2014, മാർച്ച് 4, ചൊവ്വാഴ്ച

തിരിച്ചു കിട്ടാത്ത സമയം

സെക്കന്റുകൾ മിനുട്ടുകലായി മിനുട്ടുകൾ മണിക്കൂറുകളായി മാറുന്ന സമയം. ഒരിക്കലും നമുക്കാർക്കും തിരിച്ചു പിടിക്കാൻ പറ്റാത്ത "പിടികിട്ടാ പുള്ളി '. പൂജ്യം, ഒന്ന്, രണ്ടു എന്ന് അന്‍പത്തിയൊന്പതു വരെ എണ്ണിയെണ്ണി ഓരോ മണിക്കൂറിനെയും നമ്മിൽ നിന്നും അടർത്തിയെടുത് നമ്മുടെ മരണത്തെ അടുതെതിക്കുന്ന സമയം.

ഓരോ ദിവസവും പകലും രാത്രിയും കൂടി കലർന്ന 24 മണിക്കുറുകൾ നമുക്ക് ലഭിക്കുന്നു. കാല ചക്രതിനനുസരിച്ചു പകലിന്റെയും രാത്രിയുടെയും ദൈർഘ്യം വിത്യാസ പെടാം.ദിനംപ്രതി നാം എന്തെല്ലാം കാര്യങ്ങൾ ചെയ്യുന്നു.ആരാധന,ജോലി,ഭക്ഷണം,വിശ്രമം,വ്യായാമം,പ്രാഥമിക കർമങ്ങൾ അങ്ങനെ ഓരോ ദിനവും നമ്മിൽ നിന്നും വേർപിരിയുന്നു.നാളെ ഉണരുമെന്നു ഉറപ്പിലെങ്ങിലും അലാറം വെച്ച് നാം കിടക്കുന്നു. 

ഒരു ജോലിയും ഇല്ലാത്തവര്‍ക്ക്  പോലും ഒന്നിനും സമയമില്ലെന്ന  ആവലാതിയാണ്. സമയമില്ല എന്ന ഒഴിവ്കഴിവ്പറഞ്ഞു കൃത്യവിലോപത്തെ നീതീകരിക്കുന്ന ഒരു കാലത്താണല്ലോ നാം ജീവിക്കുന്നത്. ശാസ്ത്ര പുരോഗതിയിൽ സാങ്കേതിക വിദ്യകൾ  മനുഷ്യന്റെ ജോലിഭാരം കുറക്കുകയും  യാത്ര സൌകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തു എന്നിട്ടും  സമയം തികയാതെ വരുന്നത് സമയം ഇല്ലാത്തത് കൊണ്ടല്ല, അതിനെ നാം വിനിയോഗിക്കുന്നതിലെ പാളിച്ചകളാണ്.സമയം ഒന്നിനെയും കാത്തു നില്ക്കുകയില്ല.

ദിവസം കഴിയുന്തോറും സമയം വേഗത്തില്‍ കടന്നു പോകുന്നതായി അനുഭവപെടുന്നു. സമയം എന്തിന് വേണ്ടി വിനിയോഗിച്ചു എന്നതിനെക്കുറിച്ച് അല്ലാഹുവിന്റെ മുമ്പില്‍ കണക്കുബോധിപ്പിക്കേണ്ടി വരുമെന്ന ചിന്ത മനസ്സിനെ വല്ലാതെ വിഷമിപ്പിക്കുന്നു.'പരലോകത്ത് വെച്ച് പാപികളായ ജനങ്ങള്‍ തങ്ങള്‍ ദുനിയാവില്‍ അല്‍പമല്ലാതെ ജീവിച്ചിട്ടില്ലെന്ന് ആണയിടും' എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. നാം ജനിച്ചു വീണ സമയത്ത് ബാങ്കും ഇഖാമത്തും ഇരു ചെവികളിലായി ചൊല്ലി തരുന്നു.നാം മരണപെടുമ്പോൾ ബാങ്കും ഇഖാമത്തും ഇല്ലാതെ നമ്മുടെ മയ്യിത്ത് നമസ്കരിക്കുന്നു. ഇതിനിടയിലുള്ള ഒരു സമയം മാത്രമേ നാം ഈ ലോകത്ത് ജീവികുന്നുള്ളൂ.  

ശരാ­ശരി കണ­ക്കെ­ടു­ത്ത­തില്‍ ഒരാള്‍ ദിവ­സ­ത്തില്‍ ­25 മിനിറ്റ് നെറ്റ് ബ്രൗസി­ങ്ങിനും,30 മിനിറ്റ് ഡൌണ്‍ ലോഡിങ്ങിനും, 17 മിനിറ്റ് അപ്പ്‌ലോഡിങ്ങിനും, 14 മിനിറ്റ് ഗൈമി­നും, 45  മിനിറ്റ് പാട്ടു കേള്‍ക്കാ­നും, ഉപ­യോ­ഗി­ക്കു­ന്ന­വെന്ന കണ­ക്ക് ഫോണ്‍ സര്‍വ്വീസ് ദാദാ­ക്കള്‍ക്ക് നല്കുന്നു .. ഫോണിന്റെ യഥാര്‍ത്ഥ ആവ­ശ്യ­മായ കോള്‍ ചെയ്യു­ന്ന­തിനു ഉപ­യോ­ഗി­ക്കുന്ന ശരാ­ശരി സമയം 12 മിനിറ്റ് മാത്ര­മാ­ണെന്ന് വില­യി­രു­ത്ത­പ്പെ­ടു­ന്നു. ടെക്സ്റ്റ് മെസേജ് അയ­ക്കു­ന്ന­തിന് കൈയ്യും കണ­ക്കു­മി­ല്ലെന്ന് നമു­ക്ക­റി­യാം. കോടീ­ശ്വ­ര­ന്മാരെ സൃഷ്ടി­ക്കു­ന്നത് മെസേ­ജില്‍ നിന്നും കിട്ടുന്ന വിള­വില്‍ നിന്നാ­ണല്ലോ. പക്ഷെ ടെക്സ്റ്റ് മെസേ­ജിന് ജനം വിനി­യോ­ഗി­ക്കുന്ന ശരാ­ശരി സമയം 10 മിനിറ്റു മാത്ര­മാണ്.

ഉറങ്ങാന്‍ കിടന്നാല്‍ ചിലപ്പോള്‍ ഉറക്കം വരാതെ, തിരിഞ്ഞും മറിഞ്ഞും, ക്ലൊക്കിലെ സൂചികള്‍ ചലിക്കുന്ന ശബ്ദവും പിന്നെ മൊബൈലിലോ ടാബിലോ നോക്കിയിരുന്നു സമയം കൊല്ലും. പിന്നെ ഒന്ന് മയങ്ങുമ്പോഴേക്കും കൊല്ലുന്ന അലാറം.ഇത്ര പെട്ടെന്ന് നേരം വെളുത്തോ എന്നാ ഭാവത്തിൽ ദിന ചര്യകൾ തുടങ്ങും .

ഇന്നത്തെ യാ
ത്ര തുടങ്ങുന്നു .എതിരെ വരുന്നവര്‍ സമയം ചോദിക്കുന്നു.“മണിയെന്തായീ?” മുഖം നോക്കാന്‍ സമയമില്ലാതെ വാച്ച് നോക്കി സമയം പറഞ്ഞു കൊടുത്തു യാത്ര തുടരുന്നു. ഒന്നിനും സമയം കിട്ടുന്നില്ല ശ്വാസം വേഗത്തിലായി,
ഹൃദയം കൂട്ടിയിടിച്ചു, ഓടിച്ചാടിയെത്തിയെങ്ങിലും ബസ്സ്‌ വിട്ടിരിക്കുന്നു..എപ്പോയും പറയും പോലെ "നാളെ നേരത്തെ ഇറങ്ങണം ' മനസ്സിനെ ഓർമ്മിപിച്ചു.  

ബസ്സ്‌ സ്റ്റോപ്പിൽ തനിച്ചിരിക്കുമ്പോൾ ഞാൻ വെറുതെ ആലോചിച്ചു നമ്മുടെ ജോലി സമയവും പഠന സമയവും ഒരു പോലെ കവരുന്ന നമ്മുടെ ഏറ്റവുമടുത്ത സുഹൃത്തെന്ന് വേണമെങ്കില്‍ ഫേസ്ബുക്കിനെ  വിശേഷിപ്പിചൂടെ . എന്തിനെന്നറിയാതെ എന്തിനോ തുറക്കുന്ന ഒരു ലോകം. സ്മാർട്ട്‌ ഫോണുകളുടെ വരവോടെ നമ്മുടെ കൂടെ പിറപ്പുക
ളായ വാട്സ് അപ്പും വീ ചാറ്റും ,കൊക്കോയും മ്യാഹുവും പിന്നെ കുറെ ഫൈക്ക് ID യും. ആര്ക്കും ആരോടും സംസാരിക്കാൻ സമയമില്ല..ഞാനും എന്റെ ഫോണും പിന്നെ കുറെ ചാറ്റിങ്ങും...സന്തോഷം!!!! 

 ഞാനും നിങ്ങളും അടങ്ങുന്ന സമൂഹം വരുടെ പാഴാക്കി കളയുന്ന സമയം ആരാണ് തിരിച്ചു തരിക.  വെറുതെ കിട്ടുന്ന സമയം നമ്മളെ തെറ്റിലേക്ക് ക്ഷണിക്കുന്നു..ഈ വീഡിയോ കാണാതെ പോയാൽ വലിയ നഷ്ട്ടം എന്നാ തലകെട്ട് കണ്ടാൽ വെറുതെ  ഒരു നേരം പോക്കിനു അതുകാണും.. ഓർക്കുക ഖുർആൻ പറയുന്നത് ഓരോ സമുദായത്തിനും ഓരോ അവധിയുണ്ട്‌. അങ്ങനെ അവരുടെ അവധി വന്നെത്തിയാല്‍ അവര്‍ ഒരു നാഴിക നേരം പോലും വൈകിക്കുകയോ,  നേരത്തെ ആക്കുകയോ ഇല്ല. (ഖുർആൻ 7:34)  

മാറ്റത്തിനായി നമുക്ക് ഒന്ന് ശ്രമിക്കാം. പരലോകത്ത് രക്ഷനേടാം..

ഇനി ഒരൽപ്പം സമയം കിട്ടുകയാണെങ്ങിൽ പണ്ടാരോ പറഞ്ഞ ഈ വരികൾ വായിച്ചു മനസ്സിലാകുക.നഷ്ടപ്പെട്ട സമയം ഒരിക്കലും കണ്ടുകിട്ടില്ല.( ബെഞ്ചമിൻ ഫ്രാങ്കിളിൻ)
സമയംകൊല്ലാനുള്ള വഴികളെക്കുറിച്ചു നാം ആലോചിക്കുന്നു. എന്നാൽ സമയം മെല്ലെ നമ്മളെയാണ് കൊല്ലുന്നത്. (ബൗസികോൾട്ട്).
സമയം പോകുന്നു എന്നത് ശരിയല്ല. സമയം നിൽക്കുകയാണ് .നാമാണ് പോകുന്നത്. (ഹെന്ററി ഡോബ്സൺ). 

                                                                                                                   മാലിബ് മാട്ടൂൽ 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ