2015, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

പട്ടിയും പോത്തും പന്നിയും പശുവും പിന്നെ കുറെ പട്ടിണി പാവങ്ങളും.

    "മ" എന്ന അക്ഷരം കൊണ്ട് മായാജാലം കാട്ടുന്ന മകാരം മാത്യുവിനെ കുറിച്ചു നിങ്ങൾ കേട്ടിടുണ്ടാവും. ഇവിടെ ഇന്നത്തെ പത്രങ്ങളിലും പല വിധ മീഡിയകളിലും ചർച്ച ചെയ്യപെടുന്ന 'പ" യെ കുറിച്ചാണ് നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത്. "പ" യെന്ന സാധനം കിടന്നുറങ്ങുന്ന "പ" യെല്ലട്ടോ.പാ യിൽ തുടങ്ങുന്ന ചില മൃഗങ്ങൾ ആണ് ഇന്നത്തെ ചൂടൻ ചർച്ചാ വിഷയം.

പോത്ത് : ബീഫും പൊറോട്ടയും വല്ലാത്ത ഒരു കോമ്പിനേഷൻ തന്നെ. ദേശീയ ഭക്ഷണമായി അറിയപ്പെട്ട ഈ ജോഡി കേരളീയ ഹിന്ദുക്കള്‍ക്ക് പോലും വളരെ ഇഷ്ട്ടമാണ്. മൈദാ ഫെസ്റ്റ് നടത്താതെ തന്നെ പൊറോട്ട വംശനാഷ ഭീഷണി നേരിടുകയാണ്  ഇപ്പോള്‍ ബീഫിനും അതെ ഗതി.കുറച്ചു കാലം മുമ്പ് ക്ഷേത്രങ്ങളിലും ക്ഷേത്ര പരിസരത്തും പശുക്കളെ കൊന്നിടുന്ന പ്രതികളെ പിടിച്ചപ്പോള്‍ അവരെല്ലാവരും ആര്‍.എസ് .എസുകാര്‍.അതോടെ ആ പ്ലാൻ ചീറ്റിപോയി.താമര വിരിയിക്കാൻ അടവുകൾ പലതും മുന്പേ പയറ്റാൻ തുടങ്ങിയിരുന്നു പക്ഷേ സുരേഷ് ഗോപിയെ പോലെ വെറും ഗോപിയാകൽ മാത്രമേ ഉണ്ടായുള്ളൂ. ഇനി പോർക്ക്‌ ഫെസ്റ്റിലൂടെയെങ്കിലും ഒരു താമര വിരിയട്ടെ എന്ന് ആശംസിക്കാം.താമര പോലെ ഫുൾ ടൈം വെള്ളത്തിൽ കിടക്കുന്ന ഒരു ജനതയെ വാർത്തെടുക്കാൻ മാത്രം  കേരളത്തിൽ കഴിഞ്ഞു.

ഭാരതീയ ഇതിഹാസങ്ങളിലെ മരണദേവനാണ് യമൻ അഥവാ കാലൻ. കാലന്റെ വാഹനം ആണ് പോത്ത് . രാജമാണിക്യം സിനിമയ്ക്ക് ശേഷം പുള്ളി ഇപ്പോയാണ് ചാനലുകളിൽ വീണ്ടും സജീവമായത്. ബീഫ് ഫെസ്റ്റ് നടത്തിയപ്പോൾ ആൾ ഭയങ്കര ഫൈമസ് ആയി. കറുത്ത മുത്ത്‌ അങ്ങനെ കോട്ടും സ്യൂട്ടും ഇട്ട ചാനൽ ഭുജികൾക്ക് സംസാരിക്കാൻ ഒരു വിഷയമായി. .അപ്പോൾ എനിക്ക് ഒരു ചെറിയ സംശയം തോന്നി. പോത്തിറച്ചി എല്ലാവരും കയിച്ചാൽ മരണ സംഖ്യ കുറയുമല്ലോ. എങ്ങനെ എന്നല്ലേ കാലനു വരാൻ വാഹനം ഇല്ലെങ്കിൽ പിന്നെയെന്താ ചെയ്യുക. അവർ ലാവിഷായി ജീവികട്ടെയെന്ന് കാലനും കരുതും.

പശു : പശു മാതാവ് നമുക്ക് ഫ്രീ ആയി തരുന്നത് ചാണകം മാത്രമേയുള്ളൂ. പാൽ നമ്മൾ ബാലമായി പിടിച്ചു വലിച്ചു വാങ്ങുന്നത അത് കൊണ്ട് ഇനി മുതൽ മാതാവിനെ വേദനിപിക്കില്ല എന്ന് തീരുമാനിച്ചു കൂടെ. പശുവിനെ വളര്‍ത്തി ഉപജീവന മാർഗ്ഗം കണ്ടെത്തുന്ന  ദരിദ്രരായ ഇന്ത്യന്‍ കര്‍ഷകര്‍ പാല്‍ വറ്റിക്കഴിഞ്ഞതിനു ശേഷവും അതിനെ പോറ്റേണ്ടി വരുന്ന ഒരവസ്ഥ അവരുടെ ഉള്ള ദാരിദ്ര്യത്തെ വര്‍ദ്ധിപ്പിക്കുന്നു..പാലു തരാത്ത പശുവിനെ അവസാനം പട്ടിണിക്കിട്ടൂ കൊല്ലുക മാത്രമേ അവരുടെ മുന്ബിലുള്ള ഏക വഴി.മൂസ നബിയുടെ  നേതൃത്വത്തില്‍ ഇസ്രാഈല്യര്‍ ഈജിപ്തില്‍ നിന്ന് രക്ഷപ്പെട്ട് സീനായിലെത്തിയപ്പോള്‍ അവിടെ കണ്ട ഗോ പൂജകരെ അനുകരിച്ച് ഗോവിന്റെ കോലമുണ്ടാക്കി ആരാധിച്ച സമരിയക്കാരുടെ കഥ വിശുദ്ധ ഖുര്‍ആന്‍ രണ്ടാം അധ്യായമായ ബക്റ(പശു) യിൽ വിവരിക്കുന്നുണ്ട്.അത് കൊണ്ട് അതിനെ ആരാധിക്കണം എന്നില്ല പശുവിനെ മാത്രമല്ല മനുഷ്യനും മൃഗങ്ങളും പക്ഷികളും ഉള്‍പ്പെടെ പ്രപഞ്ചത്തിലെ ഒരു സൃഷ്ടിക്കും ദിവ്യത്വമോ പവിത്രതയോ ഇല്ല എന്നതാണ് ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസം.പശു  മാതാവ് പ്രസവിക്കുന്ന കുട്ടി കാളയായിരുനു അപ്പൊ ആ മാതാവിന്‍റെ പുത്രന്‍ അഥവാ സഹോദരന്‍ ,അതിനെ കൊല്ലാം.പശു മാതാവ് ആകുമ്പോള്‍ സ്വാഭാവികമായി അത് മായി ബന്ധപെട്ട ജീവികള്‍ മറ്റു പലതും ആകണമല്ലോ.

പന്നി : ഒരിക്കല്‍ ഭൂരക്ഷയ്ക്ക് പന്നിരൂപത്തില്‍ മഹാവിഷ്ണു അവതരിക്കുകയുമുണ്ടായി. എന്നാല്‍ പൊതുവെ മാംസാഹാരം പ്രോത്സാഹിപ്പിക്കാത്ത ഹിന്ദു മതത്തില്‍ പന്നിയെ ആഹരിക്കാന്‍ ഉപദേശിക്കുന്നുമില്ല.പന്നിയെ തിന്നരുത് എന്ന് മറ്റു മത ഗ്രന്ഥങ്ങളും പറയുന്നുണ്ട്. ആവര്‍ത്തന പുസ്തകം 14.8-ബൈബിള്‍,  'അതു കുളമ്പു പിളര്‍ന്നതെങ്കിലും അയവിറക്കുന്നില്ല; അതു നിങ്ങള്‍ക്ക് അശുദ്ധം ഇവയുടെ മാംസം തിന്നരുതു; പിണം തൊടുകയും അരുതു'.ഖുര്‍ആന്  (16.115) (2.173) -ശവം,രക്തം,പന്നിമാംസം അള്ളാഹു അല്ലാത്തവരുടെ പേരില്‍ പ്രഖ്യാപിക്കപെട്ടത്‌ നിങ്ങള്ക്ക് വിലക്കിയിരിക്കുന്നു.പന്നി തിന്നരുത് എന്ന് ജൂതന്‍ ക്രിസ്ത്യന്‍ മുസ്ലീം മത വിഭാഗങ്ങള്‍ ആദി കാലം മുതലെ  നിഷ്‌കര്‍ഷിച്ചത്.ഇനി പോർക്ക്‌ ഫെസ്റ്റ് നടത്തി എല്ലാവരും പന്നി കയിക്കണം എന്ന് പറയരുത്. കഴിക്കുന്നവർ കഴിക്കട്ടെ വേണ്ടാത്തവർ കഴിക്കാത്തിരിക്കട്ടെ.

പട്ടി : പല തരം പട്ടികൾ ഉണ്ട് നമ്മുക്കിടയിൽ, വാസം തെരുവിലാണെങ്കിലും പക്ഷെ അവനാണ് താരം.റിയാലിറ്റി ഷോകളിൽ മാത്രം കാണുന്ന ചിലർക്ക് ആ തെരുവ് പട്ടികളെ തൊട്ടാൽ പൊള്ളും.കാരണം പട്ടികളോടുള്ള സ്നേഹമല്ല മറിച്ചു പണം തരുന്നവരോടുള്ള കൂറാണ്. ആയിരം പാവങ്ങളെ കടിച്ചു ആശുപത്രിയിൽ ആക്കിയാലും ഒരു തെരുവ് പട്ടിപോലും പീഡിപ്പിക്കപ്പെടരുത് കാരാണം പേവിഷ ബാധക്കുള്ള മരുന്ന് വിറ്റു പോണം. മരുന്ന് കമ്പനികൾ കൊടുക്കുന്ന കാശും വാങ്ങി പട്ടി സ്നേഹം പ്രകടിപ്പിക്കുന്നവർ ഒരു ദിവസമെങ്കിലും കാൽ നടയായി തെരുവുകളിൽ കൂടി നടക്കണം. പണ്ടൊരു മന്ത്രി പറഞ്ഞുവെത്രെ കേരളത്തിലെ റോഡിന്റെ ശോജനിയാവസ്ഥ മനസ്സിലാക്കാൻ ഞാൻ തിരുവന്തപുരം മുതൽ കാസർകോട് വരെ ട്രെയിനിൽ യാത്ര ചെയ്തു. ഒരു കുയപ്പവും കണ്ടില്ല..അത് പോലെയ ചില നായികമാർ തെരുവ് പട്ടിയുടെ കാര്യത്തിൽ പറഞ്ഞത്.

പട്ടിണി : ദിവസങ്ങളോളം ആഹാരം കഴിക്കാതെ എല്ലും തൊലിയുമായി കഴിയുന്ന പട്ടിണി പാവങ്ങള്‍, ഉടുക്കാന്‍ ഉടു തുണിയില്ലാതെ കിടക്കാന്‍ ഒരിടം പോലുമില്ലാതെ കഷ്ടപ്പെടുന്ന മനുഷ്യൻ.ധനികന്റെ വയർ സ്തംഭനം പാവപെട്ടവന്റെ  ക്ഷാപമാണ് എന്ന് ആര് പറഞ്ഞത് എത്ര ശരിയാണ് .ലോകത്ത് ഏറ്റവും അധികം പട്ടിണി അനുഭവിക്കുന്ന ദരിദ്ര ജനങ്ങൾ ഉള്ളത് ഇന്ത്യയിലാണെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടിൽ പറയുന്നു. അവരുടെ പട്ടിണി മാറ്റാൻ ഒരു നേരത്തെ ആഹാരം കൊടുക്കാൻ കയിയാത്ത നമ്മുടെ ഗവെർമെന്റ് ഇന്ന ഭക്ഷണം മാത്രമേ കഴിക്കാൻ പാടുള്ളൂ എന്ന് പറയുന്നത് ബുദ്ധിശൂന്യതയാണ്. പോത്തിറച്ചിയോ പശുവിറച്ചിയോ കഴിച്ചതിന്റെ പേരിൽ ഒരാളെ അറും കൊല ചെയ്യുനതിനു മുന്പ് നമ്മുടെ ജനങ്ങളോട്  പറയണം ഒരു നേരത്തെ ഭക്ഷണമെങ്കിലും ഒരാൾകെങ്കിലും എത്തിച്ചു കൊടുക്കാൻ.നമ്മൾ മറ്റുള്ളവരെ കാണിക്കാനാണ് ജീവിക്കുന്നത്. അത് കൊണ്ട് തന്നെ ആഹാരം ആവശ്യത്തിൽ കൂടുതൽ ഉണ്ടാകുകയും ഗമയോടെ ബാക്കിയുള്ളത് വലിച്ചെറിയുകയും ചെയ്യുന്നു. ജർമനിയിലെ ഒരു റെസ്റ്റൊറന്റിലാണെന്ന് തോന്നുന്നു ഇങ്ങനെ എഴുതി വെച്ചത് പൈസ നിങ്ങളുടെതായിരിക്കും പക്ഷെ റിസോയിസ് നമ്മുടെതാണ്‌ അത് കൊണ്ട് ഭക്ഷണം ബാക്കിവെച്ചാൽ  പിഴ അടക്കണം.ശീലങ്ങൾ മാറ്റാൻ നാം തയ്യാറാവണം.

പ്രതികരണം : ഹിന്ദു ഉണര്‍ന്നാല്‍... ഇസ്ലാം ഉണര്‍ന്നാല്‍... കൃസ്ത്യാനി ഉണർന്നാൽ... ചില പോസ്റ്ററുകല്‍ കണ്ട് മടുത്തു... ഉണർന്നാൽ വളരെ ഉപകാരം കാരണം അവർ ഉണരേണ്ടത് നാട്ടിന്റെ നന്മയ്ക്കാണ് അല്ലാതെ വല്ല ടീച്ചറും പറയുന്നത് കേട്ട് നാടിന്റെ സമാധാനം കളയാനല്ല അല്ലെങ്കിൽ വല്ലവനും പറയുന്നത് കേട്ട് കൈ വെട്ടാനോ അന്യ മതക്കാരന്റെ വികാരത്തെ അപമാനിക്കാനോ അല്ല.ഞാന്‍ എന്ത് കഴിക്കണമെന്ന് മൂന്നമാതൊരാള്‍ തീരുമാനിക്കുകയാണെങ്കില്‍ ജയിലിലെ ഭക്ഷണം കഴിക്കാനാണ് എനിക്ക് ഇഷ്ടം’, ‘ഞങ്ങളുടെ അന്നംവരെ നിശ്ചയിക്കുന്നതാണ് നിങ്ങളുടെ സ്വയംസേവനമെങ്കില്‍ ക്ഷമിക്കണം, ഇത് നട്ടെല്ല് ഇല്ലാത്തവരുടെ നാടല്ല’ തുടങ്ങിയ മുദ്യാവാക്യങ്ങള്‍ എഴുതി ഉയര്‍ത്തിപ്പിടിച്ച് വിദ്യാര്‍ഥികള്‍ ഫാഷിസത്തിനെതിരെ പ്രതിഷേധമുയര്‍ത്തി ഉണർന്ന  വാർത്തയും നാം കണ്ടു.  ഹിന്ദു ആയാലും മുസ്ലീമായാലും കൃസ്ത്യനായാലും ‘ഉണര്‍ന്നാല്‍ ’ അവർ വർഗീയ വാദികള്‍ക്കെതിരെ ശബ്ദമുയര്ത്തട്ടെ. സമൂഹത്തിൽ സാഹോദര്യവും സ്നേഹവും സന്തോഷവും ഉണരട്ടെ. ചോരയുടെ മണമില്ലാത്ത പത്രവാർത്തകൾ കണ്ടുണരാൻ മലയാളിക്ക് കഴിയട്ടെ.

ഇവിടെ ഒരു നുണ സത്യമാകാന്‍ അത് നിരന്തരം ആവര്‍ത്തിക്കപ്പെട്ടാല്‍ മാത്രം മതിയെന്ന ഒരു അവസ്ഥയാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ മരണം മുതൽ പലതും വ്യാജ്യ വാർത്തകൾ ആയി ഷെയർ ചെയ്യപെടുന്നു.ഗീബല്‍സിയന്‍ തന്ത്രങ്ങൾക്ക് പുതുമ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും പ്രയോഗ തലത്തില്‍ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ പച്ചക്കള്ളങ്ങള്‍ സത്യമാകുമോ എന്ന നിഷ്‌കളങ്കമായ ചോദ്യത്തിന് പ്രസക്തിയില്ല.പോർക്ക്‌ ഫെസ്റ്റും ബീഫ് ഫെസ്റ്റും വെറും രാഷ്ട്രിയ മുതലെടുപ്പ് മാത്രമാണ്.നേതകളുടെ പ്രലോബനങ്ങൾക്ക് ചെവി കൊടുക്കാതെ നല്ല തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന നല്ലവരായ ഒട്ടനേകം ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്തിയാനികളും നമ്മുടെ കേരളത്തിന്റെ മത സൌഹാർധത്തിന്റെ ശക്തി.

മാലിബ് മാട്ടൂൽ