2015, ഫെബ്രുവരി 18, ബുധനാഴ്‌ച

ഫോട്ടോയും ഉസ്താതും പിന്നെ എന്റെ സംശയവും

പണ്ട് ഞാൻ മദ്രസയിൽ പഠിക്കുന്ന കാലത്ത് മുല്ലക്ക പറഞ്ഞു വീട്ടിൽ ഫോട്ടോകൾ വെക്കരുത് മലക്കുകൾ വരില്ലയെന്ന്. ഒരു ദിവസം ഒരു മരണ വീട്ടിൽ ചെന്നപ്പോൾ പണ്ട് മുല്ലക പഠിപ്പിച്ച ഒരു കാര്യത്തെ കുറിച്ചു ഒരു സംശയം. മരണ വീട്ടിൽ അതാ ഒരു ഫോട്ടോ ഫ്രൈം ചെയ്തു തൂക്കിയിട്ടിരിക്കുന്നു. അപ്പോൾ റൂഹിനെ പിടിക്കുന്ന മലക്ക് ഫോട്ടോ വെച്ച വീട്ടിലും വന്നുവല്ലോ. അപ്പോൾ മുല്ലാക്ക പറഞ്ഞത് തെറ്റാണോ.

സംശയം ഉപ്പാന്റെ അനിയനോട് ചോദിച്ചു. അപ്പോൾ പറഞ്ഞു മോനെ റഹ്മ്മത്തിന്റെ മലക്ക് കയറില്ല എന്നാണ് ഉസ്താദ് പഠിപ്പിച്ചത്. സംശയം തീർന്നു. അപ്പോൾ ഫോട്ടോ വെച്ചാൽ റഹ്മ്മത്തിന്റെ മലക്ക് വരില്ല. കാലം കൂറെ കഴിഞ്ഞു, ഞാനും വളർന്നു കൂടെ എന്റെ സംശയങ്ങളും.

ഒരു വെള്ളിയാഴ്ച്ച ദിവസം പള്ളി കൊംബൗണ്ടിൽ ഒരു പടുക്കൂറ്റൻ ഫ്ലക്സ്. നിറയെ ഫോട്ടോകളും പിന്നെ പേര് വിവരങ്ങളും മറ്റും. പ്രസംഗ പരമ്പരയുടെ തിയതിയും പ്രാസംഗികളുടെ ചിരിക്കുന്ന കളർ ഫോട്ടോകളും. സിനിമ പോസ്റ്റ്‌കളെ വെല്ലുന്ന തയയെടുപ്പ്. എന്റെ കൊച്ചു മനസ്സില് ഒരു സംശയം പള്ളിയിൽ അപ്പോൾ റഹമത്തിന്റെ മലക്കുകൾ കയറില്ലേ. ഫോട്ടോ വെച്ചത് കൊണ്ട് അവർ തിരിച്ചു പോകുമോ, നമ്മൾ വന്നതൊക്കെ ആരാണ് രേഗപെടുത്തുക. പള്ളി കമ്മിറ്റിക്കാർ പിരിവിന്റെ തിരക്കിലാണ്!!

പണ്ടുള്ളവർ പറയുന്നത് കേട്ടിടുണ്ട് ഉസ്താതിനു നിന്നിട്ടും മുത്രമൊഴിക്കാം ഇരുന്നിട്ടും മുത്രമൊഴിക്കാം. റോഡുകൾ പൊതു സ്ഥലങ്ങൾ പള്ളി മദ്രസാ വളപ്പുകൾ നാടിന്റെ മുക്കിലും മൂലയിലും ഉസ്താതുമാരുടെ കളർ ഫോട്ടോകൾ. ഉംറ, പ്രസംഗം, എന്ന് വേണ്ട തോട്ടടിനും പിടിച്ചതിനും ഫോട്ടോ ഫ്ലെക്സുകൾ. 916 ചിരിയുമായി വിവിധ ഭാവത്തിലുള്ള ഫോട്ടോകൾ. അപ്പോൾ പണ്ടുള്ളവർ പറയുന്നത് വെറുതെ അല്ല അല്ലെ..

ഈ കോലാഹലങ്ങളൊക്കെ എന്തിനു വേണ്ടി. ഇതൊന്നും ഇല്ലാത്ത കാലത്തും പ്രസംഗങ്ങൾ നടനിട്ടില്ലേ. ഞാൻ എന്ന ഭാവം, ആ കൊച്ചു അഹംഭാവം അതല്ലേ നമ്മളെ കൊണ്ട് ഇങ്ങനെ ചിന്തിപ്പി ക്കുന്നത് പ്രവർത്തിപ്പിക്കുന്നത്. സ്വയം നന്നാവുക, മറ്റുള്ളവരെ ഉപദേശിക്കാൻ വരുന്നതിനു മുനബ്. നേരിന് വേണ്ടി നേരോടെ നിലനില്ക്കുക.





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ