2015, നവംബർ 21, ശനിയാഴ്‌ച

ജീവിതം മുതൽ മരണം വരെ മാത്രം

ജീവിതം മുതൽ മരണം വരെ മാത്രം 
 --------------------------------------------
അമ്മയുടെ ഗർഭത്തിൽ നിന്നും ഒരു കുഞ്ഞായി ജനിച്ചത് ആണയോ പെണ്ണായോ അല്ലെങ്ങിൽ ഹിജഡയായോ ആയിരിക്കാം.പിച്ചവെച്ചു തുടങ്ങുമ്പോൾ ജീവിതത്തിലെ സുഖവും ദുഖവും നമ്മോടൊപ്പം യാത്ര തുടരും. പെട്ടെന്നൊരു നാൾ മരണം നമ്മെ വാരി പുണരും.ഗർഭമെന്ന മൂന്ന് അക്ഷരത്തിൽ നിന്നും തുടങ്ങി മരണമെന്ന മൂന്ന് അക്ഷരത്തിൽ അവസാനികുമ്പോൾ ജീവിതമെന്ന മൂന്ന് അക്ഷരം സന്തോഷം സങ്കടം എന്ന മൂന്ന് അക്ഷരത്തിന്റെ സുഖവും ദുഖവും നാം മാറി മാറി രുചിക്കാൻ അവസരം ഉണ്ടാക്കും .പിറന്നു വീണത് ഒരച്ഛന്റെയും അമ്മയുടെയും  മകനായോ മകളായോ ആയിരിക്കും. ജനനം നമ്മെ ആരുടെയൊക്കെയോ അനിയനോ അനുജത്തിയോ ആക്കി, കാലം കടന്നു പോയാപ്പോൾ ചേട്ടനോ ചേച്ചിയോ ആയി. പിന്നെ ആരുടെയോ ഇണയായി അമ്മയായി അച്ഛനായി അങ്ങനെ അങ്ങനെ ജീവിത രേഖ കറങ്ങി കൊണ്ടേ ഇരുന്നു മരണം വരെ .

നാണയത്തിനു ഇരുവശമുണ്ടെങ്കിലും കാഴ്ചയിൽ ഒരുവശമേ കാണൂ എന്നല്ല ഒരുവശമേ കാണാൻ ശ്രമിക്കൂ എന്നതാണ് പലരുടേയും പ്രശ്നം.ദൈവം തന്ന ജീവിതം തന്നെ ഒരു വലിയ സമ്മാനമാണ്, പലരും വിടരും മുന്പേ അടർന്നു വീഴുന്നു. ഇഷ്ടപെട്ടതം ആഗ്രഹിച്ചതും സ്വപ്നം കണ്ടതുമായ ഒരു ജീവിതം  കിട്ടാതെ സ്വന്തം ജീവിതം അവസാനിപ്പിച്ച കുറെ വിഡ്ഢികലെ നമ്മുക്ക് അറിയാം.ഒരു മനുഷ്യന് ആത്മഹത്യ ചെയ്യാന്‍ ആവശ്യമായ ധൈര്യത്തിന്‍റെ പകുതി ധൈര്യം പോലും പ്രതിസന്ധികള്‍ തരണം ചെയ്തു മുന്നോട്ട് ജീവിക്കാന്‍ അവന്/അവള്‍ക്ക് ആവശ്യമില്ലെന്ന് ആരോ പറഞ്ഞത് എത്ര ശരിയാണ്.ജനനം മുതൽ മരണം വരെ കൂടെയുണ്ടാകുംമെന്നു കരുതുന്ന എല്ലാ ബന്ധങ്ങളും വെറും വിശ്വാസമാണ്.വിശ്വാസം അതല്ലേ എല്ലാം എന്നല്ലേ പുതു മൊഴി. 

വേഷങ്ങൾ ജന്മങ്ങൾ വേഷം മാറാൻ നിമിഷങ്ങൾ, നാമറിയാതാടുകയാണീ ജീവിത വേഷം
കണ്ണീരിന്നൊരു വേഷം സന്തോഷം പുതു വേഷം, വിരൽ നാടകമാടുകയല്ലോ ജീവിതമാകേ.......ഇത് ജീവിതവുമായി ബന്ധമുള്ള നല്ല ഒരു  സിനിമ ഗാനമാണ് .ആർക്കും ആരെയും മനസ്സിലാക്കാൻ പറ്റാത്ത വല്ലാത്തൊരു പുകമറയുണ്ട് ഇന്നത്തെ ജീവിതത്തിനു.പശുപാലാൻ ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ സ്വന്തം ഭാര്യയെ വരെ കാഴ്ച്ച വെക്കുബോൾ മറ്റു ചിലർ വയറു നിറക്കാൻ കെട്ടുതാലി വരെ പണയം വെക്കുന്നു.ജീവിക്കനറിയാതെ വേഷപകര്‍ച്ചകളില്‍ ആഴ്ന്ന് പൊകുന്നവര്‍ അറിയാതെ പോകുന്നത് ഒരിറ്റ് അന്നത്തിന് വേണ്ടീ കൈ നീട്ടുന്നവന്റെ വയറിന്റെ വിശപ്പിന്റെ വേദനയാണ്. 

ഇത്‌ എന്റെ മാത്രം ലോകമല്ല. നമ്മളെല്ലാവരും വിത്യസ്ഥമായ കോണുകളിൽ കൂടി സഞ്ചരിച്ച ലോകം. ജീവിതമെന്ന തോണിയിൽ ഇനിയും സഞ്ചരിക്കേണ്ടുന്ന ലോകം. പഠിപ്പിച്ചു എൻജിനിയർ ആക്കിയ പിതാവിനെ ഭാര്യയോടൊപ്പം ചേർന്ന് വഴിവിട്ട ജീവിതത്തിലൂടെ നാലു കാശ് ഉണ്ടാകുമ്പോൾ ചവിട്ടി പുറത്താക്കുന്നവനും പെറ്റമ്മയെ നടുറോട്ടിൽ  ഉപേക്ഷിക്കുനവനും  ഭർത്താവിനെ കുടിപ്പിച്ചു കിടത്തി നിശാപാർട്ടികളിൽ ന്രത്തം ചവിട്ടുന്നവളും പെറ്റകുഞ്ഞിനെ കുപ്പത്തൊട്ടിയിൽ വലിച്ചെറിയുന്നവളും അടങ്ങുന്ന സ്നേഹം വറ്റി വരണ്ട ഇരുണ്ട ഈ ലോകത്ത്‌ നാം ജീവികുമ്പോൾ മനസ്സ് പതറാതെ മുന്നോട്ട് പോകണമെങ്കിൽ മരണ ശേഷം ദൈവത്തെ കണ്ടു മുട്ടുമെന്ന പെടിവേണം.അല്ലെങ്കിൽ ഒരു ചാണ് കയറിൽ അവസാനിക്കും നമ്മുടെ സമൂഹം.

 ഞാൻ എന്ന ഭാവവും ജീവിതത്തിലെ ധാരാളിത്തവുമായി വര്‍ത്തമാനകാലത്തിലെ ജനജീവിതം മാറിയിരിക്കുന്നു.പണമുള്ളവന്  ധൂര്‍ത്തിന്റെയും ആഡംബരത്തിന്റെയും പൊങ്ങച്ച പ്രകടനങ്ങൾ പാവപെട്ടവൻ ലോണെടുത്ത് അവനെ പോലെ ആളെ കാണിക്കാൻ പെടാപാട് പെടുഞ്ഞു .ആകശകോട്ട കെട്ടിയവനും ഓലകുടിൽ പണിതവനും മരണത്തോടെ ഒരു പോലെ ആകുന്നു.നാം ജനിച്ചു കഴിഞ്ഞാൽ ഒരു ചെവിയിൽ ബാങ്കും മറ്റേ ചെവിയിൽ ഇഖ്വമത്തും കൊടുക്കും പക്ഷെ നിസ്കാരമില്ല.നാം മരിച്ചു കഴിഞ്ഞാൽ ബാങ്കും ഇഖ്വമത്തും ഇല്ല പക്ഷെ നിസ്കാരം ഉണ്ട്. ബാങ്കിന്റെയും നിസ്ക്കാരത്തിന്റെയും ഇടയിലുള്ള കാലം മാത്രമേ നാം ഇവിടെ ജീവിക്കുന്നുള്ളു.  ജനനം മുതല്‍ മരണം വരെ ഉള്ള യാത്ര മാത്രമാണ് ജീവിതം. അതിൽ വിജയിച്ചവനും പരാജിതനും ഉണ്ടാവാം പക്ഷെ  മരണത്തിനു മുന്നില്‍ വിജയിയും പരാജിതന്‍ ഒരു പോലെ കീഴടങ്ങും. നമ്മൾ  ഭൂമിയോട് വിട പറയുമ്പോള്‍ നമ്മുക്ക് ഒന്നും കൊണ്ടുപോകാനാവില്ല പക്ഷെ നമ്മെ കൊണ്ട് പോകാൻ ആളുകൾ വേണം. ഈ ഭൂമിയിലെ ഒരു വിധം എല്ലാ പ്രശ്നങ്ങളും അവസാനിക്കാൻ ഈ ചെറിയ ഒരു വിവേകം മതി മനുഷ്യൻ.

മാലിബ് മാട്ടൂൽ