2013, ജൂലൈ 29, തിങ്കളാഴ്‌ച

നീതി നേടി തരാം എന്ന് പറഞ്ഞു കബളിപിച്ചുകൊണ്ട് ഭിന്നിപ്പിച്ചു ഭരിക്കുക

   സാംസ്‌കാരിക പാരമ്പര്യങ്ങള്‍ കൊണ്ടും സാമ്പത്തിക വിഭവങ്ങള്‍ കൊണ്ടും ലോകത്ത്‌ ഉയര്‍ന്നു നിന്നിരുന്ന ഇറാഖ്‌ ദേശം.ഇന്ന് ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കുപ്പ തൊട്ടിയിൽ കയ്യിടെണ്ട ഒരു ഗതികെടിലെക്ക് ആ നാടിനെ എത്തിച്ചിരിക്കുന്നു. നീതി നേടി തരാം എന്ന് പറഞ്ഞു കബളിപിച്ചുകൊണ്ട് ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രത്തിലൂടെ ജനങ്ങളെ ഭരണത്തിനെതിരെ രണ്ടു വിഭാഗക്കാരാക്കി തമ്മിലടിപ്പിച്ചു. യുദ്ധ കൊതിയൻ മാരുടെ പോർ വിമാനങ്ങളും യുദ്ധ കപ്പലുകളും ഇറാഖിൻറെ മണ്ണിലേക്ക് ആക്രമണം നടത്തി അവസാനം അവർ വിജയം ആഘോഷിച്ചു.

 സദ്ദാം ഹുസൈന്‍ കൂട്ട നശീകരണായുധം കൈവശം വെക്കുന്നുണ്ടെന്ന്‌ ആരോപിച്ച്‌ ഇറാഖിനെതിരെ യുദ്ധം അഴിച്ചുവിട്ടത്‌. നിയമപരവും ധാര്‍മികവുമായ എല്ലാ അന്തര്‍ദേശീയ തത്വങ്ങളും ചവിട്ടിമെതിച്ചുകൊണ്ടാണ്‌ അമേരിക്ക ഇറാഖിലേക്ക്‌ പട നയിച്ചത്‌. സദ്ദാമിന്റെ കൈവശം കൂട്ടനശീകരണായുധങ്ങളും ജൈവായുധങ്ങളുമുണ്ടെന്ന വാദം, യുദ്ധം ന്യായീകരിക്കാന്‍ അമേരിക്ക കെട്ടിച്ചമച്ച ഒരു കഥ മാത്രമായിരുന്നുവെന്ന്‌ ഈ ദശാബ്‌ദത്തിനകം തന്നെ അമേരിക്കക്ക്‌ സമ്മതിക്കേണ്ടിവന്നു.

 ഇസ്ലാമിക ഭരണകൂടങ്ങളെ തകർത്തു തരിപ്പണമാക്കാമെന്ന ഉദ്ദേശത്തോടെ ഇന്ന് അതു ഈജിപ്റ്റിൽ പയറ്റി നോക്കുവാൻ തുടങ്ങി. അവിടെ രാഷ്‌ട്രീയ അനിശ്ചിതത്വം ഇപ്പോഴും തുടരുന്നു.`ഭീകരതയ്‌ക്കെതിരെ' എന്ന ലേബലൊട്ടിച്ച്‌ ഭീകരതാണ്ഡവമാടുന്ന പാശ്ചാത്യ അധിനിവേശ ശക്തികള്‍ ഒന്നിച്ചു മുന്നേറുകയാണ്.

 ഈജിപ്റ്റിൽ മുസ്ലിം ബ്രദർഹുഡ് നടപ്പിലാക്കുന്ന ഇസ്ലാമിക നയങ്ങൾക്ക് എതിരെയുള്ള പ്രതിഷേധം നോമ്പിന്റെ പുണ്യം പൂകുന്ന ഈ റംസാൻ മാസത്തിലും മുസ്ലിങ്ങൾ പരസ്പരം കൊന്നു തീരുകയാൻ. പാശ്ചാത്യ രാജ്യങ്ങളുടെ തന്ത്രങ്ങളെ നീ ആ ജനങ്ങൾക്ക്‌ കാട്ടികൊടുകനെ യാ അള്ളാഹു്.

ഈജിപ്ത് സ്വതന്ത്രയായി! ദൈവത്തിനു മഹത്വം!! ലക്ഷക്കണക്കിന് ഈജിപ്തുകാര്‍ ഒരേ സ്വരത്തില്‍ ആര്‍പ്പുവിളിച്ചു.പക്ഷെ അവർ അറിയുന്നിലല്ലോ എണ്ണ പാടങ്ങളും ഇസ്ലാമിന്റെ സംസ്കാരവും അവർക്ക് അന്യമാകാൻ പോവുകയാണ് എന്ന നഗ്ന സത്യം.

 കഴുകനെ പോലെ വട്ടമിട്ട് പറന്നു ഇസ്ലാമിനെ ഭൂമിയിൽ നിന്നും നാമവശേഷം ആക്കമെന്ന പാശ്ചാത്യരുടെ എത്ര മനോഹരമായ നാടകാത്ത സ്വപ്നം.പാശ്ചാത്യ രാജ്യത്തിലെ സാധാരണ പൗരന്മാര്‍ക്ക്‌ ഈ ചോരക്കളി മടുത്തിട്ടുണ്ടെന്ന്‌ എന്നതിനു ഉദാഹരനമാണ് ഇസ്ലാം സ്വീകരികുന്നതിൽ വന്ന എണ്ണത്തിലെ വർദ്ധന. അവർ അറിയുന്നിലല്ലോ അവസാന വിജയം ഇസ്ലാമിന്റെത് ആണെന്ന്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ