2015, ഫെബ്രുവരി 9, തിങ്കളാഴ്‌ച

തല കുനിച്ച സമൂഹം


ആരെയും കുറ്റപെടുത്തുകയല്ല മറിച്ചു ഞാനും നിങ്ങളും അടങ്ങുന്ന സമകാല സമൂഹത്തിന്റെ തല കുനിച്ച നില്പ് നഷ്ട ബോധം കൊണ്ടോ പരിഹാസം കൊണ്ടോ ജീവിത ഭാരം തലയിലേറ്റിയത് കൊണ്ടോ അല്ല. അപ്പോൾ സ്വാഭാവികമായ ഒരു സംശയം ഉണ്ടാവും പിന്നെ എന്തിനാ ഇങ്ങനെ ഒരു തലകെട്ട് "തല കുനിച്ച സമൂഹം ". നമ്മൾ പല സ്ഥലങ്ങളിലും യാത്ര ചെയ്യുന്നവരാണ് ,വിവാഹം മരണം തുടങ്ങിയവായിൽ  പങ്കു ചെരുന്നവരും  കൂടാതെ വീടിനകത്ത് തന്നെ ഭാര്യ ഭർത്താവ്  മതാപിതാകൾ കുട്ടികൾ സഹോദരങ്ങൾ തുടങ്ങി നിരവദി പേരുമായി ബന്ധം പുലർത്തുന്നവരുമാണ് . മുന് കാലങ്ങളെ അപേക്ഷിച് നമ്മുക്ക് തയ ഉയർത്തി പരസ്പരം നോക്കി സംസാരിക്കാൻ മടിയാണോ അതോ വേറെ എന്തിനോ വേണ്ടി തല കുനിക്കുന്നത് കൊണ്ടോ ആണോ . 

ടെക്നോളജിയുടെ കുതിപ്പിനൊത്ത് ഒരു മുഴം മുന്പേ ഓടാൻ മത്സരിക്കുന്നവരാണ് നാം മനുഷ്യർ. ജനിച്ചുവീണ കുട്ടി മുതൽ വൃദ്ധൻ വരെ ഇന്ന് സ്മാർട്ട്‌ ഫോണിന്റെ ഇഷ്ട്ട കൂടുകാരൻ ആണ്. ദിവസേന വളര്ന്നു വരുന്ന ആപ്ലികേഷൻ നമ്മുടെ കൂട്ടുകാരനാവാൻ മണിക്കൂറുകൾ മതി. വീടിന്റെ മുറ്റങ്ങളിലും പാടത്തും പറമ്പത്തും "ചിള്ളി" കളിക്കുന്ന കോഴികളെയും മറ്റും നാം കണ്ടിട്ടുണ്ട്. പക്ഷെ ഇന്ന് അതിനു പകരം എങ്ങോട്ട് നോകിയാലും തല കുനിച്ചു കണ്ണുകൾ ഇമവെട്ടാതെ മൊബൈലിൽ ചിള്ളി കളിക്കുന്ന പുതിയ തലമുറ പിന്നെ അവരോടൊപ്പം ചേരയെ തിന്നുന്ന നാട്ടിലെത്തിയത് കൊണ്ട് നടുകഷണം തന്നെ തിന്നാൻ ശ്രമിക്കുന്ന പഴയ തലമുറയും. ആർക്കും ഒന്നും സംസാരിക്കാൻ നേരമില്ല .. എല്ലാവരും വല്ലതും കിട്ടുമോയെന്ന് അറിയാൻ ചിള്ളൂകയാണ്...നാട് ഓടുമ്പോൾ നമ്മുക്ക് ഒന്നിച്ചു ഓടാം. 

സ്ഥലകാല ബോധമില്ലാതെ തല കുനിച്ചു സ്മാർട്ട്‌ ഫോണുകളിൽ കണ്ണും അർപ്പിച്ചു ചുറ്റും നടകുന്നത് ഒന്നും അറിയാതെ എന്തിനോ തിരഞ്ഞു കൊണ്ടേ ഇരിക്കുന്നു. മരണ വീട്ടിലും കല്യാണത്തിനും ബസ്സിലും ട്രെയിനിലും വിമാനത്തിലും വഴിയിലും ബസ്സ്‌ സ്റൊപിലും ഒരു സ്മാർട്ട്‌ ഫോണ്‍ ഉണ്ടെങ്കിൽ നാം നില്ക്കും എത്ര മണികൂര് വേണമെങ്കിലും. പക്ഷേ നമുക്ക് ചുറ്റും ആരൊക്കെയോ ഉണ്ട് പക്ഷെ ഒന്നും കാണുനില്ല , ആരൊക്കെയോ സംസാരിക്കുന്നുണ്ട്  പക്ഷെ നാം കേൾക്കുന്നില്ല...കൂട്ടുകാരൊത്ത് കൂട്ടം കൂടി ഇരിക്കും പക്ഷെ എല്ലാവരും അവരവരുടെ ഫോണിൽ തലകുനിച്ചു നോക്കുന്നു. പുട്ടിനു തേങ്ങ ഇടും പോലെ അവരിൽ ചിലർ ചോദിക്കും നിനക്ക് വാട്ട്സ് അപ്പിൽ അത് കിട്ടിയോ ഇത് കിട്ടിയോ ...പിന്നെ വീണ്ടും സ്വന്തം ഫോണിലേക്ക് നോക്കിയിരിക്കും. 

ഒരു മതിലോ തൂണോ കിട്ടിയാൽ ഒരു കാൽ പൊക്കിവെച്ച് കയ്യിൽ ഫോനുമെടുത്ത് തല കുനിച്ചു ചിള്ളി തുടങ്ങും.അത് വഴി പലരും നടന്നു പോകും ചുറ്റും പലതും സംഭവിക്കും പക്ഷെ മായിക ലോകത്തിൽ നാം ഒന്നും കാണില്ല. വീടുകളിൽ തിരിച്ചെത്തിയാൽ  ഭക്ഷണത്തിനു മുന്ബിലും ടീവികാണുമ്പോളും ഒരു റൂമിൽ കുടുംബതോടൊപ്പം ഇരിക്കുംബോളും നാം ഫോണിൽ തന്നെ. വിശപ്പിന് ശമനം തേടി കോഴികൾ ചിള്ളി നോക്കുന്നു മനസ്സിന് ആശ്വാസത്തിനോ മറ്റോ നമ്മളും ചിള്ളി നോക്കുന്നു കോഴിയെ പോലെ തല കുനിച്ച് . 




                                                                                                                                                                                                                                                                                              മാലിബ് മാട്ടൂൽ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ