2014, ഏപ്രിൽ 3, വ്യാഴാഴ്‌ച

വോട്ട് ചെയ്യും മുൻപ് ഒരു നിമിഷം

എന്തിനു വേണ്ടിയാണ് വെയിലത്ത് ക്യു നിന്ന് നമ്മുടെ വിലപെട്ട സമയം പാഴാക്കി വോട്ട് രേഘപെടുത്തി  ഒരു എം പി യെ തിരഞ്ഞെടുക്കുന്നത്. നാട്ടില്‍ റോഡുകൾ , പാലങ്ങൾ , സ്കൂളിന്റെ  മതിലുകൾ, ബസ് വെയിറ്റിംഗ് ഷെഡ് എന്നിവ ഉണ്ടാക്കാനോ അതോ ഭക്ഷണം കിട്ടാത്ത ആദിവാസികൾക്ക് കക്കൂസ് പണിത് കൊടുക്കണോ.യഥാർത്തത്തിൽ എന്താണ് ഒരു എം പി യുടെ ഏറ്റവും പ്രധാന ഉത്തരവാദിത്ത്വം?.

എല്ലാ ജോലിക്കും യോഗ്യതയും പരിചയ സംബന്നതയും നോക്കിയാണ് നിയമനങ്ങൾ നടക്കുന്നത്. പക്ഷെ നമ്മുടെ നാട് ഭരിക്കേണ്ട നേതാകൾക്ക് എന്ത് അടിസ്ഥാന യോഗ്യതയാണ് ഉള്ളത്. നാലഞ്ചു വർഷം ജയിലിൽ കിടന്നതോ അതോ പ്രായപൂർത്തി ആവാത്ത പെണ്ണിനെ പീഡിപ്പിച്ചതൊ രണ്ടുമൂന്നു ക്രിമിനൽ കേസ്സ് ഉള്ളതോ അതുമല്ലെങ്ങിൽ അഴിമതിയിൽ ഡോക്ക്ട്ടരെറ്റ് കിട്ടിയതോ. 

പാര്‍ലമെന്‍റില്‍ വാ തുറക്കാത്ത എത്രയെത്ര 'ദേശീയ' നേതാക്കളെയാണ് നാം തെരെഞ്ഞെടുത്ത് വിട്ടത്.ഉറക്കമുനരുമ്പോൾ മുന്പിൽ ചായ ഇല്ലെങ്ങിൽ അത് വരും വരെ വീണ്ടും  ഉറങ്ങുന്ന നേതാകൾ.ഭാഷ മനസ്സിലായില്ലെങ്ങിൽ ഉറങ്ങുന്നതല്ലേ നല്ലത് എന്ന തിരിച്ചറിവായിരിക്കും കേരള നേതകളെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കുന്നത്.സാക്ഷര കേരളമേ നിനക്കു നന്ദി...നിനക്കു നന്ദി.

നമ്മുടെ തെരെഞ്ഞെടുപ്പ് പ്രചരണവും അവകാശ വാദങ്ങൾ ഇങ്ങനെയല്ലേ ഞങ്ങളുടെ എം പി അവിടെ ആ വികസനം ഉണ്ടാക്കി, ഇവിടെ ഈ വികസനം ഉണ്ടാക്കി പിന്നെ എന്തൊക്കെ അവകാശ വാദങ്ങളാണ്. ഇത് കേൾക്കുമ്പോൾ പഴയ ഒരു സിനിമ ഡയലോഗ് ഓര്മ്മ വന്നത് മലപ്പുറം കത്തി അബുംവില്ലും അവസാനം പവനായി ശവമായി.ബഡ്ജറ്റ് തയ്യാറാക്കുമ്പോഴും,ഫണ്ടുകളും പദ്ധതികളും വിതരണം ചെയ്യുമ്പോഴും നന്നായി ഉറങ്ങി ബഡ്ജറ്റ് അവതരിപ്പിച്ചു കഴിഞ്ഞ് അയ്യോ പോയേ അവഗണിച്ചേ എന്ന്‍പറയും. 

ഇന്ത്യയിലെ പത്ത് ശതമാനം ലോക്‌സഭ മണ്ഡലങ്ങളിലെങ്കിലും ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ വിധി നിര്‍ണയിക്കുമെന്നാണ് സര്‍വ്വെ ഫലങ്ങള്‍. ഇടതനായും വലതുപക്ഷമായും സംഘിയായും സുഡാപിയായും ആം ആദ്മിയായും വെൽഫയർ ആയും  സോഷ്യല്‍ മീഡിയയിൽ  ജീവിക്കുന്ന മലയാളിക്ക് എന്ത് മാറ്റമാണ് ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ കഴിയുക.മുക്കിനു മുക്കിനു പാര്‍ട്ടികള്‍ ഉള്ള നമ്മുടെ നാട്ടില്‍ ഈ തിരഞ്ഞെടുപ്പുകളില്‍ എന്താണ് ചര്‍ച്ച ചെയ്യപ്പെടുന്നത്?!!!

എല്ലാ ഇംഗ്ലീഷ്അക്ഷരമാലകളിലും കൊണ്ഗ്രെസ്സ് പാർട്ടിക്ക് ഗ്രൂപ്പ് ഉള്ളതിനാൽ ഇപ്പോൾ അറബി ഭാഷയെ കൂടി അശ്രയികേണ്ട ഒരു ഗതികെടിലെക്ക്  എത്തി നില്ക്കുന്നു.മറ്റു പാർട്ടികളിൽ കാലു വാരലും കളംമാറ്റി കളിയും വെട്ടി നിരത്തലും മറ്റും.നേതാകളാവാൻ പെറ്റമ്മയെ പോലും മാറ്റി പറയുന്ന രാഷ്ട്രിയ ഹിജടകൾ.പരസ്പരം ചളിവാരി എറിയുന്നതല്ലാതെ,പാവപ്പെട്ടവന്റെ  ഏതു വിഷയമാണ് ഇവർ ചര്‍ച്ച ചെയ്യുന്നത്.ലക്ഷക്കണക്കിന്‌ കോടികളുടെ ധൂര്‍ത്തും ,അധികാര ദുര്‍വിനിയോഗങ്ങളും നടത്തുന്ന ഇവരൊക്കെ എന്തിന്റെ പേരില്‍ ആണ്  വീണ്ടും വോട്ട്‌ ചോദിക്കുന്നത്. 

ഗുജറാത്തിലെ ഇല്ലാത്ത വികസനം കേജിരിവാൾ പുറം ലോകത്തിനു നൽകിയപ്പോയാണ് ഇല്ലതിനെ പൂഴ്ത്തി വെക്കാനും ഇല്ലാത്തതിനെ ഭംഗിയായി അവതരിപിക്കുകയും ചെയ്യുന്ന Hi Tech മായാജാലമാണ് നമ്മുടെ വാർത്ത മാധ്യമങ്ങൾ എന്ന് നാം തിരിച്ചറിയുന്നത്.മോഡിയെക്കാളും പ്രഗത്ഭനായ മുഖ്യമന്ത്രിയായിരുന്നു ഒരു ഘട്ടത്തിൽ ചന്ദ്രബാബു നായിഡു. നായിഡുവിനെ പ്രധാനമന്ത്രിയാക്കൂ, ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യം അന്ന് ചിലരൊക്കെ മുഴക്കിയിരുന്നു. ഇന്ന് ആ ചന്ദ്രബാബു നായിഡു എവിടെയാണുള്ളത്?

ഇന്ത്യന്‍ ജനത ഒരു ബദല്‍ രാഷ്ട്രീയ ശക്തിയെ  തേടുകയാണ്.ഇന്ത്യയിലെ 60 കോടിയോള്ളം ജനങ്ങള്‍ രണ്ടു നേരം ഭക്ഷണം കഴിക്കാന്‍ ഇല്ലാത്തവരാണ്. .പട്ടിണി പാവങ്ങളുടെ കണക്കില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തു വിജയകരമായി മുന്നേറുന്നു.പിന്നെ സമാധാന പരമായി ജീവിക്കാന്‍ സാധിക്കാത്ത ഒരു ചുറ്റുപാടിലേക്ക് രാജ്യം കൂപ്പുകുത്തുന്നു.എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കുത്തകകളുടെ അടിമകളാണ്.അതുകൊണ്ട് അവരുടെ ഉന്നമനത്തിനാണ് മാറി മാറി വരുന്ന ഗവർമെന്റ്  പ്രാധാന്യം നല്കുന്നത്.


മൗനം വിദ്വാനും വിഡ്ഡിക്കും ഒരുപോലെ ഗുണകരമാവറു
ണ്ട്.ഈ അടവ് നന്നായി അറിയാവുന്ന  പ്രധാനമന്ത്രിയാണ് മന്‍മോഹന്‍ സിങ്. പട്ടിണിപാവങ്ങൾക്കു  വേണ്ടി അടച്ചുവച്ച വായാണ് അത്. കുറെ വിദ്യാഭ്യാസം ഉണ്ടായിട്ടെന്തുകാര്യം.നമ്മുടെ ഗതി അതോഗതി.രാജ്യത്തിന്റെ നടത്തിപ്പിന് അതാത് കാലത്ത് ആവശ്യമായി വരുന്ന നിയമങ്ങള്‍ നിര്‍മ്മിക്കുക,നിലവില്‍ ഉള്ള നിയമങ്ങള്‍ക്ക് പരിഷ്കരണം ആവശ്യമെങ്കില്‍ അത് ചെയ്യുക.ഒരു നിയമം നിര്‍മ്മിക്കുമ്പോള്‍ അതിന്റെ പരിണിതികള്‍ സൂക്ഷമായി വിശകലനം ചെയ്ത് പാര്‍ലമെന്‍റില്‍ ചര്‍ച്ചചെയ്യുക.ഭരണ നിര്‍വ്വഹണം തെറ്റായ ദിശയിലേക്ക് പോകുന്നുവെങ്കില്‍ ഇടപെടുക, ഇതൊക്കെയാണ് വേണ്ടത്. 


സമയം കിട്ടുമെങ്കിൽ നമ്മുടെ നേതകൾ മഹാത്മാ ഗാന്ധിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ വായികട്ടെ. നമ്മുടെ രാഷ്ട്രപിതാവ്  മഹാത്മാ ഗാന്ധി പോലും ആഗ്രഹിച്ച ഭരണമായിരുന്നു ഖലീഫ ഉമറിന്‍റെ ഭരണം. തന്‍റെ പ്രജകളുടെ ക്ഷേമമന്വഷിക്കാന്‍ രാത്രികാലങ്ങളില്‍ നാട് നീളെ നടക്കുമായിരുന്നു ഉമർ. ജീവിതച്ചെലവ്‌ അമിതമായി കുതിച്ചുയര്‍ന്നപ്പോള്‍ ഖലീഫ ഉമര്‍(റ) ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ട്‌ ഉത്തരവിറക്കി. ജീവനക്കാര്‍ക്കെല്ലാം അതൊരാശ്വാസമായി, എന്നാല്‍ ഖലീഫയുടെ ശമ്പളം മാത്രം അദ്ദേഹം വര്‍ധിപ്പിച്ചില്ല. 


നന്മയെയും തിന്മയെയും കൃത്യമായി അടയാളപ്പെടുത്തി വേര്‍തിരിക്കുന്നതായിരുന്നു ഖലീഫ ഉമറുല്‍ ഫാറൂഖിന്റെ ഭരണം.സര്‍വകാലത്തെയും ഭരണാധികാരികള്‍ക്ക് മികച്ച മാതൃകയായിരുന്നു അദ്ദേഹം.ഒരു നേതാവ് എങ്ങനെ ആയിരിക്കണമെന്ന് അദ്ദേഹം പറയുന്നത് അവർ കഴിവും യോഗ്യതയുമുള്ളവരായിരിക്കണം ,ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടതിന്റെ ലക്ഷ്യങ്ങളും ഉത്തരവാദിത്തങ്ങളും തിരിച്ചറിയണം.രാഷ്ട്രത്തെ സംരക്ഷിക്കുക, അവിടെയുള്ള ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തുക,സംസ്‌കാരം സംരക്ഷിക്കുക തുടങ്ങിയ സുപ്രധാന കാര്യങ്ങളാണ് രാഷ്ട്രത്തില്‍ ഭരണാധികാരിക്ക്  നിര്‍വഹിക്കാനുള്ളത്.


ധാരാളിത്തം ആഗ്രഹിക്കാത്ത ആര്‍ത്തിയില്ലാത്ത അയല്‍പക്കത്തിനൊപ്പിച്ച്‌ ജീവിക്കാത്ത ഒരു നേതാവ് അതായിരുന്നു ഉമർ(റ).ഇങ്ങനെ ഒരു നേതാവിനെ ഇനിയെന്നാണ് നമ്മുക്ക് കിട്ടുക.
നിഷേധ വോട്ടുകൾ കൊണ്ട് തിരിച്ചറിയട്ടെ ഇവിടുത്തെ കൊടിശ്വരൻമാരായ നേതകൾ. ഒരു തലമുറ വളർന്നു വരുന്നുണ്ട് മാറ്റത്തിന്റെ കൊടുംകാറ്റുമായി.പട്ടിയുടെ വാൽ എത്ര കൊല്ലം കുഴലിൽ ഇട്ടിടും കാര്യമില്ല..എന്നാലും വെറുതെ 
കാത്തിരിക്കാം... 
മാറ്റത്തിനായി...




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ