2015, ഫെബ്രുവരി 19, വ്യാഴാഴ്‌ച

വാവിട്ട വാക്കും Whatsapp ൽ ഇട്ട പോസ്റ്റും തിരിച്ചെടുക്കാൻ ആവില്ല.

നമ്മൾ മലയാളികൾക്ക് ജന്മനാ കിട്ടുന്നതാണ് മറ്റുള്ളവരുടെ കാര്യത്തിൽ ആവശ്യം ഇല്ലാതെ തലയിടാനുള്ള സ്വാതന്ത്ര്യം എന്നാണ് ചിലരുടെ വിചാരം. വേണ്ടതിനും വേണ്ടാത്തതിനും കയറി അഭിപ്രായം പറയും. സ്വന്തം കാര്യം ചീഞ്ഞു നാറുംബോളും അന്യന്റെ കുറ്റവും കുറവും പറയാനാണ് നമുക്ക് ഇഷ്ട്ടം. ഈ മല്ലുസിനെ കൊണ്ട് തോറ്റുവല്ലേ....

മംഗലാപുരം കൊയംബത്തൂർ പാസെഞ്ചർ ട്രെയിൻ നടന്ന ഒരു സംഭവം. അച്ഛനും മകനും കണ്ണൂരിലെക്ക് യാത്ര ചെയ്യാൻ അതിൽ കയറി ഇരുന്നു.കൊച്ചു കുട്ടിയൊന്നും അല്ല ആ മകൻ എന്നിട്ടും വാശിപിടിച്ചു ചനാലകടുത്തുള്ള സീറ്റിൽ ഇരുന്നു. കാണാൻ സുന്ദരൻ പ്രായം 25 നു അടുത്ത വരും. ആ കുട്ടിയുടെ സ്വഭാവത്തിൽ എന്തോ ഉണ്ടെന്നു തൊട്ടടുത്തുള്ള സീറ്റിൽ ഉണ്ടായിരുന്ന മല്ലുസിൽ ചിലർക്ക് തോന്നി. 

യാത്ര തുടങ്ങി. ആ 25 കാരാൻ കൌതുകത്തോടെ പുറത്ത് തന്നെ നോക്കിയിരുന്നു. പെട്ടെന്ന് അവൻ പറഞ്ഞു ,"അച്ചാ ആ മരം നമ്മോടൊപ്പം ഓടുന്നു, കൂടെ കുറെ ആളുകളും ഓടുന്നു...ഹ ഹ കാണാൻ നല്ല രസം".. ഒരു മനുഷ്യൻ ഇതൊക്കെ ശ്രദ്ധിച്ചു കൊണ്ടിരികുന്നുണ്ടായിരുന്നു. ആ കുട്ടിയുടെ സംസാരവും കളിയും കണ്ടു നിന്ന ഒരു മലയാളി ആ കുട്ടിയുടെ അച്ഛനോട് പറഞ്ഞു, "മകന് നല്ല ബുദ്ധി സ്ഥിരതയില്ല അല്ലെ , ഇത്ര വലിയ കുട്ടിയായിട്ടും നല്ല ഡോക്ട്ടറെ കാണിച്ചില്ലേ?

ഇത് കേട്ട ആ അച്ഛനും മകനും ഒരു നിമിഷം നിശബ്ദരായി. മാന്യമായി വസ്ത്രം ധരിച്ച അയാളോട് അച്ഛൻ പറഞ്ഞു അവനിക്ക് ജന്മനാ കാഴ്ച്ച തീരെ കുറവാണ്. ഇന്നാണ് ഒപറേഷന് ശേഷം കാഴ്ച തിരിച്ചു കിട്ടി ഡിസ്റ്റർജായത് . എല്ലാം അവനിക് പുതു കാഴ്ചയാണ് അല്ലാതെ..ആ അച്ഛന്റെ ശബ്ദം ഒന്നിടറി , കണ്ണുകൾ നിറഞ്ഞു....ആ മകന്റെ പുഞ്ചിരി ഇത്തിരി നേരം കൊണ്ട് മാഞ്ഞുപോയി. 

മൂന്നാംകണ്ണിലൂടെ നേടിയെടുക്കുന്ന ഉന്മാദം വെറുമൊരു ഒരു ഭ്രാന്തന്‍ സുഖം. മറ്റുള്ളവരെ വിഷമിപ്പിച്ചു ചിരിക്കുന്ന മലയാളിയുടെ ഭ്രാന്താൻ സ്വഭാവം. മലയാളികൾ എന്തേ ഇങ്ങനെ. മറ്റുള്ളവരുരെ സ്വകാര്യതയിൽ തലയിട്ടില്ലെങ്ങിൽ ഉറക്കം വരില്ലേ ഇത്തരകാർക്ക്.മൌനം വിഡ്ഢിക്കും വിവരമുള്ളവനും ചിലപ്പോൾ നല്ലതായിരിക്കും. നമ്മുടെ വാക്കുകൾ മറ്റുള്ളവർക്ക് വിഷമം ഉണ്ടാക്കാം. വാവിട്ട വാക്കും Whatsapp ൽ ഇട്ട പോസ്റ്റും തിരിച്ചെടുക്കാൻ ആവില്ല. 
മാലിബ് മാട്ടൂൽ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ