2013, ജൂലൈ 29, തിങ്കളാഴ്‌ച

സരിതയും ശാലുവും സോളാറും വെറും ഈയാൻ പാറ്റയുടെ ആയുസുള്ള വാർത്തകൾ മാത്രം. ഇതു പോലെ എന്തെല്ലാം ചർച്ച ചെയ്തു നമ്മുടെ ചാനലുകൾ. മലപ്പുറം കത്തി കോടാലി അവസാനം പവനായി ശവമായി.

 14 ജില്ലകളുള്ള ഒരു കൊച്ചു സംസ്ഥാനത്തിൽ പത്തിരുപത് (10-20) മലയാളം ന്യൂസ്‌ ചാനലുകൾ. ആരാന്റ്റെ അമ്മയ്ക്ക് ഭ്രാന്തായാൽ അത് കണ്ടു രസിക്കാനും മറ്റുള്ളവരിലേക്ക് ഫ്ലാഷ് ന്യൂസ്‌ ആയി നങ്ങളാണ് ആദ്യം എത്തിച്ചത് എന്നാ ഗമയിൽ നടക്കാനും കുറെ ചാനലുകൾ.

 ഫ്ലാഷ് ന്യൂസ്‌ കിട്ടാനായി ഉറക്കമില്ലാതെ ചാനൽ റിപ്പോർട്ടർമാരും കാള പെറ്റെന്ന് ഫ്ലാഷ് ന്യൂസ്‌ കേട്ടയുടന് കോട്ടും സ്യൂട്ടുമിട്ട്‌ അത് ജനങ്ങളിലേക്ക് എത്തിക്കുന്ന ന്യൂസ്‌ വായനക്കാരും കാളയുടെ കുഞ്ഞിനെ കുറിച്ചു ചർച്ച ചെയ്യാൻ കുളിച്ചൊരുങ്ങി വന്നിരിക്കുന്ന നേതാക്കന്മാരുമാണ് ഇന്നെന്റ്റെ നാടിന്റ്റെ ക്ഷാപം .

 നങ്ങളുടെ മൗനം നിങ്ങളെ ഭയന്നത് കൊണ്ടെല്ല, നങ്ങളുടെ ശബ്ദം നിങ്ങളെ ഭയപെടുത്താനുമല്ല.അധികാരം ആരെയും അടിച്ചമാർത്താനുള്ളതല്ല, അവകാശങ്ങൾ ആരുടേയും ഔദാര്യവുമല്ല. ഭരണ ഭ്രമത്താൽ നിങ്ങളുടെ കണ്ണുകൾ അന്ധകാരതിലാകുന്നു. ഇനിയും ഒരു ഉളുപ്പുമില്ലാതെ വോട്ട് അഭ്യർത്ഥനയുമായി ഒരു പുഞ്ചിരിയോടെ നിങ്ങളെ കണ്ടാൽ അതിൽ ഒരു പുതുമയും ഉണ്ടാകുകയും ഇല്ല.

 മാറി മാറി വരുന്ന ഭരണകൂട പ്രമാണിമാരെ നിങ്ങൾ ആദിവാസികളുടെ പിച്ച ചട്ടിയിൽ വരെ കയ്യിട്ടു വാരിയില്ലെ.ഉപ്പു തിന്നവനോക്കെ വെള്ളം കുടികുക തന്നെ ചെയ്യും.കാലം നിനക്ക് അത് തെളിയിച്ചു തരും.നിന്റ്റെ വിജയവും സ്ഥാനമനകളും പാവപെട്ട ജനങ്ങളുടെ വോട്ടാണ്. അത് കിട്ടിയിലെങ്ങിൽ നീയും ഞങ്ങളിൽ ഒരുവൻ മാത്രം.പട്ടിയുടെ വാൽ ഓടകുഴലിൽ ഇട്ടിട് കാര്യമൊന്നും ഇല്ലെന്നു അറിയാം. എങ്കിലും വെറുതെ ഒരു മാറ്റം മോഹിച്ചു കൊണ്ട്.

 മാലിബ് മാട്ടൂൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ