2020, ഏപ്രിൽ 26, ഞായറാഴ്‌ച

ചെസ്സിലെ രാജാവ്

ചെസ്സിലെ രാജാവ്
------------------------------------
ഒരു ദിവസം ചെസ്സിലെ രാജാവിന് ഒരു മനോവിഷമം.എനിക്ക് ഒരു കളത്തിൽ കൂടുതൽ ദൂരം പോകാൻ പറ്റുന്നില്ല. നല്ലപോലെ ചാടാൻ അറിയാം എന്നിട്ടും ഒരു കളത്തിൽ നിന്നും തൊട്ടു അടുത്ത് കിടക്കുന്ന കളത്തിൽ മാത്രമേ പോകാൻ പറ്റുന്നുള്ളൂ. എന്റെ മന്ത്രിക്ക് എത്ര ദൂരം വേണമെങ്കിലും പോകാം അത് പോലെ എന്റെ സേവകരായ ആനയ്ക്കും കുതിരക്കും. എന്തിന് സാധാ പ്രജയ്ക്ക് വരെ ചില സമയത്ത് രണ്ടു കളം ചാടാൻ കഴിയും.

ദുഃഖിതനായ രാജാവ് തന്റെ സങ്കടം പുറത്ത് ഉള്ള ആരോട് എങ്കിലും പറയണം. അങ്ങനെ യാത്ര പുറപ്പെട്ടു. അപ്പൊൾ ആണ് വിത്യസ്ത വർണ്ണങ്ങളിൽ നാല് രാജാക്കന്മാർ ഉള്ള നാല് നാട്ടു രാജ്യങ്ങൾ ഒരു സ്ഥലത്ത് ഒരുമിച്ച് കണ്ടത്. ലുടോ രാജ്യത്തെ രാജാക്കന്മാർ ആയിരുന്നു അവർ. സങ്കടം ബോധിപിച്ചപ്പോൾ ചെസ്സിലേ രാജാവിനോട് അവർ പറഞ്ഞു. ആറു തലകൾ ഉള്ള ഇൗ രാജാധിരാജനെ കണ്ടോ. അവൻ തീരുമാനിക്കും നങ്ങൾ കൊട്ടാരത്തിൽ നിന്നും പുറത്ത് ഇറങ്ങനോ വേണ്ടയോ എന്ന്. ഇനി പുറത്ത് ഇറങ്ങിയാൽ തന്നെ എത്ര ദൂരം പോകാം എന്നും അയാള് തീരുമാനിക്കും. ചിലപ്പോൾ പുറത്ത് ഇറങ്ങാൻ തന്നെ പറ്റുകയില്ല. ഞങ്ങൾ പോകുന്ന വഴിയിൽ ചില വിശ്രമ കേന്ദ്രങ്ങൾ ഉണ്ട്. അവിടെ മറ്റു രാജാക്കന്മാരും ആയി ഒരുമിച്ച് നിൽക്കാം. വേറെ വല്ല സ്ഥലത്തും നിന്നാൽ മറ്റെ രാജ്യത്തെ രാജാവ് എടുത്ത് പുറത്ത് കളയും. നിനക്കു ആണെങ്കിൽ ഒരു രാജ്യം ഉണ്ട് അവിടെ ഇഷ്ട്ടം പോലെ നടക്കാം. പോരാത്തതിന് കുറെ അംഗരക്ഷകർ രാജാധിരാജന്റെ തീരുമാനത്തിന് കാത്തു  നിൽക്കുകയും വേണ്ട.

തന്നെക്കാൾ വിഷമത്തിൽ ഉള്ളവരോട് ആണല്ലോ സങ്കടം പറയാൻ വന്നത്. അവരോട് യാത്ര പറഞ്ഞു മുന്നോട്ട് നടന്നു. അപ്പൊൾ ആണ് പാമ്പും ഏണിയും നിറഞ്ഞ ഒരു ജനാതിപത്യ രാജ്യം കണ്ടത്. വിവിധ നിറത്തിൽ ഉള്ള പാർട്ടി കൊടികളുമായി  മുഖ്യമന്ത്രിമാർ കൂടി ഇരിക്കുന്നു.  അവരുടെ അടുത്ത് പോയി. അവിടെയും ആറ് തലയുള്ള ഒരു പ്രധാനമന്ത്രി ഉണ്ട്. അവൻ കറങ്ങി കറങ്ങി തീരുമാനിക്കും മുഖ്യമന്ത്രിമാർ കളത്തിൽ ഇറങ്ങനോ വേണ്ടയോ എന്ന്. ഇനി ഇറങ്ങാൻ അവസരം കിട്ടിയാൽ തന്നെ വല്ല ഏണി പടിയും ചവിട്ടി മുകളിൽ പോകാൻ തുടങ്ങിയാൽ എട്ടിന്റെ പണി തരാൻ നിൽക്കുന്നുണ്ടാകും എതിരാളികൾ. അവർ കടിച്ച് താഴെ ഇടും. വല്ല അഴിമതിയും നടത്തി മുകളിൽ എത്തിയാൽ പല പല കാരണങ്ങൾ പറഞ്ഞു കടിച്ച് താഴേ ഇടും. വീണ്ടും വല്ല കച്ചി തുമ്പിൽ പിടിച്ചു കയറും. ഇങ്ങനെ കയറിയും ഇറങ്ങിയും തീരും ഇവിടുത്തെ ജീവിതം. ലക്ഷ്യസ്ഥാനത്ത് എത്തി  സമാധാനത്തോടെ ജീവിക്കാൻ ഇവിടെ ഭയങ്കര ബുദ്ധിമുട്ട് ആണ്. അവരുടെ ബുദ്ധിമുട്ട് കൂടി അറിഞ്ഞപ്പോൾ തന്റെ പ്രശ്നം വളരെ ചെറുത് എന്ന് തോന്നി ചെസ്സിലേ  രാജാവിന്.

എന്നാലും ഒരു സമാധാന കുറവ്. കുറച്ച് പേരെ കൂടി കാണണം. യാത്ര തുടർന്നു. വെള്ളയും അതിന്റെ കൂടെ കറുത്ത തലയിൽ കെട്ടും ഉള്ള ഒരു ഏഴുപേർ ഭരിക്കുന്ന ഒരു അറബി നാട്ടിലാണ് എത്തിയത്. ഡൊമിനോസ്‌ അറബി എമിറേറ്റ്സ് എന്ന ഒരു പെട്ടിക്ക് അകത്താണ് ഇൗ ഏഴ് നാടുകൾ ഒരുമിച്ച് നിൽക്കുന്നത്. ഒരു സ്ഥലത്ത് ഒഴികെ അവർ പരസ്പരം മറ്റുള്ളവരുമായി ഇണങ്ങി ചേർന്നാണ് നിൽക്കുന്നത്. അവർക്കും ഉണ്ട് സങ്കടങ്ങൾ തന്റെ അതേ നാട്ടുകാർ ഉള്ള സ്ഥലത്ത് മാത്രമേ ഒട്ടിനിന്ന് ചങ്ങാത്തം കൂടാൻ പറ്റൂ. ചിലപ്പോൾ എന്റെ ആൾക്കാർ വരുന്നതും നോക്കി പുറത്ത് ഇരിക്കും. മുട്ടി മുട്ടി നിൽക്കാൻ എല്ലാവരും സമ്മതിക്കില്ല. പുറത്ത് നിന്ന് നോക്കുമ്പോൾ എല്ലാവരുടെയും കൂടെ ഓരോരുത്തരും ഉണ്ട്.പക്ഷേ കളത്തിൽ ഇറങ്ങിയാൽ സ്വഭാവം മാറും.

ഓരോ ആൾക്കാരെ പരിചയപ്പെടുമ്പോൾ അവർക്കും ഉണ്ട് സങ്കടവും അത് പോലെ അവരുടേതായ സന്തോഷവും. രാജാവിന് തന്റെ പ്രശ്നം ഇപ്പൊൾ അത്ര വലിയ പ്രശന്മായി തോന്നുന്നില്ല. എനിക്ക് ആരും ചെക്ക് വിളിച്ചില്ലെങ്കിൽ സ്വതന്ത്രമായി നടക്കാൻ പറ്റുന്നുണ്ട്. ജന്മനാ ചലിക്കാൻ പറ്റാത്തവർ, പാതി വഴിയിൽ ചലനമറ്റവർ, പുറത്ത് ഇറങ്ങാൻ മറ്റുള്ളവരെ ആശ്രയിക്കുന്നവർ അങ്ങനെ പല പല ബുദ്ധിമുട്ട് ഉള്ളവരെ കണ്ട് സ്വന്തം രാജ്യത്തേക്ക് തിരിച്ച് പോയി.

അപ്പൊൾ ആണ് ഒരു മഹാമാരി വന്നു രാജാവും മന്ത്രിയും  പ്രജകളും ഒന്നടക്കം ലോക്ടോണ് ആയത്. തന്റെ യാത്രയിൽ നിന്നും കിട്ടിയ അനുഭവം വെച്ച് രാജാവ് പറഞ്ഞു. ഇൗ സമയയും കഴിഞ്ഞ് പോകും. ഇൗ ചെറിയ കാലം പുറത്ത് ഇറങ്ങാൻ പറ്റാതെ വന്നപ്പോൾ വിഷമം ആകുന്നുണ്ട് അല്ലേ. എനിക്കും ഒരു വിഷമം ഉണ്ടായിരുന്നു. അത് ഞാൻ നമ്മുടെ ചെസ്സ് രാജ്യത്തെ ആരോടും പറഞ്ഞില്ല. പുറത്ത് പോയി  മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ കണ്ടപ്പോൾ ആണ് മനസ്സിലായത് ഞാൻ അനുഭവിച്ചത് വളരെ ചെറിയ വിഷമം ആയിരുന്നു എന്ന്. നമ്മുടെ ഇല്ലയ്മയെ ഓർത്ത് വേദനിക്കത്തെ ഉള്ളതിനെ ഓർത്ത് സന്തോഷിക്കുക അപ്പൊൾ ജീവിതം അടിപൊളി ആകും.

മാലിബ്‌ മാട്ടൂൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ