2015, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

ലഹരി മുക്ത മാട്ടൂൽ

ലഹരി മുക്ത മാട്ടൂലിന്റെ ഫ്ലക്സ് ബോര്‍ഡുകലിൽ ലഹരി വില്‍പ്പന, കൈവശം വെക്കല്‍, ഉപയോഗം എന്നിവയെ കുറിചുള്ള നിയമങ്ങളും അതിനുള്ള ശിക്ഷകളും വിശദീകരിക്കുക. ആരെങ്കിലും നിയമം ലംഘിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ എക്സൈസ് ഓഫീസറെയും പോലീസ് സ്റ്റേഷനിലും അറിയിക്കാനുള്ള ഫോണ്‍നമ്പരും ബോര്‍ഡില്‍ കൊടുക്കുക.മലയാളം കൂടാതെ ഹിന്ദിയിലും തമിഴിലും ബോര്‍ഡുകള്‍ വെക്കണം എന്നാലെ അന്യ ഭാഷക്കാരായ തൊഴിലാളികള്‍ക്ക് മനസ്സിലാകൂ.
ഞങ്ങളുടെ നാട് ലഹരി മുക്ത നാട് എന്നത് ഞങ്ങളുടെ സ്വപ്നം.സമ്പൂര്‍ണ്ണ ലഹരി വിമുക്ത ഗ്രാമം എന്നു കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവരുണ്ടാകും 'എത്ര മനോഹരമായ നടക്കാത്ത സ്വപ്നം' എന്ന് പറഞ്ഞു പുച്ഛത്തോടെ കളിയാക്കുന്നവരും ഉണ്ടാകും.പക്ഷെ ലക്ഷ്യത്തിലെത്താൻ നമ്മുക്ക് ഒന്നിക്കാം,ആ വിസ്മയിപ്പിക്കുന്ന ലക്ഷ്യത്തിലേക്കുള്ള ദൂരം അകലെയല്ല എന്ന ഉത്തമ വിശ്വാസത്തോടെ. ഒത്തു പിടിച്ചാൽ മലയും പൊരുമെന്നല്ലെ..
മദ്യവും സിഗരറ്റും മയക്കു മരുന്നുകളും വ്യക്തിയേയും കുടുംബത്തേയും സമൂഹത്തേയും തകര്‍ക്കുന്നു . ആ വിപത്തിനെതിരെ ഒരു ലഹരി വിരുദ്ധ കൂട്ടായ്മയെ കുറിച്ചു ചിന്തിക്കുകയും അതിനു വേണ്ടി പ്രവര്ത്തിക്കാൻ ഒരു സംഘടന രൂപികരികുകയും ചെയ്തത് തന്നെ ഒരു വലിയ കാര്യം. മനുഷ്യ രാശിയെ നാശത്തിലേക്കു നയിക്കുന്ന ലഹരിവസ്തുക്കളുടെ ഭീകരതയെപ്പറ്റി സമൂഹത്തെ ഉണര്‍ത്താനും അവയുടെ ഉപയോഗം തടയാനുമായി ലോക ലഹരിവിരുദ്ധദിനം വരുമ്പോൾ സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങരുത് പ്രതിഷേധം.
മദ്യപാനമടക്കമുള്ള ലഹരി ഉപയോഗത്തെ ഒരു ദുശ്ശീലമായാണ് സമൂഹം കാണുന്നത്. എന്നാല്‍, യഥാര്‍ഥത്തില്‍ ദുശ്ശീലത്തേക്കാളുപരി ഇതൊരു രോഗമാണ്. ആദ്യം തമാശക്കും മറ്റുള്ളവര്‍ക്ക് ചങ്ങാത്തം കൊടുക്കാനും വേണ്ടി തുടങ്ങി അറിയാതെ അത്തരം റാക്കറ്റുകളിൽ പെട്ട് പോകുന്നവരാണ് കൂടുതൽ. ജീവിത യാഥാർഥ്യങ്ങളിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുന്നവരാണ് എപ്പോഴും ലഹരി ഇഷ്ടപ്പെടുന്നവർ. ലഹരി നിങ്ങളുടെ ധൈര്യമല്ല, നിങ്ങളുടെ ഏറ്റവും വലിയ ദൗർബല്യവും ഭീഷണിയുമാണെന്ന് സ്വയം തിരിച്ചറിയുക.
മനുഷ്യന്റെ സുബോധം നഷ്ടപ്പെടുത്തുകയും തിന്മകള്‍ക്ക് പ്രേരണ നല്‍കുകയും ചെയ്യുന്നു മദ്യവും മയക്കു മരുന്നും കഞ്ചാവും. കുറ്റകൃത്യങ്ങലും പൊതു മുതലുകൾ നഷിപപിക്കലും ആക്രമണ വാസനയും സമൂഹത്തിനു മുബിൽ അത്തരക്കാർ ഒന്നിനും കൊള്ളാത്തവനായി അതപധിക്കാൻ കരണമാകുന്നു. രോഗത്തെയല്ല രോഗകാരണത്തെയാണ് നാം കണ്ടുപിടിച്ചു ഇല്ലതാക്കേണ്ടത്. എങ്ങനെ പുതിയ തലമുറ ഇതിനു അടിമപെട്ട് പോകുന്നു.നമ്മുടെ കുട്ടികളുടെ ചെറിയ മാറ്റം പോലും നമ്മൾ ഗൗരവത്തോടെ കാണണം. നേർ വഴിക്ക് നയിക്കാൻ നാടും വീടും കൂട്ടുകാരും ഉണരട്ടെ, നാളെയുടെ ലഹരി മുക്ത നാടിനു വേണ്ടി.
മാലിബ്‌ മാട്ടൂൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ