2020 ജൂലൈ 29, ബുധനാഴ്‌ച

സ്നേഹതീരം ഒരു ഫ്ലാഷ് ബാക്ക്

ജോസഫ് തനിക്ക് പ്രായം കൂടുവാൻ തുടങ്ങിയപ്പോൾ അതുവരെ താൻ ഉണ്ടാക്കിയ ബിസിനെസ്സ് സാമ്ര്യാജ്യവും മറ്റു സ്വത്ത് വകകളും ഏകമകൻ കൊടുത്ത്  ഭാര്യയുടെ ആത്മാവ് ഉറങ്ങുന്ന ആ വീട്ടിൽ ശിഷ്ടകാലം സന്തോഷത്തോടെ കഴിയണം എന്നാഗ്രഹിച്ചു.പക്ഷേ വിധി മറ്റൊന്നായിരുന്നു.എല്ലാം മകന്റെ കയ്യിൽ എത്തിയപ്പോൾ ഭാര്യയുടെ തലയണ മന്ത്രത്തിൽ മകൻ ജോസഫിനെ വൃദ്ധസദനത്തിൽ കൊണ്ട് വിടാൻ തീരുമാനിച്ചത് ആ അച്ഛന് മനോവിഷമം ഉണ്ടാക്കി.ആ വലിയ വീട്ടിൽ മകനും ഭാര്യയും സ്ഥാപനത്തിലേക്ക് പോയാൽ ഒറ്റയ്ക്ക് ഇരുന്നു കരയും..ആകെ ഉള്ള ഒരു ആശ്വാസം പത്തു വയസുള്ള പേരകുട്ടിയായ ജയിംസ്. അവൻ സ്കൂളിൽ നിന്നും തിരിച്ചു വന്നാൽ അച്ചാചനോപ്പം ഭക്ഷണം പിന്നെ കളി രാത്രി കൂടെ കിടന്നു ഉറങ്ങും. അപ്പൂപ്പന്റെ വേദനകൾ ആ കൊച്ചുമോൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ജോസഫ് അവനോട് കഥ രൂപത്തിൽ അയാൾക്കു പറ്റിയ അമളികൾ പറഞ്ഞു കൊടുത്തു.കൂടെ ഒരു ഉപദേശവും മോന് വലിയ ആളായി മാറിയാൽ മോന്റെ അച്ഛനെ വൃദ്ധസദനത്തിൽ കൊണ്ട് വിടരുത്. അവരുടെ മനസ്സ് വിഷമിപ്പിക്കരുത്. അപ്പോയേക്കും ജയിംസിന്റെ കണ്ണുകൾ നിറഞ്ഞു.അപ്പൂപ്പൻ ഇവിടുന്ന് പോയാൽ  അവർ മോനെ വല്ല ബോർഡിങ് സ്കൂളിൽ കൊണ്ട് വിടും.തന്റെ കാർ ഡ്രൈവർ ആയിരുന്ന തമിഴ് നാട്ടുകാരനായ ശെൽവൻ നിർബന്ധിച്ചു കേരള തമിഴ്നാട് ബോർഡ്‌ഡറിൽ ഒരു ഇരുനില വീടോടു കൂടിയ തുരത്ത് വാങ്ങിയിരുന്നു. തന്റെ ഭാര്യയുടെ പേരിൽ ആണ് ആ സ്ഥലം. മകനിൽ നിന്ന് എന്തിനോ വേണ്ടി അത് മറച്ചു വെക്കാൻ അന്ന് ഭാര്യ പറഞ്ഞത് നന്നായി.അവളുമൊത്തു അവിടെ പോയി മുൻപ് താമച്ചിട്ടുണ്ട്.നല്ല പ്രകൃതി രമണീയമായ ഒരു വിശ്രമ ഇടം..അവർ അതിനെ സ്നേഹതീരം എന്ന് വിളിച്ചു.

തന്നെ വൃദ്ധസദനത്തിലേക്ക് മറ്റും മുൻപ് ഇവിടെ നിന്നും ഇറങ്ങി തന്റെ ഭാര്യയുടെ പേരിലുള്ള ആ തുരത്തിൽ പോകാൻ അയാൾ തീരുമാനിച്ചു. ആ തുരത്തിനെ കുറിച്ച് കൊച്ചു മോനോട് കഥകൾ പറഞ്ഞു കൊടുത്തു.അവിടെ വലിയ ഒരു വീട് ഉണ്ട്. അതിനു നാല് ഗേറ്റും. ഒരു ഗേറ്റിലൂടെ മാത്രമേ പ്രവേശിക്കാന് പറ്റു. ബാക്കി മൂന്നിലും ഒരോ ചതികുഴികളുണ്ട്. ആരെങ്കിലും അത് വഴി അകത്തേക്കു കയറാൻ ശ്രമിച്ചാൽ കുഴിയിൽ വീഴും.നല്ല പൂക്കളും പച്ചക്കറികളും തെങ്ങിൻ തോപ്പും നിരവധി പക്ഷികളും ഉള്ള ഒരു അടിപൊളി സ്ഥലമാണ് ആ തുരത്ത്.അവിടെ പോകണം എന്ന ആഗ്രഹം കൊച്ചുമോന്റെ മനസ്സിൽ ഉടലെടുത്തു.

ഒരു അച്ഛന് മകൻ നഷ്ടപ്പെടുമ്പോൾ ഉള്ള വേദന തന്റെ മകനും അറിയണം എന്ന് കരുതി ജൈംസിനെയും കൂട്ടി ഒരു രാത്രി യാത്ര പുറപ്പെട്ടു.തന്റെ കാറുമെടുത്ത് പഴയ ഡ്രൈവർ ശെൽവന്റെ അടുത്തേക്ക്.പുള്ളിയാണ് ആ തുരത്തും അതിലെ കാര്യങ്ങളും നോക്കുന്നത്. അതിൽ നിന്നും കിട്ടുന്ന  വരുമാനം അയാൾക്ക് ഉള്ളതാണ്.കയ്യിൽ കരുതിയ സാധനങ്ങളും ആയി ശെൽവത്തിന്റെ വീട്ടിലേക് പോയി.അന്ന് പകൽ മുഴുവനും അവിടെ വിശ്രമിച്ചു.അടുത്ത ദിവസ്സം രണ്ടു സ്പീഡ് ബോട്ടിൽ അവർ ആ തുരത്തിലേക് പോയി.ഒരു ബോട്ട് അവിടെ വെച്ച് തിരികെ മറ്റൊരു ബോട്ട്  ശ്ശെൽവവും മകനും നാട്ടിലേക് തിരിച്ചു പോകാനും.അങ്ങനെ മൊബൈലും ഇന്റർനെറ്റും വാഹനങ്ങളും ഇല്ലാത്ത ആ തുരത്തിൽ ജോസഫ് കൊച്ചു മകനോടൊപ്പം താമസം തുടങ്ങി.ശെൽവൻ ആഴ്ചയിൽ ഒരു തവണ അത്യാവശ്യ സാധനങ്ങൾ  കൊണ്ട് കൊടുക്കും.ജോസഫ് അവിടെ ചെറിയ കൃഷിയും ആരംഭിച്ചു. ടാക്സിയായി ഉപയോഗപ്പെടുത്താൻ തന്റെ കാർ  ജോസഫ് ഷെൽവത്തിനു കൊടുത്തു.

കേരളത്തിലെ മറ്റൊരിടത്ത് ദീപ നഴ്‌സായി ടൗണിലെ ഒരു ഹോസ്പിറ്റലിൽ ജോലിയിൽ ചെയ്യുകയായിരുന്നു.  കാണാന് നല്ല സുന്ദരി, സൗമ്യമായ പെരുമാറ്റം.ഒരു കൊച്ചു ഗ്രാമത്തിൽ നിന്നും വരുന്ന അവൾ  നല്ല ഒരു ഗായിക കൂടിയാണ്. പാവപെട്ട ഒരു വീട്ടിലെ കുട്ടി, തന്റെ കുടുംബത്തെ സഹായിക്കാൻ വിദേശത്ത് പോവണം എന്നതാണ് ഏറ്റവും വലിയ മോഹം. ഹോസ്പിറ്റലിൽ പുതിയ എംഡി ചാർജ് എടുക്കുന്ന ദിവസം. എംഡിയുടെ സ്വികരണ യോഗത്തിൽ പ്രാർത്ഥനാ ഗാനം പാടുന്നത് ദീപയാണ്. മനോഹരമായ ശബദ്ധത്തിൽ അവളുടെ ഗാനം എംഡി നന്നായി ആസ്വദിച്ചു.പഴയ എംഡിയുടെ മകനാണു ഡോക്ടർ ആദിൽ ശുകൂർ എന്ന പുതിയ എംഡി.പണം കൊടുത്തു നേടിയ ഡോക്ടർ ബിരുദമാണെന്ന് നാട്ടിൽ പാട്ടാണ്.

അയാളുടെ സ്ത്രീകളോടുള്ള സമീപനം അത്ര നല്ലതല്ല എന്നാണ് നഴ്‌സ്മാരുടെ ഇടയിൽ സംസാരം. പക്ഷെ ദീപക്കു അങ്ങനെ തോന്നിയില്ല,അവളോട് വളരെ മാന്യമായി ആണ് ശുകൂർ പെരുമാറിയത്.പാട്ടിനെ പുകയ്ത്തി പറയുന്നതിനിടയിൽ ഒരിക്കൽ അവളോട് അയാളുടെ ഇഷ്ട്ടം അറിയിച്ചു.അടുത്ത ജർമൻ ഡോക്ടർസ് മീറ്റിൽ താന് ആണ് എന്നോടൊപ്പം വരുന്നത്.അത് കൊണ്ട് എത്രയും പെട്ടെന്നു പാസ്പോര്ട് എടുക്കണം.എന്റെ ഇഷ്ട്ട കൂടുതൽ കൊണ്ടാണ് സീനിയർ ആയ ഒരാളെ മാറ്റി തനിക്ക് അവസരം തന്നത്.നിന്റെ വലിയ ആഗ്രഹം അല്ലെ വിദേശത്തെ ജോലി.നീ വിദേശത്ത് ജോലി ചെയ്യുമ്പോൾ വേണം നിന്നെ കെട്ടാൻ, ഇല്ലെങ്കിൽ സ്റ്റാറ്റസ് പറഞ്ഞു മറ്റുള്ളവർ പാരവെക്കും.മോഹന വാഗ്‌ദങ്ങളിൽ അവൾ വീണു, തന്നോട് എംഡിക്കു യഥാർത്ഥ സ്നേഹം ആണെന്ന് അവൾ വിശ്വസിച്ചു.

ജര്മനിയിലെ തണുത്ത വെളുപ്പാൻ കാലത്തു ശുകൂർ ദീപയോട് തന്റെ മുറിയിൽ വരാൻ ആവശ്യപ്പെട്ടു . തന്റെ കൈകൊണ്ട് ചായ കുടിക്കാൻ വല്ലാത്ത ഒരു മോഹമുണ്ട്. ദീപ രണ്ടു ഗ്ലാസിൽ ചായ റെഡിയാകുമ്പോൾ അത് വേണ്ട ഒരു ഗ്ലാസ് മതി എന്ന് ശുകൂർ പറഞ്ഞു. ദൂരെ ജർമനിയുടെ വഴിയോരങ്ങൾ മഞ്ഞിൽ കുളിച്ചു നില്കുന്നു. ചായയുമായി വന്ന ദീപയോട് അടുത്ത് വന്നിരിക്കാൻ പറഞ്ഞു. അവളുടെ പാട്ടു കേട്ട് തലയിൽ തലോടി.പതിയെ പതിയെ അവളുടെ എല്ലാം അവൻ കവർന്നെടുത്തു.എന്തയാലും നമ്മൾ വിവാഹിതരാവാൻ പോവുന്നതല്ലേ എന്ന് അവളുടെ ഇഷ്ടക്കുറവിനു മറുപടിയായി അയാൾ പറഞ്ഞു.ഇഷ്ട്ടമില്ല ഇഷ്ടത്തോടെ അവൾ അയാളിലേക്ക് ലയിച്ചു. 

14 ദിവസത്തെ ട്രിപ്പിനുശേഷം അവർ നാട്ടിലേക്കു മടങ്ങി.നാട്ടിൽ എത്തിയപ്പോൾ ഒരു മാസത്തെ ലീവ് കൊടുത്തു അവളെ വീട്ടിലേക്ക് അയച്ചു.നന്നായി ഒന്ന് വിശ്രമിക്കണം.താന് ഇവിടെ ഉണ്ടായാൽ എനിക്ക് ഹോസ്പിറ്റലിൽ വരാതിരിക്കാൻ പറ്റില്ല. താൻ അകലെ ആകുമ്പോൾ നിന്റെ ഓർമകളെ താലോലിച്ചു വീട്ടിൽ ഇരിക്കാം.ഒരുമാസം കഴിഞ്ഞു ദീപ വന്നപ്പോൾ ശുകൂർ കാനഡയിലേക്ക് പോയിരുന്നു.ദീപ പല വട്ടം വിളിക്കാൻ ശ്രമിച്ചു, പക്ഷെ താന് ഗർഭണിയായെന്നു പറയാൻ അയാളെ ഫോണിൽ കിട്ടിയില്ല. മാസങ്ങൾക്കു ശേഷം ശുകൂർ നാട്ടിൽ വന്നു കൂടെ സുന്ദരിയായ ഒരു കനേഡിയൻ ഭാര്യയും.താൻ ചതിക്കപ്പെട്ടു എന്ന് അവൾക്ക് മനസ്സിലായി. തനിക്ക് നാട്ടിൽ പോകാൻ പറ്റില്ല എന്ന് അവൾ തീർത്തു പറഞ്ഞു. പ്രസവം ഇവിടെ ഹോസ്പിറ്റൽ നടത്താം എന്നും അതുവരെ ജോലി ഇല്ലാതെ തന്നെ തനിക്ക് ശമ്പളം തരാമെന്നും അയാൾ വാക്കു കൊടുത്തു.

കുട്ടിക്ക് വയസ്സ് ആകുന്നത് വരെ ജോലി ചെയ്യാതെ അവൾക്ക് കൃത്യമായി ശമ്പളം കിട്ടി. മറ്റുള്ളവരുടെ പരിഹാസം സഹിക്കാൻ പറ്റാതെ വന്നപ്പോൾ സ്വന്തം നാട്ടിലേക്കു തിരിച്ചു പോകാൻ തീരുമാനിച്ചു.ഈ ഹോസ്പിറ്റലിലേക്ക് തിരിച്ചു വരരുത് എന്ന് പറഞ്ഞു കൈ നിറയെ പണവും നൽകി അയാൾ കാനഡയിലേക്ക് പോയി.ഒരു നിമിഷത്തെ ബുദ്ധിമോശം കൊണ്ട് സംഭവിച്ച തന്റെ തെറ്റിനെ ഓർത്ത് കരഞ്ഞു കൊണ്ട് സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചു പോയി.സ്വന്തം മകളുടെ കൂടെ ഒരു പെണ്ണ് കുഞ്ഞിനെ കണ്ട ദീപയുടെ അച്ഛനും അമ്മയ്ക്കും വിശ്വസിക്കാൻ കഴിഞില്ല. സ്വന്തം മകൾ അല്ലെ അത് കൊണ്ട് പുറത്താക്കിയില്ല.കൂടെ ചേർത്ത്‌ പിടിച്ചു ആശ്വസിപ്പിച്ചു.ദീപയുടെ അവിഹിത ബന്ധവും കുട്ടിയുടെ കഥയും നാട്ടിൽ ചർച്ചയായി.പല നാട്ടിലെ കിറുക്കന്മാരും അവളെ ലൈംഗിക ചുവയോടെ നോക്കാനും കമന്റു അടിക്കാനും തുടങ്ങി.

മറ്റേ പണിക്കാനല്ലേ മോളെ ടൗണിൽ അയച്ചത്. ഇവിടെ നാട്ടുകാർ തന്നെ ആവശ്യക്കാർ ഉണ്ട്.മോളോട് സഹകരിക്കാൻ പറയടോ എന്ന് ചായ കടയിൽ നിന്നും ഒരു പുത്തൻ പണക്കാരന്റെ ഡയലോഗ്.നാണംകെട്ട് ജീവിക്കുന്നതിനേക്കാൾ നല്ലത് മരണം തന്നെ എന്ന് കരുതി അച്ഛനും അമ്മയും ഈ ലോകത്തിൽ നിന്നും യാത്രയായി.ആ ചെറിയ വീട്ടിൽ ദീപയും കുഞ്ഞും. ഒന്ന് രണ്ടു രാത്രികൾ കടന്നു പോയി. പിന്നെ കതകിൽ തട്ടലും ചൂളമടിയുമായി സദചാര പ്രേമികൾ.നല്ല അരുവികൾ ഉള്ള സ്ഥലം ആണ് ദീപയുടെ ഗ്രാമം..ചെങ്കാടത്തിൽ മലയുടെ സൗന്ദര്യം ആസ്വദിക്കാൻ കുറെ ടൂറിസ്റ്റുകൾ വരാറുണ്ട് അവിടെ.നാട്ടുകാരുടെ ശല്യം ദിവസേന കൂടി വന്നു.അവളെ ഒരു വൈശ്യ ആക്കാൻ പലരും വെമ്പൽ കൊണ്ടു. 

ദൈവം തന്ന ജീവൻ ഒരിക്കലും ആത്മഹത്യയുടെ കളയില്ല എന്ന വാശിയിൽ കയ്യിൽ അത്യാവശ്യ സാധങ്ങളും കരുതി തന്റെ മകളെയും എടുത്തു ഒരു ചെങ്കാടത്തിൽ കയറി ഇരുന്നു. അതിന്റെ കയർ അഴിച്ചു വിട്ടു മകളെ കിടത്തി പതിയെ മുളകൊണ്ട് ചെങ്കാടം തള്ളി നീക്കി.കാറ്റിന്റെ ഗതിക്കനുസരിച്ചു ചെങ്കാടം ഒഴുകി നടന്നു. സൂര്യൻ ഉദിച്ചുയരുന്ന നേരത്ത് ദൂരെ ഒരു കര കണ്ടു. അവിടേക്ക് ലക്ഷ്യമാക്കി തുഴന്നു. അത് ജോസഫിന്റെ സ്നേഹതീരം ആയിരുന്നു.അവിടെ ഇറങ്ങി ആ വലിയ വീട്ടിന്റെ മതിലുകൾക്ക് പുറത്തു നിന്നു. ചായയുമായി പുറത്തിറങ്ങിയ ജോസഫ് മതിലപ്പുറം ഒരനക്കം കണ്ടു. പോയി നോക്കിയപ്പോൾ രണ്ടു മനുഷ്യർ.

 അവരെയും കൂട്ടി വീട്ടിലേക്കു പോയി. ചായയും ഭക്ഷണവും കൊടുത്തു വിശ്രമിക്കാൻ പറഞ്ഞു.തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ മുഴുവനും ഒരച്ഛനോടു എന്ന പോലെ അവൾ വിതുമ്പി വിതുമ്പി പറഞ്ഞു. ജോസഫ് അവളെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു. ഇനി നിനക്കും മകൾക്കും ഇവിടെ കഴിയാം..എന്റെ മകളായി ജെയിംസിന് അമ്മയായി.മകന്റെ കല്യാണം കഴിഞ്ഞപ്പോൾ അവന്റെ ഭാര്യക്ക് കുറെ വർഷത്തേക് കുട്ടികൾവേണ്ട ആണ് നിലപാട് ആയിരുന്നു.ദൈവം നൽകിയ കുട്ടിയെ നശിപ്പിക്കാൻ ജോസഫ് ആണ് സമ്മതിക്കാതിരുന്നത്.അതിന്റെ ദേഷ്യം മകന്റെ ഭാര്യയ്ക്ക് ഉണ്ട്.അത് കൊണ്ട് തന്നെ വൃദ്ധ സദനത്തിൽ കൊണ്ട് വിടാൻ തീരുമാനിച്ചപ്പോളാണ് ഞാനും മകന്റെ മകനും ആരും അറിയാതെ ഇങ്ങോട്ട് താമസം മാറിയത്.അവിടെ അവർ നാല് പേരും സന്തോഷത്തോടെ വർഷങ്ങൾ ജീവിച്ചു.

പത്തു വര്ഷങ്ങള്ക്കു ശേഷം 14 വയസ്സുള്ള ധന്യയും 20 വയസുള്ള ജെയിസും വിവാഹിതരായി.ഒരു വര്ഷം കടന്നു പോയപ്പോൾ ദീപ അമ്മൂമ്മയായി.അവരുടെ കൃഷികൾ വിപുലീകരിച്ചു.ശെൽവം ഒരപകടത്തിൽ പെട്ട് കാലു നഷ്ട്ടപെട്ടത്  കൊണ്ട് സാധനങ്ങൾ അതി രാവിലെ ദീപയും ജെയിംസുമാണ് ടൗണിൽ  കൊണ്ട് പോകുന്നത്. അത്യാവശ്യ സാധനങ്ങൾ വാങ്ങി രാത്രി തുരത്തിലേക് തിരിച്ചു വരും. സിനിമ സംവിധയകാകനായ ശരത്ത് ലൊക്കേഷൻ അന്വേഷിച്ചു കറങ്ങുന്നതിനിടയിൽ സ്നേഹതീരം കണ്ടു.നല്ല പച്ചപ്പുള്ള ഒരു തുരത്തു.അവിടെ തന്റെ നിര്മതകളെയും കൂട്ടി വരാം എന്ന് കരുതി തുരത്തിൽ ഇറങ്ങാതെ പുറം കാഴ്ചകൾ ആസ്വദിച്ച് തിരിച്ചു പോയി. 

ഷുക്കൂറിന്റെ കൂട്ടുകാരനാണ് ശരത്ത്.തന്റെ വഴിവിട്ട ജീവിതം കാരണം കനേഡിയൻ ഭാര്യ ഡിവോഴ്‌സും വാങ്ങി സ്ഥലം വിട്ടു.പല നടിമാരുമായി ബന്ധം പുലർത്താൻ ആണ് നിര്മാണത്തിലേക് ശുകൂർ കടന്നു വന്നത്.പിന്നെ ഒരു നിർമാതാവ് ശരത്തിന്റെ സഹപാഠിയായ ജോസഫിന്റെ മകൻ ജോർജുകുട്ടി.കൊച്ചു മകളെയും കൂട്ടി ദീപ ജെയിംസിനൊപ്പം ടൗണിലേക്ക് പോയ ഒരു ജൂണ് മാസത്തിൽ ആണ് 3 പേരും കൂടി ആ തുരത്തിലേക് എത്തിയത്. മതിലിനു പുറത്തു പൂക്കൾ പറിക്കുകയായിരുന്ന ധന്യയെ അവർ കണ്ടു.ഷുക്കൂറിന്റെ കണ്ണുകൾ അവളിൽ ഉടക്കി.ചുറ്റും ആരും ഇല്ലാത്ത ഈ തീരത്തു അവൾ എങ്ങിനെ എത്തി. 5 മനുഷ്യരെ മാത്രം കണ്ടു ജീവിക്കുന്ന അവൾക്ക് ആ 3 പുതു മുഖങ്ങൾ കൗതുകത്തോടെ നോക്കി. മ

മദ്യ ലഹരിയിൽ ശുകൂർ അവളെ കയറി പിടിച്ചു. അവളുടെ ശബ്ദം കേട്ടു പുറത്തിറങ്ങിയ ജോസഫിനെ ജോർജു പിടിച്ചു ശരത്ത് അവിടെ കിടന്ന പാറയെടുത്തു തലക്കടിച്ചു.സ്വന്തം ചോരയിൽ പിറന്ന മകളാണ് എന്നറിയാതെ റേപ്പ് ചെയ്യുന്നതിനിടയിൽ മരണത്തിലേക് തള്ളി വിട്ടു.അങ്ങനെ മകന്റെ കൈ കൊണ്ട് ജോസഫും അച്ഛന്റെ കൈ കൊണ്ട് ധന്യയും ഈ ലോകത്തിൽ നിന്നും വിടപറഞ്ഞു. അവിടെ രണ്ടു കുഴികൾ കുത്തി ചലനമറ്റ ആ ശരീരങ്ങൾ കുഴിച്ചു മൂടി സ്ഥലം വിട്ടു.രാത്രിയിൽ ദീപയും ജെയിംസും തിരിച്ചു വന്നപ്പോൾ ആണ് അവിടെ കുഴിമാടം കണ്ടത്.സംഭവിച്ചത് ഒന്നും മനസ്സിലാകാതെ അവർ പൊട്ടി കരഞ്ഞു.

 ഒന്ന് രണ്ടു വര്ഷങ്ങള്ക്കു ശേഷം കൊലപാതകം പുറം ലോകം അറിഞ്ഞില്ല എന്ന ഉറപ്പിൽ പുതിയ സിനിമ പിടിക്കുന്നതിനു വേണ്ടി അവർ 3 പേരും ആ തുരത്തിൽ വീണ്ടും വന്നു. തുറന്നിട്ട ആ ഗേറ്റിലൂടെ അവർ ആ വീട് ലക്ഷ്യമാക്കി നീങ്ങി.അവരെ കണ്ടതും വരാന്തയിൽ കളിച്ചു കൊണ്ടിരിക്കുന്ന മകൾ അച്ഛന്റെ അടുത്തേക് ഓടി. ജെയിംസ് പുറത്തു വന്നു. ജോർജിന് ആ മുഖം കണ്ടപ്പോൾ നല്ല പരിചയം തോനുന്നു. പക്ഷെ  അമിതമായ മദ്യത്തിന്റെ ആസക്തി ഓർമകളെ നശിപ്പിച്ചിരിക്കുന്നു.ഒരു സിനിമ ഷൂട്ട് ചെയ്യാൻ ഈ സ്ഥലം വിട്ടു തരണം എന്ന് അറിയിക്കാൻ വന്നതായിരുന്നു അവർ. ദീപ അവർക്കു ചായ കൊടുത്ത്.കാലം ദീപയുടെ സൗന്ദര്യത്തിനു അഴക് കൂട്ടി.താന് പ്രണയിച്ചു വഞ്ചിച്ച കുട്ടിയാണ് തനിക്ക് ചായ തന്നതെന്നു ഷുക്കൂറിനു പോലും മനസ്സിലായില്ല. 

ശരത്ത് കൂടെ വന്ന ഡോക്ടറെ പേര് പറഞ്ഞു പരിചയപ്പെടുത്തിയപ്പോൾ, തന്നെ വഞ്ചിച്ച ദുഷ്ടൻ ആണ് ഇവിടെ വന്നിരിക്കുന്നത് എന്ന് ദീപയ്ക്ക് മനസ്സിലായി. അവിടെ പുറത്തു ലൊക്കേഷന് വേണ്ട സെറ്റുകൾ ഒരാഴ്ചകൊണ്ട് കുറച്ചു പേർ വന്നു പണി തീർത്തു പോയി. ഒരു മാസത്തിനു ശേഷം അവർ 3 പേരും അവിടേക്കു വന്നു. ഒരമ്മയുടെ വേഷം ദീപയ്ക്കു ഓഫർ ചയ്തു.ജോസഫിന്റെയും ധന്യയുടെയും കൊലപാതകത്തിനു പിന്നിൽ  ഇവരിൽ ആരോ ആണെന്ന് ദീപയ്ക്കും ജെയിംസിനും തോന്നി.പിന്നീട് അവരുടെ ഉള്ളറിയാൻ ആയിരുന്നു ദീപയുടെ ശ്രമങ്ങൾ.മറ്റു രണ്ടുപേരും നമ്മുടെ ബന്ധം അറിയരുത് എന്നു പറഞ്ഞു ഓരോ ആളോടും പ്രണയം എന്ന വികാരത്തിലൂടെ അവളിലേക്ക് അടുപ്പിച്ചു.മൂന്നു പേരും മറ്റുള്ളർ അറിയാതെ അവളെ പ്രണയിക്കാൻ തുടങ്ങി. 

ദിവസങ്ങൾ കടന്നു പോയി.ഒരാഴ്ചക്ക് ശേഷം കാമറയും മറ്റു സെറ്റിങ്ങ്സും ആയി വാരമെന്ന ഉറപ്പിൽ  കുറച്ചു പണം അഡ്വാൻസ് നൽകി അവർ പോയി.ദീപയും ജെയിംസും അവരെ കൊല്ലാനുള്ള പദ്ധതികൾ തയ്യാറാക്കി കാത്തിരുന്നു.പലകൊണ്ടു മൂടിയ 3 ഗേറ്റുകൾ അതിന്റെ ചതി കുഴിയിൽ വീഴുന്ന രൂപത്തിൽ പലകൾ മാറ്റി സ്സെറ്റ് ചയ്തു. ഒരാഴ്ചയ്ക്ക് ശേഷം 3 പേരും വീണ്ടും വന്നു. മദ്യം കഴിക്കുന്ന രാതിയിൽ അവൾ നല്ല വിഭവങ്ങൾ ഉണ്ടാക്കി കൊടുത്തു.3 പേർക്കും ഓരോ കടലാസിൽ മകനും മകളും ഉറങ്ങിയാൽ തന്റെ വീട്ടിൽ വരാൻ ആവശ്യപെടുന്ന കുറിപ്പ് മാറ്റമുള്ളവർ കാണാതെ കൈമാറി. രാത്രിയിൽ മെയിൻ ഗേറ്റു പൂട്ടുന്നത് കൊണ്ട്  അത് വഴി വരാതെ 3 പേരോടും വരാൻ 3 വ്യത്യസ്തമായ ഗേറ്റും സമയവും അറിയിച്ചു. അടയാളമായി കടന്നു വരേണ്ട ഗേറ്റിന്റെ ലേറ്റ് ഓഫായിരിക്കുമെന്നും  ആ സമയത്തു മാത്രം വരിക.

 3 പേരും അവരവരുടെ ടെന്ററിൽ പതിവിലും നേരത്തെ ഉറങ്ങാൻ പോയി.കയ്യിൽ കരുതിയ മദ്യവുമായി മറ്റു രണ്ടു പേരും ഉറങ്ങിയിട്ട് തനിക്ക് മാത്രം കിട്ടാൻ പോകുന്ന അവളെയും ഓർത്ത് സമയവും നോക്കി ഇരുന്നു. 3 മണിക്കൂറുകൾക്കിടയിൽ 3 ചതി കുഴികളിൽ അവർ വീണു. ഓരോ ആൾക്കാർ വീഴുമ്പോൾ ദീപയും ജെയിംസും പലക കൊണ്ട് മറച്ചു. നേരം പുലർന്നപ്പോൾ ഓരോ കുഴിയുടെ അരികിലും ജെയിംസും ദീപയും വീണ്ടും പോയി.നിങ്ങളിൽ ആരാണ് ഇവിടുന്ന് 2  ജീവനുകൾ എടുത്തത് എന്ന് പറഞ്ഞാൽ കുറ്റം ചെയ്യാത്തവരെ വെറുതെ വിടാം. "ഞാൻ അല്ല മറ്റേ രണ്ടു പേരും ആണെന്ന്" 3 പേരും പറഞ്ഞു. സ്വന്തം ജീവനു വേണ്ടി കൂട്ടുകാരെ ഒറ്റികൊടുക്കുന്ന നിങ്ങൾ 3 പേരും കുറ്റക്കാർ ആണെന്ന് മനസ്സിലായി.മൂന്ന് കുഴികളും പാലകകൊണ്ട് കൊണ്ട് പഴയത് പോലെ മറച്ചു വെച്ചു.അതിന്റെ മുകളിൽ മണ്ണിട്ട് മൂടി.  

ഭക്ഷണവും വെള്ളവും കിട്ടാതെ തങ്ങൾ ചെയ്ത കുറ്റങ്ങൾ ഓർത്ത് ഓരോ കുഴികളിലും അവർ മരണത്തിനു കീഴടങ്ങി. കുഴികൾ മൂടുന്നതിനു മുൻപ് നീ ചതിച്ച ദീപയാണ് താനെന്നും തന്റെ ചോരയിൽ ഉണ്ടായ കുഞ്ഞിനെ ആണ് നിങ്ങൾ ചേർന്ന് കൊന്നത് എന്നും ഡോക്ടറോട് അവൾ പറഞ്ഞു.സ്വന്തം അച്ഛനെ കൊല്ലാൻ  കൂട്ടുനിന്ന ജോർജിനെ അവന്റെ മകൻ തന്നെ കുഴിൽ മണ്ണിട്ട് മൂടി.ദൈവത്തിന്റെ ഓരോ വികൃതികൾ. സ്നേഹതീരം 5 ആത്മാക്കൾക്കു വിട്ടു കൊടുത്തു ദീപയും ജെയിംസും മകളും അവിടെ നിന്നും നാട്ടിലുള്ള ഒരു ഗ്രാമത്തിലേക്കു പോയി.ഒരു വാടക വീട്ടിൽ അവർ പുതിയ ജീവിതം ആരംഭിച്ചു.

ജയിംസിന്റെ മകൾ അവിടെ സ്കൂളിൽ പഠിക്കുവാൻ തുടങ്ങി.നല്ല സന്തോഷത്തിന്റെ വർഷങ്ങൾ കടന്നു പോയി. മകൾ അഞ്ചാം ക്‌ളാസിൽ എത്തിയപ്പോൾ വിധി പപ്പൻ മാഷിന്റെ രൂപത്തിൽ അവരിലേക്ക് വീണ്ടും വന്നു.മാതാ പിതാ ഗുരു ദൈവം എന്നൊക്കെ പഠിപ്പിച്ച ആ മാഷ് തന്നെ അവളെ പീഡിപ്പിച്ചു.തന്റെ മകളെ നശിപ്പിച്ച ആ മാഷിനെ ജെയിംസ് വെട്ടി കൊന്നു.അങ്ങനെ ജീവപര്യന്തം ഏറ്റുവാങ്ങി ജെയിംസ് ജയിലിലേക്കും ദീപയും കൊച്ചു മകളും സ്നേഹതീരത്തേക്കും തിരിച്ചു പോയി.അച്ഛനില്ലാത്ത വീട്ടിൽ അച്ഛന്റെ ഓർമകളെ താലോലിച്ചു ജയിംസിന്റെ വരവും കാത്തു മകൾ പ്രതീക്ഷയോടെ നോക്കെത്താ ദൂരത്തെ മറുകര നോക്കി നിൽക്കും...

മാലിബ് മാട്ടൂൽ     

2020 ഏപ്രിൽ 26, ഞായറാഴ്‌ച

ചെസ്സിലെ രാജാവ്

ചെസ്സിലെ രാജാവ്
------------------------------------
ഒരു ദിവസം ചെസ്സിലെ രാജാവിന് ഒരു മനോവിഷമം.എനിക്ക് ഒരു കളത്തിൽ കൂടുതൽ ദൂരം പോകാൻ പറ്റുന്നില്ല. നല്ലപോലെ ചാടാൻ അറിയാം എന്നിട്ടും ഒരു കളത്തിൽ നിന്നും തൊട്ടു അടുത്ത് കിടക്കുന്ന കളത്തിൽ മാത്രമേ പോകാൻ പറ്റുന്നുള്ളൂ. എന്റെ മന്ത്രിക്ക് എത്ര ദൂരം വേണമെങ്കിലും പോകാം അത് പോലെ എന്റെ സേവകരായ ആനയ്ക്കും കുതിരക്കും. എന്തിന് സാധാ പ്രജയ്ക്ക് വരെ ചില സമയത്ത് രണ്ടു കളം ചാടാൻ കഴിയും.

ദുഃഖിതനായ രാജാവ് തന്റെ സങ്കടം പുറത്ത് ഉള്ള ആരോട് എങ്കിലും പറയണം. അങ്ങനെ യാത്ര പുറപ്പെട്ടു. അപ്പൊൾ ആണ് വിത്യസ്ത വർണ്ണങ്ങളിൽ നാല് രാജാക്കന്മാർ ഉള്ള നാല് നാട്ടു രാജ്യങ്ങൾ ഒരു സ്ഥലത്ത് ഒരുമിച്ച് കണ്ടത്. ലുടോ രാജ്യത്തെ രാജാക്കന്മാർ ആയിരുന്നു അവർ. സങ്കടം ബോധിപിച്ചപ്പോൾ ചെസ്സിലേ രാജാവിനോട് അവർ പറഞ്ഞു. ആറു തലകൾ ഉള്ള ഇൗ രാജാധിരാജനെ കണ്ടോ. അവൻ തീരുമാനിക്കും നങ്ങൾ കൊട്ടാരത്തിൽ നിന്നും പുറത്ത് ഇറങ്ങനോ വേണ്ടയോ എന്ന്. ഇനി പുറത്ത് ഇറങ്ങിയാൽ തന്നെ എത്ര ദൂരം പോകാം എന്നും അയാള് തീരുമാനിക്കും. ചിലപ്പോൾ പുറത്ത് ഇറങ്ങാൻ തന്നെ പറ്റുകയില്ല. ഞങ്ങൾ പോകുന്ന വഴിയിൽ ചില വിശ്രമ കേന്ദ്രങ്ങൾ ഉണ്ട്. അവിടെ മറ്റു രാജാക്കന്മാരും ആയി ഒരുമിച്ച് നിൽക്കാം. വേറെ വല്ല സ്ഥലത്തും നിന്നാൽ മറ്റെ രാജ്യത്തെ രാജാവ് എടുത്ത് പുറത്ത് കളയും. നിനക്കു ആണെങ്കിൽ ഒരു രാജ്യം ഉണ്ട് അവിടെ ഇഷ്ട്ടം പോലെ നടക്കാം. പോരാത്തതിന് കുറെ അംഗരക്ഷകർ രാജാധിരാജന്റെ തീരുമാനത്തിന് കാത്തു  നിൽക്കുകയും വേണ്ട.

തന്നെക്കാൾ വിഷമത്തിൽ ഉള്ളവരോട് ആണല്ലോ സങ്കടം പറയാൻ വന്നത്. അവരോട് യാത്ര പറഞ്ഞു മുന്നോട്ട് നടന്നു. അപ്പൊൾ ആണ് പാമ്പും ഏണിയും നിറഞ്ഞ ഒരു ജനാതിപത്യ രാജ്യം കണ്ടത്. വിവിധ നിറത്തിൽ ഉള്ള പാർട്ടി കൊടികളുമായി  മുഖ്യമന്ത്രിമാർ കൂടി ഇരിക്കുന്നു.  അവരുടെ അടുത്ത് പോയി. അവിടെയും ആറ് തലയുള്ള ഒരു പ്രധാനമന്ത്രി ഉണ്ട്. അവൻ കറങ്ങി കറങ്ങി തീരുമാനിക്കും മുഖ്യമന്ത്രിമാർ കളത്തിൽ ഇറങ്ങനോ വേണ്ടയോ എന്ന്. ഇനി ഇറങ്ങാൻ അവസരം കിട്ടിയാൽ തന്നെ വല്ല ഏണി പടിയും ചവിട്ടി മുകളിൽ പോകാൻ തുടങ്ങിയാൽ എട്ടിന്റെ പണി തരാൻ നിൽക്കുന്നുണ്ടാകും എതിരാളികൾ. അവർ കടിച്ച് താഴെ ഇടും. വല്ല അഴിമതിയും നടത്തി മുകളിൽ എത്തിയാൽ പല പല കാരണങ്ങൾ പറഞ്ഞു കടിച്ച് താഴേ ഇടും. വീണ്ടും വല്ല കച്ചി തുമ്പിൽ പിടിച്ചു കയറും. ഇങ്ങനെ കയറിയും ഇറങ്ങിയും തീരും ഇവിടുത്തെ ജീവിതം. ലക്ഷ്യസ്ഥാനത്ത് എത്തി  സമാധാനത്തോടെ ജീവിക്കാൻ ഇവിടെ ഭയങ്കര ബുദ്ധിമുട്ട് ആണ്. അവരുടെ ബുദ്ധിമുട്ട് കൂടി അറിഞ്ഞപ്പോൾ തന്റെ പ്രശ്നം വളരെ ചെറുത് എന്ന് തോന്നി ചെസ്സിലേ  രാജാവിന്.

എന്നാലും ഒരു സമാധാന കുറവ്. കുറച്ച് പേരെ കൂടി കാണണം. യാത്ര തുടർന്നു. വെള്ളയും അതിന്റെ കൂടെ കറുത്ത തലയിൽ കെട്ടും ഉള്ള ഒരു ഏഴുപേർ ഭരിക്കുന്ന ഒരു അറബി നാട്ടിലാണ് എത്തിയത്. ഡൊമിനോസ്‌ അറബി എമിറേറ്റ്സ് എന്ന ഒരു പെട്ടിക്ക് അകത്താണ് ഇൗ ഏഴ് നാടുകൾ ഒരുമിച്ച് നിൽക്കുന്നത്. ഒരു സ്ഥലത്ത് ഒഴികെ അവർ പരസ്പരം മറ്റുള്ളവരുമായി ഇണങ്ങി ചേർന്നാണ് നിൽക്കുന്നത്. അവർക്കും ഉണ്ട് സങ്കടങ്ങൾ തന്റെ അതേ നാട്ടുകാർ ഉള്ള സ്ഥലത്ത് മാത്രമേ ഒട്ടിനിന്ന് ചങ്ങാത്തം കൂടാൻ പറ്റൂ. ചിലപ്പോൾ എന്റെ ആൾക്കാർ വരുന്നതും നോക്കി പുറത്ത് ഇരിക്കും. മുട്ടി മുട്ടി നിൽക്കാൻ എല്ലാവരും സമ്മതിക്കില്ല. പുറത്ത് നിന്ന് നോക്കുമ്പോൾ എല്ലാവരുടെയും കൂടെ ഓരോരുത്തരും ഉണ്ട്.പക്ഷേ കളത്തിൽ ഇറങ്ങിയാൽ സ്വഭാവം മാറും.

ഓരോ ആൾക്കാരെ പരിചയപ്പെടുമ്പോൾ അവർക്കും ഉണ്ട് സങ്കടവും അത് പോലെ അവരുടേതായ സന്തോഷവും. രാജാവിന് തന്റെ പ്രശ്നം ഇപ്പൊൾ അത്ര വലിയ പ്രശന്മായി തോന്നുന്നില്ല. എനിക്ക് ആരും ചെക്ക് വിളിച്ചില്ലെങ്കിൽ സ്വതന്ത്രമായി നടക്കാൻ പറ്റുന്നുണ്ട്. ജന്മനാ ചലിക്കാൻ പറ്റാത്തവർ, പാതി വഴിയിൽ ചലനമറ്റവർ, പുറത്ത് ഇറങ്ങാൻ മറ്റുള്ളവരെ ആശ്രയിക്കുന്നവർ അങ്ങനെ പല പല ബുദ്ധിമുട്ട് ഉള്ളവരെ കണ്ട് സ്വന്തം രാജ്യത്തേക്ക് തിരിച്ച് പോയി.

അപ്പൊൾ ആണ് ഒരു മഹാമാരി വന്നു രാജാവും മന്ത്രിയും  പ്രജകളും ഒന്നടക്കം ലോക്ടോണ് ആയത്. തന്റെ യാത്രയിൽ നിന്നും കിട്ടിയ അനുഭവം വെച്ച് രാജാവ് പറഞ്ഞു. ഇൗ സമയയും കഴിഞ്ഞ് പോകും. ഇൗ ചെറിയ കാലം പുറത്ത് ഇറങ്ങാൻ പറ്റാതെ വന്നപ്പോൾ വിഷമം ആകുന്നുണ്ട് അല്ലേ. എനിക്കും ഒരു വിഷമം ഉണ്ടായിരുന്നു. അത് ഞാൻ നമ്മുടെ ചെസ്സ് രാജ്യത്തെ ആരോടും പറഞ്ഞില്ല. പുറത്ത് പോയി  മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ കണ്ടപ്പോൾ ആണ് മനസ്സിലായത് ഞാൻ അനുഭവിച്ചത് വളരെ ചെറിയ വിഷമം ആയിരുന്നു എന്ന്. നമ്മുടെ ഇല്ലയ്മയെ ഓർത്ത് വേദനിക്കത്തെ ഉള്ളതിനെ ഓർത്ത് സന്തോഷിക്കുക അപ്പൊൾ ജീവിതം അടിപൊളി ആകും.

മാലിബ്‌ മാട്ടൂൽ

2020 ഏപ്രിൽ 16, വ്യാഴാഴ്‌ച

പേരില്ലാത്ത ഒരു ഓട്ടോഗ്രാഫ്

ഋതുഭേധങ്ങൾക്കാനുസരിച്ച് വിവധ വർണ്ണങ്ങൾ അണിയുന്ന മാടായി പാറയുള്ള മാടായി ഗ്രാമത്തിൽ ആണ്  ബശീറിന്റെ മതിലുകൾ പോലെ ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവും ആയി മാടായി ഗേൾസ് ഹൈസ്കൂളും ബോയ്സ് ഹൈസ്കൂളും. 1990  ബാച്ചിൽ ആണ് സുമേഷ് അവിടെ പത്താം ക്ലാസ്സിൽ പഠിക്കുന്നത്. അപ്പുറത്ത് രേവതി എന്ന കഥാ നായികയും.  രണ്ടു പേർക്കും ക്ലാസുകൾ എടുത്തിരുന്നത് ഒരേ അധ്യാപകർ ആയിരുന്നു.

പഠിക്കാൻ മിടുക്കന്‌ ആയിരുന്നു സുമേഷ്. കാകൊല്ല പരീക്ഷയിൽ  കണക്കിൽ ഏറ്റവും കൂടുതൽ മാർക്ക് അവനിക് ആയിരുന്നു. അതിന്റെ അഹങ്കാരം അവനിൽ കാണാമായിരുന്നു. ഒരു ദിവസം മോഹൻ മാഷ് എന്റെ സ്റ്റുഡന്റ് ആയ  ഗേൾസ് ഹൈസ്കൂളിലെ രേവതി കണക്കിൽ 49 മാർക്ക് നേടിയ സന്തോഷം സുമേഷിന്റെ ക്ലാസ്സിൽ പങ്കുവെച്ചു. അതോടെ എന്നെക്കാൾ മാർക് നേടിയ രേവതിയെ ഒന്ന് കാണണം എന്ന മോഹം അവനിൽ ഉദിച്ചു.

ബൈജു എന്ന കായികാധ്യാപകൻ അവിടെ കറങ്ങി നടക്കുന്നുണ്ട്. അയാളുടെ കണ്ണ് വെട്ടിച്ച് രേവതിയെ കാണാനും പരിചയപ്പെടാനും സാധിക്കില്ല. ഇനി എന്താണ് ഒരു വഴി. അയൽവാസിയായ നമിതയിൽ നിന്ന് രേവതിയുടെ സ്ഥലം, വരുന്ന ബസ്സ് സമയം എല്ലാം മനസ്സിലാക്കി. രേവതി സ്കൂൾ കലോൽസവത്തിൽ പങ്കെടുക്കുന്നുണ്ട് .അത് കൊണ്ട്  അഷ്റഫിന്റെ ശുപാർശയിൽ താഹയുടെ ദഫ് ടീമിൽ സുമേഷ് ചേർന്നു. സ്കൂൾ കലോത്സവത്തിന് പോകുമ്പോൾ രേവതിതെ കാണാം പരിച്ചപെടാം...മനസ്സിൽ ഒരു പാട് ഐഡിയ തോന്നി തുടങ്ങി. വിധി ചിക്കൻപോക്സ് രൂപത്തിൽ വന്നു. അതോടെ എല്ലാം വെള്ളത്തിൽ ആയി. കലോത്സവം കഴിഞ്ഞ് രേവതി കലാതിലകം ആയി.
അവളുടെ ഫോട്ടോ പത്രത്തിൽ നിന്നും വെട്ടിയെടുത്ത് പേഴ്സിൽ വച്ച് നടന്നു. സ്കൂളിലേക്ക് വരുന്ന വഴിയിൽ അവളെ നോക്കി നിൽക്കും. ഇതുവരെ ഒന്ന് സംസാരിക്കാൻ പോലും കഴിഞ്ഞില്ല.

കൊല്ല പരീക്ഷ അടുത്ത് വരുന്നു. ഇനി നന്നായി പഠിക്കണം.തൽക്കാലം കള്ളകാമുകനെ മനസ്സിൽ നിന്നും മാറ്റി നിർത്തി നന്നായി പഠിച്ചു രേവതിയും സുമേഷും ഡിസ്റ്റിങ്ക്ഷനോടെ പാസായി. മാടായി പൗരസമിതി ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് വാങ്ങാൻ സുമേഷും രേവതിയും ഒരേ സ്റ്റേജിൽ. പരസ്പരം സംസാരിച്ചു പരിചയപെട്ടു. അവന്റെ കാമുക ഹൃദയം വീണ്ടും ഉണർന്നു പക്ഷേ ഭയം അതിനെ അവിടെ തന്നെ ഉറക്കി കിടത്തി.

 സയൻസ് ഗ്രൂപ്പിന് സർ സയ്യിദ് കോളജിൽ സുമേഷിന് സീറ്റ് കിട്ടി. നമിതക്കും രേവതിക്കും മാടായി കോളജിൽ കൊമേഴ്സ് ഗ്രൂപ്പിൽ സീറ്റ് കിട്ടിയത്.നല്ല മാർക്ക് ഉള്ളത് കൊണ്ട് അവനും അവിടെ സീറ്റ് കിട്ടി. നമിതയിൽ നിന്നും സുമേഷിന്റെ കര്യങ്ങൾ രേവതി മനസ്സിലാക്കി. എനിക്ക് വേണ്ടി ആണ് അവൻ സയൻസ് ഗ്രൂപ് വേണ്ട എന്ന് വെച്ച് ഇവിടെ ചേർന്നത് എന്ന്. പ്രണയത്തിൽ താൽപര്യം ഇല്ലാത്ത രേവതി അവനെ കണ്ട ഭാവം നടിച്ചില്ല.
ഒന്നാം വർഷം കഴിഞ്ഞു.രേവതി എവിടെയും ടോപ് മാർക്ക് തന്നെ അവൻ എല്ലാ വിഷയത്തിലും തോറ്റു.

അവൾക്ക് വേണ്ടി എന്റെ സ്വപ്നങ്ങൾ മാറ്റി വെച്ചിട്ടും അവളുടെ അവഗണന അവനെ വല്ലാത്ത ഒരു മാനസിക അവസ്തയിൽ എത്തിച്ചു. തിരിച്ച് കിട്ടാത്ത പ്രണയത്തിന്റെ വേദനയിൽ അവൻ തകർന്നു. ഒരു ദിവസം അവളുടെ കോളേജ് ഐഡി എടുത്ത് കൊണ്ട് പോയി അത് ഫോട്ടോസ്റ്റാറ്റ് എടുത്ത് തിരികെ കൊണ്ട് വെച്ചു.പെയ്സിലെ അവളുടെ പത്ര ഫോട്ടോ  കീറി കാറ്റിൽ പറത്തി. ഒരു കുരങ്ങിന്റെ ഫോട്ടോയും വെച്ച് ഇന്ന് വിവാഹിതരാകുന്നു എന്ന രീതിയിൽ രേവതിയുടെ ഫോട്ടോ വെച്ച് കുറെ ഫോട്ടോ കോപ്പികൾ ഉണ്ടാക്കി ക്ലാസ്സിൽ മുഴുവനും വെച്ചു. അവസാനം രേവതി സ്റ്റാഫ് റൂമിൽ പോയി കരഞ്ഞു പറഞ്ഞു സുമേഷ് ആണ് ഇത് ചെയ്തത് എന്ന്. അങ്ങനെ അവനെ കുറച്ച് നാളത്തേക്ക് സസ്പെന്റ് ചെയ്തു. വീട്ടിൽ നിന്നും രാവിലെ ഇറങ്ങും, കോളജിന്റെ കാന്റീനിൽ നിന്നും ഉപ്പുമാവും തിന്നു അവിടെ സമയം കളയും. അപ്പൊൾ ആണ് ക്ലാസ്സിൽ കയറാത്ത ഷാജിയും ടീമും ക്രിക്കറ്റ് കളിച്ചു നടക്കുന്ന ശഹീദ്ദും കശുമാവിൻ ചുവട്ടിൽ ഇരിക്കുന്നത് കണ്ടത്. പിന്നെ അവരോടൊപ്പം ആയി ദിവസങ്ങൾ.

അവസാനം സസ്പെൻഷൻ പിൻവലിച്ചു ക്ലാസ്സിൽ കയറ്റി. എന്നിട്ടും വല്ലപോയും ക്ലാസ്സിൽ വരും.സ്റ്റഡി ലീവ് തുടങ്ങുന്നതിനു മുൻപ് എല്ലാവരും ഓട്ടോഗ്രാഫ് എഴുതുന്ന തിരക്കിലാണ്. സുമേഷ് രേവതിക്ക് ഓട്ടോഗ്രാഫ്  കൊടുത്തതും ഇല്ല അവളുടേത് ചോദിച്ചതും ഇല്ല. എക്സാം കഴിഞ്ഞു റിസൾട്ട് വന്നപ്പോൾ സുമേഷ് എട്ടുനിലയിൽ പൊട്ടി, രേവതി നല്ല മാർക്കോടെ പാസവുകയും ചെയ്തു. അങ്ങനെ മകനെ എൻജിനിയർ ആക്കണം എന്ന അച്ഛന്റെ സ്വപ്നം അസ്തമിച്ചു. അച്ഛനൊപ്പം കാർ മെക്കാനിക്സ് ഷോപ്പിൽ അവനും ജോലി ചെയ്യാൻ തുടങ്ങി.ഒരു ഈദ് ദിവസം ആയിരുന്നു നമിതയുടെ വിവാഹം. അവിടെ രേവതി വരും എന്ന് കരുതി മാടായി കോളജിൽ പഠിച്ച മുസ്ലിം സുഹൃത്തുക്കൾക്കൊപ്പം ഊട്ടിയിൽ ടൂർപോയി.

കുറച്ച് വർഷങ്ങൾക്ക് ശേഷം അച്ഛന്റെ സുഹൃത്ത് വഴി കോഴിക്കോട് മാരുതിയിൽ മെക്കാനിക്ക് ആയി ജോലി കിട്ടി. മാസത്തിൽ 2 തവണ വീട്ടിൽ വരും. അവിടെ റൂമിൽ ഉള്ളത് ഒരു കണ്ണൂർ സ്വദേശിയാണ്. വിനീഷ് ആൾ ഒരു രസികൻ. അങ്ങനെ ഇരിക്കുമ്പോൾ ആൾ മുറപെണ്ണ് സൗമ്യ ഫറോക്ക് കോളേജ്ജിൽ ഡിഗ്രിക്ക് പഠിക്കാൻ വരുന്നത്. ഞായറാഴ്ചകളിൽ അവളുമായി നാട്ടിലേക്ക് ട്രെയിനിൽ വരും. തിങ്കളാഴ്ച രാവിലെ പരശുരാം ട്രെയിനിൽ തിരിച്ച് പോകും. അവളും അവനും പിന്നീട് മാസത്തിൽ ഒന്നുരണ്ടു തവണ മാത്രം ആക്കി നാട്ടിൽ പോകുന്നത്. ഒഴിവ് ദിവസങ്ങൾ അവർ പാർക്കിലും ബീച്ചിലും സിനിമയ്ക്ക് പോയിയും ചിലവിട്ടു. വിനീഷ് ഇല്ലാത്ത ഒരു ദിവസം അവള് സുമേഷിന്റെ താമസ സ്ഥലത്ത് വന്നു. എന്തായാലും കല്യാണം കഴിക്കാൻ പോകുന്ന പെണ്ണല്ലേ. അവരുടെ മനസ്സും ശരീരവും അവർ പങ്ക് വെച്ചു. വിനീഷ് നാട്ടിൽ പോകുന്ന ദിവസങ്ങളിൽ ഇത് തുടർന്നു. ടീച്ചർ ആവണം എന്ന മോഹവുമായി വന്ന സൗമ്യ ഒടുവിൽ ഗർഭിണിയായി. വേറെ വഴി ഇല്ലാത്ത കുടുംബം 22 വയസ്സിൽ സുമേഷിനേ 18 വയസുള്ള സൗമ്യയെ അബലത്തിൽ വെച്ച് താലി ചാർത്തി കല്യാണം കഴിപ്പിച്ചു. 23 വയസ്സായപ്പോൾ സുമേഷ് ഒരു പെണ്ണ് കുഞ്ഞിന്റെ അച്ഛൻ ആയി. അവർ അവൾക്ക് രേവതി എന്ന് പേര് വിളിച്ചു.

കാലം കടന്നു പോയി. ഇന്ന് രേവതി കോളേജ് കുമാരിയാണ്. അനുജൻ ശരത്ത് പത്തിലും. കൃഷ്ണമേനോൻ വുമൺസ് കോളജിൽ ആണ് രേവതിക്ക് സീറ്റ് കിട്ടിയത്. അച്ഛന്റെ നഷ്ട്ട പ്രണയവും അവളോട് ചെയ്ത വികൃതികളും എല്ലാം അച്ഛന് പറഞ്ഞു രേവതിക്ക് അറിയാം.

ക്ലാസ്സ് തുടങ്ങി മാസങ്ങൾക്കു ശേഷം ആദ്യമായി ആണ് HOD അവളുടെ ക്ലാസ്സിൽ വരുന്നത്. മിക്സഡ് കോളേജിലെ ആൺകുട്ടികളുടെ കുസൃതികൾ വികൃതികളും ടീച്ചർ പങ്കുവെച്ചു. അതിനിടയിൽ  പ്രീഡിഗ്രി സമയത്ത് തന്റെ കല്യണകുറി അടിച്ച സംഭവം പറഞ്ഞു. അങ്ങനെ കിട്ടിയ പല അനുഭവങ്ങളും എന്നെ ഇന്ന് നല്ലൊരു അധ്യാപികയാക്കി. രേവതി തന്റെ പേരിന്റെ പിന്നിൽ ഒളിച്ചു കിടക്കുന്ന അച്ഛന്റെ സ്വപ്ന കാമുകിയെ കണ്ടൂ.

വിവാഹ ശേഷം സുമേഷ് കുറച്ച് വർഷം ദുബായിൽ ജോലി ചെയ്തു. മകളെ പിരിഞ്ഞിരിക്കാൻ കഴിയാത്തത് കൊണ്ട് വീണ്ടും നാട്ടിൽ വന്നു മരുതിയിൽ മെക്കാനിക്സ് ഡിപ്പാർ്ട്മെന്റിന്റെ മാനേജർ ആയി ജോലിയിൽ കയറി.
അച്ഛാ നാളെ എന്റെ കോളേജ് വരെ ഒന്നുവരണം. അച്ഛന്റെ പഴയ ഓട്ടോഗ്രാഫ് മകൾ തപ്പിയെടുത്ത് ബാഗിൽ വെച്ചു. അച്ഛനും മകളും നല്ല സുഹൃത്തുക്കൾ ആയിരുന്നു, അത് കൊണ്ട് അച്ഛന്റെ ജീവിതകഥ നന്നായി അറിയാം. അച്ഛൻ മകളെ കൂട്ടാൻ കോളജിൽ പോയി. മകൾ ആ സമയത്ത് ആരോടോ സംസാരിക്കുകയായിരുന്നു.
രേവതി എന്ന് വിളിച്ചപ്പോൾ രണ്ടു പേരും നോക്കി. മകളോട് സംസാരിച്ചു കൊണ്ടിരുന്ന സ്ത്രീയെ എവിടെയോ കണ്ട ഓർമ്മ. രണ്ടു പേർക്കും നല്ല പരിചയം ഉള്ള പോലെ തോന്നി. അതിനിടയിൽ ആണ് മകൾ പറഞ്ഞത് രേവതി ടീച്ചറെ ഇതാണ് എന്റെ അച്ഛൻ സുമേഷ്. അവരുടെ കണ്ണുകൾക്ക് വിശ്വസിക്കാൻ ആയില്ല. ഒരുകാലത്ത് ഞാൻ സ്വപ്നം കണ്ട എന്റെ രേവതി ആണോ എന്റെ മുൻപിൽ നിൽക്കുന്നത്. അയാളുടെ കണ്ണുകൾക്ക് വിശ്വസിക്കാൻ ആയില്ല. പത്തിരുപത്തഞ്ച് വർഷങ്ങൾക്കു ശേഷം വീണ്ടും. അവർക്ക് വാക്കുകൾ ഇടറി.തന്നോടുള്ള ഇഷ്ട്ടം കൊണ്ടാണ് മകൾക്ക് രേവതി എന്ന പേര് ഇട്ടത്തെന്ന സത്യം മനസ്സിലാക്കിയ ടീച്ചർ ഇടറിയ ശബ്ദത്തിൽ ചോദിച്ചു സുമേഷ് സുഖമാണോ. പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ.

വിശേഷങ്ങൾ പറയുന്നതിനിടയിൽ സുമേഷ് പറഞ്ഞു എന്റെ അച്ഛന്റെ ആഗ്രഹം എന്റെ മകനെ എൻജിനിയർ ആക്കി പൂർത്തികരിക്കണം അതുപോലെ എന്റെ ഭാര്യക്ക് വലിയ ആഗ്രഹം ആയിരുന്നു ഒരു അധ്യാപിക ആവണം എന്ന് ഉള്ളത്. എന്റെ ഇൗ മകൾ ഒരു ടീച്ചർ ആയി അതും പൂർത്തീകരിക്കും.

ഫാമിലിയെ കുറിച്ച് ചോദിക്കുന്നതിനു മുൻപ്.രേവതി പറഞ്ഞു എന്റെ ഭർത്താവ് ഇവിടെ പോലീസിൽ ആണ് 3 മക്കൾ ഉണ്ട്. പോലിസ് കൊട്ടെസിൽ തന്നെ താമസവും. ചിരിച്ചു കൊണ്ട് സുമേഷ് പറഞ്ഞു പഴയ കേസ് പറഞ്ഞു ജയിയിൽ ഇട്ടേകരുത്. 2 കുട്ടികളും ഞാനും ഭാര്യയും പിലത്താറയിൽ ആണ് ഇപ്പൊൾ താമസം.

കുറച്ച് നേരത്തെ അവരുടെ സംസാരത്തിന് ശേഷം ബാഗിൽ നിന്നും മകൾ ഒരു ഓട്ടോഗ്രാഫ് എടുത്തിട്ട് പറഞ്ഞു ഇത് അച്ഛന്റെ പ്രീഡിഗ്രി ഓർമകൾ ആണ്. ഇതിൽ ഒരു ഓർമ്മയുടെ താൾ മാത്രം ഇല്ല. ടീച്ചർ അത് ഇന്ന് ഇതിൽ എഴുതി ചേർക്കണം. നിറകണ്ണുകളുമായി അവളുടെ കയ്യിൽ നിന്ന് ഓട്ടോഗ്രാഫ് വാങ്ങി ഓരോ താളുകൾ മറിച്ച് നോക്കി. അവസാനം ഒരു പേജിലെ വരികൾ അവൾക്ക് കാണിച്ചു കൊടുത്തു.ഇതൊന്നു വായിക്കൂ.അതിലെ വരികൾ ഇങ്ങനെ ആയിരുന്നു 'ഡാ മാവേലി ഇനിയെങ്കിലും ക്ലാസ്സിൽ കയറി ഇരിക്ക്. എക്സാം അടുത്ത് വരുന്നു. തുറന്നു സംസാരിക്കാത്തത്  കൊണ്ട് പരസ്പരം കൂടുതൽ മനസ്സിലാകാത്തവർ ആണ് നമ്മൾ. സമയം ഇനിയും വൈകിട്ട് ഇല്ല, പഴയ സ്വപ്നങ്ങള്ക്ക് തിരിച്ച് നടക്കാൻ ഇനിയും അവസരം ബാക്കിയുണ്ട്... പുഞ്ചിരിക്കുന്ന മുഖമുള്ള നിന്റെ നല്ല ദിനങ്ങൾ തിരികെ വരട്ടെ എന്ന ആശംസകളോടെ സ്നേഹത്തോടെ പേര് എഴുതാത്ത ഒരാള് ...... അതിനു ശേഷം കുറെ കുത്തുകൾ അവസാനത്തിൽ ആയി രേഖയുടെ വക രണ്ടു കുത്ത് മതി എന്നും.
രേവതി നീ അതിലെ അവസത്തെ വരികളിൽ നിന്ന് ചില അക്ഷരങ്ങൾ വെട്ടിമാട്ടണം. അപ്പൊൾ നിനക്ക് ആ ഓട്ടോഗ്രാഫ് എഴുതിയ ആളെ കിട്ടും. രേഖയുടെ വക രണ്ടു കുത്തു മതി... ടീച്ചർ പറഞ്ഞത് അനുസരിച്ചു വെട്ടി മാറ്റിയപ്പോൾ കിട്ടിയത് രേവതി...ടീച്ചർ അച്ഛന്റെ ഓട്ടോഗ്രാഫ് അച്ഛന് പോലും അറിയാതെ എഴുതിയിരുന്നു എന്ന സത്യം അയാളെ അമ്പരപ്പിച്ചു. ഏതോ വികൃതി പയ്യന്മാർ എന്നെ കോമാളി ആക്കാൻ എഴുതിയത് ആണെന്ന് അതുവരെ വിശ്വസിച്ച വരികൾ കാലങ്ങൾക്ക് ശേഷം അതിന്റെ ഉടമയെ കണ്ടെത്തിയിരിക്കുന്നു. അതിനു താഴെ അവരുടെ ഒരു ഒപ്പും വാങ്ങി മകളുമൊത്ത് കോളജിൽ നിന്നും യാത്രയായി.

മാലിബ്‌ മാട്ടൂൽ


2018 മാർച്ച് 16, വെള്ളിയാഴ്‌ച

ഒറീവിയ ഇസ്ലാമിലേക്ക്

 ഡോ. ഒറീവിയ, അമേരിക്കയിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റലിലെ ഗൈനോക്കോളജിസ്റ് വിഭാഗത്തിലെ ഒരു ഡോക്ടർ.അവർ ഇസ്ലാമിലേക്ക് കടന്നു വന്നതിനു കരണമായതു ഒരു അറബി വംശജയായ മുസ്ലിം സ്ത്രീയുടെ പ്രസവവും അതുമായി ബന്ധപ്പെട്ട ചില സംഭവ വികാസങ്ങളുമാണ്.
ഒറീവിയയുടെ അടുത്തേക്ക് ഒരു മുസ്ലിം സ്ത്രീ പ്രസവത്തിനായി വന്നു. ആ സ്ത്രീയിൽ പ്രസവ വേദനയുടെ ലക്ഷങ്ങൾ കണ്ടു തുടങ്ങി.പ്രസവം ഏതാനും മണിക്കൂറുകൾക്കുള്ളിൽ നടക്കുമെന്നു ഡോക്ടർക്ക് മനസ്സിലായി.പക്ഷെ അപ്പോയെക്കും ഡ്യുട്ടി സമയം തീർന്നിരുന്നു.അതുകൊണ്ട് അവളുടെ അടുത്തെത്തി ഒറീവിയ പറഞ്ഞു: ഞാൻ പോകുന്നു.എന്റെ അസിസ്റ്റന്റ് ആയ ഒരു പുരുഷ ഡോക്ടർ വരുമെന്ന് പറഞ്ഞു.
സ്ത്രീ ഡോക്ടർ ആയ നിങ്ങൾ ഉള്ളപ്പോൾ ഒരു ആൺ ഡോക്ടർ എന്റെ പ്രസവകാര്യങ്ങൾ ചെയ്യുന്നത് ഞാൻ ഇഷ്ട്ടപെടുന്നില്ല, ഒരു പുരുഷ ഡോക്ടറെ എന്റെ ശരീര ഭാഗങ്ങൾ കാണിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല ... അത് കൊണ്ട് ഒറീവിയ നിങ്ങൾ എന്നെ വിട്ടുപോകരുത് ..ആ സ്ത്രീ കരഞ്ഞു കൊണ്ട് അപേക്ഷിക്കാൻ തുടങ്ങി. എന്റെ ശരീരത്തിന്റെ രഹസ്യ ഭാഗങ്ങൾ എന്റെ ഭർത്താവല്ലാതെ വേറെ ഒരു പുരുഷനും ഇതുവരെ കണ്ടിട്ടില്ല.ഞാനുമായി രക്സ്ത ബന്ധമുള്ളവർ മാത്രമാണ് എന്റെ മുഖം പോലും കണ്ടിട്ടുള്ളത് .
അവൾ പറഞ്ഞത് കേട്ട് ഒറീവിയ അതിശയിച്ചിരുന്നു.അവരുടെ അഭ്യർത്ഥന മാനിച്ചു കൊണ്ട് ഒറീവിയ തന്നെ പ്രസവം കഴിയുന്നത് വരെ നിന്നു.കുട്ടിയുടെ ജനനത്തിനു പിറ്റേന്ന് ഒറീവിയ ആ സ്ത്രീയുടെ അരികിലേക്ക് പോവുകയും കുശലങ്ങൾ പറയുകയും ചയ്തു. ആ സംസാരത്തിനിടയിയിൽ ഡോക്ടർ അവരോടു പറഞ്ഞു അമേരിക്കയിലെ അനേകം സ്ത്രീകൾ ഗർഭധാരണത്തിനു ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരിക്കുന്നതിന് കാരണം ഇൻട്രാ ഇൻഫർമേഷൻസ് വഴി അകറ്റുന്നു എന്നതാണ്.കുറഞ്ഞത് 40 ദിവസത്തേക്ക് നിങ്ങൾ ഇണയുമായുള്ള സഹവർത്തിത്വത്തെ അത് തടയുന്നു. അതുകൊണ്ടു നിങ്ങളും അങ്ങനെ ചെയ്യണമെന്ന് ഡോക്ടർ ഉപദേശിച്ചു.
ചിരിച്ചു കൊണ്ട് ആ സ്ത്രീ ഒറീവിയയോടു പറഞ്ഞു ഇസ്ലാം മതത്തിൽ, പ്രസവം കഴിഞ്ഞ് 40 ദിവസത്തിനുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിരോധിച്ചിരിക്കുന്നു, ആ സമയത്തു സ്ത്രീകൾക്ക് നിസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയുമൊന്നും വേണ്ട. ഡോ. ഓവർലിയകരുതിയത് അത് പുതിയൊരു മെഡിക്കൽ ശാസ്ത്രപരമായ അറിവാണെന്നാണ്. :ആ സ്ത്രീയുടെ വാക്കുകൾ കേട്ട് അവർ അത്ഭുതപ്പെട്ടുപോയി, ഇസ്ലാം 1400 വർഷങ്ങൾക്ക് മുൻപ് സംസാരിച്ചത് ഇതിനെ കുറിച്ച് സംസാരിച്ചത് എങ്ങനെ ...
ഒറീവിയ ആ സ്ത്രീയുമായി സംസാരിക്കുന്നതിനിടയിൽ കുട്ടികളുടെ സ്പെഷ്യലിസ്റ്റായ ഒരു ലേഡിഡോക്ടർ നവജാതശിശുവിന്റെ അടുത്തു വന്നു: "കുട്ടിയുടെ ഹൃദയ ഭാഗങ്ങൾക്കു സുഖമമായ പ്രവർത്തനങ്ങൾ നടക്കുവാൻ കുട്ടിയെ വലതുവശത്ത് ചെരിച്ചു കിടത്തുന്നതാണ് നല്ലത് എന്ന് അവൾ ആ സ്ത്രീയോട് പറഞ്ഞു.ഞങ്ങളുടെ പ്രവാചകൻ പഠിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ മുസ്ലിങ്ങൾ വലതു വശത്തേക്ക് ചെരിഞ്ഞാണ് ഉറങ്ങുന്നത്. അതും കൂടി കേട്ടപ്പോൾ ഒറീവിയക്കു ഇസ്ലാമിനെ കുറിച്ച് കൂടുതൽ പഠിക്കണമെന്ന് തോന്നി.
അങ്ങനെ ഒറീവിയ രണ്ടു മാസത്തെ ലീവ് എടുത്തു മറ്റൊരു വലിയ നഗരത്തിൽ ഒരു വലിയ ഇസ്ലാമിക് സെന്ററിൽ പോയി. അറബികളും അമേരിക്കൻ മുസ്ലീങ്ങളുമായി അവർ അവിടെ സമയം ചെലവഴിച്ചപ്പോൾ കുറെ കാര്യങ്ങൾ അവർക്കു പഠിക്കാൻ സാധിച്ചു.മെഡിക്കൽ സയൻസ് പുതുതായി കണ്ടത്തിയ പല കാര്യങ്ങളും പ്രവാചകർ പഠിപ്പിച്ചിരിക്കുന്നു.അപ്പോൾ ആ അറിവുകൾ അദ്ദേഹത്തിന് കിട്ടിയത് ദൈവത്തിൽ നിന്ന് മാത്രമാണ്. അതുകൊണ്ടു എന്നെയും പ്രവാചകനെയും മറ്റും സൃഷിട്ടിച്ച ആ ദൈവത്തിനെയല്ലേ ഞാനും ആരാധിക്കേണ്ടത്.അങ്ങനെ ഡോക്ടർ ഒറീവിയ ഇസ്ലാം സ്വീകരിച്ചു.
അള്ളാഹു ഒരാൾക്ക് ഹിദായത്ത് നൽകുന്നതു പല വഴികളിലൂടെ ആയിരിക്കും. ഒരു സ്ത്രീയുടെ വിശ്വാസപരമായ കാര്യത്തിൽ അവൾ അടിയുറച്ചു നിന്ന് കൊണ്ട് തന്റെ പ്രസവം സ്ത്രീ ഡോക്ടറെ കൊണ്ട് നിർവഹിപ്പിച്ചു.അങ്ങനെ ആ പ്രസവം എടുത്ത ഡോക്ടർക്കു അത് സത്യം മനസ്സിലാക്കാൻ ഒരവസരമായി മാറി.ഡോക്ടർ ഒറീവിയ ഒരു മുസ്ലിം ആയി മാറി.അവർ ഡോക്ടർ എന്ന പദവിയിൽ അമേരിക്കയിൽ ഇന്നും സേവനം ചെയ്യുന്നു.
മാലിബ് മാട്ടൂൽ

2016 ഒക്‌ടോബർ 12, ബുധനാഴ്‌ച

കൽക്കിയും മുഹമ്മദ് നബിയും


    ഹിന്ദുമതഗ്രന്ഥങ്ങളില്‍ അവതാരങ്ങളും ആചാര്യന്മാരും എന്ന രണ്ടു വിഭാഗം  മഹല്‍വ്യക്തികളെക്കുറിച്ചാണ് പൊതുവെ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. ‘അവ താരേഹ്യ സാംഖ്യേയഹരേഃ സത്വനിധേര്‍ദ്വിജാ’ എന്ന ഭാഗവത വചനത്തിൽ  അവതാരങ്ങളുടെ എണ്ണം വളരെ കൂടുതൽ ഉള്ളതായി  പറയുന്നുണ്ട്.എല്ലാ അഭിപ്രായപ്രകാരവും വരാനിരിക്കുന്ന അവസാനത്തെ അവതാരം കല്‍ക്കിയാണെന്നും അതിനെ കുറിച്ച് വിഷ്ണുപുരാണത്തിലും കല്‍ക്കി പുരാണത്തിലും വിവരിക്കപ്പെട്ടിട്ടുമുണ്ട്.

'കല്‍ക്കി അവതാരം' എന്ന പുസ്തകത്തിൽ  ബംഗാളി ബ്രാഹ്മണനായ പണ്ഡിറ്റ് വേദപ്രകാശ് പറയുന്നത് അവസാനത്തെ ദൈവാവതാരമായ കല്‍ക്കി 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് അറേബ്യയില്‍ ജന്മമെടുത്ത മുഹമ്മദ് നബി ആണെന്നാണ്. കല്‍ക്കി അവതാരസംബന്ധമായി വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനൊടുവിൽ അദ്ദേഹം കണ്ടെത്തിയ കാര്യങ്ങൾ പ്രമുഖരായ എട്ട് വേദപണ്ഡിതന്മാര്‍ ആ  പുസ്തകത്തെ പഠിക്കുകയും വേദപ്രകാശിന്റെ  നിരീക്ഷണങ്ങള്‍ ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുകയുമുണ്ടായി.

അന്ധകാരത്തിൽ നിന്നും ജനകളെ വെളിച്ചത്തിലേക്കു നയിക്കുന്ന അവതാരം ആരോ അവനാണ് കൽക്കി. തിന്മയും അന്ധവിശ്വാസവും സ്വവർഗ രതിയും മദ്യപാനവും കൊലയും സകലമാന അസഹിഷ്ണുതയും നിറഞ്ഞ ഇരുണ്ടയുഗത്തെയാണ് കലിയുഗമെന്നു പറയുന്നത്. കലിയുകത്തിലാണ് അന്ധകാരത്തെ അകറ്റാനും തിന്മയെ നീക്കാനും അങ്ങനെ സനാതന ധര്‍മത്തെ പുനഃപ്രതിഷ്ഠിക്കാനും കല്‍ക്കി അവതാരം ജന്മമെടുക്കുക എന്ന് പുരാണങ്ങള്‍ പറയുന്നു.

കല്‍ക്കിയെ മുസ്ലിങ്ങൾ അവസത്തെ പ്രവാചകൻ ആയും ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയ അവതാര പരമ്പരയില്‍പ്പെട്ട അവസാനത്തെ ദൈവാവതാരമായി ഹിന്ദുക്കളും കരുതുന്നു. നല്ല അശ്വാഭ്യാസിയും വാള്‍പ്പയറ്റില്‍ നിപുണനുമായിരിക്കും കല്‍ക്കി എന്ന് പുരാണങ്ങള്‍ പറയുന്നു. വേദപ്രകാശിന്റെ നിരൂപണത്തിൽ യുദ്ധത്തില്‍ വാളും കുതിരകളും ഉപയോഗിക്കുന്ന കാലം കഴിഞ്ഞെന്നും അതിനാല്‍ കല്‍ക്കി അവതാരം നേരത്തെ സംഭവിച്ചിരിക്കാനാണ് സാധ്യതയെന്നും പറയുന്നു .

കല്‍ക്കിയുടെ പിതാവ് വിഷ്ണുഭഗത്തിന്റെ അർത്ഥം ദൈവത്തിന്റെ അടിമ മുഹമ്മദ് നബിയുടെ പിതാവ് അബ്ദുല്ലയുടെ അർത്ഥവും ദൈവത്തിന്റെ അടിമ. മാതാവിന്റെ പേര് സുമതി എന്നതിന് സംസ്‌കൃതത്തിൽ സമാധാനം എന്നര്‍ഥം, മുഹമ്മദ് നബിയുടെ ഉമ്മയുടെ നാമം ആമിന.അറബിയില്‍ ആമിന എന്ന പദത്തിനര്ഥവും സമാധാനം. മൂന്ന് ഭാഗവും സമുദ്രത്താല്‍ ചുറ്റപ്പെട്ട സംബാല്‍ ദ്വീപ്  ആണ് കൽക്കിയുടെ ജന്മ ദേശം. മുഹമ്മദിന്റെ ജന്മദേശവും മൂന്ന് ഭാഗവും സമുദ്രത്താല്‍ ചുറ്റപ്പെട്ട ആറേബ്.

കൽക്കി സംസ്‌കൃതമല്ലാത്ത ഇതര ഭാഷയാകും സംസാരിക്കുകയെന്നും ആ നാട്ടിലെ ഏറ്റവും സത്യസന്ധനായ വ്യക്തിയായിരിക്കുമെന്നും പുരാണങ്ങള്‍ കല്‍ക്കിയെ പരിചയപ്പെടുത്തുന്നത്. മുഹമ്മദ് നബിയെ ശത്രുക്കൾ പോലും വിളിച്ചത് അൽ അമീൻ (സത്യസന്ധൻ) എന്നായിരുന്നു.കൽക്കിയുടെ അനുയായികൾ കുടുമ വളത്തില്ല എന്നും താടി വളർത്തുമെന്നും പ്രാർത്ഥനയ്ക്ക് ഉച്ചത്തിൽ വിളിച്ചു അറിയിക്കുമെന്നും പറയുന്നു.മുഹമ്മദ് നബിയുടെ അനുയായികൾ അതുപോലെ ആയിരുന്നു.

കല്‍ക്കിയുടെ ജനനം ഒരു കുലീന കുടുംബത്തിലായിരിക്കുമെന്ന് പുരാണങ്ങള്‍ പറയുന്നു. ജനനത്തിന് മുമ്പ് പിതാവും ശൈശവത്തില്‍ മാതാവും നഷ്ടപ്പെടുന്ന കല്‍ക്കി അനാഥനായി വളരുമെന്ന് ഭാഗവതപുരാണം പറയുന്നു. മുഹമ്മദ് നബി ജനിച്ചത് മക്കയിലെ പ്രമുഖമായ ഖുറൈശി ഗോത്രത്തിലായിരുന്നു.നബിയുടെ ജനനത്തിന് മുമ്പ് പിതാവ് മരണപ്പെട്ടിരുന്നു.അദ്ദേഹത്തിന് ആറു വയസ്സുള്ളപ്പോള്‍ മാതാവും മരണപ്പെട്ടു.കല്‍ക്കിപുരാണം 2:15 ൽ 12 നായിരിക്കും ജനനം എന്ന് പറയുന്നുണ്ട്.റബീഉല്‍ അവ്വല്‍ മാസം 12 ആയിരുന്നു മുഹമ്മദ് നബിയുടെ ജനനം.

കല്‍ക്കിക്ക് ഒരു പര്‍വതഗുഹയില്‍ വെച്ചാണ്  ദൈവികസന്ദേശം കിട്ടുന്നത് അതുപോലെയാണ് ഹിറാ  ഗുഹയില്‍ വെച്ചു  നബിക്ക് ദിവ്യബോധനം കിട്ടിയത്. നബിയുടെ മക്കയിൽ നിന്നും മദീനയിലേക്കുള്ള പാലായനം സംബന്ധിച്ചും കൽക്കിക് സമാനതകൾ ഉണ്ട്. സ്വന്തം നഗരത്തില്‍ ധര്‍മപ്രചാരണം തുടങ്ങുന്ന കല്‍ക്കി സ്വന്തം നാട്ടുകാരില്‍ നിന്നുയരുന്ന എതിര്‍പ്പുകളും  പീഡനങ്ങലും കൊണ്ട് പൊറുതി മുട്ടി  കുന്നുകളാല്‍ ചുറ്റപ്പെട്ട മറ്റൊരു നഗരത്തിലേക്ക് കുടിയേറും. കാലങ്ങൾക്കു ശേഷം ജന്മദേശത്തേക്കു വിജയശ്രീലാളിതനായി തിരിച്ചുവരും. ജന്മനാട്ടിലേക്ക് തിരിച്ചുവന്ന് മക്ക കീഴടക്കിയതും തുടര്‍ന്ന് അറേബ്യ മുഴുവന്‍ അദ്ദേഹത്തിന്റെ കീഴിൽ ആയതും ചരിത്ര സത്യം.

കല്‍ക്കി നാല് അനുചരന്മാരോടൊപ്പം പിശാചിനെ കീഴടക്കും' (കല്‍ക്കി പുരാണം 2:5). അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നീ നാല്  ഖലീഫമാര്‍ നബിയുടെ  അനുചരന്മാരായിരുന്നു.കല്‍ക്കി എട്ട് വിശിഷ്ട ഗുണങ്ങളായ ആത്മനിയന്ത്രണം, ധൈര്യം, സംസാരത്തിലെ മിതത്വം, ദാനം, നന്ദി, കുടുംബമഹിമ, വിവേകം, ദിവ്യബോധനം എന്നിവ മുഹമ്മദ് നബിയില്‍ ഉണ്ടായിരുന്നു എന്നത്  "100 മോസ്റ്റ് ഇൻഫ്ലുവെൻസ്ഡ് പേഴ്‌സൺ ഇൻ ദ ഹിസ്റ്ററി" എന്ന ബുക്കിൽ പറയുന്നുണ്ട്. ഈ തെളിവുകളുടെഅടിസ്ഥാനത്തില്‍ കല്‍ക്കി, അറേബ്യയില്‍ ജനച്ച മുഹമ്മദ് നബി(സ)യാണെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുണ്ട്.

മാലിബ് മാട്ടൂൽ 

2016 ഏപ്രിൽ 22, വെള്ളിയാഴ്‌ച

Vote For NOTA

       നവരസങ്ങളെ വെല്ലുന്ന പല രസങ്ങളുമായി അവർ വരുന്ന സമയമാണിത്. കടമെടുത്ത പുഞ്ചിരിയും കപട സ്നേഹവും വിനയവും ദയയും അങ്ങനെ മനുഷ്യനെ വലയിൽ ആക്കേണ്ട പല അടവുകളുമായി അവർ വരും.നാട്ടിൽ  മഴകാലത്ത് ഇറങ്ങുന്ന ഒരു തരം തവളകൾ ഉണ്ട്  കാണാൻ നല്ല രസമാണ്  പക്ഷെ വാ അടക്കാതെ പക്രോ പക്രോ ശബ്ദം ഉണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കും അത് പോലെ എനിക്ക് വോട്ടു ചെയ്യു വോട്ടു ചെയ്യുവെന്ന് നാടുനീളെ ശബ്ദമുണ്ടാക്കി നടക്കുന്ന അവർ മറ്റാരുമല്ല നമ്മുടെ സ്വന്തം സ്ഥാനാർത്തികൾ.വോട്ടു ഇരക്കുന്ന സമയത്തവൻ യാചകനെപ്പൊലെയും ജയിച്ചു കഴിഞ്ഞാൽ യജമാനനെപ്പോലെയും നിറം മാറുന്ന ഒന്നാം നമ്പർ അഭിനയ പ്രതിഭ. 

സ്ഥാനർത്തികൾ എന്ന പദത്തെ സ്ഥാനവും ആർത്തിയും എന്ന് പിരിച്ചെഴുതാം. ആർത്തിയോടെ സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നവനാരോ അവനാണ് ഇന്നത്തെ സ്ഥാനർത്തികൾ മിക്കവരും. ജയിക്കാൻ വേണ്ടി മലയോളം വാഗ്ദാനങ്ങൾ നല്കും ജയിച്ചു കഴിഞ്ഞാൽ മണ്ണ് കട്ടയുടെ വലിപ്പതിലുള്ളവ കൊടുക്കും എന്നിട്ട് മലയോളം പുബ്ലിസിറ്റി കൊടുക്കും. ഫോട്ടോഷോപ്പ് പ്രധാനമന്ത്രിയുടെ നാട്ടിൽ ഫോട്ടോഷോപ്പ് MLA മാരും MP മാരും ഇല്ലെങ്കിലെ അത്ഭുതമുള്ളു. ജനങ്ങളുടെ നികുതി ഭാരം കൂട്ടി സ്വരൂപിക്കുന്ന പണം നേതാക്കന്മാർ വീതം വെച്ച് കട്ട് മുടിച്ചതിനു ശേഷം ബാക്കിയാവുന്ന പണം കൊണ്ട് ചെയ്യുന്നതാണോ വികസനം എന്ന് കൊട്ടിഘോഷിച്ചു വീണ്ടും വോട്ടിനു വേണ്ടി വരുന്നത്.വികസനം എന്നത് 3ഡി ഫോർമാറ്റിൽ രൂപഭംഗി വരുത്തിയ വെറും ചിത്രങ്ങൾ മാത്രമാകുന്നു.

കുത്തക മുതലാളിമ്മാരുടെയും കള്ളപണക്കാരന്റ്റെയും അധോലോക നായകന്മാരുടെയും ദല്ലാള്ള്മാരായി പ്രവർത്തിക്കുന്ന ഒരുപറ്റം നേതാക്കന്മാർ ഭരണസിരാ കര്യാലയത്തിലിരുന്നു ഭരിച്ചു മുടിക്കുന്നു. ഭരിക്കുന്ന പാർട്ടികൾ  മാറുന്നു പക്ഷെ ഭരണ ശൈലിമാറുന്നില്ല,ഭരണ രീതി മാറുന്നില്ല.ജാനധിപത്യം എന്നാൽ ജനങ്ങളുടെ ആധിപത്യമാണോ ജനങ്ങളുടെമേലുള്ള സർക്കാറിന്റ്റെ ആധിപത്യമാണോ?. ഉദാഹരണമായി 100 വോട്ടർ മാരുള്ള ത്രികോണ മത്സരത്തിൽ 30 വീതം വോട്ടുകൾ രണ്ടു പാർട്ടികൾക്കും ഒരു പാർട്ടിക്ക് 40 വോട്ടും കിട്ടി. സ്വാഭാവികമായും 40% വോട്ടു കിട്ടിയ അയാൾ ഭരണത്തിൽ എത്തും. പക്ഷെ 60% (30+30) പേരും അയാളെ വേണ്ടെന്നല്ലേ പറയുന്നത്. സംശയം ഇനിയും ബാക്കി.

എന്തിനു വേണ്ടിയാണ് വെയിലത്ത് ക്യു നിന്ന് നമ്മുടെ വിലപെട്ട സമയം പാഴാക്കി വോട്ട് രേഘപെടുത്തി  ഒരു ജന പ്രതിനിധിയെ തിരഞ്ഞെടുക്കുന്നത്. നമ്മുടെ വോട്ടു കൊണ്ട് വിജയിച്ചവന് കാറിൽ ചീറി പാഞ്ഞു പോകാൻ പൊതു ജനത്തെ മണിക്കുറുകളോളം റോഡിൽ തലച്ചിടാനോ അതോ അവരുടെ കാറ് തട്ടി ആശുപത്രിയിൽ കിടക്കാനോ. അവർക്ക് വേണ്ടത് കുറേ രക്തസാക്ഷികളെയാണ് എന്നാലേ ആ പേര് പറഞ്ഞു നാല് വോട്ടു നേടാൻ ആകു. മത സ്പർദ്ധ വളർത്തിയും എതിർക്കുന്നവരെ രാജ്യ ദ്രോഹികൾ ആക്കിയും വളരാൻ തടസ്സം നില്ക്കുന്നവരെ വെട്ടി മാറ്റിയും അവർ ജൈത്രയാത്ര നടത്തുന്നു ഉച്ചത്തിലല്ലെങ്കിലും പൊതു ജനം വെറും കഴുതയെന്നു മനസ്സിൽ ഒരായിരം വട്ടം പറഞ്ഞു കൊണ്ട് . 

എല്ലാ ജോലിക്കും യോഗ്യതയും പരിചയ സംബന്നതയും നോക്കിയാണ് നിയമനങ്ങൾ നടക്കുന്നത്. പക്ഷെ നമ്മുടെ നാട് ഭരിക്കേണ്ട നേതാകൾക്ക് എന്ത് അടിസ്ഥാന യോഗ്യതയാണ് ഉള്ളത്. നാലഞ്ചു വർഷം ജയിലിൽ കിടന്നതോ അതോ പ്രായപൂർത്തി ആവാത്ത പെണ്ണിനെ പീഡിപ്പിച്ചതൊ രണ്ടുമൂന്നു ക്രിമിനൽ കേസ്സ് ഉള്ളതോ അതുമല്ലെങ്ങിൽ അഴിമതിയിൽ ഡോക്ക്ട്ടരെറ്റ് കിട്ടിയതോ. ഒരു കൂട്ടുകാരാൻ എഴുതിയത് കണ്ടു വോട്ടു ചെയ്യാൻ പോകുന്നതിനു പകരം ആ സമയം ഒരു വിത്ത് നട്ടിരുനെങ്കിൽ അത് മരമായി വളർന്നു തണൽ തരും അത് പോലെ ഓസോൺ പാളിയെ സംരക്ഷിക്കും. 

എല്ലാ ഇംഗ്ലീഷ്അക്ഷരമാലകളിലും കൊണ്ഗ്രെസ്സ് പാർട്ടിക്ക് ഗ്രൂപ്പ് ഉള്ളതിനാൽ ഇപ്പോൾ അറബി ഭാഷയെ കൂടി അശ്രയികേണ്ട ഒരു ഗതികെടിലേക്ക്  എത്തി നില്ക്കുന്നു.മറ്റു പാർട്ടികളിൽ കാലു വാരലും കളംമാറ്റി കളിയും വെട്ടി നിരത്തലും മറ്റും.നേതാകളാവാൻ പെറ്റമ്മയെ പോലും മാറ്റി പറയുന്ന രാഷ്ട്രിയ ഹിജടകൾ.പരസ്പരം ചളിവാരി എറിയുന്നതല്ലാതെ,പാവപ്പെട്ടവന്റെ  ഏതു വിഷയമാണ് ഇവർ ചര്‍ച്ച ചെയ്യുന്നത്.ലക്ഷക്കണക്കിന്‌ കോടികളുടെ ധൂര്‍ത്തും ,അധികാര ദുര്‍വിനിയോഗങ്ങളും നടത്തുന്ന ഇവരൊക്കെ എന്തിന്റെ പേരിലാണ് വീണ്ടും വോട്ട്‌ ചോദിക്കുന്നത്. 

സമയം കിട്ടുമെങ്കിൽ നമ്മുടെ നേതകൾ മഹാത്മാ ഗാന്ധിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ വായികട്ടെ. നമ്മുടെ രാഷ്ട്രപിതാവ്  മഹാത്മാ ഗാന്ധി പോലും ആഗ്രഹിച്ച ഭരണമായിരുന്നു ഖലീഫ ഉമറിന്‍റെ ഭരണം. തന്‍റെ പ്രജകളുടെ ക്ഷേമമന്വഷിക്കാന്‍ രാത്രികാലങ്ങളില്‍ നാട് നീളെ നടക്കുമായിരുന്നു ഉമർ. ജീവിതച്ചെലവ്‌ അമിതമായി കുതിച്ചുയര്‍ന്നപ്പോള്‍ ഖലീഫ ഉമര്‍(റ) ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ട്‌ ഉത്തരവിറക്കി. ജീവനക്കാര്‍ക്കെല്ലാം അതൊരാശ്വാസമായി, എന്നാല്‍ ഖലീഫയുടെ ശമ്പളം മാത്രം അദ്ദേഹം വര്‍ധിപ്പിച്ചില്ല. 

നന്മയെയും തിന്മയെയും കൃത്യമായി അടയാളപ്പെടുത്തി വേര്‍തിരിക്കുന്നതായിരുന്നു ഖലീഫ ഉമറുല്‍ ഫാറൂഖിന്റെ ഭരണം.സര്‍വകാലത്തെയും ഭരണാധികാരികള്‍ക്ക് മികച്ച മാതൃകയായിരുന്നു അദ്ദേഹം.ഒരു നേതാവ് എങ്ങനെ ആയിരിക്കണമെന്ന് അദ്ദേഹം പറയുന്നത് അവർ കഴിവും യോഗ്യതയുമുള്ളവരായിരിക്കണം ,ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടതിന്റെ ലക്ഷ്യങ്ങളും ഉത്തരവാദിത്തങ്ങളും തിരിച്ചറിയണം.രാഷ്ട്രത്തെ സംരക്ഷിക്കുക, അവിടെയുള്ള ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തുക,സംസ്‌കാരം സംരക്ഷിക്കുക തുടങ്ങിയ സുപ്രധാന കാര്യങ്ങളാണ് രാഷ്ട്രത്തില്‍ ഭരണാധികാരിക്ക്  നിര്‍വഹിക്കാനുള്ളത്.

ധാരാളിത്തം ആഗ്രഹിക്കാത്ത ആര്‍ത്തിയില്ലാത്ത അയല്‍പക്കത്തിനൊപ്പിച്ച്‌ ജീവിക്കാത്ത ഒരു നേതാവ് അതായിരുന്നു ഉമർ(റ).ഇങ്ങനെ ഒരു നേതാവിനെ ഇനിയെന്നാണ് നമ്മുക്ക് കിട്ടുക.നിഷേധ വോട്ടുകൾ കൊണ്ട് തിരിച്ചറിയട്ടെ ഇവിടുത്തെ കൊടിശ്വരൻമാരായ നേതാക്കൾ. ഒരു തലമുറ വളർന്നു വരുന്നുണ്ട് മാറ്റത്തിന്റെ കൊടുംകാറ്റുമായി. എന്റെ വോട്ട് നമ്മുടെ സ്വന്തം " NOTA "യ്ക്ക് .നമ്മുടെ ജനം ഇടതനെയും വലതെനെയും ചിലപ്പോൾ താമരയും ഈ പ്രാവശ്യം നന്നാകുമായിരിക്കും എന്ന പ്രതിക്ഷയിൽ വീണ്ടും വോട്ടു നല്കി വിജയിപ്പിക്കും.  പട്ടിയുടെ വാൽ എത്ര കൊല്ലം കുഴലിൽ ഇട്ടിടും കാര്യമില്ല എന്നാലും വെറുതെ കാത്തിരിക്കാം...  മാറ്റത്തിനായി...

മാലിബ് മാട്ടൂൽ 

2016 ഫെബ്രുവരി 13, ശനിയാഴ്‌ച

സ്ത്രീ വെറുമൊരു കൃഷിയിടം മാത്രമല്ല

ഇസ്ലാമിൽ പുരുഷന്മാർ സ്ത്രീയെ വെറും കാമം തീർക്കാനുള്ള കൃഷിയിടമായി മാത്രമേ കാണുന്നുള്ളൂ എന്ന് ഒരു വിദ്വാൻ എഴുതിയത് വായിക്കാൻ ഇടയായി. അതിനായി അയാൾ ഖുർആനിലെ ഈ വചനങ്ങളും കൂടെ ചേർത്തു, നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്‍ക്ക്‌ നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്‌ (ഖുർആൻ 2:223) .ഇസ്ലാം സ്ത്രിയെ ഉല്‍പാദനോപകരണം മാത്രമാക്കി എന്ന് സ്ഥാപിക്കാൻ വേണ്ടി അന്യ മതസ്ഥരായ രണ്ടു പ്രായം ചെന്ന ദബതികളുടെ ഫോട്ടോയുടെ അടിക്കുറിപ്പായി ആക്ഷേപ രൂപത്തിൽ ഫേസ്ബുക്കിൽ കുറിച്ചിട്ടു.

സാധാരണക്കാരായ ആൾക്കാർ അത് അത്തരത്തിൽ മനസ്സിലാക്കിവെക്കും. കൃഷിസ്ഥലത്തോട് ഭാര്യയെ ഉപമിച്ചതുകൊണ്ടാവം നല്ല വിളവിനുവേണ്ടി കൃഷിപാടം  ചവിട്ടിമെതിക്കുന്നതുപോലെ ഭാര്യയെയും ചവിട്ടിമെതിക്കാമെന്ന് അദ്ദേഹം മനസ്സിലാക്കി വെച്ചത്.അവരവരുടെ യുക്തിക്കനുസരിച്ച് ചിന്തിക്കുനതിനു പകരം കാര്യങ്ങൾ കുറച്ച് കൂടി ആഴത്തിൽ മനസ്സിലാക്കാൻ ശ്രമികുന്നതാണ് നല്ലത്. മുൻവിധികളോടെ ചില മതത്തെ കരിവാരി തേക്കാൻ നോക്കുന്നത് ഒരു നല്ല പ്രവണതയല്ല. മനുഷ്യനെ മനുഷ്യനായി കണ്ടാൽ മതങ്ങൾ അവർക്കിടയിൽ വേലികെട്ടുകൾ ഉണ്ടാക്കില്ല. മനുഷ്യൻ മതങ്ങൾ സൃഷ്ട്ടിച്ച്ചു മതങ്ങൾ ദൈവങ്ങളെ സ്രിഷ്ട്ടിച്ചു മനുഷ്യനും മതങ്ങളും ദൈവങ്ങളും മണ്ണും മനസ്സും പങ്കുവെച്ചു.

സ്ത്രീ വെറും ഭോഗവസ്തു മാത്രമായിരുന്ന മനുഷ്യരെ ചൂഷണം ചെയ്തിരുന്ന ഒരു സമൂഹത്തിലേക്കാണ്‌ ഖുറാൻ അവതരിക്കപ്പെടുന്നത് എന്ന് കൂടി മനസ്സിലാക്കണം.അതെ ഖുർആനിൽ ഭാര്യയെ വസ്ത്രത്തോടും ഉപമിക്കുന്നുണ്ട്. ഭാര്യയെ മാത്രമല്ല ഭാര്ത്തവിനെയും. അതിനർത്ഥം വസ്ത്രം മാറുന്ന ലാകവത്തോടെ ഇണയെ മാറ്റി കൊണ്ടിരിക്കാം എന്നല്ല. "വൈൽ" എന്ന നരകം നിസ്കരിക്കുന്നവനുള്ളതാണ് എന്ന് ഖുർആൻ പറയുന്നു പക്ഷെ നിസ്കരിക്കത്തവന് നരകം ഉണ്ടെന്നു പറയുന്നുമില്ല. ഇതിൽ നിന്നും മനസ്സിലാകേണ്ടത് നിസ്കാരത്തിൽ അശ്രദ്ധ കാണിക്കുന്നവൻ നരകം ഉണ്ടെകിൽ അത് ചെയ്യാത്തവനുള്ള നരകത്തിന്റെയും ശിക്ഷയുടെയും ആഴം പറയാതെ പറയുകയാണ്‌.ചില സ്ഥലത്ത് ഡബിൾ മീനിങ്ങ് കാണാൻ സാധിക്കും.

എന്നാൽ വർഗ്ഗപരമായി പുരുഷനും സ്ത്രീയും തമ്മിലുള്ള വിത്യാസം മാറ്റാൻ കഴിയില്ല , പുരുഷൻ ചെയ്യുന്ന പല ശാരീരിക കർമ്മങ്ങൾ സ്ത്രീക്കോ, സ്ത്രീ ചെയ്യുന്നത് പുരുഷനോ ചെയ്യാൻ സാധിക്കില്ല. ഒരാണും ഗർഭപാത്രം കടമെടുത്ത് പ്രസവിച്ചത് നാളിതുവരെ കേട്ടിടുമില്ല കണ്ടിട്ടുമില്ല. ടെക്നോളജി എത്ര വളർന്നാലും മനുഷ്യന് പലതിനും ഒരു  മാറ്റാവും ഉണ്ടാക്കാനും കഴിയില്ല. അവനെ കൊണ്ട് ഒന്നും പുതുതായി ഉണ്ടാക്കണോ നശിപ്പിക്കണോ സാധിക്കുകയില്ല. ഉള്ളതിനെ രൂപം മാറ്റാനെ മനുഷ്യനാൽ കഴിയു.കൃഷിയിടതിലെക് ഇറങ്ങിചെല്ലുന്ന കർഷകനോട് അവിടെ പാലിക്കേണ്ട നിയമങ്ങൾ കൂടി വിശദീകരിക്കുന്നുണ്ട് ഖുർആൻ. ആർത്തവ ദിനത്തിൽ അവരുമായി ശാരീരിക ബന്ധം പുലർത്തരുത് തുടങ്ങിയ കാര്യങ്ങൾ.

കൃഷിയിടവും കൃഷിക്കാരനും തമ്മിലുള്ള ബന്ധമെന്താണെന്ന് കൃഷിക്കാരനോടു ചോദിച്ച് മനസ്സിലാകണം.കൃഷിഭൂമിയുടെ സ്വഭാവവും  കാലാവസ്ഥ വ്യതിയത്തിനോത്തുള്ള മാറ്റവും അടങ്ങുന്ന അതിന്റെ നിയമത്തെക്കുറിച്ച് അറിയുന്നവനാണവന്‍. സ്വന്തം കൃഷിയിടത്തില്‍ അന്യനെ വിത്തിടാന്‍  അനുവദിക്കാത്ത ഒരാൾ അപരന്റെ കൃഷി സ്ഥലത്ത് വിത്തിറക്കാൻ പരിശ്രമിക്കുകയും ഇല്ല. പക്ഷേ പാക്ഷാത്യ സംസ്കാരമുള്ള  ജനങ്ങൾ സ്വന്തമായി കൃഷിയിടം ഇല്ലാതെ പല സ്ഥലത്തും കൃഷി ഇറക്കാൻ ഓടി നടക്കുന്നവരാണ്. ഖുർആൻ നിയമമനുസരിച്ച് ജീവിക്കുന്ന കര്‍ഷകന് പെണ്ണിനെ കേവലം ഒരു ഉല്‍പാദനയന്ത്രമായി കാണാന്‍ കഴിയില്ല. ഖുർആൻ സ്ത്രിയെ കൃഷിയിടമായി അവതരിപിച്ചുവെങ്കിൽ പാക്ഷാത്യന്റെ മതവും സംസ്കാരവും അവളെ കാമാകേളിക്കുള്ള യന്ത്രമാക്കി തരം താഴ്ത്തി.

ഇണയും തുണയും തമ്മിലുള്ള ബന്ധത്തിന്റെ ആന്തരികമായ ആഴമറിയാത്തവർക്ക് ഈ ഉപമ ആസ്വദിക്കാന്‍ കഴിയില്ല. എന്നാൽ  യഥാർത്ഥ കൃഷിക്കാരൻ പ്രസ്തുത ഉപമയുടെ അർത്ഥം മനസ്സിലാക്കുന്നു. അവൻ അവന്റെ കൃഷിയിടത്തിനുവേണ്ട വെള്ളവും വളവും നല്കുന്നു പോഷക ഗുണം നിലനിർത്തൂന്നതൊടൊപ്പം തന്നെ വന്യജീവികളും മറ്റും കൃഷിയിടം നശിപ്പിക്കുന്നതിൽ നിന്നും വേലികെട്ടി സംരക്ഷിക്കുന്നു. ഖുര്‍ആന്‍ സംസാരിക്കുന്നത് പച്ചയായ മനുഷ്യരോടാണ്; സാങ്കല്‍പിക ലോകത്ത് ബുദ്ധി വ്യായാമം ചെയ്യുന്ന 'ജീവി'കളോടല്ലെന്ന കാര്യം കൂടി ഒര്മ്മികണം പിന്നെ മുസ്ലിങ്ങൾക്ക്‌ വേണ്ടിയല്ല ഖുർആൻ ഇറങ്ങിയത് മറിച്ച് എല്ല വിഭാഗം ജനങ്ങളിലേക്കുമായിട്ടാണ് .ലൈംഗികബന്ധത്തിലൂടെ വൈകാരികമായ ഒരു അനുഭൂതി കിട്ടുക മാത്രമല്ല മനുഷ്യ കുലം ലക്ഷ്യം വെക്കുന്നത് മറിച്ച്  മനുഷ്യവംശത്തിന്റെ നിലനില്‍പിനുതന്നെ നിദാനമായിട്ടുള്ള പ്രത്യുല്‍പാദനം കൂടിയാണ്.

ഇങ്ങനെയുള്ള പലവിധത്തിലുള്ള  വ്യാഖ്യാനങ്ങളിലെല്ലാം വ്യാഖ്യാതാക്കളുടെ മുൻവിധിയും മനഃശാസ്ത്രപരമായ ചിന്താമണ്ടലവും പ്രതിഫലിപ്പിക്കുന്നതായി കാണാം.അവർ നിങ്ങൾക്കൊരു വസ്ത്രമാണ്, നിങ്ങൾ അവർക്കും ഒരു വസ്ത്രമാണ്' (2:187). നാം വസ്ത്രം ധരിക്കുമ്പോൾ പലഗുണങ്ങളും നമ്മുക്ക് ലഭിക്കുന്നുണ്ട്. ചൂടിൽ നിന്നും തണുപ്പിൽ നിന്നും ശരീരവുമായി ഒട്ടിച്ചേർന്നു ആശ്വാസം നല്കുന്നു.അത് മറ്റുള്ളവർ കാണാതിരിക്കേണ്ട ശരീരഭാഗങ്ങളെ മറച്ചുവെക്കുന്നതോടൊപ്പം നമ്മുടെ സൌന്ദര്യവും സംസ്കാരവും പ്രകടമാക്കുന്നു.കുത്തഴിഞ്ഞ പാശ്ചാത്യന്റെ ജീവിതരിതികൾ നമ്മളെ  പരസ്പരം വസ്ത്രമാകാതിരിക്കാൻ പ്രേരണ നല്കുന്നു. അത്തരം ജീവിത ശൈലികാളാണ്  ഇന്നത്തെ കുടുംബപ്രശ്നങ്ങളുടെ പ്രധാനപ്പെട്ട കാരണവും.നിന്റെ ഭര്ത്താവിനു മുൻപിൽ പ്രദർശിപ്പികേണ്ട പലതും പൊതു ജനത്തിനു മുൻപിൽ തുറന്നിട്ട് നടക്കുന്ന ഫാഷൻ ലോകം.വർഷങ്ങൾക്കു മുന്പ് നബി(സ) പറഞ്ഞിട്ടുണ്ട്. ഒരു സമൂഹം വരാനുണ്ട് അവർ വസ്ത്രം ധരിച്ചിടുണ്ടാവും പക്ഷെ അവർ നഗ്നരായിരിക്കും.

“മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന്‌ സൃഷ്ടിക്കുകയും അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവർ ഇരു വരിൽ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പി ക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവി ൻ” (4:1) ഇവിടെ പുരുഷനും സ്ത്രീയും ഒരേ ആത്മാവിൽ നിന്നാണ്‌ സൃഷ്ടി ക്കപ്പെട്ടിട്ടുള്ളതെന്ന വസ്തുതയാണ്‌ ഖുർആൻ സൂചിപ്പിക്കുന്നത്‌;നാണയത്തിന്റെ ഇരു വശങ്ങൾ കൂടി ചേരുമ്പോൾ മാത്രമാണ് അതിന്‌ പൂർണത കൈവരുന്നത്‌.അവർ പരസ്പരം വസ്ത്രമാകുമ്പോൾ ആണ് ജീവിതം പൂർണമാവുന്നത്‌. ഇസ്ലാം ഒരിക്കലും ഭ്രമചര്യത്തെ അനുകൂലിക്കുന്നില്ല.നിങ്ങൾ വിവാഹം കഴിക്കുന്നതോട് കൂടി ദീനിൽ മൂനിലൊന്നു പൂർത്തിയാക്കി എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

 “സ്ത്രീകൾക്ക്‌ ബാധ്യതകൾ ഉള്ളതുപോലെതന്നെ ന്യായമായ അവകാശങ്ങളുമുണ്ട്‌".അവരെ വെറും ഒരു കൃഷിയിടമായല്ല ഖുർആൻ കണക്കാക്കുന്നത്. പോട്ടകിണറിലെ തവളകൾ പുറം ലോകത്തെ പറ്റി അറിയുന്നില്ല. അതിനകത്തെ മറ്റു തവളകളോട് ഇടുങ്ങിയ ചിന്തഗതിയുമായി അവർ ആശയവിനിമയം നടത്തുന്നു. കേട്ടപാതി കേള്ക്കാത്ത പാതി അവരത് വിശ്വസിക്കുന്നു. ചിന്തിക്കുന്നവർക്ക് ദ്രിഷ്ട്ടന്തം ഉണ്ട് അല്ലാത്തവൻ ഫേസ്ബുക്കിലെ പോച്ചത്തരങ്ങളും.സ്ത്രികളുടെ അവകാശങ്ങളെക്കുറിച്ച്‌ ഖുർആനിനെപ്പോലെ വ്യക്തവും വിശദവുമായി പ്രതിപാദിക്കുന്ന മറ്റൊരു മതഗ്രന്ഥവുമില്ലെന്നതാണ്‌ വാസ്തവം.പെണ്ണിന് ഖുർആൻ ജീവിക്കാനുള്ള അവകാശം സ്വത്തിലുള്ള അവകാശം ഇണയെ തിരന്നെടുക്കാനുള്ള അവകാശം  മാതാപിതാക്കളുടെ സ്വത്തിൽ പുത്രിമാർക്കും ഓഹരിയുണ്ടെന്ന അനന്തരാവകാശവും അടക്കം ഖുർആൻ അധ്യാപനം അങ്ങനെ പലതും സ്ത്രികൾക്ക് നല്കി.

വിവാഹ മോചനത്തിന്റെ കാര്യത്തിലും സ്ത്രികളോട് പറയുന്നത് ബന്ധം വേർപിരിയാൻ തീരുമാനിച്ചതിനു ശേഷം മൂന്ന് മാസം ഭർത്താവിന്റെ വീട്ടിൽ അവൾ കഴിയണം.അവളുടെ വയറ്റിൽ ഉള്ളതിനെ മറച്ചു വെക്കതിരിക്കാനും ആ മൂന്ന് മാസത്തിനുള്ളിൽ അവർ വീണ്ടും ഒന്നിക്കാനുള്ള ഒരവസരം ഉണ്ടാക്കാനും വേണ്ടിയാണത്. അല്ലാതെ സിനിമയിൽ കാണിക്കുന്നത് പോലെ ഒന്നാം ത്വലാഖ് രണ്ടാം ത്വലാഖ് മുത്ത്വലാഖ് യെന്ന് പറഞ്ഞു ബിരിയാണിക്ക് ഉപ്പില്ലാതത്തിന്റെ പേരിൽ ബന്ധം വേർപെടുത്തലല്ല. വിവാഹ ബന്ധം വെർപിരിയുന്നതിനെ ഇസ്ലാം ശക്ത്തമായി വിമർശിക്കുന്നു എതിർക്കുന്നു. കാര്യങ്ങൾ മനസ്സിലാക്കാൻ ഉള്ള മനസ്സാണ് ഒരു നല്ല മനുഷ്യനെ സ്രിഷ്ട്ടിക്കുന്നത്. ഒരു നല്ല മനുഷ്യനാണ് നല്ല സമൂഹത്തെ വാർത്തെടുക്കുന്നത്.

ഇസ്ലാമിതര സമൂഹത്തിലാണ് ഏറ്റവും കൂടുതൽ വൃദ്ധസദനങ്ങൾ കാണുന്നത്. സ്വന്തം അമ്മയെ വൃദ്ധസദനത്തിൽ കൊണ്ട് തള്ളി സായിപ്പിന്റെ അമ്മയെ സുശ്രുഷിക്കാൻ പോകുന്നതിൽ തികഞ്ഞ ബുദ്ധി ശുന്യതയാണ്. കൃഷിയിടത്തിൽ നിന്നും മുളച്ചുവന്ന ഉത്പന്നം തന്നെ വറ്റിവരണ്ട കൃഷിയിടത്തെ പുറമ്പോക്കായി തള്ളിക്കയുന്ന സമൂഹത്തില്ലാണ് ഞാനും നിങ്ങളും ജീവിക്കുന്നത് എന്നത് പകൽ പോലെ സത്യം. ഭാര്യയോടോപ്പമുള്ള ജീവിത സുഖത്തിനു വേണ്ടി പെറ്റമ്മയെ തള്ളി വ്രദ്ധസദനത്തിൽ കൊണ്ടിടുന്ന ആൾക്കാർ കൂടുതൽ ഉള്ള വിഭാഗം "കൃഷിയിടം" എന്ന ഒരു വാക്ക് മത ഗ്രന്ഥത്തിൽ ഉണ്ടെന്നു പറഞ്ഞു വിമർശിക്കാൻ ശ്രമിക്കാതിരിക്കുക.

സ്ത്രീകളെ അടുക്കളയില്‍ തളച്ചിടുന്ന മതമാണ് ഇസ്ലാമെന്ന യുക്തിവാദികളുടെ പ്രചരണത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.കണ്ണടച്ച് ഇരുട്ടാക്കുന്നവർ വെറും വിഡ്ഢികൾ മാത്രമാണ്. വെറുപ്പും വിദ്വേഷവും ഇല്ലാത്ത മനസ്സുമായി ലോകത്തെ കാണാൻ ശ്രമിക്കുക.ഖുർആൻ 109 (1-6) ൽ പറയുന്നത് കൂടി അവസാനമായി ഇവിടെ കുറിക്കട്ടെ. "( നബിയേ, ) പറയുക: അവിശ്വാസികളേ,നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും."

 പ്രിയ സുഹ്രത്തെ അല്ലാതെ ഒളിന്നും തെളിന്നും കിട്ടുന്ന സ്ഥലത്തൊക്കെ മത വിദ്വേഷം ഉണ്ടാക്കാൻ ശ്രമിക്കരുത്. സ്വന്തം മത ഗ്രന്ഥമെങ്കിലും വായിച്ചു അത് പോലെ ജീവിക്കാൻ ശ്രമിക്കുക. അവസാനമായി ഒരു കാര്യം കൂടി ബഹു ഭാര്യത്വത്തെ കുറിച്ചുള്ള തെറ്റിധാരണ മാറ്റാൻ കൂടി ശ്രമിക്കുക.രണ്ടാമത് ഒന്ന് കെട്ടാൻ പല വിധ നിയമങ്ങളും പാലികെണ്ടതുണ്ട്. ഭാര്യമാരെ തുല്യ രീതിയിൽ പരിചരിക്കാൻ പറ്റാത്തവനൊന്നും ഒന്നിൽ കൂടുതൽ കല്യാണം കഴിക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല. ഇസ്ലാം ഒരു ചിട്ടയായ ജീവിത വ്യവസ്ഥയാണ്‌.മാന്യമായ രീതിയിൽ രണ്ടാം കേട്ടിയവനെക്കാൾ ഉത്തമനാവില്ല ഒരു ഭാര്യയും കൂടെ കിടക്കാൻ ഒരായിരം ഗേൾഫ്രണ്ട്സും ഉള്ളവൻ.വിനാശ കാലേ വിപരീത ബുദ്ധി.

മാലിബ് മാട്ടൂൽ