർസണൽ ആയി മെസ്സേജ് അയച്ചു പറഞ്ഞത് ആണ്.അപ്പോഴാണ് മറ്റുള്ളവർക്കും സംഗതി കത്തിയത്.മറ്റു 5 പേരും അവർക്ക് അയച്ചതും പറഞ്ഞു.അതോടെ പലനാൾ കള്ളകാമുകൻ ഒരുനാൾ പിടിയിൽ എന്ന അവസ്ഥയിൽ എത്തി സുലൈമാൻ. അവർ അവനിക്ക് ഒരു പണികൊടുക്കാൻ തീരുമാനിച്ചു.രാത്രി ഒരു മണിക്ക് തനിക്ക് സുലൈമാൻ അയച്ച മെസേജ് സ്ക്രീൻ ഷോട്ടെടുത് ഫഹീമ രാവിലെ തന്നെ മിക്സഡ് ഗ്രൂപ്പിൽ ഇട്ടു.അതോടെ പല ആണ് കുട്ടികളും സുലൈമാനെ ചോദ്യം ചെയ്തു.ഒന്നിനും ഒരു റീപ്ലേയും ഇല്ല.പാവം സുലൈമാൻ നല്ല ഉറക്കത്തിൽ ആണ്. സുലൈമാന്റെ ഭാര്യ തുരുതുരെ മെസ്സേജ് വരുന്ന ശബ്ദം കേട്ടാണ് ഉണർന്നത്.അതൊന്നു സൈലന്റ് ആക്കി കിടക്ക് മനുഷ്യ എന്നും പറഞ്ഞൂ ബാത്ത്റൂമിലേക്ക് പോയി.തിരിച്ചു വന്നപ്പോളും അതെ അവസ്ഥ.ഭാര്യ ആളൊരു പുലിയാണ് സുലൈമാൻ ആണെങ്കിൽ ഭാര്യയെ പേടിയും.സുലൈമാന്റെ ഫിംഗർ ഫോണിൽ വെച്ച് ലോക്ക് തുറന്നു നോക്കിയപ്പോൾ വാട്സ്ആപ്പിൽ കുറെ പെണ്ണ് പിള്ളേരുടെ പെർസണൽ മെസേജും ഗ്രൂപ്പിലും കുറെ മെസേജുകൾ.അവൾ ഓരോന്നായി നോക്കിയപ്പോൾ ഉറങ്ങികിടടക്കുന്ന കള്ളാ കാമുകന്റെ ലീല വിലാസങ്ങൾ കയ്യോടെ പിടികൂടി.പിന്നെ ഒന്നും ആലോചിച്ചല്ല ഗ്രൂപ്പിൽ നിന്നും എക്സിറ്റടിച്ചു. സകല പെണ്ണിനേയും ബ്ലോക്ക് ആക്കി നമ്പർ ഡിലീറ്റ് ചെയ്തു. ഉറക്കമുണർന്ന സുലൈമാൻ രാവിലെ ചായക്ക് പകരം ഭാര്യയുടെ നല്ല കുറെ തെറികൾ ആണ് കിട്ടിയത്.പണിപാളിയതറിഞ്ഞ സുലൈമാൻ സ്കൂളിൽ നിന്നും പകുതിക്കു വെച്ച് നിർത്തിയത് പോലെ ഗ്രൂപ്പിലും ചരിത്രം ആവർത്തിച്ചു.അതോടെ അവൻ വാട്സ്ആപ്പ് തന്നെ ഭാര്യയെ പേടിച്ചു ഡിലീറ്റ് ആക്കി.ആകെ ഉള്ള ഗ്രൂപ്പ് അഡിമിന് എക്സിറ്റയപ്പോൾ ആണ് പൊട്ടന് ലോട്ടറി അടിച്ച പോലെ ഷാജിക്ക് ആ അഡ്മിൻ സ്ഥാനം കിട്ടുന്നത്.ഷാജി ഭയങ്കര മസ്സിൽ പിടുത്തക്കാരൻ ആണെന്നാണ് പൊതുവെ ഉള്ള സംസാരം.പക്ഷെ സത്യത്തിൽ ആളു പാവമാണ്.അങ്ങിനെ ഒരു അഡ്മിൻ മാത്രമായി ഗ്രൂപ്പ് വേണ്ട എന്ന് 2 ഫെമിനിസ്റ്റ് ഗ്രൂപ്പിൽ ചർച്ചയാക്കി. അതോടെ 45 പേരുള്ള ഗ്രൂപ്പിൽ നിന്നും രണ്ടു പെണ്ണും 2 ആണും അടക്കം 4 അഡ്മിൻ. ഒരു ദിവസം ഷാജിക്ക് ഒരു മെസേജ് വന്നു.ഞാൻ അഷ്റഫ് നിങ്ങളുടെ കൂടെ പത്തിൽ പഠിച്ച ആളാണ്. ഇന്നലെ മീൻ വാങ്ങാൻ പോയപ്പോൾ സുലൈമാനെ കണ്ടു.അങ്ങനെയാണ് ഗ്രൂപ്പ് തുടങ്ങിയ വിവരം അറിഞ്ഞത്.ചില ഒഴിച്ച് കൂടാൻ പറ്റാത്ത തിരക്ക് കാരണം അവൻ തത്കാലം ഗ്രൂപ്പിൽ ഇല്ല എന്നും അങ്ങനെയാണ് ഷാജിയുടെ നമ്പർ തരുന്നത്.എനിക്കും ഗ്രൂപ്പിൽ എല്ലാവരെയും പരിചപ്പെടാൻ താൽപര്യം ഉണ്ട്.കുറെ കാലമായി കുവൈറ്റിൽ ആയിരുന്നു.പണി പോയത് കൊണ്ട് ഇപ്പോൾ ആണ് നാട്ടിൽ വന്നത്.നിമിത്തം പോലെയാണ് സുലൈമാനെ കണ്ടതും എന്തോ ഒരു മുഖ പരിചയത്തിന്റെ പേരിൽ സംസാരിച്ചതും അവസാനം കൂടെ പഠിച്ച ആളാണെന്ന് മനസ്സിലായത്. അതിലെ ചതി മനസ്സിലാക്കാതെ സുലൈമാൻ എന്ന അഷ്റഫിനെ ഷാജി ഗ്രൂപ്പിൽ ആഡ് ചെയ്തു. സുലൈമാന്റെ കൂടെ വർക്ക് ചെയ്യുന്ന ഒരാളെകൊണ്ട് പകൽ സമയങ്ങളിൽ വോയിസ് മെസ്സേജുകൾ അയച്ചു.അത് കൊണ്ട് സുലൈമാൻ ആണ് ആൾമാറാട്ടം നടത്തി ഗ്രൂപ്പിൽ അഷ്റഫ് എന്ന പേരിൽ വന്നത് എന്ന് ആരും സംശയിച്ചില്ല.ആ ഫോൺ ഓഫീസിൽ വെച്ചാണ് വീട്ടിൽ പോകാറുള്ളത് കാരണം ഭാര്യ അറിയാതെയാണ് ആ നമ്പർ ഉപയോഗിക്കുന്നത്.അത് കൊണ്ട് പലപ്പോഴും രാത്രി സമയങ്ങളിൽ ഗ്രൂപ്പിൽ വരില്ല.പതിയെ പതിയെ അവൻ പകയുടെ തനി രൂപം പുറത്തു എടുക്കാൻ തുടങ്ങി.ഫഹീമയുടെ പോസ്റ്റുകൾ തിരഞ്ഞു പിടിച്ചു കമ്മന്റ് ഇടും അതിനെ വിമർശിക്കും കളിയാക്കും.അങ്ങനെ അവളുടെ ഭർത്താവിന്റെ നമ്പർ സംഘടിപ്പിച്ചു ഗ്രൂപ്പിൽ ഫുൾ ടൈം ഉണ്ടെന്നൊക്കെ പരദൂഷണം പറഞ്ഞു കൊടുത്ത് അവളെ ഗ്രൂപ്പിൽ സജീവമാകുന്നത് ഇല്ലാതാക്കി. മാസങ്ങൾ കടന്നു പോയി.ലോക്കഡോൺ മാറി പല ആൾക്കാരും ജോലിയിൽ പ്രവേശിച്ചു.പഴയത് പോലെ ഗ്രൂപ്പിൽ ആക്റ്റീവ് ആകുന്നവരുടെ എണ്ണം കുറഞ്ഞു.ആ സമയത്തു ചിലർ വരുന്നത് മറ്റു ചിലർക്ക് ഇഷ്ട്ടപെടാത്തത് കൊണ്ടാണ് ഗ്രൂപ്പ് ആക്റ്റീവ് അല്ലാത്തത് എന്നാരോപിച്ചു.ഫെമിനിസ്റ് ആയ രണ്ടു അഡ്മിനിന് പേർസണൽ മെസേജി അയച്ചു അവൻ വിശ്വസിപ്പിച്ചു.പെൺ കുട്ടികൾ ആക്റ്റീവ് ആവുന്നത് ഇഷ്ടമില്ലാത്ത കുറെ ആണ് കുട്ടികൾ ഉണ്ട് ഗ്രൂപ്പിൽ.നിങ്ങൾ എന്തിനാണ് ഇങ്ങനെ അപമാനമായി ഗ്രൂപ്പിൽ തുടരുന്നത്.കുത്തിത്തിരിപ്പാക്കൽ ഫലം കണ്ടു.ഒരു ദിവസം മറ്റു പെണ്ണ് പിള്ളേരെ റിമോവ് ചെയ്തു ഫെമിനിസ്റ്റുകൾ ഗ്രൂപ്പിൽ നിന്നും എക്സിസ്റ് അയി. അതോടെ അത് പുരുഷന്മാരുടെ ഗ്രൂപ്പ് ആയി മാറി.അവിടെയും അവന്റെ പക തീർന്നില്ല. സ്ത്രീകൾ ഉള്ളത് കൊണ്ട് മാത്രം ഗ്രൂപ്പിൽ വരുന്ന പലർക്കും അത് ഭയങ്കര സങ്കടം ഉണ്ടാക്കി.അതോടെ പെൺ പിള്ളേർ പോകാൻ ചില ആളുകൾ കളിച്ചിട്ടുണ്ട് എന്ന രീതിയിൽ അഷ്റഫിന്റെ വക ഒരു വോയിസ് വന്നു.ചിലർ അതിനെ അനുകൂലിച്ചു മറ്റു ചിലർ എതിർത്തു.ആ ഗ്രൂപ്പിൽ തന്നെ രണ്ടു വിഭാഗം ആൾക്കാർ ആയി.അവർ പലപ്പോഴും വാക്കു തർക്കത്തിൽ വരെ എത്തി.പെൺ കുട്ടികളെ തിരിച്ചു കൊണ്ട് വരണം എന്ന് ഒരു കൂട്ടർ പറ്റില്ല എന്ന് മറ്റൊരു കൂട്ടർ.രണ്ടിനും നടുവിൽ ആണും പെണ്ണ് കെട്ടവനെ പോലെ സുലൈമാൻ എന്ന അഷ്റഫ്.ഇനി ഇത് തുടരുന്നതിൽ അർത്ഥമില്ല എന്ന് കരുതി ഗ്രൂപ്പ് മെമ്പർ മാർ ഓരോന്നായി എക്സിസ്റ് അടിച്ചു.അവസാനം അഡ്മിൻ ഷാജിയും അഷ്റഫും മാത്രം. രാവിലെ ഉണരുമ്പോൾ ഷാജി കണ്ടത് ഒരേ ഒരു മെസ്സേജ് ആണ്.ഞാനും പോകുന്നു ഞാൻ ആരാണെന്ന് നിനക്ക് അറിയില്ല.എന്നെ അറിയാതെ മനസ്സിലാക്കാതെ നീ ആഡ് ചെയ്തു.ഞാൻ ആരാണ് എന്ന് ഇനി അന്വേഷിച്ചിട്ട് കാര്യം ഇല്ല. ചത്ത കുഞ്ഞിന്റെ ജാതകം നോക്കുന്നതിൽ അര്ത്ഥം ഇല്ലെന്നു അഡ്മിനിൻ പറഞ്ഞു തരേണ്ടതിലല്ലല്ലോ.നീയും നീ അഡ്മിൻ ആയിട്ടുള്ള ഗ്രൂപ്പും മാത്രം ബാക്കി. ഈ ഗ്രൂപ്പിന് ക്ഷമാപമോക്ഷം കിട്ടിയെന്നു കരുതി ഈ ഗ്രൂപ്പ് നിന്റെ ഫോണിൽ കിടന്നു ഉറങ്ങട്ടെ.ആരെങ്കിലും ചോദിച്ചാൽ തനിക്ക് പറയാമല്ലോ ഞാൻ ഗ്രൂപ്പ് അഡ്മിൻ ആണെന്ന്. മാലിബ് മാട്ടൂൽ

2020, ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

സുലൈമാനിയും വിനീഷും

 

എന്നും രാവിലെ 10 മണിക്ക് മാത്രം ഉണരാറള്ള വിനീഷ് ഒരു ദിവസം അതി രാവിലെ എന്തോ സ്വപ്നം കണ്ട് നെട്ടി  ഉണർന്നു. പുറത്ത് നല്ല മഴ പെയ്യുന്ന ശബ്ദം കേട്ട് തന്റെ അപ്പാർട്ട്മെന്റിൽ അടുക്കള ലക്ഷ്യമാക്കി നീങ്ങി. അതിനോട് ചേർന്ന് ഒരു വാൽകെണിയുണ്ട്‌. ഗൾഫിൽ വന്നിട്ട് വല്ലപോയും ആണ് മഴ ആസ്വദിക്കാൻ കിട്ടുന്നത്. ഒരു കപ്പ് സുലൈമാനി എടുത്ത് മഴ പെയ്യുന്നത് നോക്കി നിന്നു. മഴ കുറച്ച് സമയം അവനെ കേരളത്തിലെ തന്റെ കൊച്ചു ഗ്രാമത്തിലേക്ക് കൊണ്ട് പോയി.


മഴയുടെ ശക്തി പതിയെ കുറഞ്ഞു വന്നു. മേഘങ്ങൾ സൂര്യനെ കണ്ട് എങ്ങോ ഓടി ഒളിച്ചു.കയ്യിൽ ഒരു കപ്പുമായി ആരോ തന്നെ തന്നെ നോക്കുന്നുണ്ട് എന്ന് വിനീഷിന് തോന്നി.പ്രഭാത കിരണത്തിന്റെ  വെളിച്ചത്തിൽ നേരെ മുൻപിൽ ഉള്ള അപ്പാർട്ട്മെന്റിൽ ഒരു പെണ്ണ് ഇങ്ങോട്ട് തന്നെ നോക്കുന്നുണ്ടായിരുന്നു. വിനീഷ് അവളോട് ചിരിച്ചു.പക്ഷേ അവള് കണ്ട ഭാവം നടിച്ചില്ല. സൗന്ദര്യത്തിന്റെ ജാടയായിരിക്കും. വെറുതെ അല്ല പറഞ്ഞത് ഓരോ സുലൈമാനിയിലും ഓരോ മുഹബ്ബത് ഉണ്ടെന്ന്. അവളുടെ മുഖം അവന്റെ മനസ്സിൽ എവിടെയോ ഒന്നു സ്പർശിച്ചു.അവളുടെ അടുത്ത് ആരോ വന്നു എന്തോ കാതിൽ മൂളിയപ്പോൾ പെട്ടെന്നു അവള് അപ്രത്യക്ഷമായി. താൻ അവളെ നോകുന്നതിനെ കുറിച്ചായിരിക്കും അവർ സംസാരിച്ചത്. ഊഹിക്കാൻ മലയാളികളെ കഴിനിട്ടല്ലെ ലോകത്ത് വേറെ ആൾക്കാർ ഉള്ളൂ.

തന്റെ ബെഡിൽ വന്നിരുന്നു. അവള് ആരായിരിക്കും..ഇത്ര അടുത്ത് ഉണ്ടായിട്ടും ഞാൻ ഇതുവരെ കണ്ടില്ലല്ലോ.ഓരോ അരിമണിയിലും അത് കഴിക്കേണ്ട ആളെ കുറിച്ച എഴുതിവെച്ചിട്ടുണ്ട്, ഇത് എനിക്ക്  ഉള്ളതായിരിക്കും.ഇനി എപ്പോഴും രാവിലെ ഉണരണം. വെറുതെ അല്ല പഴമക്കാർ പറഞ്ഞത് നേരം പുലരുന്നതിന് മുൻപ് ഉണർന്നാൽ പല ഗുണങ്ങളും ഉണ്ടെന്ന്.അവളുടെ മുഖവും പുഞ്ചിരിയും അവൻ വീണ്ടും വീണ്ടും ഓർത്തെടുത്തു.ഇനിയുള്ള പുലരികൾ അവൾക്ക് വേണ്ടി.ഓർമ്മകൾ കുറെ വർഷം പിന്നോട്ടേക്കു പോയി.പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ ഇത് പോലെ ഒരു സുന്ദരി ഉണ്ടായിരുന്നു മനസ്സ്സിന്റെ താളം തെറ്റിച്ച കവിത. പേര് പോലെ തന്നെ ആൾ അവൾ നന്നായി കവിതകൾ എഴുതും.കഴിഞ്ഞ വര്ഷം ആഗസ്റ് 18നു ഗെറ്റ്ടുഗെദറിന് പോയപ്പോൾ അവളെ വീണ്ടും കണ്ടു.നല്ല ചുറുചുറുപ്പുള്ള കുട്ടി ആയിരുന്നു.ഇപ്പോഴും സുന്ദരിതന്നെ പക്ഷെ ഒരു അലസത ഭാവം. കൂടെ പഠിച്ചവരെയൊക്കെ അത്ഭുത പെടുത്തി വിനീഷ് സ്കൂൾ വെൽഫയർ ഫണ്ടിലേക്ക് 10ലക്ഷം സംഭാവന കൊടുത്തു.അപ്പോഴാണ് വിനീഷ് വളർന്നു പന്തലിച്ചത് പലരും അറിയുന്നത്.വളരെ പെട്ടന്നായിരുന്നു അവന്റെ വളർച്ച.

കവിതയുമായി കുറെ നേരം സംസാരിച്ചു.എന്തോ വലിയ ഒരു വിഷമം അവളിൽ ഉണ്ടെന്ന് തോന്നി.തന്റെ ബിസിനസ് കാർഡ് കൊടുത്ത്  വല്ല ആവശ്യവും ഉണ്ടെകിൽ എന്നെ വിളിക്കാൻ മടിക്കരുത് എന്നും പറഞ്ഞു അവിടെ നിന്നും യാത്രയായി.അവൾക്കു വേണ്ടിയാണ് വിനീഷും കവിതകൾ എഴുതാൻ തുടങ്ങിയത്.പക്ഷെ അവൾ കുടുംബ സമേതം കോഴിക്കോട് വീടുമാറി പോയി.പിന്നെ ഒരു വിവരവും ഇല്ല.അവളുടെ അച്ഛന്റെ കവിത ജ്വല്ലറിയും പൂട്ടി പുള്ളിയും കണ്ണൂർ വിട്ടു.അതോടെ കവിത എന്നത് വെറും ഒരു ഓർമ്മയായി.അവളെപോലെ ഒരുവളെ കിട്ടുമെന്ന പ്രതീക്ഷയിൽ ആണ് ഇത് വരെ കല്യാണം കഴിക്കാതെയിരുന്നത്.ചോദിക്കുന്നവരോടൊക്കെ അങ്ങനെ പറഞ്ഞു, സത്യത്തിൽ ചായ കുടിക്കാൻ ചായകട തൂടങ്ങേണ്ട എന്ന നിലപാട് ആയിരുന്നു.

എന്നാലും ആ മഴയിൽ കണ്ട മുഖം ആരായിരിക്കും.ആ മുഖം മനസ്സിലേക്ക് വന്നു കൊണ്ടേയിരുന്നു. കാത്തിരിപ്പിന് വിരാമമായി ഒരു ദിവസം ആ കുട്ടി തന്റെ കാർ ഷോറൂമിൽ കൂട്ടുകാരിയുടെ കൂടെ ഇരിക്കുന്നത് കണ്ടു.അവരെ തന്റെ ക്യാബിനിലേക്ക് ക്ഷണിച്ചു.ഷോറൂമിലേക്ക് ഇന്റർവ്യൂ ചെയ്യുന്നതിനിടയിൽ ഞങ്ങൾ സഹോദരിമാർ ആണെന്നും ചേച്ചിക്ക് കണ്ണ് കാണില്ല അത് കൊണ്ട് റൂമിനടുത്തുള്ള ഈ ഷോറൂമിൽ ജോലി കിട്ടിയാൽ വളരെ ഉപകാരം ആകുമെന്നും അറിയിച്ചു.ജാഡ കൊണ്ടല്ല താന് ചിരിച്ചത് കാണാത്തത് കൊണ്ടാണ് അന്ന് അവൾ ചിരിക്കാതിരുന്നത് എന്നത് അവനിൽ ആശ്വാസം നൽകി, പക്ഷെ അവളുടെ അന്ധത വിഷമവും ഉണ്ടാക്കി.എന്തായാലും  അവരോടു കൂടുതൽ അടുപ്പം തുടർന്നു 

ചേച്ചിയുടെ നമ്പർ അനിയത്തിൽ നിന്നും വാങ്ങി.പിന്നെ ഒരുപാട് നേരം ദിവസവും സംസാരിച്ചു.എന്തോ പിരിയാൻ പറ്റാത്ത ഒരു ആത്മബന്ധം അവൾ അവനിൽ ഉണ്ടാക്കി. തന്റെ പല ഇഷ്ടങ്ങളും താന് പറയാതെ തന്നെ അകക്കണ്ണു കൊണ്ട് അവൾ മനസ്സിലാക്കിയിരിക്കുന്നു.കാഴ്ചകളെ കുറിച്ച് പറയുമ്പോൾ അവളുടെ ശബ്ദം ഒന്ന് ഇടറി. ദുബായിലെ ഒരു ഡോക്ടറെ കണ്ടടപ്പോൾ അയാൾ പറഞ്ഞത് അമേരിക്കയിൽ അയാളുടെ സീനിയർ ഡോക്ടർ ഉണ്ട്. ഇത് പോലെ ഉള്ള കേസൊക്കെ വളരെ പെട്ടെന്നു ശരിയാക്കി തരും.നല്ല ഒരു തുക അതിനു ചെലവ് വരും.കണ്ണ് തരാൻ ഏജൻറ് ആൾക്കാരെ ഏർപ്പാട് ആകിയിട്ടുണ്ട്.താൻ കല്യാണം കഴിക്കാൻ പോകുന്ന അവളുടെ സകല ചിലവും വിനീഷ് ഏറ്റെടുത്തു.അതിനു വേണ്ട ഒരുക്കകങ്ങൾ ചെയ്യാൻ തൂടങ്ങി.ഓപ്പറേഷനും മറ്റും വരുന്ന തുക അവളുടടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു കൊടുത്ത് വിനീഷ് നാട്ടിലേക്കു പോയി. അമ്മയോട് കാര്യങ്ങൾ സംസാരിക്കണം. അവൾ തിരിച്ചു കാഴ്ചയുമായി വരുന്ന ദിവസം അമ്മയെയും കൂട്ടി അവളുടടെ വീട്ടിൽ പോകണം.ഒരുപാട് കണക്കു കൂട്ടലുമായി നാട്ടിലേക്കു പറന്നു. 


ഒരു മാസത്തിൽ പലപ്പോഴായി സ്കൈപ്പിൽ റിച്ചയുമായി സംസാരിച്ചു. കാഴ്ച്ച തിരിച്ചു കിട്ടി റിച്ച ദുബായിലേക്ക് വന്നു.വിനീഷ്  അമ്മയുമായി 2  ദിവസം മുൻപേ ദുബായിൽ എത്തിയിരുന്നു.അവളെ കാണാൻ അമ്മയെയും കൂട്ടി ഇറങ്ങുമ്പോൾ ആണ് ഫോണിൽ ആരോ വിളിക്കുന്നത്.അത് അവൾ ആയിരുന്നു പഴയ കാമുകി കവിത. തന്റെ ഭർത്താവ് ഒരു പ്രശ്നത്തിൽ കുടുങ്ങി ജയിലിൽ ആണ്. അത് കൊണ്ട് നിലനിൽപ്പിനു ഒരു ജോലി അത്യാവശ്യവുമാണ്. സഹായിക്കാൻ പറ്റുമെങ്കിൽ ഞാൻ വന്നു കാണാം. ഇപ്പോൾ ചെറിയ തിരക്കിലാണെന്നും നാളെ ഓഫീസിൽ വന്നാൽ മതിയെന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു.കവിതയെക്കാൾ സുന്ദരിയായ റിച്ചയെ കെട്ടിയിട്ട് വേണം അവളുടെ മുൻപിലൂടെ നെഞ്ചുവിരിച്ചൊന്നു നടക്കാൻ.ദൈവമായിട്ടാണ് ഈ സമയത്തു തന്നെ കവിതയെ ഇവിടെ എത്തിച്ചത്.
 
റിച്ചയുടെ ഫ്ളാറ്റിയിൽ അനിയത്തി റാണയും അച്ഛനും അമ്മയും കൂടെ കവിതയും ഉണ്ടായിരുന്നു.കവിതയിലൂടെയാണ് വിനീഷിന്റെ ഇഷ്ട്ടങ്ങൾ റിച്ച അറിഞ്ഞതും അവനോട് തന്റെ അകക്കണ്ണിലൂടെ കണ്ടത് എന്ന രീതിയിൽ പറഞ്ഞതും.പക്ഷെ കവിത അവരുടെ മുന്നിൽ വന്നില്ല.അവൾ എഴുതിയ തിരക്കഥ അനുസരിച്ചാണ് അത് വരെ കാര്യങ്ങൾ നടന്നത്. റിച്ചയുടെ സഹോദരൻ ആണ് കവിതയുടെ ഭർത്താവ്.ഗോൾഡ് മർച്ചന്റ് ആയ അച്ഛന്റെ കോഴിക്കോട് സെറ്റിലായ മാർവാടിയുടെ മകൻ ആണ്.ഗോൾഡ് സ്മഗ്ലിങ് കേസിൽ പെട്ട് ഇപ്പോൾ ദുബായ് ജയിലീലാണ്.കവിത ഗെറ്റ് ടുഗെദറിന് നാട്ടിൽ വന്ന സമയത്തു ആണ് ഭർത്താവു ജയിലിൽ ആകുന്നത്.വിനീഷിന്റെ പെട്ടെന്നുള്ള വളർച്ച കവിതയെ വല്ലാതെ അലട്ടിയിരുന്നു.

ദുബായിയിൽ തിരിച്ചെത്തിയ ശേഷം കവിത വിനീഷിന്റെ വളർച്ചയെ കുറിച്ച് അവൻ അറിയാതെ കാര്യങ്ങൾ മനസ്സിലാക്കി.ഒരു അക്കൗണ്ടന്റ് ആയി ആണ് വിനീഷ് ജോയ് കാർസിൽ എത്തുന്നത്.ജോയ് എന്ന മലയാളിയായിരുന്നു ഉടമ. നാട്ടിൽ ടോയോട്ടയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നതിനിടയിൽ ആണ് ദുബായിലിൽ ജോലി ശരിയാവുന്നത്.വളരെ പെട്ടെന്ന് തന്നെ ജോയിയുടെ ഇഷ്ട്ടം പിടിച്ചു പറ്റാൻ വിനീഷിന്റെ വാക്കു സാമർഥ്യം കൊണ്ട് സാധിച്ചു.അക്കൗണ്ടിൽ തിരിമറി നടത്തി പൈസ ഉണ്ടാക്കാൻ തുടങ്ങി.ജോയിയുടെ കള്ള ഒപ്പിട്ട് വൻ തുകകൾ കയ്യിലാകി.മാസങ്ങൾ കടന്നു പോയി. പിനീട് പല ചെക്കുകളും ബൗൺസ് ആവാൻ തുടങ്ങിയപ്പോൾ ആണ് ജോയ് കാര്യങ്ങൾ അറിയുന്നത്.മാനഹാനി ഭയന്ന് ഒരു ദിവസം ജോയ് ആത്മഹത്യ ചെയ്തു. 

കടത്തിലായ ബിസിനസ് 10 വയസ്സുള്ള മകനെ കൊണ്ട് നടത്താൻ പറ്റില്ല എന്ന് മനസ്സിലാക്കിയ ഭാര്യയും കുടുംബവും നാട്ടിലേക്ക് തിരിച്ചു.തന്റെ വിഷമങ്ങൾ ഒന്നും ആരോടും പങ്കു വെക്കാത്ത സ്വഭാവമായിരുന്നു ജോയിയുടേത്. വിനീഷിനെ പലരും സംശയിച്ചു.പക്ഷെ തെളിവുകൾ ഒന്നും ഉണ്ടായില്ല മാത്രമല്ല കേസ് കൊടുകേണ്ടവർ അതിനൊന്നും നില്കാതെ നാട് വിട്ടു.എല്ലാം അറിയുന്ന ഒരുവൾ ഉണ്ടായിരുന്നു. ജോയിയുടെ  PA ഒരു ഫിലിപ്പിനോകാരത്തി. അവളൊടു പ്രണയം നടിച്ചാണ് വിനീഷ് പലതിനും കൂട്ട് നില്ക്കാൻ പ്രേരിപ്പിച്ചത്. അവസാനം സ്ഥാപനം അവന്റെ കൈയിൽ വന്നപ്പോൾ ഫിലിപ്പിനോകാരിയെ ഒഴിവാക്കി.അവളുടെ ഫേസ്ബുക് കുറിപ്പുകൾ ഫോളോ ചെയ്താണ് കവിത അവളിലേക്ക് എത്തിയത്.തന്നെ കല്യാണം കഴിക്കാമെന്നു വാക്കു തന്നു മുങ്ങിയവൻ ആണ് വിനീഷ് എന്ന് കവിത ഫിലിപ്പീനോയെ വിശ്വസിപ്പിച്ചു.നമ്മൾ രണ്ടു പേരെയും ചതിച്ച അവനിക്ക് ഒരു പണികൊടുക്കണം എന്നരീതിയിൽ സംസാരിച്ചു  രഹസ്യങ്ങൾ ചോർത്തി. 

ഇല്ലാത്ത കണ്ണ് ഓപ്പറേഷന്റെ പേരിൽ ഒരുപാടു പണം പറ്റിച്ചതിനു ശേഷം രണ്ടാം പകുതിയിൽ കവിത തന്നെ കളത്തിൽ ഇറങ്ങുകയാണ്, വിനീഷ് ന്റെ കമ്പനിയുടെ അക്കൗണ്ടന്റ് ആയി.ഒരുപാട് കള്ള എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റും ആയി അവൾ ആ കമ്പനിയിൽ കയറി.റിച്ചയുടെ അനിയത്തി റാണയും കവിതയും പല പദ്ധതികളും തയ്യാറാക്കി.നനവ് ഉള്ള ഇടം കുഴികുക എന്ന ചൊല്ലിനൊത്തു റിച്ചയും.വിനീഷ് അമ്മയെ നാട്ടിലേക്കു അയച്ചതിനു തൊട്ടടുത്ത ദിവസം റിച്ച അവന്റെ ഫ്ലാറ്റിൽ എത്തി.രാത്രി പുറത്തു കറങ്ങി ഭക്ഷണവും കഴിച്ചു തിരികെ വിനീഷിനൊപ്പം റൂമിലേക്ക്.അവൻ കുളിക്കാൻ പോയ സമയം ഒളികേമറകൾ സ്ഥാപിച്ചു.അവനുമൊത്തുള്ള കിടപ്പറ രഹസ്യങ്ങൾ വളരെ ഭംഗിയായി ഷൂട്ട് ചെയ്തു.
ഒഫീഷ്യൽ ആയി ഒരു പെണ്ണ് കാണൽ മാത്രമേ നടന്നുള്ളു. നാട്ടിൽ പോയി കുടുംബ സമേതം എൻഗേജ്മെൻറ് നടത്താൻ ആയിരുന്നു തീരുമാനം.മിക്ക ദിവസങ്ങളിലും വിനീഷിനെ റിച്ച സ്ഥാപനത്തിൽ പോകാതെ മാറ്റി നിർത്തി. അത് കവിതയ്ക്കും റാണയ്ക്കും പണം അടിച്ചു മാറ്റാനുള്ള വഴികൾ എളുപ്പമാക്കി.മാസങ്ങൾ ഓരോന്നായി കടന്നു പോയി. റിച്ചയുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങി.കല്യാണത്തിന് അവൾക്ക് താല്പര്യം ഇല്ല എന്നും ലിവിങ് ടുഗെതർ മതിയെന്നും ഉള്ള സംസാരം അവരിൽ ചില പിണക്കങ്ങൾ ഉണ്ടാക്കി.

വിനീഷിന്റെ ചെക്ക്‌ ഉപയോഗിച്ച് കവിത ഭർത്താവിനെ ജയിലിൽ നിന്നും പുറത്തിറക്കി.
ഒരു ദിവസാം വിനീഷിന്റെ ഫോണിലേക്ക് ഒരാൾ വിളിച്ചു. പേര് റിച്ചാർഡ് ആണെന്നും നിങ്ങളുടെ വാട്ട്സാപ്പിലെ ഒരു വീഡിയോ ഒന്ന് നോക്കണം എന്ന് പറഞ്ഞു കട്ട് ചെയ്തു.റിച്ചയുമായുള്ള തന്റെ കിടപ്പറ വീഡിയോ പഴയ ആ ഫിലിപ്പിനോ കാരത്തിയെ മോർഫ് ചെയ്തു കയറ്റി അയച്ചിരിക്കുന്നു.അവർ ആവശ്യപെടുന്നത് പോലെ ചെയ്യണം എന്ന് ഒരു വോയിസ് ക്ലിപ്പും.താന് ചതിക്കപ്പെട്ടിരിക്കുന്നു എന്ന് വിനീഷ് തിരിച്ചറിയുമ്പോൾ തന്റെ സ്ഥാപനം കടത്തിൽ മുങ്ങി കിടക്കുകയായിരുന്നു.വണ്ടി ചെക്ക് കേസുമായി ഒരു  നോട്ടീസ് വന്നു.ജോയിയോട് താൻ ചെയ്ത കാര്യങ്ങൾ ഓരോന്നായി മനസ്‌സിൽ തെളിഞ്ഞു വന്നു.
നാട് വിടാനുള്ള ഒരുക്കങ്ങൾ നടക്കുന്ന ആ രാത്രിയിൽ നാല് പേര് അവന്റെ ഫ്ലാറ്റിലേക്ക് വന്നു.കവിതയും റിച്ചയും റാണയും റിച്ചാർഡും ഒരു കുടുംബത്തിലെ കണ്ണികൾ ആണെന്ന്  വിനീഷ് അറിയുന്നത് അപ്പോഴാണ്. തന്റെ ഭാർത്ഥവിനെ ജയിലിൽ നിന്നും ഇറക്കാൻ എന്താണ് വേണ്ടത് എന്ന് ആലോചിക്കുമ്പോൾ ആണ് പുത്തൻ പണത്തിന്റെ ഹുങ്കിൽ ജീവിക്കുന്ന തന്റെ മുഖം മനസ്സിൽ വന്നത്.അവിടെ നിന്നും നിന്നിലേക്ക് എത്താൻ കവിത ഓരോ പദ്ധതികൾ തയ്യാറാക്കി. അങ്ങനെ ആണ് റിച്ചയെ നിന്റെ മുൻപിൽ ഇട്ടു തരുന്നത്. സ്ത്രീ ഒരു വീക്നെസ് ആണെന്ന് അറിയുന്ന ഞാൻ അത് വഴി കാര്യങ്ങൾ നീക്കി.നിന്റെ കൂടെ ജോയിയെ ചതിക്കാൻ കൂട്ടുനിന്ന ഒരു ഫിലിപ്പൈനിയെ ഓർമ്മയുണ്ടോ. അവൾക്കും ഇതിൽ ഒരു റോൾ ഉണ്ട്. ഒറ്റുകാരന്റെ റോൾ...അതിനുള്ള പ്രതിഫലവും വാങ്ങി അവൾ കളം വിട്ടു.

എവിടെ നിന്ന് നീ വഴി തെറ്റി ജീവിക്കാൻ തുടങ്ങിയോ അവിടേക്ക് തന്നെ ഒന്നും ഇല്ലാത്തവനായി തിരിച്ചു പോകാം അല്ലെങ്കിൽ ഈ അറബി നാട്ടിൽ ജയിലിൽ കഴിയാം. പലരെയും പറ്റിച്ചു നീ ഉണ്ടാക്കിയ നിന്റെ ബിസിനസ് ഇനി ഇല്ല.മറ്റുള്ളവന്റെ കണ്ണുനീരിൽ ചവിട്ടി ഉണ്ടാക്കിയത് ഒന്നും നില നിൽക്കില്ല.നിവൃത്തി കേടു കൊണ്ടാണ് ഞാൻ ഇങ്ങനെ ചെയ്തത്. വിശ്വസിച്ചു കൂടെ നിർത്തിയ ഒരു സുഹൃത്ത് കള്ളത്തരത്തിൽ  എന്റെ ഭർത്താവ് ബലിയാടാവുകയായിരുന്നു.ചതിക്ക് പകരം മറ്റൊരു ചതി ശരിയായ മാർഗ്ഗം അല്ല എന്നറിയാം. പക്ഷെ എനിക്ക് മുൻപിൽ വേറെ ഒരു വഴി ഉണ്ടായില്ല. 10 ഇൽ പഠിക്കുമ്പോൾ എന്റെ പിറകെ കുറെ നടത്തിയതല്ലേ.ഇപ്പോഴും അങ്ങനെ നടന്നു എന്ന് സമാധാനിച്ചു നാട്ടിലേക്കു പോയി വല്ല പണിയും എടുത്തു ജീവിക്കുക.കവിത അന്നും ഇന്നും നിനക്ക് സ്വന്തമല്ല എന്ന സത്യം തിരിച്ചറിയുക.ശാരീരികമായ എന്നെ സ്വാധിനിക്കാൻ നോക്കിയപ്പോൾ ആണ് അന്ന് ഞാൻ നിന്റെ വിട്ടു പോയത് ഇന്ന് ജോലി തന്ന് എന്റെ ശരീരത്തെ ആസ്വദിക്കാമെന്ന നിന്റെ മോഹം അതും നടന്നില്ല.ജീവിതം അങ്ങനെയാണ് ആഗ്രഹിച്ചത് എല്ലാം കിട്ടണം എന്നില്ല.

നാട്ടിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിൽ എയർപോർട്ടിൽ വെച്ച് അറസ്റ്റു ചെയ്തു.നാട്ടിലുള്ള പ്രോപ്പർട്ടി ഒക്കെ വിൽക്കാൻ തുടങ്ങി.അങ്ങനെ ചെക്ക് കേസിൽ പണം അടച്ചു നാട്ടിലേക്ക്.നാട്ടുകാരുടെ ഇടയിൽ ജീവിക്കാൻ വല്ലാത്ത പാടാണ്.കഥകൾ നാട്ടിലും അറിഞ്ഞിരിക്കുന്നു.ഏതു പ്രതിസന്ധിയിലും കൂടെ  ഉണ്ടാകും എന്ന് ഉറപ്പുള്ള അമ്മ മാത്രം അവനോടൊപ്പം ഗുജാറാത്തിലേക്ക് വണ്ടി കയറി.അത് വരെ എന്റെ പണം കണ്ടു കൂടെ കൂടിയ കുടുംബക്കാർ പലരും കണ്ണടച്ച് ഇരുടാക്കി. ആരോടും ഒരു പരിഭവവും കാണിക്കാതെ അമ്മ തന്ന ഉപദേശവുമായി ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലിക്ക് കയറി.അർഹത ഇല്ലാത്ത ഒന്നും ആഗ്രഹിക്കരുത് മറ്റുള്ളവരെ വേദനിപ്പിച്ചു ഒന്നും സ്വന്തമാക്കാൻ ശ്രമിക്കരുത് എന്ന അമ്മയുടെ വാക്കുകൾ നിധിപോലെ കൂടെ കൂട്ടി.വിനീഷിന്റെ സാമർഥ്യം കണ്ട കമ്പനി മൊതലാളി സംസാരിക്കാൻ കഴിയാത്ത തന്റെ മകളെ കല്യാണം കഴിക്കാമോ എന്ന് ചോദിച്ചു.അമ്മയുടെ അനുഗ്രഹം വാങ്ങി അവളെ കെട്ടി.അന്ന് മുതൽ ഇനി ഒരിക്കലും സുലൈമാനി കുടിക്കില്ല എന്ന തീരുമാനം എടുത്തത് കൊണ്ട് പാൽ കുടിച്ചു ശിഷ്ടകാലം പുതിയ ഒരു മനുഷ്യൻ ആയി ജീവിച്ചു.തൻറെ പേര് എഴുതിവെച്ച അരി അങ്ങു ഗുജറാത്തിൽ ആയത് കൊണ്ടാണ് കവിതയും പിഫിപ്പിനിയും റിച്ചയും സ്വന്തം ആവാതിരുന്നത് എന്ന് സമാധാനിച്ചു കെട്ടിയോളും കുട്ടികളുമായി ഒരു ഗുജറാത്തി വസ്ത്ര വ്യാപാരിയായി കാലം കടന്നു പോയി.

മാലിബ് മാട്ടൂൽ