2014, ഏപ്രിൽ 1, ചൊവ്വാഴ്ച

മനുഷ്യന്‍ വെറും അല്‍പജ്ഞാനി മാത്രം

ശാസ്ത്രത്തിനു ഇന്നും പ്രവചിക്കാൻ പറ്റാത്ത കുറെ പ്രതിഭാസങ്ങങ്ങൾ ഉണ്ട് ഈ ഭൂമിയിൽ.ഉത്തരം കിട്ടാതെ വരുമ്പോൾ നാം നമുക്ക് തോനുന്ന അഭിപ്രായങ്ങൾ പറയും.കണ്ണുകൾക്ക് കാഴ്ചയുണ്ട് പക്ഷെ നമ്മുക്ക് എല്ലാം കാണാൻ കഴിയുന്നില്ല.ശാസ്ത്രം വളർന്നു പന്തലിച്ചിട്ടും മലേഷ്യയിൽ നിന്നും പറന്ന ബൊയിങ്ങ് വിമാനം ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി നമുക്ക് മുന്പിലുണ്ട്.പലതരം പ്രവചനങ്ങൾ വന്നു പക്ഷെ ഒരു തുമ്പും കിട്ടാതെ ശാസ്ത്രത്തെ കൊമാളിയാകി എവിടെയോ കിടക്കുന്നു ആ വിമാനം.

"NOTHING IS IMPOSSIBLE" എന്ന അഹങ്കാരിക്കുന്നവനാണ് മനുഷ്യൻ. അത് കൊണ്ടാണല്ലോ ദൈവത്തെ പോലും വെല്ലുവിളിച്ചു കൊണ്ട് പുറപ്പെട്ട അത്യാതുനിക ആർഭാഢ കപ്പലായ TITANIC മഞ്ഞു കട്ടയിൽ ഇടിച്ചു പിളർന്നത്. വിമാനങ്ങളും കപ്പലുകളും അങ്ങനെ പലതും ഇതിനുമുന്പും കാണാതായിടുണ്ട്. ഒന്നിനും ഒരു വ്യക്തമായ ഉത്തരം നല്കാൻ ശാസ്ത്ര ലോകത്തിനു ഇനിയും പറ്റിയില്ല.

ഇന്നും  ഉത്തരം കിട്ടാത്ത ഒരു വലിയ രഹസ്യമാണ് ശാസ്ത്ര ലോകത്തിന്റെ കണ്ണുതള്ളിയ ചെകുത്താന്റെ ത്രികോണം അഥവാ ബര്‍മുഡ ട്രയാംഗിള്‍. നാം പലപ്പോയായി  കേട്ട വളരെ നികൂഢമായ ഒരു വാക്യം.മഹാ നാവികനായ കൊളംബസിനെ പോലും ഭയപ്പെടുത്തിയ ആ സ്ഥലം.തെക്ക് ക്യുബ,പ്യുര്‍ടോ റിക്കോ പിന്നെ ഹെയ്ത്തിയും  ഉള്‍ക്കൊള്ളുന്ന സമുദ്രഭാഗമാണ് ബെര്‍മുഡ ട്രയാംഗിള്‍.ചെകുത്താന്റെ ആവാസ സ്ഥലമാണ് ഇതെന്നും വിശേഷിപികുന്നവർ ഉണ്ട്.സാഹസിക യാത്രക്കാരനായ കൊളംബസ് ആ പ്രദേശത്തുകൂടി പോകുമ്പോള്‍ ഒരു തീഗോളം കടലില്‍ വീഴുന്നത് കണ്ടുവെന്നും വടക്കുനോക്കി യന്ത്രത്തിന്‍റെ സൂചികള്‍ ദിക്കറിയാതെ വട്ടം കറങ്ങിയിരുന്നു വെന്നും പറയപ്പെടുന്നു.ഈ പ്രതിഭാസം ആദ്യമായി രേഖപെടുത്തിയത് കൊളംബസ് ആണെന്ന് പറയാം.

ത്രികോണ ആകൃതിയില്‍ ഉള്ളത് എന്ന് കരുതപ്പെടുന്നതിനാലും ബര്‍മുഡയ്ക്ക് സമീപ പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാലും ആകാം ഈ പേര് കിട്ടിയത്. ബെര്‍മുഡ ട്രയാങ്ങിളിലെ അമ്പരിപ്പിക്കുന്ന മറ്റൊരു കാര്യം , ഇവിടെ ഇടയ്ക്കിടെ കണ്ടെത്തുന്ന ആളില്ല കപ്പലുകളാണ്.ഇതിനൊരു  ഉദാഹരണം ആണ് 1935 - ല്‍ ഇങ്ങനെ കണ്ടത്തിയ " ലാ ദഹാമ " എന്ന പ്രേത കപ്പല്‍.അന്യഗ്രഹ ജീവികള്‍ അഥവാ ഏലിയന്‍സ്ന്‍റെ സാന്നിദ്യം ആണ് ഇവിടെ അപകടങ്ങള്‍ ഉണ്ടാക്കുന്നത്‌ എന്ന് ഒരുകൂട്ടര്‍ അവകാശപ്പെടുന്നു.ഖുർആൻ 72:26 പറയുന്നു അള്ളാഹു അദൃശ്യം അറിയുന്നവനാണ്‌. എന്നാല്‍ അള്ളാഹു തന്‍റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല.നമ്മുടെ യുക്തിക്കുമപ്പുറത്ത് പലതുമുണ്ട്.

1912  സാൻട്ര എന്ന അമേരികയുടെ കപ്പൽ  371 ആള്കാരുമായി അപ്രത്യക്ഷമായി. ഇതോടെയാണ് പുറംലോകം ഇതിനെ കുറിച്ച് അറിയാൻ തുടങ്ങിയത്.അറ്റലാന്റിക്കിലെ ചിലന്തിയാണ് ബെര്‍മുഡ. കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും വേണ്ടി വല വിരിച്ചിരിക്കുന്ന നിഗൂഢ ശക്തി. അവിടെ കാണാതായ കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും കയ്യും കണക്കുമില്ല. പായ് കപ്പലുകള്‍ മുതല്‍ അത്യാധുനിക യുദ്ധ കപ്പലും ആണവ ശക്തി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന മുങ്ങിക്കപ്പല്‍ വരെ ഇവിടെ അപ്രത്യക്ഷമായിട്ടുണ്ട്.

1940കളില്‍ ബ്രിട്ടന്റെ രണ്ടു യാത്രാവിമാനങ്ങള്‍ ഇവിടെ വീണത് ഇന്ധനച്ചോര്‍ച്ചയും സാങ്കേതികപ്പിഴവുകളും കൊണ്ടായിരുന്നുവെന്ന് ബി.ബി.സി. നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ബര്‍മുഡത്രികോണം  കാന്തിക ശക്തി കൂടുതല്‍ സ്ഥലമായാതിനാൽ വസ്തുക്കളെ അതിന്‍റെ ഉള്ളിലേക്ക് ആകര്‍ഷിക്കുന്നതും ഇടയ്ക്കിടെ വീശുന്ന ചുഴലിക്കാറ്റും കൊണ്ടോ ആണ് കപ്പലുകളും വിമാനങ്ങളും അപകടത്തില്‍ പെടുന്നത്  എന്ന നിഗമനവും ഉണ്ട്. കൂടാതെ കടലിനു അടിയിലുള്ള ശക്തമായ ഒഴുക്ക് കപ്പലുകളെയും വിമാനങ്ങളെയും ദൂരേക്ക്‌ കൊണ്ട് പോകുന്നു ...നരബോജികളായ മത്സ്യങ്ങളും സ്രാവുകളും കൂടുതല്‍ ഉള്ള പ്രദേശം ആയതിനാല്‍ ഇവിടെ വീഴുന്ന ആള്‍ക്കാരുടെ അവശിഷ്ടങ്ങള്‍ കിട്ടുന്നില്ല.ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ ശാസ്ത്രത്തെയും ...മിത്തുകളില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ അങ്ങനെയും തുടരാം.

ഭൗതിക നിയമങ്ങളെ ലംഘിക്കുന്ന പ്രതിഭാസങ്ങൾ, അഭൌമ ജീവികളുടെ സാന്നിദ്ധ്യം മുതലായ കാര്യങ്ങൾ ഈ പ്രദേശത്ത് ചിലർ ആരോപിക്കുന്നു. അനവധി കപ്പലുകളും, വിമാനങ്ങളും ഈ പ്രദേശത്ത് കാണാതായിട്ടുണ്ട്.എന്തായാലും ഇതിനെല്ലാം പിന്നില്‍ ഒരു പാട് നിഗൂഢതയുണ്ടെന്നതില്‍ തര്‍ക്കമില്ല. ബര്‍മുഡയില്‍ ഉയിര്‍ കൊണ്ട ചലച്ചിത്രങ്ങള്‍ക്കും കഥകള്‍ക്കും അവസാനമില്ല. എന്നാല്‍ ഇവയെ എല്ലാം പിന്തള്ളി ഒരു പാട് രഹസ്യങ്ങളുമായി ബര്‍മുഡ ഇന്നും നിലകൊള്ളുന്നു. ബെര്‍മുഡ ത്രികോണത്തില്‍ കപ്പലുകളും വിമാനങ്ങളും അപ്രത്യക്ഷമാകുന്നതിന് കാരണങ്ങള്‍ തിരക്കി ഒട്ടേറെ അന്വേഷണങ്ങള്‍ നടക്കുന്നു. എന്നാല്‍ ആര്‍ക്കും പൂര്‍ണമായ ഉത്തരം നല്‍കാന്‍ ഇതേ വരെ സാധിച്ചിട്ടില്ല.

വിമാനങ്ങളെയും കപ്പലുകളെയും വീഴ്ത്തുന്ന ബെര്‍മുഡ ത്രികോണം, ഉണ്ടന്നോ ഇല്ലന്നോ പറയാന്‍ സാധിക്കാത്ത അറ്റലാന്റിക്സ് എന്ന സമുദ്ര നഗരം, എവിടെയാണെന്ന് അറിയാതെ മനുഷ്യനെ മോഹിപ്പിക്കുന്ന  എല്‍ ഡൊരാടോ എന്ന സ്വര്‍ണ നഗരം,ഹിമാലയത്തിലെ താമസക്കാരനായ യെതി അങ്ങനെ എത്ര എത്ര ചുരുളഴിയാത്ത രഹസ്യങ്ങള്‍. ശാസ്ത്രം വളർന്നിട്ടും ഇന്നും യുക്ത്തി കൊണ്ട് ചിന്തിച്ചാൽ ഉത്തരം കിട്ടാത്ത പലതുമുണ്ട് നമ്മുക്ക് മുൻപിൽ. ഭൂമിയില്‍ മനുഷ്യരില്‍ മാത്രമല്ല നിഗൂഢത ഒളിഞ്ഞ് കിടക്കുന്നത്. പ്രപഞ്ചത്തിലെ പല വസ്തുക്കളിലും നിഗൂഢത ഒളിഞ്ഞ് കിടക്കുന്നുണ്ട്. നിഗൂഢത എപ്പോഴും അദൃശ്യ ശക്തികളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.തന്നതില്ല മനുഷ്യന്റെ മനസ്സ് കാണുവാൻ ഒരു ഉപായവും ഈശ്വരൻ എന്ന് കുമാരനാശാൻ പാടിയത്..

ഒറ്റയ്ക്ക് പോയാലെ ദുരന്തം സംഭവികുകയുള്ളൂ എന്ന നിഗമനത്തിൽ 1945 ഡിസംബര്‍ 5ന് ഒരുമിച്ചു പുറപ്പെട്ട അമേരിക്കയുടെ അഞ്ച് ബോംബര്‍ വിമാനങ്ങള്‍ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായി.വിജ്ഞാനത്തില്‍ നിന്ന് അല്‍പം മാത്രമേ മനുഷ്യന് നല്‍കിയിട്ടുള്ളൂ എന്ന് ഖുർആൻ പറയുന്നു. എന്തെങ്കിലും ഒന്ന് കണ്ടു പിടിച്ചാൽ തന്റെ കഴിവുകൊണ്ട് മാത്രമെന്നു അഹങ്കരിക്കുന്ന മനുഷ്യർക്കുള്ള വെല്ലുവിളിയാൻ ഇത്തരം നിഗൂഢതകള്‍.ആകാശഭൂമികളുടെ നിഗൂഢതകള്‍ പൂര്‍ണമായും അറിയുന്നവന്‍ ദൈവം മാത്രമെന്ന് ഖുർആൻ സാക്ഷ്യപെടുത്തുന്നു.







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ