2020, ഏപ്രിൽ 16, വ്യാഴാഴ്‌ച

പേരില്ലാത്ത ഒരു ഓട്ടോഗ്രാഫ്

ഋതുഭേധങ്ങൾക്കാനുസരിച്ച് വിവധ വർണ്ണങ്ങൾ അണിയുന്ന മാടായി പാറയുള്ള മാടായി ഗ്രാമത്തിൽ ആണ്  ബശീറിന്റെ മതിലുകൾ പോലെ ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവും ആയി മാടായി ഗേൾസ് ഹൈസ്കൂളും ബോയ്സ് ഹൈസ്കൂളും. 1990  ബാച്ചിൽ ആണ് സുമേഷ് അവിടെ പത്താം ക്ലാസ്സിൽ പഠിക്കുന്നത്. അപ്പുറത്ത് രേവതി എന്ന കഥാ നായികയും.  രണ്ടു പേർക്കും ക്ലാസുകൾ എടുത്തിരുന്നത് ഒരേ അധ്യാപകർ ആയിരുന്നു.

പഠിക്കാൻ മിടുക്കന്‌ ആയിരുന്നു സുമേഷ്. കാകൊല്ല പരീക്ഷയിൽ  കണക്കിൽ ഏറ്റവും കൂടുതൽ മാർക്ക് അവനിക് ആയിരുന്നു. അതിന്റെ അഹങ്കാരം അവനിൽ കാണാമായിരുന്നു. ഒരു ദിവസം മോഹൻ മാഷ് എന്റെ സ്റ്റുഡന്റ് ആയ  ഗേൾസ് ഹൈസ്കൂളിലെ രേവതി കണക്കിൽ 49 മാർക്ക് നേടിയ സന്തോഷം സുമേഷിന്റെ ക്ലാസ്സിൽ പങ്കുവെച്ചു. അതോടെ എന്നെക്കാൾ മാർക് നേടിയ രേവതിയെ ഒന്ന് കാണണം എന്ന മോഹം അവനിൽ ഉദിച്ചു.

ബൈജു എന്ന കായികാധ്യാപകൻ അവിടെ കറങ്ങി നടക്കുന്നുണ്ട്. അയാളുടെ കണ്ണ് വെട്ടിച്ച് രേവതിയെ കാണാനും പരിചയപ്പെടാനും സാധിക്കില്ല. ഇനി എന്താണ് ഒരു വഴി. അയൽവാസിയായ നമിതയിൽ നിന്ന് രേവതിയുടെ സ്ഥലം, വരുന്ന ബസ്സ് സമയം എല്ലാം മനസ്സിലാക്കി. രേവതി സ്കൂൾ കലോൽസവത്തിൽ പങ്കെടുക്കുന്നുണ്ട് .അത് കൊണ്ട്  അഷ്റഫിന്റെ ശുപാർശയിൽ താഹയുടെ ദഫ് ടീമിൽ സുമേഷ് ചേർന്നു. സ്കൂൾ കലോത്സവത്തിന് പോകുമ്പോൾ രേവതിതെ കാണാം പരിച്ചപെടാം...മനസ്സിൽ ഒരു പാട് ഐഡിയ തോന്നി തുടങ്ങി. വിധി ചിക്കൻപോക്സ് രൂപത്തിൽ വന്നു. അതോടെ എല്ലാം വെള്ളത്തിൽ ആയി. കലോത്സവം കഴിഞ്ഞ് രേവതി കലാതിലകം ആയി.
അവളുടെ ഫോട്ടോ പത്രത്തിൽ നിന്നും വെട്ടിയെടുത്ത് പേഴ്സിൽ വച്ച് നടന്നു. സ്കൂളിലേക്ക് വരുന്ന വഴിയിൽ അവളെ നോക്കി നിൽക്കും. ഇതുവരെ ഒന്ന് സംസാരിക്കാൻ പോലും കഴിഞ്ഞില്ല.

കൊല്ല പരീക്ഷ അടുത്ത് വരുന്നു. ഇനി നന്നായി പഠിക്കണം.തൽക്കാലം കള്ളകാമുകനെ മനസ്സിൽ നിന്നും മാറ്റി നിർത്തി നന്നായി പഠിച്ചു രേവതിയും സുമേഷും ഡിസ്റ്റിങ്ക്ഷനോടെ പാസായി. മാടായി പൗരസമിതി ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് വാങ്ങാൻ സുമേഷും രേവതിയും ഒരേ സ്റ്റേജിൽ. പരസ്പരം സംസാരിച്ചു പരിചയപെട്ടു. അവന്റെ കാമുക ഹൃദയം വീണ്ടും ഉണർന്നു പക്ഷേ ഭയം അതിനെ അവിടെ തന്നെ ഉറക്കി കിടത്തി.

 സയൻസ് ഗ്രൂപ്പിന് സർ സയ്യിദ് കോളജിൽ സുമേഷിന് സീറ്റ് കിട്ടി. നമിതക്കും രേവതിക്കും മാടായി കോളജിൽ കൊമേഴ്സ് ഗ്രൂപ്പിൽ സീറ്റ് കിട്ടിയത്.നല്ല മാർക്ക് ഉള്ളത് കൊണ്ട് അവനും അവിടെ സീറ്റ് കിട്ടി. നമിതയിൽ നിന്നും സുമേഷിന്റെ കര്യങ്ങൾ രേവതി മനസ്സിലാക്കി. എനിക്ക് വേണ്ടി ആണ് അവൻ സയൻസ് ഗ്രൂപ് വേണ്ട എന്ന് വെച്ച് ഇവിടെ ചേർന്നത് എന്ന്. പ്രണയത്തിൽ താൽപര്യം ഇല്ലാത്ത രേവതി അവനെ കണ്ട ഭാവം നടിച്ചില്ല.
ഒന്നാം വർഷം കഴിഞ്ഞു.രേവതി എവിടെയും ടോപ് മാർക്ക് തന്നെ അവൻ എല്ലാ വിഷയത്തിലും തോറ്റു.

അവൾക്ക് വേണ്ടി എന്റെ സ്വപ്നങ്ങൾ മാറ്റി വെച്ചിട്ടും അവളുടെ അവഗണന അവനെ വല്ലാത്ത ഒരു മാനസിക അവസ്തയിൽ എത്തിച്ചു. തിരിച്ച് കിട്ടാത്ത പ്രണയത്തിന്റെ വേദനയിൽ അവൻ തകർന്നു. ഒരു ദിവസം അവളുടെ കോളേജ് ഐഡി എടുത്ത് കൊണ്ട് പോയി അത് ഫോട്ടോസ്റ്റാറ്റ് എടുത്ത് തിരികെ കൊണ്ട് വെച്ചു.പെയ്സിലെ അവളുടെ പത്ര ഫോട്ടോ  കീറി കാറ്റിൽ പറത്തി. ഒരു കുരങ്ങിന്റെ ഫോട്ടോയും വെച്ച് ഇന്ന് വിവാഹിതരാകുന്നു എന്ന രീതിയിൽ രേവതിയുടെ ഫോട്ടോ വെച്ച് കുറെ ഫോട്ടോ കോപ്പികൾ ഉണ്ടാക്കി ക്ലാസ്സിൽ മുഴുവനും വെച്ചു. അവസാനം രേവതി സ്റ്റാഫ് റൂമിൽ പോയി കരഞ്ഞു പറഞ്ഞു സുമേഷ് ആണ് ഇത് ചെയ്തത് എന്ന്. അങ്ങനെ അവനെ കുറച്ച് നാളത്തേക്ക് സസ്പെന്റ് ചെയ്തു. വീട്ടിൽ നിന്നും രാവിലെ ഇറങ്ങും, കോളജിന്റെ കാന്റീനിൽ നിന്നും ഉപ്പുമാവും തിന്നു അവിടെ സമയം കളയും. അപ്പൊൾ ആണ് ക്ലാസ്സിൽ കയറാത്ത ഷാജിയും ടീമും ക്രിക്കറ്റ് കളിച്ചു നടക്കുന്ന ശഹീദ്ദും കശുമാവിൻ ചുവട്ടിൽ ഇരിക്കുന്നത് കണ്ടത്. പിന്നെ അവരോടൊപ്പം ആയി ദിവസങ്ങൾ.

അവസാനം സസ്പെൻഷൻ പിൻവലിച്ചു ക്ലാസ്സിൽ കയറ്റി. എന്നിട്ടും വല്ലപോയും ക്ലാസ്സിൽ വരും.സ്റ്റഡി ലീവ് തുടങ്ങുന്നതിനു മുൻപ് എല്ലാവരും ഓട്ടോഗ്രാഫ് എഴുതുന്ന തിരക്കിലാണ്. സുമേഷ് രേവതിക്ക് ഓട്ടോഗ്രാഫ്  കൊടുത്തതും ഇല്ല അവളുടേത് ചോദിച്ചതും ഇല്ല. എക്സാം കഴിഞ്ഞു റിസൾട്ട് വന്നപ്പോൾ സുമേഷ് എട്ടുനിലയിൽ പൊട്ടി, രേവതി നല്ല മാർക്കോടെ പാസവുകയും ചെയ്തു. അങ്ങനെ മകനെ എൻജിനിയർ ആക്കണം എന്ന അച്ഛന്റെ സ്വപ്നം അസ്തമിച്ചു. അച്ഛനൊപ്പം കാർ മെക്കാനിക്സ് ഷോപ്പിൽ അവനും ജോലി ചെയ്യാൻ തുടങ്ങി.ഒരു ഈദ് ദിവസം ആയിരുന്നു നമിതയുടെ വിവാഹം. അവിടെ രേവതി വരും എന്ന് കരുതി മാടായി കോളജിൽ പഠിച്ച മുസ്ലിം സുഹൃത്തുക്കൾക്കൊപ്പം ഊട്ടിയിൽ ടൂർപോയി.

കുറച്ച് വർഷങ്ങൾക്ക് ശേഷം അച്ഛന്റെ സുഹൃത്ത് വഴി കോഴിക്കോട് മാരുതിയിൽ മെക്കാനിക്ക് ആയി ജോലി കിട്ടി. മാസത്തിൽ 2 തവണ വീട്ടിൽ വരും. അവിടെ റൂമിൽ ഉള്ളത് ഒരു കണ്ണൂർ സ്വദേശിയാണ്. വിനീഷ് ആൾ ഒരു രസികൻ. അങ്ങനെ ഇരിക്കുമ്പോൾ ആൾ മുറപെണ്ണ് സൗമ്യ ഫറോക്ക് കോളേജ്ജിൽ ഡിഗ്രിക്ക് പഠിക്കാൻ വരുന്നത്. ഞായറാഴ്ചകളിൽ അവളുമായി നാട്ടിലേക്ക് ട്രെയിനിൽ വരും. തിങ്കളാഴ്ച രാവിലെ പരശുരാം ട്രെയിനിൽ തിരിച്ച് പോകും. അവളും അവനും പിന്നീട് മാസത്തിൽ ഒന്നുരണ്ടു തവണ മാത്രം ആക്കി നാട്ടിൽ പോകുന്നത്. ഒഴിവ് ദിവസങ്ങൾ അവർ പാർക്കിലും ബീച്ചിലും സിനിമയ്ക്ക് പോയിയും ചിലവിട്ടു. വിനീഷ് ഇല്ലാത്ത ഒരു ദിവസം അവള് സുമേഷിന്റെ താമസ സ്ഥലത്ത് വന്നു. എന്തായാലും കല്യാണം കഴിക്കാൻ പോകുന്ന പെണ്ണല്ലേ. അവരുടെ മനസ്സും ശരീരവും അവർ പങ്ക് വെച്ചു. വിനീഷ് നാട്ടിൽ പോകുന്ന ദിവസങ്ങളിൽ ഇത് തുടർന്നു. ടീച്ചർ ആവണം എന്ന മോഹവുമായി വന്ന സൗമ്യ ഒടുവിൽ ഗർഭിണിയായി. വേറെ വഴി ഇല്ലാത്ത കുടുംബം 22 വയസ്സിൽ സുമേഷിനേ 18 വയസുള്ള സൗമ്യയെ അബലത്തിൽ വെച്ച് താലി ചാർത്തി കല്യാണം കഴിപ്പിച്ചു. 23 വയസ്സായപ്പോൾ സുമേഷ് ഒരു പെണ്ണ് കുഞ്ഞിന്റെ അച്ഛൻ ആയി. അവർ അവൾക്ക് രേവതി എന്ന് പേര് വിളിച്ചു.

കാലം കടന്നു പോയി. ഇന്ന് രേവതി കോളേജ് കുമാരിയാണ്. അനുജൻ ശരത്ത് പത്തിലും. കൃഷ്ണമേനോൻ വുമൺസ് കോളജിൽ ആണ് രേവതിക്ക് സീറ്റ് കിട്ടിയത്. അച്ഛന്റെ നഷ്ട്ട പ്രണയവും അവളോട് ചെയ്ത വികൃതികളും എല്ലാം അച്ഛന് പറഞ്ഞു രേവതിക്ക് അറിയാം.

ക്ലാസ്സ് തുടങ്ങി മാസങ്ങൾക്കു ശേഷം ആദ്യമായി ആണ് HOD അവളുടെ ക്ലാസ്സിൽ വരുന്നത്. മിക്സഡ് കോളേജിലെ ആൺകുട്ടികളുടെ കുസൃതികൾ വികൃതികളും ടീച്ചർ പങ്കുവെച്ചു. അതിനിടയിൽ  പ്രീഡിഗ്രി സമയത്ത് തന്റെ കല്യണകുറി അടിച്ച സംഭവം പറഞ്ഞു. അങ്ങനെ കിട്ടിയ പല അനുഭവങ്ങളും എന്നെ ഇന്ന് നല്ലൊരു അധ്യാപികയാക്കി. രേവതി തന്റെ പേരിന്റെ പിന്നിൽ ഒളിച്ചു കിടക്കുന്ന അച്ഛന്റെ സ്വപ്ന കാമുകിയെ കണ്ടൂ.

വിവാഹ ശേഷം സുമേഷ് കുറച്ച് വർഷം ദുബായിൽ ജോലി ചെയ്തു. മകളെ പിരിഞ്ഞിരിക്കാൻ കഴിയാത്തത് കൊണ്ട് വീണ്ടും നാട്ടിൽ വന്നു മരുതിയിൽ മെക്കാനിക്സ് ഡിപ്പാർ്ട്മെന്റിന്റെ മാനേജർ ആയി ജോലിയിൽ കയറി.
അച്ഛാ നാളെ എന്റെ കോളേജ് വരെ ഒന്നുവരണം. അച്ഛന്റെ പഴയ ഓട്ടോഗ്രാഫ് മകൾ തപ്പിയെടുത്ത് ബാഗിൽ വെച്ചു. അച്ഛനും മകളും നല്ല സുഹൃത്തുക്കൾ ആയിരുന്നു, അത് കൊണ്ട് അച്ഛന്റെ ജീവിതകഥ നന്നായി അറിയാം. അച്ഛൻ മകളെ കൂട്ടാൻ കോളജിൽ പോയി. മകൾ ആ സമയത്ത് ആരോടോ സംസാരിക്കുകയായിരുന്നു.
രേവതി എന്ന് വിളിച്ചപ്പോൾ രണ്ടു പേരും നോക്കി. മകളോട് സംസാരിച്ചു കൊണ്ടിരുന്ന സ്ത്രീയെ എവിടെയോ കണ്ട ഓർമ്മ. രണ്ടു പേർക്കും നല്ല പരിചയം ഉള്ള പോലെ തോന്നി. അതിനിടയിൽ ആണ് മകൾ പറഞ്ഞത് രേവതി ടീച്ചറെ ഇതാണ് എന്റെ അച്ഛൻ സുമേഷ്. അവരുടെ കണ്ണുകൾക്ക് വിശ്വസിക്കാൻ ആയില്ല. ഒരുകാലത്ത് ഞാൻ സ്വപ്നം കണ്ട എന്റെ രേവതി ആണോ എന്റെ മുൻപിൽ നിൽക്കുന്നത്. അയാളുടെ കണ്ണുകൾക്ക് വിശ്വസിക്കാൻ ആയില്ല. പത്തിരുപത്തഞ്ച് വർഷങ്ങൾക്കു ശേഷം വീണ്ടും. അവർക്ക് വാക്കുകൾ ഇടറി.തന്നോടുള്ള ഇഷ്ട്ടം കൊണ്ടാണ് മകൾക്ക് രേവതി എന്ന പേര് ഇട്ടത്തെന്ന സത്യം മനസ്സിലാക്കിയ ടീച്ചർ ഇടറിയ ശബ്ദത്തിൽ ചോദിച്ചു സുമേഷ് സുഖമാണോ. പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ.

വിശേഷങ്ങൾ പറയുന്നതിനിടയിൽ സുമേഷ് പറഞ്ഞു എന്റെ അച്ഛന്റെ ആഗ്രഹം എന്റെ മകനെ എൻജിനിയർ ആക്കി പൂർത്തികരിക്കണം അതുപോലെ എന്റെ ഭാര്യക്ക് വലിയ ആഗ്രഹം ആയിരുന്നു ഒരു അധ്യാപിക ആവണം എന്ന് ഉള്ളത്. എന്റെ ഇൗ മകൾ ഒരു ടീച്ചർ ആയി അതും പൂർത്തീകരിക്കും.

ഫാമിലിയെ കുറിച്ച് ചോദിക്കുന്നതിനു മുൻപ്.രേവതി പറഞ്ഞു എന്റെ ഭർത്താവ് ഇവിടെ പോലീസിൽ ആണ് 3 മക്കൾ ഉണ്ട്. പോലിസ് കൊട്ടെസിൽ തന്നെ താമസവും. ചിരിച്ചു കൊണ്ട് സുമേഷ് പറഞ്ഞു പഴയ കേസ് പറഞ്ഞു ജയിയിൽ ഇട്ടേകരുത്. 2 കുട്ടികളും ഞാനും ഭാര്യയും പിലത്താറയിൽ ആണ് ഇപ്പൊൾ താമസം.

കുറച്ച് നേരത്തെ അവരുടെ സംസാരത്തിന് ശേഷം ബാഗിൽ നിന്നും മകൾ ഒരു ഓട്ടോഗ്രാഫ് എടുത്തിട്ട് പറഞ്ഞു ഇത് അച്ഛന്റെ പ്രീഡിഗ്രി ഓർമകൾ ആണ്. ഇതിൽ ഒരു ഓർമ്മയുടെ താൾ മാത്രം ഇല്ല. ടീച്ചർ അത് ഇന്ന് ഇതിൽ എഴുതി ചേർക്കണം. നിറകണ്ണുകളുമായി അവളുടെ കയ്യിൽ നിന്ന് ഓട്ടോഗ്രാഫ് വാങ്ങി ഓരോ താളുകൾ മറിച്ച് നോക്കി. അവസാനം ഒരു പേജിലെ വരികൾ അവൾക്ക് കാണിച്ചു കൊടുത്തു.ഇതൊന്നു വായിക്കൂ.അതിലെ വരികൾ ഇങ്ങനെ ആയിരുന്നു 'ഡാ മാവേലി ഇനിയെങ്കിലും ക്ലാസ്സിൽ കയറി ഇരിക്ക്. എക്സാം അടുത്ത് വരുന്നു. തുറന്നു സംസാരിക്കാത്തത്  കൊണ്ട് പരസ്പരം കൂടുതൽ മനസ്സിലാകാത്തവർ ആണ് നമ്മൾ. സമയം ഇനിയും വൈകിട്ട് ഇല്ല, പഴയ സ്വപ്നങ്ങള്ക്ക് തിരിച്ച് നടക്കാൻ ഇനിയും അവസരം ബാക്കിയുണ്ട്... പുഞ്ചിരിക്കുന്ന മുഖമുള്ള നിന്റെ നല്ല ദിനങ്ങൾ തിരികെ വരട്ടെ എന്ന ആശംസകളോടെ സ്നേഹത്തോടെ പേര് എഴുതാത്ത ഒരാള് ...... അതിനു ശേഷം കുറെ കുത്തുകൾ അവസാനത്തിൽ ആയി രേഖയുടെ വക രണ്ടു കുത്ത് മതി എന്നും.
രേവതി നീ അതിലെ അവസത്തെ വരികളിൽ നിന്ന് ചില അക്ഷരങ്ങൾ വെട്ടിമാട്ടണം. അപ്പൊൾ നിനക്ക് ആ ഓട്ടോഗ്രാഫ് എഴുതിയ ആളെ കിട്ടും. രേഖയുടെ വക രണ്ടു കുത്തു മതി... ടീച്ചർ പറഞ്ഞത് അനുസരിച്ചു വെട്ടി മാറ്റിയപ്പോൾ കിട്ടിയത് രേവതി...ടീച്ചർ അച്ഛന്റെ ഓട്ടോഗ്രാഫ് അച്ഛന് പോലും അറിയാതെ എഴുതിയിരുന്നു എന്ന സത്യം അയാളെ അമ്പരപ്പിച്ചു. ഏതോ വികൃതി പയ്യന്മാർ എന്നെ കോമാളി ആക്കാൻ എഴുതിയത് ആണെന്ന് അതുവരെ വിശ്വസിച്ച വരികൾ കാലങ്ങൾക്ക് ശേഷം അതിന്റെ ഉടമയെ കണ്ടെത്തിയിരിക്കുന്നു. അതിനു താഴെ അവരുടെ ഒരു ഒപ്പും വാങ്ങി മകളുമൊത്ത് കോളജിൽ നിന്നും യാത്രയായി.

മാലിബ്‌ മാട്ടൂൽ


1 അഭിപ്രായം: