2013, ജൂലൈ 24, ബുധനാഴ്‌ച

പ്രതീക്ഷയോടെ

സുന്ദരമായ നദികളും തിരമാലകൾ ആർത്തിരമ്പുന്ന സമുദ്രങ്ങളും കായലുകളും കുന്നുകളും മലകളും പ്രകൃതിയുടെ പച്ചപ്പും...എത്ര മനോഹരം നമ്മുടെ കേരളം.

"ദൈവത്തിന്റെ സ്വന്തം നാട്".
.. വിത്യസ്തമായ കാലാവസ്ഥയും പല ശൈലികളിൽ സംസാരിക്കുന്ന മലയാളവും നമ്മുടെ സംസ്കാരവും നമ്മുക്ക് സ്വന്തം. ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും തന്റ്റെതായ വ്യക്തി മുദ്ര പതിപ്പിച്ച മലയാളി.

 ഒരിക്കൽ സ്വാമി വിവേകാനന്ദൻ പറഞ്ഞു കേരളം ഭ്രാന്താലായം ആണെന്ന്...കവിതകളിലും ചെറു കഥകളിലും കേരളം എത്ര മനോഹരം.എന്നിട്ടും വിവേകാനന്ദൻ തെറ്റ് പറ്റിയോ എന്ന് പലരും സംശയിച്ചു. പക്ഷെ കലാം ഇന്ന് അതു തെളിയിച്ചിരിക്കുന്നു.. കേരളം ഭ്രാന്തിന്റ്റെ ഈറ്റില്ലം ആണെന്ന്.

 മറ്റുള്ളവർ മദ്യം സേവിക്കുന്നു മദ്യം കേരളത്തെ സേവിക്കുന്നു. നമ്മുക്ക് നമ്മുടെ സംസ്കാരം പുസ്തക താളുകളിലും വാർത്താ ചാനലുകളിലും സംസാരിക്കാം ചർച്ചകൾ ചെയ്യാം. എവിടെയെല്ലാം കൊള്ളരുതായിമകൾ ഉണ്ടോ അവിടെ മലയാളിലും ഉണ്ട്. തട്ടിപ്പും വെട്ടിപ്പും തരികിടയും നാടിന്നു സ്വന്തം നാട്ടുകർക്ക് സ്വന്തം. കള്ളനും വില്ലനും നാട് ഭരികുമ്പോൾ നാട് ഭരിക്കുന്ന നേതാവിനെന്തിനാ നാലു അക്കമുള്ള വേറെ ജോലി. സംസകമില്ലതാവന്റ്റെ ആസനത്തിൽ ആല് മുളച്ചാൽ അതും അവർക്ക് അലങ്കാരം.

 100 % സാക്ഷരതയും , രണ്ടു നേരം കുളിക്കുന്ന നല്ല വസ്ത്രധാരികളുള്ള മാന്യതയുടെ മുഖം മൂടിയുള്ള സംസ്ഥാനം.പുലരികൾ പ്രതീക്ഷകൾ ആണു പക്ഷെ കേരളം കണ്ടുണരുനത് പീഢനകളും കൊലപാതകവും തട്ടിപും നേതാകന്മാരുടെ ഇക്കിളി പെടുത്തുന്ന പ്രസ്താവനകളും അടങ്ങുന്ന പത്രതാളുകളും ടീവി ന്യൂസുകളും.

 മാറ്റുവിൻ ചട്ടങ്ങളെ ഇല്ലെങ്കിൽ മാറ്റു മത് നിങ്ങളെ തന്നെ.വിദ്യാഭ്യാസത്തിൽ രണ്ടു പുസ്തകങ്ങൾ മാറ്റത്തിനായി കൂട്ടി ചേർക്കാം .. "സമൂഹത്തിൽ എങ്ങിനെ പെരുമാറണം" അത്തിന്റ്റെ കൂടെ "വികാര വിചാരങ്ങളെ എങ്ങിനെ നിയന്ത്രിക്കാം". തകർന്നടിയുന്നതിനു മുൻബ് നമ്മുക്ക് കൈ പിടുച്ചു കയറ്റം നമ്മുടെ വിദ്യാർതി സമൂഹത്തെ. ലഹരിയും മയക്കു മരുന്നുകളും പുകവലിയും മദ്യവും ഇല്ലാത്ത ഒരു ലോകത്തിലേക്ക്. സമാധാനത്തിന്റെ വെള്ളരി പ്രവുകൽ പറന്നുയരുന്ന ആ പുതിയ യുഗത്തിലേക്ക്. അള്ളാഹു നമ്മളെ അനുഗ്രഹികട്ടെ ....


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ